യശയ്യ 2:1-22
2 യഹൂദയെയും യരുശലേമിനെയും കുറിച്ച് ആമൊസിന്റെ മകനായ യശയ്യ കണ്ട ദിവ്യദർശനം:+
2 അവസാനനാളുകളിൽ*യഹോവയുടെ ആലയമുള്ള പർവതംപർവതങ്ങളുടെ മുകളിൽ സുസ്ഥാപിതവുംകുന്നുകളെക്കാൾ ഉന്നതവും ആയിരിക്കും.+എല്ലാ ജനതകളും അതിലേക്ക് ഒഴുകിച്ചെല്ലും.+
3 അനേകം ജനങ്ങൾ ചെന്ന് ഇങ്ങനെ പറയും:
“വരൂ, നമുക്ക് യഹോവയുടെ പർവതത്തിലേക്കു കയറിപ്പോകാം,യാക്കോബിൻദൈവത്തിന്റെ ഭവനത്തിലേക്കു കയറിച്ചെല്ലാം.+
ദൈവം തന്റെ വഴികൾ നമുക്കു പഠിപ്പിച്ചുതരും,നമ്മൾ ദൈവത്തിന്റെ പാതകളിൽ നടക്കും.”+
സീയോനിൽനിന്ന് നിയമവും*യരുശലേമിൽനിന്ന് യഹോവയുടെ വചനവും പുറപ്പെടും.+
4 ദൈവം ജനതകൾക്കിടയിൽ ന്യായം വിധിക്കും,ജനസമൂഹങ്ങൾക്കു തിരുത്തൽ നൽകും.
അവർ അവരുടെ വാളുകൾ കലപ്പകളായും*കുന്തങ്ങൾ അരിവാളുകളായും അടിച്ചുതീർക്കും.+
ജനത ജനതയ്ക്കു നേരെ വാൾ ഉയർത്തില്ല,അവർ ഇനി യുദ്ധം ചെയ്യാൻ പരിശീലിക്കുകയുമില്ല.+
5 യാക്കോബുഗൃഹമേ, വരുക,നമുക്ക് യഹോവയുടെ പ്രകാശത്തിൽ നടക്കാം.+
6 അങ്ങയുടെ ജനമായ യാക്കോബുഗൃഹത്തെ അങ്ങ് ഉപേക്ഷിച്ചിരിക്കുന്നു,+അവരുടെ ദേശം കിഴക്കരുടെ വസ്തുക്കൾകൊണ്ട് നിറഞ്ഞിരിക്കുന്നല്ലോ,അവർ ഫെലിസ്ത്യരെപ്പോലെ മന്ത്രവാദം+ നടത്തുന്നു,അന്യദേശക്കാരുടെ മക്കൾ അവർക്കിടയിൽ പെരുകിയിരിക്കുന്നു.
7 അവരുടെ ദേശത്ത് സ്വർണവും വെള്ളിയും നിറഞ്ഞിരിക്കുന്നു,അവരുടെ നിക്ഷേപങ്ങൾ അസംഖ്യമാണ്.
അവരുടെ ദേശത്ത് കുതിരകൾ നിറഞ്ഞിരിക്കുന്നു,അവരുടെ രഥങ്ങൾ അസംഖ്യമാണ്.+
8 അവരുടെ ദേശം ഒരു ഗുണവുമില്ലാത്ത ദൈവങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു.+
സ്വന്തം കൈകളാൽ തീർത്ത വസ്തുക്കൾക്കു മുന്നിൽ,സ്വന്തം വിരലുകൾകൊണ്ട് മനഞ്ഞ സൃഷ്ടികൾക്കു മുന്നിൽ, അവർ കുമ്പിടുന്നു.
9 അങ്ങനെ മർത്യൻ അധഃപതിക്കുന്നു, മനുഷ്യൻ തരംതാഴുന്നു;അങ്ങയ്ക്ക് അവരോട് എങ്ങനെ പൊറുക്കാനാകും!
10 യഹോവയുടെ ഭയജനകമായ സാന്നിധ്യവും ഉജ്ജ്വലതേജസ്സും നിമിത്തം+പാറക്കെട്ടുകളിലേക്കു പോകുവിൻ; പൊടിയിൽ ഒളിച്ചിരിക്കുവിൻ.
11 അഹങ്കാരമുള്ള കണ്ണുകൾ താഴ്ത്തപ്പെടും,മനുഷ്യരുടെ ഗർവം തല കുനിക്കും.*
അന്ന് യഹോവ മാത്രം ഉന്നതനായിരിക്കും.
12 അതു സൈന്യങ്ങളുടെ അധിപനായ യഹോവയുടെ ദിവസമല്ലോ.+
അഹങ്കാരവും നിഗളവും ഉള്ള എല്ലാവരുടെയും മേൽ അതു വരും,ഉയർന്നവനാകട്ടെ താഴ്ന്നവനാകട്ടെ ആർക്കും അതിൽനിന്ന് ഒഴിഞ്ഞുമാറാനാകില്ല.+
13 ലബാനോനിലെ തലയെടുപ്പുള്ള എല്ലാ ദേവദാരുക്കളുടെ മേലും,ബാശാനിലെ എല്ലാ ഓക്ക് മരങ്ങളുടെ മേലും,
14 ഉയരമുള്ള എല്ലാ പർവതങ്ങളുടെ മേലും,ഉന്നതമായ എല്ലാ കുന്നുകളുടെ മേലും,
15 ഉയർന്ന ഗോപുരങ്ങളുടെ മേലും എല്ലാ കോട്ടമതിലുകളുടെ മേലും,
16 എല്ലാ തർശീശുകപ്പലുകളുടെ+ മേലുംഅഴകാർന്ന വള്ളങ്ങളുടെ മേലും അതു വരും.
17 മനുഷ്യന്റെ അഹങ്കാരം താഴ്ത്തപ്പെടും,മനുഷ്യന്റെ ഗർവം തല കുനിക്കും.
അന്ന് യഹോവ മാത്രം ഉയർത്തപ്പെടും.
18 ഒരു ഗുണവുമില്ലാത്ത ദൈവങ്ങൾ ഇല്ലാതെയാകും.+
19 ഭൂമിയെ വിറപ്പിക്കാൻ ദൈവം എഴുന്നേൽക്കുമ്പോൾയഹോവയുടെ ഭയജനകമായ സാന്നിധ്യവും ഉജ്ജ്വലതേജസ്സും കാരണം+ജനങ്ങൾ പാറക്കെട്ടുകളിലെ ഗുഹകളിലുംനിലത്തെ പൊത്തുകളിലും അഭയം തേടും.+
20 അവർക്കു കുമ്പിട്ട് നമസ്കരിക്കാനായി അവർ ഉണ്ടാക്കിയ ദൈവങ്ങളെ,സ്വർണംകൊണ്ടും വെള്ളികൊണ്ടും ഉണ്ടാക്കിയ ഒരു ഗുണവുമില്ലാത്ത ദൈവങ്ങളെ,അവർ അന്നു ചുണ്ടെലിക്കും വവ്വാലിനും എറിഞ്ഞുകൊടുക്കും.+
21 അങ്ങനെ അവർ പാറക്കെട്ടുകളിലെ പൊത്തുകളിലുംവൻപാറകളുടെ പിളർപ്പുകളിലും കയറിയൊളിക്കും.ഭൂമിയെ നടുക്കാൻ ദൈവം എഴുന്നേൽക്കുമ്പോൾയഹോവയുടെ ഭയജനകമായ സാന്നിധ്യവും രാജകീയപ്രൗഢിയും നിമിത്തംഅവർക്ക് ഒളിക്കേണ്ടിവരും.
22 നിനക്കു നന്മ വരേണ്ടതിനു മനുഷ്യനിൽ ആശ്രയിക്കുന്നതു നിറുത്തുക,മൂക്കിലെ ശ്വാസം നിലച്ചാൽ പിന്നെ അവനെ എന്തിനു കൊള്ളാം!*
നീ അവനു വില കല്പിക്കുന്നത് എന്തിന്!
അടിക്കുറിപ്പുകള്
^ അഥവാ “അന്ത്യനാളുകളിൽ.”
^ അക്ഷ. “കലപ്പകളുടെ നാക്കുകളായും.”
^ അഥവാ “ഗർവം താഴ്ത്തപ്പെടും.”
^ അഥവാ “അവന്റെ ശ്വാസം അവന്റെ മൂക്കിലല്ലോ.”