മത്തായി എഴുതിയത്‌ 23:1-39

23  പിന്നെ യേശു ജനക്കൂട്ടത്തോടും ശിഷ്യന്മാരോടും പറഞ്ഞു: 2  “ശാസ്‌ത്രിമാരും പരീശന്മാരും മോശയുടെ ഇരിപ്പിടത്തിൽ ഇരിക്കുന്നു. 3  അതുകൊണ്ട്‌ അവർ നിങ്ങളോടു പറയുന്നതെല്ലാം അനുസരിക്കുകയും അനുഷ്‌ഠിക്കുകയും ചെയ്യുക.+ എന്നാൽ അവർ ചെയ്യുന്നതുപോലെ ചെയ്യരുത്‌. കാരണം അവർ പറയുന്നെങ്കിലും അതുപോലെ പ്രവർത്തിക്കുന്നില്ല. 4  അവർ ഭാരമുള്ള ചുമടുകൾ കെട്ടി മനുഷ്യരുടെ തോളിൽ വെച്ചുകൊടുക്കുന്നു.+ എന്നാൽ ചെറുവിരൽകൊണ്ടുപോലും അതൊന്ന്‌ അനക്കാൻ അവർക്കു മനസ്സില്ല.+ 5  മനുഷ്യരെ കാണിക്കാനാണ്‌ അവർ ഓരോന്നും ചെയ്യുന്നത്‌.+ അവർ രക്ഷയായി കെട്ടിക്കൊണ്ടുനടക്കുന്ന+ വേദവാക്യച്ചെപ്പുകളുടെ വലുപ്പം കൂട്ടുകയും വസ്‌ത്രങ്ങളുടെ തൊങ്ങൽ വലുതാക്കുകയും ചെയ്യുന്നു.+ 6  അത്താഴവിരുന്നുകളിൽ പ്രമുഖസ്ഥാനവും സിനഗോഗുകളിൽ മുൻനിരയും+ 7  ചന്തസ്ഥലങ്ങളിൽ ആളുകൾ അഭിവാദനം ചെയ്യുന്നതും റബ്ബി എന്നു വിളിക്കുന്നതും അവർ ഇഷ്ടപ്പെടുന്നു. 8  എന്നാൽ നിങ്ങളോ, ആരും നിങ്ങളെ റബ്ബി എന്നു വിളിക്കാൻ സമ്മതിക്കരുത്‌. കാരണം ഒരാൾ മാത്രമാണു നിങ്ങളുടെ ഗുരു,+ നിങ്ങളോ എല്ലാവരും സഹോദരന്മാർ. 9  ഭൂമിയിൽ ആരെയും പിതാവ്‌ എന്നു വിളിക്കരുത്‌. ഒരാൾ മാത്രമാണു നിങ്ങളുടെ പിതാവ്‌;+ സ്വർഗസ്ഥൻതന്നെ. 10  ആരും നിങ്ങളെ നേതാക്കന്മാർ എന്നു വിളിക്കാനും സമ്മതിക്കരുത്‌. ഒരാൾ മാത്രമാണു നിങ്ങളുടെ നേതാവ്‌; അതു ക്രിസ്‌തുവാണ്‌.+ 11  നിങ്ങളിൽ ഏറ്റവും വലിയവൻ നിങ്ങൾക്കു ശുശ്രൂഷ ചെയ്യുന്നവനാകണം.+ 12  തന്നെത്തന്നെ ഉയർത്തുന്നവനെ+ ദൈവം താഴ്‌ത്തും. തന്നെത്തന്നെ താഴ്‌ത്തുന്നവനെയോ+ ദൈവം ഉയർത്തും. 13  “കപടഭക്തരായ ശാസ്‌ത്രിമാരേ, പരീശന്മാരേ, നിങ്ങളുടെ കാര്യം കഷ്ടം! നിങ്ങൾ മനുഷ്യർക്കു സ്വർഗരാജ്യം അടച്ചുകളയുന്നു. നിങ്ങളോ കടക്കുന്നില്ല, കടക്കാൻ ശ്രമിക്കുന്നവരെ അതിനു സമ്മതിക്കുന്നുമില്ല.+ 14  —— 15  “കപടഭക്തരായ+ ശാസ്‌ത്രിമാരേ, പരീശന്മാരേ, നിങ്ങളുടെ കാര്യം കഷ്ടം! ഒരാളെ നിങ്ങളുടെ മതത്തിൽ ചേർക്കാൻ നിങ്ങൾ കരയും കടലും ചുറ്റിസഞ്ചരിക്കുന്നു. അയാൾ ചേർന്നുകഴിയുമ്പോഴോ നിങ്ങൾ അയാളെ ഗീഹെന്നയ്‌ക്കു നിങ്ങളെക്കാൾ ഇരട്ടി അർഹനാക്കുന്നു. 16  “‘ആരെങ്കിലും ദേവാലയത്തെക്കൊണ്ട്‌ സത്യം ചെയ്‌താൽ സാരമില്ല എന്നും ദേവാലയത്തിലെ സ്വർണത്തെക്കൊണ്ട്‌ സത്യം ചെയ്‌താൽ അതു നിറവേറ്റാൻ അയാൾ കടപ്പെട്ടവൻ’+ എന്നും പറയുന്ന അന്ധരായ വഴികാട്ടികളേ,+ നിങ്ങളുടെ കാര്യം കഷ്ടം! 17  വിഡ്‌ഢികളേ, അന്ധന്മാരേ, ഏതാണു വലിയത്‌? സ്വർണമോ സ്വർണത്തെ പവിത്രമാക്കുന്ന ദേവാലയമോ? 18  ‘ആരെങ്കിലും യാഗപീഠത്തെക്കൊണ്ട്‌ സത്യം ചെയ്‌താൽ+ സാരമില്ല; അതിന്മേലുള്ള കാഴ്‌ചയെക്കൊണ്ട്‌ സത്യം ചെയ്‌താൽ അതു നിറവേറ്റാൻ അയാൾ കടപ്പെട്ടവൻ’ എന്നും നിങ്ങൾ പറയുന്നു. 19  അന്ധന്മാരേ, ഏതാണു വലിയത്‌? കാഴ്‌ചയോ കാഴ്‌ചയെ പവിത്രമാക്കുന്ന യാഗപീഠമോ? 20  അതുകൊണ്ട്‌ യാഗപീഠത്തെക്കൊണ്ട്‌ സത്യം ചെയ്യുന്നവൻ അതിനെയും അതിലുള്ള സകലത്തെയും കൊണ്ട്‌ സത്യം ചെയ്യുന്നു. 21  ദേവാലയത്തെക്കൊണ്ട്‌ സത്യം ചെയ്യുന്നവൻ അതിനെയും അതിൽ വസിക്കുന്നവനെയും+ കൊണ്ട്‌ സത്യം ചെയ്യുന്നു. 22  സ്വർഗത്തെക്കൊണ്ട്‌ സത്യം ചെയ്യുന്നവൻ ദൈവസിംഹാസനത്തെയും അതിൽ ഇരിക്കുന്നവനെയും കൊണ്ട്‌ സത്യം ചെയ്യുന്നു.+ 23  “കപടഭക്തരായ ശാസ്‌ത്രിമാരേ, പരീശന്മാരേ, നിങ്ങളുടെ കാര്യം കഷ്ടം! നിങ്ങൾ പുതിന, ചതകുപ്പ, ജീരകം എന്നിവയുടെ പത്തിലൊന്നു കൊടുക്കുന്നു.+ എന്നാൽ ന്യായം,+ കരുണ,+ വിശ്വസ്‌തത* എന്നിങ്ങനെ നിയമത്തിലെ പ്രാധാന്യമേറിയ കാര്യങ്ങൾ നിങ്ങൾ അവഗണിച്ചിരിക്കുന്നു. ആദ്യത്തേതു ചെയ്യുന്നതോടൊപ്പം നിങ്ങൾ രണ്ടാമത്തേതും ചെയ്യേണ്ടിയിരുന്നു.+ 24  അന്ധരായ വഴികാട്ടികളേ,+ നിങ്ങൾ കൊതുകിനെ+ അരിച്ചെടുക്കുന്നു. പക്ഷേ ഒട്ടകത്തെ വിഴുങ്ങിക്കളയുന്നു!+ 25  “കപടഭക്തരായ ശാസ്‌ത്രിമാരേ, പരീശന്മാരേ, നിങ്ങളുടെ കാര്യം കഷ്ടം! നിങ്ങൾ പാനപാത്രത്തിന്റെയും തളികയുടെയും പുറം വൃത്തിയാക്കുന്നു.+ അവയുടെ അകം നിറയെ അത്യാഗ്രഹവും*+ സ്വാർഥതയും+ ആണ്‌. 26  അന്ധനായ പരീശാ, പാനപാത്രത്തിന്റെയും തളികയുടെയും അകം ആദ്യം വൃത്തിയാക്കുക. അപ്പോൾ പുറവും വൃത്തിയായിക്കൊള്ളും. 27  “കപടഭക്തരായ+ ശാസ്‌ത്രിമാരേ, പരീശന്മാരേ, നിങ്ങളുടെ കാര്യം കഷ്ടം! നിങ്ങൾ വെള്ള പൂശിയ ശവക്കല്ലറകൾപോലെയാണ്‌.+ അവ പുറമേ ഭംഗിയുള്ളതാണ്‌. അകത്തോ മരിച്ചവരുടെ അസ്ഥികളും എല്ലാ തരം അശുദ്ധിയും നിറഞ്ഞിരിക്കുന്നു. 28  അങ്ങനെതന്നെ, നിങ്ങളും പുറമേ നീതിമാന്മാരാണ്‌; പക്ഷേ അകമേ കാപട്യവും ധിക്കാരവും* നിറഞ്ഞിരിക്കുന്നു.+ 29  “കപടഭക്തരായ+ ശാസ്‌ത്രിമാരേ, പരീശന്മാരേ, നിങ്ങളുടെ കാര്യം കഷ്ടം! നിങ്ങൾ പ്രവാചകന്മാർക്കു ശവകുടീരങ്ങൾ പണിതും നീതിമാന്മാരുടെ കല്ലറകൾ അലങ്കരിച്ചും കൊണ്ട്‌,+ 30  ‘പൂർവികരുടെ കാലത്ത്‌ ഞങ്ങളുണ്ടായിരുന്നെങ്കിൽ പ്രവാചകന്മാരുടെ രക്തം ചൊരിയാൻ ഞങ്ങൾ അവർക്കു കൂട്ടുനിൽക്കില്ലായിരുന്നു’ എന്നു പറയുന്നു. 31  അങ്ങനെ, പ്രവാചകന്മാരെ കൊന്നവരുടെ+ പുത്രന്മാരെന്നു നിങ്ങൾക്കെതിരെ നിങ്ങൾതന്നെ സാക്ഷി പറയുന്നു. 32  അതുകൊണ്ട്‌ നിങ്ങളുടെ പൂർവികരുടെ പാപത്തിന്റെ അളവുപാത്രം നിങ്ങൾ നിറച്ചുകൊള്ളൂ. 33  “സർപ്പങ്ങളേ, അണലിസന്തതികളേ,+ നിങ്ങൾ ഗീഹെന്നാവിധിയിൽനിന്ന്‌+ എങ്ങനെ രക്ഷപ്പെടും? 34  അതുകൊണ്ട്‌ ഞാൻ പ്രവാചകന്മാരെയും+ ജ്ഞാനികളെയും ഉപദേഷ്ടാക്കളെയും+ നിങ്ങളുടെ അടുത്തേക്ക്‌ അയയ്‌ക്കുന്നു. അവരിൽ ചിലരെ നിങ്ങൾ കൊല്ലുകയും+ സ്‌തംഭത്തിലേറ്റുകയും ചെയ്യും. മറ്റു ചിലരെ നിങ്ങൾ സിനഗോഗുകളിൽവെച്ച്‌ ചാട്ടയ്‌ക്ക്‌ അടിക്കുകയും+ നഗരംതോറും വേട്ടയാടുകയും+ ചെയ്യും. 35  അങ്ങനെ, നീതിമാനായ ഹാബേലിന്റെ രക്തംമുതൽ+ വിശുദ്ധമന്ദിരത്തിനും യാഗപീഠത്തിനും ഇടയ്‌ക്കുവെച്ച്‌ നിങ്ങൾ കൊന്നുകളഞ്ഞ ബരെഖ്യയുടെ മകനായ സെഖര്യയുടെ രക്തംവരെ,+ ഭൂമിയിൽ ചൊരിഞ്ഞിട്ടുള്ള നീതിയുള്ള രക്തം മുഴുവൻ നിങ്ങളുടെ മേൽ വരും. 36  ഇതെല്ലാം ഈ തലമുറയുടെ മേൽ വരും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 37  “യരുശലേമേ, യരുശലേമേ, പ്രവാചകന്മാരെ കൊല്ലുകയും നിന്റെ അടുത്തേക്ക്‌ അയയ്‌ക്കുന്നവരെ കല്ലെറിയുകയും+ ചെയ്യുന്നവളേ, കോഴി കുഞ്ഞുങ്ങളെ ചിറകിൻകീഴിൽ ഒന്നിച്ചുകൂട്ടുന്നതുപോലെ നിന്റെ മക്കളെ ഒന്നിച്ചുകൂട്ടാൻ ഞാൻ എത്രയോ തവണ ആഗ്രഹിച്ചു! പക്ഷേ നിങ്ങൾക്ക്‌ അത്‌ ഇഷ്ടമല്ലായിരുന്നു.+ 38  നിങ്ങളുടെ ഈ ഭവനത്തെ ഇതാ, ഉപേക്ഷിച്ചിരിക്കുന്നു!+ 39  ‘യഹോവയുടെ നാമത്തിൽ വരുന്നവൻ അനുഗൃഹീതൻ’+ എന്നു നിങ്ങൾ പറയുന്നതുവരെ നിങ്ങൾ ഇനി എന്നെ കാണില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.”

അടിക്കുറിപ്പുകള്‍

അഥവാ “വിശ്വാസം.”
അഥവാ “കൊള്ളയും; കവർച്ചയും.”
അഥവാ “നിയമലംഘനവും.”

പഠനക്കുറിപ്പുകൾ

മോശ​യു​ടെ ഇരിപ്പി​ട​ത്തിൽ ഇരിക്കു​ന്നു: അഥവാ “തങ്ങളെ​ത്തന്നെ മോശ​യു​ടെ സ്ഥാനത്ത്‌ പ്രതി​ഷ്‌ഠി​ക്കു​ന്നു.” മോശ​യു​ടെ അധികാ​രം തങ്ങൾക്കു​ണ്ടെന്നു ധിക്കാ​ര​ത്തോ​ടെ അവകാ​ശ​പ്പെ​ട്ടു​കൊണ്ട്‌ അവർ ദൈവ​നി​യ​മ​ത്തി​നു വ്യാഖ്യാ​നങ്ങൾ നൽകി.

ഭാരമുള്ള ചുമടു​കൾ: സാധ്യ​ത​യ​നു​സ​രിച്ച്‌ ഇത്‌ അർഥമാ​ക്കു​ന്നത്‌, ജനങ്ങൾക്കു പാലി​ക്കാൻ ബുദ്ധി​മു​ട്ടാ​യി​രുന്ന നിയമ​ങ്ങ​ളെ​യും വാമൊ​ഴി​യാ​യി കൈമാ​റി​വന്ന പാരമ്പ​ര്യ​ങ്ങ​ളെ​യും ആണ്‌.

ചെറു​വി​രൽകൊ​ണ്ടു​പോ​ലും അതൊന്ന്‌ അനക്കാൻ: മതനേ​താ​ക്ക​ന്മാർ ആളുക​ളു​ടെ മേൽ കെട്ടി​വെ​ച്ചതു താങ്ങാ​നാ​കാത്ത ചുമടു​ക​ളാണ്‌. എന്നാൽ ചെറിയ ഒരു ചട്ടം​പോ​ലും എടുത്തു​മാ​റ്റാ​നോ അങ്ങനെ ആളുകൾക്കു കാര്യങ്ങൾ എളുപ്പ​മാ​ക്കി​ക്കൊ​ടു​ക്കാ​നോ അവർ മനസ്സു​കാ​ണി​ക്കാ​തി​രു​ന്ന​തി​നെ​യാ​യി​രി​ക്കാം ഇത്‌ അർഥമാ​ക്കി​യത്‌.

അവർ രക്ഷയായി കെട്ടി​ക്കൊ​ണ്ടു​ന​ട​ക്കുന്ന വേദവാ​ക്യ​ച്ചെ​പ്പു​കൾ: ദൈവം മോശ​യി​ലൂ​ടെ കൊടുത്ത നിയമ​ത്തി​ലെ നാലു ഭാഗങ്ങൾ (പുറ 13:1-16; ആവ 6:4-9; 11:13-21) അടങ്ങിയ ചെറിയ തുകൽച്ചെ​പ്പു​ക​ളാ​യി​രു​ന്നു ഇവ. ജൂതപു​രു​ഷ​ന്മാർ തങ്ങളുടെ നെറ്റി​യി​ലും ഇടത്തേ കൈയി​ലും അവ അണിഞ്ഞി​രു​ന്നു. പുറ 13:9, 16; ആവ 6:8; 11:18 എന്നീ വാക്യ​ങ്ങ​ളിൽ കാണുന്ന, ദൈവം ഇസ്രാ​യേ​ല്യർക്കു കൊടുത്ത നിർദേ​ശ​ങ്ങളെ അക്ഷരാർഥ​ത്തിൽ എടുത്ത​തു​കൊ​ണ്ടാണ്‌ ഇങ്ങനെ ഒരു ആചാരം ഉടലെ​ടു​ത്തത്‌. മതനേ​താ​ക്ക​ന്മാർ ഈ വേദവാ​ക്യ​ച്ചെ​പ്പു​ക​ളു​ടെ വലുപ്പം കൂട്ടി മറ്റുള്ള​വ​രിൽ മതിപ്പു​ള​വാ​ക്കാൻ ശ്രമി​ച്ച​താ​ണു യേശു അവരെ കുറ്റ​പ്പെ​ടു​ത്താ​നു​ളള ഒരു കാരണം. ഇനി, ആ ചെപ്പു​കൾക്ക്‌ ഏലസ്സോ രക്ഷയോ പോലെ അവരെ സംരക്ഷി​ക്കാ​നുള്ള മന്ത്രശ​ക്തി​യു​ണ്ടെന്ന തെറ്റി​ദ്ധാ​ര​ണ​യും അവർക്കു​ണ്ടാ​യി​രു​ന്നു.

വസ്‌ത്ര​ങ്ങ​ളു​ടെ തൊങ്ങൽ വലുതാ​ക്കു​ക​യും: ഇസ്രാ​യേ​ല്യ​രു​ടെ വസ്‌ത്ര​ത്തിൽ തൊങ്ങ​ലു​കൾ ഉണ്ടായി​രി​ക്ക​ണ​മെന്നു സംഖ 15:38-40 വരെയുള്ള വാക്യ​ങ്ങ​ളിൽ കല്‌പ​ന​യു​ണ്ടാ​യി​രു​ന്നു. എന്നാൽ ശാസ്‌ത്രി​മാ​രും പരീശ​ന്മാ​രും മറ്റുള്ള​വരെ കാണി​ക്കാൻവേണ്ടി തങ്ങളുടെ വസ്‌ത്ര​ത്തി​ലെ തൊങ്ങ​ലു​കൾക്കു മറ്റുള്ള​വ​രു​ടേ​തി​ലും നീളം കൂട്ടി.

മുൻനിര: അഥവാ “ഏറ്റവും നല്ല ഇരിപ്പി​ടങ്ങൾ.” തെളി​വ​നു​സ​രിച്ച്‌ സിന​ഗോ​ഗി​ന്റെ അധ്യക്ഷ​ന്മാ​രും വിശി​ഷ്ടാ​തി​ഥി​ക​ളും സിന​ഗോ​ഗിൽ ഏറ്റവും മുന്നി​ലാ​യി, തിരു​വെ​ഴു​ത്തു​ചു​രു​ളു​കൾ വെച്ചി​രു​ന്ന​തിന്‌ അടുത്താണ്‌ ഇരുന്നി​രു​ന്നത്‌. സിന​ഗോ​ഗിൽ കൂടി​വ​ന്നി​രുന്ന എല്ലാവർക്കും അവരെ കാണാ​മാ​യി​രു​ന്നു. സാധ്യ​ത​യ​നു​സ​രിച്ച്‌ ആദരണീ​യ​മായ ആ ഇരിപ്പി​ടങ്ങൾ അത്തരം പ്രമു​ഖ​വ്യ​ക്തി​കൾക്കു​വേണ്ടി വേർതി​രി​ച്ചി​രു​ന്നു.

ചന്തസ്ഥലങ്ങൾ: അഥവാ “കൂടി​വ​രാ​നുള്ള സ്ഥലങ്ങൾ.” ഗ്രീക്കിൽ അഗോറ. പുരാ​ത​ന​കാ​ലത്ത്‌ മധ്യപൂർവ​ദേ​ശ​ത്തെ​യും ഗ്രീക്ക്‌, റോമൻ സ്വാധീ​ന​മു​ണ്ടാ​യി​രുന്ന പ്രദേ​ശ​ങ്ങ​ളി​ലെ​യും നഗരങ്ങ​ളി​ലും പട്ടണങ്ങ​ളി​ലും, കച്ചവട​കേ​ന്ദ്ര​മാ​യോ പൊതു​ജ​ന​ങ്ങൾക്കു കൂടി​വ​രാ​നുള്ള സ്ഥലമാ​യോ ഉപയോ​ഗി​ച്ചി​രുന്ന തുറസ്സായ സ്ഥലങ്ങ​ളെ​യാണ്‌ അതു കുറി​ക്കു​ന്നത്‌.

റബ്ബി: അക്ഷരാർഥം “എന്റെ ശ്രേഷ്‌ഠൻ.” “ശ്രേഷ്‌ഠ​മായ” എന്ന്‌ അർഥമുള്ള റവ്‌ എന്ന എബ്രാ​യ​പ​ദ​ത്തിൽനിന്ന്‌ വന്നത്‌. സാധാ​ര​ണ​യാ​യി “ഗുരു” എന്ന അർഥത്തി​ലാ​ണു “റബ്ബി” എന്ന പദം ഉപയോ​ഗി​ച്ചി​രു​ന്ന​തെ​ങ്കി​ലും (യോഹ 1:38) അതു പിൽക്കാ​ലത്ത്‌ ആദരസൂ​ച​ക​മായ ഒരു സ്ഥാന​പ്പേ​രാ​യി മാറി. അഭ്യസ്‌ത​വി​ദ്യ​രായ ശാസ്‌ത്രി​മാ​രെ​യും നിയമാ​ധ്യാ​പ​ക​രെ​യും പോലുള്ള ചിലർക്ക്‌, ആളുകൾ തങ്ങളെ ഈ സ്ഥാന​പ്പേര്‌ ഉപയോ​ഗിച്ച്‌ അഭിസം​ബോ​ധന ചെയ്യണ​മെന്നു നിർബ​ന്ധ​മു​ണ്ടാ​യി​രു​ന്നു.

പിതാവ്‌: മനുഷ്യ​രോ​ടുള്ള ആദരവി​നെ സൂചി​പ്പി​ക്കാൻ ഔപചാ​രി​ക​മോ മതപര​മോ ആയ സ്ഥാന​പ്പേ​രാ​യി ഈ പദം ഉപയോ​ഗി​ക്കു​ന്ന​തി​നെ​യാ​ണു യേശു വിലക്കി​യത്‌.

നേതാ​ക്ക​ന്മാർ: ഇവിടെ കാണുന്ന ഗ്രീക്കു​പദം 8-ാം വാക്യ​ത്തി​ലെ “ഗുരു” എന്നതിന്റെ ഒരു പര്യാ​യ​പ​ദ​മാണ്‌. വഴിന​ട​ത്തി​പ്പും മാർഗ​നിർദേ​ശ​വും കൊടു​ക്കുന്ന ആത്മീയ​നേ​താ​ക്ക​ന്മാ​രെ​യാണ്‌ ഇവിടെ അതു കുറി​ക്കു​ന്നത്‌. സാധ്യ​ത​യ​നു​സ​രിച്ച്‌ ഇതു മതപര​മായ ഒരു സ്ഥാന​പ്പേ​രാ​യി ഉപയോ​ഗി​ച്ചി​രു​ന്നു.

നേതാവ്‌: അപൂർണ​മ​നു​ഷ്യ​രിൽ ആർക്കും സത്യ​ക്രി​സ്‌ത്യാ​നി​ക​ളു​ടെ ആത്മീയ​നേ​താ​വാ​യി​രി​ക്കാൻ സാധി​ക്കാ​ത്ത​തു​കൊണ്ട്‌ യേശു മാത്ര​മാണ്‌ ഈ സ്ഥാന​പ്പേ​രി​നു യോഗ്യൻ.​—ഈ വാക്യ​ത്തി​ലെ, നേതാ​ക്ക​ന്മാർ എന്നതിന്റെ പഠനക്കു​റി​പ്പു കാണുക.

ക്രിസ്‌തു: “അഭിഷി​ക്തൻ” എന്ന്‌ അർഥമുള്ള “ക്രിസ്‌തു” എന്ന സ്ഥാന​പ്പേ​രി​നു മുമ്പ്‌ ഗ്രീക്കിൽ ഒരു നിശ്ചായക ഉപപദം (definite article) ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. മുൻകൂ​ട്ടി​പ്പറഞ്ഞ മിശിഹ അഥവാ അഭിഷി​ക്തൻ യേശു​വാ​ണെന്ന്‌ അതു സൂചി​പ്പി​ക്കു​ന്നു. ഒരു പ്രത്യേ​ക​സ്ഥാ​നം വഹിക്കാൻ അഭി​ഷേകം ചെയ്യ​പ്പെ​ട്ട​വ​നാ​യി​രു​ന്നു യേശു.​—മത്ത 1:1; 2:4 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

ശുശ്രൂഷ ചെയ്യു​ന്നവൻ: അഥവാ “സേവകൻ; ജോലി​ക്കാ​രൻ.”​—മത്ത 20:26-ന്റെ പഠനക്കു​റി​പ്പു കാണുക.

കപടഭക്തർ: മത്ത 6:2-ന്റെ പഠനക്കു​റി​പ്പു കാണുക.

നിങ്ങളു​ടെ കാര്യം കഷ്ടം!: തന്റെ നാളിലെ മതനേ​താ​ക്ക​ന്മാ​രെ​ക്കു​റിച്ച്‌ യേശു തുടർച്ച​യാ​യി ഏഴു തവണ ഇങ്ങനെ പറഞ്ഞതിൽ ആദ്യ​ത്തേ​താണ്‌ ഇത്‌. അവർ കപടഭ​ക്ത​രും അന്ധരായ വഴികാ​ട്ടി​ക​ളും ആണെന്നു യേശു പറഞ്ഞു.

സ്വർഗ​രാ​ജ്യം അടച്ചു​ക​ള​യു​ന്നു: അഥവാ “സ്വർഗ​രാ​ജ്യ​ത്തി​ലേ​ക്കുള്ള വാതിൽ അടയ്‌ക്കു​ന്നു.” അതായത്‌, അവി​ടേക്കു പ്രവേ​ശി​ക്കു​ന്ന​തിൽനിന്ന്‌ ആളുകളെ തടയുന്നു.

ചില കൈ​യെ​ഴു​ത്തു​പ്ര​തി​കൾ ഇവിടെ ഇങ്ങനെ കൂട്ടി​ച്ചേർത്തി​ട്ടുണ്ട്‌: “കപടഭ​ക്ത​രായ ശാസ്‌ത്രി​മാ​രേ, പരീശ​ന്മാ​രേ, നിങ്ങളു​ടെ കാര്യം കഷ്ടം! കാരണം നിങ്ങൾ വിധവ​മാ​രു​ടെ വീടുകൾ വിഴു​ങ്ങു​ക​യും ആളുകളെ കാണി​ക്കാൻവേണ്ടി നീണ്ട പ്രാർഥ​നകൾ നടത്തു​ക​യും ചെയ്യുന്നു. ഇതിന്റെ പേരിൽ നിങ്ങൾക്കു കടുത്ത ശിക്ഷാ​വി​ധി കിട്ടും.” പക്ഷേ ഏറ്റവും പഴക്കമു​ള്ള​തും പ്രധാ​ന​പ്പെ​ട്ട​തും ആയ കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ ഈ വാക്യം കാണു​ന്നില്ല. എന്നാൽ സമാന​മായ വാക്കുകൾ മർ 12:40; ലൂക്ക 20:47 എന്നീ വാക്യ​ങ്ങ​ളിൽ കാണാം. അവ ദൈവ​പ്ര​ചോ​ദി​ത​മാ​യി രേഖ​പ്പെ​ടു​ത്തിയ തിരു​വെ​ഴു​ത്തു​ക​ളു​ടെ ഭാഗമാ​ണു​താ​നും.​—അനു. എ3 കാണുക.

മതത്തിൽ ചേർക്കാൻ: അഥവാ “മതപരി​വർത്തനം നടത്താൻ.” ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന പ്രൊ​സീ​ല്യൂ​ടൊസ്‌ എന്ന ഗ്രീക്കു​പദം മറ്റു ജനതക​ളിൽനിന്ന്‌ ജൂതമതം സ്വീക​രി​ച്ച​വരെ കുറി​ക്കു​ന്നു. ഇത്തരത്തിൽ ജൂതമതം സ്വീക​രി​ക്കുന്ന പുരു​ഷ​ന്മാർ പരി​ച്ഛേ​ദ​ന​യേൽക്കു​ക​യും ചെയ്യണ​മാ​യി​രു​ന്നു.

ഗീഹെ​ന്ന​യ്‌ക്കു . . . അർഹനാ​ക്കു​ന്നു: അക്ഷ. “ഗീഹെ​ന്ന​യു​ടെ പുത്ര​നാ​ക്കു​ന്നു.” അതായത്‌, ഒരാളെ നിത്യ​നാ​ശ​ത്തിന്‌ അർഹനാ​ക്കു​ന്നു.​—പദാവ​ലി​യിൽ ഗീഹെന്ന കാണുക.

വിഡ്‌ഢി​ക​ളേ, അന്ധന്മാരേ: അഥവാ “അന്ധന്മാ​രായ വിഡ്‌ഢി​കളേ.” ബൈബി​ളിൽ “വിഡ്‌ഢി” എന്ന പദം സാധാ​ര​ണ​ഗ​തി​യിൽ അർഥമാ​ക്കു​ന്നതു വിവേ​കത്തെ പുച്ഛി​ച്ചു​തള്ളി ധാർമി​ക​ത​യ്‌ക്കു നിരക്കാത്ത കാര്യങ്ങൾ ചെയ്യു​ന്ന​വ​രെ​യാണ്‌. അവരുടെ വഴികൾ ദൈവ​ത്തി​ന്റെ നീതി​യുള്ള നിലവാ​ര​ങ്ങ​ളോ​ടു യോജി​ക്കു​ന്നില്ല.

പുതിന, ചതകുപ്പ, ജീരകം എന്നിവ​യു​ടെ പത്തി​ലൊന്ന്‌: ദൈവം മോശ​യി​ലൂ​ടെ കൊടുത്ത നിയമ​മ​നു​സ​രിച്ച്‌ ഇസ്രാ​യേ​ല്യർ തങ്ങളുടെ വിളവി​ന്റെ പത്തി​ലൊന്ന്‌ അഥവാ ദശാംശം കൊടു​ക്ക​ണ​മാ​യി​രു​ന്നു. (ലേവ 27:30; ആവ 14:22) പുതിന, ചതകുപ്പ, ജീരകം പോലുള്ള സസ്യങ്ങ​ളു​ടെ പത്തി​ലൊ​ന്നു കൊടു​ക്ക​ണ​മെന്നു നിയമ​ത്തിൽ പ്രത്യേ​കം വ്യവസ്ഥ ചെയ്‌തി​രു​ന്നി​ല്ലെ​ങ്കി​ലും ജൂതപാ​ര​മ്പ​ര്യ​മ​നു​സ​രിച്ച്‌ അവർ അതു ചെയ്‌ത​തി​നെ യേശു എതിർത്തില്ല. എന്നാൽ, മോശ​യി​ലൂ​ടെ കൊടുത്ത നിയമ​ത്തി​ന്റെ അടിസ്ഥാ​ന​ത​ത്ത്വ​ങ്ങ​ളാ​യി​രുന്ന നീതി, കരുണ, വിശ്വ​സ്‌തത എന്നിവ അവഗണി​ച്ചിട്ട്‌ നിയമ​ത്തി​ലെ ചെറി​യ​ചെ​റിയ കാര്യ​ങ്ങൾക്കു പ്രാധാ​ന്യം കൊടു​ത്ത​തി​നാ​ണു യേശു ശാസ്‌ത്രി​മാ​രെ​യും പരീശ​ന്മാ​രെ​യും ശാസി​ച്ചത്‌.

കൊതു​കി​നെ അരി​ച്ചെ​ടു​ക്കു​ന്നു, പക്ഷേ ഒട്ടകത്തെ വിഴു​ങ്ങി​ക്ക​ള​യു​ന്നു: ഇസ്രാ​യേ​ല്യർക്കു പരിചി​ത​മാ​യി​രുന്ന അശുദ്ധ​ജീ​വി​ക​ളിൽ ഏറ്റവും ചെറിയ ഒന്നായി​രു​ന്നു കൊതുക്‌, ഒട്ടകമാ​കട്ടെ ഏറ്റവും വലിയ​വ​യിൽ ഒന്നും. (ലേവ 11:4, 21-24) യേശു ഇവിടെ അതിശ​യോ​ക്തി​യും അല്‌പം വിരോ​ധാ​ഭാ​സ​വും കൂട്ടി​ക്ക​ലർത്തി സംസാ​രി​ക്കു​ക​യാ​യി​രു​ന്നു. ആചാര​പ​ര​മാ​യി അശുദ്ധ​രാ​കാ​തി​രി​ക്കാൻ തങ്ങളുടെ പാനീ​യ​ങ്ങ​ളിൽനിന്ന്‌ കൊതു​കി​നെ അരിച്ചു​മാ​റ്റി​യി​രുന്ന മതനേ​താ​ക്ക​ന്മാർ നിയമ​ത്തി​ലെ പ്രാധാ​ന്യ​മേ​റിയ കാര്യ​ങ്ങളെ പൂർണ​മാ​യും അവഗണി​ച്ചു. അതാകട്ടെ ഒരു ഒട്ടകത്തെ വിഴു​ങ്ങു​ന്ന​തു​പോ​ലെ​യാ​യി​രു​ന്നു.

വെള്ള പൂശിയ ശവക്കല്ല​റകൾ: ശവക്കല്ല​റ​കൾക്കു വെള്ള പൂശു​ന്നത്‌ ഇസ്രാ​യേ​ലി​ലെ ഒരു രീതി​യാ​യി​രു​ന്നു. വഴി​പോ​ക്ക​രായ ആരെങ്കി​ലും അബദ്ധത്തിൽ ഒരു കല്ലറയിൽ തൊട്ട്‌ ആചാര​പ​ര​മാ​യി അശുദ്ധ​രാ​കാ​തി​രി​ക്കാൻ ഒരു മുന്നറി​യി​പ്പാ​യി​ട്ടാണ്‌ അങ്ങനെ ചെയ്‌തി​രു​ന്നത്‌. (സംഖ 19:16) വർഷത്തിൽ ഒരിക്കൽ, പെസഹ​യ്‌ക്ക്‌ ഒരു മാസം മുമ്പ്‌ ആണ്‌ ഇത്തരത്തിൽ വെള്ള പൂശി​യി​രു​ന്നത്‌ എന്ന്‌ ജൂതമി​ഷ്‌നാ (ഷെക്കാ​ലിം 1:1) പറയുന്നു. യേശു ഈ പദപ്ര​യോ​ഗം ഉപയോ​ഗി​ച്ചതു കാപട്യ​ത്തി​ന്റെ പ്രതീ​ക​മാ​യി​ട്ടാണ്‌.

ധിക്കാരം: അഥവാ “നിയമ​ലം​ഘനം.” മത്ത 24:12-ന്റെ പഠനക്കു​റി​പ്പു കാണുക.

കല്ലറകൾ: അഥവാ “സ്‌മാ​ര​ക​ക​ല്ല​റകൾ.”​—പദാവ​ലി​യിൽ “സ്‌മാ​ര​ക​ക്കല്ലറ” കാണുക.

നിങ്ങളു​ടെ പൂർവി​ക​രു​ടെ പാപത്തി​ന്റെ അളവു​പാ​ത്രം നിങ്ങൾ നിറച്ചു​കൊ​ള്ളൂ: അഥവാ “നിങ്ങളു​ടെ പൂർവി​കർ തുടങ്ങി​വെച്ച കാര്യങ്ങൾ നിങ്ങൾ പൂർത്തി​യാ​ക്കൂ.” ഈ പ്രയോ​ഗ​ത്തി​ന്റെ അക്ഷരാർഥം, “മറ്റാ​രെ​ങ്കി​ലും നിറയ്‌ക്കാൻ തുടങ്ങിയ അളവു​പാ​ത്രം നിങ്ങൾ മുഴു​വ​നാ​യി നിറയ്‌ക്കുക” എന്നാണ്‌. പൂർവി​കർ തുടങ്ങി​വെ​ച്ചതു പൂർത്തി​യാ​ക്കാൻ യേശു ഇവിടെ ജൂത​നേ​താ​ക്ക​ന്മാർക്ക്‌ ഒരു കല്‌പന നൽകു​ക​യാ​യി​രു​ന്നില്ല. മറിച്ച്‌, മുൻകാ​ലത്ത്‌ അവരുടെ പൂർവി​കർ ദൈവ​ത്തി​ന്റെ പ്രവാ​ച​ക​ന്മാ​രെ കൊന്നു​ക​ള​ഞ്ഞ​തു​പോ​ലെ, തന്നെ അവർ കൊന്നു​ക​ള​യു​മെന്നു യേശു പരിഹാ​സ​ധ്വ​നി​യോ​ടെ മുൻകൂ​ട്ടി​പ്പ​റ​യു​ക​യാ​യി​രു​ന്നു.

സർപ്പങ്ങളേ, അണലി​സ​ന്ത​തി​കളേ: ‘പഴയ പാമ്പായ’ സാത്താൻ (വെളി 12:9) ഒരു ആത്മീയാർഥ​ത്തിൽ സത്യാ​രാ​ധ​നയെ എതിർക്കു​ന്ന​വ​രു​ടെ പിതാ​വാണ്‌. അതു​കൊ​ണ്ടു​തന്നെ യേശു ഈ മതനേ​താ​ക്ക​ന്മാ​രെ “സർപ്പങ്ങളേ, അണലി​സ​ന്ത​തി​കളേ” എന്നു വിളി​ച്ചതു തികച്ചും ഉചിത​മാണ്‌. (യോഹ 8:44; 1യോഹ 3:12) അവരുടെ കുടി​ല​ത​യു​ടെ സ്വാധീ​ന​വ​ല​യ​ത്തി​ലാ​യ​വർക്ക്‌ അവർ ഗുരു​ത​ര​മായ ആത്മീയ​ഹാ​നി വരുത്തി. സ്‌നാ​പ​ക​യോ​ഹ​ന്നാ​നും “അണലി​സ​ന്ത​തി​കളേ” എന്ന പദപ്ര​യോ​ഗം ഉപയോ​ഗി​ച്ചു.​—മത്ത 3:7.

ഗീഹെന്ന: മത്ത 5:22-ന്റെ പഠനക്കു​റി​പ്പും പദാവ​ലി​യും കാണുക.

ഉപദേ​ഷ്ടാ​ക്കൾ: അഥവാ “പഠിപ്പു​ള്ളവർ.” ഗ്രമ്മറ്റ്യൂസ്‌ എന്ന ഗ്രീക്കു​പ​ദ​മാണ്‌ ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. മോശ​യി​ലൂ​ടെ കൊടുത്ത നിയമ​ത്തിൽ പാണ്ഡി​ത്യ​മു​ണ്ടാ​യി​രുന്ന ജൂതാ​ധ്യാ​പ​ക​രെ​ക്കു​റിച്ച്‌ പറയു​മ്പോൾ ഈ പദം “ശാസ്‌ത്രി” എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. എന്നാൽ യേശു ഇവിടെ സംസാ​രി​ക്കു​ന്നതു മറ്റുള്ള​വരെ പഠിപ്പി​ക്കാ​നാ​യി പറഞ്ഞയ​യ്‌ക്കാ​നി​രി​ക്കുന്ന തന്റെ ശിഷ്യ​ന്മാ​രെ​ക്കു​റി​ച്ചാണ്‌.

സിന​ഗോ​ഗു​കൾ: പദാവ​ലി​യിൽ “സിന​ഗോഗ്‌” കാണുക.

നീതി​മാ​നാ​യ ഹാബേ​ലി​ന്റെ രക്തംമു​തൽ . . . സെഖര്യ​യു​ടെ രക്തംവരെ: കൊല ചെയ്യ​പ്പെ​ട്ട​താ​യി എബ്രാ​യ​തി​രു​വെ​ഴു​ത്തു​ക​ളിൽ പറഞ്ഞി​രി​ക്കുന്ന യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ എല്ലാവ​രും യേശു​വി​ന്റെ ആ പ്രസ്‌താ​വ​ന​യിൽ ഉൾപ്പെടും—അതായത്‌ ആദ്യപു​സ്‌ത​ക​ത്തിൽ പറഞ്ഞി​രി​ക്കുന്ന ഹാബേൽ (ഉൽ 4:8) മുതൽ 2ദിന 24:20-ൽ (പരമ്പരാ​ഗത ജൂതകാ​നോ​നി​ലെ അവസാ​ന​പു​സ്‌തകം ദിനവൃ​ത്താ​ന്ത​മാണ്‌.) പറഞ്ഞി​രി​ക്കുന്ന സെഖര്യ വരെയുള്ള എല്ലാവ​രും. അതു​കൊണ്ട്‌ ‘ഹാബേൽ മുതൽ സെഖര്യ വരെ’ എന്നു പറഞ്ഞ​പ്പോൾ യേശു ഉദ്ദേശി​ച്ചത്‌ “ഏറ്റവും ആദ്യത്തെ ആൾമുതൽ ഏറ്റവും അവസാ​നത്തെ ആൾവരെ” എന്നാണ്‌.

വിശു​ദ്ധ​മ​ന്ദി​ര​ത്തി​നും യാഗപീ​ഠ​ത്തി​നും ഇടയ്‌ക്കു​വെച്ച്‌: സെഖര്യ കൊല്ല​പ്പെ​ട്ടത്‌ “യഹോ​വ​യു​ടെ ഭവനത്തി​ന്റെ മുറ്റത്തു​വെച്ച്‌” ആണെന്നു 2ദിന 24:21 പറയുന്നു. വിശു​ദ്ധ​മ​ന്ദി​ര​ത്തി​ന്റെ പ്രവേ​ശ​ന​ക​വാ​ട​ത്തി​നു പുറത്ത്‌, അതിനു മുന്നി​ലാ​യി, അകത്തെ മുറ്റത്താ​യി​രു​ന്നു ദഹനയാ​ഗ​ത്തി​നുള്ള യാഗപീ​ഠം. (അനു. ബി8 കാണുക.) സെഖര്യ കൊല്ല​പ്പെ​ട്ട​താ​യി യേശു പറഞ്ഞ സ്ഥലം ഇതുമാ​യി യോജി​പ്പി​ലാണ്‌.

നിങ്ങൾ കൊന്നു​കളഞ്ഞ: ഈ ജൂതമ​ത​നേ​താ​ക്ക​ന്മാ​രല്ല സെഖര്യ​യെ കൊന്ന​തെ​ങ്കി​ലും അവരുടെ പൂർവി​കർക്ക്‌ ഉണ്ടായി​രുന്ന അതേ ഹിംസാ​ത്മ​ക​മ​നോ​ഭാ​വം അവരും കാണിച്ചു. അതു​കൊ​ണ്ടാണ്‌ സെഖര്യ​യെ കൊന്ന​തി​നു യേശു അവരെ ഉത്തരവാ​ദി​ക​ളാ​ക്കി​യത്‌.​—വെളി 18:24.

ബരെഖ്യ​യു​ടെ മകൻ: 2ദിന 24:20-ൽ ഈ സെഖര്യ​യെ​ക്കു​റിച്ച്‌ “പുരോ​ഹി​ത​നായ യഹോ​യാ​ദ​യു​ടെ മകൻ” എന്നാണു പറഞ്ഞി​രി​ക്കു​ന്നത്‌. ഒന്നുകിൽ, ബൈബി​ളിൽ പറഞ്ഞി​രി​ക്കുന്ന മറ്റു പലരു​ടെ​യും കാര്യ​ത്തി​ലെ​ന്ന​പോ​ലെ യഹോ​യാ​ദ​യ്‌ക്കും രണ്ടു പേര്‌ ഉണ്ടായി​രു​ന്നി​രി​ക്കാം. (മത്ത 9:9-നെ മർ 2:14-ഉം ആയി താരത​മ്യം ചെയ്യുക.) അല്ലെങ്കിൽ ബരെഖ്യ സെഖര്യ​യു​ടെ മുത്തച്ഛ​നോ പൂർവി​ക​രിൽ ഒരാളോ ആയിരു​ന്നി​രി​ക്കാം.

ഭവനത്തെ: അതായത്‌, ദേവാ​ല​യത്തെ.

ഇതാ: മത്ത 1:23-ന്റെ പഠനക്കു​റി​പ്പു കാണുക.

ഉപേക്ഷി​ച്ചി​രി​ക്കു​ന്നു: ചില പുരാതന കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ “ആൾപ്പാർപ്പി​ല്ലാത്ത നിലയിൽ” എന്നുകൂ​ടി ചേർത്തി​ട്ടുണ്ട്‌.

യഹോവ: ഇതു സങ്ക 118:26-ൽനിന്നുള്ള ഉദ്ധരണി​യാണ്‌. അതിന്റെ മൂല എബ്രാ​യ​പാ​ഠ​ത്തിൽ ദൈവ​ത്തി​ന്റെ പേരിനെ പ്രതി​നി​ധാ​നം ചെയ്യുന്ന നാല്‌ എബ്രാ​യ​വ്യ​ഞ്‌ജ​നാ​ക്ഷ​രങ്ങൾ (അതിന്റെ ലിപ്യ​ന്ത​രണം യ്‌ഹ്‌വ്‌ഹ്‌ എന്നാണ്‌.) കാണാം.​—അനു. സി കാണുക.

ദൃശ്യാവിഷ്കാരം

വേദവാ​ക്യ​ച്ചെപ്പ്‌
വേദവാ​ക്യ​ച്ചെപ്പ്‌

പുറ 13:1-10, 11-16; ആവ 6:4-9; 11:13-21 എന്നീ നാലു തിരു​വെ​ഴു​ത്തു​ഭാ​ഗങ്ങൾ രേഖ​പ്പെ​ടു​ത്തിയ തുകൽക്ക​ഷ​ണങ്ങൾ വെച്ച ചെറിയ തുകൽപ്പെ​ട്ടി​യാ​ണു വേദവാ​ക്യ​ച്ചെപ്പ്‌. ജൂതന്മാർ ബാബി​ലോ​ണി​ലെ പ്രവാ​സ​ത്തി​നു ശേഷം മടങ്ങി​യെത്തി അധികം വൈകാ​തെ ഉത്സവങ്ങൾ, ശബത്ത്‌ എന്നിവ ഒഴിച്ചുള്ള ദിവസ​ങ്ങ​ളിൽ പ്രഭാ​ത​പ്രാർഥ​ന​യു​ടെ സമയത്ത്‌ പുരു​ഷ​ന്മാർ ഇത്‌ അണിയുന്ന ഒരു ആചാരം നിലവിൽ വന്നു. എ.ഡി. ഒന്നാം നൂറ്റാ​ണ്ടിൽ ഉപയോ​ഗി​ച്ചി​രുന്ന ഒരു വേദവാ​ക്യ​ച്ചെ​പ്പാ​ണു ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്നത്‌. ഖുംറാ​നി​ലെ ഒരു ഗുഹയിൽനിന്ന്‌ കിട്ടി​യ​താണ്‌ ഇത്‌. പുതി​യൊ​രു വേദവാ​ക്യ​ച്ചെപ്പ്‌ എങ്ങനെ​യി​രി​ക്കു​മെ​ന്നാ​ണു വലതു​വ​ശത്ത്‌ വരച്ചു​കാ​ണി​ച്ചി​രി​ക്കു​ന്നത്‌.

അത്താഴ​വി​രു​ന്നു​ക​ളി​ലെ പ്രമു​ഖ​സ്ഥാ​നം
അത്താഴ​വി​രു​ന്നു​ക​ളി​ലെ പ്രമു​ഖ​സ്ഥാ​നം

ഒന്നാം നൂറ്റാ​ണ്ടിൽ ആളുകൾ പൊതു​വേ മേശ​യോ​ടു ചേർന്ന്‌ ചാരി​ക്കി​ട​ന്നാ​ണു ഭക്ഷണം കഴിച്ചി​രു​ന്നത്‌. കിടക്ക​യി​ലെ കുഷ്യ​നിൽ ഇട​ങ്കൈ​മുട്ട്‌ ഊന്നി, വലത്തെ കൈ​കൊണ്ട്‌ ഭക്ഷണം കഴിക്കും. ഗ്രീക്ക്‌-റോമൻ രീതി​യ​നു​സ​രിച്ച്‌ ഒരു ഭക്ഷണമു​റി​യിൽ അധികം പൊക്ക​മി​ല്ലാത്ത ഒരു ഭക്ഷണ​മേ​ശ​യും അതിനു ചുറ്റും മൂന്നു കിടക്ക​യും കാണും. ഇത്തരം ഒരു ഭക്ഷണമു​റി​യെ റോമാ​ക്കാർ ട്രൈ​ക്ലി​നി​യം (ഈ ലത്തീൻപദം “മൂന്നു കിടക്ക​യുള്ള മുറി” എന്ന്‌ അർഥമുള്ള ഗ്രീക്കു​പ​ദ​ത്തിൽനിന്ന്‌ വന്നതാണ്‌.) എന്നാണു വിളി​ച്ചി​രു​ന്നത്‌. ഇതു​പോ​ലെ ക്രമീ​ക​രി​ച്ചാൽ ഓരോ കിടക്ക​യി​ലും മൂന്നു പേർ വീതം ഒൻപതു പേർക്ക്‌ ഇരിക്കാ​മാ​യി​രു​ന്നു. എന്നാൽ പിൽക്കാ​ലത്ത്‌ കൂടുതൽ പേർക്ക്‌ ഇരിക്കാൻ പാകത്തിൽ നീളം കൂടിയ കിടക്കകൾ ഉപയോ​ഗി​ക്കു​ന്നതു സാധാ​ര​ണ​മാ​യി​ത്തീർന്നു. ഭക്ഷണമു​റി​യി​ലെ ഇരിപ്പി​ട​ങ്ങൾക്കെ​ല്ലാം ഒരേ പ്രാധാ​ന്യ​മ​ല്ലാ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ കിടക്ക​കൾതന്നെ പ്രാധാ​ന്യ​മ​നു​സ​രിച്ച്‌, ഏറ്റവും താഴ്‌ന്നത്‌ (എ), അതി​നെ​ക്കാൾ അൽപ്പം മുന്തി​യത്‌ (ബി), ഏറ്റവും മുന്തി​യത്‌ (സി) എന്നിങ്ങനെ തിരി​ച്ചി​രു​ന്നു. ഇനി, ഓരോ കിടക്ക​യി​ലെ സ്ഥാനങ്ങൾക്കും പ്രാധാ​ന്യ​ത്തി​ന്റെ കാര്യ​ത്തിൽ വ്യത്യാ​സ​മു​ണ്ടാ​യി​രു​ന്നു. ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന ഒരാൾക്ക്‌ അദ്ദേഹ​ത്തി​ന്റെ വലതു​വ​ശ​ത്തുള്ള ആളെക്കാൾ പ്രാധാ​ന്യം കൂടു​ത​ലും ഇടതു​വ​ശ​ത്തുള്ള ആളെക്കാൾ പ്രാധാ​ന്യം കുറവും ആണ്‌ കല്‌പി​ച്ചി​രു​ന്നത്‌. ഔപചാ​രി​ക​മായ ഒരു വിരു​ന്നിൽ ആതി​ഥേയൻ പൊതു​വേ ഇരുന്നി​രു​ന്നത്‌, ഏറ്റവും താണതാ​യി കണ്ടിരുന്ന കിടക്ക​യി​ലെ ഒന്നാം സ്ഥാനത്താണ്‌ (1). ഏറ്റവും ആദരണീ​യ​മാ​യി കണ്ടിരു​ന്നതു നടുവി​ലുള്ള കിടക്ക​യി​ലെ മൂന്നാ​മത്തെ സ്ഥാനമാ​യി​രു​ന്നു (2). ജൂതന്മാർ ഈ ആചാരം എത്ര​ത്തോ​ളം പിൻപറ്റി എന്നതു വ്യക്തമ​ല്ലെ​ങ്കി​ലും ശിഷ്യ​ന്മാ​രെ താഴ്‌മ​യു​ടെ പ്രാധാ​ന്യം പഠിപ്പി​ച്ച​പ്പോൾ യേശു​വി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌ ഈ സമ്പ്രദാ​യ​മാ​യി​രി​ക്കാം.

സിന​ഗോ​ഗി​ലെ മുൻനിര
സിന​ഗോ​ഗി​ലെ മുൻനിര

ഗലീല​ക്ക​ട​ലിന്‌ ഏതാണ്ട്‌ 10 കി.മീ. വടക്കു​കി​ഴ​ക്കുള്ള ഗാംലാ നഗരത്തിൽ കണ്ടെത്തിയ സിന​ഗോ​ഗി​ന്റെ (ഒന്നാം നൂറ്റാ​ണ്ടി​ലേത്‌) നാശാ​വ​ശി​ഷ്ട​ങ്ങളെ ആധാര​മാ​ക്കി​യാണ്‌ ഈ വീഡി​യോ​ചി​ത്രീ​ക​ര​ണ​ത്തി​ന്റെ പല ഭാഗങ്ങ​ളും തയ്യാറാ​ക്കി​യി​രി​ക്കു​ന്നത്‌. ഒന്നാം നൂറ്റാ​ണ്ടി​ലെ പല സിന​ഗോ​ഗു​കൾക്കും കേടു​പാ​ടു​കൾ സംഭവി​ച്ച​തു​കൊണ്ട്‌ അവയുടെ രൂപഘ​ട​ന​യു​ടെ കൃത്യ​മായ വിശദാം​ശങ്ങൾ ഇന്നു നമുക്ക്‌ അറിയില്ല. അന്നത്തെ പല സിന​ഗോ​ഗു​ക​ളി​ലും ഉണ്ടായി​രു​ന്നി​രി​ക്കാൻ സാധ്യ​ത​യുള്ള ചില സവി​ശേ​ഷ​ത​ക​ളാണ്‌ ഈ വീഡി​യോ​യിൽ ഉൾപ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌.

1. സിന​ഗോ​ഗു​ക​ളി​ലെ മുൻനിര അഥവാ ഏറ്റവും മികച്ച ഇരിപ്പി​ടങ്ങൾ, പ്രാസം​ഗി​കൻ നിന്നി​രുന്ന തട്ടിലോ അതിന്‌ അടുത്തോ ആയിരു​ന്നു.

2. നിയമ​പു​സ്‌ത​ക​ത്തിൽനിന്ന്‌ വായി​ച്ചു​കേൾപ്പി​ക്കാൻ അധ്യാ​പകൻ നിൽക്കുന്ന തട്ട്‌. ഓരോ സിന​ഗോ​ഗി​ലും ഇതിന്റെ സ്ഥാനം കുറ​ച്ചൊ​ക്കെ വ്യത്യാ​സ​പ്പെ​ട്ടി​രി​ക്കും.

3. സമൂഹം നിലയും വിലയും കല്‌പി​ച്ചി​രുന്ന ആളുക​ളാ​യി​രി​ക്കാം ഭിത്തി​യോ​ടു ചേർന്നുള്ള ഇരിപ്പി​ട​ങ്ങ​ളിൽ ഇരുന്നി​രു​ന്നത്‌. മറ്റുള്ളവർ തറയിൽ പായോ മറ്റോ വിരിച്ച്‌ ഇരിക്കും. ഗാംലാ​യി​ലെ സിന​ഗോ​ഗിൽ നാലു നിര ഇരിപ്പി​ടങ്ങൾ ഉണ്ടായി​രു​ന്നി​രി​ക്കാം.

4. വിശു​ദ്ധ​ചു​രു​ളു​ക​ളുള്ള പെട്ടി പുറകു​വ​ശത്തെ ഭിത്തി​യി​ലാ​യി​രി​ക്കാം സ്ഥാപി​ച്ചി​രു​ന്നത്‌.

സിനഗോഗിലെ ഇരിപ്പി​ട​ങ്ങ​ളു​ടെ ഈ ക്രമീ​ക​രണം, ചിലർ സമൂഹ​ത്തിൽ മറ്റുള്ള​വ​രെ​ക്കാൾ വലിയ​വ​രാ​ണെന്ന്‌ അവിടെ കൂടി​വ​ന്ന​വരെ എപ്പോ​ഴും ഓർമി​പ്പി​ച്ചി​രു​ന്നു. പലപ്പോ​ഴും യേശു​വി​ന്റെ ശിഷ്യ​ന്മാർക്കി​ട​യി​ലെ വാഗ്വാ​ദ​ങ്ങൾക്കു വഴി​വെ​ച്ച​തും അതേ വിഷയ​മാ​യി​രു​ന്നു.—മത്ത 18:1-4; 20:20, 21; മർ 9:33, 34; ലൂക്ക 9:46-48.

ഒന്നാം നൂറ്റാ​ണ്ടി​ലെ സിന​ഗോഗ്‌
ഒന്നാം നൂറ്റാ​ണ്ടി​ലെ സിന​ഗോഗ്‌

ഗലീല​ക്ക​ട​ലിന്‌ ഏതാണ്ട്‌ 10 കി.മീ. വടക്കു​കി​ഴ​ക്കുള്ള ഗാംലാ​യിൽ കണ്ടെത്തിയ സിന​ഗോ​ഗി​ന്റെ (ഒന്നാം നൂറ്റാ​ണ്ടി​ലേത്‌) ചില സവി​ശേ​ഷ​തകൾ ഉൾപ്പെ​ടു​ത്തി തയ്യാറാ​ക്കിയ മാതൃക. പണ്ടത്തെ ഒരു സിന​ഗോ​ഗി​ന്റെ ഏകദേ​ശ​രൂ​പം മനസ്സി​ലാ​ക്കാൻ ഇതു നമ്മളെ സഹായി​ക്കു​ന്നു.

ഹിന്നോം താഴ്‌വര (ഗീഹെന്ന)
ഹിന്നോം താഴ്‌വര (ഗീഹെന്ന)

ഗ്രീക്കിൽ ഗീഹെന്ന എന്നു വിളി​ക്കുന്ന ഹിന്നോം താഴ്‌വര പുരാ​ത​ന​യ​രു​ശേ​ല​മി​നു തെക്കും തെക്കു​പ​ടി​ഞ്ഞാ​റും ആയി സ്ഥിതി ചെയ്യുന്ന ഇടുങ്ങിയ ഒരു താഴ്‌വ​ര​യാണ്‌. യേശു​വി​ന്റെ കാലത്ത്‌, അവിടം ചപ്പുച​വ​റു​കൾ കത്തിക്കുന്ന ഒരു സ്ഥലമാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ ആ പദം സമ്പൂർണ​നാ​ശത്തെ കുറി​ക്കാൻ എന്തു​കൊ​ണ്ടും യോജി​ക്കും.

ഇന്നത്തെ ഹിന്നോം താഴ്‌വര
ഇന്നത്തെ ഹിന്നോം താഴ്‌വര

ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഗീഹെന്ന എന്നു വിളി​ച്ചി​രി​ക്കുന്ന ഹിന്നോം താഴ്‌വര (1). ദേവാ​ലയം സ്ഥിതി​ചെ​യ്‌തി​രുന്ന സ്ഥലം (2). ഒന്നാം നൂറ്റാ​ണ്ടി​ലെ ജൂത​ദേ​വാ​ലയം ഇവി​ടെ​യാ​യി​രു​ന്നു. ഇന്ന്‌ അവിടെ കാണുന്ന ഏറ്റവും ശ്രദ്ധേ​യ​മായ നിർമി​തി ഡോം ഓഫ്‌ ദ റോക്ക്‌ എന്ന്‌ അറിയ​പ്പെ​ടുന്ന ഒരു മുസ്ലീം ആരാധ​നാ​ല​യ​മാണ്‌.—അനുബന്ധം ബി-12-ലെ ഭൂപടം കാണുക.

പുതിന, ചതകുപ്പ, ജീരകം
പുതിന, ചതകുപ്പ, ജീരകം

പുതിന, പുരാ​ത​ന​കാ​ലം​മു​തലേ മരുന്നു​ക​ളിൽ ചേർക്കാ​നും ആഹാര​ത്തി​ന്റെ രുചി വർധി​പ്പി​ക്കാ​നും ഉപയോ​ഗി​ച്ചി​രു​ന്നു. “പുതിന” (അക്ഷരാർഥ​ത്തിൽ, സൗരഭ്യ​മുള്ള) എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഹീഡു​വൊ​സ്‌മൊൻ എന്ന ഗ്രീക്കു​പ​ദ​ത്തി​നു സാധ്യ​ത​യ​നു​സ​രിച്ച്‌, ഇസ്രാ​യേ​ലി​ലും സിറി​യ​യി​ലും സർവസാ​ധാ​ര​ണ​മായ ഹോഴ്‌സ്‌മിന്റ്‌ (മെന്തോ ലോങ്ങി​ഫോ​ലിയ) ഉൾപ്പെടെ അവിട​ങ്ങ​ളിൽ കാണുന്ന പുതി​ന​യു​ടെ വ്യത്യസ്‌ത ഇനങ്ങളെ കുറി​ക്കാ​നാ​കും. ചതകുപ്പ (അനെതും ഗ്രാ​വെ​ഓ​ലെൻസ്‌) വളർത്തു​ന്നതു സുഗന്ധ​മുള്ള അതിന്റെ വിത്തു​കൾക്കു​വേ​ണ്ടി​യാണ്‌. ആ വിത്തുകൾ, ആഹാര​ത്തി​നു രുചി​യും മണവും പകരുന്ന സുഗന്ധ​വ്യ​ഞ്‌ജ​ന​മാ​യും ഉദര​രോ​ഗ​ങ്ങൾക്കുള്ള ഔഷധ​മാ​യും ഉപയോ​ഗി​ക്കു​ന്നു. കാരറ്റ്‌, പാഴ്‌സ്‌ലി എന്നിവ​യു​ടെ കുടും​ബ​ത്തിൽപ്പെട്ട ജീരക​ച്ചെ​ടി​യു​ടെ (കുമിനം കിമിനം) പ്രത്യേ​കത തീക്ഷ്‌ണ​ഗ​ന്ധ​മുള്ള അതിന്റെ വിത്തു​ക​ളാണ്‌. മധ്യപൂർവ​ദേ​ശത്തെ രാജ്യ​ങ്ങ​ളി​ലും മറ്റു നാടു​ക​ളി​ലും ഈ സുഗന്ധ​വ്യ​ഞ്‌ജനം റൊട്ടി, കേക്ക്‌, സൂപ്പ്‌ എന്നിവ​യ്‌ക്കും ലഹരി​പാ​നീ​യ​ങ്ങൾക്കു​പോ​ലും രുചി​യും മണവും പകരാൻ ഉപയോ​ഗി​ക്കു​ന്നു.

ഒട്ടകം
ഒട്ടകം

യേശു​വി​ന്റെ കാലത്ത്‌ അന്നാട്ടി​ലെ വളർത്തു​മൃ​ഗ​ങ്ങ​ളിൽ ഏറ്റവും വലുത്‌ ഒട്ടകങ്ങ​ളാ​യി​രു​ന്നു. ബൈബി​ളിൽ കൂടു​ത​ലും പറഞ്ഞി​രി​ക്കുന്ന ഇനം, മുതു​കിൽ ഒറ്റ മുഴയുള്ള അറേബ്യൻ ഒട്ടകങ്ങ​ളാ​ണെന്നു (കമിലസ്‌ ഡ്രോ​മ​ഡേ​റി​യസ്‌) കരുത​പ്പെ​ടു​ന്നു. ബൈബി​ളിൽ ഒട്ടക​ത്തെ​ക്കു​റി​ച്ചുള്ള പരാമർശം ആദ്യമാ​യി കാണു​ന്നത്‌, അബ്രാ​ഹാം ഈജി​പ്‌തിൽ തങ്ങിയ കാല​ത്തെ​ക്കു​റിച്ച്‌ പറയു​ന്നി​ട​ത്താണ്‌. അദ്ദേഹ​ത്തിന്‌ അവി​ടെ​നിന്ന്‌ ഈ ചുമട്ടു​മൃ​ഗ​ങ്ങളെ ധാരാ​ള​മാ​യി ലഭിച്ചു.—ഉൽ 12:16.

കൊമ്പൻ അണലി
കൊമ്പൻ അണലി

സ്‌നാ​പ​ക​യോ​ഹ​ന്നാ​നും യേശു​വും ശാസ്‌ത്രി​മാ​രെ​യും പരീശ​ന്മാ​രെ​യും “അണലി​സ​ന്ത​തി​കളേ” എന്നു വിളിച്ചു. കാരണം അവരെ കണ്ണുമ​ടച്ച്‌ വിശ്വ​സി​ച്ച​വർക്ക്‌ അവർ വരുത്തിയ ഗുരു​ത​ര​മായ ആത്മീയ​ഹാ​നി മാരക​മായ വിഷബാ​ധ​പോ​ലെ​യാ​യി​രു​ന്നു. (മത്ത 3:7; 12:34) ഇവിടെ കാണി​ച്ചി​രി​ക്കുന്ന കൊമ്പൻ അണലി​യു​ടെ പ്രത്യേ​കത അവയുടെ ഓരോ കണ്ണി​ന്റെ​യും മുകളി​ലാ​യുള്ള കൂർത്ത, ചെറിയ കൊമ്പു​ക​ളാണ്‌. ഇസ്രാ​യേ​ലിൽ കാണ​പ്പെ​ടുന്ന അപകട​കാ​രി​ക​ളായ മറ്റു ചില അണലി​ക​ളാണ്‌, യോർദാൻ താഴ്‌വ​ര​യിൽ കാണുന്ന മണൽ അണലി​യും (വൈപ്പെറ അമ്മോ​ഡൈ​റ്റ്‌സ്‌) പലസ്‌തീൻ അണലി​യും (വൈപ്പെറ പലസ്‌തീന).

ദണ്ഡിപ്പി​ക്കാ​നുള്ള ചാട്ട
ദണ്ഡിപ്പി​ക്കാ​നുള്ള ചാട്ട

ആളുകൾ ഏറ്റവും ഭയന്നി​രുന്ന ഈ ദണ്ഡനോ​പ​ക​രണം ഫ്‌ലാ​ഗെ​ല്ലും എന്നാണ്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌. ഈ ചാട്ടയു​ടെ പിടി​യിൽ നിരവധി വള്ളിക​ളോ കെട്ടു​ക​ളുള്ള തോൽവാ​റു​ക​ളോ പിടി​പ്പി​ച്ചി​രു​ന്നു. വേദന​യു​ടെ കാഠി​ന്യം കൂട്ടാൻ ആ തോൽവാ​റു​ക​ളിൽ കൂർത്ത എല്ലിൻക​ഷ​ണ​ങ്ങ​ളോ ലോഹ​ക്ക​ഷ​ണ​ങ്ങ​ളോ പിടി​പ്പി​ക്കാ​റു​മു​ണ്ടാ​യി​രു​ന്നു.

കോഴി കുഞ്ഞു​ങ്ങളെ ഒന്നിച്ചു​കൂ​ട്ടു​ന്നു
കോഴി കുഞ്ഞു​ങ്ങളെ ഒന്നിച്ചു​കൂ​ട്ടു​ന്നു

തന്റെ കുഞ്ഞു​ങ്ങൾക്ക്‌ അപകട​മൊ​ന്നും സംഭവി​ക്കാ​തി​രി​ക്കാൻ അവയെ ചിറകിൽകീ​ഴിൽ ചേർത്തു​പി​ടി​ക്കുന്ന ഒരു തള്ളക്കോ​ഴി​യെ​ക്കു​റിച്ച്‌ പറഞ്ഞ​പ്പോൾ യേശു ഹൃദയ​സ്‌പർശി​യായ ഒരു വാങ്‌മ​യ​ചി​ത്രം വരച്ചു​കാ​ട്ടു​ക​യാ​യി​രു​ന്നു. യരുശ​ലേ​മി​ലെ ആളുക​ളെ​ക്കു​റിച്ച്‌ തനിക്ക്‌ ആഴമായ ചിന്തയു​ണ്ടെ​ന്നാ​ണു യേശു അതിലൂ​ടെ സൂചി​പ്പി​ച്ചത്‌. ഈ ദൃഷ്ടാ​ന്ത​വും അപ്പനോ​ടു മുട്ട ചോദി​ക്കുന്ന മകനെ​ക്കു​റി​ച്ചുള്ള യേശു​വി​ന്റെ പരാമർശ​വും (ലൂക്ക 11:11, 12) സൂചി​പ്പി​ക്കു​ന്നത്‌ ഒന്നാം നൂറ്റാ​ണ്ടിൽ ഇസ്രാ​യേ​ല്യ​ഭ​വ​ന​ങ്ങ​ളിൽ കോഴി​യെ വളർത്തു​ന്നതു സാധാ​ര​ണ​മാ​യി​രു​ന്നു എന്നാണ്‌. മത്ത 23:37-ലും ലൂക്ക 13:34-ലും കാണുന്ന ഓർനീസ്‌ എന്ന ഗ്രീക്കു​പ​ദ​ത്തി​നു വീട്ടിൽ വളർത്തു​ന്ന​തോ അല്ലാത്ത​തോ ആയ ഏതു പക്ഷി​യെ​യും കുറി​ക്കാ​നാ​കു​മെ​ങ്കി​ലും ഇവിടെ അത്‌ കോഴി​യെ ഉദ്ദേശി​ച്ചാ​ണു പറഞ്ഞി​രി​ക്കു​ന്ന​തെന്നു കരുത​പ്പെ​ടു​ന്നു. കാരണം അന്നു പൊതു​വേ വീടു​ക​ളിൽ ഏറ്റവും അധികം കണ്ടിരുന്ന, ഏറ്റവും ഉപകാ​ര​പ്ര​ദ​മായ പക്ഷിയാ​യി​രു​ന്നു കോഴി.