മത്തായി എഴുതിയത്‌ 1:1-25

1  അബ്രാഹാമിന്റെ മകനായ+ ദാവീദിന്റെ മകനായ+ യേശുക്രിസ്‌തുവിന്റെ ചരിത്രം* അടങ്ങുന്ന പുസ്‌തകം:  2  അബ്രാഹാമിനു+ യിസ്‌ഹാക്ക്‌ ജനിച്ചു.+യിസ്‌ഹാക്കിനു യാക്കോബ്‌ ജനിച്ചു.+യാക്കോബിന്‌ യഹൂദയും+ വേറെ ആൺമക്കളും ജനിച്ചു.+  3  യഹൂദയ്‌ക്കു താമാറിൽ+ പേരെസും സേരഹും+ ജനിച്ചു.പേരെസിനു ഹെസ്രോൻ+ ജനിച്ചു.ഹെസ്രോനു രാം+ ജനിച്ചു.  4  രാമിന്‌ അമ്മീനാദാബ്‌ ജനിച്ചു.അമ്മീനാദാബിനു നഹശോൻ+ ജനിച്ചു.നഹശോനു ശൽമോൻ ജനിച്ചു.  5  ശൽമോനു രാഹാബിൽ+ ബോവസ്‌+ ജനിച്ചു.ബോവസിനു രൂത്തിൽ+ ഓബേദ്‌+ ജനിച്ചു.ഓബേദിനു യിശ്ശായി+ ജനിച്ചു.  6  യിശ്ശായിക്കു ദാവീദ്‌+ രാജാവ്‌+ ജനിച്ചു.ദാവീദിന്‌ ഊരിയാവിന്റെ+ ഭാര്യയിൽ* ശലോമോൻ+ ജനിച്ചു.  7  ശലോമോനു രഹബെയാം+ ജനിച്ചു.രഹബെയാമിന്‌ അബീയ+ ജനിച്ചു.അബീയയ്‌ക്ക്‌ ആസ+ ജനിച്ചു.  8  ആസയ്‌ക്ക്‌ യഹോശാഫാത്ത്‌+ ജനിച്ചു.യഹോശാഫാത്തിന്‌ യഹോരാം+ ജനിച്ചു.യഹോരാമിന്‌ ഉസ്സീയ+ ജനിച്ചു.  9  ഉസ്സീയയ്‌ക്കു യോഥാം+ ജനിച്ചു.യോഥാമിന്‌ ആഹാസ്‌+ ജനിച്ചു.ആഹാസിനു ഹിസ്‌കിയ+ ജനിച്ചു. 10  ഹിസ്‌കിയയ്‌ക്കു മനശ്ശെ+ ജനിച്ചു.മനശ്ശെക്ക്‌ ആമോൻ+ ജനിച്ചു.ആമോനു യോശിയ+ ജനിച്ചു. 11  ബാബിലോണിലേക്കു നാടുകടത്തുന്ന കാലത്ത്‌+ യോശിയയ്‌ക്ക്‌+ യഖൊന്യയും+ വേറെ ആൺമക്കളും ജനിച്ചു. 12  ബാബിലോണിലേക്കുള്ള നാടുകടത്തലിനു ശേഷം യഖൊന്യക്കു ശെയൽതീയേൽ ജനിച്ചു.ശെയൽതീയേലിനു സെരുബ്ബാബേൽ+ ജനിച്ചു. 13  സെരുബ്ബാബേലിന്‌ അബീഹൂദ്‌ ജനിച്ചു.അബീഹൂദിന്‌ എല്യാക്കീം ജനിച്ചു.എല്യാക്കീമിന്‌ ആസോർ ജനിച്ചു. 14  ആസോരിനു സാദോക്ക്‌ ജനിച്ചു.സാദോക്കിന്‌ ആഖീം ജനിച്ചു.ആഖീമിന്‌ എലീഹൂദ്‌ ജനിച്ചു. 15  എലീഹൂദിന്‌ എലെയാസർ ജനിച്ചു.എലെയാസരിനു മത്ഥാൻ ജനിച്ചു.മത്ഥാനു യാക്കോബ്‌ ജനിച്ചു. 16  യാക്കോബിനു മറിയയുടെ ഭർത്താവായ യോസേഫ്‌ ജനിച്ചു. മറിയയിൽനിന്ന്‌ ക്രിസ്‌തു എന്നു വിളിക്കുന്ന യേശു ജനിച്ചു.+ 17  ഇങ്ങനെ, അബ്രാഹാം മുതൽ ദാവീദ്‌ വരെ 14 തലമുറയും ദാവീദ്‌ മുതൽ ബാബിലോണിലേക്കുള്ള നാടുകടത്തൽ+ വരെ 14 തലമുറയും ബാബിലോണിലേക്കുള്ള നാടുകടത്തൽ മുതൽ ക്രിസ്‌തു വരെ 14 തലമുറയും ആയിരുന്നു. 18  യേശുക്രിസ്‌തുവിന്റെ ജനനം ഇങ്ങനെയായിരുന്നു: യേശുവിന്റെ അമ്മയായ മറിയയും യോസേഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരുന്ന സമയം.+ പക്ഷേ അവർ ഒന്നിക്കുന്നതിനു മുമ്പേ, മറിയ പരിശുദ്ധാത്മാവിനാൽ ഗർഭിണിയായി.+ 19  എന്നാൽ മറിയയുടെ ഭർത്താവായ യോസേഫ്‌ നീതിമാനായതുകൊണ്ട്‌ മറിയയെ സമൂഹത്തിൽ ഒരു പരിഹാസപാത്രമാക്കാൻ ആഗ്രഹിച്ചില്ല. അതുകൊണ്ട്‌ മറിയയെ രഹസ്യമായി ഉപേക്ഷിക്കുന്നതിനെക്കുറിച്ച്‌* ചിന്തിച്ചു.+ 20  പക്ഷേ അങ്ങനെ ചിന്തിച്ചിരിക്കുമ്പോൾ യഹോവയുടെ ദൂതൻ സ്വപ്‌നത്തിൽ പ്രത്യക്ഷനായി യോസേഫിനോടു പറഞ്ഞു: “ദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ വീട്ടിലേക്കു കൊണ്ടുവരാൻ പേടിക്കേണ്ടാ; കാരണം അവൾ ഗർഭിണിയായിരിക്കുന്നതു പരിശുദ്ധാത്മാവിനാലാണ്‌.+ 21  അവൾ ഒരു മകനെ പ്രസവിക്കും. നീ അവനു യേശു എന്നു പേരിടണം.+ കാരണം അവൻ തന്റെ ജനത്തെ അവരുടെ പാപങ്ങളിൽനിന്ന്‌ രക്ഷിക്കും.”+ 22  ഇതെല്ലാം സംഭവിച്ചത്‌ യഹോവ പറഞ്ഞ കാര്യങ്ങൾ നിറവേറേണ്ടതിനാണ്‌. ദൈവം തന്റെ പ്രവാചകനിലൂടെ ഇങ്ങനെ പറഞ്ഞിരുന്നു: 23  “ഇതാ, കന്യക ഗർഭിണിയായി ഒരു ആൺകുഞ്ഞിനെ പ്രസവിക്കും. അവർ അവന്‌ ഇമ്മാനുവേൽ എന്നു പേരിടും.”+ (പരിഭാഷപ്പെടുത്തുമ്പോൾ ആ പേരിന്റെ അർഥം “ദൈവം ഞങ്ങളുടെകൂടെ”+ എന്നാണ്‌.) 24  യോസേഫ്‌ ഉറക്കമുണർന്നു. യഹോവയുടെ ദൂതൻ നിർദേശിച്ചതുപോലെ യോസേഫ്‌ ഭാര്യയെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുവന്നു. 25  പക്ഷേ മകനെ പ്രസവിക്കുന്നതുവരെ+ യോസേഫ്‌ മറിയയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടില്ല. കുഞ്ഞിനു യേശു എന്നു യോസേഫ്‌ പേരിട്ടു.+

അടിക്കുറിപ്പുകള്‍

അഥവാ “വംശാവലി; വംശപരമ്പര; ഉത്ഭവം.”
അഥവാ “സ്വന്തമായിരുന്നവളിൽ.”
അക്ഷ. “വിവാഹമോചനം ചെയ്യുന്നതിനെക്കുറിച്ച്‌.” അഥവാ “പറഞ്ഞയയ്‌ക്കുന്നതിനെക്കുറിച്ച്‌; വിട്ടയയ്‌ക്കുന്നതിനെക്കുറിച്ച്‌.”

പഠനക്കുറിപ്പുകൾ

മത്തായി: ബൈബി​ളിൽ കാണുന്ന “മത്ഥിഥ്യ” (1ദിന 15:18) എന്ന എബ്രാ​യ​പേ​രി​ന്റെ ഗ്രീക്കി​ലുള്ള ചുരു​ക്ക​രൂ​പ​മാ​യി​രി​ക്കാം “മത്തായി.” മത്ഥിഥ്യ എന്ന പേരിന്റെ അർഥം “യഹോ​വ​യു​ടെ സമ്മാനം” എന്നാണ്‌.

മത്തായി എഴുതി​യത്‌: സുവി​ശേ​ഷങ്ങൾ എഴുതി​യവർ ആരും അവരാണ്‌ അത്‌ എഴുതി​യ​തെന്ന്‌ അതിൽ വെളി​പ്പെ​ടു​ത്തി​യി​ട്ടില്ല. തെളി​വ​നു​സ​രിച്ച്‌ മൂലകൃ​തി​ക​ളിൽ തലക്കെ​ട്ടു​ക​ളും ഉണ്ടായി​രു​ന്നില്ല. മത്തായി​യു​ടെ സുവി​ശേ​ഷ​ത്തി​ന്റെ ചില കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ “മത്തായി എഴുതിയ സുവി​ശേഷം (അഥവാ “സന്തോ​ഷ​വാർത്ത”)” (യുഅംഗേലിഓൻ കറ്റാ മത്തായോൻ) എന്ന തലക്കെ​ട്ടും മറ്റു ചിലതിൽ “മത്തായി എഴുതി​യത്‌” (കറ്റാ മത്തായോൻ) എന്ന ചെറിയ തലക്കെ​ട്ടും കാണു​ന്നുണ്ട്‌. അത്തരം തലക്കെ​ട്ടു​കൾ എപ്പോ​ഴാ​ണു കൂട്ടി​ച്ചേർത്ത​തെ​ന്നോ ഉപയോ​ഗി​ച്ചു​തു​ട​ങ്ങി​യ​തെ​ന്നോ വ്യക്തമല്ല. അവ ഉപയോ​ഗി​ച്ചു​തു​ട​ങ്ങി​യത്‌ എ.ഡി. രണ്ടാം നൂറ്റാ​ണ്ടി​ലാ​ണെ​ന്നാ​ണു ചിലരു​ടെ അഭി​പ്രാ​യം. കാരണം എ.ഡി. രണ്ടാം നൂറ്റാ​ണ്ടി​ന്റെ അവസാ​ന​ഭാ​ഗ​ത്തോ മൂന്നാം നൂറ്റാ​ണ്ടി​ന്റെ തുടക്ക​ത്തി​ലോ എഴുതി​യ​തെന്നു കരുത​പ്പെ​ടുന്ന ചില സുവി​ശേ​ഷ​കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ നീളം കൂടിയ തലക്കെ​ട്ടു​കൾ കാണു​ന്നുണ്ട്‌. സുവി​ശേ​ഷ​വി​വ​ര​ണങ്ങൾ “സുവി​ശേഷം” (അക്ഷ. “സന്തോ​ഷ​വാർത്ത”) എന്ന്‌ അറിയ​പ്പെ​ടാ​നുള്ള കാരണം മർക്കോ​സി​ന്റെ പുസ്‌ത​ക​ത്തി​ലെ പ്രാരം​ഭ​വാ​ക്കു​ക​ളാ​യി​രി​ക്കാം (“ദൈവ​പു​ത്ര​നായ യേശു​ക്രി​സ്‌തു​വി​നെ​ക്കു​റി​ച്ചുള്ള സന്തോ​ഷ​വാർത്ത തുടങ്ങു​ന്നു.”) എന്നു ചില പണ്ഡിത​ന്മാർ പറയുന്നു. എഴുത്തു​കാ​രു​ടെ പേരു​ക​ളോ​ടു​കൂ​ടിയ അത്തരം തലക്കെ​ട്ടു​കൾ പുസ്‌ത​ക​ങ്ങളെ വ്യക്തമാ​യി വേർതി​രി​ച്ച​റി​യാൻ സഹായി​ക്കു​മെന്നു കണ്ടിട്ടാ​യി​രി​ക്കാം അവ ഉപയോ​ഗി​ച്ചു​തു​ട​ങ്ങി​യത്‌.

അബ്രാ​ഹാ​മി​ന്റെ മകൻ: ജൂതവം​ശ​ജരെ മനസ്സിൽക്ക​ണ്ടാ​ണു മത്തായി യേശു​വി​ന്റെ വംശപ​രമ്പര രേഖ​പ്പെ​ടു​ത്തി​ത്തു​ട​ങ്ങു​ന്നത്‌. അതു​കൊ​ണ്ടാണ്‌ ദൈവം അബ്രാ​ഹാ​മി​നു കൊടുത്ത വാഗ്‌ദാ​ന​ത്തി​ന്റെ അവകാശി അഥവാ നിയമ​പ​ര​മാ​യി അവകാ​ശ​മുള്ള സന്തതി (ആ സന്തതി​യി​ലൂ​ടെ ഭൂമി​യി​ലെ സകല ജനതക​ളും അനു​ഗ്രഹം നേടു​മാ​യി​രു​ന്നു.) യേശു​വാ​ണെന്ന കാര്യം മത്തായി എടുത്തു​പ​റ​യു​ന്നത്‌.

മകൻ: ഈ വംശാ​വ​ലി​യിൽ “മകൻ” എന്ന വാക്ക്‌ ഒരാളു​ടെ സ്വന്തം മകനെ​യോ കൊച്ചു​മ​ക​നെ​യോ ഒരു പിൻത​ല​മു​റ​ക്കാ​ര​നെ​യോ സൂചി​പ്പി​ച്ചേ​ക്കാം.

ദാവീ​ദി​ന്റെ മകൻ: രാജ്യ ഉടമ്പടി​യിൽ പറഞ്ഞി​രി​ക്കുന്ന അവകാശി ദാവീ​ദി​ന്റെ വംശത്തിൽപ്പെട്ട ഒരാളാ​യി​രി​ക്ക​ണ​മാ​യി​രു​ന്നു. അതു യേശു​വാ​ണെന്ന്‌ ഈ പദപ്ര​യോ​ഗം സൂചി​പ്പി​ക്കു​ന്നു.

യേശു​ക്രി​സ്‌തു​വി​ന്റെ ചരിത്രം: ദാവീ​ദി​ന്റെ മകനായ ശലോ​മോ​നി​ലൂ​ടെ​യുള്ള വംശപ​ര​മ്പ​ര​യാ​ണു മത്തായി രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. ലൂക്കോസ്‌ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​താ​കട്ടെ നാഥാ​നി​ലൂ​ടെ​യുള്ള വംശപ​ര​മ്പ​ര​യും. (മത്ത 1:6, 7; ലൂക്ക 3:31) നിയമ​പ​ര​മാ​യി യേശു​വി​ന്റെ പിതാ​വാ​യി​രുന്ന യോ​സേഫ്‌ ശലോ​മോ​ന്റെ പിൻത​ല​മു​റ​ക്കാ​ര​നാ​യി​രു​ന്നു. യേശു​വി​നു ദാവീ​ദി​ന്റെ സിംഹാ​സ​ന​ത്തി​ന്മേ​ലുള്ള നിയമ​പ​ര​മായ അവകാ​ശ​മാണ്‌ മത്തായി ഇതിലൂ​ടെ സ്ഥാപി​ച്ചെ​ടു​ക്കു​ന്നത്‌. തെളി​വ​നു​സ​രിച്ച്‌ ലൂക്കോസ്‌ രേഖ​പ്പെ​ടു​ത്തി​യതു മറിയ​യു​ടെ വംശപ​ര​മ്പ​ര​യാണ്‌. അതിലൂ​ടെ യേശു ജനനം​കൊണ്ട്‌ ദാവീ​ദി​ന്റെ പിൻത​ല​മു​റ​ക്കാ​ര​നാ​ണെന്ന വസ്‌തുത അദ്ദേഹം തെളി​യി​ച്ചു.

ക്രിസ്‌തു: ക്രിസ്‌തോസ്‌ എന്ന ഗ്രീക്കു​പ​ദ​ത്തിൽനിന്ന്‌ വന്നിരി​ക്കുന്ന സ്ഥാന​പ്പേര്‌. “മിശിഹ” (എബ്രാ​യ​യിൽ മാഷി​യാക്‌) എന്ന സ്ഥാന​പ്പേ​രി​നു തുല്യ​മായ പദമാണ്‌ ഇത്‌. ഈ രണ്ടു വാക്കു​ക​ളു​ടെ​യും അർഥം “അഭിഷി​ക്തൻ” എന്നാണ്‌. ബൈബിൾക്കാ​ല​ങ്ങ​ളിൽ ഭരണാ​ധി​കാ​രി​കളെ തൈലം​കൊണ്ട്‌ അഭി​ഷേകം ചെയ്യുന്ന ആചാരം നിലവി​ലു​ണ്ടാ​യി​രു​ന്നു.

ചരിത്രം അടങ്ങുന്ന പുസ്‌തകം: മത്തായി​യു​ടെ സുവി​ശേ​ഷ​ത്തി​ന്റെ ഗ്രീക്കു​ഭാ​ഷ​യി​ലെ പ്രാരം​ഭ​വാ​ക്കു​കൾ [ബിബ്ലൊസ്‌ ഗെന​സെ​യോസ്‌ (ഗെനേ​സിസ്‌ എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ ഒരു രൂപം)], “ചരി​ത്ര​രേഖ“ എന്നോ “വംശാ​വ​ലി​രേഖ” എന്നോ പരിഭാ​ഷ​പ്പെ​ടു​ത്താം. ഗെനേ​സിസ്‌ എന്ന പദത്തിന്റെ അക്ഷരാർഥം “ഉത്ഭവം, ജനനം, വംശപ​രമ്പര” എന്നൊ​ക്കെ​യാണ്‌. ഇതി​നോ​ടു സമാന​മായ അർഥമുള്ള എബ്രാ​യ​പ​ദ​മാ​ണു തോല്‌ദോത്‌. ആ എബ്രാ​യ​പ​ദ​ത്തി​ന്റെ ഗ്രീക്കു​പ​രി​ഭാ​ഷ​യാ​യി സെപ്‌റ്റു​വ​ജി​ന്റിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗെനേ​സിസ്‌ എന്ന പദം ഉൽപത്തി പുസ്‌ത​ക​ത്തിൽ പൊതു​വേ ‘ചരിത്രം’ എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌.​—ഉൽ 2:4; 5:1; 6:9; 10:1; 11:10, 27; 25:12, 19; 36:1, 9; 37:2.

ജനിച്ചു: “ജനിച്ചു” എന്ന പദം എല്ലായ്‌പോ​ഴും സ്വന്തം മകൻ ജനിച്ച​തി​നെ​ക്കു​റി​ച്ചാ​ക​ണ​മെ​ന്നില്ല. അതു ചില​പ്പോൾ ഒരു കൊച്ചു​മ​ക​നോ പിൻത​ല​മു​റ​ക്കാ​ര​നോ ആകാം.​—മത്ത 1:8, 11.

താമാർ: മത്തായി രേഖ​പ്പെ​ടു​ത്തിയ മിശി​ഹ​യു​ടെ വംശാ​വ​ലി​യിൽ കാണുന്ന അഞ്ചു സ്‌ത്രീ​ക​ളിൽ ആദ്യത്തെ ആൾ. മറ്റു നാലു പേർ ഇവരാ​യി​രു​ന്നു: ഇസ്രാ​യേ​ല്യ​ര​ല്ലാ​യി​രുന്ന രാഹാ​ബും രൂത്തും (5-ാം വാക്യം); ‘ഊരി​യാ​വി​ന്റെ ഭാര്യ​യായ’ ബത്ത്‌-ശേബ (6-ാം വാക്യം); മറിയ (16-ാം വാക്യം). പുരു​ഷ​ന്മാ​രു​ടെ പേരുകൾ മാത്രം പറയു​ന്ന​തി​നി​ട​യിൽ ഈ സ്‌ത്രീ​ക​ളെ​യും വംശാ​വ​ലി​യിൽ ഉൾപ്പെ​ടു​ത്തി​യത്‌ എന്തു​കൊ​ണ്ടാ​യി​രി​ക്കും? സാധ്യ​ത​യ​നു​സ​രിച്ച്‌ ഇവർ ഓരോ​രു​ത്ത​രും യേശു​വി​ന്റെ പൂർവ​മാ​താ​വാ​യ​തി​നു പിന്നിൽ എടുത്തു​പ​റ​യത്തക്ക ചില കാര്യ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു.

ദാവീദ്‌ രാജാവ്‌: ഈ വംശാ​വ​ലി​യിൽ പല രാജാ​ക്ക​ന്മാ​രെ​ക്കു​റിച്ച്‌ പറയു​ന്നു​ണ്ടെ​ങ്കി​ലും ദാവീ​ദി​നെ മാത്ര​മാ​ണു “രാജാവ്‌” എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌. ഇസ്രാ​യേ​ലി​ലെ രാജവം​ശം ‘ദാവീ​ദു​ഗൃ​ഹം’ എന്നാണ്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌. (1രാജ 12:19, 20) 1-ാം വാക്യ​ത്തിൽ യേശു​വി​നെ ‘ദാവീ​ദി​ന്റെ മകൻ’ എന്നു വിളി​ച്ച​തി​ലൂ​ടെ, മത്തായി ദൈവ​രാ​ജ്യം എന്ന വിഷയ​ത്തിന്‌ ഊന്നൽ നൽകു​ക​യാ​യി​രു​ന്നു. കൂടാതെ ദാവീ​ദു​മാ​യി ചെയ്‌ത ഉടമ്പടി​യിൽ പറഞ്ഞി​രി​ക്കുന്ന രാജ്യാ​ധി​കാ​ര​ത്തിന്‌ അവകാശി യേശു​വാ​ണെ​ന്നും അതു വ്യക്തമാ​ക്കി.​—2ശമു 7:11-16.

ഊരി​യാ​വി​ന്റെ ഭാര്യ: അതായത്‌ ബത്ത്‌-ശേബ. ദാവീ​ദി​ന്റെ വിദേ​ശ​പ​ട​യാ​ളി​ക​ളിൽപ്പെട്ട ഹിത്യ​നായ ഊരി​യാ​വി​ന്റെ ഭാര്യ.​—2ശമു 11:3; 23:8, 39.

യഹോ​രാ​മിന്‌ ഉസ്സീയ ജനിച്ചു: ഇവിടെ “യഹോ​രാ​മിന്‌ ഉസ്സീയ ജനിച്ചു” എന്നു പറഞ്ഞി​രി​ക്കു​ന്നെ​ങ്കി​ലും ഉസ്സീയ യഹോ​രാ​മി​ന്റെ മകനാ​യി​രു​ന്നില്ല, മറിച്ച്‌ ഒരു പിൻത​ല​മു​റ​ക്കാ​ര​നാ​യി​രു​ന്നു. ഇങ്ങനെ പറയുന്ന ഒരു രീതി വംശാ​വ​ലി​രേ​ഖ​ക​ളിൽ പൊതു​വേ കാണാ​റുണ്ട്‌. ദാവീ​ദി​ന്റെ വംശപ​ര​മ്പ​ര​യിൽ യഹോ​രാ​മി​നും ഉസ്സീയ​യ്‌ക്കും (അസര്യ എന്നും വിളി​ച്ചി​ട്ടുണ്ട്‌.) ഇടയിൽ അഹസ്യ, യഹോ​വാശ്‌, അമസ്യ എന്നീ മൂന്നു ദുഷ്ടരാ​ജാ​ക്ക​ന്മാ​രു​ടെ പേര്‌ ഒഴിവാ​ക്കി​യി​രി​ക്കു​ന്ന​താ​യി 1ദിന 3:11, 12 പരി​ശോ​ധി​ക്കു​മ്പോൾ മനസ്സി​ലാ​കും.

യോശി​യ​യ്‌ക്ക്‌ യഖൊന്യ . . . ജനിച്ചു: യഖൊന്യ യോശി​യ​യു​ടെ കൊച്ചു​മ​ക​നാ​യി​രു​ന്നു എന്ന അർഥത്തി​ലാണ്‌ “യോശി​യ​യ്‌ക്ക്‌ യഖൊന്യ . . . ജനിച്ചു” എന്നു പറഞ്ഞി​രി​ക്കു​ന്നത്‌. വാസ്‌ത​വ​ത്തിൽ യഖൊന്യ യോശി​യ​യു​ടെ മകനായ യഹോ​യാ​ക്കീ​മി​ന്റെ മകനാ​യി​രു​ന്നു. യഖൊ​ന്യ​ക്കു യഹോ​യാ​ഖീൻ, കൊന്യ എന്നീ പേരു​ക​ളും ഉണ്ടായി​രു​ന്നു.​—2രാജ 24:6; 1ദിന 3:15-17; എസ്ഥ 2:6; യിര 22:24.

ശെയൽതീ​യേ​ലി​നു സെരു​ബ്ബാ​ബേൽ ജനിച്ചു: പലയി​ട​ങ്ങ​ളി​ലും സെരു​ബ്ബാ​ബേ​ലി​ന്റെ അപ്പൻ ശെയൽതീ​യേ​ലാ​ണെന്നു പറയു​ന്നു​ണ്ടെ​ങ്കി​ലും (എസ്ര 3:2, 8; 5:2; നെഹ 12:1; ഹഗ്ഗ 1:1, 12, 14; 2:2, 23; ലൂക്ക 3:27; 1ദിന 3:19), ഒരിടത്ത്‌ ശെയൽതീ​യേ​ലി​ന്റെ സഹോ​ദ​ര​നായ പെദാ​യ​യാ​ണു സെരു​ബ്ബാ​ബേ​ലി​ന്റെ അപ്പൻ എന്നു പറയുന്നു. (1ദിന 3:19) സാധ്യ​ത​യ​നു​സ​രിച്ച്‌ സെരു​ബ്ബാ​ബേൽ പെദാ​യ​യു​ടെ മകനാ​യി​രു​ന്നെ​ങ്കി​ലും നിയമ​പ​ര​മാ​യി അദ്ദേഹത്തെ ശെയൽതീ​യേ​ലി​ന്റെ മകനാ​യി​ട്ടാ​ണു കണക്കാ​ക്കി​യി​രു​ന്ന​തെന്നു തോന്നു​ന്നു.

യോ​സേഫ്‌: മത്തായി​യു​ടെ വിവര​ണ​ത്തിൽ യോ​സേ​ഫും യേശു​വും തമ്മിലുള്ള ബന്ധം പറയു​ന്നി​ടത്ത്‌ യോ​സേ​ഫി​നു യേശു “ജനിച്ചു” എന്നല്ല കാണു​ന്നത്‌. (മത്ത 1:2-ന്റെ പഠനക്കു​റി​പ്പു കാണുക.) യോ​സേ​ഫി​നെ​ക്കു​റിച്ച്‌ മറിയ​യു​ടെ ഭർത്താവ്‌ എന്നു മാത്രം പറഞ്ഞിട്ട്‌, മറിയ​യിൽനിന്ന്‌ ക്രിസ്‌തു എന്നു വിളി​ക്കുന്ന യേശു ജനിച്ചു എന്നു പറഞ്ഞി​രി​ക്കു​ന്നു. ജനനം​കൊണ്ട്‌ യോ​സേ​ഫി​ന്റെ മകന​ല്ലെ​ങ്കി​ലും യോ​സേ​ഫി​ന്റെ വളർത്തു​മ​ക​നാ​യ​തു​കൊണ്ട്‌ യേശു നിയമ​പ​ര​മാ​യി ദാവീ​ദി​ന്റെ അനന്തരാ​വ​കാ​ശി​യാ​ണെന്ന വസ്‌തു​ത​യ്‌ക്കാ​ണു മത്തായി​യു​ടെ വംശാ​വലി അടിവ​ര​യി​ടു​ന്നത്‌. എന്നാൽ അമ്മയായ മറിയ​യി​ലൂ​ടെ യേശു ജനനം​കൊണ്ട്‌ ദാവീ​ദി​ന്റെ അനന്തരാ​വ​കാ​ശി​യാ​ണെന്നു ലൂക്കോ​സി​ന്റെ വംശാ​വലി തെളി​യി​ക്കു​ന്നു.

ക്രിസ്‌തു: മത്ത 1:1-ന്റെ പഠനക്കു​റി​പ്പും പദാവ​ലി​യും കാണുക.

വിവാ​ഹ​നി​ശ്ചയം കഴിഞ്ഞ: എബ്രാ​യ​രു​ടെ ഇടയിൽ “വിവാ​ഹ​നി​ശ്ചയം” എന്ന ക്രമീ​ക​രണം നിസ്സാ​ര​മാ​യി കാണേണ്ട ഒന്നായി​രു​ന്നില്ല. വിവാ​ഹ​നി​ശ്ചയം കഴിഞ്ഞ ഒരു സ്‌ത്രീ​യും പുരു​ഷ​നും വിവാ​ഹ​ച്ച​ട​ങ്ങു​കൾ കഴിയു​ന്ന​തു​വരെ ഭാര്യാ​ഭർത്താ​ക്ക​ന്മാ​രാ​യി ഒരുമിച്ച്‌ താമസി​ക്കി​ല്ലാ​യി​രു​ന്നെ​ങ്കി​ലും അവരെ വിവാ​ഹി​ത​രെ​പ്പോ​ലെ​ത​ന്നെ​യാ​ണു കണക്കാ​ക്കി​യി​രു​ന്നത്‌.

പരിശു​ദ്ധാ​ത്മാവ്‌: ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ആത്മാവ്‌ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ന്യൂമ എന്ന ഗ്രീക്കു​പദം ആദ്യമാ​യി കാണു​ന്നത്‌ ഇവി​ടെ​യാണ്‌. ഇവിടെ അതു ദൈവ​ത്തി​ന്റെ ചലനാ​ത്മ​ക​ശ​ക്തി​യെ കുറി​ക്കു​ന്നു.​—പദാവലി കാണുക.

ഭർത്താവ്‌ . . . ഉപേക്ഷി​ക്കുക: അക്ഷ. “വിവാ​ഹ​മോ​ചനം ചെയ്യുക.” വിവാ​ഹ​നി​ശ്ചയം കഴിഞ്ഞ​വരെ വിവാ​ഹി​ത​രാ​യി​ത്തന്നെ കണക്കാ​ക്കി​യി​രു​ന്ന​തു​കൊണ്ട്‌ യോ​സേ​ഫി​നെ മറിയ​യു​ടെ ഭർത്താ​വെ​ന്നും മറിയയെ യോ​സേ​ഫി​ന്റെ ഭാര്യ​യെ​ന്നും വിളി​ക്കു​ന്ന​തിൽ തെറ്റി​ല്ലാ​യി​രു​ന്നു. (മത്ത 1:20) വിവാ​ഹ​മോ​ച​ന​ത്തി​ലൂ​ടെ മാത്രമേ വിവാ​ഹ​നി​ശ്ചയം അസാധു​വാ​ക്കാ​നാ​കു​മാ​യി​രു​ന്നു​ള്ളൂ.

യഹോ​വ​യു​ടെ: ഈ പതിപ്പിൽ, ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളു​ടെ മുഖ്യ​പാ​ഠ​ത്തിൽ ദൈവ​ത്തി​ന്റെ പേരായ യഹോവ എന്നതു 237 പ്രാവ​ശ്യ​മുണ്ട്‌. അതിൽ ആദ്യ​ത്തേ​താണ്‌ ഇത്‌.​—അനു. സി കാണുക.

യഹോ​വ​യു​ടെ ദൂതൻ: എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ പല തവണ ഉപയോ​ഗി​ച്ചി​ട്ടുള്ള ഒരു പ്രയോ​ഗം. ഉൽപ 16:7-ലാണ്‌ ആദ്യമാ​യി ഇതു കാണു​ന്നത്‌. സെപ്‌റ്റു​വ​ജി​ന്റി​ന്റെ ആദ്യകാല പ്രതി​ക​ളിൽ ഈ പ്രയോ​ഗം വരുന്നി​ടത്ത്‌ ആൻഗ​ലൊസ്‌ (ദൈവ​ദൂ​തൻ; സന്ദേശ​വാ​ഹകൻ) എന്ന ഗ്രീക്കു​വാ​ക്കി​നോ​ടൊ​പ്പം എബ്രായ അക്ഷരങ്ങൾ ഉപയോ​ഗിച്ച്‌ എഴുതി​യി​ട്ടുള്ള ദൈവ​നാ​മ​വും കാണ​പ്പെ​ടു​ന്നു. ഇസ്രാ​യേ​ലി​ലെ നഹൽ ഹെവറിൽനിന്ന്‌ കണ്ടെടുത്ത സെപ്‌റ്റു​വ​ജി​ന്റി​ന്റെ ഒരു പ്രതി​യിൽ, (ബി.സി. 50-നും എ.ഡി. 50-നും ഇടയ്‌ക്കു​ള്ള​തെന്നു കരുത​പ്പെ​ടു​ന്നു.) സെഖ 3:5, 6 വാക്യ​ങ്ങ​ളിൽ ഈ പ്രയോ​ഗം കാണ​പ്പെ​ടു​ന്നത്‌ അങ്ങനെ​യാണ്‌. (അനു. സി കാണുക.) ഈ വാക്യ​ത്തി​ലെ “യഹോ​വ​യു​ടെ ദൂതൻ” എന്ന പ്രയോ​ഗ​ത്തിൽ കാണുന്ന ദൈവ​നാ​മം പല ബൈബിൾപ​രി​ഭാ​ഷ​ക​ളും വിട്ടു​ക​ള​ഞ്ഞി​ട്ടില്ല എന്നതു ശ്രദ്ധേ​യ​മാണ്‌.​—അനു. എ5-ഉം അനു. സി-യും കാണുക.

ദാവീ​ദി​ന്റെ മകൻ: കേൾക്കാൻപോ​കുന്ന കാര്യ​ങ്ങൾക്കാ​യി യോ​സേ​ഫി​നെ മാനസി​ക​മാ​യി ഒരുക്കാൻ ദൈവ​ദൂ​തൻ അദ്ദേഹത്തെ ‘ദാവീ​ദി​ന്റെ മകൻ’ എന്നു വിളിച്ചു. ദാവീ​ദു​മാ​യി ചെയ്‌ത ഉടമ്പടി​യി​ലെ വാഗ്‌ദാ​ന​ത്തെ​ക്കു​റിച്ച്‌ അതു യോ​സേ​ഫി​നെ ഓർമി​പ്പി​ച്ചി​രി​ക്കണം.​—മത്ത 1:1, 6 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

നിന്റെ ഭാര്യ​യായ മറിയയെ വീട്ടി​ലേക്കു കൊണ്ടു​വ​രാൻ: ജൂതന്മാ​രു​ടെ സമ്പ്രദാ​യ​മ​നു​സ​രിച്ച്‌ വിവാ​ഹ​നി​ശ്ച​യ​മാ​യി​രു​ന്നു വിവാ​ഹ​ത്തി​ന്റെ ആദ്യപടി. മുൻകൂ​ട്ടി നിശ്ചയിച്ച ഒരു ദിവസം വരൻ വധുവി​നെ വീട്ടി​ലേക്കു കൂട്ടി​ക്കൊണ്ട്‌ പോകു​ന്നതു വിവാ​ഹ​ത്തി​ന്റെ അവസാ​ന​പ​ടി​യും. അന്നേ ദിവസം ആഘോ​ഷ​ങ്ങ​ളും ഉണ്ടാകും. പെൺകു​ട്ടി​യെ താൻ വിവാ​ഹ​പ​ങ്കാ​ളി​യാ​യി സ്വീക​രി​ക്കു​ക​യാ​ണെ​ന്ന​തി​ന്റെ പരസ്യ​പ്ര​ഖ്യാ​പ​ന​മാ​യി​ട്ടാണ്‌ ഇതിനെ കണക്കാ​ക്കി​യി​രു​ന്നത്‌. അങ്ങനെ എല്ലാവ​രു​ടെ​യും അറി​വോ​ടെ​യും അംഗീ​കാ​ര​ത്തോ​ടെ​യും നടന്ന വിവാഹം രേഖക​ളിൽ ചേർക്കു​ക​യും ചെയ്‌തി​രു​ന്നു. സ്ഥായി​യായ ഒരു ബന്ധമാ​യി​രി​ക്ക​ണ​മാ​യി​രു​ന്നു അത്‌.​—ഉൽ 24:67; മത്ത 1:18, 19 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

(അവൾ) ഗർഭി​ണി​യാ​യി​രി​ക്കു​ന്നത്‌: അഥവാ “(അവളിൽ) ഉത്‌പാ​ദി​ത​മാ​യി​രി​ക്കു​ന്നത്‌.” ഇതിന്റെ ഗ്രീക്കു​പ​ദം​ത​ന്നെ​യാണ്‌ 2 മുതൽ 16 വരെയുള്ള വാക്യ​ങ്ങ​ളിൽ “ജനിച്ചു” എന്നും പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌.​—മത്ത 1:2-ന്റെ പഠനക്കു​റി​പ്പു കാണുക.

യേശു: “യഹോവ രക്ഷയാണ്‌” എന്ന്‌ അർഥമുള്ള എബ്രാ​യ​പേ​രു​ക​ളായ യേശുവ അഥവാ യോശുവ (യഹോ​ശുവ എന്നതിന്റെ ഹ്രസ്വ​രൂ​പങ്ങൾ) എന്നതിനു തുല്യ​മായ പേര്‌.

യഹോവ: അടയാളം തരുന്നത്‌ യഹോ​വ​യാ​ണെന്നു തൊട്ട​ടുത്ത വാക്യം (23-ാം വാക്യം) വ്യക്തമാ​ക്കു​ന്നു. അത്‌ യശ 7:14-ൽനിന്നുള്ള ഉദ്ധരണി​യാണ്‌. (അനു. സി കാണുക.) മത്തായി ആദ്യമാ​യി എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽനിന്ന്‌ ഉദ്ധരി​ക്കു​ന്നത്‌ ഇവി​ടെ​യാണ്‌.

യഹോവ (തന്റെ പ്രവാ​ച​ക​നി​ലൂ​ടെ) പറഞ്ഞ കാര്യങ്ങൾ നിറ​വേ​റേ​ണ്ട​തി​നാണ്‌: മത്തായി​യു​ടെ സുവി​ശേ​ഷ​ത്തിൽ ഇതും സമാന​മായ മറ്റു പ്രയോ​ഗ​ങ്ങ​ളും നിരവധി തവണ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. യേശു​വാ​ണു വാഗ്‌ദ​ത്ത​മി​ശിഹ എന്ന കാര്യം ജൂതന്മാ​രു​ടെ മനസ്സിൽ പതിപ്പി​ക്കാ​നാ​യി​രി​ക്കാം അങ്ങനെ ചെയ്‌തത്‌.​—മത്ത 2:15, 23; 4:14; 8:17; 12:17; 13:35; 21:4; 26:56; 27:9.

ഇതാ: “ഇതാ” എന്ന്‌ ഇവിടെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഇദൗ എന്ന ഗ്രീക്കു​പദം, തുടർന്നു പറയാൻപോ​കുന്ന കാര്യ​ത്തി​ലേക്കു ശ്രദ്ധ ക്ഷണിക്കാ​നാ​ണു മിക്ക​പ്പോ​ഴും ഉപയോ​ഗി​ക്കു​ന്നത്‌. ഒരു രംഗം ഭാവന​യിൽ കാണാ​നോ വിവര​ണ​ത്തി​ലെ ഏതെങ്കി​ലും ഒരു പ്രത്യേ​ക​വി​ശ​ദാം​ശ​ത്തി​നു ശ്രദ്ധ കൊടു​ക്കാ​നോ അതു വായന​ക്കാ​രനെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. ഊന്നലി​നു​വേ​ണ്ടി​യും പുതി​യ​തോ അതിശ​യ​ക​ര​മോ ആയ എന്തെങ്കി​ലും കാര്യം അവതരി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി​യും ഇത്‌ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ മത്തായി​യു​ടെ​യും ലൂക്കോ​സി​ന്റെ​യും സുവി​ശേ​ഷ​ങ്ങ​ളി​ലും വെളി​പാ​ടു​പു​സ്‌ത​ക​ത്തി​ലും ആണ്‌ ഇത്‌ അധിക​വും കാണു​ന്നത്‌. എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളി​ലും ഇതിനു തുല്യ​മായ ഒരു പ്രയോ​ഗം ധാരാ​ള​മാ​യി ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.

കന്യക: മത്തായി ഇവിടെ ഉദ്ധരി​ച്ചി​രി​ക്കു​ന്നതു യശ 7:14-ന്റെ സെപ്‌റ്റു​വ​ജിന്റ്‌ പരിഭാ​ഷ​യിൽനി​ന്നാണ്‌. “കന്യക” എന്നോ “ഒരു യുവതി” എന്നോ അർഥമുള്ള അൽമാ എന്ന എബ്രാ​യ​പദം സെപ്‌റ്റു​വ​ജി​ന്റിൽ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ അതി​നെ​ക്കാൾ അർഥവ്യാ​പ്‌തി കുറഞ്ഞ പാർഥെ​നൊസ്‌ എന്ന ഗ്രീക്കു​പദം ഉപയോ​ഗി​ച്ചാണ്‌. “ഒരിക്ക​ലും ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട്ടി​ട്ടി​ല്ലാത്ത ആൾ” എന്നാണ്‌ അതിന്റെ അർഥം. മത്തായി ദൈവ​പ്ര​ചോ​ദി​ത​നാ​യി യേശു​വി​ന്റെ അമ്മയെ​ക്കു​റിച്ച്‌ പറഞ്ഞ​പ്പോൾ “കന്യക” എന്നതി​നുള്ള ഗ്രീക്കു​പ​ദ​മാണ്‌ ഉപയോ​ഗി​ച്ചത്‌.

ഇമ്മാനു​വേൽ: യശ 7:14; 8:8, 10 എന്നിവി​ട​ങ്ങ​ളിൽ കാണുന്ന ഒരു എബ്രാ​യ​പേര്‌. മിശി​ഹയെ തിരി​ച്ച​റി​യി​ക്കുന്ന പ്രാവ​ച​നിക സ്ഥാന​പ്പേ​രു​ക​ളിൽ ഒന്നാണ്‌ ഇമ്മാനു​വേൽ.

യഹോവ: മത്ത 1:20-ന്റെ പഠനക്കു​റി​പ്പും അനു. സി-യും കാണുക.

(മറിയ​യു​മാ​യി) ലൈം​ഗി​ക​ബ​ന്ധ​ത്തിൽ ഏർപ്പെ​ട്ടില്ല: അക്ഷ. “(മറിയയെ) അറിഞ്ഞില്ല.” ബൈബിൾ എഴുതാൻ ഉപയോ​ഗിച്ച ഗ്രീക്കു​ഭാ​ഷ​യിൽ ലൈം​ഗി​ക​ബ​ന്ധ​ത്തെ​ക്കു​റിച്ച്‌ നേരിട്ട്‌ പറയാതെ അക്കാര്യം അവതരി​പ്പി​ക്കാൻ “അറിയുക” എന്ന ക്രിയ ഉപയോഗിച്ചിരുന്നു. ബൈബിൾ എഴുതാൻ ഉപയോ​ഗിച്ച എബ്രാ​യ​ഭാ​ഷ​യു​ടെ കാര്യ​ത്തി​ലും ഇതു സത്യമാണ്‌. ഉൽ 4:1 പോലുള്ള വാക്യങ്ങൾ ഉദാഹ​രണം.

ദൃശ്യാവിഷ്കാരം

മത്തായിയുടെ സുവിശേഷം—ചില പ്രധാനസംഭവങ്ങൾ
മത്തായിയുടെ സുവിശേഷം—ചില പ്രധാനസംഭവങ്ങൾ

സാധി​ക്കു​ന്നി​ട​ത്തോ​ളം, സംഭവങ്ങൾ അവ നടന്ന ക്രമത്തിൽത്ത​ന്നെ​യാ​ണു കൊടു​ത്തി​രി​ക്കു​ന്നത്‌

ഓരോ സുവി​ശേ​ഷ​ത്തി​ന്റെ​യും ഭൂപട​ത്തിൽ അടയാ​ള​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നതു വ്യത്യ​സ്‌ത​മായ സംഭവ​പ​ര​മ്പ​ര​ക​ളാണ്‌

1. യേശു ബേത്ത്‌ലെ​ഹെ​മിൽ ജനിക്കു​ന്നു (മത്ത 2:1; ലൂക്ക 2:4-6)

2. യഹൂദ്യ വിജന​ഭൂ​മി​യിൽവെച്ച്‌ സാത്താൻ യേശു​വി​നെ പ്രലോ​ഭി​പ്പി​ക്കു​ന്നു (മത്ത 4:1-3; മർ 1:12, 13; ലൂക്ക 4:1-4)

3. തന്റെ ആദ്യത്തെ നാലു ശിഷ്യ​ന്മാ​രോ​ടൊ​പ്പം യേശു ഗലീല​യിൽ ഒന്നാമത്തെ പ്രസം​ഗ​പ​ര്യ​ടനം നടത്തുന്നു; കഫർന്ന​ഹൂ​മിന്‌ അടുത്തു​നി​ന്നാ​യി​രി​ക്കാം തുടങ്ങി​യത്‌ (മത്ത 4:23; മർ 1:38, 39; ലൂക്ക 4:42, 43)

4. കഫർന്ന​ഹൂ​മിന്‌ അടുത്തു​വെച്ച്‌ യേശു മത്തായി​യെ വിളി​ക്കു​ന്നു (മത്ത 9:9; മർ 2:14; ലൂക്ക 5:27, 28)

5. കഫർന്ന​ഹൂ​മിന്‌ അടുത്തുള്ള കുന്നിൻപ്ര​ദേ​ശ​ത്തു​വെച്ച്‌ യേശു ഗിരി​പ്ര​ഭാ​ഷണം നടത്തുന്നു (മത്ത 5:1, 2; ലൂക്ക 6:17, 20)

6. ഗലീല​ക്ക​ട​ലി​ന്റെ കിഴക്കു​വെച്ച്‌ യേശു ഭൂതബാ​ധി​തരെ കണ്ടുമു​ട്ടു​ന്നു; ഭൂതങ്ങളെ പന്നിക​ളി​ലേക്ക്‌ അയയ്‌ക്കു​ന്നു (മത്ത 8:28, 31, 32; മർ 5:1, 2, 11-13; ലൂക്ക 8:26, 27, 32, 33)

7. യേശു​വി​ന്റെ സ്വന്തപ​ട്ട​ണ​മായ നസറെ​ത്തി​ലെ ആളുകൾ യേശു​വി​നെ അംഗീ​ക​രി​ക്കാ​തി​രി​ക്കു​ന്നു (മത്ത 13:54-57; മർ 6:1-3)

8. സാധ്യ​ത​യ​നു​സ​രിച്ച്‌ നസറെ​ത്തിന്‌ അടുത്തു​നിന്ന്‌ ഗലീല​യി​ലെ മൂന്നാം പ്രസം​ഗ​പ​ര്യ​ടനം ആരംഭി​ക്കു​ന്നു (മത്ത 9:35, 37, 38; മർ 6:6, 7; ലൂക്ക 9:1, 2)

9. സാധ്യ​ത​യ​നു​സ​രിച്ച്‌ തിബെ​ര്യാ​സിൽവെച്ച്‌ യോഹ​ന്നാൻ സ്‌നാ​പകൻ കൊല്ല​പ്പെ​ടു​ന്നു (മത്ത 14:10; മർ 6:27)

10. സോർ, സീദോൻ പ്രദേ​ശ​ങ്ങ​ളി​ലൂ​ടെ സഞ്ചരി​ച്ച​ശേഷം യേശു ഗലീല​ക്ക​ട​ലി​നു കിഴക്കു​വെച്ച്‌ ഏതാണ്ട്‌ 4,000 പുരു​ഷ​ന്മാർക്കു ഭക്ഷണം കൊടു​ക്കു​ന്നു (മത്ത 15:29, 36-38; മർ 8:1, 2, 6, 9)

11. യേശു മഗദ പ്രദേ​ശ​ത്തേക്കു പോകു​ന്നു; ആകാശ​ത്തു​നിന്ന്‌ ഒരു അടയാളം കാണി​ക്കാൻ പരീശ​ന്മാ​രും സദൂക്യ​രും ആവശ്യ​പ്പെ​ടു​ന്നു (മത്ത 15:39; 16:1, 2, 4; മർ 8:10-12)

12. യേശു​വാ​ണു ക്രിസ്‌തു​വെന്നു പത്രോസ്‌ കൈസ​ര്യ​ഫി​ലി​പ്പി പ്രദേ​ശ​ത്തു​വെച്ച്‌ പറയുന്നു; യേശു പത്രോ​സി​നു ദൈവ​രാ​ജ്യ​ത്തി​ന്റെ താക്കോ​ലു​കൾ വാഗ്‌ദാ​നം ചെയ്യുന്നു (മത്ത 16:13-16, 19)

13. സാധ്യ​ത​യ​നു​സ​രിച്ച്‌ ഹെർമോൻ പർവത​ത്തി​ന്റെ ഒരു ഭാഗത്തു​വെച്ച്‌ യേശു രൂപാ​ന്ത​ര​പ്പെ​ടു​ന്നു (മത്ത 17:1, 2; മർ 9:2, 3; ലൂക്ക 9:28, 29)

14. യേശു വീണ്ടും തന്റെ മരണവും പുനരു​ത്ഥാ​ന​വും മുൻകൂ​ട്ടി​പ്പ​റ​യു​ന്നു; സാധ്യ​ത​യ​നു​സ​രിച്ച്‌ പെരി​യ​യിൽവെ​ച്ചാ​യി​രു​ന്നു ഇത്‌ (മത്ത 20:17-19; മർ 10:32-34; ലൂക്ക 18:31-33)

15. യേശു ബഥാന്യ​യിൽ എത്തുന്നു; മറിയ യേശു​വി​ന്റെ പാദങ്ങ​ളിൽ തൈലം പൂശുന്നു (മത്ത 26:6, 7, 12, 13; മർ 14:3, 8, 9; യോഹ 12:1, 3, 7, 8)

16. ഒലിവ്‌ മലയിൽവെച്ച്‌ ശിഷ്യ​ന്മാർ യേശു​വി​ന്റെ സാന്നി​ധ്യ​ത്തി​ന്റെ അടയാളം ചോദി​ക്കു​ന്നു (മത്ത 24:3; മർ 13:3, 4; ലൂക്ക 21:7)

17. യരുശ​ലേ​മിൽവെച്ച്‌ യേശു കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷണം ഏർപ്പെ​ടു​ത്തു​ന്നു (മത്ത 26:26-28; മർ 14:22-24; ലൂക്ക 22:19, 20)

18. മനപ്ര​യാ​സം കാരണം യൂദാസ്‌ തൂങ്ങി​മ​രി​ക്കു​ന്നു; പിൽക്കാ​ലത്ത്‌ രക്തനിലം (അക്കൽദാമ) എന്ന്‌ അറിയ​പ്പെട്ട സ്ഥലം പുരോ​ഹി​ത​ന്മാർ വാങ്ങുന്നു (മത്ത 27:3-8)

19. ഗവർണ​റു​ടെ കൊട്ടാ​ര​ത്തിൽവെച്ച്‌ യേശു പീലാ​ത്തൊ​സി​നു മുമ്പാകെ നിൽക്കു​ന്നു (മത്ത 27:11-14; മർ 15:1, 2; ലൂക്ക 23:1-3; യോഹ 18:33, 36, 37)

20. യേശു​വി​ന്റെ ശവസം​സ്‌കാ​രം (മത്ത 27:57-60; മർ 15:43-46; ലൂക്ക 23:50, 52, 53; യോഹ 19:38, 40-42)

21. ഗലീല​യിൽവെച്ച്‌ യേശു, ശിഷ്യ​രാ​ക്കാ​നുള്ള നിയോ​ഗം നൽകുന്നു (മത്ത 28:16-20)

മത്തായി​യു​ടെ പുസ്‌തകം—ആമുഖ​വീ​ഡി​യോ
മത്തായി​യു​ടെ പുസ്‌തകം—ആമുഖ​വീ​ഡി​യോ
ഒന്നാം നൂറ്റാ​ണ്ടി​ലെ ഒരു വീട്‌
ഒന്നാം നൂറ്റാ​ണ്ടി​ലെ ഒരു വീട്‌

ഒന്നാം നൂറ്റാ​ണ്ടി​ലെ ഇസ്രാ​യേ​ലിൽ, വീട്‌ നിർമി​ക്കു​ന്ന​യാ​ളു​ടെ സാമ്പത്തി​ക​സ്ഥി​തി​യും നിർമാ​ണ​വ​സ്‌തു​ക്ക​ളു​ടെ ലഭ്യത​യും അനുസ​രിച്ച്‌ വീടു​ക​ളു​ടെ നിർമാ​ണ​രീ​തി മാറു​മാ​യി​രു​ന്നു. വെയി​ലത്ത്‌ ഉണക്കിയ കളിമ​ണ്ണി​ഷ്ടി​ക​ക​ളോ വെട്ടി​യെ​ടുത്ത കല്ലുക​ളോ കൊണ്ടാ​ണു ചെറിയ വീടുകൾ പലതും പണിതി​രു​ന്നത്‌. പലപ്പോ​ഴും ഭിത്തി​യു​ടെ അകവശം ചാന്തു തേച്ച്‌ മിനു​സ​പ്പെ​ടു​ത്തി​യി​രു​ന്നു. തറ പൊതു​വേ മണ്ണ്‌ ഇടിച്ച്‌ ഉറപ്പി​ച്ച​വ​യാ​യി​രു​ന്നു. തറയിൽ കല്ലോ മറ്റോ പാകുന്ന രീതി​യും ചാന്തു തേക്കുന്ന രീതി​യും നിലവി​ലു​ണ്ടാ​യി​രു​ന്നു. ഇനി, മണ്ണു​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു മേൽക്കൂര. തറയിൽ തൂണുകൾ നാട്ടി അവയ്‌ക്കു മീതെ തടി​കൊ​ണ്ടുള്ള ഉത്തരങ്ങ​ളും അവയ്‌ക്കു മുകളിൽ കഴു​ക്കോ​ലു​ക​ളും മരക്കൊ​മ്പു​ക​ളും ഈറ്റയും വെച്ചാണു മേൽക്കൂര താങ്ങി​നി​റു​ത്തി​യി​രു​ന്നത്‌. ഏറ്റവും പുറമേ കളിമ​ണ്ണു​ചാ​ന്തും തേച്ചി​രു​ന്നു. വീടിനു ചോർച്ച​യു​ണ്ടാ​കാ​തി​രി​ക്കാൻ താരത​മ്യേന ഫലപ്ര​ദ​മായ ഒരു രീതി​യാ​യി​രു​ന്നു ഇത്‌. വീട്ടു​കാർക്കു മേൽക്കൂ​ര​യി​ലേക്കു കയറാൻ ഗോവ​ണി​പ്പ​ടി​കൾ പണിതി​രു​ന്നു. എന്നാൽ പാവ​പ്പെ​ട്ട​വ​രു​ടെ വീടു​ക​ളിൽ ഇതിനാ​യി പുറത്ത്‌ ഒരു ഏണി വെച്ചി​രു​ന്നു. വലിയ സാമ്പത്തി​ക​സ്ഥി​തി ഇല്ലാത്ത​വ​രു​ടെ വീടു​ക​ളിൽ അധികം ഗൃഹോ​പ​ക​ര​ണങ്ങൾ കണ്ടിരു​ന്നില്ല.