മത്തായി എഴുതിയത്‌ 7:1-29

7  “നിങ്ങളെ വിധിക്കാതിരിക്കണമെങ്കിൽ നിങ്ങളും വിധിക്കുന്നതു നിറുത്തുക!+ 2  കാരണം നിങ്ങൾ വിധിക്കുന്ന രീതിയിൽ നിങ്ങളെയും വിധിക്കും.+ നിങ്ങൾ അളന്നുകൊടുക്കുന്ന അതേ അളവുപാത്രത്തിൽ നിങ്ങൾക്കും അളന്നുകിട്ടും.+ 3  സഹോദരന്റെ കണ്ണിലെ കരടു നോക്കുന്ന നീ സ്വന്തം കണ്ണിലെ കഴുക്കോൽ കാണാത്തത്‌ എന്താണ്‌?+ 4  സ്വന്തം കണ്ണിൽ കഴുക്കോൽ ഇരിക്കുമ്പോൾ സഹോദരനോട്‌, ‘നിൽക്കൂ, ഞാൻ നിന്റെ കണ്ണിൽനിന്ന്‌ കരട്‌ എടുത്തുകളയട്ടെ’ എന്നു പറയാൻ നിനക്ക്‌ എങ്ങനെ കഴിയും? 5  കപടഭക്താ, ആദ്യം സ്വന്തം കണ്ണിൽനിന്ന്‌ കഴുക്കോൽ എടുത്തുമാറ്റുക. അപ്പോൾ സഹോദരന്റെ കണ്ണിലെ കരടു ശരിക്കു കാണാനും അത്‌ എടുത്തുകളയാനും നിനക്കു പറ്റും. 6  “വിശുദ്ധമായതു നായ്‌ക്കൾക്ക്‌ ഇട്ടുകൊടുക്കരുത്‌; നിങ്ങളുടെ മുത്തുകൾ പന്നികളുടെ മുന്നിൽ എറിയുകയുമരുത്‌;+ അവ ആ മുത്തുകൾ ചവിട്ടിക്കളയുകയും തിരിഞ്ഞ്‌ നിങ്ങളെ ആക്രമിക്കുകയും ചെയ്യാൻ ഇടയാകരുതല്ലോ.+ 7  “ചോദിച്ചുകൊണ്ടിരിക്കൂ, നിങ്ങൾക്കു കിട്ടും.+ അന്വേഷിച്ചുകൊണ്ടിരിക്കൂ, നിങ്ങൾ കണ്ടെത്തും. മുട്ടിക്കൊണ്ടിരിക്കൂ, നിങ്ങൾക്കു തുറന്നുകിട്ടും.+ 8  കാരണം, ചോദിക്കുന്നവർക്കെല്ലാം കിട്ടുന്നു.+ അന്വേഷിക്കുന്നവരെല്ലാം കണ്ടെത്തുന്നു. മുട്ടുന്നവർക്കെല്ലാം തുറന്നുകിട്ടുന്നു. 9  മകൻ അപ്പം ചോദിച്ചാൽ നിങ്ങൾ ആരെങ്കിലും അവനു കല്ലു കൊടുക്കുമോ? 10  മീൻ ചോദിച്ചാൽ പാമ്പിനെ കൊടുക്കുമോ? 11  മക്കൾക്കു നല്ല സമ്മാനങ്ങൾ കൊടുക്കാൻ ദുഷ്ടന്മാരായ നിങ്ങൾക്ക്‌ അറിയാമെങ്കിൽ സ്വർഗസ്ഥനായ നിങ്ങളുടെ പിതാവ്‌ തന്നോടു ചോദിക്കുന്നവർക്കു നല്ല ദാനങ്ങൾ എത്രയധികം കൊടുക്കും!+ 12  “അതുകൊണ്ട്‌ മറ്റുള്ളവർ നിങ്ങൾക്കു ചെയ്‌തുതരണമെന്നു നിങ്ങൾ ആഗ്രഹിക്കുന്നതെല്ലാം അവർക്കും ചെയ്‌തുകൊടുക്കണം.*+ വാസ്‌തവത്തിൽ, നിയമത്തിന്റെയും പ്രവാചകവചനങ്ങളുടെയും സാരം ഇതാണ്‌.+ 13  “ഇടുങ്ങിയ വാതിലിലൂടെ അകത്ത്‌ കടക്കുക.+ കാരണം നാശത്തിലേക്കുള്ള വാതിൽ വീതിയുള്ളതും വഴി വിശാലവും ആണ്‌; അനേകം ആളുകളും പോകുന്നത്‌ അതിലൂടെയാണ്‌. 14  എന്നാൽ ജീവനിലേക്കുള്ള വാതിൽ ഇടുങ്ങിയതും വഴി ഞെരുക്കമുള്ളതും ആണ്‌. കുറച്ച്‌ പേർ മാത്രമേ അതു കണ്ടെത്തുന്നുള്ളൂ.+ 15  “കള്ളപ്രവാചകന്മാരെ സൂക്ഷിച്ചുകൊള്ളുക.+ അവർ ചെമ്മരിയാടുകളുടെ വേഷത്തിൽ+ നിങ്ങളുടെ അടുക്കൽ വരുന്നു; ഉള്ളിലോ അവർ കടിച്ചുകീറുന്ന ചെന്നായ്‌ക്കളാണ്‌.+ 16  അവരുടെ ഫലങ്ങളാൽ നിങ്ങൾക്ക്‌ അവരെ തിരിച്ചറിയാം. മുൾച്ചെടികളിൽനിന്ന്‌ മുന്തിരിപ്പഴമോ ഞെരിഞ്ഞിലുകളിൽനിന്ന്‌ അത്തിപ്പഴമോ പറിക്കാൻ പറ്റുമോ?+ 17  നല്ല മരം നല്ല ഫലങ്ങൾ തരുന്നു. ചീത്ത മരമോ ചീത്ത ഫലങ്ങളും.+ 18  നല്ല മരത്തിനു ചീത്ത ഫലങ്ങളും ചീത്ത മരത്തിനു നല്ല ഫലങ്ങളും തരാൻ കഴിയില്ല.+ 19  നല്ല ഫലങ്ങൾ തരാത്ത മരമൊക്കെ വെട്ടി തീയിലിടും.+ 20  അതെ, ഫലങ്ങളാൽ നിങ്ങൾക്ക്‌ അത്തരക്കാരെ തിരിച്ചറിയാം.+ 21  “എന്നോടു ‘കർത്താവേ, കർത്താവേ’ എന്നു പറയുന്ന എല്ലാവരും സ്വർഗരാജ്യത്തിൽ കടക്കില്ല; സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവർ മാത്രമാണു സ്വർഗരാജ്യത്തിൽ കടക്കുക.+ 22  ആ ദിവസം പലരും എന്നോട്‌ ഇങ്ങനെ ചോദിക്കും: ‘കർത്താവേ, കർത്താവേ,+ ഞങ്ങൾ അങ്ങയുടെ നാമത്തിൽ പ്രവചിച്ചില്ലേ? അങ്ങയുടെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കിയില്ലേ? അങ്ങയുടെ നാമത്തിൽ ധാരാളം അത്ഭുതങ്ങൾ കാണിച്ചില്ലേ?’+ 23  എന്നാൽ ഞാൻ അവരോട്‌, ‘എനിക്കു നിങ്ങളെ അറിയില്ല.* ധിക്കാരികളേ,* എന്റെ അടുത്തുനിന്ന്‌ പോകൂ!’ എന്നു തീർത്തുപറയും.+ 24  “അതുകൊണ്ട്‌ എന്റെ ഈ വചനങ്ങൾ കേട്ടനുസരിക്കുന്നവൻ പാറമേൽ വീടു പണിത വിവേകിയായ മനുഷ്യനെപ്പോലെയായിരിക്കും.+ 25  മഴ കോരിച്ചൊരിഞ്ഞു; വെള്ളപ്പൊക്കമുണ്ടായി; കാറ്റ്‌ ആ വീടിന്മേൽ ആഞ്ഞടിച്ചു; എന്നിട്ടും അതു വീണില്ല. കാരണം അതിന്റെ അടിസ്ഥാനം പാറയിലായിരുന്നു. 26  എന്നാൽ എന്റെ ഈ വചനങ്ങൾ കേട്ടനുസരിക്കാത്തവൻ മണലിൽ വീടു പണിത വിഡ്‌ഢിയെപ്പോലെയായിരിക്കും.+ 27  മഴ കോരിച്ചൊരിഞ്ഞു; വെള്ളപ്പൊക്കമുണ്ടായി; കാറ്റ്‌ ആ വീടിന്മേൽ ആഞ്ഞടിച്ചു;+ അതു നിലംപൊത്തി. അതു പൂർണമായും തകർന്നുപോയി.” 28  യേശു പറഞ്ഞതെല്ലാം കേട്ട ജനക്കൂട്ടം യേശു പഠിപ്പിക്കുന്ന രീതി കണ്ട്‌ അതിശയിച്ചുപോയി;+ 29  കാരണം അവരുടെ ശാസ്‌ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടാണ്‌+ യേശു പഠിപ്പിച്ചത്‌.

അടിക്കുറിപ്പുകള്‍

അഥവാ “മറ്റുള്ളവർ നിങ്ങളോട്‌ എങ്ങനെ പെരുമാറാനാണോ നിങ്ങൾ ആഗ്രഹിക്കുന്നത്‌, അതുപോലെ നിങ്ങൾ അവരോടും പെരുമാറണം.”
അഥവാ “പരിചയമില്ല.”
അഥവാ “നിയമലംഘകരേ.”

പഠനക്കുറിപ്പുകൾ

കപടഭക്തൻ: മത്ത 6:2, 5, 16 വാക്യ​ങ്ങ​ളിൽ യേശു ജൂതമ​ത​നേ​താ​ക്ക​ന്മാ​രെ​യാണ്‌ ഇങ്ങനെ വിളി​ച്ചത്‌. എന്നാൽ ഇവിടെ, സ്വന്തം കുറ്റങ്ങൾ അവഗണി​ച്ചി​ട്ടു മറ്റുള്ള​വ​രു​ടെ കുറ്റങ്ങ​ളിൽ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കുന്ന ശിഷ്യ​ന്മാ​രെ​യാണ്‌ യേശു ഇങ്ങനെ വിളി​ച്ചത്‌.

വിശു​ദ്ധ​മാ​യ​തു നായ്‌ക്കൾക്ക്‌ ഇട്ടു​കൊ​ടു​ക്ക​രുത്‌, മുത്തുകൾ പന്നിക​ളു​ടെ മുന്നിൽ എറിയ​രുത്‌: മോശ​യി​ലൂ​ടെ കൊടുത്ത നിയമ​മ​നു​സ​രിച്ച്‌ പന്നിക​ളും നായ്‌ക്ക​ളും അശുദ്ധ​മൃ​ഗ​ങ്ങ​ളാ​യി​രു​ന്നു. (ലേവ 11:7, 27) ഒരു വന്യമൃ​ഗം കൊന്ന മൃഗത്തി​ന്റെ മാംസം നായ്‌ക്കൾക്ക്‌ ഇട്ടു​കൊ​ടു​ക്കാൻ അനുവാ​ദ​മു​ണ്ടാ​യി​രു​ന്നു. (പുറ 22:31) എന്നാൽ “വിശു​ദ്ധ​മാം​സം,” അതായത്‌ ബലിയാ​യി അർപ്പിച്ച മൃഗങ്ങ​ളു​ടെ മാംസം, നായ്‌ക്കൾക്ക്‌ ഇട്ടു​കൊ​ടു​ക്കു​ന്നതു ജൂതപാ​ര​മ്പ​ര്യം വിലക്കി​യി​രു​ന്നു. മത്ത 7:6-ലെ ‘നായ്‌ക്കൾ,’ ‘പന്നികൾ’ എന്നീ പദങ്ങൾ ആലങ്കാ​രി​കാർഥ​ത്തി​ലാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. അത്‌ ആത്മീയ​മാ​യി മൂല്യ​വ​ത്തായ കാര്യങ്ങൾ വിലമ​തി​ക്കാത്ത ആളുകളെ കുറി​ക്കു​ന്നു. പന്നികൾ മുത്തു​കൾക്കു വില കല്‌പി​ക്കാ​ത്ത​തു​പോ​ലെ ആത്മീയ​കാ​ര്യ​ങ്ങളെ വിലമ​തി​ക്കാത്ത ആളുകൾ, അത്തരം കാര്യങ്ങൾ അറിയി​ക്കാൻ ചെല്ലു​ന്ന​വ​രോട്‌ അപമര്യാ​ദ​യാ​യി പെരു​മാ​റി​യേ​ക്കാം.

ചോദി​ച്ചു​കൊ​ണ്ടി​രി​ക്കൂ . . . അന്വേ​ഷി​ച്ചു​കൊ​ണ്ടി​രി​ക്കൂ . . . മുട്ടി​ക്കൊ​ണ്ടി​രി​ക്കൂ: “. . . കൊണ്ടി​രി​ക്കൂ” എന്നു പരിഭാ​ഷ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന ഗ്രീക്കു​ക്രി​യാ​രൂ​പം തുടർച്ച​യായ പ്രവൃ​ത്തി​യെ സൂചി​പ്പി​ക്കു​ന്നു. മടുത്ത്‌ പിന്മാ​റാ​തെ പ്രാർഥി​ക്കേ​ണ്ട​തി​ന്റെ ആവശ്യ​മാണ്‌ അതു കാണി​ക്കു​ന്നത്‌. മൂന്നു ക്രിയകൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നതു തീവ്ര​തയെ സൂചി​പ്പി​ക്കു​ന്നു. ലൂക്ക 11:5-8-ലെ ദൃഷ്ടാ​ന്ത​ത്തി​ലും യേശു സമാന​മായ ഒരു ആശയമാ​ണു പറയു​ന്നത്‌.

അപ്പം . . . കല്ല്‌: ജൂതന്മാ​രു​ടെ​യും ചുറ്റു​മുള്ള ജനതക​ളു​ടെ​യും ഒരു മുഖ്യാ​ഹാ​ര​മാ​യി​രു​ന്നു അപ്പം. വലുപ്പം​കൊ​ണ്ടും രൂപം​കൊ​ണ്ടും അതിനു കല്ലുക​ളോ​ടു സാമ്യ​വു​മു​ണ്ടാ​യി​രു​ന്നു. ഇക്കാര​ണ​ങ്ങ​ളാ​ലാ​യി​രി​ക്കാം യേശു അപ്പത്തെ കല്ലുമാ​യി ബന്ധപ്പെ​ടു​ത്തി സംസാ​രി​ച്ചത്‌. യേശു​വി​ന്റെ ചിന്തോ​ദ്ദീ​പ​ക​മായ ആ ചോദ്യ​ത്തി​ന്റെ ഉത്തരം ഇതാണ്‌: “അങ്ങനെ​യൊ​രു കാര്യം ചെയ്യു​ന്ന​തി​നെ​ക്കു​റിച്ച്‌ ഒരു അപ്പനു ചിന്തി​ക്കാ​നേ കഴിയില്ല.”​—മത്ത 7:10-ന്റെ പഠനക്കു​റി​പ്പു കാണുക.

മീൻ . . . പാമ്പ്‌: ഗലീല​ക്ക​ട​ലി​നു ചുറ്റും താമസി​ക്കു​ന്ന​വ​രു​ടെ ആഹാര​ത്തിൽ മീനിന്‌ ഒരു മുഖ്യ​സ്ഥാ​ന​മു​ണ്ടാ​യി​രു​ന്നു. അപ്പത്തി​ന്റെ​കൂ​ടെ സാധാരണ കഴിച്ചി​രുന്ന മീൻ, ചില തരം ചെറിയ പാമ്പു​ക​ളു​മാ​യി രൂപസാ​ദൃ​ശ്യ​മു​ള്ള​വ​യാ​യി​രു​ന്നു. സ്‌നേ​ഹ​മുള്ള ഒരു അപ്പനോ അമ്മയ്‌ക്കോ അങ്ങനെ​യൊ​രു കാര്യം ചെയ്യു​ന്ന​തി​നെ​ക്കു​റിച്ച്‌ ചിന്തി​ക്കാ​നേ കഴിയില്ല എന്നാണു ചിന്തോ​ദ്ദീ​പ​ക​മായ ആ ചോദ്യം സൂചി​പ്പി​ക്കു​ന്നത്‌.

ദുഷ്ടന്മാ​രാ​യ നിങ്ങൾ: കൈമാ​റി​ക്കി​ട്ടിയ പാപം നിമിത്തം എല്ലാ മനുഷ്യ​രും അപൂർണ​രാണ്‌. അതു​കൊ​ണ്ടു​തന്നെ അവരെ​ല്ലാം ഒരർഥ​ത്തിൽ ദുഷ്ടരാണ്‌.

എത്രയ​ധി​കം: യേശു മിക്ക​പ്പോ​ഴും ഈ ന്യായ​വാ​ദ​രീ​തി ഉപയോ​ഗി​ച്ചി​രു​ന്നു. ആദ്യം വളരെ വ്യക്തമായ ഒരു വസ്‌തുത അഥവാ ആളുകൾക്കു സുപരി​ചി​ത​മായ ഒരു സത്യം അവതരി​പ്പി​ക്കും. എന്നിട്ട്‌ അതിനെ അടിസ്ഥാ​ന​പ്പെ​ടു​ത്തി, മറ്റൊരു കാര്യ​ത്തെ​ക്കു​റിച്ച്‌ ശരിയായ നിഗമ​ന​ത്തിൽ എത്തി​ച്ചേ​രാൻ സഹായി​ക്കും. അങ്ങനെ, ലളിത​മായ ഒരു വസ്‌തുത ഉപയോ​ഗിച്ച്‌ ഗഹനമായ ഒരു ആശയം പഠിപ്പി​ക്കുന്ന രീതി​യാ​യി​രു​ന്നു ഇത്‌.​—മത്ത 10:25; 12:12; ലൂക്ക 11:13; 12:28.

നിയമ​വും പ്രവാ​ച​ക​വ​ച​ന​ങ്ങ​ളും: മത്ത 5:17-ന്റെ പഠനക്കു​റി​പ്പു കാണുക.

ഇടുങ്ങിയ വാതി​ലി​ലൂ​ടെ അകത്ത്‌ കടക്കുക: പുരാ​ത​ന​കാ​ലത്ത്‌ ചുറ്റു​മ​തി​ലുള്ള നഗരങ്ങ​ളു​ടെ പ്രവേ​ശ​ന​മാർഗം, കവാടങ്ങൾ അഥവാ വലിയ വാതി​ലു​കൾ ആയിരു​ന്നു. ആളുക​ളു​ടെ ജീവി​ത​ഗ​തി​യെ​യും പെരു​മാ​റ്റ​രീ​തി​യെ​യും കുറി​ക്കാൻ ബൈബി​ളിൽ വഴി, “പാത,” “മാർഗം” തുടങ്ങിയ പ്രയോ​ഗങ്ങൾ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. തികച്ചും വ്യത്യ​സ്‌ത​മായ രണ്ടു വഴികൾ ചിത്രീ​ക​രി​ക്കു​ന്നത്‌, ദൈവാം​ഗീ​കാ​ര​മുള്ള ജീവി​ത​ഗ​തി​യെ​യും ദൈവാം​ഗീ​കാ​ര​മി​ല്ലാത്ത ജീവി​ത​ഗ​തി​യെ​യും ആണ്‌. ഒരാൾക്കു ദൈവ​രാ​ജ്യ​ത്തി​ലേക്കു പ്രവേ​ശനം കിട്ടു​മോ ഇല്ലയോ എന്നു തീരു​മാ​നി​ക്കു​ന്നത്‌ അയാളു​ടെ ജീവി​ത​ഗ​തി​യാണ്‌.​—സങ്ക 1:1, 6; യിര 21:8; മത്ത 7:21.

നാശത്തി​ലേ​ക്കു​ള്ള വാതിൽ വീതി​യു​ള്ള​തും വഴി വിശാ​ല​വും: “നാശത്തി​ലേ​ക്കുള്ള വഴി വീതി​യു​ള്ള​തും വിശാ​ല​വും” എന്നാണു ചില കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളിൽ കാണു​ന്നത്‌. എന്നാൽ ഇവിടെ കാണുന്ന, താരത​മ്യേന ദൈർഘ്യം കൂടിയ ഈ പ്രയോ​ഗ​ത്തി​നു കൈ​യെ​ഴു​ത്തു​പ്ര​തി​ക​ളു​ടെ ശക്തമായ പിന്തു​ണ​യുണ്ട്‌. ഒപ്പം മത്ത 7:14-ലെ വാക്കു​ക​ളോട്‌ അതു കൂടുതൽ യോജി​ക്കു​ക​യും ചെയ്യുന്നു.​—അനു. എ3 കാണുക.

ചെമ്മരി​യാ​ടു​ക​ളു​ടെ വേഷം: അതായത്‌ ആലങ്കാ​രി​ക​മായ അർഥത്തിൽ വേഷ​പ്ര​ച്ഛ​ന്ന​രാ​യി വരുന്നവർ. തങ്ങൾ ദൈവ​ത്തി​ന്റെ ആരാധ​ക​രാ​കുന്ന “ആട്ടിൻകൂട്ട”ത്തിലെ നിരു​പ​ദ്ര​വ​കാ​രി​ക​ളായ അംഗങ്ങ​ളാ​ണെന്ന ധാരണ ജനിപ്പി​ക്കാൻ അത്തരക്കാർ ചെമ്മരി​യാ​ടി​ന്റേ​തു​പോ​ലുള്ള ഗുണങ്ങൾ പ്രകടി​പ്പി​ക്കും.

കടിച്ചു​കീ​റു​ന്ന ചെന്നാ​യ്‌ക്കൾ: ഒരു രൂപകാ​ല​ങ്കാ​രം. അങ്ങേയറ്റം അതി​മോ​ഹ​മുള്ള, സ്വാർഥ​നേ​ട്ട​ങ്ങൾക്കു​വേണ്ടി മറ്റുള്ള​വരെ ചൂഷണം ചെയ്യുന്ന ആളുകളെ കുറി​ക്കു​ന്നു.

ഫലങ്ങൾ: ആളുക​ളു​ടെ പ്രവൃ​ത്തി​ക​ളെ​യോ വാക്കു​ക​ളെ​യോ, അവർ പറയു​ക​യും പ്രവർത്തി​ക്കു​ക​യും ചെയ്യുന്ന കാര്യ​ങ്ങ​ളു​ടെ അനന്തര​ഫ​ല​ങ്ങ​ളെ​യോ കുറി​ക്കുന്ന ആലങ്കാ​രി​ക​പ്ര​യോ​ഗം.

ധിക്കാ​രി​ക​ളേ: അഥവാ “നിയമ​ലം​ഘ​കരേ.” മത്ത 24:12-ന്റെ പഠനക്കു​റി​പ്പു കാണുക.

മഴ . . . വെള്ള​പ്പൊ​ക്കം . . . കാറ്റ്‌: അപ്രതീ​ക്ഷി​ത​മാ​യി, ശക്തമായ കാറ്റിന്റെ അകമ്പടി​യോ​ടെ വരുന്ന പേമാ​രി​കൾ ഇസ്രാ​യേ​ലിൽ സാധാ​ര​ണ​മാണ്‌. (പ്രത്യേ​കിച്ച്‌ തേബത്ത്‌ മാസത്തിൽ, അതായത്‌ ഡിസംബർ/ജനുവരി മാസങ്ങ​ളിൽ.) അതിന്റെ ഫലമായി വിനാ​ശ​ക​മായ, പൊടു​ന്ന​നെ​യുള്ള പ്രളയ​ങ്ങ​ളും ഉണ്ടാകാം.​—അനു. ബി15 കാണുക.

അതിശ​യി​ച്ചു​പോ​യി: ഇവിടെ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു​ക്രി​യയെ “അത്ഭുതം​കൊണ്ട്‌ സ്‌തബ്ധ​രാ​യി” എന്നു നിർവ​ചി​ക്കാം. തുടർച്ചയെ കുറി​ക്കുന്ന ആ ക്രിയാ​രൂ​പം സൂചി​പ്പി​ക്കു​ന്നതു യേശു​വി​ന്റെ വാക്കുകൾ ജനക്കൂ​ട്ട​ത്തി​ന്റെ മനസ്സിൽ മായാത്ത മുദ്ര പതിപ്പി​ച്ചെ​ന്നാണ്‌.

യേശു പഠിപ്പി​ക്കുന്ന രീതി: ഈ പദപ്ര​യോ​ഗം, യേശു​വി​ന്റെ പഠിപ്പി​ക്കൽരീ​തി​കളെ മാത്രമല്ല ഉപദേ​ശ​ങ്ങ​ളെ​യും, അതായത്‌ ഗിരി​പ്ര​ഭാ​ഷ​ണ​ത്തിൽ യേശു പറഞ്ഞ എല്ലാ കാര്യ​ങ്ങ​ളെ​യും, കുറി​ക്കു​ന്നു.

അവരുടെ ശാസ്‌ത്രി​മാ​രെ​പ്പോ​ലെയല്ല: ആദരണീ​യ​രായ റബ്ബിമാ​രു​ടെ വാക്കു​കളെ ആധികാ​രി​ക​മാ​യി കണ്ട്‌ അത്‌ ഉദ്ധരിച്ച്‌ സംസാ​രി​ച്ചി​രുന്ന ശാസ്‌ത്രി​മാ​രെ​പ്പോ​ലെ​യ​ല്ലാ​യി​രു​ന്നു യേശു. യഹോ​വ​യു​ടെ പ്രതി​നി​ധി​യാ​യി, അധികാ​ര​മു​ള്ള​വ​നാ​യി​ട്ടാ​ണു യേശു സംസാ​രി​ച്ചത്‌. ദൈവ​വ​ച​ന​ത്തിൽ പറഞ്ഞി​രുന്ന കാര്യ​ങ്ങ​ളാ​യി​രു​ന്നു യേശു​വി​ന്റെ ഉപദേ​ശ​ങ്ങൾക്ക്‌ ആധാരം.​—യോഹ 7:16.

ദൃശ്യാവിഷ്കാരം

ചെന്നായ്‌
ചെന്നായ്‌

ഇസ്രാ​യേ​ലി​ലെ ചെന്നാ​യ്‌ക്കൾ പ്രധാ​ന​മാ​യും രാത്രി​യി​ലാണ്‌ ഇര പിടി​ക്കാ​റു​ള്ളത്‌. (ഹബ 1:8) ഭക്ഷണ​ത്തോട്‌ ആർത്തി​യുള്ള ഇക്കൂട്ടം ക്രൗര്യ​ത്തി​നും ധൈര്യ​ത്തി​നും പേരു​കേ​ട്ട​വ​യാണ്‌. അത്യാ​ഗ്ര​ഹി​ക​ളായ ഇവ പലപ്പോ​ഴും തങ്ങൾക്കു തിന്നാ​നാ​കു​ന്ന​തി​ലും കൂടുതൽ ആടുകളെ കൊല്ലാ​റുണ്ട്‌. മിക്ക​പ്പോ​ഴും ഇത്‌ അവയ്‌ക്കു കടിച്ച്‌ വലിച്ചു​കൊ​ണ്ടു​പോ​കാൻപോ​ലും പറ്റാത്ത​ത്ര​യാ​യി​രി​ക്കും. ബൈബി​ളിൽ മിക്കയി​ട​ങ്ങ​ളി​ലും മൃഗങ്ങ​ളെ​ക്കു​റി​ച്ചും അവയുടെ നല്ലതും മോശ​വും ആയ പ്രത്യേ​ക​തകൾ, ശീലങ്ങൾ എന്നിവ​യെ​ക്കു​റി​ച്ചും പരാമർശി​ച്ചി​രി​ക്കു​ന്നത്‌ ആലങ്കാ​രി​കാർഥ​ത്തി​ലാണ്‌. ഉദാഹ​ര​ണ​ത്തിന്‌, മരണശ​യ്യ​യിൽ വെച്ച്‌ യാക്കോബ്‌ നടത്തിയ പ്രവച​ന​ത്തിൽ ബന്യാ​മീൻ ഗോ​ത്രത്തെ ചെന്നാ​യെ​പ്പോ​ലുള്ള (കാനിസ്‌ ലൂപുസ്‌) ഒരു പോരാ​ളി​യാ​യി വർണി​ച്ചി​രി​ക്കു​ന്നു. (ഉൽ 49:27) പക്ഷേ ചെന്നായെ മിക്ക സ്ഥലങ്ങളി​ലും ക്രൗര്യം, അത്യാർത്തി, അക്രമ​സ്വ​ഭാ​വം, കുടിലത എന്നീ മോശം ഗുണങ്ങ​ളു​ടെ പ്രതീ​ക​മാ​യി​ട്ടാണ്‌ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌. ഉദാഹ​ര​ണ​ത്തിന്‌ കള്ളപ്ര​വാ​ച​ക​ന്മാ​രെ​യും (മത്ത 7:15) ക്രിസ്‌തീ​യ​ശു​ശ്രൂ​ഷയെ ക്രൂര​മാ​യി എതിർക്കു​ന്ന​വ​രെ​യും (മത്ത 10:16; ലൂക്ക 10:3) ക്രിസ്‌തീ​യ​സ​ഭ​യ്‌ക്കു​ള്ളിൽനിന്ന്‌ അതിനെ അപകട​പ്പെ​ടു​ത്താൻ നോക്കുന്ന വ്യാ​ജോ​പ​ദേ​ഷ്ടാ​ക്ക​ളെ​യും (പ്രവൃ 20:29, 30) ചെന്നാ​യ്‌ക്ക​ളോ​ടു താരത​മ്യ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ചെന്നാ​യ്‌ക്കൾ എത്രമാ​ത്രം അപകട​കാ​രി​ക​ളാ​ണെന്ന്‌ ഇടയന്മാർക്ക്‌ അറിയാ​മാ​യി​രു​ന്നു. “ചെന്നായ്‌ വരുന്നതു കാണു​മ്പോൾ ആടുകളെ വിട്ട്‌ ഓടി​ക്ക​ള​യുന്ന” ‘കൂലി​ക്കാ​ര​നെ​ക്കു​റിച്ച്‌’ യേശു പറഞ്ഞു. എന്നാൽ ‘നല്ല ഇടയനായ യേശു’ ‘ആടുക​ളെ​ക്കു​റിച്ച്‌ ചിന്തയി​ല്ലാത്ത’ ആ കൂലി​ക്കാ​ര​നെ​പ്പോ​ലെയല്ല. യേശു ‘ആടുകൾക്കു​വേണ്ടി സ്വന്തം ജീവൻ കൊടു​ത്തു.’—യോഹ 10:11-13.

അത്തി മരം, മുന്തി​രി​വള്ളി, മുൾച്ചെടി
അത്തി മരം, മുന്തി​രി​വള്ളി, മുൾച്ചെടി

ദൃഷ്ടാ​ന്ത​ങ്ങ​ളിൽ ഏതൊക്കെ ചെടി​ക​ളെ​ക്കു​റിച്ച്‌ പറയണ​മെന്നു യേശു വളരെ ശ്രദ്ധി​ച്ചാ​ണു തീരു​മാ​നി​ച്ചത്‌. ഉദാഹ​ര​ണ​ത്തിന്‌, മുന്തി​രി​ത്തോ​ട്ട​ത്തിൽ മിക്ക​പ്പോ​ഴും അത്തി മരം നട്ടിരു​ന്നു. ലൂക്ക 13:6-ലെ യേശു​വി​ന്റെ വാക്കുകൾ അതാണു സൂചി​പ്പി​ക്കു​ന്നത്‌. മറ്റു പല ബൈബിൾഭാ​ഗ​ങ്ങ​ളും അത്തിമ​ര​ത്തെ​യും (1) മുന്തി​രി​വ​ള്ളി​യെ​യും (2) കുറിച്ച്‌ ഒരുമിച്ച്‌ പരാമർശി​ച്ചി​ട്ടുണ്ട്‌. (2രാജ 18:31; യോവ 2:22) “സ്വന്തം മുന്തി​രി​വ​ള്ളി​യു​ടെ​യും അത്തി മരത്തി​ന്റെ​യും ചുവട്ടിൽ ഇരിക്കും” എന്ന പദപ്ര​യോ​ഗം സമാധാ​ന​ത്തെ​യും സമൃദ്ധി​യെ​യും സുരക്ഷി​ത​ത്വ​ത്തെ​യും പ്രതീ​ക​പ്പെ​ടു​ത്തി. (1രാജ 4:25; മീഖ 4:4; സെഖ 3:10) എന്നാൽ ആദാം പാപം ചെയ്‌ത​തി​നെ​ത്തു​ടർന്ന്‌ യഹോവ ഭൂമിയെ ശപിച്ച​തി​നെ​ക്കു​റിച്ച്‌ പറയു​ന്നി​ടത്ത്‌ മുൾച്ചെ​ടി​യെ​യും ഞെരി​ഞ്ഞി​ലി​നെ​യും കുറി​ച്ചാ​ണു പറഞ്ഞി​രി​ക്കു​ന്നത്‌. (ഉൽ 3:17, 18) മത്ത 7:16-ൽ മുൾച്ചെ​ടി​യെ​ക്കു​റിച്ച്‌ പറഞ്ഞ​പ്പോൾ യേശു​വി​ന്റെ മനസ്സി​ലു​ണ്ടാ​യി​രു​ന്നത്‌ ഏതു ചെടി​യാ​ണെന്നു കൃത്യ​മാ​യി പറയാ​നാ​കി​ല്ലെ​ങ്കി​ലും ചിത്ര​ത്തിൽ കാണി​ച്ചി​രി​ക്കു​ന്നത്‌ (സെന്റോ​റിയ ഇബേറിക്ക) (3) ഇസ്രാ​യേ​ലിൽ ധാരാ​ള​മാ​യി കാണുന്ന ഒരിനം മുൾച്ചെ​ടി​യാണ്‌.