യശയ്യ 27:1-13
27 അന്നാളിൽ യഹോവ വലുപ്പവും ബലവും ദൃഢതയും ഉള്ള തന്റെ വാൾ എടുക്കും,+തെന്നിനീങ്ങുന്ന സർപ്പമായ ലിവ്യാഥാനു* നേരെ,പുളഞ്ഞുപായുന്ന സർപ്പമായ ലിവ്യാഥാനു നേരെ, ദൈവം തിരിയും.ദൈവം സമുദ്രത്തിലെ ആ ഭീമാകാരജന്തുവിനെ കൊന്നുകളയും.
2 അന്ന് അവളെ* ഇങ്ങനെ പാടിക്കേൾപ്പിക്കുക:
“നുരഞ്ഞുപൊന്തുന്ന വീഞ്ഞിന്റെ മുന്തിരിത്തോട്ടം!+
3 യഹോവ എന്ന ഞാൻ അവളെ സംരക്ഷിക്കുന്നു.+
അനുനിമിഷം ഞാൻ അവൾക്കു വെള്ളം ഒഴിക്കുന്നു.+
ആരും അവളെ നശിപ്പിക്കാതിരിക്കാൻരാവും പകലും അവൾക്കു കാവൽ നിൽക്കുന്നു.+
4 ഇനി എന്നിൽ ക്രോധം ബാക്കിയില്ല.+
മുൾച്ചെടികളും കളകളും കൊണ്ട് എന്നോടു യുദ്ധം ചെയ്യാൻ ആരു ധൈര്യപ്പെടും?
ഞാൻ അവയെ ചവിട്ടിക്കൂട്ടി അവയ്‌ക്ക് ഒന്നാകെ തീയിടും.
5 അല്ലെങ്കിൽ അവൻ എന്റെ കോട്ടയിൽ അഭയം തേടട്ടെ.
അവൻ എന്നോടു സമാധാനം സ്ഥാപിക്കട്ടെ,എന്നോട് അവൻ സമാധാനം സ്ഥാപിക്കട്ടെ.”
6 വരുംദിനങ്ങളിൽ യാക്കോബ് വേരുപിടിക്കും,ഇസ്രായേൽ പൂത്തുതളിർക്കും,+അവർ ഫലങ്ങളാൽ ദേശം നിറയ്‌ക്കും.+
7 അവനെ അടിക്കുന്നവൻ അടിക്കുന്നതുപോലുള്ള അടി അവനു കിട്ടേണ്ടതാണോ?
അവനിലുള്ള മരിച്ചുവീണവരെ കൊന്നതുപോലെ അവനെ കൊല്ലേണ്ടതാണോ?
8 അവളെ പറഞ്ഞയയ്ക്കുമ്പോൾ നടുക്കുന്ന ശബ്ദത്തോടെ നീ അവളോടു ശണ്ഠയിടും,
കിഴക്കൻ കാറ്റിന്റെ ദിവസത്തിൽ കൊടുംമുഴക്കത്തോടെ അവൻ അവളെ പുറത്താക്കും.+
9 അങ്ങനെ യാക്കോബിന്റെ തെറ്റിനു പരിഹാരം ചെയ്യും,+അവന്റെ പാപം എടുത്തുകളയുമ്പോൾ ഇതായിരിക്കും ഫലം:
അവൻ യാഗപീഠത്തിന്റെ കല്ലുകളെപൊടിച്ച ചുണ്ണാമ്പുകല്ലുകൾപോലെയാക്കും.പൂജാസ്‌തൂപങ്ങളോ* സുഗന്ധക്കൂട്ട് അർപ്പിക്കാനുള്ള പീഠങ്ങളോ ബാക്കി വെക്കില്ല.+
10 കോട്ടമതിലുള്ള നഗരം വിജനമാകും;മേച്ചിൽപ്പുറങ്ങൾ വിജനഭൂമിപോലെ ഉപേക്ഷിക്കപ്പെടും; അവ ആർക്കും വേണ്ടാതാകും.+
കാളക്കുട്ടി അവിടെ മേഞ്ഞുനടക്കും, അത് അവിടെ കിടക്കും,അവളുടെ ശാഖകൾ തിന്നുതീർക്കുകയും ചെയ്യും.+
11 അവളുടെ ചില്ലകൾ ഉണങ്ങുമ്പോൾ,സ്ത്രീകൾ വന്ന് അവ ഒടിച്ചെടുക്കും,അവർ അവകൊണ്ട് തീ കത്തിക്കും.
ഈ ജനത്തിനു വകതിരിവില്ല.+
അതുകൊണ്ട്, അവരെ നിർമിച്ചവൻ അവരോടു കരുണ കാണിക്കില്ല.അവരെ ഉണ്ടാക്കിയവൻ അവരോട് അലിവ് കാട്ടില്ല.+
12 അന്ന് യഹോവ യൂഫ്രട്ടീസ് നദി മുതൽ ഈജിപ്ത് നീർച്ചാൽ*+ വരെ ഫലങ്ങൾ തല്ലിപ്പറിക്കും. ഇസ്രായേൽ ജനമേ, ദൈവം നിങ്ങളെ ഒന്നൊന്നായി ശേഖരിക്കും.+
13 അന്ന് ഒരു വലിയ കൊമ്പുവിളി കേൾക്കും.+ അസീറിയയിൽ നശിച്ചുകൊണ്ടിരിക്കുന്നവരും+ ഈജിപ്തിലേക്കു ചിതറിക്കപ്പെട്ടവരും+ യരുശലേമിലെ വിശുദ്ധപർവതത്തിൽ വന്ന്+ യഹോവയുടെ മുമ്പാകെ കുമ്പിടും.
അടിക്കുറിപ്പുകള്‍
^ ഇസ്രായേലിനെ കുറിക്കാനാണു സാധ്യത. അതിനെ ഒരു സ്ത്രീയായി കണക്കാക്കുകയും ഒരു മുന്തിരിത്തോട്ടത്തോട് ഉപമിക്കുകയും ചെയ്തിരിക്കുന്നു.