പുറപ്പാട്‌ 38:1-31

38  കരു​വേ​ല​ത്ത​ടികൊണ്ട്‌ ദഹനയാ​ഗ​ത്തി​നുള്ള യാഗപീ​ഠം ഉണ്ടാക്കി. അഞ്ചു മുഴം* നീളവും അഞ്ചു മുഴം വീതി​യും ഉള്ള സമചതു​ര​മാ​യി​രു​ന്നു അത്‌. അതിനു മൂന്നു മുഴം ഉയരവു​മു​ണ്ടാ​യി​രു​ന്നു.+  അതിന്റെ നാലു കോണി​ലും കൊമ്പു​കൾ ഉണ്ടാക്കി. കൊമ്പു​കൾ അതിൽനി​ന്നു​തന്നെ​യു​ള്ള​താ​യി​രു​ന്നു. എന്നിട്ട്‌ അതു ചെമ്പു​കൊ​ണ്ട്‌ പൊതി​ഞ്ഞു.+  അതിനു ശേഷം, തൊട്ടി​കൾ, കോരി​കകൾ, കുഴി​യൻപാത്രങ്ങൾ, മുൾക്ക​ര​ണ്ടി​കൾ, കനൽപ്പാ​ത്രങ്ങൾ എന്നിങ്ങനെ യാഗപീ​ഠ​ത്തി​ന്റെ എല്ലാ ഉപകര​ണ​ങ്ങ​ളും ഉണ്ടാക്കി. ചെമ്പുകൊ​ണ്ടാണ്‌ അതിന്റെ ഉപകര​ണ​ങ്ങളെ​ല്ലാം ഉണ്ടാക്കി​യത്‌.  കൂടാതെ, യാഗപീ​ഠ​ത്തി​ന്റെ അരികു​പാ​ളി​ക്കു കീഴെ അതിന്റെ മധ്യഭാ​ഗത്തേക്ക്‌ ഇറങ്ങി​യി​രി​ക്കുന്ന രീതി​യിൽ ഒരു ജാലവും, അതായത്‌ ചെമ്പുകൊ​ണ്ടുള്ള ഒരു വലയും, ഉണ്ടാക്കി.  തണ്ടുകൾ ഇടാൻ ചെമ്പുകൊ​ണ്ടുള്ള ജാലത്തി​ന്‌ അടുത്ത്‌ യാഗപീ​ഠ​ത്തി​ന്റെ നാലു കോണി​ലു​മാ​യി നാലു വളയവും വാർത്തു​ണ്ടാ​ക്കി.  അതിനു ശേഷം, കരു​വേ​ല​ത്ത​ടികൊണ്ട്‌ തണ്ടുകൾ ഉണ്ടാക്കി, അവ ചെമ്പു​കൊ​ണ്ട്‌ പൊതി​ഞ്ഞു.  യാഗപീഠം എടുത്തുകൊ​ണ്ടുപോ​കാ​നുള്ള ആ തണ്ടുകൾ അതിന്റെ വശങ്ങളി​ലുള്ള വളയങ്ങ​ളി​ലൂ​ടെ ഇട്ടു. പലകകൾകൊ​ണ്ടുള്ള പൊള്ള​യായ ഒരു പെട്ടി​യു​ടെ രൂപത്തി​ലാ​ണു യാഗപീ​ഠം ഉണ്ടാക്കി​യത്‌.  പിന്നെ വെള്ളം വെക്കാ​നുള്ള പാത്രവും+ അതു വെക്കാ​നുള്ള താങ്ങും ചെമ്പു​കൊ​ണ്ട്‌ ഉണ്ടാക്കി. സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ വാതിൽക്കൽ ഊഴമ​നു​സ​രിച്ച്‌ സേവി​ച്ചി​രുന്ന സ്‌ത്രീ​ക​ളു​ടെ കണ്ണാടികൾ* അതിനു​വേണ്ടി ഉപയോ​ഗി​ച്ചു.  പിന്നെ മുറ്റം ഉണ്ടാക്കി.+ മുറ്റത്തി​ന്റെ തെക്കു​വ​ശ​ത്തി​നുവേണ്ടി, പിരി​ച്ചു​ണ്ടാ​ക്കിയ മേന്മ​യേ​റിയ ലിനൻകൊ​ണ്ട്‌ 100 മുഴം നീളത്തിൽ മറശ്ശീ​ലകൾ ഉണ്ടാക്കി.+ 10  അവിടെ ചെമ്പുകൊ​ണ്ടുള്ള 20 തൂണും 20 ചുവടും ഉണ്ടായി​രു​ന്നു. തൂണു​ക​ളു​ടെ കൊളു​ത്തു​ക​ളും അവയുടെ സംയോജകങ്ങളും* വെള്ളി​കൊ​ണ്ട്‌ ഉണ്ടാക്കി. 11  വടക്കുവശത്തും 100 മുഴം നീളത്തിൽ മറശ്ശീ​ല​ക​ളു​ണ്ടാ​യി​രു​ന്നു. അവയുടെ 20 തൂണും തൂണു​ക​ളു​ടെ 20 ചുവടും ചെമ്പുകൊ​ണ്ടു​ള്ള​താ​യി​രു​ന്നു. തൂണു​ക​ളു​ടെ കൊളു​ത്തു​ക​ളും അവയുടെ സംയോ​ജ​ക​ങ്ങ​ളും വെള്ളി​കൊ​ണ്ട്‌ ഉണ്ടാക്കി. 12  എന്നാൽ, പടിഞ്ഞാ​റു​വ​ശത്തെ മറശ്ശീ​ല​ക​ളു​ടെ നീളം 50 മുഴമാ​യി​രു​ന്നു. അവിടെ പത്തു തൂണും പത്തു ചുവടും ഉണ്ടായി​രു​ന്നു. തൂണു​ക​ളു​ടെ കൊളു​ത്തു​ക​ളും അവയുടെ സംയോ​ജ​ക​ങ്ങ​ളും വെള്ളി​കൊ​ണ്ട്‌ ഉണ്ടാക്കി. 13  കിഴക്കുവശത്തിന്റെ, അതായത്‌ സൂര്യോ​ദ​യ​ത്തി​നു നേരെ​യുള്ള വശത്തിന്റെ, വീതി 50 മുഴമാ​യി​രു​ന്നു. 14  പ്രവേശനകവാടത്തിന്റെ ഒരു വശത്ത്‌, മൂന്നു തൂണും മൂന്നു ചുവടും സഹിതം 15 മുഴം നീളത്തിൽ മറശ്ശീ​ല​ക​ളു​ണ്ടാ​യി​രു​ന്നു. 15  മുറ്റത്തിന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തി​ന്റെ മറുവ​ശ​ത്തും മൂന്നു തൂണും മൂന്നു ചുവടും സഹിതം 15 മുഴം നീളത്തിൽ മറശ്ശീ​ല​ക​ളു​ണ്ടാ​യി​രു​ന്നു. 16  മുറ്റത്തിനു ചുറ്റു​മുള്ള മറശ്ശീ​ല​കളെ​ല്ലാം പിരി​ച്ചു​ണ്ടാ​ക്കിയ മേന്മ​യേ​റിയ ലിനൻകൊ​ണ്ടാണ്‌ ഉണ്ടാക്കി​യത്‌. 17  തൂണുകൾ ഉറപ്പി​ക്കാ​നുള്ള ചുവടു​കൾ ചെമ്പുകൊ​ണ്ടു​ള്ള​താ​യി​രു​ന്നു. തൂണു​ക​ളു​ടെ കൊളു​ത്തു​ക​ളും അവയുടെ സംയോ​ജ​ക​ങ്ങ​ളും വെള്ളി​കൊ​ണ്ട്‌ ഉണ്ടാക്കി. തൂണു​ക​ളു​ടെ മുകൾഭാ​ഗം വെള്ളി​കൊ​ണ്ട്‌ പൊതി​ഞ്ഞി​രു​ന്നു. മുറ്റത്തി​ന്റെ തൂണു​ക​ളുടെയെ​ല്ലാം സംയോ​ജ​കങ്ങൾ വെള്ളികൊ​ണ്ടു​ള്ള​താ​യി​രു​ന്നു.+ 18  മുറ്റത്തിന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തിൽ ഇടാനുള്ള യവനിക* നീലനൂൽ, പർപ്പിൾ നിറത്തി​ലുള്ള കമ്പിളി​നൂൽ, കടുഞ്ചു​വ​പ്പു​നൂൽ, പിരി​ച്ചു​ണ്ടാ​ക്കിയ മേന്മ​യേ​റിയ ലിനൻ എന്നിവ​കൊ​ണ്ട്‌ നെയ്‌ത​താ​യി​രു​ന്നു. അതിന്‌ 20 മുഴം നീളവും 5 മുഴം ഉയരവും ഉണ്ടായി​രു​ന്നു; മുറ്റത്തി​ന്റെ മറശ്ശീ​ല​ക​ളു​ടെ അതേ ഉയരം​തന്നെ.+ 19  അവയുടെ നാലു തൂണും തൂണുകൾ ഉറപ്പി​ക്കാ​നുള്ള നാലു ചുവടും ചെമ്പുകൊ​ണ്ടു​ള്ള​താ​യി​രു​ന്നു; അവയുടെ കൊളു​ത്തു​കളും സംയോ​ജ​ക​ങ്ങ​ളും വെള്ളികൊ​ണ്ടും. തൂണു​ക​ളു​ടെ മുകൾഭാ​ഗം വെള്ളി​കൊ​ണ്ട്‌ പൊതി​യു​ക​യും ചെയ്‌തി​രു​ന്നു. 20  വിശുദ്ധകൂടാരത്തിന്റെ എല്ലാ കൂടാ​ര​ക്കു​റ്റി​ക​ളും മുറ്റത്തി​നു ചുറ്റു​മുള്ള എല്ലാ കൂടാ​ര​ക്കു​റ്റി​ക​ളും ചെമ്പുകൊ​ണ്ടു​ള്ള​താ​യി​രു​ന്നു.+ 21  വിശുദ്ധകൂടാരത്തിന്റെ, അതായത്‌ ‘സാക്ഷ്യ’ത്തിന്റെ+ വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ, ഇനവി​വ​ര​പ്പ​ട്ടി​ക​യാ​ണു പിൻവ​രു​ന്നത്‌. മോശ​യു​ടെ കല്‌പ​നപ്ര​കാ​രം പുരോ​ഹി​ത​നായ അഹരോ​ന്റെ മകൻ ഈഥാമാരിന്റെ+ നേതൃ​ത്വ​ത്തിൽ ലേവ്യർക്കായിരുന്നു+ ഇതു തയ്യാറാ​ക്കാ​നുള്ള ചുമതല. 22  യഹോവ മോശയോ​ടു കല്‌പി​ച്ചി​രു​ന്നതെ​ല്ലാം യഹൂദാഗോത്ര​ത്തി​ലെ ഹൂരിന്റെ മകനായ ഊരി​യു​ടെ മകൻ ബസലേൽ+ ചെയ്‌തു. 23  ബസലേലിനോടൊപ്പം ദാൻ ഗോ​ത്ര​ത്തി​ലെ അഹീസാ​മാ​ക്കി​ന്റെ മകൻ ഒഹൊലിയാബും+ ഉണ്ടായി​രു​ന്നു. ഒഹൊ​ലി​യാബ്‌ ഒരു ശില്‌പി​യും നൂലു​കൊ​ണ്ട്‌ ചിത്ര​പ്പണി ചെയ്യു​ന്ന​വ​നും നീലനൂൽ, പർപ്പിൾ നിറത്തി​ലുള്ള കമ്പിളി​നൂൽ, കടുഞ്ചു​വ​പ്പു​നൂൽ, മേന്മ​യേ​റിയ ലിനൻ എന്നിവ​കൊ​ണ്ട്‌ നെയ്യു​ന്ന​വ​നും ആയിരു​ന്നു. 24  വിശുദ്ധസ്ഥലത്തെ എല്ലാ പണികൾക്കു​മാ​യി ഉപയോ​ഗിച്ച മൊത്തം സ്വർണം വിശു​ദ്ധ​സ്ഥ​ലത്തെ ശേക്കെലിന്റെ* തൂക്കമ​നു​സ​രിച്ച്‌ 29 താലന്തും* 730 ശേക്കെ​ലും ആയിരു​ന്നു. അത്രയും സ്വർണ​മാ​ണു ദോളനയാഗമായി* അർപ്പി​ച്ചത്‌.+ 25  ഇസ്രായേൽസമൂഹത്തിൽ, രേഖയിൽ പേര്‌ വന്നവർ നൽകിയ വെള്ളി വിശു​ദ്ധ​സ്ഥ​ലത്തെ ശേക്കെലിന്റെ* തൂക്കമ​നു​സ​രിച്ച്‌ 100 താലന്തും 1,775 ശേക്കെ​ലും ആയിരു​ന്നു. 26  20 വയസ്സും അതിനു മേലോ​ട്ടും പ്രായ​മു​ള്ള​വ​രാ​യി രേഖയിൽ പേര്‌ വന്ന പുരു​ഷ​ന്മാരെ​ല്ലാം ആളോ​ഹരി നൽകേണ്ട അര ശേക്കെൽ വിശു​ദ്ധ​സ്ഥ​ലത്തെ ശേക്കെ​ലി​ന്റെ തൂക്കമ​നു​സ​രി​ച്ചു​ള്ള​താ​യി​രി​ക്ക​ണ​മാ​യി​രു​ന്നു.+ മൊത്തം 6,03,550 പേരാ​ണു​ണ്ടാ​യി​രു​ന്നത്‌.+ 27  വിശുദ്ധസ്ഥലത്തിന്റെ ചുവടു​ക​ളും തിരശ്ശീ​ല​യു​ടെ ചുവടു​ക​ളും വാർത്തു​ണ്ടാ​ക്കാൻ 100 താലന്തു വേണ്ടി​വന്നു. ഓരോ ചുവടി​നും ഓരോ താലന്തു വീതം 100 ചുവടി​ന്‌ 100 താലന്ത്‌.+ 28  തൂണുകൾക്കുവേണ്ടി 1,775 ശേക്കെൽകൊ​ണ്ട്‌ കൊളു​ത്തു​കൾ ഉണ്ടാക്കു​ക​യും തൂണു​ക​ളു​ടെ മുകൾഭാ​ഗം പൊതി​യു​ക​യും അവ കൂട്ടിയോ​ജി​പ്പി​ക്കു​ക​യും ചെയ്‌തു. 29  കാഴ്‌ചയായി* ലഭിച്ച ചെമ്പ്‌ 70 താലന്തും 2,400 ശേക്കെ​ലും ആയിരു​ന്നു. 30  ഇത്‌ ഉപയോ​ഗിച്ച്‌ സാന്നി​ധ്യ​കൂ​ടാ​ര​ത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തി​നുള്ള ചുവടു​ക​ളും ചെമ്പു​യാ​ഗ​പീ​ഠ​വും അതിന്റെ ചെമ്പു​ജാ​ല​വും യാഗപീ​ഠ​ത്തി​ന്റെ എല്ലാ ഉപകര​ണ​ങ്ങ​ളും 31  മുറ്റത്തിനു ചുറ്റു​മുള്ള ചുവടു​ക​ളും മുറ്റത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തി​നുള്ള ചുവടു​ക​ളും വിശു​ദ്ധ​കൂ​ടാ​ര​ത്തി​ന്റെ എല്ലാ കൂടാ​ര​ക്കു​റ്റി​ക​ളും മുറ്റത്തി​നു ചുറ്റു​മുള്ള എല്ലാ കൂടാരക്കുറ്റികളും+ ഉണ്ടാക്കി.

അടിക്കുറിപ്പുകള്‍

ഒരു മുഴം = 44.5 സെ.മീ. (17.5 ഇഞ്ച്‌). അനു. ബി14 കാണുക.
അതായത്‌, തേച്ചു​മി​നു​ക്കിയ ലോഹ​ക്ക​ണ്ണാ​ടി​കൾ.
അഥവാ (ബന്ധിപ്പി​ക്കു​ന്ന​തി​നുള്ള) “വളയങ്ങ​ളും; പട്ടകളും.”
അഥവാ “തിരശ്ശീല.”
അഥവാ “വിശു​ദ്ധശേക്കെ​ലി​ന്റെ.” ഒരു ശേക്കെൽ = 11.4 ഗ്രാം. അനു. ബി14 കാണുക.
ഒരു താലന്ത്‌ = 34.2 കി.ഗ്രാം. അനു. ബി14 കാണുക.
പദാവലി കാണുക.
അഥവാ “വിശു​ദ്ധശേക്കെ​ലി​ന്റെ.”
അഥവാ “ദോള​ന​യാ​ഗ​മാ​യി.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം