യശയ്യ 15:1-9
15 മോവാബിന് എതിരെയുള്ള ഒരു പ്രഖ്യാപനം:+
ഒറ്റ രാത്രികൊണ്ട് അതിനെ നശിപ്പിച്ചതിനാൽഅർ-മോവാബ്+ നിശ്ശബ്ദമായിരിക്കുന്നു.
ഒറ്റ രാത്രികൊണ്ട് അതിനെ നശിപ്പിച്ചതിനാൽകീർ-മോവാബ്+ നിശ്ശബ്ദമായിരിക്കുന്നു.
2 അവൻ ദേവാലയത്തിലേക്കും ദീബോനിലേക്കും+ കയറിച്ചെന്നു;കരയാനായി അവൻ ആരാധനാസ്ഥലങ്ങളിലേക്കു* പോയി.
നെബോയെയും+ മെദബയെയും+ ഓർത്ത് മോവാബ് അലമുറയിടുന്നു.
എല്ലാവരും തല വടിച്ച് കഷണ്ടി ഉണ്ടാക്കിയിരിക്കുന്നു,+ അവരെല്ലാം താടി മുറിച്ചുകളഞ്ഞിരിക്കുന്നു.+
3 തെരുവുകളിൽ അവർ വിലാപവസ്ത്രം ധരിച്ച് നടക്കുന്നു.
മേൽക്കൂരകളിലും പൊതുസ്ഥലങ്ങളിലും* അവർ നിലവിളിക്കുന്നു;അവർ കരഞ്ഞുകൊണ്ട് താഴേക്ക് ഇറങ്ങിവരുന്നു.+
4 ഹെശ്‌ബോനും എലെയാലെയും+ ഉറക്കെ കരയുന്നു;അവരുടെ ശബ്ദം യാഹാസ്+ വരെ കേൾക്കാം.
അതുകൊണ്ട് മോവാബിലെ ആയുധധാരികൾ ഉറക്കെ വിളിക്കുന്നു.
അവൻ പേടിച്ചുവിറയ്ക്കുന്നു.
5 എന്റെ ഹൃദയം മോവാബിനെ ഓർത്ത് തേങ്ങുന്നു.
അവിടെനിന്നുള്ള അഭയാർഥികൾ സോവരും+ എഗ്ലത്ത്-ശെലീശിയയും+ വരെ ഓടിപ്പോയിരിക്കുന്നു.
അവർ കരഞ്ഞുകൊണ്ട് ലൂഹീത്തുകയറ്റം കയറുന്നു.തങ്ങൾക്കു വന്ന ദുരന്തം ഓർത്ത് ഹോരോനയീമിലേക്കുള്ള വഴിയിൽ അവർ നിലവിളിക്കുന്നു.+
6 നിമ്രീമിലെ നീരുറവ് വറ്റിവരണ്ടു;പച്ചപ്പുല്ലെല്ലാം കരിഞ്ഞുപോയി,പുൽച്ചെടികൾ കരിഞ്ഞ് പച്ചപ്പ് ഇല്ലാതായിരിക്കുന്നു.
7 അതുകൊണ്ട്, തങ്ങളുടെ സമ്പത്തും സംഭരണശാലകളിൽ ബാക്കി വന്ന വസ്തുക്കളും അവർ എടുത്തുകൊണ്ടുപോകുന്നു;അവർ വെള്ളില മരങ്ങളുടെ താഴ്വരയിലൂടെ കടന്നുപോകുന്നു.*
8 അവരുടെ നിലവിളി മോവാബ് ദേശത്തെങ്ങും അലയടിക്കുന്നു.+
അവരുടെ കരച്ചിൽ എഗ്ലയീം വരെ കേൾക്കാം;അവരുടെ കരച്ചിൽ ബേർ-ഏലീം വരെ കേൾക്കാം.
9 ദീമോൻ നീരുറവ് രക്തംകൊണ്ട് നിറഞ്ഞിരിക്കുന്നു,എന്നാൽ ദീമോനുള്ള ശിക്ഷ അവസാനിക്കുന്നില്ല:
രക്ഷപ്പെടുന്ന മോവാബ്യർക്കുംദേശത്ത് ശേഷിക്കുന്നവർക്കും എതിരെ ഞാൻ ഒരു സിംഹത്തെ വരുത്തും.+
അടിക്കുറിപ്പുകള്‍
^ അക്ഷ. “ഉയർന്ന സ്ഥലങ്ങളിലേക്ക്.”
^ അഥവാ “പൊതുചത്വരങ്ങളിലും.”
^ അഥവാ “നീർച്ചാൽ കുറുകെ കടക്കുന്നു.”