മത്തായി എഴുതിയത്‌ 26:1-75

26  ഇക്കാര്യങ്ങളെല്ലാം പറഞ്ഞുതീർന്നശേഷം യേശു ശിഷ്യന്മാരോടു പറഞ്ഞു: 2  “രണ്ടു ദിവസം കഴിഞ്ഞ്‌ പെസഹയാണെന്നു+ നിങ്ങൾക്ക്‌ അറിയാമല്ലോ. മനുഷ്യപുത്രനെ സ്‌തംഭത്തിലേറ്റി കൊല്ലാൻ+ ഏൽപ്പിച്ചുകൊടുക്കും.” 3  മുഖ്യപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും മഹാപുരോഹിതനായ കയ്യഫയുടെ+ വീടിന്റെ നടുമുറ്റത്ത്‌ ഒത്തുകൂടി 4  യേശുവിനെ തന്ത്രപൂർവം പിടികൂടി* കൊന്നുകളയാൻ ഗൂഢാലോചന നടത്തി.+ 5  എന്നാൽ അവർ പറഞ്ഞു: “ജനം ഇളകിയേക്കാം. അതുകൊണ്ട്‌ ഉത്സവത്തിനു വേണ്ടാ.” 6  യേശു ബഥാന്യയിൽ കുഷ്‌ഠരോഗിയായ ശിമോന്റെ വീട്ടിലായിരിക്കുമ്പോൾ,+ 7  ഒരു സ്‌ത്രീ ഒരു വെൺകൽഭരണി നിറയെ വിലപിടിപ്പുള്ള സുഗന്ധതൈലവുമായി യേശുവിന്റെ അടുത്ത്‌ വന്നു. യേശു ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ ആ സ്‌ത്രീ അതു യേശുവിന്റെ തലയിൽ ഒഴിച്ചു. 8  ഇതു കണ്ട്‌ ശിഷ്യന്മാർ അമർഷത്തോടെ ചോദിച്ചു: “എന്തിനാണ്‌ ഈ പാഴ്‌ചെലവ്‌? 9  ഇതു നല്ല വിലയ്‌ക്കു വിറ്റ്‌ ദരിദ്രർക്കു കൊടുക്കാമായിരുന്നല്ലോ.” 10  ഇതു മനസ്സിലാക്കി യേശു അവരോടു പറഞ്ഞു: “നിങ്ങൾ എന്തിനാണ്‌ ഈ സ്‌ത്രീയെ ഇങ്ങനെ വിഷമിപ്പിക്കുന്നത്‌? അവൾ എനിക്കുവേണ്ടി ഒരു നല്ല കാര്യമല്ലേ ചെയ്‌തത്‌? 11  ദരിദ്രർ എപ്പോഴും നിങ്ങളുടെകൂടെയുണ്ടല്ലോ.+ പക്ഷേ ഞാനുണ്ടായിരിക്കില്ല.+ 12  ഇവൾ എന്റെ ശരീരത്തിൽ ഈ സുഗന്ധതൈലം ഒഴിച്ചത്‌ എന്റെ ശവസംസ്‌കാരത്തിന്‌ എന്നെ ഒരുക്കാനാണ്‌.+ 13  ലോകത്ത്‌ എവിടെ ദൈവരാജ്യത്തെക്കുറിച്ചുള്ള സന്തോഷവാർത്ത പ്രസംഗിച്ചാലും അവിടെയെല്ലാം ആളുകൾ ഈ സ്‌ത്രീ ചെയ്‌തതിനെക്കുറിച്ച്‌ പറയുകയും ഇവളെ ഓർക്കുകയും ചെയ്യും+ എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു.” 14  പിന്നെ പന്ത്രണ്ടു പേരിൽ* ഒരാളായ യൂദാസ്‌ ഈസ്‌കര്യോത്ത്‌+ മുഖ്യപുരോഹിതന്മാരുടെ+ അടുത്ത്‌ ചെന്ന്‌, 15  “യേശുവിനെ കാണിച്ചുതന്നാൽ+ നിങ്ങൾ എനിക്ക്‌ എന്തു തരും” എന്നു ചോദിച്ചു. 30 വെള്ളിക്കാശ്‌+ തരാമെന്ന്‌ അവർ യൂദാസുമായി പറഞ്ഞൊത്തു. 16  അപ്പോൾമുതൽ യേശുവിനെ ഒറ്റിക്കൊടുക്കാൻ യൂദാസ്‌ തക്കംനോക്കി നടന്നു. 17  പുളിപ്പില്ലാത്ത അപ്പത്തിന്റെ ഒന്നാം ദിവസം+ ശിഷ്യന്മാർ യേശുവിന്റെ അടുത്ത്‌ വന്ന്‌ ചോദിച്ചു: “പെസഹ ഭക്ഷിക്കാൻ ഞങ്ങൾ അത്‌ എവിടെ ഒരുക്കണം?”+ 18  യേശു അവരോടു പറഞ്ഞു: “നിങ്ങൾ നഗരത്തിൽ ഇന്നയാളിന്റെ അടുത്ത്‌ ചെന്ന്‌ അയാളോടു പറയുക: ‘എന്റെ സമയം അടുത്തു. ഞാൻ എന്റെ ശിഷ്യന്മാരുടെകൂടെ താങ്കളുടെ വീട്ടിൽ പെസഹ ആചരിക്കും’ എന്നു ഗുരു പറയുന്നു.” 19  ശിഷ്യന്മാർ യേശു പറഞ്ഞതുപോലെ ചെയ്‌തു; അവർ ചെന്ന്‌ പെസഹയ്‌ക്കുള്ള ഒരുക്കങ്ങൾ നടത്തി. 20  സന്ധ്യയായപ്പോൾ+ യേശുവും 12 ശിഷ്യന്മാരും മേശയ്‌ക്കു മുന്നിൽ ഇരിക്കുകയായിരുന്നു.+ 21  അവർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ യേശു, “നിങ്ങളിൽ ഒരാൾ എന്നെ ഒറ്റിക്കൊടുക്കും+ എന്നു ഞാൻ സത്യമായി നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു. 22  ഇതു കേട്ട്‌ അങ്ങേയറ്റം വിഷമിച്ച്‌ അവരെല്ലാം മാറിമാറി, “കർത്താവേ, അതു ഞാനല്ലല്ലോ, അല്ലേ” എന്നു ചോദിക്കാൻതുടങ്ങി. 23  യേശു അവരോടു പറഞ്ഞു: “എന്നോടൊപ്പം പാത്രത്തിൽ കൈ മുക്കുന്നവനായിരിക്കും എന്നെ ഒറ്റിക്കൊടുക്കുന്നത്‌.+ 24  തന്നെക്കുറിച്ച്‌ എഴുതിയിരിക്കുന്നതുപോലെ മനുഷ്യപുത്രൻ പോകുന്നു സത്യം. എന്നാൽ മനുഷ്യപുത്രനെ ഒറ്റിക്കൊടുക്കുന്നവന്റെ കാര്യം കഷ്ടം!+ ജനിക്കാതിരിക്കുന്നതായിരുന്നു ആ മനുഷ്യനു നല്ലത്‌.”+ 25  യേശുവിനെ ഒറ്റിക്കൊടുക്കാനിരുന്ന യൂദാസ്‌ യേശുവിനോട്‌, “റബ്ബീ, അതു ഞാനല്ലല്ലോ, അല്ലേ” എന്നു ചോദിച്ചതിന്‌, “നീതന്നെ അതു പറഞ്ഞല്ലോ” എന്നു യേശു പറഞ്ഞു. 26  അവർ കഴിച്ചുകൊണ്ടിരിക്കുമ്പോൾ യേശു ഒരു അപ്പം എടുത്ത്‌, പ്രാർഥിച്ചശേഷം അതു നുറുക്കി അവർക്കു കൊടുത്തുകൊണ്ട്‌,+ “ഇതാ, ഇതു കഴിക്കൂ; ഇത്‌ എന്റെ ശരീരത്തിന്റെ പ്രതീകമാണ്‌ ”+ എന്നു പറഞ്ഞു. 27  പിന്നെ യേശു ഒരു പാനപാത്രം എടുത്ത്‌ നന്ദി പറഞ്ഞശേഷം അവർക്കു കൊടുത്തുകൊണ്ട്‌ പറഞ്ഞു: “നിങ്ങളെല്ലാവരും ഇതിൽനിന്ന്‌ കുടിക്കൂ.+ 28  കാരണം, ഇതു പാപമോചനത്തിനായി അനേകർക്കുവേണ്ടി ഞാൻ ചൊരിയാൻപോകുന്ന ‘ഉടമ്പടിയുടെ രക്ത’ത്തിന്റെ പ്രതീകമാണ്‌.+ 29  എന്നാൽ ഞാൻ പറയുന്നു: എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളുടെകൂടെ പുതിയ വീഞ്ഞു കുടിക്കുന്ന നാൾവരെ മുന്തിരിവള്ളിയുടെ ഈ ഉത്‌പന്നം ഞാൻ ഇനി കുടിക്കില്ല.”+ 30  ഒടുവിൽ സ്‌തുതിഗീതങ്ങൾ പാടിയിട്ട്‌ അവർ ഒലിവുമലയിലേക്കു പോയി.+ 31  പിന്നെ യേശു അവരോടു പറഞ്ഞു: “ഈ രാത്രി നിങ്ങൾ എല്ലാവരും എന്നെ ഉപേക്ഷിക്കും.* കാരണം, ‘ഞാൻ ഇടയനെ വെട്ടും; ആട്ടിൻകൂട്ടത്തിലെ ആടുകൾ ചിതറിപ്പോകും’+ എന്ന്‌ എഴുതിയിട്ടുണ്ടല്ലോ. 32  എന്നാൽ ഉയിർപ്പിക്കപ്പെട്ടശേഷം ഞാൻ നിങ്ങൾക്കു മുമ്പേ ഗലീലയ്‌ക്കു പോകും.”+ 33  എന്നാൽ പത്രോസ്‌ യേശുവിനോട്‌, “മറ്റെല്ലാവരും അങ്ങയെ ഉപേക്ഷിച്ചാലും ഒരിക്കലും ഞാൻ അങ്ങയെ ഉപേക്ഷിക്കില്ല”*+ എന്നു പറഞ്ഞു. 34  അപ്പോൾ യേശു പത്രോസിനോടു പറഞ്ഞു: “ഈ രാത്രി കോഴി കൂകുന്നതിനു മുമ്പ്‌ നീ എന്നെ മൂന്നു പ്രാവശ്യം തള്ളിപ്പറയും എന്നു ഞാൻ സത്യമായി നിന്നോടു പറയുന്നു.”+ 35  പത്രോസ്‌ യേശുവിനോട്‌, “അങ്ങയുടെകൂടെ മരിക്കേണ്ടിവന്നാലും ശരി ഞാൻ ഒരിക്കലും അങ്ങയെ തള്ളിപ്പറയില്ല”+ എന്നു പറഞ്ഞു. മറ്റു ശിഷ്യന്മാരും അങ്ങനെതന്നെ പറഞ്ഞു. 36  പിന്നെ യേശു അവരോടൊപ്പം ഗത്ത്‌ശെമന+ എന്ന സ്ഥലത്ത്‌ എത്തി. യേശു ശിഷ്യന്മാരോടു പറഞ്ഞു: “ഞാൻ അവിടെ പോയി ഒന്നു പ്രാർഥിച്ചിട്ട്‌ വരാം. നിങ്ങൾ ഇവിടെ ഇരിക്ക്‌.”+ 37  യേശു പത്രോസിനെയും സെബെദിയുടെ രണ്ടു പുത്രന്മാരെയും+ കൂട്ടിക്കൊണ്ടുപോയി. യേശുവിന്റെ ഉള്ളിൽ ദുഃഖം നിറഞ്ഞ്‌ മനസ്സു വല്ലാതെ അസ്വസ്ഥമാകാൻ തുടങ്ങിയിരുന്നു.+ 38  യേശു അവരോടു പറഞ്ഞു: “എന്റെ ഉള്ളിലെ വേദന മരണവേദനപോലെ അതികഠിനമാണ്‌. ഇവിടെ എന്നോടൊപ്പം ഉണർന്നിരിക്കൂ.”+ 39  പിന്നെ യേശു അൽപ്പം മുന്നോട്ടു പോയി കമിഴ്‌ന്നുവീണ്‌ ഇങ്ങനെ പ്രാർഥിച്ചു:+ “എന്റെ പിതാവേ, കഴിയുമെങ്കിൽ ഈ പാനപാത്രം+ എന്നിൽനിന്ന്‌ നീക്കേണമേ; എന്നാൽ എന്റെ ഇഷ്ടമല്ല, അങ്ങയുടെ ഇഷ്ടം നടക്കട്ടെ.”+ 40  യേശു തിരിച്ച്‌ ശിഷ്യന്മാരുടെ അടുത്ത്‌ ചെന്നപ്പോൾ അവർ ഉറങ്ങുന്നതു കണ്ട്‌ പത്രോസിനോടു ചോദിച്ചു: “നിങ്ങൾക്ക്‌ എന്റെകൂടെ ഒരു മണിക്കൂറുപോലും ഉണർന്നിരിക്കാൻ* പറ്റില്ലേ?+ 41  പ്രലോഭനത്തിൽ അകപ്പെടാതിരിക്കാൻ+ എപ്പോഴും ഉണർന്നിരുന്ന്‌+ പ്രാർഥിക്കണം.+ ആത്മാവ്‌* തയ്യാറാണെങ്കിലും* ശരീരം ബലഹീനമാണ്‌, അല്ലേ?”+ 42  യേശു രണ്ടാമതും പോയി പ്രാർഥിച്ചു: “എന്റെ പിതാവേ, ഞാൻ കുടിക്കാതെ ഇതു നീങ്ങിപ്പോകില്ലെന്നാണെങ്കിൽ, അങ്ങയുടെ ഇഷ്ടം നടക്കട്ടെ.”+ 43  വീണ്ടും യേശു വന്നപ്പോൾ ഉറക്കക്ഷീണം കാരണം അവർ ഉറങ്ങുന്നതു കണ്ടു. 44  അതുകൊണ്ട്‌ അവരെ വിട്ടിട്ട്‌ യേശു മൂന്നാമതും പോയി അതേ കാര്യം പറഞ്ഞ്‌ പ്രാർഥിച്ചു. 45  പിന്നെ യേശു ശിഷ്യന്മാരുടെ അടുത്ത്‌ വന്ന്‌ അവരോടു പറഞ്ഞു: “ഇങ്ങനെയുള്ള ഒരു സമയത്താണോ നിങ്ങൾ ഉറങ്ങി വിശ്രമിക്കുന്നത്‌? ഇതാ, മനുഷ്യപുത്രനെ പാപികൾക്ക്‌ ഒറ്റിക്കൊടുത്ത്‌ അവരുടെ കൈയിൽ ഏൽപ്പിക്കാനുള്ള സമയം അടുത്തിരിക്കുന്നു. 46  എഴുന്നേൽക്ക്‌, നമുക്കു പോകാം. ഇതാ, എന്നെ ഒറ്റിക്കൊടുക്കുന്നവൻ അടുത്ത്‌ എത്തിയിരിക്കുന്നു.” 47  യേശു ഇതു പറഞ്ഞുകൊണ്ടിരുന്നപ്പോൾത്തന്നെ, പന്ത്രണ്ടു പേരിൽ ഒരാളായ യൂദാസ്‌ അവിടെ എത്തി. മുഖ്യപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും അയച്ച വലിയൊരു ജനക്കൂട്ടം വാളുകളും വടികളും പിടിച്ച്‌ യൂദാസിന്റെകൂടെയുണ്ടായിരുന്നു.+ 48  യേശുവിനെ ഒറ്റിക്കൊടുക്കുന്നവൻ അവരുമായി ഒരു അടയാളം പറഞ്ഞൊത്തിരുന്നു: “ഞാൻ ആരെയാണോ ചുംബിക്കുന്നത്‌ അയാളാണു നിങ്ങൾ അന്വേഷിക്കുന്നവൻ. അയാളെ പിടിച്ചുകൊള്ളൂ.” 49  അങ്ങനെ യൂദാസ്‌ നേരെ യേശുവിന്റെ അടുത്തേക്കു ചെന്ന്‌, “റബ്ബീ, നമസ്‌കാരം” എന്നു പറഞ്ഞ്‌ വളരെ സ്‌നേഹത്തോടെ യേശുവിനെ ചുംബിച്ചു. 50  യേശു ചോദിച്ചു: “സ്‌നേഹിതാ, നീ എന്തിനാണു വന്നത്‌?”+ അപ്പോൾ അവർ മുന്നോട്ടു വന്ന്‌ യേശുവിനെ പിടികൂടി. 51  പെട്ടെന്ന്‌ യേശുവിന്റെകൂടെയുണ്ടായിരുന്നവരിൽ ഒരാൾ വാൾ വലിച്ചൂരി മഹാപുരോഹിതന്റെ അടിമയെ വെട്ടി. അയാളുടെ ചെവി അറ്റുപോയി.+ 52  യേശു അയാളോടു പറഞ്ഞു: “വാൾ ഉറയിൽ ഇടുക;+ വാൾ എടുക്കുന്നവരെല്ലാം വാളിന്‌ ഇരയാകും.+ 53  നീ എന്തു വിചാരിച്ചു? 12 ലഗ്യോനിൽ അധികം ദൂതന്മാരെ+ ഈ നിമിഷം വിട്ടുതരാൻ, വേണമെങ്കിൽ എനിക്കു പിതാവിനോട്‌ അപേക്ഷിക്കാം. 54  പക്ഷേ അങ്ങനെ ചെയ്‌താൽ ഇതുപോലെ സംഭവിക്കണമെന്നുള്ള തിരുവെഴുത്തുകൾ എങ്ങനെ നിറവേറും?” 55  പിന്നെ യേശു ജനക്കൂട്ടത്തോടു ചോദിച്ചു: “നിങ്ങൾ എന്താ ഒരു കള്ളനെ പിടിക്കാൻ വരുന്നതുപോലെ വാളും വടികളും ഒക്കെയായി എന്നെ പിടിക്കാൻ വന്നിരിക്കുന്നത്‌? ഞാൻ ദിവസവും ദേവാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരുന്നിട്ടും+ നിങ്ങൾ എന്നെ പിടിച്ചില്ല.+ 56  എന്നാൽ പ്രവാചകന്മാർ എഴുതിയതു* നിറവേറേണ്ടതിനാണ്‌ ഇതൊക്കെ ഇങ്ങനെ സംഭവിച്ചത്‌.”+ ശിഷ്യന്മാരെല്ലാം അപ്പോൾ യേശുവിനെ വിട്ട്‌ ഓടിപ്പോയി.+ 57  യേശുവിനെ പിടികൂടിയവർ മഹാപുരോഹിതനായ കയ്യഫയുടെ+ അടുത്തേക്കു യേശുവിനെ കൊണ്ടുപോയി. അവിടെ ശാസ്‌ത്രിമാരും മൂപ്പന്മാരും ഒത്തുകൂടിയിരുന്നു.+ 58  പത്രോസ്‌ കുറെ അകലം പാലിച്ച്‌ യേശുവിന്റെ പിന്നാലെ ചെല്ലുന്നുണ്ടായിരുന്നു. അങ്ങനെ മഹാപുരോഹിതന്റെ വീടിന്റെ നടുമുറ്റംവരെ ചെന്നിട്ട്‌, എന്തു സംഭവിക്കുമെന്ന്‌ അറിയാൻ ആ വീട്ടിലെ പരിചാരകരോടൊപ്പം മുറ്റത്ത്‌ ഇരുന്നു.+ 59  മുഖ്യപുരോഹിതന്മാരും സൻഹെദ്രിൻ മുഴുവനും അപ്പോൾ യേശുവിനെ കൊല്ലാൻവേണ്ടി യേശുവിന്‌ എതിരെ കള്ളത്തെളിവുകൾ അന്വേഷിക്കുകയായിരുന്നു.+ 60  കള്ളസാക്ഷികൾ പലരും മൊഴി കൊടുക്കാൻ മുന്നോട്ടുവന്നെങ്കിലും+ പറ്റിയതൊന്നും കിട്ടിയില്ല. ഒടുവിൽ രണ്ടു പേർ വന്ന്‌, 61  “‘ദേവാലയം ഇടിച്ചുകളഞ്ഞിട്ട്‌ മൂന്നു ദിവസംകൊണ്ട്‌ പണിയാൻ എനിക്കു കഴിയും’ എന്ന്‌ ഈ മനുഷ്യൻ പറഞ്ഞു” എന്നു ബോധിപ്പിച്ചു.+ 62  അപ്പോൾ മഹാപുരോഹിതൻ എഴുന്നേറ്റുനിന്ന്‌ യേശുവിനോടു ചോദിച്ചു: “നിനക്കു മറുപടി ഒന്നും പറയാനില്ലേ? നിനക്ക്‌ എതിരെയുള്ള ഇവരുടെ മൊഴി നീ കേൾക്കുന്നില്ലേ?”+ 63  പക്ഷേ യേശു ഒന്നും മിണ്ടിയില്ല.+ അതുകൊണ്ട്‌ മഹാപുരോഹിതൻ യേശുവിനോടു പറഞ്ഞു: “നീ ദൈവപുത്രനായ ക്രിസ്‌തുവാണോ എന്നു ജീവനുള്ള ദൈവത്തെച്ചൊല്ലി ഞങ്ങളോട്‌ ആണയിട്ട്‌ പറയാൻ ഞാൻ നിന്നോട്‌ ആവശ്യപ്പെടുകയാണ്‌.”+ 64  യേശു മഹാപുരോഹിതനോടു പറഞ്ഞു: “അങ്ങുതന്നെ അതു പറഞ്ഞല്ലോ; എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു: ഇനിമുതൽ മനുഷ്യപുത്രൻ+ ശക്തനായവന്റെ* വലതുഭാഗത്ത്‌ ഇരിക്കുന്നതും+ ആകാശമേഘങ്ങളിൽ വരുന്നതും നിങ്ങൾ കാണും.”+ 65  അപ്പോൾ മഹാപുരോഹിതൻ തന്റെ പുറങ്കുപ്പായം കീറിക്കൊണ്ട്‌ പറഞ്ഞു: “ഇവൻ ഈ പറഞ്ഞതു ദൈവനിന്ദയാണ്‌!+ ഇനി എന്തിനാണു വേറെ സാക്ഷികൾ? നിങ്ങൾ ഇപ്പോൾ ദൈവനിന്ദ നേരിട്ട്‌ കേട്ടല്ലോ. 66  നിങ്ങൾക്ക്‌ എന്തു തോന്നുന്നു?” അപ്പോൾ അവർ, “ഇവൻ മരിക്കണം”+ എന്നു പറഞ്ഞു. 67  പിന്നെ അവർ യേശുവിന്റെ മുഖത്ത്‌ തുപ്പി,+ യേശുവിനെ കൈ ചുരുട്ടി ഇടിച്ചു.+ മറ്റുള്ളവർ അദ്ദേഹത്തിന്റെ ചെകിട്ടത്ത്‌ അടിച്ചിട്ട്‌+ 68  “ക്രിസ്‌തുവേ, നിന്നെ അടിച്ചത്‌ ആരാണെന്നു ഞങ്ങളോടു പ്രവചിക്ക്‌ ” എന്നു പറഞ്ഞു. 69  ഈ സമയത്ത്‌ പത്രോസ്‌ പുറത്ത്‌ നടുമുറ്റത്ത്‌ ഇരിക്കുകയായിരുന്നു. ഒരു വേലക്കാരിപ്പെൺകുട്ടി പത്രോസിന്റെ അടുത്ത്‌ വന്ന്‌, “ഗലീലക്കാരനായ യേശുവിന്റെകൂടെ താങ്കളുമുണ്ടായിരുന്നല്ലോ”+ എന്നു പറഞ്ഞു. 70  എന്നാൽ അവരുടെയെല്ലാം മുന്നിൽവെച്ച്‌ അതു നിഷേധിച്ചുകൊണ്ട്‌ പത്രോസ്‌ പറഞ്ഞു: “നീ പറയുന്നത്‌ എനിക്കു മനസ്സിലാകുന്നില്ല.” 71  പത്രോസ്‌ പുറത്ത്‌ പടിപ്പുരയിലേക്കു പോയപ്പോൾ മറ്റൊരു പെൺകുട്ടി പത്രോസിനെ കണ്ട്‌ അവിടെയുള്ളവരോട്‌, “ഈ മനുഷ്യൻ നസറെത്തുകാരനായ യേശുവിന്റെകൂടെയുണ്ടായിരുന്ന ആളാണ്‌ ”+ എന്നു പറഞ്ഞു. 72  അപ്പോൾ പത്രോസ്‌ വീണ്ടും അതു നിഷേധിച്ചുകൊണ്ട്‌, “ആ മനുഷ്യനെ എനിക്ക്‌ അറിയില്ല” എന്ന്‌ ആണയിട്ട്‌ പറഞ്ഞു. 73  അൽപ്പനേരം കഴിഞ്ഞപ്പോൾ അവിടെ നിന്നിരുന്നവർ അടുത്ത്‌ വന്ന്‌ പത്രോസിനോടു പറഞ്ഞു: “നീയും അവരുടെ കൂട്ടത്തിലുള്ളവനാണ്‌, തീർച്ച! നിന്റെ സംസാരരീതി കേട്ടാൽത്തന്നെ അറിയാം.” 74  അപ്പോൾ പത്രോസ്‌ സ്വയം പ്രാകിക്കൊണ്ട്‌, “ആ മനുഷ്യനെ എനിക്ക്‌ അറിയില്ല” എന്ന്‌ ആണയിട്ട്‌ പറഞ്ഞു. ഉടൻതന്നെ ഒരു കോഴി കൂകി. 75  “കോഴി കൂകുന്നതിനു മുമ്പ്‌ മൂന്നു പ്രാവശ്യം നീ എന്നെ തള്ളിപ്പറയും”+ എന്നു യേശു പറഞ്ഞതു പത്രോസ്‌ അപ്പോൾ ഓർത്തു. പത്രോസ്‌ പുറത്ത്‌ പോയി അതിദുഃഖത്തോടെ കരഞ്ഞു.

അടിക്കുറിപ്പുകള്‍

അഥവാ “അറസ്റ്റു ചെയ്‌ത്‌.”
അതായത്‌, പന്ത്രണ്ട്‌ അപ്പോസ്‌തലന്മാർ.
അക്ഷ. “എന്നെപ്രതി ഇടറിപ്പോകും.”
അക്ഷ. “അങ്ങയെപ്രതി ഇടറിപ്പോയാലും ഞാൻ ഒരിക്കലും ഇടറില്ല.”
അഥവാ “ഉണർവോടിരിക്കാൻ.”
അഥവാ “ഹൃദയം.”
അഥവാ “ആത്മാവിന്‌ ഉത്സാഹമുണ്ടെങ്കിലും.”
അഥവാ “പ്രവാചകന്മാരുടെ തിരുവെഴുത്തുകൾ.”
അക്ഷ. “ശക്തിയുടെ.”

പഠനക്കുറിപ്പുകൾ

ഇക്കാര്യ​ങ്ങ​ളെ​ല്ലാം: മത്ത 26:1-5-ൽ പറഞ്ഞി​രി​ക്കുന്ന സംഭവങ്ങൾ നടന്നതു നീസാൻ 12-നാണ്‌. കാരണം “രണ്ടു ദിവസം കഴിഞ്ഞ്‌ പെസഹ​യാ​ണെന്ന്‌ (അതു നീസാൻ 14-നായി​രു​ന്നു.)” 2-ാം വാക്യ​ത്തിൽ പറയു​ന്നുണ്ട്‌.​—അനു. എ7-ഉം ബി12-ഉം മത്ത 26:6-ന്റെ പഠനക്കു​റി​പ്പും കാണുക.

പെസഹ: ഈ ഉത്സവം, (ഗ്രീക്കിൽ പാസ്‌ഖാ; എബ്രാ​യ​യി​ലെ പെസഹ്‌ എന്ന പദത്തിൽനി​ന്നു​ള്ളത്‌. ഇതാകട്ടെ “ഒഴിവാ​ക്കി പോകുക; കടന്നു​പോ​കുക” എന്ന്‌ അർഥമുള്ള പസഹ്‌ എന്ന എബ്രാ​യ​ക്രി​യാ​പ​ദ​ത്തിൽനിന്ന്‌ വന്നതാണ്‌.) ഇസ്രാ​യേ​ല്യർ ഈജി​പ്‌ത്‌ വിട്ട്‌ പോന്ന​തി​ന്റെ തലേ വൈകു​ന്നേ​ര​മാണ്‌ ഏർപ്പെ​ടു​ത്തി​യത്‌. ഇസ്രാ​യേ​ല്യ​രെ ഈജി​പ്‌തിൽനിന്ന്‌ വിടു​വി​ച്ച​തി​ന്റെ​യും യഹോവ ഈജി​പ്‌തി​ലെ ആദ്യജാ​ത​ന്മാ​രെ നിഗ്ര​ഹി​ച്ച​പ്പോൾ ഇസ്രാ​യേ​ല്യ​രു​ടെ ആദ്യജാ​ത​ന്മാ​രെ ‘ഒഴിവാക്കി കടന്നുപോയതിന്റെയും’ ഓർമ​യാ​ച​ര​ണ​മാ​യി​രു​ന്നു ഇത്‌.​—പുറ 12:14, 24-47; പദാവലി കാണുക.

മനുഷ്യ​പു​ത്രൻ: മത്ത 8:20-ന്റെ പഠനക്കു​റി​പ്പു കാണുക.

സ്‌തം​ഭ​ത്തി​ലേ​റ്റി കൊല്ലാൻ: അഥവാ “ഒരു സ്‌തം​ഭ​ത്തിൽ (തൂണിൽ) ബന്ധിക്കാൻ.”—മത്ത 20:19-ന്റെ പഠനക്കു​റി​പ്പും പദാവ​ലി​യിൽ “ദണ്ഡനസ്‌തം​ഭം;” “സ്‌തംഭം” എന്നിവ​യും കാണുക.

മുഖ്യ​പു​രോ​ഹി​ത​ന്മാർ: മത്ത 2:4-ന്റെ പഠനക്കു​റി​പ്പും പദാവ​ലി​യിൽ “മുഖ്യ​പു​രോ​ഹി​തൻ” എന്നതും കാണുക.

മൂപ്പന്മാർ: മത്ത 16:21-ന്റെ പഠനക്കു​റി​പ്പു കാണുക.

മഹാപു​രോ​ഹി​തൻ: ഇസ്രാ​യേൽ ഒരു സ്വത​ന്ത്ര​ജ​ന​ത​യാ​യി​രു​ന്ന​പ്പോൾ മഹാപു​രോ​ഹി​തൻ ജീവി​താ​വ​സാ​നം​വരെ ആ സ്ഥാനത്ത്‌ തുടർന്നി​രു​ന്നു. (സംഖ 35:25) എന്നാൽ ഇസ്രാ​യേൽ റോമൻ അധീന​ത​യി​ലാ​യ​പ്പോൾ അതിനു മാറ്റം​വന്നു. റോമാ​ക്കാർ നിയമിച്ച ഭരണാ​ധി​കാ​രി​കൾക്കു മഹാപു​രോ​ഹി​തനെ നിയമി​ക്കാ​നും നീക്കാ​നും അധികാ​ര​മു​ണ്ടാ​യി​രു​ന്നു.​—പദാവലി കാണുക.

കയ്യഫ: റോമാ​ക്കാർ നിയമിച്ച ഈ മഹാപു​രോ​ഹി​തൻ വിദഗ്‌ധ​നായ ഒരു നയത​ന്ത്ര​ജ്ഞ​നാ​യി​രു​ന്നു. അദ്ദേഹ​ത്തി​നു തൊട്ടു​മു​മ്പു​ണ്ടാ​യി​രുന്ന മഹാപു​രോ​ഹി​ത​ന്മാ​രെ​ക്കാ​ളെ​ല്ലാം കൂടുതൽ കാലം അദ്ദേഹം ആ സ്ഥാനം വഹിച്ചു. എ.ഡി. 18-ഓടെ നിയമി​ത​നായ അദ്ദേഹം ഏതാണ്ട്‌ എ.ഡി. 36 വരെ ആ സ്ഥാനത്ത്‌ തുടർന്നു.​—കയ്യഫയു​ടെ വീടു സ്ഥിതി​ചെ​യ്‌തി​രു​ന്നി​രി​ക്കാൻ സാധ്യ​ത​യുള്ള സ്ഥലം അറിയാൻ അനു. ബി12 കാണുക.

യേശു ബഥാന്യ​യിൽ: മത്ത 26:6-13-ൽ വിവരി​ച്ചി​രി​ക്കുന്ന സംഭവങ്ങൾ നടന്നതു തെളി​വ​നു​സ​രിച്ച്‌ സൂര്യാ​സ്‌ത​മ​യ​ശേഷം, അതായത്‌ നീസാൻ 9 ആരംഭി​ച്ച​തി​നു ശേഷം, ആണ്‌. യോഹ​ന്നാ​ന്റെ സുവി​ശേ​ഷ​ത്തി​ലെ സമാന്ത​ര​വി​വ​ര​ണ​മാണ്‌ ഇതു സംബന്ധിച്ച സൂചന നൽകു​ന്നത്‌. യേശു ബഥാന്യ​യിൽ എത്തിയത്‌ “പെസഹ​യ്‌ക്ക്‌ ആറു ദിവസം മുമ്പ്‌” ആണെന്ന്‌ അവിടെ പറയുന്നു. (യോഹ 12:1) ശബത്തു​ദി​വ​സ​മായ നീസാൻ 8 ആരംഭി​ക്കു​ന്ന​തി​നു മുമ്പ്‌ (അതായത്‌ സൂര്യാ​സ്‌ത​മ​യ​ത്തി​നു മുമ്പ്‌) യേശു അവിടെ എത്തിയി​രി​ക്കണം. ശബത്തിനു തൊട്ട​ടുത്ത ദിവസ​മാ​യി​രു​ന്നു ശിമോ​ന്റെ വീട്ടിലെ ഭക്ഷണം.​—യോഹ 12:1-11; അനു. എ7-ഉം ബി12-ഉം കാണുക.

കുഷ്‌ഠ​രോ​ഗി​യായ ശിമോൻ: ഈ ശിമോ​നെ​ക്കു​റിച്ച്‌ ഇവി​ടെ​യും സമാന്ത​ര​വി​വ​ര​ണ​മായ മർ 14:3-ലും മാത്രമേ പറഞ്ഞി​ട്ടു​ള്ളൂ. യേശു മുമ്പ്‌ എപ്പോ​ഴെ​ങ്കി​ലും കുഷ്‌ഠ​രോ​ഗം ഭേദമാ​ക്കിയ ഒരാളാ​യി​രു​ന്നി​രി​ക്കാം ഇദ്ദേഹം.​— മത്ത 8:2-ന്റെ പഠനക്കു​റി​പ്പും പദാവ​ലി​യിൽ “കുഷ്‌ഠം; കുഷ്‌ഠ​രോ​ഗി” എന്നതും കാണുക.

ഒരു സ്‌ത്രീ: യോഹ 12:3 അനുസ​രിച്ച്‌ ഈ സ്‌ത്രീ മാർത്ത​യു​ടെ​യും ലാസറി​ന്റെ​യും സഹോ​ദ​രി​യായ മറിയ​യാണ്‌.

വെൺകൽഭ​ര​ണി: പദാവ​ലി കാണുക.

വിലപി​ടി​പ്പു​ള്ള സുഗന്ധ​തൈലം: ഇത്‌ 300 ദിനാറെ വിലവ​രുന്ന ഒരു റാത്തൽ “ശുദ്ധമായ ജടാമാം​സി” തൈല​മാ​യി​രു​ന്നെന്നു മർക്കോ​സി​ന്റെ​യും യോഹ​ന്നാ​ന്റെ​യും വിവരണം പറയുന്നു. ഒരു സാധാരണ കൂലി​പ്പ​ണി​ക്കാ​രന്റെ ഏതാണ്ട്‌ ഒരു വർഷത്തെ കൂലിക്കു തുല്യ​മാ​യി​രു​ന്നു ആ തുക. (മർ 14:3-5; യോഹ 12:3-5) ഈ സുഗന്ധ​തൈലം ഹിമാ​ല​യ​സാ​നു​ക്ക​ളിൽ കണ്ടുവ​രുന്ന ഒരു സുഗന്ധ​ച്ചെ​ടി​യിൽനിന്ന്‌ (നാർഡൊ​സ്റ്റാ​ക്കിസ്‌ ജടമാൻസി) എടുത്തി​രു​ന്ന​താ​ണെന്നു പൊതു​വേ കരുത​പ്പെ​ടു​ന്നു. പലപ്പോ​ഴും ആളുകൾ ഇതിൽ മായം ചേർത്തിരുന്നു, വ്യാ​ജോ​ത്‌പ​ന്ന​ങ്ങ​ളും പ്രചാ​ര​ത്തി​ലു​ണ്ടാ​യി​രു​ന്നു. പക്ഷേ ഇതു “ശുദ്ധമായ” തൈല​മാ​യി​രു​ന്നെന്നു മർക്കോ​സും യോഹ​ന്നാ​നും പറയുന്നു.

യേശു​വി​ന്റെ തലയിൽ ഒഴിച്ചു: മത്തായി​യും മർക്കോ​സും പറയു​ന്നത്‌ ആ സ്‌ത്രീ തൈലം യേശു​വി​ന്റെ തലയിൽ ഒഴിച്ചു എന്നാണ്‌. (മർ 14:3) വർഷങ്ങൾക്കു ശേഷം ഇതെക്കു​റിച്ച്‌ എഴുതിയ യോഹന്നാൻ, അവർ അതു യേശു​വി​ന്റെ കാലി​ലും ഒഴിച്ചു എന്ന വിശദാം​ശ​വും ഉൾപ്പെ​ടു​ത്തി. (യോഹ 12:3) അവർ സ്‌നേ​ഹ​ത്തോ​ടെ ചെയ്‌ത ഇക്കാര്യം, തന്നെ ആലങ്കാ​രി​കാർഥ​ത്തിൽ ശവസം​സ്‌കാ​ര​ത്തിന്‌ ഒരുക്കാൻവേ​ണ്ടി​യാ​ണെന്നു യേശു പറഞ്ഞു.​—മത്ത 26:12-ന്റെ പഠനക്കു​റി​പ്പു കാണുക.

ശിഷ്യ​ന്മാർ: മറിയ വിലപി​ടി​പ്പുള്ള സുഗന്ധ​തൈലം ഉപയോ​ഗി​ച്ച​തി​നെ എതിർത്തതു യൂദാസ്‌ ഈസ്‌ക​ര്യോത്ത്‌ ആണെന്നു പറഞ്ഞി​രി​ക്കു​ന്നതു യോഹ​ന്നാ​ന്റെ വിവര​ണ​ത്തിൽ മാത്ര​മാണ്‌. (യോഹ 12:4-7) ആ പറഞ്ഞതിൽ ന്യായ​മു​ണ്ടെന്നു തോന്നി​യി​ട്ടു മറ്റ്‌ അപ്പോ​സ്‌ത​ല​ന്മാർ അതി​നോ​ടു യോജി​ക്കുക മാത്ര​മാ​യി​രി​ക്കാം ചെയ്‌തത്‌.

ഇവൾ എന്റെ ശരീര​ത്തിൽ ഈ സുഗന്ധ​തൈലം ഒഴിച്ചത്‌: യേശു​വി​നോ​ടുള്ള സ്‌നേ​ഹ​വും വിലമ​തി​പ്പും കാരണ​മാണ്‌ ആ സ്‌ത്രീ (മത്ത 26:7-ന്റെ പഠനക്കു​റി​പ്പു കാണുക.) ഇത്ര ഉദാര​മാ​യൊ​രു കാര്യം ചെയ്‌തത്‌. സാധാ​ര​ണ​യാ​യി ശവശരീ​ര​ങ്ങ​ളിൽ അത്തരം സുഗന്ധ​തൈ​ല​ങ്ങ​ളും ലേപനി​ക​ളും പുരട്ടുന്ന ഒരു രീതി​യു​ണ്ടാ​യി​രു​ന്നു. അതു​കൊ​ണ്ടാണ്‌ അറിഞ്ഞു​കൊ​ണ്ട​ല്ലെ​ങ്കി​ലും ആ സ്‌ത്രീ തന്റെ ശരീരം ശവസം​സ്‌കാ​ര​ത്തിന്‌ ഒരുക്കു​ക​യാ​ണെന്നു യേശു പറഞ്ഞത്‌.​—2ദിന 16:14.

ലോകത്ത്‌ എവിടെ . . . പ്രസം​ഗി​ച്ചാ​ലും: മത്ത 24:14-ലെ തന്റെ പ്രവച​നം​പോ​ലെ​തന്നെ സന്തോ​ഷ​വാർത്ത ലോക​മെ​ങ്ങും ഘോഷി​ക്ക​പ്പെ​ടു​മെന്നു മുൻകൂ​ട്ടി​പ്പ​റ​യു​ക​യാ​യി​രു​ന്നു യേശു. ഈ സ്‌ത്രീ​യു​ടെ ഭക്തിപൂർണ​മായ പ്രവൃ​ത്തി​യും അതിന്റെ ഭാഗമാ​കു​മെ​ന്നാ​ണു യേശു സൂചി​പ്പി​ച്ചത്‌. ആ സംഭവം രേഖ​പ്പെ​ടു​ത്താൻ മൂന്നു സുവി​ശേ​ഷ​യെ​ഴു​ത്തു​കാ​രെ ദൈവം പ്രചോ​ദി​പ്പി​ച്ചു.​—മർ 14:8, 9; യോഹ 12:7; മത്ത 24:14-ന്റെ പഠനക്കു​റി​പ്പു കാണുക.

സത്യമാ​യി: മത്ത 5:18-ന്റെ പഠനക്കു​റി​പ്പു കാണുക.

പിന്നെ: അതായത്‌ നീസാൻ 12-ന്‌; മത്ത 26:1-5-ൽ വിവരി​ച്ചി​രി​ക്കുന്ന സംഭവങ്ങൾ നടന്ന അതേ ദിവസം.​—അനു. എ7-ഉം ബി12-ഉം മത്ത 26:1, 6 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​ക​ളും കാണുക.

യൂദാസ്‌ ഈസ്‌ക​ര്യോത്ത്‌: മത്ത 10:4-ന്റെ പഠനക്കു​റി​പ്പു കാണുക.

30 വെള്ളി​ക്കാശ്‌: യേശു​വി​നെ ഒറ്റി​ക്കൊ​ടുത്ത തുക​യെ​ക്കു​റിച്ച്‌ പരാമർശി​ച്ചി​രി​ക്കുന്ന സുവി​ശേ​ഷ​യെ​ഴു​ത്തു​കാ​രൻ മത്തായി മാത്ര​മാണ്‌. ആ 30 നാണയങ്ങൾ സോരിൽ നിർമിച്ച വെള്ളി​ശേ​ക്കെ​ലു​ക​ളാ​യി​രു​ന്നി​രി​ക്കാം. മുഖ്യ​പു​രോ​ഹി​ത​ന്മാർക്കു യേശു​വി​നോ​ടുള്ള പുച്ഛം ഇതിൽനിന്ന്‌ വായി​ച്ചെ​ടു​ക്കാം. കാരണം മോശ​യി​ലൂ​ടെ കൊടുത്ത നിയമ​മ​നു​സ​രിച്ച്‌ ഒരു അടിമ​യു​ടെ വിലയാ​യി​രു​ന്നു ഇത്‌. (പുറ 21:32) സമാന​മാ​യി ദൈവ​ജ​ന​ത്തിന്‌ ഇടയിൽ താൻ ചെയ്‌ത പ്രവാ​ച​ക​വേ​ല​യ്‌ക്കു കൂലി ചോദിച്ച സെഖര്യക്ക്‌ അവിശ്വ​സ്‌ത​രായ ഇസ്രാ​യേ​ല്യർ തൂക്കി​ക്കൊ​ടു​ത്തതു ‘30 വെള്ളി​നാ​ണ​യ​മാണ്‌.’ സെഖര്യക്ക്‌ അവർ ഒരു അടിമ​യു​ടെ വിലയേ കല്‌പി​ച്ചു​ള്ളൂ എന്നാണ്‌ അതു സൂചി​പ്പി​ക്കു​ന്നത്‌.​—സെഖ 11:12, 13.

പുളി​പ്പി​ല്ലാ​ത്ത അപ്പത്തിന്റെ ഒന്നാം ദിവസം: പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവം പെസഹ​യു​ടെ (നീസാൻ 14) പിറ്റേന്ന്‌, അതായത്‌ നീസാൻ 15-നാണ്‌ ആരംഭി​ച്ചി​രു​ന്നത്‌. അത്‌ ഏഴു ദിവസം നീണ്ടു​നിൽക്കു​മാ​യി​രു​ന്നു. (അനു. ബി15 കാണുക.) എന്നാൽ യേശു​വി​ന്റെ കാലമാ​യ​പ്പോ​ഴേ​ക്കും പെസഹ​യ്‌ക്ക്‌ ഈ ഉത്സവവു​മാ​യി അഭേദ്യ​മായ ഒരു ബന്ധമു​ണ്ടാ​യി​രു​ന്ന​തു​കൊണ്ട്‌ നീസാൻ 14 ഉൾപ്പെ​ടെ​യുള്ള എട്ടു ദിവസ​ത്തെ​യും ‘പുളി​പ്പി​ല്ലാത്ത അപ്പത്തിന്റെ ഉത്സവം’ എന്നു വിളി​ക്കാ​റു​ണ്ടാ​യി​രു​ന്നു. (ലൂക്ക 22:1) ഈ വാക്യ​ത്തി​ലെ “ഒന്നാം ദിവസം” എന്നതിനെ “മുമ്പുള്ള ദിവസം” എന്നും ഇവിടെ പരിഭാ​ഷ​പ്പെ​ടു​ത്താം. [യോഹ 1:15, 30 താരത​മ്യം ചെയ്യുക. അവിടെ സമാന​മായ ഒരു വ്യാക​ര​ണ​ഘടന വരുന്നി​ടത്ത്‌ “ഒന്നാം” എന്നതി​നുള്ള ഗ്രീക്കു​പ​ദത്തെ (പ്രൊ​ട്ടോസ്‌) “മുമ്പേ” എന്നാണു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌. “എനിക്കും മുമ്പേ (പ്രൊ​ട്ടോസ്‌) അദ്ദേഹ​മു​ണ്ടാ​യി​രു​ന്നു” എന്ന്‌ അവിടെ വായി​ക്കു​ന്നു.] അതു​കൊണ്ട്‌ മൂല​ഗ്രീ​ക്കു​ഭാ​ഷ​യും ജൂതന്മാ​രു​ടെ അക്കാലത്തെ രീതി​യും കണക്കിലെടുക്കുമ്പോൾ, ശിഷ്യ​ന്മാർ യേശു​വി​നോട്‌ ആ ചോദ്യം ചോദി​ച്ചതു നീസാൻ 13-ാം തീയതി​ത​ന്നെ​യാ​ണെന്ന്‌ അനുമാ​നി​ക്കാം. അപ്പോൾ നീസാൻ 13-ാം തീയതി പകൽസ​മ​യ​ത്താ​ണു ശിഷ്യ​ന്മാർ പെസഹ​യ്‌ക്കു​വേണ്ട ഒരുക്കങ്ങൾ നടത്തി​യത്‌. തുടർന്ന്‌ “സന്ധ്യയാ​യ​പ്പോൾ,” അതായത്‌ നീസാൻ 14 ആരംഭി​ച്ച​പ്പോൾ, അതിന്റെ ആചരണ​വും നടന്നു.​—മർ 14:16, 17; പദാവലിയിൽ “പുളിപ്പില്ലാത്ത അപ്പം” കാണുക.

സന്ധ്യയാ​യ​പ്പോൾ: അതായത്‌ നീസാൻ 14-നു തുടക്കം കുറി​ക്കുന്ന സന്ധ്യ.​—അനു. എ7-ഉം ബി12-ഉം കാണുക.

എന്നോ​ടൊ​പ്പം പാത്ര​ത്തിൽ കൈ മുക്കു​ന്നവൻ: ആളുകൾ സാധാരണ കൈ​കൊ​ണ്ടാ​ണു ഭക്ഷണം കഴിച്ചി​രു​ന്നത്‌. അപ്പക്കഷണം സ്‌പൂൺപോ​ലെ ഉപയോ​ഗി​ക്കുന്ന രീതി​യു​മു​ണ്ടാ​യി​രു​ന്നു. ഈ പദപ്രയോഗം, “ഒരുമിച്ച്‌ ഭക്ഷണം പങ്കിടുക” എന്ന്‌ അർഥമുള്ള ഒരു ശൈലി​യാ​യി​രി​ക്കാ​നും സാധ്യ​ത​യുണ്ട്‌. ഒരാ​ളോ​ടൊ​പ്പം ഇരുന്ന്‌ ഭക്ഷണം കഴിക്കു​ന്നത്‌ ഉറ്റ സൗഹൃ​ദ​ത്തി​ന്റെ സൂചന​യാ​യി​രു​ന്നു. അത്തര​മൊ​രു അടുത്ത സുഹൃ​ത്തിന്‌ എതിരെ തിരി​യു​ന്നത്‌ അങ്ങേയ​റ്റത്തെ വഞ്ചനയാ​യി​ട്ടാ​ണു കണ്ടിരു​ന്നത്‌.​—സങ്ക 41:9; യോഹ 13:18.

പാത്രം: ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​പദം, ഭക്ഷണം കഴിക്കാൻ ഉപയോ​ഗി​ക്കുന്ന, താരത​മ്യേന കുഴി​വുള്ള പാത്ര​ത്തെ​യാ​ണു കുറി​ക്കു​ന്നത്‌.

നീതന്നെ അതു പറഞ്ഞല്ലോ: ചോദ്യ​കർത്താവ്‌ പറഞ്ഞ കാര്യം സത്യമാ​ണെ​ന്ന​തിന്‌ അടിവ​ര​യി​ടുന്ന ഒരു ജൂത​ശൈലി. ഒരർഥ​ത്തിൽ യേശു പറഞ്ഞത്‌ ഇതാണ്‌: “നീ അങ്ങനെ പറഞ്ഞല്ലോ, അതു സത്യമാണ്‌.” യേശു​വി​നെ ഒറ്റി​ക്കൊ​ടു​ത്ത​തി​ന്റെ ഉത്തരവാ​ദി​ത്വം യൂദാസ്‌ ഏറ്റെടു​ക്കു​ന്ന​താ​യി യൂദാ​സി​ന്റെ വാക്കു​കൾതന്നെ സൂചി​പ്പി​ച്ചെ​ന്നാ​യി​രി​ക്കാം യേശു ഉദ്ദേശി​ച്ചത്‌. ഈ സംഭവ​ത്തി​നു ശേഷം, യേശു കർത്താ​വി​ന്റെ സന്ധ്യാ​ഭ​ക്ഷണം ഏർപ്പെ​ടു​ത്തു​ന്ന​തി​നു മുമ്പുള്ള ഏതോ ഒരു സമയത്ത്‌ യൂദാസ്‌ ആ മുറി വിട്ട്‌ പോയി എന്നാണു യോഹ 13:21-30-ലെ വിവരണം സൂചി​പ്പി​ക്കു​ന്നത്‌. മത്തായി​യു​ടെ വിവര​ണ​ത്തിൽ പിന്നീട്‌ യൂദാ​സി​നെ​ക്കു​റിച്ച്‌ പരാമർശി​ക്കു​ന്നതു മത്ത 26:47-ലാണ്‌. അവിടെ യൂദാസ്‌ ഒരു ജനക്കൂ​ട്ട​ത്തോ​ടൊ​പ്പം ഗത്ത്‌ശെമന തോട്ട​ത്തി​ലേക്കു വരുന്ന​താ​യി പറയുന്നു.

ഒരു അപ്പം എടുത്ത്‌ . . . നുറുക്കി: പുരാ​ത​ന​കാല മധ്യപൂർവ​ദേ​ശത്ത്‌ ഉണ്ടാക്കി​യി​രുന്ന അപ്പം സാധാ​ര​ണ​ഗ​തി​യിൽ കനം കുറഞ്ഞ​താ​യി​രു​ന്നു. പുളി​പ്പി​ക്കാ​ത്ത​താ​ണെ​ങ്കിൽ അവ എളുപ്പം ഒടിയു​മാ​യി​രു​ന്നു. യേശു അപ്പം നുറുക്കിയതിന്‌, ആത്മീയ​ത​ല​ത്തി​ലുള്ള എന്തെങ്കി​ലും നിഗൂ​ഢാർഥങ്ങൾ ഉണ്ടായി​രു​ന്നില്ല. സാധാ​ര​ണ​യാ​യി എല്ലാവ​രും അങ്ങനെ​യാണ്‌ അത്തരം അപ്പം പങ്കിട്ടി​രു​ന്നത്‌.​—മത്ത 14:19-ന്റെ പഠനക്കു​റി​പ്പു കാണുക.

പ്രാർഥി​ച്ച​ശേ​ഷം: തെളി​വ​നു​സ​രിച്ച്‌ ദൈവ​ത്തി​നു നന്ദിയും സ്‌തു​തി​യും അർപ്പി​ക്കുന്ന ഒരു പ്രാർഥ​ന​യാ​യി​രു​ന്നു ഇത്‌.

പ്രതീ​ക​മാണ്‌: എസ്റ്റിൻ (അക്ഷരാർഥം “ആണ്‌.” അതായത്‌, “ഇത്‌ എന്റെ ശരീരം ആണ്‌” എന്ന അർഥത്തിൽ.) എന്ന ഗ്രീക്കു​പ​ദ​ത്തിന്‌ ഇവിടെ “അടയാളം; ചിഹ്നം; പ്രതി​നി​ധാ​നം ചെയ്യുന്നത്‌” എന്നിങ്ങ​നെ​യുള്ള അർഥങ്ങ​ളാ​ണു​ള്ളത്‌. അപ്പോ​സ്‌ത​ല​ന്മാർക്കും അത്‌ അങ്ങനെ​ത​ന്നെ​യാ​ണു മനസ്സി​ലാ​യത്‌. കാരണം, യേശു​വി​ന്റെ പൂർണ​ത​യുള്ള ശരീര​വും അവർ കഴിക്കാ​നി​രുന്ന പുളി​പ്പി​ല്ലാത്ത അപ്പവും ഒരേ സമയം അവരുടെ കൺമു​ന്നി​ലു​ണ്ടാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ ആ അപ്പം യേശു​വി​ന്റെ ശരീര​മ​ല്ലെന്ന്‌ അവർക്കു മനസ്സി​ലാ​കു​മാ​യി​രു​ന്നു. ഇതേ ഗ്രീക്കു​പദം മത്ത 12:7-ലും കാണാം. അതിനെ പല ബൈബിൾപ​രി​ഭാ​ഷ​ക​ളും “അർഥം” എന്നാണു വിവർത്തനം ചെയ്‌തി​രി​ക്കു​ന്നത്‌ എന്നതും ശ്രദ്ധേ​യ​മാണ്‌.

ഉടമ്പടി​യു​ടെ രക്തം: യഹോ​വ​യും അഭിഷി​ക്ത​ക്രി​സ്‌ത്യാ​നി​ക​ളും തമ്മിലുള്ള പുതിയ ഉടമ്പടി​ക്കു സാധുത നൽകി​യതു യേശു​വി​ന്റെ ബലിയാണ്‌. (എബ്ര 8:10) സീനായ്‌ പർവത​ത്തിന്‌ അടുത്തുവെച്ച്‌, ഇസ്രാ​യേ​ല്യ​രു​മാ​യുള്ള നിയമ ഉടമ്പടി നിലവിൽ വന്നപ്പോൾ അതിനു മധ്യസ്ഥ​നാ​യി​രുന്ന മോശ ഉപയോ​ഗിച്ച അതേ പ്രയോ​ഗ​മാ​ണു യേശു​വും ഇവിടെ ഉപയോ​ഗി​ച്ചത്‌. (പുറ 24:8; എബ്ര 9:19-21) കാളക​ളു​ടെ​യും കോലാ​ടു​ക​ളു​ടെ​യും രക്തം, ദൈവ​വും ഇസ്രാ​യേൽ ജനതയും തമ്മിലുള്ള നിയമ ഉടമ്പടി​ക്കു സാധുത നൽകി​യ​തു​പോ​ലെ യേശു​വി​ന്റെ രക്തം, ആത്മീയ ഇസ്രാ​യേ​ലു​മാ​യി യഹോവ ചെയ്യാ​നി​രുന്ന പുതിയ ഉടമ്പടി​ക്കു നിയമ​സാ​ധുത നൽകി. എ.ഡി. 33-ലെ പെന്തി​ക്കോ​സ്‌തി​ലാണ്‌ ആ ഉടമ്പടി നിലവിൽ വന്നത്‌.​—എബ്ര 9:14, 15.

വീഞ്ഞ്‌: വീഞ്ഞിനെ തിരു​വെ​ഴു​ത്തു​കൾ ചില​പ്പോ​ഴൊ​ക്കെ സന്തോ​ഷ​ത്തി​ന്റെ പ്രതീ​ക​മാ​യി ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.​—സങ്ക 104:15; സഭ 10:19.

സ്‌തു​തി​ഗീ​ത​ങ്ങൾ: അഥവാ “ഭക്തിഗാനങ്ങൾ; സങ്കീർത്ത​നങ്ങൾ.” ഒരു ജൂതപാ​ര​മ്പ​ര്യ​രേഖ പറയു​ന്ന​ത​നു​സ​രിച്ച്‌ ആളുകൾ ആദ്യത്തെ ഹല്ലേൽ സങ്കീർത്ത​നങ്ങൾ (113, 114) പെസഹാ​ഭ​ക്ഷ​ണ​ത്തി​ന്റെ സമയത്തും അവസാ​നത്തെ നാലെണ്ണം (115-118) അതിന്റെ ഉപസം​ഹാ​ര​ത്തി​ലും പാടു​ക​യോ ചൊല്ലു​ക​യോ ചെയ്‌തി​രു​ന്നു. അതിൽ ഒടുവി​ല​ത്തേ​തിൽ മിശി​ഹ​യെ​ക്കു​റി​ച്ചുള്ള ചില പ്രവച​നങ്ങൾ ഉണ്ടായി​രു​ന്നു. 118-ാം സങ്കീർത്തനം ആരംഭി​ക്കു​ക​യും അവസാ​നി​ക്കു​ക​യും ചെയ്യു​ന്നത്‌ ഈ വാക്കു​ക​ളോ​ടെ​യാണ്‌: “യഹോ​വ​യോ​ടു നന്ദി പറയു​വിൻ, ദൈവം നല്ലവന​ല്ലോ; ദൈവ​ത്തി​ന്റെ അചഞ്ചല​സ്‌നേഹം എന്നും നിലനിൽക്കു​ന്നത്‌.” (സങ്ക 118:1, 29) മരണത്തി​ന്റെ തലേ രാത്രി വിശ്വ​സ്‌ത​രായ അപ്പോ​സ്‌ത​ല​ന്മാ​രോ​ടൊ​പ്പം യേശു പാടിയ സ്‌തു​തി​ഗീ​ത​ത്തി​ലെ അവസാ​ന​വാ​ക്കു​ക​ളാ​യി​രി​ക്കാം ഇവ.

കോഴി കൂകു​ന്ന​തി​നു മുമ്പ്‌: നാലു സുവി​ശേ​ഷ​ങ്ങ​ളി​ലും ഇതെക്കു​റിച്ച്‌ പറയു​ന്നു​ണ്ടെ​ങ്കി​ലും കോഴി രണ്ടു തവണ കൂകും എന്ന വിശദാം​ശം മർക്കോ​സി​ന്റെ വിവര​ണ​ത്തിൽ മാത്രമേ ഉള്ളൂ. (മത്ത 26:74, 75; മർ 14:30, 72; ലൂക്ക 22:34, 60, 61; യോഹ 13:38; 18:27) യേശു​വി​ന്റെ നാളിൽ യരുശ​ലേ​മിൽ പൂവൻകോ​ഴി​കളെ വളർത്തി​യി​രു​ന്ന​താ​യി മിഷ്‌ന​യിൽ കാണു​ന്നത്‌ ഈ ബൈബിൾവി​വ​ര​ണത്തെ പിന്താ​ങ്ങു​ന്നു. കോഴി കൂകു​മെന്നു യേശു പറഞ്ഞതു സംഭവിച്ചത്‌, സാധ്യ​ത​യ​നു​സ​രിച്ച്‌ നേരം പുലരു​ന്ന​തിന്‌ ഏറെ മുമ്പാ​യി​രു​ന്നു.

ഗത്ത്‌ശെ​മന: തെളി​വ​നു​സ​രിച്ച്‌ ഈ തോട്ടം, യരുശ​ലേ​മി​നോ​ടു ചേർന്നു​കി​ട​ക്കുന്ന കി​ദ്രോൻ താഴ്‌വ​ര​യ്‌ക്ക്‌ അപ്പുറത്ത്‌ ഒലിവു​മ​ല​യി​ലാ​യി​രു​ന്നു. സാധ്യ​ത​യ​നു​സ​രിച്ച്‌ അവിടെ ഒലിവ്‌ ആട്ടുന്ന ഒരു ചക്കുണ്ടാ​യി​രു​ന്നു. കാരണം ഗത്ത്‌ശെമന എന്ന പദം വന്നത്‌ “എണ്ണ ആട്ടുന്ന ചക്ക്‌” എന്ന്‌ അർഥമുള്ള, ഗെത്‌സേ​മ​നൈ എന്ന എബ്രായ അല്ലെങ്കിൽ അരമായ പദപ്ര​യോ​ഗ​ത്തിൽനി​ന്നാണ്‌. അതിന്റെ കൃത്യ​സ്ഥാ​നം ഇന്നു നിർണ​യി​ക്കാ​നാ​കി​ല്ലെ​ങ്കി​ലും ഒലിവു​മ​ല​യു​ടെ പടിഞ്ഞാ​റേ ചെരു​വിൽ, അടിവാ​ര​ത്തിന്‌ അടുത്ത്‌, വഴി രണ്ടായി പിരി​യു​ന്നി​ടത്ത്‌ കാണുന്ന തോട്ട​മാ​യി​രി​ക്കാം അതെന്ന്‌ ഒരു പാരമ്പ​ര്യ​രേഖ പറയുന്നു.​—അനു. ബി12 കാണുക.

സെബെ​ദി​യു​ടെ രണ്ടു പുത്ര​ന്മാർ: അതായത്‌ അപ്പോ​സ്‌ത​ല​ന്മാ​രായ യാക്കോ​ബും യോഹ​ന്നാ​നും.​—മത്ത 4:21; 10:2.

എന്റെ ഉള്ളിലെ: അഥവാ “എന്റെ ദേഹി​യു​ടെ.” കാലങ്ങ​ളാ​യി “ദേഹി” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​ട്ടുള്ള സൈക്കി എന്ന ഗ്രീക്കു​പദം ഇവിടെ മുഴു​വ്യ​ക്തി​യെ​യും കുറി​ക്കു​ന്നു. അതു​കൊണ്ട്‌ “എന്റെ ദേഹി​യു​ടെ” എന്ന പദപ്ര​യോ​ഗം “ഞാൻ എന്ന മുഴു​വ്യ​ക്തി​യു​ടെ​യും” എന്നോ “എന്റെ” എന്നു മാത്ര​മോ പരിഭാ​ഷ​പ്പെ​ടു​ത്താ​നാ​കും.​—പദാവ​ലി​യിൽ “ദേഹി” കാണുക.

ഉണർന്നി​രി​ക്കൂ: അഥവാ “ഉണർവോ​ടി​രി​ക്കൂ.” താൻ വരുന്ന ദിവസ​വും മണിക്കൂ​റും ശിഷ്യ​ന്മാർക്ക്‌ അറിയാ​ത്ത​തു​കൊണ്ട്‌ അവർ ആത്മീയ​മാ​യി ഉണർന്നി​രി​ക്കേ​ണ്ട​തു​ണ്ടെന്നു യേശു ഊന്നി​പ്പ​റ​ഞ്ഞി​രു​ന്നു. (മത്ത 24:42; 25:13 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.) ആ ആഹ്വാനം യേശു ഇവി​ടെ​യും മത്ത 26:41-ലും ആവർത്തി​ക്കു​ന്നുണ്ട്‌. ആ വാക്യ​ത്തിൽ ആത്മീയ​മാ​യി ഉണർന്നിരിക്കുന്നതിനെ, മടുത്ത്‌ പിന്മാ​റാ​തെ പ്രാർഥി​ക്കു​ന്ന​തു​മാ​യി യേശു ബന്ധിപ്പി​ച്ചി​ട്ടു​മുണ്ട്‌. സമാന​മായ നിർദേ​ശങ്ങൾ ഗ്രീക്കു​തി​രു​വെ​ഴു​ത്തു​ക​ളിൽ ഉടനീളം കാണാം. സത്യ​ക്രി​സ്‌ത്യാ​നി​കൾ ആത്മീയ​മാ​യി ജാഗ്ര​ത​യോ​ടി​രി​ക്കേ​ണ്ടത്‌ എത്ര പ്രധാ​ന​മാ​ണെന്ന്‌ ഇതു കാണി​ക്കു​ന്നു.​—1കൊ 16:13; കൊലോ 4:2; 1തെസ്സ 5:6; 1പത്ര 5:8; വെളി 16:15.

കമിഴ്‌ന്നു​വീണ്‌: അഥവാ “സാഷ്ടാം​ഗം വീണ്‌.” കൈക​ളോ കൈമു​ട്ടോ ഊന്നി​യാ​യി​രി​ക്കാം യേശു കിടന്നത്‌. പ്രാർഥി​ക്കു​മ്പോ​ഴത്തെ വ്യത്യസ്‌ത ശാരീ​രി​ക​നി​ല​ക​ളെ​ക്കു​റിച്ച്‌ ബൈബിൾ പറയു​ന്നുണ്ട്‌. നിന്നു​കൊ​ണ്ടോ മുട്ടു​കു​ത്തി​നി​ന്നു​കൊ​ണ്ടോ ഉള്ള പ്രാർഥ​നകൾ അതിന്‌ ഉദാഹ​ര​ണ​മാണ്‌. എന്നാൽ ദൈവ​ത്തോ​ടു മുട്ടി​പ്പാ​യി അപേക്ഷി​ക്കുന്ന ഒരാൾ അതിന്റെ തീവ്രത നിമിത്തം നിലത്ത്‌ കമിഴ്‌ന്നു​കി​ട​ന്നു​പോ​ലും പ്രാർഥി​ച്ചേ​ക്കാം.

ഈ പാനപാ​ത്രം . . . നീക്കേ​ണമേ: ബൈബി​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന “പാനപാ​ത്രം” എന്ന പദം, മിക്ക​പ്പോ​ഴും ആലങ്കാ​രി​കാർഥ​ത്തിൽ ഒരാ​ളെ​ക്കു​റി​ച്ചുള്ള ദൈവ​ത്തി​ന്റെ ഇഷ്ടത്തെ അഥവാ ആ വ്യക്തിക്കു “നിയമി​ച്ചു​കൊ​ടുത്ത ഓഹരി​യെ” ആണ്‌ സൂചി​പ്പി​ക്കു​ന്നത്‌. (മത്ത 20:22–ന്റെ പഠനക്കു​റി​പ്പു കാണുക.) താൻ ദൈവനിന്ദകൻ, രാജ്യ​ദ്രോ​ഹി എന്നീ കുറ്റങ്ങ​ളും വഹിച്ച്‌ മരി​ക്കേ​ണ്ടി​വ​ന്നാൽ അതു ദൈവ​ത്തി​ന്മേൽ വരുത്തി​വെ​ക്കുന്ന നിന്ദ​യെ​ക്കു​റിച്ച്‌ യേശു​വി​നു വലിയ ഉത്‌ക​ണ്‌ഠ​യു​ണ്ടാ​യി​രു​ന്നു എന്നതിനു സംശയ​മില്ല. അതു​കൊ​ണ്ടാണ്‌ “ഈ പാനപാ​ത്രം” തന്നിൽനിന്ന്‌ നീക്കാൻ യേശു പ്രാർഥി​ച്ചത്‌.

നിങ്ങൾക്ക്‌: ഗ്രീക്കു​പാ​ഠ​ത്തിൽ കാണുന്ന മധ്യമ​പു​രുഷ സർവനാ​മം ബഹുവ​ച​ന​രൂ​പ​ത്തി​ലു​ള്ള​താണ്‌. യേശു പത്രോ​സി​നോ​ടു മാത്രമല്ല മറ്റു ശിഷ്യ​ന്മാ​രോ​ടും​കൂ​ടെ​യാ​ണു സംസാ​രി​ക്കു​ന്ന​തെന്ന്‌ ഇതു സൂചി​പ്പി​ക്കു​ന്നു.

ആത്മാവ്‌: ഒരു പ്രത്യേക രീതി​യിൽ സംസാ​രി​ക്കാ​നോ പ്രവർത്തി​ക്കാ​നോ ഒരാളെ പ്രേരി​പ്പി​ക്കുന്ന പ്രചോ​ദ​ക​ശ​ക്തി​യാണ്‌ ഇത്‌. അയാളു​ടെ ആലങ്കാ​രി​ക​ഹൃ​ദ​യ​മാണ്‌ അതിന്റെ ഉറവിടം.​—പദാവലി കാണുക.

ശരീരം: അഥവാ “ജഡം.” ഇവിടെ ഇതു പാപാ​വ​സ്ഥ​യി​ലുള്ള അപൂർണ​മ​നു​ഷ്യ​നെ കുറി​ക്കു​ന്നു. ബൈബി​ളിൽ പലയി​ട​ങ്ങ​ളി​ലും “ജഡം” എന്ന പദം ഈ അർഥത്തിൽ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌.

വളരെ സ്‌നേ​ഹ​ത്തോ​ടെ യേശു​വി​നെ ചുംബി​ച്ചു: “വളരെ സ്‌നേ​ഹ​ത്തോ​ടെ ചുംബി​ച്ചു” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കുക്രിയ, മത്ത 26:48-ൽ കാണുന്ന ‘ചുംബി​ക്കുക’ എന്ന ക്രിയ​യു​ടെ തീവ്ര​മായ ഒരു രൂപമാണ്‌. വളരെ ഊഷ്‌മ​ള​ത​യോ​ടെ​യും സൗഹൃ​ദ​ഭാ​വ​ത്തോ​ടെ​യും ഉള്ള ആ അഭിവാ​ദനം യൂദാ​സി​ന്റെ വഞ്ചനയു​ടെ​യും കാപട്യ​ത്തി​ന്റെ​യും ആഴമാണു തുറന്നു​കാ​ട്ടു​ന്നത്‌.

ലഗ്യോൻ: റോമൻ സൈന്യ​ത്തി​ന്റെ മുഖ്യ​വി​ഭാ​ഗം. എ.ഡി. ഒന്നാം നൂറ്റാ​ണ്ടിൽ ഒരു ലഗ്യോ​നിൽ പൊതു​വേ 6,000-ത്തോളം പടയാ​ളി​ക​ളു​ണ്ടാ​യി​രു​ന്നു. ഇവിടെ കാണുന്ന “12 ലഗ്യോൻ” എന്ന പ്രയോ​ഗം സാധ്യ​ത​യ​നു​സ​രിച്ച്‌ ക്ലിപ്‌ത​മ​ല്ലാത്ത, വലി​യൊ​രു സംഖ്യ​യെ​യാ​ണു കുറി​ക്കു​ന്നത്‌. താൻ ചോദി​ച്ചാൽ തന്നെ സംരക്ഷി​ക്കാ​നാ​യി പിതാവ്‌ ആവശ്യ​ത്തി​ല​ധി​കം ദൂതന്മാ​രെ അയയ്‌ക്കും എന്നാണു യേശു ഇവിടെ പറയു​ന്നത്‌.

തിരു​വെ​ഴു​ത്തു​കൾ: ദൈവ​പ്ര​ചോ​ദി​ത​മാ​യി എഴുതിയ എബ്രാ​യ​ലി​ഖി​ത​ങ്ങളെ മുഴു​വ​നാ​യി കുറി​ക്കാ​നാ​ണു പൊതു​വേ ഈ പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌.

പ്രവാ​ച​ക​ന്മാർ എഴുതി​യതു നിറ​വേ​റേ​ണ്ട​തിന്‌: മത്ത 1:22-ന്റെ പഠനക്കു​റി​പ്പു കാണുക.

മഹാപു​രോ​ഹി​ത​നായ കയ്യഫ: മത്ത 26:3-ന്റെ പഠനക്കു​റി​പ്പു കാണുക.

മുഖ്യ​പു​രോ​ഹി​ത​ന്മാർ: പുരോ​ഹി​ത​ഗ​ണ​ത്തി​ലെ പ്രധാ​നി​ക​ളെ​യാണ്‌ ഈ പദം കുറി​ക്കു​ന്നത്‌.​—മത്ത 2:4-ന്റെ പഠനക്കു​റി​പ്പും പദാവ​ലി​യിൽ “മുഖ്യ​പു​രോ​ഹി​തൻ” എന്നതും കാണുക.

സൻഹെ​ദ്രിൻ: അതായത്‌ യരുശ​ലേ​മിൽ സ്ഥിതി​ചെ​യ്യുന്ന, ജൂതന്മാ​രു​ടെ പരമോ​ന്ന​ത​കോ​ടതി. “സൻഹെ​ദ്രിൻ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​പ​ദ​ത്തി​ന്റെ (സുനേ​ദ്രി​ഒൻ) അക്ഷരാർഥം “ഒപ്പം ഇരിക്കുക” എന്നാണ്‌. കൂടി​വ​രവ്‌ അല്ലെങ്കിൽ യോഗം എന്ന വിശാ​ല​മായ അർഥമുള്ള പദമാ​യി​രു​ന്നു ഇതെങ്കി​ലും ഇസ്രാ​യേ​ലിൽ അതിനു മതപര​മായ ന്യായാ​ധി​പ​സം​ഘത്തെ അഥവാ കോട​തി​യെ അർഥമാ​ക്കാ​നാ​കു​മാ​യി​രു​ന്നു.​— മത്ത 5:22-ന്റെ പഠനക്കു​റി​പ്പും പദാവ​ലി​യും കാണുക; സൻഹെ​ദ്രിൻ ഹാൾ സ്ഥിതി​ചെ​യ്‌തി​രു​ന്നി​രി​ക്കാൻ സാധ്യ​ത​യുള്ള സ്ഥലം അറിയാൻ അനു. ബി12 കാണുക.

അങ്ങുതന്നെ അതു പറഞ്ഞല്ലോ: യേശു കയ്യഫയു​ടെ ചോദ്യം അവഗണി​ക്കു​ക​യാ​യി​രു​ന്നില്ല. കാരണം തന്നെ​ക്കൊണ്ട്‌ ഒരു കാര്യം ആണയിട്ട്‌ പറയി​ക്കാൻ മഹാപു​രോ​ഹി​തന്‌ അധികാ​ര​മു​ണ്ടെന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. (മത്ത 26:63) ഒരു പ്രസ്‌താ​വന സത്യമാ​ണെന്ന വസ്‌തു​ത​യ്‌ക്ക്‌ അടിവ​ര​യി​ടാൻ ജൂതന്മാർ ഉപയോ​ഗി​ച്ചി​രുന്ന ഒരു പ്രയോ​ഗ​മാ​യി​രു​ന്നി​രി​ക്കാം ഇത്‌. മർക്കോ​സി​ന്റെ സമാന്ത​ര​വി​വ​രണം ഇക്കാര്യം ശരി​വെ​ക്കു​ന്നു. കാരണം യേശു “അതെ” എന്നു മറുപടി പറയു​ന്ന​താ​യാ​ണു നമ്മൾ അവിടെ വായി​ക്കു​ന്നത്‌.​—മർ 14:62; മത്ത 26:25; 27:11 എന്നിവ​യു​ടെ പഠനക്കു​റി​പ്പു​കൾ കാണുക.

മനുഷ്യ​പു​ത്രൻ . . . ആകാശ​മേ​ഘ​ങ്ങ​ളിൽ വരുന്നത്‌: ദാനി 7:13, 14-ൽ കാണുന്ന, മിശി​ഹ​യെ​ക്കു​റി​ച്ചുള്ള പ്രവച​ന​ത്തെ​ക്കു​റി​ച്ചാ​ണു യേശു ഇവിടെ പറഞ്ഞത്‌. ദൈവ​സ​ന്നി​ധി​യി​ലേക്കു ചെല്ലാൻ അനുമതി കിട്ടു​ന്ന​തും സ്വർഗ​ത്തിൽ രാജാ​ധി​കാ​രം ലഭിക്കു​ന്ന​തും തനിക്കാ​യി​രി​ക്കു​മെന്നു യേശു അതിലൂ​ടെ വ്യക്തമാ​ക്കി.​—പദാവലിയിൽ “മനുഷ്യ​പു​ത്രൻ” കാണുക.

ശക്തനാ​യ​വ​ന്റെ വലതു​ഭാ​ഗം: അക്ഷ. “ശക്തിയുടെ വലതു​ഭാ​ഗം.” ഭരണാ​ധി​കാ​രി​യു​ടെ വലതു​ഭാ​ഗ​ത്താ​യി​രി​ക്കുക എന്നതിന്റെ അർഥം, ഭരണാ​ധി​കാ​രി കഴിഞ്ഞാൽ ഏറ്റവും പ്രധാ​ന​പ്പെട്ട സ്ഥാനം വഹിക്കുക എന്നാണ്‌. (സങ്ക 110:1; പ്രവൃ 7:55, 56) “ശക്തി” എന്നതി​നുള്ള ഗ്രീക്കു​പ​ദ​ത്തിന്‌ ഇവിടെ ദൈവത്തെ കുറി​ക്കാ​നാ​കും. അതു​കൊ​ണ്ടു​തന്നെ ആ പദത്തെ “ശക്തിയായവൻ” എന്നോ “ശക്തനായവൻ” എന്നോ പരിഭാ​ഷ​പ്പെ​ടു​ത്താം. ‘ശക്തിയുടെ വലതുഭാഗം’ എന്നതി​നുള്ള ഗ്രീക്കു​പ​ദ​പ്ര​യോ​ഗം സമാന്ത​ര​വി​വ​ര​ണ​മായ ലൂക്ക 22:69-ലും കാണാം. പക്ഷേ അവിടെ അതോ​ടൊ​പ്പം “ദൈവം” എന്നതി​നുള്ള വാക്കും കാണു​ന്നുണ്ട്‌. അതു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നത്‌ ‘ശക്തനായ ദൈവ​ത്തി​ന്റെ വലതു​ഭാ​ഗം’ എന്നാണ്‌. ‘ശക്തനായവന്റെ വലതു​ഭാ​ഗം’ എന്ന പദപ്ര​യോ​ഗം മറ്റൊരു കാര്യ​വും സൂചി​പ്പി​ക്കു​ന്നു​ണ്ടാ​കാം. ‘ശക്തനായ’ ദൈവ​ത്തി​ന്റെ വലതു​ഭാ​ഗ​ത്താ​യി​രി​ക്കു​ന്ന​തു​കൊണ്ട്‌ യേശു​വി​ലേക്കു ശക്തിയും അധികാ​ര​വും വന്നു​ചേ​രും എന്നതാണ്‌ അത്‌.

പുറങ്കു​പ്പാ​യം കീറി​ക്കൊണ്ട്‌: ഇവിടെ അതു രോഷ​ത്തി​ന്റെ പ്രകട​ന​മാണ്‌. തന്റെ വസ്‌ത്ര​ത്തി​ന്റെ നെഞ്ചു​ഭാ​ഗ​മാ​യി​രി​ക്കാം കയ്യഫ വലിച്ചു​കീ​റി​യത്‌. നാടകീ​യ​മായ ഈ പ്രവൃത്തി, യേശു​വി​ന്റെ വാക്കുകൾ ദൈവ​ഭ​ക്ത​നായ തനിക്കു സഹിക്കാ​വു​ന്ന​തിന്‌ അപ്പുറ​മാ​ണെന്നു വരുത്തി​ത്തീർക്കാ​നാ​യി​രു​ന്നി​രി​ക്കാം.

നിന്നെ അടിച്ചത്‌ ആരാ​ണെന്നു . . . പ്രവചിക്ക്‌: “പ്രവചിക്ക്‌” എന്നു പറഞ്ഞ​പ്പോൾ ഭാവി മുൻകൂട്ടിപ്പറയാനല്ല, മറിച്ച്‌ യേശു​വി​നെ അടിച്ചത്‌ ആരാ​ണെന്ന്‌ ഒരു ദിവ്യ​വെ​ളി​പാ​ടി​ലൂ​ടെ മനസ്സി​ലാ​ക്കി​യെ​ടു​ക്കാ​നാണ്‌ അവർ ആവശ്യ​പ്പെ​ട്ടത്‌. മർ 14:65-ലെയും ലൂക്ക 22:64-ലെയും സമാന്ത​ര​വി​വ​ര​ണങ്ങൾ സൂചി​പ്പി​ക്കു​ന്നതു യേശു​വി​നെ ഉപദ്ര​വി​ച്ചവർ യേശു​വി​ന്റെ മുഖം മൂടി​യി​രു​ന്നു എന്നാണ്‌. അതു​കൊ​ണ്ടാ​യി​രി​ക്കാം അടിച്ചത്‌ ആരാ​ണെന്നു പറയാൻ ആവശ്യ​പ്പെട്ട്‌ അവർ യേശു​വി​നെ പരിഹ​സി​ച്ചത്‌.

പടിപ്പുര: അക്ഷ. “കവാടം.” മർക്കോ​സി​ന്റെ വിവര​ണ​ത്തിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന മൂലഭാ​ഷാ​പ​ദ​ത്തി​നു “വാതിലിനോടു ചേർന്നുള്ള ഇടനാഴി” എന്ന്‌ അർഥം വരാം. അതു വെറു​മൊ​രു കവാട​മ​ല്ലാ​യി​രു​ന്നെന്ന്‌ അതിൽനിന്ന്‌ വ്യക്തം. (മർ 14:68) തെളി​വ​നു​സ​രിച്ച്‌ അത്‌ ആളുകൾക്കു മുറ്റത്തു​നിന്ന്‌ പുറത്തെ വഴിയി​ലേക്ക്‌ ഇറങ്ങാ​നുള്ള ഒരു ഇടനാ​ഴി​യോ ഹാളോ ആയിരു​ന്നു. വഴിയി​ലേക്ക്‌ ഇറങ്ങു​ന്നി​ട​ത്താ​കട്ടെ അതിനു വാതി​ലു​ക​ളും കാണും.

നിന്റെ സംസാ​ര​രീ​തി: അഥവാ “നീ വാക്കുകൾ ഉച്ചരി​ക്കുന്ന രീതി.” പത്രോസ്‌ ഗലീല​യിൽനി​ന്നു​ള്ള​വ​നാ​യി​രു​ന്നു. അതു​കൊ​ണ്ടു​തന്നെ പത്രോസ്‌ സംസാ​രി​ച്ചി​രുന്ന എബ്രാ​യ​ഭാ​ഷ​യിൽ ഗലീല​ക്കാ​രു​ടെ തനതായ ചില പദപ്ര​യോ​ഗ​ങ്ങ​ളും ഉച്ചാര​ണ​രീ​തി​യും കടന്നു​വ​ന്നി​രി​ക്കാം. യഹൂദ്യ​യി​ലെ ആളുക​ളു​ടേ​തിൽനിന്ന്‌ വ്യത്യ​സ്‌ത​മായ, ഗലീല​ക്കാ​രു​ടെ ഈ സംസാ​ര​രീ​തി​യും പദപ്ര​യോ​ഗ​ങ്ങ​ളും വിദേ​ശ​സ്വാ​ധീ​ന​ത്തി​ന്റെ ഫലമാ​യി​രി​ക്കാ​മെന്നു ചിലർ കരുതു​ന്നു.

സ്വയം പ്രാകി​ക്കൊണ്ട്‌: ഒരർഥ​ത്തിൽ പത്രോസ്‌ ഇങ്ങനെ പറയു​ക​യാ​യി​രു​ന്നു: ‘എനിക്ക്‌ ആ മനുഷ്യ​നെ അറിയില്ല എന്നു പറഞ്ഞതു നുണയാ​ണെ​ങ്കിൽ എന്റെ മേൽ ശാപം വരട്ടെ.’

ആണയിട്ട്‌ പറഞ്ഞു: പത്രോസ്‌ ആകെ ഭയന്നു​പോ​യി​രു​ന്നു. തനിക്ക്‌ യേശു​വി​നെ അറിയി​ല്ലെന്നു പറഞ്ഞതു സത്യമാ​ണെന്നു ചുറ്റു​മു​ള്ള​വരെ ബോധ്യ​പ്പെ​ടു​ത്താൻ പത്രോസ്‌ അപ്പോൾ കണ്ടെത്തിയ വഴിയാ​യി​രു​ന്നു ഇത്‌. ഇങ്ങനെ ആണയിട്ടതിലൂടെ, താൻ പറഞ്ഞ​തെ​ല്ലാം സത്യമാ​ണെ​ന്നും അല്ലാത്ത​പക്ഷം തന്റെ മേൽ ഒരു ദുരന്തം വന്നു​കൊ​ള്ളട്ടെ എന്നും പറയു​ക​യാ​യി​രു​ന്നു പത്രോസ്‌.

ദൃശ്യാവിഷ്കാരം

വെൺകൽഭ​രണി
വെൺകൽഭ​രണി

സുഗന്ധ​ദ്ര​വ്യം സൂക്ഷി​ക്കുന്ന ഇത്തരം ചെറിയ ഭരണികൾ കണ്ടാൽ പൂപ്പാ​ത്രം​പോ​ലി​രി​ക്കും. ഈജി​പ്‌തി​ലെ അലബാ​സ്റ്റ്രോ​ണി​നു സമീപം കാണ​പ്പെ​ടുന്ന ഒരുതരം കല്ലു​കൊ​ണ്ടാ​ണു വെൺകൽഭ​രണി അഥവാ അലബാ​സ്റ്റർഭ​രണി ഉണ്ടാക്കി​യി​രു​ന്നത്‌. കാൽസ്യം കാർബ​ണേ​റ്റി​ന്റെ ഒരു രൂപമായ ഈ കല്ലും പിൽക്കാ​ലത്ത്‌ അലബാ​സ്റ്റ്രോൺ എന്ന്‌ അറിയ​പ്പെ​ടാൻതു​ടങ്ങി. ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കുന്ന ഭരണി ഈജി​പ്‌തിൽനിന്ന്‌ കണ്ടെടു​ത്ത​താണ്‌. അത്‌ ഏതാണ്ട്‌ ബി.സി. 150-നും എ.ഡി. 100-നും ഇടയ്‌ക്കുള്ള കാലഘ​ട്ട​ത്തി​ലേ​താ​ണെന്നു കരുത​പ്പെ​ടു​ന്നു. കാഴ്‌ച​യ്‌ക്ക്‌ ഇതു​പോ​ലി​രി​ക്കുന്ന പാത്രങ്ങൾ, ജിപ്‌സം​പോ​ലുള്ള വിലകു​റഞ്ഞ വസ്‌തു​ക്കൾകൊ​ണ്ടും ഉണ്ടാക്കി​യി​രു​ന്നു. അവയ്‌ക്കും അലബാ​സ്റ്റർഭ​ര​ണി​യു​ടെ അതേ ഉപയോ​ഗം ആയിരു​ന്ന​തു​കൊണ്ട്‌ അവയും അലബാസ്റ്റർ എന്ന്‌ അറിയ​പ്പെ​ടാൻതു​ടങ്ങി. എന്നാൽ വില​യേ​റിയ ലേപനി​ക​ളും സുഗന്ധ​ദ്ര​വ്യ​ങ്ങ​ളും സൂക്ഷി​ച്ചി​രു​ന്നത്‌ യഥാർഥ അലബാ​സ്റ്റർഭ​ര​ണി​ക​ളി​ലാണ്‌. ഗലീല​യിൽ ഒരു പരീശന്റെ വീട്ടിൽവെ​ച്ചും ബഥാന്യ​യിൽ കുഷ്‌ഠ​രോ​ഗി​യായ ശിമോ​ന്റെ വീട്ടിൽവെ​ച്ചും യേശു​വി​ന്റെ മേൽ ഒഴിച്ചത്‌ ഇത്തരം വിലകൂ​ടിയ സുഗന്ധ​ദ്ര​വ്യം ആയിരു​ന്നി​രി​ക്കാം.

പെസഹാ​ഭ​ക്ഷണം
പെസഹാ​ഭ​ക്ഷണം

പെസഹാ​ഭ​ക്ഷ​ണ​ത്തിന്‌ അവശ്യം വേണ്ട വിഭവങ്ങൾ ഇവയാ​യി​രു​ന്നു: ചുട്ടെ​ടുത്ത ആട്ടിൻകു​ട്ടി (അതിന്റെ എല്ലുകൾ ഒന്നും ഒടിക്ക​രു​താ​യി​രു​ന്നു.) (1); പുളി​പ്പി​ല്ലാത്ത അപ്പം (2); കയ്‌പു​ചീര (3). (പുറ 12:5, 8; സംഖ 9:11) ഈജി​പ്‌തിൽ തങ്ങൾ അനുഭ​വിച്ച കയ്‌പേ​റിയ അടിമ​ജീ​വി​ത​മാ​യി​രി​ക്കാം കയ്‌പു​ചീര ഇസ്രാ​യേ​ല്യ​രു​ടെ മനസ്സി​ലേക്കു കൊണ്ടു​വ​ന്നത്‌. അവർ ഉപയോ​ഗിച്ച കയ്‌പു​ചീര ഒരുപക്ഷേ ഉമർച്ചീ​ര​യോ ചിക്കറി​യോ ഒരുതരം ആശാളി​ച്ചെ​ടി​യോ കാശി​നി​ച്ചെ​ടി​യോ ദുഗ്‌ധ​ഫേ​നി​യോ ആയിരി​ക്കാ​മെന്നു മിഷ്‌ന സൂചി​പ്പി​ക്കു​ന്നു. പുളി​പ്പി​ല്ലാത്ത അപ്പം, പൂർണ​ത​യുള്ള തന്റെ മനുഷ്യ​ശ​രീ​ര​ത്തി​ന്റെ പ്രതീ​ക​മാ​ണെന്നു യേശു പറഞ്ഞു. (മത്ത 26:26) അപ്പോ​സ്‌ത​ല​നായ പൗലോസ്‌ യേശു​വി​നെ ‘നമ്മുടെ പെസഹാ​ക്കു​ഞ്ഞാട്‌’ എന്നു വിളിച്ചു. (1കൊ 5:7) ഒന്നാം നൂറ്റാ​ണ്ടാ​യ​പ്പോ​ഴേ​ക്കും പെസഹാ​ഭ​ക്ഷ​ണ​ത്തി​ന്റെ ഭാഗമാ​യി വീഞ്ഞും (4) വിളമ്പാൻതു​ടങ്ങി. വീഞ്ഞ്‌, താൻ ബലിയാ​യി ചൊരി​യാ​നി​രി​ക്കുന്ന രക്തത്തിന്റെ പ്രതീ​ക​മാ​ണെന്നു യേശു പറഞ്ഞു.—മത്ത 26:27, 28.