വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിശുദ്ധ തിരുവെഴുത്തുകൾ​—പുതിയ ലോക ഭാഷാ​ന്തരം (പഠനപ്പ​തിപ്പ്‌)

ഉള്ളടക്കം

  • 1

    • ഒരു അപ്പനും ധിക്കാ​രി​ക​ളായ മക്കളും (1-9)

    • ആത്മാർഥ​ത​യി​ല്ലാത്ത ആരാധന യഹോ​വ​യ്‌ക്കു വെറുപ്പ്‌ (10-17)

    • “നമുക്കു കാര്യങ്ങൾ പറഞ്ഞ്‌ നേരെ​യാ​ക്കാം” (18-20)

    • സീയോ​നെ വീണ്ടും വിശ്വ​സ്‌ത​യായ നഗരമാ​ക്കും (21-31)

  • 2

    • യഹോ​വ​യു​ടെ പർവതം ഉന്നതമാ​യി​രി​ക്കും (1-5)

      • വാളുകൾ കലപ്പക​ളാ​കും (4)

    • യഹോ​വ​യു​ടെ ദിവസം അഹങ്കാ​രി​കളെ നാണം​കെ​ടു​ത്തും (6-22)

  • 3

    • യഹൂദ​യി​ലെ നേതാ​ക്ക​ന്മാർ ജനത്തെ വഴി​തെ​റ്റി​ക്കു​ന്നു (1-15)

    • ശൃംഗാ​രി​ക​ളായ സീയോൻപു​ത്രി​മാ​രെ ന്യായം വിധി​ക്കും (16-26)

  • 4

    • ഏഴു സ്‌ത്രീ​കൾ ഒരു പുരു​ഷ​നോട്‌ (1)

    • യഹോവ മുളപ്പി​ക്കു​ന്ന​തെ​ല്ലാം മഹത്തര​മാ​യി​രി​ക്കും (2-6)

  • 5

    • യഹോ​വ​യു​ടെ മുന്തി​രി​ത്തോ​ട്ട​ത്തെ​ക്കു​റി​ച്ചുള്ള പാട്ട്‌ (1-7)

    • യഹോ​വ​യു​ടെ മുന്തി​രി​ത്തോ​ട്ട​ത്തി​നു വരുന്ന കഷ്ടതകൾ (8-24)

    • സ്വന്തം ജനത്തിനു നേരെ ദൈവ​ത്തി​ന്റെ കോപം (25-30)

  • 6

    • യഹോവ ആലയത്തിൽ ഇരിക്കു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള ദിവ്യ​ദർശനം (1-4)

      • “യഹോവ പരിശു​ദ്ധൻ, പരിശു​ദ്ധൻ, പരിശു​ദ്ധൻ!” (3)

    • യശയ്യയു​ടെ ചുണ്ടു​ക​ളിൽനിന്ന്‌ അശുദ്ധി മാറ്റുന്നു (5-7)

    • യശയ്യയ്‌ക്കു നിയമനം കൊടു​ക്കു​ന്നു (8-10)

      • “ഇതാ ഞാൻ, എന്നെ അയച്ചാ​ലും!” (8)

    • “യഹോവേ, എത്ര നാൾ?” (11-13)

  • 7

    • ആഹാസ്‌ രാജാ​വി​നുള്ള സന്ദേശം (1-9)

      • ശെയാർ-യാശൂബ്‌ (3)

    • ഇമ്മാനു​വേൽ എന്ന അടയാളം (10-17)

    • അവിശ്വ​സ്‌ത​ത​യു​ടെ അനന്തര​ഫ​ലങ്ങൾ (18-25)

  • 8

    • അസീറി​യ​ക്കാ​രു​ടെ കടന്നു​ക​യറ്റം ഉണ്ടാകും (1-8)

      • മഹേർ-ശാലാൽ-ഹാശ്‌-ബസ്‌ (1-4)

    • പേടി​ക്ക​രുത്‌—“ദൈവം ഞങ്ങളു​ടെ​കൂ​ടെ​യുണ്ട്‌!” (9-17)

    • യശയ്യയും മക്കളും അടയാ​ള​ങ്ങൾപോ​ലെ (18)

    • ഭൂതങ്ങ​ളി​ലേക്കല്ല, നിയമ​ത്തി​ലേക്കു തിരി​യുക (19-22)

  • 9

    • ഗലീല ദേശത്ത്‌ വലി​യൊ​രു വെളിച്ചം (1-7)

      • സമാധാ​ന​പ്ര​ഭു​വി​ന്റെ ജനനം (6, 7)

    • ദൈവ​ത്തി​ന്റെ കൈ ഇസ്രാ​യേ​ലിന്‌ എതിരെ (8-21)

  • 10

    • ദൈവ​ത്തി​ന്റെ കൈ ഇസ്രാ​യേ​ലിന്‌ എതിരെ (1-4)

    • അസീറിയ—ദൈവ​കോ​പ​ത്തി​ന്റെ വടി (5-11)

    • അസീറി​യ​യ്‌ക്കു ശിക്ഷ (12-19)

    • യാക്കോ​ബി​ന്റെ ഒരു ശേഷിപ്പു മടങ്ങി​വ​രും (20-27)

    • ദൈവം അസീറി​യയെ ന്യായം വിധി​ക്കും (28-34)

  • 11

    • യിശ്ശാ​യി​യു​ടെ മുളയു​ടെ നീതി​യുള്ള ഭരണം (1-10)

      • ചെന്നാ​യും കുഞ്ഞാ​ടും ഒരുമി​ച്ച്‌ കഴിയും (6)

      • ഭൂമി മുഴുവൻ യഹോ​വ​യു​ടെ പരിജ്ഞാ​നം നിറയും (9)

    • ശേഷി​ച്ച​വരെ തിരികെ വരുത്തും (11-16)

  • 12

    • നന്ദി പറഞ്ഞു​കൊ​ണ്ടുള്ള പാട്ട്‌ (1-6)

      • “യഹോ​വ​യാം യാഹ്‌ എന്റെ ശക്തി” (2)

  • 13

    • ബാബി​ലോ​ണിന്‌ എതി​രെ​യുള്ള പ്രഖ്യാ​പനം (1-22)

      • യഹോ​വ​യു​ടെ ദിവസം അടുത്തി​രി​ക്കു​ന്നു! (6)

      • മേദ്യർ ബാബി​ലോ​ണി​നെ തോൽപ്പി​ക്കും (17)

      • ഇനി ഒരിക്ക​ലും ബാബി​ലോ​ണിൽ ആൾത്താ​മ​സ​മു​ണ്ടാ​കില്ല (20)

  • 14

    • ഇസ്രാ​യേൽ സ്വന്തം ദേശത്ത്‌ താമസി​ക്കും (1, 2)

    • ബാബി​ലോൺരാ​ജാ​വി​നെ പരിഹ​സി​ക്കു​ന്നു (3-23)

      • തിളങ്ങുന്ന നക്ഷത്രം ആകാശ​ത്തു​നിന്ന്‌ വീഴും (12)

    • യഹോ​വ​യു​ടെ കൈ അസീറി​യ​ക്കാ​രനെ തകർക്കും (24-27)

    • ഫെലി​സ്‌ത്യ​ക്കെ​തി​രെ​യുള്ള പ്രഖ്യാ​പനം (28-32)

  • 15

    • മോവാ​ബിന്‌ എതി​രെ​യുള്ള പ്രഖ്യാ​പനം (1-9)

  • 16

    • മോവാ​ബിന്‌ എതി​രെ​യുള്ള സന്ദേശ​ത്തി​ന്റെ തുടർച്ച (1-14)

  • 17

    • ദമസ്‌കൊ​സിന്‌ എതി​രെ​യുള്ള പ്രഖ്യാ​പനം (1-11)

    • യഹോവ ജനതകളെ ശകാരി​ക്കും (12-14)

  • 18

    • എത്യോ​പ്യ​ക്കെ​തി​രെ​യുള്ള സന്ദേശം (1-7)

  • 19

    • ഈജി​പ്‌തിന്‌ എതി​രെ​യുള്ള പ്രഖ്യാ​പനം (1-15)

    • ഈജി​പ്‌ത്‌ യഹോ​വയെ അറിയും (16-25)

      • ഈജി​പ്‌തിൽ യഹോ​വ​യ്‌ക്ക്‌ ഒരു യാഗപീ​ഠം (19)

  • 20

    • ഈജി​പ്‌തി​നും എത്യോ​പ്യ​ക്കും എതിരെ അടയാളം (1-6)

  • 21

    • കടലിന്റെ വിജന​ഭൂ​മി​ക്കെ​തി​രെ​യുള്ള പ്രഖ്യാ​പനം (1-10)

      • കാവൽഗോ​പു​ര​ത്തിൽ കാവൽ നിൽക്കു​ന്നു (8)

      • “ബാബി​ലോൺ വീണി​രി​ക്കു​ന്നു!” (9)

    • ദൂമയ്‌ക്കും മരു​പ്ര​ദേ​ശ​ത്തി​നും എതി​രെ​യുള്ള പ്രഖ്യാ​പനം (11-17)

      • “കാവൽക്കാ​രാ, രാത്രി കഴിയാ​റാ​യോ?” (11)

  • 22

    • ദിവ്യ​ദർശ​ന​ത്തി​ന്റെ താഴ്‌വ​ര​യെ​ക്കു​റി​ച്ചുള്ള പ്രഖ്യാ​പനം (1-14)

    • കാര്യ​സ്ഥ​നായ ശെബ്‌നയെ മാറ്റി എല്യാ​ക്കീ​മി​നെ നിയമി​ക്കു​ന്നു (15-25)

      • മരയാണി എന്ന പ്രതീകം (23-25)

  • 23

    • സോരി​ന്‌ എതി​രെ​യുള്ള പ്രഖ്യാ​പനം (1-18)

  • 24

    • യഹോവ ദേശം ശൂന്യ​മാ​ക്കും (1-23)

      • യഹോവ സീയോ​നിൽ രാജാവ്‌ (23)

  • 25

    • ദൈവ​ജ​ന​ത്തി​നു വലിയ അനു​ഗ്ര​ഹങ്ങൾ (1-12)

      • മേത്തരം വീഞ്ഞു​കൊണ്ട്‌ യഹോ​വ​യു​ടെ വിരുന്ന്‌ (6)

      • ഇനി മരണമില്ല (8)

  • 26

    • ആശ്രയ​ത്തെ​യും രക്ഷയെ​യും കുറി​ച്ചുള്ള പാട്ട്‌ (1-21)

      • യഹോ​വ​യാം യാഹ്‌ ശാശ്വ​ത​മായ പാറ (4)

      • ഭൂവാ​സി​കൾ നീതി എന്തെന്ന്‌ അറിയും (9)

      • “നിങ്ങളു​ടെ മരിച്ചവർ ജീവി​ക്കും” (19)

      • ഉൾമു​റി​ക​ളിൽ കയറി ഒളിച്ചി​രി​ക്കുക (20)

  • 27

    • യഹോവ ലിവ്യാ​ഥാ​നെ കൊന്നു​ക​ള​യും (1)

    • ഇസ്രാ​യേ​ലി​നെ മുന്തി​രി​ത്തോ​ട്ട​ത്തോട്‌ ഉപമി​ച്ചുള്ള പാട്ട്‌ (2-13)

  • 28

    • എഫ്രയീ​മി​ലെ മുഴു​ക്കു​ടി​യ​ന്മാ​രു​ടെ കാര്യം കഷ്ടം! (1-6)

    • യഹൂദ​യി​ലെ പുരോ​ഹി​ത​ന്മാ​രും പ്രവാ​ച​ക​ന്മാ​രും ആടിയാ​ടി നടക്കുന്നു (7-13)

    • “മരണവു​മാ​യി ഒരു ഉടമ്പടി” (14-22)

      • സീയോ​നിൽ അമൂല്യ​മായ ഒരു മൂലക്കല്ല്‌ (16)

      • യഹോ​വ​യു​ടെ അസാധാ​ര​ണ​മായ ജോലി (21)

    • യഹോ​വ​യു​ടെ ജ്ഞാനോ​പ​ദേ​ശ​ത്തെ​ക്കു​റി​ച്ചുള്ള ദൃഷ്ടാന്തം (23-29)

  • 29

    • അരി​യേ​ലി​ന്റെ കാര്യം കഷ്ടം! (1-16)

      • വായ്‌കൊ​ണ്ട്‌ മാത്രം ബഹുമാ​നി​ക്കു​ന്നതു ശരിയല്ല (13)

    • ബധിരൻ കേൾക്കും; അന്ധൻ കാണും (17-24)

  • 30

    • ഈജി​പ്‌തി​ന്റെ സഹായം​കൊണ്ട്‌ ഒരു ഗുണവു​മില്ല (1-7)

    • ആളുകൾ പ്രാവ​ച​നി​ക​സ​ന്ദേശം തള്ളിക്ക​ള​യു​ന്നു (8-14)

    • ആശ്രയി​ക്കു​ന്ന​താ​ണു ബലം (15-17)

    • യഹോവ തന്റെ ജനത്തോ​ടു കരുണ കാണി​ക്കു​ന്നു (18-26)

      • യഹോവ മഹാനായ ഉപദേ​ഷ്ടാവ്‌ (20)

      • “ഇതാണു വഴി” (21)

    • യഹോവ അസീറി​യ​യു​ടെ മേൽ ന്യായ​വി​ധി നടപ്പാ​ക്കും (27-33)

  • 31

    • യഥാർഥ​സ​ഹാ​യം തരുന്നതു ദൈവ​മാണ്‌, മനുഷ്യ​രല്ല (1-9)

      • ഈജി​പ്‌തി​ന്റെ കുതി​രകൾ വെറും മാംസം (3)

  • 32

    • ഒരു രാജാ​വും പ്രഭു​ക്ക​ന്മാ​രും ന്യായ​ത്തോ​ടെ ഭരിക്കും (1-8)

    • ഉദാസീ​ന​രായ സ്‌ത്രീ​കൾക്കുള്ള മുന്നറി​യിപ്പ്‌ (9-14)

    • ആത്മാവി​നെ ചൊരി​യു​മ്പോൾ അനു​ഗ്ര​ഹങ്ങൾ (15-20)

  • 33

    • ന്യായ​വി​ധി​യും നീതി​മാ​ന്മാർക്കുള്ള പ്രത്യാ​ശ​യും (1-24)

      • യഹോവ ന്യായാ​ധി​പ​നും നിയമ​നിർമാ​താ​വും രാജാ​വും (22)

      • “എനിക്കു രോഗ​മാണ്‌” എന്ന്‌ ആരും പറയില്ല (24)

  • 34

    • ജനതക​ളോ​ടുള്ള യഹോ​വ​യു​ടെ പ്രതി​കാ​രം (1-4)

    • ഏദോം ശൂന്യ​മാ​കും (5-17)

  • 35

    • വീണ്ടും പറുദീ​സ​യാ​ക്കും (1-7)

      • അന്ധൻ കാണും; ബധിരൻ കേൾക്കും (5)

    • മോചി​ത​രാ​യ​വർക്കുള്ള വിശു​ദ്ധ​വഴി (8-10)

  • 36

    • സൻഹെ​രീബ്‌ യഹൂദയെ ആക്രമി​ക്കു​ന്നു (1-3)

    • റബ്‌ശാ​ക്കെ യഹോ​വയെ നിന്ദി​ക്കു​ന്നു (4-22)

  • 37

    • ഹിസ്‌കിയ യശയ്യയി​ലൂ​ടെ ദൈവ​ത്തി​ന്റെ സഹായം തേടുന്നു (1-7)

    • സൻഹെ​രീബ്‌ യരുശ​ലേ​മി​നെ ഭീഷണി​പ്പെ​ടു​ത്തു​ന്നു (8-13)

    • ഹിസ്‌കി​യ​യു​ടെ പ്രാർഥന (14-20)

    • യശയ്യ ദൈവ​ത്തിൽനി​ന്നുള്ള മറുപടി അറിയി​ക്കു​ന്നു (21-35)

    • ഒരു ദൈവ​ദൂ​തൻ 1,85,000 അസീറി​യ​ക്കാ​രെ കൊല്ലു​ന്നു (36-38)

  • 38

    • ഹിസ്‌കി​യ​യ്‌ക്കു രോഗം പിടി​ക്കു​ന്നു, സുഖം പ്രാപി​ക്കു​ന്നു (1-22)

      • കൃതജ്ഞ​താ​ഗീ​തം (10-20)

  • 39

    • ബാബി​ലോൺരാ​ജാവ്‌ അയച്ച ദൂതന്മാർ (1-8)

  • 40

    • ദൈവ​ജ​നത്തെ ആശ്വസി​പ്പി​ക്കു​ന്നു (1-11)

      • വിജന​ഭൂ​മി​യിൽ ഒരു ശബ്ദം (3-5)

    • ദൈവ​ത്തി​ന്റെ മാഹാ​ത്മ്യം (12-31)

      • ജനതകൾ അളവു​തൊ​ട്ടി​യി​ലെ ഒരു തുള്ളി വെള്ളം​പോ​ലെ (15)

      • ദൈവം “ഭൂഗോ​ള​ത്തി​നു” മുകളിൽ വസിക്കു​ന്നു (22)

      • നക്ഷത്ര​ങ്ങ​ളെ​യെ​ല്ലാം പേരെ​ടുത്ത്‌ വിളി​ക്കു​ന്നു (26)

      • ദൈവം ക്ഷീണി​ക്കു​ന്നില്ല (28)

      • യഹോ​വ​യിൽ പ്രത്യാശ വെക്കു​ന്നതു ശക്തി പകരും (29-31)

  • 41

    • കീഴടക്കി മുന്നേ​റുന്ന ഒരാൾ സൂര്യോ​ദ​യ​ത്തിൽനിന്ന്‌ (1-7)

    • ഇസ്രാ​യേ​ലി​നെ ദൈവ​ത്തി​ന്റെ ദാസനാ​യി തിര​ഞ്ഞെ​ടു​ക്കു​ന്നു (8-20)

      • ‘എന്റെ സ്‌നേ​ഹി​ത​നായ അബ്രാ​ഹാം’ (8)

    • മറ്റു ദൈവ​ങ്ങളെ വെല്ലു​വി​ളി​ക്കു​ന്നു (21-29)

  • 42

    • ദൈവ​ത്തി​ന്റെ ദാസൻ; ദാസന്റെ ദൗത്യം (1-9)

      • ‘യഹോവ എന്നാണ്‌ എന്റെ പേര്‌’ (8)

    • യഹോ​വയെ സ്‌തു​തി​ക്കാ​നുള്ള ഒരു പുതിയ പാട്ട്‌ (10-17)

    • ഇസ്രാ​യേൽ അന്ധനും ബധിര​നും (18-25)

  • 43

    • യഹോവ തന്റെ ജനത്തെ വീണ്ടും കൂട്ടി​ച്ചേർക്കു​ന്നു (1-7)

    • ദൈവങ്ങൾ വിചാരണ നേരി​ടു​ന്നു (8-13)

      • “നിങ്ങൾ എന്റെ സാക്ഷികൾ” (10, 12)

    • ബാബി​ലോ​ണിൽനിന്ന്‌ മോചനം (14-21)

    • “വരൂ, നമുക്കു തമ്മിൽ വാദി​ക്കാം” (22-28)

  • 44

    • ദൈവം തിര​ഞ്ഞെ​ടുത്ത ജനത്തിന്‌ അനു​ഗ്ര​ഹങ്ങൾ (1-5)

    • യഹോ​വ​യ​ല്ലാ​തെ വേറൊ​രു ദൈവ​വു​മില്ല (6-8)

    • വിഗ്ര​ഹങ്ങൾ ഉണ്ടാക്കു​ന്ന​തി​ലെ വിഡ്‌ഢി​ത്തം (9-20)

    • യഹോവ ഇസ്രാ​യേ​ലി​ന്റെ വീണ്ടെ​ടു​പ്പു​കാ​രൻ (21-23)

    • കോ​രെ​ശി​നെ ഉപയോ​ഗിച്ച്‌ പുനർനിർമി​ക്കും (24-28)

  • 45

    • കോ​രെശ്‌—ബാബി​ലോൺ കീഴട​ക്കാ​നുള്ള അഭിഷി​ക്തൻ (1-8)

    • കളിമണ്ണു കുശവ​നോ​ടു കലഹി​ക്കാ​റില്ല (9-13)

    • മറ്റു ജനതകൾ ഇസ്രാ​യേ​ലി​നെ ആദരി​ക്കു​ന്നു (14-17)

    • ദൈവ​ത്തി​ന്റെ സൃഷ്ടി​ക​ളും വെളി​പ്പെ​ടു​ത്ത​ലു​ക​ളും വിശ്വാ​സ​യോ​ഗ്യം (18-25)

      • താമസ​ത്തി​നു​വേ​ണ്ടി​യാ​ണു ഭൂമിയെ സൃഷ്ടി​ച്ചത്‌ (18)

  • 46

    • ബാബി​ലോ​ണി​ലെ വിഗ്ര​ഹ​ങ്ങ​ളും ഇസ്രാ​യേ​ലി​ന്റെ ദൈവ​വും (1-13)

      • യഹോവ ഭാവി മുൻകൂ​ട്ടി​പ്പ​റ​യു​ന്നു (10)

      • സൂര്യോ​ദ​യ​ത്തിൽനിന്ന്‌ ഒരു ഇരപി​ടി​യൻ പക്ഷി (11)

  • 47

    • ബാബി​ലോ​ണി​ന്റെ പതനം (1-15)

      • ജ്യോ​തി​ഷ​ക്കാ​രു​ടെ പൊള്ള​ത്തരം തുറന്നു​കാ​ട്ടു​ന്നു (13-15)

  • 48

    • ഇസ്രാ​യേ​ലി​നെ ശകാരി​ക്കു​ന്നു, ശുദ്ധീ​ക​രി​ക്കു​ന്നു (1-11)

    • യഹോവ ബാബി​ലോ​ണിന്‌ എതിരെ നടപടി​യെ​ടു​ക്കും (12-16എ)

    • ദൈവ​ത്തി​ന്റെ ഉപദേ​ശങ്ങൾ പ്രയോ​ജ​ന​മു​ള്ളവ (16ബി-19)

    • “ബാബി​ലോ​ണിൽനിന്ന്‌ പുറത്ത്‌ കടക്കൂ!” (20-22)

  • 49

    • യഹോ​വ​യു​ടെ ദാസനു കിട്ടിയ നിയമനം (1-12)

      • ജനതകൾക്ക്‌ ഒരു വെളിച്ചം (6)

    • ഇസ്രാ​യേ​ലി​നെ ആശ്വസി​പ്പി​ക്കു​ന്നു (13-26)

  • 50

    • ഇസ്രാ​യേ​ലി​ന്റെ പാപങ്ങൾ കാരണം ഉണ്ടായ കുഴപ്പങ്ങൾ (1-3)

    • യഹോ​വ​യു​ടെ അനുസ​ര​ണ​മുള്ള ദാസൻ (4-11)

      • വിദ്യാ​സ​മ്പ​ന്ന​രു​ടെ നാവും കാതും (4)

  • 51

    • സീയോ​നെ പുനരു​ദ്ധ​രിച്ച്‌ ഏദെൻ തോട്ടം​പോ​ലെ​യാ​ക്കും (1-8)

    • സീയോ​ന്റെ കരുത്ത​നായ സ്രഷ്ടാവ്‌ ആശ്വസി​പ്പി​ക്കു​ന്നു (9-16)

    • യഹോ​വ​യു​ടെ ക്രോ​ധ​ത്തി​ന്റെ പാനപാ​ത്രം (17-23)

  • 52

    • സീയോ​നേ, ഉണരൂ! (1-12)

      • സന്തോ​ഷ​വാർത്ത​യു​മാ​യി വരുന്ന​വ​രു​ടെ പാദങ്ങൾ മനോ​ഹരം (7)

      • സീയോ​ന്റെ കാവൽക്കാർ ഒന്നിച്ച്‌ ആരവം മുഴക്കു​ന്നു (8)

      • യഹോ​വ​യു​ടെ ഉപകര​ണങ്ങൾ ചുമക്കു​ന്നവർ ശുദ്ധി​യു​ള്ള​വ​രാ​യി​രി​ക്കണം (11)

    • യഹോ​വ​യു​ടെ ദാസൻ ഉന്നതനാ​കും (13-15)

      • വികൃ​ത​മായ രൂപം (14)

  • 53

    • യഹോ​വ​യു​ടെ ദാസന്റെ കഷ്ടതക​ളും മരണവും ശവസം​സ്‌കാ​ര​വും (1-12)

      • നിന്ദി​ക്ക​പ്പെ​ടു​ന്നു, അവഗണി​ക്ക​പ്പെ​ടു​ന്നു (3)

      • രോഗ​ങ്ങ​ളും വേദന​ക​ളും ചുമക്കു​ന്നു (4)

      • “അറുക്കാ​നുള്ള ആടി​നെ​പ്പോ​ലെ” (7)

      • അവൻ അനേക​രു​ടെ പാപങ്ങൾ ചുമന്നു (12)

  • 54

    • വന്ധ്യയായ സീയോ​നു ധാരാളം പുത്ര​ന്മാർ ഉണ്ടാകും (1-17)

      • യഹോവ സീയോ​ന്റെ ഭർത്താവ്‌ (5)

      • സീയോ​ന്റെ പുത്ര​ന്മാ​രെ യഹോവ പഠിപ്പി​ക്കും (13)

      • സീയോ​ന്‌ എതിരെ ഉണ്ടാക്കുന്ന ആയുധങ്ങൾ നിഷ്‌ഫലം (17)

  • 55

    • സൗജന്യ​മാ​യി കഴിക്കാ​നും കുടി​ക്കാ​നും ക്ഷണിക്കു​ന്നു (1-5)

    • യഹോ​വ​യെ​യും യഹോ​വ​യു​ടെ വിശ്വാ​സ​യോ​ഗ്യ​മായ വാക്കു​ക​ളെ​യും അന്വേ​ഷി​ക്കുക (6-13)

      • ദൈവ​ത്തി​ന്റെ വഴികൾ മനുഷ്യ​രു​ടേ​തി​ലും ഉയർന്നത്‌ (8, 9)

      • ദൈവം പറഞ്ഞ​തെ​ല്ലാം ഉറപ്പാ​യും നടക്കും (10, 11)

  • 56

    • അന്യ​ദേ​ശ​ക്കാർക്കും ഷണ്ഡന്മാർക്കും അനു​ഗ്രഹം (1-8)

      • എല്ലാവർക്കു​മാ​യി ഒരു പ്രാർഥ​നാ​ലയം (7)

    • അന്ധരായ കാവൽക്കാർ, ഊമനാ​യ്‌ക്കൾ (9-12)

  • 57

    • നീതി​മാ​നും വിശ്വ​സ്‌ത​രും നശിക്കു​ന്നു (1, 2)

    • ഇസ്രാ​യേ​ലി​ന്റെ ആത്മീയ​വേ​ശ്യാ​വൃ​ത്തി വെളി​ച്ചത്ത്‌ കൊണ്ടു​വ​രു​ന്നു (3-13)

    • എളിയ​വരെ ആശ്വസി​പ്പി​ക്കു​ന്നു (14-21)

      • ദുഷ്ടന്മാർ ഇളകി​മ​റി​യുന്ന കടൽപോ​ലെ (20)

      • ദുഷ്ടന്മാർക്കു സമാധാ​ന​മില്ല (21)

  • 58

    • ശരിയായ ഉപവാ​സ​വും തെറ്റായ ഉപവാ​സ​വും (1-12)

    • ആഹ്ലാദ​ത്തോ​ടെ ശബത്ത്‌ ആചരി​ക്കുക (13, 14)

  • 59

    • ഇസ്രാ​യേ​ലി​ന്റെ പാപങ്ങൾ അവരെ ദൈവ​ത്തിൽനിന്ന്‌ അകറ്റുന്നു (1-8)

    • പാപങ്ങൾ ഏറ്റുപ​റ​യു​ന്നു (9-15എ)

    • മാനസാ​ര​ന്ത​പ്പെ​ടു​ന്ന​വർക്കു​വേണ്ടി യഹോവ ഇടപെ​ടു​ന്നു (15ബി-21)

  • 60

    • യഹോ​വ​യു​ടെ തേജസ്സു സീയോ​ന്റെ മേൽ ഉദിക്കു​ന്നു (1-22)

      • കൂടണ​യുന്ന പ്രാവു​കൾപോ​ലെ (8)

      • ചെമ്പിനു പകരം സ്വർണം (17)

      • കുറഞ്ഞവൻ ആയിര​മാ​യി​ത്തീ​രും (22)

  • 61

    • സന്തോ​ഷ​വാർത്ത ഘോഷി​ക്കാൻ അഭി​ഷേകം ചെയ്‌തു (1-11)

      • ‘യഹോ​വ​യു​ടെ പ്രസാ​ദ​ത്തി​ന്റെ വർഷം’ (2)

      • “നീതി​യു​ടെ വൻമരങ്ങൾ” (3)

      • അന്യനാ​ട്ടു​കാർ സഹായ​മാ​കും (5)

      • “യഹോ​വ​യു​ടെ പുരോ​ഹി​ത​ന്മാർ” (6)

  • 62

    • സീയോ​ന്റെ പുതിയ പേര്‌ (1-12)

  • 63

    • ജനതക​ളോ​ടുള്ള യഹോ​വ​യു​ടെ പ്രതി​കാ​രം (1-6)

    • പണ്ടുകാ​ലത്ത്‌ യഹോവ അചഞ്ചല​സ്‌നേഹം കാണിച്ച വിധം (7-14)

    • പശ്ചാത്താ​പ​ത്തോ​ടെ​യുള്ള പ്രാർഥന (15-19)

  • 64

    • പശ്ചാത്താ​പ​ത്തോ​ടെ​യുള്ള പ്രാർഥ​ന​യു​ടെ തുടർച്ച (1-12)

      • യഹോവ ‘ഞങ്ങളുടെ കുശവൻ’ (8)

  • 65

    • വിഗ്ര​ഹാ​രാ​ധി​കൾക്കെ​തി​രെ യഹോ​വ​യു​ടെ ന്യായ​വി​ധി (1-16)

      • ഭാഗ്യ​ദേ​വ​നും വിധി​യു​ടെ ദേവനും (11)

      • “എന്റെ ദാസന്മാർ ഭക്ഷിക്കും” (13)

    • പുതിയ ആകാശ​വും പുതിയ ഭൂമി​യും (17-25)

      • വീടുകൾ പണിയും; മുന്തി​രി​ത്തോ​ട്ടങ്ങൾ നട്ടുണ്ടാ​ക്കും (21)

      • ആരും വെറുതേ അധ്വാ​നി​ക്കില്ല (23)

  • 66

    • സത്യാ​രാ​ധ​ന​യും തെറ്റായ ആരാധ​ന​യും (1-6)

    • സീയോൻ എന്ന അമ്മയും പുത്ര​ന്മാ​രും (7-17)

    • ആരാധ​ന​യ്‌ക്ക്‌ ആളുകളെ യരുശ​ലേ​മിൽ കൂട്ടി​ച്ചേർക്കു​ന്നു (18-24)