യശയ്യ 48:1-22

48  ഇസ്രാ​യേൽ എന്ന പേരിൽ അറിയ​പ്പെ​ടു​ന്ന​വ​രും,+യഹൂദ​യു​ടെ നീരുറവിൽനിന്ന്‌* ഉത്ഭവി​ച്ച​വ​രും ആയ യാക്കോ​ബു​ഗൃ​ഹമേ,സത്യത്തി​ലും നീതി​യി​ലും അല്ലെങ്കിലും+യഹോ​വ​യു​ടെ പേര്‌ പറഞ്ഞ്‌ സത്യം ചെയ്യുകയും+ഇസ്രാ​യേ​ലി​ന്റെ ദൈവത്തെ വിളി​ച്ച​പേ​ക്ഷി​ക്കു​ക​യും ചെയ്യുന്നയാക്കോ​ബു​ഗൃ​ഹമേ, ഇതു കേൾക്കുക.  2  വിശുദ്ധനഗരത്തിൽ താമസി​ക്കു​ന്ന​വ​രെന്ന്‌ അവകാശപ്പെടുകയും+സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ എന്നു പേരുള്ള,ഇസ്രാ​യേ​ലി​ന്റെ ദൈവ​ത്തിൽ ആശ്രയിക്കുകയും+ ചെയ്യു​ന്ന​വ​രോ​ടു പറയു​ന്നത്‌:  3  “ഞാൻ നാളു​കൾക്കു മുമ്പേ നിന്നോ​ടു പണ്ടുള്ള* കാര്യങ്ങൾ പറഞ്ഞു. എന്റെ വായിൽനി​ന്ന്‌ അവ പുറ​പ്പെട്ടു;ഞാൻതന്നെ അക്കാര്യ​ങ്ങൾ അറിയി​ച്ചു.+ ഞാൻ പെട്ടെന്നു പ്രവർത്തി​ച്ചു; അങ്ങനെ അവ സംഭവി​ച്ചു.+  4  നീ വലിയ ദുശ്ശാ​ഠ്യ​ക്കാ​ര​നാ​ണെന്ന്‌ എനിക്ക്‌ അറിയാ​മാ​യി​രു​ന്നു,നിന്റെ കഴുത്ത്‌ ഇരുമ്പു​കൊ​ണ്ടു​ള്ള​തും നെറ്റി ചെമ്പു​കൊ​ണ്ടു​ള്ള​തും ആണ്‌.+  5  അതുകൊണ്ട്‌, ഞാൻ നിന്നോ​ടു പണ്ടുതന്നെ ഇതു പറഞ്ഞു. ‘എന്റെ കൊത്തി​യു​ണ്ടാ​ക്കിയ വിഗ്ര​ഹ​വും വാർത്തു​ണ്ടാ​ക്കിയ രൂപവും* ആണ്‌ ഇതു കല്‌പി​ച്ചത്‌,എന്റെ വിഗ്ര​ഹ​മാണ്‌ ഇതു ചെയ്‌തത്‌’ എന്നു നീ പറയാ​തി​രി​ക്കാൻ,സംഭവി​ക്കും മുമ്പേ ഞാൻ ഇതെല്ലാം നിന്നെ അറിയി​ച്ചു.  6  നീ ഇക്കാര്യ​ങ്ങ​ളെ​ല്ലാം കാണു​ക​യും കേൾക്കു​ക​യും ചെയ്‌തി​രി​ക്കു​ന്നു. നിങ്ങൾ അതു പ്രഖ്യാ​പി​ക്കി​ല്ലേ?+ ഇപ്പോൾമു​തൽ പുതിയ കാര്യ​ങ്ങ​ളാ​ണു ഞാൻ നിന്നോ​ടു പറയു​ന്നത്‌,+നിനക്ക്‌ അറിയി​ല്ലാത്ത പരമര​ഹ​സ്യ​ങ്ങ​ളാ​ണു നിന്നെ അറിയി​ക്കു​ന്നത്‌.  7  ‘എനിക്ക്‌ ഇവ മുമ്പേ അറിയാ​മാ​യി​രു​ന്നു’ എന്നു നീ പറയാ​തി​രി​ക്കേ​ണ്ട​തിന്‌,പണ്ടല്ല, ഇപ്പോ​ഴാ​ണു ഞാൻ അവയ്‌ക്കു രൂപം നൽകു​ന്നത്‌.അവയെ​ക്കു​റിച്ച്‌ നീ ഇതിനു മുമ്പ്‌ കേട്ടിട്ടേ ഇല്ല.  8  ഇല്ല, നീ കേട്ടി​ട്ടില്ല,+ നിനക്ക്‌ അവയെ​ക്കു​റിച്ച്‌ അറിയില്ല,മുമ്പ്‌ നിന്റെ ചെവികൾ തുറന്നി​ട്ടി​ല്ലാ​യി​രു​ന്നു. നീ കൊടുംവഞ്ചകനാണെന്നും+ ജനനം​മു​തൽ അപരാധിയായാണ്‌+ അറിയ​പ്പെ​ടു​ന്ന​തെ​ന്നുംഎനിക്ക്‌ അറിയാം.  9  എന്നാൽ എന്റെ പേരി​നെ​പ്രതി ഞാൻ എന്റെ കോപം നിയ​ന്ത്രി​ച്ചു​നി​റു​ത്തും,+എന്റെ സ്‌തു​തി​ക്കാ​യി ഞാൻ എന്നെത്തന്നെ അടക്കി​നി​റു​ത്തും, ഞാൻ നിന്നെ നശിപ്പി​ക്കില്ല.+ 10  ഇതാ, വെള്ളി​യെ​പ്പോ​ലെ​യ​ല്ലെ​ങ്കി​ലും ഞാൻ നിന്നെ ശുദ്ധീ​ക​രി​ച്ചി​രി​ക്കു​ന്നു,+ കഷ്ടതയു​ടെ ചൂളയിൽ നിന്നെ ഞാൻ പരീക്ഷി​ച്ചി​രി​ക്കു​ന്നു.*+ 11  എനിക്കുവേണ്ടി, അതെ, എനിക്കു​വേ​ണ്ടി​ത്തന്നെ ഞാൻ പ്രവർത്തി​ക്കും,+എന്റെ പേര്‌ അശുദ്ധ​മാ​കു​ന്നതു കണ്ടുനിൽക്കാൻ എനിക്കാ​കു​മോ?+ ഞാൻ എന്റെ മഹത്ത്വം മറ്റാർക്കും കൊടു​ക്കില്ല.* 12  യാക്കോബേ, ഞാൻ വിളി​ച്ചി​രി​ക്കുന്ന ഇസ്രാ​യേലേ, എന്റെ വാക്കു കേൾക്കുക. ഞാൻ മാറാ​ത്ത​വ​നാണ്‌;+ ഞാനാണ്‌ ആദ്യത്തവൻ; ഞാൻത​ന്നെ​യാണ്‌ അവസാ​ന​ത്ത​വ​നും.+ 13  എന്റെ കരങ്ങളാ​ണു ഭൂമിക്ക്‌ അടിസ്ഥാ​നം ഇട്ടത്‌.+എന്റെ വലങ്കൈ ആകാശത്തെ വിരിച്ചു.+ ഞാൻ വിളി​ക്കു​മ്പോൾ അവ എന്റെ മുന്നിൽ വന്ന്‌ നിൽക്കും. 14  നിങ്ങൾ എല്ലാവ​രും കൂടി​വന്ന്‌ ശ്രദ്ധിക്കൂ. അവരിൽ ആരെങ്കി​ലും ഇതു പറഞ്ഞി​ട്ടു​ണ്ടോ? യഹോവ അവനെ സ്‌നേ​ഹി​ച്ചി​രി​ക്കു​ന്നു.+ അവൻ ബാബി​ലോ​ണി​നെ​ക്കു​റി​ച്ചുള്ള അവന്റെ ഇഷ്ടം നടപ്പി​ലാ​ക്കും,+അവന്റെ കൈ കൽദയർക്കെ​തി​രെ വരും.+ 15  ഞാൻതന്നെ ഇതു സംസാ​രി​ച്ചി​രി​ക്കു​ന്നു, ഞാൻ അവനെ വിളി​ച്ചി​രി​ക്കു​ന്നു.+ ഞാൻ അവനെ കൊണ്ടു​വ​ന്നി​രി​ക്കു​ന്നു, അവന്റെ വഴികൾ വിജയി​ക്കും.+ 16  എന്റെ അടുത്ത്‌ വന്ന്‌ ഇതു കേൾക്കുക. ആദ്യം​മു​തൽ രഹസ്യ​മാ​യല്ല ഞാൻ സംസാ​രി​ച്ചത്‌.+ അതു സംഭവി​ച്ച​പ്പോൾമു​തൽ ഞാൻ അവി​ടെ​യു​ണ്ടാ​യി​രു​ന്നു.” ഇപ്പോൾ ഇതാ, പരമാ​ധി​കാ​രി​യാം കർത്താ​വായ യഹോവ എന്നെയും തന്റെ ആത്മാവി​നെ​യും അയച്ചി​രി​ക്കു​ന്നു. 17  ഇസ്രായേലിന്റെ പരിശു​ദ്ധ​നും നിന്റെ വീണ്ടെ​ടു​പ്പു​കാ​ര​നും ആയ യഹോവ പറയുന്നു:+ “നിന്റെ പ്രയോജനത്തിനായി* നിന്നെ പഠിപ്പിക്കുകയും+പോകേണ്ട വഴിയി​ലൂ​ടെ നിന്നെ നടത്തു​ക​യും ചെയ്യുന്ന,+യഹോവ എന്ന ഞാനാണു നിന്റെ ദൈവം. 18  നീ എന്റെ കല്‌പ​നകൾ അനുസരിച്ചാൽ+ എത്ര നന്നായി​രി​ക്കും! അപ്പോൾ നിന്റെ സമാധാ​നം നദിപോലെയും+നിന്റെ നീതി സമു​ദ്ര​ത്തി​ലെ തിരമാലകൾപോലെയും+ ആയിത്തീ​രും. 19  നിന്റെ സന്തതി* മണൽപോ​ലെ​യുംനിന്റെ വംശജർ മൺതരി​കൾപോ​ലെ​യും വർധി​ക്കും.+ അവരുടെ പേര്‌ ഒരിക്ക​ലും എന്റെ മുന്നിൽനി​ന്ന്‌ അറ്റു​പോ​കില്ല; അത്‌ ഒരിക്ക​ലും മായ്‌ച്ചു​ക​ള​യില്ല.” 20  ബാബിലോണിൽനിന്ന്‌ പുറത്ത്‌ കടക്കൂ!+ കൽദയ​രു​ടെ അടുത്തു​നിന്ന്‌ ഓടി​പ്പോ​കൂ! ആനന്ദ​ഘോ​ഷ​ത്തോ​ടെ ഇതു പ്രഖ്യാ​പി​ക്കുക, ഇതു വിളം​ബരം ചെയ്യുക!+ ഭൂമി​യു​ടെ അതിരു​ക​ളോ​ളം ഇത്‌ അറിയി​ക്കുക.+ ഇങ്ങനെ പറയു​വിൻ: “തന്റെ ദാസനായ യാക്കോ​ബി​നെ യഹോവ വീണ്ടെ​ടു​ത്തി​രി​ക്കു​ന്നു.+ 21  ദൈവം മരുഭൂ​മി​യി​ലൂ​ടെ അവരെ കൊണ്ടു​വ​ന്ന​പ്പോൾ അവർക്കു ദാഹി​ച്ചില്ല.+ അവർക്കു​വേ​ണ്ടി ദൈവം പാറയിൽനി​ന്ന്‌ വെള്ളം ഒഴുക്കി;ദൈവം പാറ പിളർന്ന​പ്പോൾ വെള്ളം കുതി​ച്ചൊ​ഴു​കി.”+ 22  “ദുഷ്ടന്മാർക്കു സമാധാ​ന​മു​ണ്ടാ​കില്ല” എന്ന്‌ യഹോവ പറയുന്നു.+

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “യഹൂദ​യിൽനി​ന്ന്‌.”
അക്ഷ. “ആദ്യത്തെ.”
അഥവാ “ലോഹം വാർത്തു​ണ്ടാ​ക്കിയ പ്രതി​മ​യും.”
അഥവാ “പരി​ശോ​ധി​ച്ചി​രി​ക്കു​ന്നു.” മറ്റൊരു സാധ്യത “തിര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്നു.”
അഥവാ “മറ്റാരു​മാ​യും പങ്കു​വെ​ക്കില്ല.”
അഥവാ “നന്മയ്‌ക്കാ​യി.”
അക്ഷ. “വിത്ത്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം