പുറപ്പാട്‌ 27:1-21

27  “കരു​വേ​ല​ത്ത​ടികൊണ്ട്‌ യാഗപീ​ഠം ഉണ്ടാക്കണം.+ അതിന്‌ അഞ്ചു മുഴം* നീളവും അഞ്ചു മുഴം വീതി​യും ഉണ്ടായി​രി​ക്കണം. യാഗപീ​ഠം സമചതു​ര​വും മൂന്നു മുഴം ഉയരമു​ള്ള​തും ആയിരി​ക്കണം.+ 2  യാഗപീഠത്തിന്റെ നാലു കോണി​ലും കൊമ്പുകൾ+ ഉണ്ടാക്കണം. അവ യാഗപീ​ഠ​ത്തിൽനി​ന്നു​തന്നെ​യാ​യിരി​ക്കണം. യാഗപീ​ഠം ചെമ്പു​കൊ​ണ്ട്‌ പൊതി​യണം.+ 3  അതിലെ ചാരം* നീക്കം ചെയ്യാൻ തൊട്ടി​കൾ ഉണ്ടാക്കണം. അതോടൊ​പ്പം കോരി​ക​ക​ളും കുഴി​യൻപാത്ര​ങ്ങ​ളും മുൾക്ക​ര​ണ്ടി​ക​ളും കനൽപ്പാത്ര​ങ്ങ​ളും ഉണ്ടാക്കണം. ചെമ്പുകൊ​ണ്ടാ​യി​രി​ക്കണം അതിന്റെ എല്ലാ ഉപകര​ണ​ങ്ങ​ളും ഉണ്ടാ​ക്കേ​ണ്ടത്‌.+ 4  യാഗപീഠത്തിന്‌ ഒരു ജാലം, അതായത്‌ ചെമ്പുകൊ​ണ്ടുള്ള ഒരു വല, ഉണ്ടാക്കണം. അതിന്റെ നാലു കോണി​ലാ​യി ചെമ്പുകൊ​ണ്ടുള്ള നാലു വളയവും ഉണ്ടാക്കണം. 5  അതു യാഗപീ​ഠ​ത്തി​ന്റെ അരികു​പാ​ളി​ക്കു കീഴെ കുറച്ച്‌ താഴെ​യാ​യി വേണം വെക്കാൻ. വല യാഗപീ​ഠ​ത്തി​നു​ള്ളിൽ ഏതാണ്ടു മധ്യഭാ​ഗം​വരെ ഇറങ്ങി​യി​രി​ക്കണം. 6  യാഗപീഠത്തിനുവേണ്ടി കരു​വേ​ല​ത്ത​ടികൊണ്ട്‌ തണ്ടുകൾ ഉണ്ടാക്കി അവ ചെമ്പു​കൊ​ണ്ട്‌ പൊതി​യണം. 7  യാഗപീഠം എടുത്തുകൊ​ണ്ടുപോ​കുമ്പോൾ ഈ തണ്ടുകൾ യാഗപീ​ഠ​ത്തി​ന്റെ രണ്ടു വശങ്ങളി​ലു​മാ​യി​രി​ക്കും​വി​ധം അവ വളയങ്ങ​ളിൽ ഇടണം.+ 8  പലകകൾകൊണ്ടുള്ള പൊള്ള​യായ ഒരു പെട്ടി​യു​ടെ രൂപത്തിൽ നീ യാഗപീ​ഠം ഉണ്ടാക്കണം. പർവത​ത്തിൽവെച്ച്‌ ദൈവം കാണി​ച്ചു​ത​ന്ന​തുപോലെ​തന്നെ അത്‌ ഉണ്ടാക്കണം.+ 9  “വിശു​ദ്ധ​കൂ​ടാ​ര​ത്തി​നു മുറ്റം+ ഉണ്ടാക്കണം. മുറ്റത്തി​ന്റെ തെക്കു​വ​ശ​ത്തി​നുവേണ്ടി, പിരി​ച്ചു​ണ്ടാ​ക്കിയ മേന്മ​യേ​റിയ ലിനൻകൊ​ണ്ട്‌ 100 മുഴം നീളത്തിൽ മറശ്ശീ​ലകൾ ഉണ്ടാക്കണം.+ 10  അവയ്‌ക്ക്‌ 20 തൂണും തൂണു​കൾക്ക്‌ 20 ചെമ്പു​ചു​വ​ടും ഉണ്ടായി​രി​ക്കണം. തൂണു​ക​ളു​ടെ കൊളു​ത്തു​ക​ളും അവയുടെ സംയോജകങ്ങളും* വെള്ളികൊ​ണ്ടു​ള്ള​താ​യി​രി​ക്കണം. 11  വടക്കുവശത്തും 100 മുഴം നീളത്തിൽ മറശ്ശീ​ല​ക​ളു​ണ്ടാ​യി​രി​ക്കണം. അവയ്‌ക്കും 20 തൂണും തൂണു​കൾക്ക്‌ 20 ചെമ്പു​ചു​വ​ടും ഉണ്ടായി​രി​ക്കണം. തൂണു​കൾക്കു വെള്ളികൊ​ണ്ടുള്ള കൊളു​ത്തു​ക​ളും സംയോ​ജ​ക​ങ്ങ​ളും വേണം. 12  പടിഞ്ഞാറുവശത്ത്‌, മുറ്റത്തി​ന്റെ വീതി​പ്പാ​ടിന്‌ ഒരറ്റം​മു​തൽ മറ്റേ അറ്റംവരെ 50 മുഴം നീളത്തിൽ മറശ്ശീ​ല​ക​ളു​ണ്ടാ​യി​രി​ക്കണം. അവയ്‌ക്കു പത്തു തൂണും പത്തു ചുവടും വേണം. 13  കിഴക്കുവശത്ത്‌, അതായത്‌ സൂര്യോ​ദ​യ​ത്തി​നു നേരെ​യുള്ള വശത്ത്‌, മുറ്റത്തി​ന്റെ വീതി 50 മുഴമാ​യി​രി​ക്കണം. 14  പ്രവേശനകവാടത്തിന്റെ ഒരു വശത്ത്‌ മൂന്നു തൂണും മൂന്നു ചുവടും സഹിതം 15 മുഴം നീളത്തിൽ മറശ്ശീ​ല​ക​ളു​ണ്ടാ​യി​രി​ക്കും.+ 15  മറുവശത്തും മൂന്നു തൂണും മൂന്നു ചുവടും സഹിതം 15 മുഴം നീളത്തിൽ മറശ്ശീ​ല​ക​ളു​ണ്ടാ​യി​രി​ക്കും. 16  “മുറ്റത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തിന്‌ 20 മുഴം നീളത്തിൽ ഒരു യവനി​ക​യു​ണ്ടാ​യി​രി​ക്കണം.* നീലനൂൽ, പർപ്പിൾ നിറത്തി​ലുള്ള കമ്പിളി​നൂൽ, കടുഞ്ചു​വ​പ്പു​നൂൽ, പിരി​ച്ചു​ണ്ടാ​ക്കിയ മേന്മ​യേ​റിയ ലിനൻ+ എന്നിവ ഉപയോ​ഗിച്ച്‌ നെയ്‌തു​ണ്ടാ​ക്കി​യ​താ​യി​രി​ക്കണം ഇത്‌. അതിനു നാലു തൂണും തൂണുകൾ ഉറപ്പി​ക്കാ​നുള്ള നാലു ചുവടും ഉണ്ടായി​രി​ക്കണം.+ 17  മുറ്റത്തിനു ചുറ്റു​മുള്ള എല്ലാ തൂണു​ക​ളുടെ​യും സംയോ​ജ​ക​ങ്ങ​ളും കൊളു​ത്തു​ക​ളും വെള്ളികൊ​ണ്ടു​ള്ള​തും എന്നാൽ, അവയുടെ ചുവടു​കൾ ചെമ്പുകൊ​ണ്ടു​ള്ള​തും ആയിരി​ക്കണം.+ 18  മുറ്റത്തിന്‌ 100 മുഴം നീളവും+ 50 മുഴം വീതി​യും ഉണ്ടായി​രി​ക്കും. പിരി​ച്ചു​ണ്ടാ​ക്കിയ മേന്മ​യേ​റിയ ലിനൻകൊ​ണ്ടുള്ള മറശ്ശീ​ല​ക​ളു​ടെ ഉയരമാ​കട്ടെ അഞ്ചു മുഴവും. അതിനു ചെമ്പു​ചു​വ​ടു​ക​ളും ഉണ്ടായി​രി​ക്കണം. 19  വിശുദ്ധകൂടാരത്തിലെ ശുശ്രൂ​ഷ​യ്‌ക്കാ​യി ഉപയോ​ഗി​ക്കുന്ന എല്ലാ ഉപകര​ണ​ങ്ങ​ളും സാധന​ങ്ങ​ളും അതിന്റെ കൂടാ​ര​ക്കു​റ്റി​ക​ളും മുറ്റത്തി​ന്റെ എല്ലാ കുറ്റി​ക​ളും ചെമ്പുകൊ​ണ്ടു​ള്ള​താ​യി​രി​ക്കണം.+ 20  “ദീപങ്ങൾ എപ്പോ​ഴും കത്തിനിൽക്കാൻവേണ്ടി,+ ഇടി​ച്ചെ​ടുത്ത ശുദ്ധമായ ഒലിവെണ്ണ കൊണ്ടു​വന്ന്‌ നിനക്കു തരാൻ നീ ഇസ്രായേ​ല്യരോ​ടു കല്‌പി​ക്കണം. 21  സാന്നിധ്യകൂടാരത്തിൽ,* ‘സാക്ഷ്യ’ത്തിന്‌ അടുത്തുള്ള തിരശ്ശീ​ല​യ്‌ക്കു വെളി​യിൽ,+ വൈകുന്നേ​രം​മു​തൽ രാവിലെ​വരെ യഹോ​വ​യു​ടെ മുമ്പാകെ ദീപങ്ങൾ കത്തിനിൽക്കാൻവേണ്ട ഏർപ്പാ​ടു​കൾ അഹരോ​നും പുത്ര​ന്മാ​രും ചെയ്യും.+ ഇത്‌ ഇസ്രായേ​ല്യ​രു​ടെ എല്ലാ തലമു​റ​ക​ളും അനുസ​രി​ക്കേണ്ട ദീർഘ​കാ​ലത്തേ​ക്കുള്ള ഒരു നിയമ​മാ​യി​രി​ക്കും.+

അടിക്കുറിപ്പുകള്‍

ഒരു മുഴം = 44.5 സെ.മീ. (17.5 ഇഞ്ച്‌). അനു. ബി14 കാണുക.
അതായത്‌, ബലിമൃ​ഗ​ങ്ങ​ളു​ടെ കൊഴു​പ്പിൽ കുതിർന്ന ചാരം.
അഥവാ (ബന്ധിപ്പി​ക്കു​ന്ന​തി​നുള്ള) “വളയങ്ങ​ളും; പട്ടകളും.”
അഥവാ “തിരശ്ശീ​ല​യു​ണ്ടാ​യി​രി​ക്കണം.”
അഥവാ “സമാഗ​മ​ന​കൂ​ടാ​ര​ത്തിൽ.” പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം