യശയ്യ 47:1-15

47  കന്യക​യായ ബാബി​ലോൺപു​ത്രീ,+ഇറങ്ങി പൊടി​യിൽ ഇരിക്കുക. കൽദയ​രു​ടെ പുത്രി​യേ,സിംഹാ​സ​ന​മി​ല്ലാ​തെ നിലത്ത്‌ ഇരിക്കുക.+ആളുകൾ നിന്നെ ഇനി ലാളി​ക്ക​പ്പെ​ട്ടവൾ എന്നും മൃദുല എന്നും വിളി​ക്കില്ല.   ഒരു തിരി​കല്ല്‌ എടുത്ത്‌ ധാന്യം പൊടി​ക്കുക. നിന്റെ മൂടു​പടം അഴിച്ചു​മാ​റ്റുക. നിന്റെ മോടി​യേ​റിയ മേൽവ​സ്‌ത്രം ഉരിഞ്ഞു​ക​ള​യുക; വസ്‌ത്രം പൊക്കി​ക്കു​ത്തുക; കാലുകൾ നഗ്നമാ​കട്ടെ. നദികൾ കുറുകെ കടക്കുക.   നിന്റെ നഗ്നത എല്ലാവ​രും കാണും. നിന്റെ ലജ്ജ വെളി​പ്പെ​ടും. ഞാൻ പ്രതി​കാ​രം ചെയ്യും,+ ഒരു മനുഷ്യ​നും എന്നെ തടയില്ല.*   “ഞങ്ങളെ വീണ്ടെ​ടു​ക്കു​ന്നത്‌ ഇസ്രാ​യേ​ലി​ന്റെ പരിശു​ദ്ധ​നാണ്‌.സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ എന്നാണു ദൈവ​ത്തി​ന്റെ പേര്‌.”+   കൽദയരുടെ പുത്രി​യേ,+മിണ്ടാതെ അവിടെ ഇരിക്കുക; ഇരുട്ടി​ലേക്കു പോകുക.അവർ ഇനി നിന്നെ രാജ്യ​ങ്ങ​ളു​ടെ യജമാനത്തി* എന്നു വിളി​ക്കില്ല.+   ഞാൻ എന്റെ ജനത്തോ​ടു കോപി​ച്ചു.+ ഞാൻ എന്റെ അവകാശം അശുദ്ധ​മാ​ക്കി,+ഞാൻ അവരെ നിന്റെ കൈയിൽ ഏൽപ്പിച്ചു.+ എന്നാൽ നീ അവരോ​ട്‌ ഒട്ടും കരുണ കാട്ടി​യില്ല,+ വൃദ്ധരു​ടെ മേൽപോ​ലും നീ ഭാരമുള്ള നുകം വെച്ചു.+   “ഞാൻ എന്നെന്നും യജമാ​ന​ത്തി​യാ​യി​രി​ക്കും”*+ എന്നു നീ പറഞ്ഞു. നീ ഇക്കാര്യ​ങ്ങൾ ഹൃദയ​ത്തിൽ സൂക്ഷി​ച്ചില്ല;കാര്യങ്ങൾ എങ്ങനെ അവസാ​നി​ക്കു​മെന്നു നീ ചിന്തി​ച്ചില്ല.   ഉല്ലാസം പ്രിയ​പ്പെ​ടു​ന്ന​വളേ,+ ഇതു കേൾക്കുക,സുരക്ഷി​ത​യാ​യി ഇരുന്ന്‌ നീ ഇങ്ങനെ മനസ്സിൽ പറയുന്നു: “എന്നെ​പ്പോ​ലെ ആരുമില്ല; ഞാൻ മാത്രമേ ഉള്ളൂ.+ ഞാൻ വിധവ​യാ​കില്ല. മക്കളെ നഷ്ടപ്പെ​ടു​ന്ന​തി​ന്റെ വേദന എനിക്ക്‌ അനുഭ​വി​ക്കേ​ണ്ടി​വ​രില്ല.”+   എന്നാൽ ഇവ രണ്ടും പെട്ടെന്ന്‌, ഒരു ദിവസം​തന്നെ നിന്റെ മേൽ വരും;+ കുട്ടി​ക​ളു​ടെ നഷ്ടവും വൈധ​വ്യ​വും നീ അനുഭ​വി​ക്കേ​ണ്ടി​വ​രും. നിന്റെ സകല ആഭിചാരക്രിയകളും* ശക്തി​യേ​റിയ മന്ത്ര​പ്ര​യോ​ഗ​ങ്ങ​ളും കാരണം*+സർവശ​ക്തി​യോ​ടെ അവ നിന്റെ മേൽ വരും.+ 10  നീ നിന്റെ ദുഷ്ടത​യിൽ ആശ്രയി​ച്ചു. “എന്നെ ആരും കാണു​ന്നില്ല” എന്നു നീ പറഞ്ഞു. നിന്റെ ജ്ഞാനവും അറിവും ആണ്‌ നിന്നെ വഴി​തെ​റ്റി​ച്ചത്‌.“എന്നെ​പ്പോ​ലെ ആരുമില്ല; ഞാൻ മാത്രമേ ഉള്ളൂ” എന്നു നീ മനസ്സിൽ പറയുന്നു. 11  എന്നാൽ നിനക്ക്‌ ആപത്തു വരും,നിന്റെ മന്ത്രങ്ങൾക്കൊ​ന്നും അതു തടയാ​നാ​കില്ല.* നിനക്കു ദുരന്തം വരും; അതു വഴിതി​രി​ച്ചു​വി​ടാൻ നിനക്കാ​കില്ല. നീ അനുഭ​വി​ച്ചി​ട്ടി​ല്ലാത്ത തരം നാശം പെട്ടെന്നു നിന്റെ മേൽ വരും.+ 12  അതുകൊണ്ട്‌, ചെറു​പ്പം​മു​തൽ നീ കഷ്ടപ്പെട്ട്‌ ചെയ്‌തു​പോ​രുന്നനിന്റെ മന്ത്ര​പ്ര​യോ​ഗ​ങ്ങ​ളും ആഭിചാരക്രിയകളും+ തുടർന്നു​കൊ​ള്ളൂ. ചില​പ്പോൾ നിനക്കു പ്രയോ​ജനം കിട്ടി​യേ​ക്കും;ജനതകളെ ഭയപ്പെ​ടു​ത്താൻ നിനക്കു കഴി​ഞ്ഞേ​ക്കും. 13  ഉപദേശകരുടെ പെരുപ്പം നിമിത്തം നീ ക്ഷീണി​ച്ചി​രി​ക്കു​ന്നു. അവർ ആകാശത്തെ ആരാധിക്കുകയും* നക്ഷത്ര​ങ്ങ​ളിൽ കണ്ണു നട്ടിരിക്കുകയും+നിനക്കു സംഭവി​ക്കാൻപോ​കുന്ന കാര്യ​ങ്ങ​ളെ​ക്കു​റിച്ച്‌അമാവാ​സി​ക​ളിൽ നിന്നെ അറിയി​ക്കു​ക​യും ചെയ്യുന്നു.അവർ എഴു​ന്നേറ്റ്‌ നിന്നെ രക്ഷിക്കട്ടെ. 14  അവർ വെറും വയ്‌ക്കോൽപോ​ലെ​യാണ്‌. തീ അവരെ കത്തിച്ച്‌ ചാമ്പലാ​ക്കും. ശക്തമായ ആ തീജ്വാ​ല​യിൽനിന്ന്‌ അവർക്കു രക്ഷപ്പെ​ടാ​നാ​കില്ല. അതു തീ കായാ​നുള്ള കനലോ,അടുത്ത്‌ ഇരുന്ന്‌ തണുപ്പ​ക​റ്റാ​നുള്ള തീയോ അല്ല. 15  നിന്റെ ചെറു​പ്പം​മു​തൽ നിന്നോ​ടു​കൂ​ടെ അധ്വാ​നി​ച്ചനിന്റെ പാമ്പാ​ട്ടി​ക​ളു​ടെ ഗതി അതുത​ന്നെ​യാ​കും. അവരെ​ല്ലാം അലഞ്ഞു​ന​ട​ക്കും; നാലു​പാ​ടും ചിതറി​പ്പോ​കും.* നിന്നെ രക്ഷിക്കാൻ ആരുമു​ണ്ടാ​കില്ല.+

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “ഞാൻ ഒരുവ​നെ​യും ദയയോ​ടെ എതി​രേൽക്കില്ല.”
അഥവാ “രാജ്ഞി.”
അഥവാ “രാജ്ഞി​യാ​യി​രി​ക്കും.”
പദാവലിയിൽ “ആഭിചാ​രം” കാണുക.
മറ്റൊരു സാധ്യത “മറിക​ടന്ന്‌.”
അഥവാ “മന്ത്രം ചെയ്‌ത്‌ അതു ദൂരെ​യ​ക​റ്റാൻ നിനക്കു കഴിയില്ല.”
മറ്റൊരു സാധ്യത “അവർ ആകാശത്തെ വിഭജി​ക്കു​ക​യും; ജ്യോ​ത്സ്യ​ന്മാ​രായ അവർ.”
അക്ഷ. “അവനവന്റെ പ്രദേ​ശ​ത്തേക്കു പോകും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം