യശയ്യ 19:1-25

19  ഈജി​പ്‌തി​ന്‌ എതി​രെ​യുള്ള ഒരു പ്രഖ്യാ​പനം:+ അതാ, യഹോവ വേഗത​യേ​റിയ ഒരു മേഘത്തിൽ ഈജി​പ്‌തി​ലേക്കു വരുന്നു. ഈജി​പ്‌തി​ലെ ഒരു ഗുണവു​മി​ല്ലാത്ത ദൈവങ്ങൾ+ സത്യ​ദൈ​വ​ത്തി​ന്റെ മുന്നിൽ വിറയ്‌ക്കും,ഈജി​പ്‌തി​ന്റെ ഹൃദയം പേടിച്ച്‌ ഉരുകി​പ്പോ​കും.  2  “ഞാൻ ഈജി​പ്‌തു​കാ​രെ ഈജി​പ്‌തു​കാർക്കെ​തി​രെ എഴു​ന്നേൽപ്പി​ക്കും,അവർ പരസ്‌പരം പോര​ടി​ക്കും,അവർ ഓരോ​രു​ത്ത​രും തന്റെ സഹോ​ദ​ര​നും അയൽക്കാ​ര​നും എതിരെ തിരി​യും,നഗരം നഗര​ത്തോ​ടും രാജ്യം രാജ്യ​ത്തോ​ടും പോരാ​ടും.  3  ഈജിപ്‌തിന്റെ ആത്മാവ്‌ കുഴങ്ങി​പ്പോ​കും,ഞാൻ അതിന്റെ പദ്ധതികൾ തകിടം​മ​റി​ക്കും,+ അവർ ഒരു ഗുണവു​മി​ല്ലാത്ത ദൈവ​ങ്ങ​ളി​ലുംആത്മാക്ക​ളു​ടെ ഉപദേശം തേടുന്നവരിലും* ഭാവി പറയു​ന്ന​വ​രി​ലും മന്ത്രവാ​ദി​ക​ളി​ലും അഭയം തേടും.+  4  ഞാൻ ഈജി​പ്‌തി​നെ നിർദ​യ​നായ ഒരു യജമാ​നന്റെ കൈയിൽ ഏൽപ്പി​ക്കും,നിഷ്‌ഠു​ര​നാ​യ ഒരു രാജാവ്‌ അവരെ ഭരിക്കും”+ എന്നു സൈന്യ​ങ്ങ​ളു​ടെ കർത്താ​വായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.  5  കടലിലെ വെള്ളം വറ്റി​പ്പോ​കും,നദി വരണ്ടു​ണ​ങ്ങി​പ്പോ​കും.+  6  നദികൾ ചീഞ്ഞു​നാ​റും;ഈജി​പ്‌തി​ലെ നൈലി​ന്റെ കനാലു​കൾ വെള്ളം കുറഞ്ഞ്‌ വറ്റിവ​ര​ളും. ഈറ്റയും ഞാങ്ങണ​യും അഴുകി​പ്പോ​കും.+  7  നൈൽ നദിയു​ടെ തീരങ്ങ​ളി​ലും അതിന്റെ അഴിമു​ഖ​ത്തും ഉള്ള ചെടി​ക​ളുംനൈലി​ന്റെ കരയിലെ വിത്തു പാകിയ എല്ലാ കൃഷിയിടങ്ങളും+ ഉണങ്ങി​പ്പോ​കും.+ കാറ്റ്‌ അതിനെ ഊതി​പ്പ​റ​പ്പി​ക്കും; അത്‌ ഇല്ലാതാ​കും.  8  മീൻപിടുത്തക്കാർ ദുഃഖി​ച്ചു​ക​ര​യും,നൈലിൽ ചൂണ്ടയി​ടു​ന്നവർ വിലപി​ക്കും,വല വീശു​ന്നവർ എണ്ണത്തിൽ ചുരു​ക്ക​മാ​കും.  9  ചീകി വെടി​പ്പാ​ക്കിയ ലിനൻനാ​രു​കൊണ്ട്‌ പണിയെടുക്കുന്നവരും+തറിയിൽ വെള്ളത്തു​ണി നെയ്‌തെ​ടു​ക്കു​ന്ന​വ​രും ലജ്ജിത​രാ​കും. 10  അവളുടെ നെയ്‌ത്തു​കാർ തകർന്നു​പോ​കും,കൂലി​ക്കാ​രെ​ല്ലാം ദുഃഖി​ച്ചു​ക​ര​യും. 11  സോവാന്റെ പ്രഭുക്കന്മാർ+ വിഡ്‌ഢി​ക​ളാണ്‌. ഫറവോ​ന്റെ മഹാജ്ഞാ​നി​ക​ളായ ഉപദേ​ഷ്ടാ​ക്കൾ മണ്ടത്തരം വിളമ്പു​ന്നു.+ “ഞാൻ ജ്ഞാനി​ക​ളു​ടെ പിൻമു​റ​ക്കാ​ര​നാണ്‌; പുരാ​ത​ന​രാ​ജാ​ക്ക​ന്മാ​രു​ടെ വംശജൻ”എന്നു നിങ്ങൾ ഫറവോ​നോട്‌ എങ്ങനെ പറയും? 12  ആ സ്ഥിതിക്കു നിന്റെ ജ്ഞാനികൾ എവിടെ?+ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ ഈജി​പ്‌തി​നെ​ക്കു​റിച്ച്‌ തീരു​മാ​നി​ച്ചി​രി​ക്കു​ന്നത്‌ എന്തെന്ന്‌ അറിയാ​മെ​ങ്കിൽ അവർ നിനക്കു പറഞ്ഞു​ത​രട്ടെ. 13  സോവാന്റെ പ്രഭു​ക്ക​ന്മാർ അവി​വേകം കാണി​ച്ചി​രി​ക്കു​ന്നു;നോഫിന്റെ* പ്രഭുക്കന്മാർ+ വഞ്ചിത​രാ​യി​രി​ക്കു​ന്നു;അവളുടെ ഗോ​ത്ര​ത്ത​ല​വ​ന്മാർ ഈജി​പ്‌തി​നെ വഴി​തെ​റ്റി​ച്ചി​രി​ക്കു​ന്നു. 14  യഹോവ അവളുടെ മേൽ പരി​ഭ്രാ​ന്തി​യു​ടെ ആത്മാവി​നെ ചൊരി​ഞ്ഞി​രി​ക്കു​ന്നു;+ഒരു മദ്യപാ​നി സ്വന്തം ഛർദി​യിൽ ചവിട്ടി നില​തെ​റ്റി​ന​ട​ക്കു​ന്ന​തു​പോ​ലെ,എല്ലാ കാര്യ​ങ്ങ​ളി​ലും ഈജി​പ്‌ത്‌ വഴി​തെ​റ്റി​ന​ട​ക്കാൻ അവർ ഇടയാ​ക്കി​യി​രി​ക്കു​ന്നു. 15  അന്ന്‌ ഈജി​പ്‌തിന്‌ ഒന്നും ചെയ്യാ​നു​ണ്ടാ​യി​രി​ക്കില്ല,തലയും വാലും തളിരും ഞാങ്ങണയും* വെറു​തേ​യി​രി​ക്കേ​ണ്ടി​വ​രും. 16  സൈന്യങ്ങളുടെ അധിപ​നായ യഹോവ തങ്ങൾക്കെ​തി​രെ കൈ ഓങ്ങി​യി​രി​ക്കു​ന്നതു കണ്ട്‌ അന്ന്‌ ഈജി​പ്‌ത്‌ ഒരു സ്‌ത്രീ​യെ​പ്പോ​ലെ പേടി​ച്ചു​വി​റ​യ്‌ക്കും.+ 17  ഈജിപ്‌ത്‌ യഹൂദാ​ദേ​ശത്തെ പേടി​ക്കും. സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ തങ്ങൾക്കെ​തി​രെ എടുത്തി​രി​ക്കുന്ന തീരു​മാ​നം കാരണം യഹൂദാ​ദേ​ശ​ത്തി​ന്റെ പേര്‌ കേൾക്കു​മ്പോൾത്തന്നെ അവർ ഭയന്നു​വി​റ​യ്‌ക്കും.+ 18  സൈന്യങ്ങളുടെ അധിപ​നായ യഹോ​വ​യോ​ടു കൂറു പുലർത്തു​മെന്ന്‌ ആണയി​ടു​ക​യും കനാന്യ​ഭാഷ സംസാ​രി​ക്കു​ക​യും ചെയ്യുന്ന അഞ്ചു നഗരങ്ങൾ അന്ന്‌ ഈജി​പ്‌ത്‌ ദേശത്തു​ണ്ടാ​യി​രി​ക്കും.+ അതിൽ ഒരു നഗരത്തി​ന്റെ പേര്‌ വിനാ​ശ​കാ​രി​യായ നഗരം എന്നായി​രി​ക്കും. 19  അന്നാളിൽ ഈജി​പ്‌ത്‌ ദേശത്തി​ന്റെ നടുവിൽ യഹോ​വ​യ്‌ക്ക്‌ ഒരു യാഗപീ​ഠ​വും അതിന്റെ അതിർത്തി​യിൽ യഹോ​വ​യ്‌ക്ക്‌ ഒരു തൂണും ഉണ്ടായി​രി​ക്കും. 20  അത്‌ ഈജി​പ്‌തിൽ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യു​ടെ ഒരു അടയാ​ള​വും തെളി​വും ആയിരി​ക്കും. തങ്ങളെ ഉപദ്ര​വി​ക്കു​ന്നവർ നിമിത്തം അവർ യഹോ​വ​യോ​ടു കരഞ്ഞ​പേ​ക്ഷി​ക്കു​മ്പോൾ അവൻ ഒരു രക്ഷകനെ, മഹാനായ ഒരുവനെ, അയയ്‌ക്കും; അവൻ അവരെ രക്ഷിക്കും. 21  അങ്ങനെ ഈജി​പ്‌തു​കാർ യഹോ​വയെ അറിയും. അവർ അന്ന്‌ യഹോ​വയെ അറിഞ്ഞ്‌ ബലിക​ളും കാഴ്‌ച​ക​ളും അർപ്പി​ക്കും. അവർ യഹോ​വ​യ്‌ക്കു നേർച്ച നേർന്ന്‌ അതു നിറ​വേ​റ്റും. 22  യഹോവ ഈജി​പ്‌തി​നെ അടിക്കും;+ ദൈവം അതിനെ അടിക്കു​ക​യും സുഖ​പ്പെ​ടു​ത്തു​ക​യും ചെയ്യും. അപ്പോൾ അവർ യഹോ​വ​യി​ലേക്കു തിരി​ച്ചു​വ​രും. ദൈവം അവരുടെ യാചനകൾ കേട്ട്‌ അവരെ സുഖ​പ്പെ​ടു​ത്തും. 23  അന്ന്‌, ഈജി​പ്‌തിൽനിന്ന്‌ അസീറി​യ​യി​ലേക്ക്‌ ഒരു പ്രധാ​ന​വീ​ഥി​യു​ണ്ടാ​യി​രി​ക്കും.+ അസീറിയ ഈജി​പ്‌തി​ലേ​ക്കും ഈജി​പ്‌ത്‌ അസീറി​യ​യി​ലേ​ക്കും വരും. ഈജി​പ്‌ത്‌ അസീറി​യ​യോ​ടൊ​പ്പം ദൈവത്തെ സേവി​ക്കും. 24  ഇസ്രായേൽ മൂന്നാ​മ​നാ​യി ഈജി​പ്‌തി​നോ​ടും അസീറി​യ​യോ​ടും ചേരും.+ അവർ ഭൂമി​യു​ടെ മധ്യേ ഒരു അനു​ഗ്ര​ഹ​മാ​യി​രി​ക്കും. 25  കാരണം, “എന്റെ ജനമായ ഈജി​പ്‌തും എന്റെ സൃഷ്ടി​യായ അസീറി​യ​യും എന്റെ അവകാ​ശ​മായ ഇസ്രാ​യേ​ലും അനുഗൃ​ഹീ​ത​രാ​യി​രി​ക്കട്ടെ”+ എന്നു പറഞ്ഞ്‌ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ അവരെ അനു​ഗ്ര​ഹി​ച്ചി​ട്ടു​ണ്ടാ​കും.

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “മെംഫി​സി​ന്റെ.”
മറ്റൊരു സാധ്യത “പനയോ​ല​യും ഈറ്റയും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം