പുറപ്പാട്‌ 2:1-25

2  ഏതാണ്ട്‌ ആ സമയത്ത്‌ ലേവിഗോത്ര​ത്തിൽപ്പെട്ട ഒരാൾ ഒരു ലേവ്യ​സ്‌ത്രീ​യെ വിവാഹം കഴിച്ചു.+ 2  അവൾ ഗർഭി​ണി​യാ​യി ഒരു മകനെ പ്രസവി​ച്ചു. അവൻ അതീവ​സു​ന്ദ​ര​നാണെന്നു കണ്ടിട്ട്‌ അവനെ മൂന്നു മാസം ഒളിപ്പി​ച്ചുവെച്ചു.+ 3  പക്ഷേ അവനെ തുടർന്നും ഒളിപ്പി​ച്ചുവെ​ക്കാൻ കഴിയാതെവന്നപ്പോൾ+ അവൾ പപ്പൈറസ്‌* ചെടികൊ​ണ്ടുള്ള ഒരു കൂട* എടുത്ത്‌ അതിൽ ടാറും കീലും തേച്ച്‌ കുട്ടിയെ അതിനു​ള്ളിൽ കിടത്തി, നൈൽ നദിയു​ടെ തീരത്തുള്ള ഞാങ്ങണച്ചെ​ടി​കൾക്കി​ട​യിൽ വെച്ചു. 4  അവന്‌ എന്തു സംഭവി​ക്കുമെന്നു കാണാൻ അവന്റെ പെങ്ങൾ+ ദൂരെ മാറി നിന്നു. 5  ഫറവോന്റെ മകൾ നൈൽ നദിയിൽ കുളി​ക്കാൻ വന്നു. അവളുടെ തോഴി​മാർ അപ്പോൾ നദീതീ​ര​ത്തു​കൂ​ടി നടക്കു​ന്നു​ണ്ടാ​യി​രു​ന്നു. പെട്ടെന്ന്‌ ചെടി​കൾക്കി​ട​യി​ലി​രി​ക്കുന്ന കൂട അവളുടെ കണ്ണിൽപ്പെട്ടു. അത്‌ എടുത്തുകൊ​ണ്ടു​വ​രാൻ അവൾ ഉടനെ ഒരു ദാസിയെ പറഞ്ഞയച്ചു.+ 6  അവൾ അതു തുറന്ന​പ്പോൾ അതിൽ ഒരു കുഞ്ഞിനെ കണ്ടു. അവൻ കരയു​ക​യാ​യി​രു​ന്നു. അവൾക്ക്‌ അവനോ​ട്‌ അലിവ്‌ തോന്നി. എന്നാൽ അവൾ, “ഇത്‌ എബ്രാ​യ​രു​ടെ കുഞ്ഞാണ്‌” എന്നു പറഞ്ഞു. 7  അപ്പോൾ അവന്റെ പെങ്ങൾ ഫറവോ​ന്റെ മകളോ​ട്‌, “കുമാ​രി​ക്കുവേണ്ടി ഈ കുഞ്ഞിനെ മുലയൂ​ട്ടാൻ ഞാൻ പോയി ഒരു എബ്രാ​യ​സ്‌ത്രീ​യെ വിളി​ച്ചുകൊ​ണ്ടു​വ​രട്ടേ” എന്നു ചോദി​ച്ചു. 8  അപ്പോൾ ഫറവോ​ന്റെ മകൾ അവളോ​ട്‌, “പോയി കൊണ്ടു​വരൂ!” എന്നു പറഞ്ഞു. ഉടനെ അവൾ പോയി കുഞ്ഞിന്റെ അമ്മയെ+ വിളി​ച്ചുകൊ​ണ്ടു​വന്നു. 9  അപ്പോൾ ഫറവോ​ന്റെ മകൾ ആ സ്‌ത്രീയോ​ടു പറഞ്ഞു: “ഈ കുഞ്ഞിനെ കൊണ്ടുപോ​യി എനിക്കു​വേണ്ടി മുലയൂ​ട്ടി വളർത്തുക. ഞാൻ ശമ്പളം തരാം.” അങ്ങനെ ആ സ്‌ത്രീ കുഞ്ഞിനെ കൊണ്ടുപോ​യി പരിപാ​ലി​ച്ചു. 10  കുട്ടി വളർന്ന​പ്പോൾ അവനെ ഫറവോ​ന്റെ മകളുടെ അടുത്ത്‌ കൊണ്ടു​ചെന്നു. അവൻ അവൾക്കു മകനാ​യി​ത്തീർന്നു.+ “ഞാൻ അവനെ വെള്ളത്തിൽനി​ന്ന്‌ എടുത്തു”+ എന്നു പറഞ്ഞ്‌ അവൾ അവനു മോശ* എന്നു പേരിട്ടു. 11  മുതിർന്നശേഷം മോശ ഒരിക്കൽ തന്റെ സഹോ​ദ​ര​ങ്ങ​ളു​ടെ കഷ്ടപ്പാടുകൾ+ കണ്ടറി​യാൻ വെളി​യിൽ അവരുടെ അടുത്ത്‌ ചെന്നു. അപ്പോൾ, എബ്രാ​യ​നായ തന്റെ ഒരു സഹോ​ദ​രനെ ഒരു ഈജി​പ്‌തു​കാ​രൻ അടിക്കു​ന്നതു ശ്രദ്ധയിൽപ്പെട്ടു. 12  മോശ നാലു​പാ​ടും നോക്കി ആരുമി​ല്ലെന്നു കണ്ട്‌ ആ ഈജി​പ്‌തു​കാ​രനെ കൊന്ന്‌ മണലിൽ കുഴി​ച്ചു​മൂ​ടി.+ 13  അടുത്ത ദിവസം മോശ പുറത്ത്‌ പോയ​പ്പോൾ രണ്ട്‌ എബ്രാ​യ​പു​രു​ഷ​ന്മാർ തമ്മിൽ അടികൂ​ടു​ന്നതു കണ്ടു. അപ്പോൾ മോശ തെറ്റു​കാ​രനോട്‌, “എന്തിനാ​ണു കൂട്ടു​കാ​രനെ അടിക്കു​ന്നത്‌”+ എന്നു ചോദി​ച്ചു. 14  മറുപടിയായി അയാൾ ചോദി​ച്ചു: “നിന്നെ ആരാണു ഞങ്ങളുടെ പ്രഭു​വും ന്യായാ​ധി​പ​നും ആക്കിയത്‌? ഈജി​പ്‌തു​കാ​രനെ കൊന്ന​തുപോ​ലെ എന്നെയും കൊല്ലാ​നാ​ണോ ഭാവം?”+ ഇതു കേട്ട്‌ പേടി​ച്ചുപോയ മോശ, “ഇക്കാര്യം എല്ലാവ​രും അറിഞ്ഞു, സംശയ​മില്ല” എന്നു പറഞ്ഞു. 15  ഇതെക്കുറിച്ച്‌ കേട്ട​പ്പോൾ ഫറവോൻ മോശയെ കൊല്ലാൻ ശ്രമിച്ചു. എന്നാൽ മോശ അവി​ടെ​നിന്ന്‌ ഓടിപ്പോ​യി. മിദ്യാൻ+ ദേശത്ത്‌ താമസ​മാ​ക്കാൻ തീരു​മാ​നിച്ച മോശ അവിടെ ചെന്ന്‌ ഒരു കിണറ്റി​ന്‌ അരികെ ഇരുന്നു. 16  മിദ്യാനിലെ പുരോഹിതന്റെ+ ഏഴു പെൺമക്കൾ അപ്പന്റെ ആട്ടിൻപ​റ്റ​ത്തി​നുവേണ്ടി വെള്ളം കോരി തൊട്ടി​ക​ളിൽ നിറയ്‌ക്കാൻ അപ്പോൾ അവി​ടേക്കു വന്നു. 17  എന്നാൽ പതിവുപോ​ലെ ഇടയന്മാർ വന്ന്‌ അവരെ ആട്ടിപ്പാ​യി​ച്ചു. അപ്പോൾ മോശ എഴു​ന്നേറ്റ്‌ ആ സ്‌ത്രീ​കളെ സഹായി​ക്കാൻ ചെന്നു.* അവരുടെ ആട്ടിൻപ​റ്റ​ത്തി​നു വെള്ളം കോരിക്കൊ​ടു​ത്തു. 18  അവർ വീട്ടിൽ തിരിച്ചെ​ത്തി​യപ്പോൾ അപ്പൻ രയൂവേൽ*+ ആശ്ചര്യത്തോ​ടെ ചോദി​ച്ചു: “നിങ്ങൾ എങ്ങനെ​യാണ്‌ ഇന്ന്‌ ഇത്ര വേഗം തിരിച്ചെ​ത്തി​യത്‌?” 19  അവർ പറഞ്ഞു: “ഒരു ഈജിപ്‌തുകാരൻ+ ഞങ്ങളെ ഇടയന്മാ​രിൽനിന്ന്‌ രക്ഷിച്ചു. അയാൾ ആട്ടിൻപ​റ്റ​ത്തി​നു വെള്ളം കോരിക്കൊ​ടു​ക്കു​ക​യും ചെയ്‌തു.” 20  അപ്പോൾ രയൂവേൽ ചോദി​ച്ചു: “എന്നിട്ട്‌ അയാൾ എവിടെ? എന്താ നിങ്ങൾ അയാളെ കൂട്ടി​ക്കൊ​ണ്ട്‌ വരാതി​രു​ന്നത്‌? നമ്മളോടൊ​പ്പം ഭക്ഷണം കഴിക്കാൻ അയാളെ വിളിക്ക്‌.” 21  പിന്നെ മോശ അയാ​ളോടൊ​പ്പം താമസി​ക്കാൻ സമ്മതിച്ചു. രയൂവേൽ മകൾ സിപ്പോറയെ+ മോശ​യ്‌ക്കു വിവാഹം ചെയ്‌തുകൊ​ടു​ത്തു. 22  പിന്നീട്‌ സിപ്പോറ ഒരു ആൺകു​ഞ്ഞി​നെ പ്രസവി​ച്ചു. “ഞാൻ ഒരു മറുനാ​ട്ടിൽ പരദേ​ശി​യാ​യി ജീവി​ക്കു​ക​യാ​ണ​ല്ലോ”+ എന്നു പറഞ്ഞ്‌ മോശ അവനു ഗർശോം*+ എന്നു പേരിട്ടു. 23  കാലം കടന്നുപോ​യി. ഇതിനി​ടെ ഈജി​പ്‌തി​ലെ രാജാവ്‌ മരിച്ചു.+ ഇസ്രായേ​ല്യ​രാ​കട്ടെ അടിമ​പ്പണി കാരണം നെടു​വീർപ്പിട്ട്‌ സങ്കടം പറഞ്ഞ്‌ വിളി​ച്ചപേ​ക്ഷി​ച്ചുകൊ​ണ്ടി​രു​ന്നു. സഹായ​ത്തി​നാ​യുള്ള അവരുടെ നിലവി​ളി സത്യദൈ​വ​ത്തി​ന്റെ അടുത്ത്‌ എത്തി.+ 24  ഒടുവിൽ ദൈവം അവരുടെ ദീന​രോ​ദനം കേട്ടു.+ അബ്രാ​ഹാ​മിനോ​ടും യിസ്‌ഹാ​ക്കിനോ​ടും യാക്കോ​ബിനോ​ടും ചെയ്‌ത ഉടമ്പടി ഓർക്കു​ക​യും ചെയ്‌തു.+ 25  അതുകൊണ്ട്‌ ദൈവം ഇസ്രായേ​ല്യ​രെ നോക്കി. അവരുടെ അവസ്ഥ ദൈവം ശ്രദ്ധിച്ചു.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “പെട്ടകം; പെട്ടി.”
അർഥം: “വലി​ച്ചെ​ടുത്ത.” അതായത്‌, വെള്ളത്തിൽനി​ന്ന്‌ രക്ഷിച്ച.
അഥവാ “സ്‌ത്രീ​ക​ളു​ടെ രക്ഷയ്‌ക്ക്‌ എത്തി.”
അതായത്‌, യിത്രൊ.
അർഥം: “അവിടെ ഒരു പരദേശി.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം