മത്തായി എഴുതിയത്‌ 24:1-51

24  യേശു ദേവാലയം വിട്ട്‌ പോകുമ്പോൾ, ദേവാലയവും അതിന്റെ മതിലുകളും കാണിച്ചുകൊടുക്കാൻ ശിഷ്യന്മാർ യേശുവിന്റെ അടുത്ത്‌ ചെന്നു. 2  യേശു അവരോടു പറഞ്ഞു: “ഇവയെല്ലാം നിങ്ങൾ കാണുന്നില്ലേ? എന്നാൽ ഒരു കല്ലിന്മേൽ മറ്റൊരു കല്ലു കാണാത്ത രീതിയിൽ ഇതെല്ലാം ഇടിച്ചുതകർക്കുന്ന സമയം വരും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.”+ 3  യേശു ഒലിവുമലയിൽ+ ഇരിക്കുമ്പോൾ, ശിഷ്യന്മാർ തനിച്ച്‌ യേശുവിന്റെ അടുത്ത്‌ ചെന്ന്‌ ഇങ്ങനെ ചോദിച്ചു: “ഇതെല്ലാം എപ്പോഴായിരിക്കും സംഭവിക്കുക? അങ്ങയുടെ സാന്നിധ്യത്തിന്റെയും+ വ്യവസ്ഥിതി അവസാനിക്കാൻപോകുന്നു+ എന്നതിന്റെയും അടയാളം എന്തായിരിക്കും, ഞങ്ങൾക്കു പറഞ്ഞുതരാമോ?” 4  അപ്പോൾ യേശു അവരോടു പറഞ്ഞു: “ആരും നിങ്ങളെ വഴിതെറ്റിക്കാതിരിക്കാൻ സൂക്ഷിക്കണം.+ 5  ‘ഞാൻ ക്രിസ്‌തുവാണ്‌ ’ എന്നു പറഞ്ഞ്‌ പലരും എന്റെ നാമത്തിൽ വന്ന്‌ അനേകരെ വഴിതെറ്റിക്കും.+ 6  യുദ്ധകോലാഹലങ്ങളും യുദ്ധങ്ങളെക്കുറിച്ചുള്ള വാർത്തകളും നിങ്ങൾ കേൾക്കും. പക്ഷേ, പേടിക്കരുത്‌. അവ സംഭവിക്കേണ്ടതാണ്‌. എന്നാൽ അത്‌ അവസാനമല്ല.+ 7  “ജനത ജനതയ്‌ക്ക്‌ എതിരെയും രാജ്യം രാജ്യത്തിന്‌+ എതിരെയും എഴുന്നേൽക്കും. ഒന്നിനു പുറകേ ഒന്നായി പല സ്ഥലങ്ങളിൽ ഭക്ഷ്യക്ഷാമങ്ങളും+ ഭൂകമ്പങ്ങളും ഉണ്ടാകും.+ 8  ഇതൊക്കെ പ്രസവവേദനയുടെ ആരംഭം മാത്രമാണ്‌. 9  “അന്ന്‌ ആളുകൾ നിങ്ങളെ ഉപദ്രവിക്കാൻ ഏൽപ്പിച്ചുകൊടുക്കും.+ അവർ നിങ്ങളെ കൊല്ലും.+ എന്റെ പേര്‌ നിമിത്തം എല്ലാ ജനതകളും നിങ്ങളെ വെറുക്കും.+ 10  അപ്പോൾ പലരും വിശ്വാസത്തിൽനിന്ന്‌ വീണുപോകുകയും പരസ്‌പരം ഒറ്റിക്കൊടുക്കുകയും വെറുക്കുകയും ചെയ്യും. 11  ധാരാളം കള്ളപ്രവാചകന്മാർ എഴുന്നേറ്റ്‌ അനേകരെ വഴിതെറ്റിക്കും.+ 12  നിയമലംഘനം വർധിച്ചുവരുന്നതു കണ്ട്‌ മിക്കവരുടെയും സ്‌നേഹം തണുത്തുപോകും.+ 13  എന്നാൽ അവസാനത്തോളം സഹിച്ചുനിൽക്കുന്നവൻ രക്ഷ നേടും.+ 14  ദൈവരാജ്യത്തിന്റെ ഈ സന്തോഷവാർത്ത എല്ലാ ജനതകളും+ അറിയാനായി ഭൂലോകത്തെങ്ങും പ്രസംഗിക്കപ്പെടും. അപ്പോൾ അവസാനം വരും. 15  “അതുകൊണ്ട്‌ ദാനിയേൽ പ്രവാചകൻ പറഞ്ഞതുപോലെ, നാശം വിതയ്‌ക്കുന്ന മ്ലേച്ഛവസ്‌തു വിശുദ്ധസ്ഥലത്ത്‌ നിൽക്കുന്നതു കാണുമ്പോൾ+ (വായനക്കാരൻ വിവേചിച്ചെടുക്കട്ടെ.) 16  യഹൂദ്യയിലുള്ളവർ മലകളിലേക്ക്‌ ഓടിപ്പോകട്ടെ.+ 17  പുരമുകളിൽ നിൽക്കുന്നവൻ വീട്ടിലുള്ളത്‌ എടുക്കാൻ താഴെ ഇറങ്ങരുത്‌. 18  വയലിലായിരിക്കുന്നവൻ പുറങ്കുപ്പായം എടുക്കാൻ വീട്ടിലേക്കു തിരിച്ചുപോകരുത്‌.+ 19  ആ നാളുകളിൽ ഗർഭിണികളുടെയും മുലയൂട്ടുന്നവരുടെയും കാര്യം കഷ്ടംതന്നെ!+ 20  നിങ്ങൾക്ക്‌ ഓടിപ്പോകേണ്ടിവരുന്നതു മഞ്ഞുകാലത്തോ ശബത്തുദിവസത്തിലോ ആകാതിരിക്കാൻ പ്രാർഥിച്ചുകൊണ്ടിരിക്കുക. 21  കാരണം ലോകാരംഭംമുതൽ ഇന്നുവരെ സംഭവിച്ചിട്ടില്ലാത്തതും പിന്നെ ഒരിക്കലും സംഭവിക്കില്ലാത്തതും ആയ മഹാകഷ്ടത+ അന്ന്‌ ഉണ്ടാകും. 22  ആ നാളുകൾ വെട്ടിച്ചുരുക്കുന്നില്ലെങ്കിൽ ആരും രക്ഷപ്പെടില്ല. എന്നാൽ തിരഞ്ഞെടുക്കപ്പെട്ടവരെപ്രതി ആ നാളുകൾ വെട്ടിച്ചുരുക്കും.+ 23  “അന്ന്‌ ആരെങ്കിലും നിങ്ങളോട്‌, ‘ഇതാ, ക്രിസ്‌തു ഇവിടെ’+ എന്നോ ‘അതാ അവിടെ’ എന്നോ പറഞ്ഞാൽ വിശ്വസിക്കരുത്‌.+ 24  കാരണം കള്ളക്രിസ്‌തുക്കളും കള്ളപ്രവാചകന്മാരും+ എഴുന്നേറ്റ്‌, കഴിയുമെങ്കിൽ തിരഞ്ഞെടുത്തിരിക്കുന്നവരെപ്പോലും വഴിതെറ്റിക്കാൻ വലിയ അടയാളങ്ങളും അത്ഭുതങ്ങളും കാണിക്കും.+ 25  ഇതാ, ഞാൻ നിങ്ങൾക്കു മുന്നറിയിപ്പു തന്നിരിക്കുന്നു! 26  അതുകൊണ്ട്‌ ആളുകൾ നിങ്ങളോട്‌, ‘അതാ, ക്രിസ്‌തു വിജനഭൂമിയിൽ’ എന്നു പറഞ്ഞാൽ നിങ്ങൾ പുറപ്പെടരുത്‌. ‘ഇതാ, ഉൾമുറിയിൽ’ എന്നു പറഞ്ഞാൽ വിശ്വസിക്കുകയുമരുത്‌.+ 27  കാരണം കിഴക്കുനിന്ന്‌ പുറപ്പെടുന്ന മിന്നൽ പടിഞ്ഞാറുവരെ പ്രകാശിക്കുന്നതുപോലെയായിരിക്കും മനുഷ്യപുത്രന്റെ സാന്നിധ്യവും.+ 28  ശവമുള്ളിടത്ത്‌ കഴുകന്മാർ വന്നുകൂടും.+ 29  “ആ നാളുകളിലെ കഷ്ടത കഴിയുന്ന ഉടനെ സൂര്യൻ ഇരുണ്ടുപോകും.+ ചന്ദ്രൻ വെളിച്ചം തരില്ല. നക്ഷത്രങ്ങൾ ആകാശത്തുനിന്ന്‌ വീഴും. ആകാശത്തിലെ ശക്തികൾ ആടിയുലയും.+ 30  അപ്പോൾ മനുഷ്യപുത്രന്റെ അടയാളം ആകാശത്ത്‌ ദൃശ്യമാകും. ഭൂമിയിലെ എല്ലാ ഗോത്രങ്ങളും നെഞ്ചത്തടിച്ച്‌ വിലപിക്കും.+ മനുഷ്യപുത്രൻ ശക്തിയോടെയും വലിയ മഹത്ത്വത്തോടെയും* ആകാശമേഘങ്ങളിൽ വരുന്നത്‌ അവർ കാണും.+ 31  തിരഞ്ഞെടുത്തിരിക്കുന്നവരെ ആകാശത്തിന്റെ ഒരറ്റംമുതൽ മറ്റേ അറ്റംവരെ നാലു ദിക്കിൽനിന്നും കൂട്ടിച്ചേർക്കാൻ+ മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ ഉച്ചത്തിലുള്ള കാഹളശബ്ദത്തിന്റെ അകമ്പടിയോടെ അയയ്‌ക്കും. 32  “അത്തി മരത്തിന്റെ ദൃഷ്ടാന്തത്തിൽനിന്ന്‌ പഠിക്കുക: അതിന്റെ ഇളങ്കൊമ്പു തളിർക്കുമ്പോൾ വേനൽ അടുത്തെന്നു നിങ്ങൾ അറിയുന്നല്ലോ.+ 33  അതുപോലെ, ഇതെല്ലാം കാണുമ്പോൾ മനുഷ്യപുത്രൻ അടുത്ത്‌ എത്തിയെന്ന്‌, അവൻ വാതിൽക്കലുണ്ടെന്ന്‌,+ മനസ്സിലാക്കിക്കൊള്ളുക. 34  ഇതെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ ഒരു കാരണവശാലും നീങ്ങിപ്പോകില്ല എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 35  ആകാശവും ഭൂമിയും നീങ്ങിപ്പോകും. എന്റെ വാക്കുകളോ ഒരിക്കലും നീങ്ങിപ്പോകില്ല.+ 36  “ആ ദിവസവും മണിക്കൂറും പിതാവിനല്ലാതെ ആർക്കും, സ്വർഗത്തിലെ ദൂതന്മാർക്കോ പുത്രനുപോലുമോ അറിയില്ല.+ 37  നോഹയുടെ നാളുകൾപോലെതന്നെ+ ആയിരിക്കും മനുഷ്യപുത്രന്റെ സാന്നിധ്യവും.+ 38  ജലപ്രളയത്തിനു മുമ്പുള്ള നാളുകളിൽ, നോഹ പെട്ടകത്തിൽ കയറിയ+ നാൾവരെ അവർ തിന്നും കുടിച്ചും പുരുഷന്മാർ വിവാഹം കഴിച്ചും സ്‌ത്രീകളെ വിവാഹം കഴിച്ചുകൊടുത്തും പോന്നു. 39  ജലപ്രളയം വന്ന്‌ അവരെ എല്ലാവരെയും തുടച്ചുനീക്കുന്നതുവരെ+ അവർ ശ്രദ്ധ കൊടുത്തതേ ഇല്ല. മനുഷ്യപുത്രന്റെ സാന്നിധ്യവും അങ്ങനെതന്നെയായിരിക്കും. 40  അന്നു രണ്ടു പുരുഷന്മാർ വയലിലുണ്ടായിരിക്കും: ഒരാളെ കൂട്ടിക്കൊണ്ടുപോകും, മറ്റേയാളെ ഉപേക്ഷിക്കും. 41  രണ്ടു സ്‌ത്രീകൾ ഒരു തിരികല്ലിൽ പൊടിച്ചുകൊണ്ടിരിക്കും. ഒരാളെ കൂട്ടിക്കൊണ്ടുപോകും, മറ്റേയാളെ ഉപേക്ഷിക്കും.+ 42  അതുകൊണ്ട്‌ എപ്പോഴും ഉണർന്നിരിക്കുക. നിങ്ങളുടെ കർത്താവ്‌ ഏതു ദിവസം വരുമെന്നു നിങ്ങൾക്ക്‌ അറിയില്ലല്ലോ.+ 43  “ഒരു കാര്യം ഓർക്കുക: കള്ളൻ വരുന്ന സമയം* വീട്ടുകാരന്‌ അറിയാമായിരുന്നെങ്കിൽ അയാൾ ഉണർന്നിരുന്ന്‌ കള്ളൻ വീടു കവർച്ച ചെയ്യാതിരിക്കാൻ നോക്കില്ലായിരുന്നോ?+ 44  അതുപോലെതന്നെ, നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്തായിരിക്കും മനുഷ്യപുത്രൻ വരുന്നത്‌. അതുകൊണ്ട്‌ നിങ്ങളും ഒരുങ്ങിയിരിക്കുക.+ 45  “വീട്ടുജോലിക്കാർക്കു തക്കസമയത്ത്‌ ഭക്ഷണം കൊടുക്കാൻ യജമാനൻ അവരുടെ മേൽ നിയമിച്ച വിശ്വസ്‌തനും വിവേകിയും ആയ അടിമ ആരാണ്‌?+ 46  ഏൽപ്പിച്ച ആ ജോലി അടിമ ചെയ്യുന്നതായി, യജമാനൻ വരുമ്പോൾ കാണുന്നെങ്കിൽ ആ അടിമയ്‌ക്കു സന്തോഷിക്കാം!+ 47  യജമാനൻ തന്റെ എല്ലാ സ്വത്തുക്കളുടെയും ചുമതല അയാളെ ഏൽപ്പിക്കും എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു. 48  “എന്നാൽ ദുഷ്ടനായ ആ അടിമ എന്നെങ്കിലും, ‘എന്റെ യജമാനൻ വരാൻ താമസിക്കുന്നു’ എന്നു ഹൃദയത്തിൽ പറഞ്ഞ്‌+ 49  കൂടെയുള്ള അടിമകളെ അടിക്കാനും കുടിയന്മാരോടുകൂടെ തിന്നുകുടിക്കാനും തുടങ്ങുന്നെങ്കിൽ, 50  അയാൾ പ്രതീക്ഷിക്കാത്ത ദിവസം, അയാൾക്ക്‌ അറിയില്ലാത്ത സമയത്ത്‌+ യജമാനൻ വന്ന്‌ 51  അയാളെ കഠിനമായി ശിക്ഷിച്ച്‌ കപടഭക്തരുടെ കൂട്ടത്തിലേക്കു തള്ളും. അവിടെ കിടന്ന്‌ അയാൾ കരഞ്ഞ്‌ നിരാശയോടെ പല്ലിറുമ്മും.+

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “വലിയ ശക്തിയോടെയും മഹത്ത്വത്തോടെയും.”
അക്ഷ. “യാമം.”

പഠനക്കുറിപ്പുകൾ

ഒരു കല്ലിന്മേൽ മറ്റൊരു കല്ലു കാണാത്ത രീതി​യിൽ: എ.ഡി. 70-ൽ റോമാ​ക്കാർ യരുശ​ലേ​മി​നെ നശിപ്പി​ച്ച​പ്പോൾ യേശു​വി​ന്റെ ഈ പ്രവച​ന​ത്തിന്‌ ശ്രദ്ധേ​യ​മായ ഒരു നിവൃ​ത്തി​യു​ണ്ടാ​യി. അന്നു നഗരമ​തി​ലി​ന്റെ ചില ഭാഗങ്ങൾ ഒഴികെ ബാക്കി മുഴുവൻ അവർ ഇടിച്ചു​നി​രത്തി.

സത്യമാ​യി: മത്ത 5:18-ന്റെ പഠനക്കു​റി​പ്പു കാണുക.

ഒലിവു​മല: യരുശ​ലേ​മി​നു കിഴക്കാണ്‌ ഇതിന്റെ സ്ഥാനം. ഇതിനും നഗരത്തി​നും ഇടയ്‌ക്ക്‌ കി​ദ്രോൻ താഴ്‌വ​ര​യു​ണ്ടാ​യി​രു​ന്നു. ഇവി​ടെ​നിന്ന്‌ യേശു​വി​നും ശിഷ്യ​ന്മാ​രായ ‘പത്രോസ്‌, യാക്കോബ്‌, യോഹ​ന്നാൻ, അന്ത്ര​യോസ്‌ ’ (മർ 13:3, 4) എന്നിവർക്കും യരുശ​ലേം നഗരവും അതിലെ ദേവാ​ല​യ​വും കാണാ​മാ​യി​രു​ന്നു.

സാന്നി​ധ്യം: പറൂസിയ എന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ അക്ഷരാർഥം (പല ബൈബി​ളു​ക​ളി​ലും “വരവ്‌” എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌.) “അരികത്ത്‌ ഉണ്ടായി​രി​ക്കുക” എന്നാണ്‌. അതു കുറി​ക്കു​ന്നത്‌ ഒരു കാലഘ​ട്ട​ത്തേക്കു നീണ്ടു​നിൽക്കുന്ന സാന്നി​ധ്യ​ത്തെ​യാണ്‌, അല്ലാതെ വെറു​മൊ​രു വരവി​നെ​യോ ആഗമന​ത്തെ​യോ അല്ല. “ജലപ്ര​ള​യ​ത്തി​നു മുമ്പുള്ള” ‘നോഹ​യു​ടെ നാളു​ക​ളോട്‌ ’ “മനുഷ്യ​പു​ത്രന്റെ സാന്നിധ്യ”ത്തെ താരത​മ്യം ചെയ്‌തി​രി​ക്കുന്ന മത്ത 24:37-39 വാക്യങ്ങൾ പറൂസി​യ​യു​ടെ ഇതേ അർഥമാണ്‌ എടുത്തു​കാ​ട്ടു​ന്നത്‌. ഫിലി 2:12-ൽ തന്റെ ‘സാന്നി​ധ്യ​ത്തെ​ക്കു​റിച്ച്‌ ’ പറയു​ന്നി​ടത്ത്‌ പൗലോ​സും ഇതേ ഗ്രീക്കു​പ​ദ​മാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. അവിടെ തന്റെ ‘അസാന്നി​ധ്യ​ത്തോ​ടാണ്‌ ’ പൗലോസ്‌ അതിനെ താരത​മ്യം ചെയ്‌തി​രി​ക്കു​ന്നത്‌ എന്നതു ശ്രദ്ധേ​യ​മാണ്‌.

വ്യവസ്ഥി​തി: അഥവാ “യുഗം.” ഗ്രീക്കു​പ​ദ​മായ ഏയോൻ ഇവിടെ അർഥമാ​ക്കു​ന്നത്‌ ഏതെങ്കി​ലും ഒരു കാലഘ​ട്ടത്തെ അല്ലെങ്കിൽ യുഗത്തെ വേർതി​രി​ച്ചു​കാ​ണി​ക്കുന്ന പ്രത്യേ​ക​ത​ക​ളെ​യോ സാഹച​ര്യ​ങ്ങ​ളെ​യോ സ്ഥിതി​വി​ശേ​ഷ​ത്തെ​യോ ആണ്‌.​—പദാവ​ലി​യിൽ “വ്യവസ്ഥി​തി(കൾ)” കാണുക.

അവസാ​നി​ക്കാൻപോ​കു​ന്നു: അഥവാ “അവസാ​ന​കാ​ലം.” സുന്റേലയ എന്ന ഗ്രീക്കു​പ​ദ​മാണ്‌ ഇവിടെ കാണു​ന്നത്‌. അതിന്റെ അർഥം “ഒന്നിച്ചുള്ള അവസാനം; സംയു​ക്താ​ന്ത്യം; ഒരുമിച്ച്‌ അവസാ​നി​ക്കുക” എന്നെല്ലാ​മാണ്‌. (മത്ത 13:39, 40, 49; 28:20; എബ്ര 9:26) ഇത്‌ ഒരു കാലഘ​ട്ട​ത്തെ​യാണ്‌ അർഥമാ​ക്കു​ന്നത്‌. ആ സമയത്ത്‌ സംയു​ക്ത​മാ​യി നടക്കുന്ന ചില സംഭവങ്ങൾ മത്ത 24:6, 14 വാക്യ​ങ്ങ​ളിൽ പറഞ്ഞി​രി​ക്കുന്ന സമ്പൂർണ​മായ “അവസാന”ത്തിലേക്കു നയിക്കും. അവിടെ ‘അവസാനം’ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌, ടെലോസ്‌ എന്ന മറ്റൊരു ഗ്രീക്കു​പ​ദ​മാണ്‌.​—മത്ത 24:6, 14 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​ക​ളും പദാവ​ലി​യിൽ “വ്യവസ്ഥി​തി​യു​ടെ അവസാ​ന​കാ​ലം” എന്നതും കാണുക.

ക്രിസ്‌തു: ഗ്രീക്കിൽ ഹോ ക്രിസ്‌തോസ്‌. “മിശിഹ” (മാഷി​യാക്‌ എന്ന എബ്രാ​യ​പ​ദ​ത്തിൽനി​ന്നു​ള്ളത്‌.) എന്നതിനു തത്തുല്യ​മായ ഒരു സ്ഥാന​പ്പേ​രാ​ണു “ക്രിസ്‌തു.” രണ്ടി​ന്റെ​യും അർഥം “അഭിഷി​ക്തൻ” എന്നാണ്‌. റോമാ​ക്കാ​രു​ടെ അടിച്ച​മർത്ത​ലിൽനിന്ന്‌ വിടുതൽ നൽകാ​മെന്ന വാഗ്‌ദാ​ന​വു​മാ​യി ചിലർ എ.ഡി. ഒന്നാം നൂറ്റാ​ണ്ടിൽ രംഗത്ത്‌ എത്തിയ​താ​യി ജൂതച​രി​ത്ര​കാ​ര​നായ ജോസീ​ഫസ്‌ സൂചി​പ്പി​ക്കു​ന്നുണ്ട്‌. പ്രവാ​ച​ക​രോ വിമോ​ച​ക​രോ ആണെന്ന്‌ അവകാ​ശ​പ്പെട്ട ഇവരെ, ഇവരുടെ അനുഗാ​മി​കൾ രാഷ്‌ട്രീ​യ​മി​ശി​ഹ​മാ​രാ​യി​ട്ടാ​കാം കണ്ടത്‌.

അവസാനം: അഥവാ “സമ്പൂർണ​മായ അവസാനം.” ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​പ​ദ​വും (ടെലോസ്‌) മത്ത 24:3-ൽ “അവസാ​നി​ക്കാൻപോ​കു​ന്നു” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പ​ദ​വും (സുന്റേലയ) രണ്ടാണ്‌.​—മത്ത 24:3-ന്റെ പഠനക്കു​റി​പ്പും പദാവ​ലി​യിൽ “വ്യവസ്ഥി​തി​യു​ടെ അവസാ​ന​കാ​ലം” എന്നതും കാണുക.

ജനത: ഏത്‌നൊസ്‌ എന്ന ഗ്രീക്കു​പ​ദ​ത്തി​നു വിശാ​ല​മായ അർഥമാ​ണു​ള്ളത്‌. ഏതെങ്കി​ലും ഒരു രാഷ്‌ട്രത്തിന്റെ അതിർത്തി​ക്കു​ള്ളി​ലോ ഒരു പ്രത്യേക ഭൂപ്ര​ദേ​ശ​ത്തോ താമസി​ക്കു​ന്ന​വരെ ഇതിനു കുറി​ക്കാ​നാ​കും. ഏതെങ്കി​ലും ഒരു വംശത്തിൽപ്പെ​ട്ട​വ​രെ​യും ഇതിന്‌ അർഥമാ​ക്കാ​നാ​കും.​—മത്ത 24:14-ന്റെ പഠനക്കു​റി​പ്പു കാണുക.

എഴു​ന്നേൽക്കും: അഥവാ “ഇളകും; ക്ഷോഭി​ക്കും.” ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​പ​ദ​ത്തി​നു “ശത്രു​ത​യോ​ടെ ചെല്ലുക” എന്ന അർഥമാ​ണു​ള്ളത്‌. അതിനെ “ആയുധ​മെ​ടുത്ത്‌ ഇറങ്ങുക” എന്നും “യുദ്ധം ചെയ്യുക” എന്നും പരിഭാ​ഷ​പ്പെ​ടു​ത്താ​വു​ന്ന​താണ്‌.

പ്രസവ​വേ​ദന: പ്രസവ​സ​മ​യത്ത്‌ അനുഭ​വ​പ്പെ​ടുന്ന തീവ്ര​വേ​ദ​ന​യെ​യാണ്‌ ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​പദം കുറി​ക്കു​ന്നത്‌. ഇവിടെ പക്ഷേ, അതു ദുരി​ത​ത്തെ​യും വേദന​യെ​യും കഷ്ടപ്പാ​ടി​നെ​യും കുറി​ക്കാൻ പൊതു​വായ അർഥത്തി​ലാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. എന്നാൽ മത്ത 24:21-ൽ പറഞ്ഞി​രി​ക്കുന്ന മഹാക​ഷ്ട​ത​യ്‌ക്കു മുമ്പുള്ള സമയത്ത്‌, മുൻകൂ​ട്ടി​പ്പ​റ​ഞ്ഞി​രി​ക്കുന്ന കുഴപ്പ​ങ്ങ​ളും കഷ്ടതക​ളും പ്രസവ​വേ​ദ​ന​പോ​ലെ​തന്നെ കൂടി​ക്കൂ​ടി​വ​രും എന്നൊരു സൂചന​യും അതിലു​ണ്ടാ​യി​രി​ക്കാം. അതിന്‌ അർഥം ആ സമയത്ത്‌ അവയുടെ എണ്ണവും തീവ്ര​ത​യും ദൈർഘ്യ​വും വർധി​ക്കാ​മെ​ന്നാണ്‌.

നിയമ​ലം​ഘ​നം: “നിയമ​ലം​ഘനം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പ​ദ​ത്തിന്‌ ആളുകൾ നിയമം തെറ്റി​ക്കു​ന്ന​തി​നെ​യും അതിനെ പുച്ഛി​ച്ചു​ത​ള്ളു​ന്ന​തി​നെ​യും അർഥമാ​ക്കാ​നാ​കും. നിയമ​ങ്ങളേ ഇല്ല എന്ന മട്ടിലാ​യി​രി​ക്കും അവരുടെ പെരു​മാ​റ്റം. ബൈബി​ളിൽ ഈ പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു ദൈവ​നി​യ​മ​ങ്ങ​ളോ​ടുള്ള അവഗണ​നയെ കുറി​ക്കാ​നാണ്‌.​—മത്ത 7:23; 2കൊ 6:14; 2തെസ്സ 2:3-7; 1യോഹ 3:4.

മിക്കവ​രു​ടെ​യും: ചില ബൈബി​ളു​കൾ പൊതു​വായ ഒരർഥ​ത്തിൽ “പലരും” എന്നാണ്‌ ഇവിടെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. എന്നാൽ അത്തര​മൊ​രു ചെറിയ കൂട്ട​ത്തെയല്ല, മറിച്ച്‌ മത്ത 24:11, 12 വാക്യ​ങ്ങ​ളിൽ പറഞ്ഞി​രി​ക്കുന്ന ‘കള്ളപ്ര​വാ​ച​ക​ന്മാ​രും’ ‘നിയമ​ലം​ഘ​ന​വും’ കാരണം വഴി​തെ​റ്റി​പ്പോ​കുന്ന ഒരു “ഭൂരി​പ​ക്ഷത്തെ” ആണ്‌ ഇവിടെ ഉദ്ദേശി​ക്കു​ന്നത്‌.

അവസാനം: മത്ത 24:6, 14 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

സഹിച്ചു​നിൽക്കു​ന്നവൻ: അഥവാ “സഹിച്ചു​നി​ന്നവൻ.” ‘സഹിച്ചു​നിൽക്കുക’ എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​ക്രി​യ​യു​ടെ (ഹുപ്പൊ​മെ​നോ) അക്ഷരാർഥം “കീഴിൽ തുടരുക (കഴിയുക)” എന്നാണ്‌. ആ പദം മിക്ക​പ്പോ​ഴും, “ഓടി​പ്പോ​കാ​തെ ഒരിട​ത്തു​തന്നെ തുടരുക; ഉറച്ചു​നിൽക്കുക; മടുത്ത്‌ പിന്മാ​റാ​തി​രി​ക്കുക; കുലു​ങ്ങി​പ്പോ​കാ​തി​രി​ക്കുക” എന്നീ അർഥങ്ങ​ളി​ലാണ്‌ ഉപയോ​ഗി​ച്ചി​ട്ടു​ള്ളത്‌. (മത്ത 10:22; റോമ 12:12; എബ്ര 10:32; യാക്ക 5:11) എതിർപ്പു​ക​ളും പരി​ശോ​ധ​ന​ക​ളും ഉള്ളപ്പോ​ഴും ക്രിസ്‌തു​ശി​ഷ്യ​രാ​യി ജീവി​ക്കു​ന്ന​തി​നെ​യാണ്‌ ഇവിടെ ആ പദം​കൊണ്ട്‌ ഉദ്ദേശി​ക്കു​ന്നത്‌.​—മത്ത 24:9-12.

ദൈവ​രാ​ജ്യം: ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഉടനീളം “സന്തോ​ഷ​വാർത്ത​യും” ദൈവ​രാ​ജ്യ​വും തമ്മിൽ അടുത്ത ബന്ധമു​ള്ള​താ​യി കാണാം. (ഈ വാക്യ​ത്തി​ലെ ഈ സന്തോ​ഷ​വാർത്ത എന്നതിന്റെ പഠനക്കു​റി​പ്പു കാണുക.) യേശു​വി​ന്റെ പ്രസംഗ-പഠിപ്പി​ക്കൽ വേലയു​ടെ കേന്ദ്ര​വി​ഷ​യ​മാ​യി​രു​ന്നു ദൈവ​രാ​ജ്യം.​—മത്ത 3:2; 4:23 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക; ലൂക്ക 4:43

ഈ സന്തോ​ഷ​വാർത്ത: ഗ്രീക്കു​പദം യുഅം​ഗേ​ലി​ഓൻ. “നല്ലത്‌” എന്ന്‌ അർഥമുള്ള യു എന്ന പദവും “വാർത്ത​യു​മാ​യി വരുന്നവൻ; പ്രസി​ദ്ധ​മാ​ക്കു​ന്നവൻ (പ്രഖ്യാ​പി​ക്കു​ന്നവൻ)” എന്ന്‌ അർഥമുള്ള ആൻഗ​ലൊസ്‌ എന്ന പദവും ചേർന്ന​താണ്‌ ഇത്‌. (പദാവലിയിൽ “സന്തോഷവാർത്ത” കാണുക.) ചില ബൈബി​ളു​ക​ളിൽ അതിനെ “സുവി​ശേഷം” എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. അതി​നോ​ടു ബന്ധമുള്ള “സുവി​ശേ​ഷകൻ” (യുഅം​ഗ​ലി​സ്റ്റേസ്‌) എന്ന പദത്തിന്റെ അർഥം “സന്തോ​ഷ​വാർത്ത അറിയി​ക്കു​ന്നവൻ” എന്നാണ്‌.​—പ്രവൃ 21:8; എഫ 4:11, അടിക്കു​റിപ്പ്‌; 2തിമ 4:5, അടിക്കുറിപ്പ്‌.

എല്ലാ ജനതക​ളും . . . ഭൂലോ​ക​ത്തെ​ങ്ങും: ഈ രണ്ടു പദപ്ര​യോ​ഗ​ങ്ങ​ളും പ്രസം​ഗ​പ്ര​വർത്തനം എത്ര വിപു​ല​മാ​യി ചെയ്യേ​ണ്ട​തു​ണ്ടെ​ന്നാ​ണു സൂചി​പ്പി​ക്കു​ന്നത്‌. ഇവിടെ “ജനത” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പ​ദ​ത്തി​നു (ഏത്‌നൊസ്‌) പരസ്‌പരം കുറെ​യൊ​ക്കെ ബന്ധമുള്ള, ഒരേ ഭാഷ സംസാ​രി​ക്കുന്ന ഒരു കൂട്ടം ആളുകളെ കുറി​ക്കാ​നാ​കും. ഒരേ രാഷ്‌​ട്രത്തിൽനി​ന്നു​ള്ള​വ​രോ ഒരേ വംശക്കാ​രോ ആയ ഇവർ മിക്ക​പ്പോ​ഴും തങ്ങളു​ടേ​തായ ഒരു ഭൂപ്ര​ദേ​ശത്ത്‌ ഒരുമിച്ച്‌ താമസി​ക്കു​ന്ന​വ​രാ​യി​രി​ക്കും. ഇനി, ഇവിടെ “ഭൂലോ​കം” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ ഒയിക്കൂ​മെനേ എന്ന ഗ്രീക്കു​പ​ദ​മാണ്‌. ഭൂമിയെ മനുഷ്യ​കു​ല​ത്തി​ന്റെ വാസസ്ഥ​ല​മാ​യി ചിത്രീ​ക​രി​ക്കുന്ന വിശാ​ല​മായ അർഥമുള്ള ഒരു പദമാണ്‌ ഇത്‌. (ലൂക്ക 4:5; പ്രവൃ 17:31; റോമ 10:18; വെളി 12:9; 16:14) ഒന്നാം നൂറ്റാണ്ടിൽ, ജൂതന്മാർ ചിതറി​പ്പാർത്തി​രുന്ന വിസ്‌തൃ​ത​മായ റോമാ​സാ​മ്രാ​ജ്യ​ത്തെ കുറി​ക്കാ​നും ഈ പദം ഉപയോ​ഗി​ച്ചി​രു​ന്നു.​—ലൂക്ക 2:1; പ്രവൃ 24:5.

പ്രസം​ഗി​ക്ക​പ്പെ​ടും: അഥവാ “പരസ്യ​മാ​യി ഘോഷി​ക്ക​പ്പെ​ടും.”​—മത്ത 3:1-ന്റെ പഠനക്കു​റി​പ്പു കാണുക.

അവസാനം: അഥവാ “സമ്പൂർണ​മായ അവസാനം; അന്തിമ​മായ പരിസ​മാ​പ്‌തി.”​—മത്ത 24:3, 6 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

വിശു​ദ്ധ​സ്ഥ​ലം: ഈ പ്രവച​ന​ത്തി​ന്റെ ആദ്യനി​വൃ​ത്തി​യിൽ ഇത്‌ യരുശ​ലേ​മി​നെ​യും അതിലുള്ള ദേവാ​ല​യ​ത്തെ​യും കുറി​ക്കു​ന്നു.​—മത്ത 4:5-ന്റെ പഠനക്കു​റി​പ്പു കാണുക.

യഹൂദ്യ: അതായത്‌ യഹൂദ്യ എന്ന റോമൻ സംസ്ഥാനം.

മലകളി​ലേക്ക്‌: നാലാം നൂറ്റാ​ണ്ടി​ലെ ചരി​ത്ര​കാ​ര​നായ യൂസേ​ബി​യസ്‌ പറയു​ന്നത്‌, യഹൂദ്യ​യി​ലും യരുശ​ലേ​മി​ലും ഉണ്ടായി​രുന്ന ക്രിസ്‌ത്യാ​നി​കൾ യോർദാൻ നദി കടന്ന്‌ പെല്ലയി​ലേക്ക്‌ ഓടി​പ്പോ​യെ​ന്നാണ്‌. ദക്കപ്പൊ​ലി​യി​ലെ ഒരു മലമ്പ്ര​ദേ​ശ​ത്തുള്ള നഗരമാ​യി​രു​ന്നു പെല്ല.

പുരമു​ക​ളിൽ നിൽക്കു​ന്നവൻ: ഇസ്രാ​യേ​ല്യ​രു​ടെ വീടു​കൾക്കു പരന്ന മേൽക്കൂ​ര​യാണ്‌ ഉണ്ടായി​രു​ന്നത്‌. സാധനങ്ങൾ സംഭരി​ക്കുക (യോശ 2:6), വിശ്ര​മി​ക്കുക (2ശമു 11:2), ഉറങ്ങുക (1ശമു 9:26), ആരാധ​ന​യു​ടെ ഭാഗമായ ഉത്സവങ്ങൾ കൊണ്ടാ​ടുക (നെഹ 8:16-18) എന്നിങ്ങനെ പല ആവശ്യ​ങ്ങൾക്കാ​യി അത്‌ ഉപയോ​ഗി​ച്ചി​രു​ന്നു. അതു​കൊ​ണ്ടാണ്‌ മേൽക്കൂ​ര​യ്‌ക്കു കൈമ​തിൽ ആവശ്യ​മാ​യി​രു​ന്നത്‌. (ആവ 22:8) സാധാ​ര​ണ​യാ​യി വീടിന്റെ മേൽക്കൂ​ര​യിൽ നിൽക്കുന്ന ഒരാൾക്കു വീടിന്‌ ഉള്ളിലൂ​ടെ​യ​ല്ലാ​തെ, പുറത്തെ ഗോവ​ണി​യി​ലൂ​ടെ​യോ ഏണി ഉപയോ​ഗി​ച്ചോ താഴേക്ക്‌ ഇറങ്ങാ​മാ​യി​രു​ന്നു. ഓടി​പ്പോ​കാ​നുള്ള യേശു​വി​ന്റെ മുന്നറി​യി​പ്പി​ന്റെ അടിയ​ന്തി​രത എത്ര​ത്തോ​ള​മാ​യി​രു​ന്നെന്ന്‌ ഇതിൽനിന്ന്‌ ഊഹി​ച്ചെ​ടു​ക്കാം.

മഞ്ഞുകാ​ലം: ഈ സമയത്ത്‌ കനത്ത മഴയും വെള്ള​പ്പൊ​ക്ക​വും കൊടും​ത​ണു​പ്പും സാധാ​ര​ണ​മാ​യി​രു​ന്ന​തു​കൊണ്ട്‌ യാത്ര വളരെ ബുദ്ധി​മു​ട്ടാ​യി​രു​ന്നു. ഭക്ഷണം, താമസ​സൗ​ക​ര്യം എന്നിവ കണ്ടെത്തു​ന്ന​തും എളുപ്പ​മാ​യി​രു​ന്നില്ല.​—എസ്ര 10:9, 13.

ശബത്തു​ദി​വ​സ​ത്തിൽ: ശബത്തു​നി​യ​മ​വു​മാ​യി ബന്ധപ്പെട്ട ചില നിയ​ന്ത്ര​ണങ്ങൾ കാരണം, യഹൂദ്യ​പോ​ലുള്ള പ്രദേ​ശ​ങ്ങ​ളിൽ താമസി​ച്ചി​രുന്ന ഒരാൾക്ക്‌ അന്നേ ദിവസം ദൂരേക്കു യാത്ര ചെയ്യു​ന്ന​തും സാധന​സാ​മ​ഗ്രി​കൾ ചുമന്നു​കൊണ്ട്‌ പോകു​ന്ന​തും ബുദ്ധി​മു​ട്ടാ​കു​മാ​യി​രു​ന്നു. മാത്രമല്ല ശബത്തു​ദി​വസം നഗരക​വാ​ടങ്ങൾ അടച്ചി​ടു​ന്ന​തും പതിവാ​യി​രു​ന്നു.​—പ്രവൃ 1:12-ഉം അനു. ബി12-ഉം കാണുക.

കള്ളക്രി​സ്‌തു​ക്കൾ: അഥവാ “കള്ളമി​ശി​ഹ​മാർ.” ഗ്രീക്കു​പ​ദ​മായ പ്‌സൂ​ഡോ​ക്രി​സ്റ്റോസ്‌ ഇവി​ടെ​യും മർ 13:22-ലെ സമാന്ത​ര​വി​വ​ര​ണ​ത്തി​ലും മാത്രമേ കാണു​ന്നു​ള്ളൂ. താൻ ക്രിസ്‌തു അഥവാ മിശിഹ (അക്ഷ. “അഭിഷി​ക്തൻ.”) ആണെന്നു തെറ്റായി അവകാ​ശ​വാ​ദം ഉന്നയി​ക്കു​ന്ന​വ​രെ​യാണ്‌ ഇത്‌ അർഥമാ​ക്കു​ന്നത്‌.​—മത്ത 24:5-ന്റെ പഠനക്കു​റി​പ്പു കാണുക.

നെഞ്ചത്ത​ടിച്ച്‌ വിലപി​ക്കും: അഥവാ “ദുഃഖം പ്രകടി​പ്പി​ക്കും.” ഒരാൾ ആവർത്തിച്ച്‌ നെഞ്ചത്ത​ടി​ക്കു​ന്നത്‌ അങ്ങേയ​റ്റത്തെ സങ്കടമോ കുറ്റ​ബോ​ധ​മോ മനപ്ര​യാ​സ​മോ കാണിക്കാനായിരുന്നു.—യശ 32:12; നഹൂ 2:7; ലൂക്ക 23:48.

ആകാശ​മേ​ഘ​ങ്ങൾ: മേഘങ്ങൾ സാധാ​ര​ണ​ഗ​തി​യിൽ കാഴ്‌ചയെ മറയ്‌ക്കു​ക​യാ​ണു ചെയ്യു​ന്നത്‌, അല്ലാതെ കാണാൻ സഹായി​ക്കു​കയല്ല. എന്നാൽ നിരീ​ക്ഷ​കർക്കു തങ്ങളുടെ മനക്കണ്ണു​ക​ളാൽ അഥവാ ഗ്രഹണ​ശ​ക്തി​യാൽ കാര്യങ്ങൾ ‘കാണാ​നാ​കും.’—പ്രവൃ 1:9.

കാണും: “കാണും” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​ക്രി​യ​യു​ടെ അക്ഷരാർഥം “ഒരു വസ്‌തു​വി​നെ കാണുക; നോക്കുക; നിരീ​ക്ഷി​ക്കുക” എന്നൊ​ക്കെ​യാണ്‌. എന്നാൽ മനക്കണ്ണു​കൊ​ണ്ടുള്ള കാഴ്‌ചയെ സൂചി​പ്പി​ക്കാൻ, “വിവേ​ചി​ച്ചെ​ടു​ക്കുക; മനസ്സി​ലാ​ക്കുക” എന്നെല്ലാ​മുള്ള അർഥത്തിൽ ആലങ്കാ​രി​ക​മാ​യും അത്‌ ഉപയോ​ഗി​ക്കാ​റുണ്ട്‌.​—എഫ 1:18.

നാലു ദിക്ക്‌: അക്ഷ. “നാലു കാറ്റ്‌.” മൂലപാ​ഠ​ത്തി​ലെ “നാലു കാറ്റ്‌” എന്ന പ്രയോ​ഗം ഒരു വടക്കു​നോ​ക്കി​യ​ന്ത്ര​ത്തി​ലെ തെക്ക്‌, വടക്ക്‌, കിഴക്ക്‌, പടിഞ്ഞാറ്‌ എന്നീ നാലു ദിശകളെ സൂചി​പ്പി​ക്കു​ന്നു. അതിന്റെ അർഥം “എല്ലാ ദിശയും; എല്ലായി​ട​ത്തും” എന്നാണ്‌.​—യിര 49:36; യഹ 37:9; ദാനി 8:8.

ദൃഷ്ടാ​ന്ത​ത്തിൽനിന്ന്‌: അഥവാ “ദൃഷ്ടാ​ന്ത​ക​ഥ​യിൽനിന്ന്‌; പാഠത്തിൽനിന്ന്‌.”​—മത്ത 13:3-ന്റെ പഠനക്കു​റി​പ്പു കാണുക.

ആകാശ​വും ഭൂമി​യും നീങ്ങി​പ്പോ​കും: ആകാശ​വും ഭൂമി​യും എന്നും നിലനിൽക്കു​മെ​ന്നാ​ണു മറ്റു തിരു​വെ​ഴു​ത്തു​കൾ സൂചി​പ്പി​ക്കു​ന്നത്‌. (ഉൽ 9:16; സങ്ക 104:5; സഭ 1:4) അതിൽനിന്ന്‌, യേശു​വി​ന്റെ ഈ വാക്കുകൾ അതിശ​യോ​ക്തി​യാ​യി​രു​ന്നെന്ന്‌ അനുമാ​നി​ക്കാം. ആകാശ​വും ഭൂമി​യും നീങ്ങി​പ്പോ​കുക എന്ന അസംഭ​വ്യ​മായ കാര്യം ഒരുപക്ഷേ സംഭവി​ച്ചാൽപ്പോ​ലും യേശു​വി​ന്റെ വാക്കുകൾ നിറ​വേ​റും എന്നായി​രി​ക്കാം അതിന്റെ അർഥം. (മത്ത 5:18 താരത​മ്യം ചെയ്യുക.) ഇനി ഇത്‌, വെളി 21:1-ൽ “പഴയ ആകാശ​വും പഴയ ഭൂമി​യും” എന്നു വിളി​ച്ചി​രി​ക്കുന്ന ആലങ്കാ​രി​കാർഥ​ത്തി​ലുള്ള ആകാശ​വും ഭൂമി​യും ആയിരി​ക്കാ​നും സാധ്യ​ത​യുണ്ട്‌.

എന്റെ വാക്കു​ക​ളോ ഒരിക്ക​ലും നീങ്ങി​പ്പോ​കില്ല: ഇവിടെ ക്രിയ​യോ​ടൊ​പ്പം നിഷേ​ധാർഥ​ത്തി​ലുള്ള രണ്ടു വാക്കുകൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതായി കാണാം. ഒരു കാര്യം ഒരിക്ക​ലും സംഭവി​ക്കി​ല്ലെന്ന വസ്‌തുത ഊന്നി​പ്പ​റ​യു​ന്ന​തി​നുള്ള ഒരു രീതി​യാണ്‌ അത്‌. യേശു​വി​ന്റെ വാക്കു​കൾക്ക്‌ ഒരിക്ക​ലും മാറ്റം വരി​ല്ലെ​ന്നാണ്‌ അതു സൂചി​പ്പി​ക്കു​ന്നത്‌.

സാന്നി​ധ്യം: മത്ത 24:3-ന്റെ പഠനക്കു​റി​പ്പു കാണുക.

ജലപ്ര​ള​യം: അഥവാ “വെള്ള​പ്പൊ​ക്കം.” ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന കറ്റാക്‌ളു​സ്‌മൊസ്‌ എന്ന ഗ്രീക്കു​പദം നശീക​ര​ണ​ശ​ക്തി​യുള്ള വലി​യൊ​രു വെള്ള​പ്പൊ​ക്കത്തെ കുറി​ക്കു​ന്നു. ബൈബി​ളിൽ ഈ പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു നോഹ​യു​ടെ നാളിലെ ജലപ്ര​ള​യത്തെ സൂചി​പ്പി​ക്കാ​നാണ്‌.​—മത്ത 24:39; ലൂക്ക 17:27; 2പത്ര 2:5.

പെട്ടകം: ഇതിന്റെ ഗ്രീക്കു​പ​ദത്തെ “പേടകം; പെട്ടി” എന്നൊക്കെ പരിഭാ​ഷ​പ്പെ​ടു​ത്താം. പെട്ടക​ത്തി​നു വലി​യൊ​രു പെട്ടി​യോ​ടു രൂപസാ​ദൃ​ശ്യ​മു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ടാ​കാം ഈ പദം ഉപയോ​ഗി​ച്ചത്‌.

എപ്പോ​ഴും ഉണർന്നി​രി​ക്കുക: ഗ്രീക്കു​പ​ദ​ത്തി​ന്റെ അടിസ്ഥാ​നാർഥം “ഉണർന്നി​രി​ക്കുക” എന്നാ​ണെ​ങ്കി​ലും പല സന്ദർഭ​ങ്ങ​ളി​ലും ഇതിന്റെ അർഥം “ജാഗ്ര​ത​യോ​ടി​രി​ക്കുക; ശ്രദ്ധ​യോ​ടി​രി​ക്കുക” എന്നൊ​ക്കെ​യാണ്‌. മത്ത 24:43; 25:13; 26:38, 40, 41 എന്നീ വാക്യ​ങ്ങ​ളിൽ മത്തായി ഈ പദം ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. മത്ത 24:44-ൽ അദ്ദേഹം ഈ പദത്തെ ‘ഒരുങ്ങി​യി​രി​ക്കേ​ണ്ട​തി​ന്റെ’ ആവശ്യ​വു​മാ​യി ബന്ധിപ്പി​ച്ചി​രി​ക്കു​ന്നു.​—മത്ത 26:38-ന്റെ പഠനക്കു​റി​പ്പു കാണുക.

വീട്ടു​ജോ​ലി​ക്കാർ: യജമാ​നന്റെ വീട്ടിൽ ജോലി ചെയ്യുന്ന എല്ലാവ​രും ഇതിൽപ്പെ​ടും.

വിവേകി: ഗ്രാഹ്യ​ത്തോ​ടൊ​പ്പം ഉൾക്കാ​ഴ്‌ച​യും ദീർഘ​വീ​ക്ഷ​ണ​വും വകതി​രി​വും വിവേ​ച​ന​യും പ്രാ​യോ​ഗി​ക​ജ്ഞാ​ന​വും ചേരുന്ന ഒരു ഗുണ​ത്തെ​യാണ്‌ ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​പദം അർഥമാ​ക്കു​ന്നത്‌. മത്ത 7:24; 25:2, 4, 8, 9 എന്നീ വാക്യ​ങ്ങ​ളിൽ ഇതേ ഗ്രീക്കു​പ​ദ​മാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഉൽ 41:33, 39-ൽ യോ​സേ​ഫി​നെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ സെപ്‌റ്റു​വ​ജി​ന്റും ഇതേ പദമാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.

അയാളെ കഠിന​മാ​യി ശിക്ഷിച്ച്‌: അക്ഷ. “അയാളെ രണ്ടായി മുറിച്ച്‌.” ഭയാന​ക​മായ ഒരു ചിത്ര​മാണ്‌ ഇതു നമ്മുടെ മനസ്സി​ലേക്കു കൊണ്ടു​വ​രു​ന്ന​തെ​ങ്കി​ലും സാധ്യ​ത​യ​നു​സ​രിച്ച്‌ ഈ പദപ്ര​യോ​ഗം അക്ഷരാർഥ​ത്തിൽ എടുക്കേണ്ട ഒന്നല്ല. കടുത്ത ശിക്ഷ​യെ​യാണ്‌ ഇത്‌ അർഥമാ​ക്കു​ന്നത്‌.

കപടഭക്തർ: മത്ത 6:2-ന്റെ പഠനക്കു​റി​പ്പു കാണുക.

നിരാ​ശ​യോ​ടെ പല്ലിറു​മ്മും: മത്ത 8:12-ന്റെ പഠനക്കു​റി​പ്പു കാണുക.

ദൃശ്യാവിഷ്കാരം

ദേവാ​ല​യ​പ​രി​സ​രത്തെ കല്ലുകൾ
ദേവാ​ല​യ​പ​രി​സ​രത്തെ കല്ലുകൾ

ഈ ചിത്ര​ത്തിൽ കാണുന്ന കല്ലുകൾ ഒന്നാം നൂറ്റാ​ണ്ടി​ലെ ദേവാ​ല​യ​സ​മു​ച്ച​യ​ത്തി​ന്റെ ഭാഗമാ​യി​രു​ന്നെന്നു കരുത​പ്പെ​ടു​ന്നു. പടിഞ്ഞാ​റേ മതിലി​ന്റെ തെക്കൻ ഭാഗത്താണ്‌ അവ കിടക്കു​ന്നത്‌. റോമാ​ക്കാർ യരുശ​ലേ​മും അവിടത്തെ ദേവാ​ല​യ​വും നശിപ്പി​ച്ച​തി​ന്റെ ദുഃഖ​സ്‌മ​ര​ണ​യാ​യി അവ നില​കൊ​ള്ളു​ന്നു.

ഒലിവു​മല
ഒലിവു​മല

യരുശ​ലേം​ന​ഗ​ര​ത്തി​നു കിഴക്ക്‌, കി​ദ്രോൻ താഴ്‌വ​ര​യ്‌ക്ക്‌ അപ്പുറ​ത്താ​യി സ്ഥിതി​ചെ​യ്യുന്ന ചുണ്ണാ​മ്പു​കൽ മലനി​ര​യാണ്‌ ഒലിവു​മല (1); അതിലെ മലകൾ പൊതു​വേ ഉരുണ്ട​താണ്‌. അതിൽ ഒരു മല, ദേവാ​ലയം സ്ഥിതി​ചെ​യ്‌തി​രുന്ന സ്ഥലത്തിനു (2) നേരെ എതിർവ​ശ​ത്താണ്‌. പൊതു​വേ അതി​നെ​യാ​ണു ബൈബി​ളിൽ ഒലിവു​മല എന്നു വിളി​ച്ചി​രി​ക്കു​ന്നത്‌. ഏതാണ്ട്‌ 812 മീ. (2,644 അടി) ആണ്‌ അതിന്റെ ഉയരം. ഒലിവു​മ​ല​യി​ലുള്ള ഏതോ ഒരു സ്ഥലത്തു​വെ​ച്ചാ​ണു യേശു തന്റെ സാന്നി​ധ്യ​ത്തി​ന്റെ അടയാളം ശിഷ്യ​ന്മാർക്കു വിശദീ​ക​രി​ച്ചു​കൊ​ടു​ത്തത്‌.

പുറങ്കു​പ്പാ​യം
പുറങ്കു​പ്പാ​യം

“പുറങ്കു​പ്പാ​യം,” “മേലങ്കി” എന്നൊക്കെ പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഹിമാ​റ്റി​യോൺ എന്ന ഗ്രീക്കു​പ​ദ​ത്തോട്‌ ഏറെക്കു​റെ സമാന​മായ അർഥമുള്ള എബ്രാ​യ​പ​ദ​മാ​ണു സിമ്‌ല. ചില​പ്പോ​ഴൊ​ക്കെ ഇത്‌ അയഞ്ഞ ഒരു അങ്കി​യെ​യാ​ണു കുറി​ക്കു​ന്നത്‌. എന്നാൽ മിക്ക​പ്പോ​ഴും ഈ പദത്തിനു ദീർഘ​ച​തു​രാ​കൃ​തി​യി​ലുള്ള ഒരു തുണി എന്നേ അർഥമു​ള്ളൂ. ഇത്‌ അണിയാ​നും ഊരി​മാ​റ്റാ​നും വളരെ എളുപ്പ​മാ​യി​രു​ന്നു.

അത്തി മരം
അത്തി മരം

വസന്തകാ​ലത്ത്‌ ഒരു അത്തിമ​ര​ക്കൊ​മ്പിൽ തളിരി​ല​ക​ളും ആദ്യവി​ള​വും ഒരുമിച്ച്‌ ഉണ്ടായി​വ​രു​ന്ന​തി​ന്റെ ചിത്രം. ഇസ്രാ​യേൽ ദേശത്ത്‌ ഫെബ്രു​വ​രി​യി​ലാണ്‌ അത്തിമ​ര​ത്തിൽ കായ്‌കൾ ഉണ്ടായി​ത്തു​ട​ങ്ങു​ന്നത്‌. വേനലി​ന്റെ വരവ്‌ അറിയി​ച്ചു​കൊണ്ട്‌ അതിൽ ഇലകൾ ഉണ്ടാകു​ന്ന​താ​കട്ടെ ഏപ്രിൽ അവസാ​ന​ത്തോ​ടെ​യോ മെയ്‌ മാസത്തി​ലോ ആണ്‌. (മത്ത 24:32) വർഷത്തിൽ രണ്ടു തവണ അത്തി മരത്തിൽ കായ്‌കൾ ഉണ്ടാകു​മാ​യി​രു​ന്നു: ആദ്യത്തേവ ജൂണി​ലോ ജൂലൈ മാസത്തി​ന്റെ തുടക്ക​ത്തി​ലോ മൂത്ത്‌ പാകമാ​കും. (യശ 28:4; യിര 24:2; ഹോശ 9:10) രണ്ടാമ​ത്തേവ, ആ വർഷം പുതു​താ​യി ഉണ്ടായി​വന്ന കൊമ്പു​ക​ളി​ലാ​ണു കായ്‌ച്ചി​രു​ന്നത്‌. പൊതു​വേ അവ മൂത്ത്‌ പാകമാ​കു​ന്നത്‌ ആഗസ്റ്റി​ലോ അതിനു ശേഷമോ ആയിരു​ന്നു. വർഷത്തി​ലെ ഈ സമയത്താണ്‌ അത്തി മരത്തിൽനിന്ന്‌ കൂടുതൽ കായ്‌കൾ ലഭിച്ചി​രു​ന്നത്‌.

കൈ​കൊണ്ട്‌ തിരി​ക്കുന്ന തിരി​കല്ല്‌
കൈ​കൊണ്ട്‌ തിരി​ക്കുന്ന തിരി​കല്ല്‌

ബൈബിൾക്കാ​ല​ങ്ങ​ളിൽ പലതരം തിരി​ക​ല്ലു​ക​ളു​ണ്ടാ​യി​രു​ന്നു. ചിത്ര​ത്തിൽ കാണു​ന്ന​തു​പോ​ലുള്ള തിരി​കല്ലു പൊതു​വേ രണ്ടു സ്‌ത്രീ​കൾ ചേർന്നാ​ണു തിരി​ച്ചി​രു​ന്നത്‌. (ലൂക്ക 17:35) അവർ രണ്ടു പേരും പരസ്‌പരം അഭിമു​ഖ​മാ​യി ഇരിക്കും. എന്നിട്ട്‌ ഓരോ കൈ മുകളി​ലത്തെ കല്ലിന്റെ പിടി​യിൽ പിടിച്ച്‌ അതു തിരി​ക്കും. അതി​ലൊ​രാൾ മറ്റേ കൈ​കൊണ്ട്‌ മുകളി​ലത്തെ കല്ലിന്റെ ദ്വാര​ത്തി​ലേക്കു ധാന്യ​മ​ണി​കൾ അൽപ്പാൽപ്പ​മാ​യി ഇടുമാ​യി​രു​ന്നു. മറ്റേ സ്‌ത്രീ​യാ​കട്ടെ, തിരി​ക​ല്ലി​ന്റെ വക്കിൽനിന്ന്‌ പുറ​ത്തേക്കു വീഴുന്ന ധാന്യ​പ്പൊ​ടി കീഴെ​യുള്ള പാത്ര​ത്തിൽനി​ന്നോ തുണി​യിൽനി​ന്നോ ശേഖരി​ക്കും. സ്‌ത്രീ​കൾ ഓരോ ദിവസ​വും അതിരാ​വി​ലെ എഴു​ന്നേറ്റ്‌ അന്നത്തെ അപ്പത്തിനു വേണ്ട ധാന്യം പൊടി​ച്ചെ​ടു​ക്കു​ന്ന​താ​യി​രു​ന്നു രീതി.