യശയ്യ 23:1-18

23  സോരി​നെ​ക്കു​റി​ച്ചുള്ള പ്രഖ്യാ​പനം:+ തർശീ​ശു​ക​പ്പ​ലു​കളേ,+ ദുഃഖി​ച്ചു​ക​ര​യുക! തുറമു​ഖം നശിച്ചു​പോ​യി​രി​ക്കു​ന്നു; ഇനി അവിടെ കടക്കാ​നാ​കില്ല. കിത്തീം ദേശത്തുവെച്ച്‌+ അവർ ഈ വാർത്ത കേട്ടി​രി​ക്കു​ന്നു.   തീരദേശവാസികളേ, മിണ്ടാ​തി​രി​ക്കൂ. സമു​ദ്ര​സ​ഞ്ചാ​രി​ക​ളായ സീദോ​നി​ലെ വ്യാപാരികൾ+ നിങ്ങളെ സമ്പന്നരാ​ക്കി​യി​രി​ക്കു​ന്നു.   അവളുടെ വരുമാ​ന​മാർഗ​മായ നൈലി​ന്റെ വിളവും,ശീഹോരിന്റെ* ധാന്യവും*+ കടലുകൾ താണ്ടി​ച്ചെ​ന്നി​രി​ക്കു​ന്നു.അങ്ങനെ അവൾ ജനതക​ളിൽനിന്ന്‌ ലാഭം കൊയ്‌തു.+   സമുദ്രത്തിലെ കോട്ടയേ, സീദോ​നേ, ലജ്ജിത​യാ​കൂ;സമുദ്രം ഇങ്ങനെ വിലപി​ക്കു​ന്ന​ല്ലോ: “ഞാൻ പ്രസവ​വേദന അറിഞ്ഞി​ട്ടില്ല, പ്രസവി​ച്ചി​ട്ടില്ല,ആൺമക്ക​ളെ​യോ പെൺമക്കളെയോ* പോറ്റി​വ​ളർത്തി​യി​ട്ടു​മില്ല.”+   ഈജിപ്‌തിനെക്കുറിച്ചുള്ള വാർത്ത കേട്ട​പ്പോൾ വേദനി​ച്ച​തു​പോ​ലെ,+സോരി​നെ​ക്കു​റിച്ച്‌ കേൾക്കു​മ്പോ​ഴും ജനം വേദനി​ക്കും.+   കടൽ കടന്ന്‌ തർശീ​ശി​ലേക്കു പോകു​വിൻ! തീര​ദേ​ശ​വാ​സി​കളേ, അലമു​റ​യിട്ട്‌ കരയു​വിൻ!   പണ്ടുമുതൽതന്നെ, തന്റെ ആരംഭം​മു​തൽതന്നെ, ആർത്തു​ല്ല​സി​ച്ചി​രുന്ന നിങ്ങളു​ടെ ആ നഗരമാ​ണോ ഇത്‌? അവൾ ദൂര​ദേ​ശ​ങ്ങ​ളി​ലേക്കു നടന്നു​ചെന്ന്‌ അവിടെ താമസി​ക്കാ​റു​ണ്ടാ​യി​രു​ന്നു.   ആ സോരി​ന്‌ എതിരെ ആരാണ്‌ ഇങ്ങനെ​യൊ​രു തീരു​മാ​ന​മെ​ടു​ത്തത്‌?അവൾ പലരെ​യും കിരീടം അണിയി​ച്ചി​രു​ന്നു,അവളുടെ വ്യാപാ​രി​കൾ പ്രഭു​ക്ക​ന്മാ​രാ​യി​രു​ന്നു,അവളുടെ കച്ചവട​ക്കാ​രെ ലോകം ആദരി​ച്ചു​പോ​ന്നു.+   അവളുടെ സൗന്ദര്യ​ത്തെ​യും അഹങ്കാ​ര​ത്തെ​യും അവഹേ​ളി​ക്കാ​നാ​യി,മാലോ​ക​രെ​ല്ലാം ആദരി​ച്ചി​രു​ന്ന​വരെ അപമാ​നി​ക്കാ​നാ​യി,സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോ​വ​യാണ്‌ ഇതു തീരു​മാ​നി​ച്ചത്‌.+ 10  തർശീശ്‌ പുത്രി​യേ, നൈൽ നദി​യെ​പ്പോ​ലെ നീ നിന്റെ ദേശം കവി​ഞ്ഞൊ​ഴു​കുക, കപ്പൽശാലകളൊന്നും* ഇനി ബാക്കി​യില്ല.+ 11  ദൈവം സമു​ദ്ര​ത്തി​നു മീതെ കൈ നീട്ടി​യി​രി​ക്കു​ന്നു;രാജ്യ​ങ്ങ​ളെ വിറപ്പി​ച്ചി​രി​ക്കു​ന്നു. ഫൊയ്‌നി​ക്യ​യു​ടെ കോട്ട​കളെ തകർത്തെ​റി​യാൻ യഹോവ ഉത്തരവി​ട്ടി​രി​ക്കു​ന്നു.+ 12  ദൈവം പറയുന്നു: “നീ ഇനി ആനന്ദം​കൊണ്ട്‌ തുള്ളി​ച്ചാ​ടില്ല,+അടിച്ച​മർത്ത​പ്പെ​ട്ട​വളേ, കന്യക​യായ സീദോൻപു​ത്രീ, എഴു​ന്നേറ്റ്‌ കടൽ കടന്ന്‌ കിത്തീ​മി​ലേക്കു പോകുക,+ എന്നാൽ അവി​ടെ​യും നിനക്കു സ്വസ്ഥത കിട്ടില്ല.” 13  ഇതാ, കൽദയ​രു​ടെ ദേശം!+ അസീറി​യ​യല്ല,+ ഈ ജനമാണ്‌അവളെ മരുമൃ​ഗ​ങ്ങ​ളു​ടെ താവള​മാ​ക്കി മാറ്റി​യത്‌. അവർ ഉപരോ​ധ​ഗോ​പു​രങ്ങൾ തീർത്തു,അവർ അവളുടെ ഉറപ്പുള്ള കോട്ടകൾ തകർത്തു​ന​ശി​പ്പി​ച്ചു.+അവൾ ഇതാ, പൊളി​ഞ്ഞു​വീ​ണു​കൊ​ണ്ടി​രി​ക്കു​ന്നു! 14  തർശീശുകപ്പലുകളേ, അലമു​റ​യി​ട്ടു​ക​ര​യുക,നിങ്ങളു​ടെ കോട്ട തകർത്തു​ക​ള​ഞ്ഞി​രി​ക്കു​ന്നു.+ 15  ഒരു രാജാ​വി​ന്റെ ജീവി​ത​കാ​ല​മായ 70 വർഷത്തേക്കു+ സോരി​നെ ആരും ഓർക്കില്ല. എന്നാൽ 70 വർഷം കഴിയു​മ്പോൾ വേശ്യ​യെ​ക്കു​റി​ച്ചുള്ള പാട്ടിലെ വരികൾ സോരി​ന്റെ കാര്യ​ത്തിൽ സത്യമാ​കും: 16  “വിസ്‌മ​രി​ക്ക​പ്പെട്ട വേശ്യയേ, കിന്നര​മെ​ടുത്ത്‌ നഗരവീ​ഥി​ക​ളി​ലൂ​ടെ നടക്കുക, നിന്റെ കിന്നരം ഈണത്തിൽ മീട്ടുക,പാട്ടുകൾ പലതും പാടുക,നിന്നെ അവർ ഓർക്കട്ടെ!” 17  70 വർഷം കഴിയു​മ്പോൾ യഹോവ സോരി​ലേക്കു ശ്രദ്ധ തിരി​ക്കും. ഭൂമു​ഖ​ത്തുള്ള സകല രാജ്യ​ങ്ങ​ളു​മാ​യും അവൾ വേശ്യാ​വൃ​ത്തി ചെയ്യും. അങ്ങനെ അവൾക്കു വീണ്ടും വരുമാ​നം കിട്ടി​ത്തു​ട​ങ്ങും. 18  എന്നാൽ അവളുടെ വരുമാ​ന​വും ആദായ​വും യഹോ​വ​യ്‌ക്കു വിശു​ദ്ധ​മാ​യി​ത്തീ​രും. അതു ഭാവി​യി​ലേക്കു സൂക്ഷി​ച്ചു​വെ​ക്കില്ല; യഹോ​വ​യു​ടെ സന്നിധി​യിൽ വസിക്കു​ന്നവർ അത്‌ ഉപയോ​ഗി​ക്കും; അവർ മതിവ​രു​വോ​ളം ഭക്ഷിക്കു​ക​യും മോടി​യേ​റിയ വസ്‌ത്രങ്ങൾ ധരിക്കു​ക​യും ചെയ്യും.+

അടിക്കുറിപ്പുകള്‍

അതായത്‌, നൈൽ നദിയു​ടെ ഒരു കൈവഴി.
അക്ഷ. “വിത്തും.”
അക്ഷ. “കന്യക​മാ​രെ​യോ.”
മറ്റൊരു സാധ്യത “തുറമു​ഖ​ങ്ങ​ളൊ​ന്നും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം