യശയ്യ 25:1-12
25 യഹോവേ, അങ്ങാണ് എന്റെ ദൈവം.
ഞാൻ അങ്ങയെ പുകഴ്ത്തുന്നു, അങ്ങയുടെ പേര് സ്തുതിക്കുന്നു.പണ്ടുപണ്ടേ നിശ്ചയിച്ചുവെച്ച കാര്യങ്ങൾ,+അത്ഭുതകാര്യങ്ങൾതന്നെ, അങ്ങ് ചെയ്തിരിക്കുന്നല്ലോ;+ആശ്രയയോഗ്യനായ അങ്ങ് അതെല്ലാം വിശ്വസ്തതയോടെ+ ചെയ്തിരിക്കുന്നു.
2 അങ്ങ് ഒരു നഗരത്തെ വെറും കൽക്കൂമ്പാരമാക്കി,കോട്ടമതിലുള്ള പട്ടണത്തെ തകർത്തുതരിപ്പണമാക്കി.
അന്യദേശക്കാരന്റെ കോട്ട ഇപ്പോൾ ഒരു നഗരമല്ല;ഇനി ഒരിക്കലും അതു പുതുക്കിപ്പണിയില്ല.
3 അതുകൊണ്ട്, ശക്തരായ ഒരു ജനം അങ്ങയെ മഹത്ത്വപ്പെടുത്തും,മർദകരായ ജനതകളുടെ നഗരം അങ്ങയെ ഭയപ്പെടും.+
4 അങ്ങ് സാധുക്കൾക്ക് ഒരു കോട്ടയായിത്തീർന്നിരിക്കുന്നു;പാവപ്പെട്ടവർക്കു കഷ്ടതയിൽ ഒരു അഭയസ്ഥാനവും,+പേമാരിയിൽ ഒരു സംരക്ഷണവും,കൊടുംചൂടിൽ ഒരു തണലും തന്നെ.+
മതിലിൽ ആഞ്ഞടിക്കുന്ന കൊടുംമഴപോലെ ക്രൂരരായ അധികാരികൾ കോപം ചൊരിയുമ്പോൾ,
5 വരണ്ടുണങ്ങിയ ദേശത്തെ കൊടുംചൂടുപോലെ,അപരിചിതരുടെ ആരവം അങ്ങ് അടക്കിക്കളയുന്നു.
മേഘത്തിന്റെ തണൽ കൊടുംചൂടിനെ ശമിപ്പിക്കുന്നതുപോലെ,അങ്ങ് മർദകരുടെ ഗാനങ്ങൾ നിശ്ശബ്ദമാക്കുന്നു.
6 സൈന്യങ്ങളുടെ അധിപനായ യഹോവ ഈ പർവതത്തിൽ+ എല്ലാ ജനങ്ങൾക്കുംവേണ്ടി ഒരു വിരുന്ന് ഒരുക്കും;+വിശിഷ്ടമായ വിഭവങ്ങളുംമേത്തരം* വീഞ്ഞുംമജ്ജ നിറഞ്ഞ സമ്പുഷ്ടമായ വിഭവങ്ങളുംഅരിച്ചെടുത്ത മേത്തരം വീഞ്ഞും വിളമ്പും.
7 എല്ലാ ജനങ്ങളെയും പൊതിഞ്ഞിരിക്കുന്ന കച്ച ദൈവം ഈ പർവതത്തിൽവെച്ച് നീക്കിക്കളയും,എല്ലാ ജനതകളുടെയും മേൽ നെയ്തിട്ടിരിക്കുന്ന പുതപ്പ്* എടുത്തുമാറ്റും.
8 ദൈവം മരണത്തെ എന്നേക്കുമായി ഇല്ലാതാക്കും,*+പരമാധികാരിയാം കർത്താവായ യഹോവ എല്ലാ മുഖങ്ങളിൽനിന്നും കണ്ണീർ തുടച്ചുമാറ്റും.+
തന്റെ ജനത്തിന്റെ മേലുള്ള നിന്ദ ഭൂമിയിൽനിന്ന് നീക്കിക്കളയും;യഹോവയാണ് ഇതു പറഞ്ഞിരിക്കുന്നത്.
9 അന്ന് അവർ പറയും:
“ഇതാ, നമ്മുടെ ദൈവം!+
നമ്മൾ ദൈവത്തിൽ പ്രത്യാശ വെച്ചിരിക്കുന്നു,+ദൈവം നമ്മളെ രക്ഷിക്കും.+
ഇതാ, യഹോവ!
നമ്മൾ ദൈവത്തിൽ പ്രത്യാശ വെച്ചിരിക്കുന്നു,
ദൈവം നമ്മളെ രക്ഷിക്കുന്നതിനാൽ നമുക്കു സന്തോഷിക്കാം, നമുക്ക് ആനന്ദിക്കാം.”+
10 യഹോവ തന്റെ കൈ ഈ പർവതത്തിന്മേൽ വെക്കും;+വയ്ക്കോൽ ചാണകത്തിൽ ഇട്ട് ചവിട്ടിയരയ്ക്കുന്നതുപോലെ,മോവാബിനെ സ്വദേശത്തുവെച്ച് ചവിട്ടിയരയ്ക്കും.+
11 നീന്തുന്നവൻ തുഴയാൻ കൈ വീശുന്നതുപോലെ,ദൈവം കൈ വീശി അതിനെ അടിക്കും.വിദഗ്ധമായി കൈകൾ ചലിപ്പിച്ച്ദൈവം അതിന്റെ അഹങ്കാരം ശമിപ്പിക്കും.+
12 ഉയർന്ന കോട്ടനഗരമേ,സംരക്ഷണമതിലുകളുള്ള നിന്നെ ദൈവം പൊളിച്ചുകളയും;ദൈവം അത് ഇടിച്ച് നിരപ്പാക്കും; പൊടിയിലേക്കു തള്ളിയിടും.