യശയ്യ 51:1-23

51  “നീതി​മാർഗ​ത്തിൽ നടക്കു​ന്ന​വരേ,യഹോ​വ​യെ അന്വേ​ഷി​ക്കു​ന്ന​വരേ, ഞാൻ പറയു​ന്നതു കേൾക്കുക.നിങ്ങളെ വെട്ടി​യെ​ടുത്ത കൽക്കു​ഴി​യി​ലേ​ക്കും നിങ്ങളെ പൊട്ടി​ച്ചെ​ടുത്ത പാറയി​ലേ​ക്കും നോക്കുക.   നിങ്ങളുടെ അപ്പനായ അബ്രാ​ഹാ​മി​ലേ​ക്കുംനിങ്ങൾക്കു ജന്മം നൽകിയ* സാറയിലേക്കും+ നോക്കുക. ഞാൻ വിളി​ച്ച​പ്പോൾ അബ്രാ​ഹാം ഏകനാ​യി​രു​ന്നു,+ഞാൻ അബ്രാ​ഹാ​മി​നെ അനു​ഗ്ര​ഹിച്ച്‌ അസംഖ്യ​മാ​യി വർധി​പ്പി​ച്ചു.+   യഹോവ സീയോ​നെ സാന്ത്വ​നി​പ്പി​ക്കും.+ സീയോ​ന്റെ നാശാ​വ​ശി​ഷ്ട​ങ്ങൾക്കെ​ല്ലാം ദൈവം ആശ്വാസം നൽകും;+ദൈവം സീയോ​ന്റെ വിജന​മായ പ്രദേ​ശങ്ങൾ ഏദെൻപോലെയും+അവളുടെ മരു​പ്ര​ദേശം യഹോ​വ​യു​ടെ തോട്ടം​പോ​ലെ​യും ആക്കും.+ ഉല്ലാസ​വും ആനന്ദവും അവളിൽ നിറയും,നന്ദിവാ​ക്കു​ക​ളും ശ്രുതി​മ​ധു​ര​മായ ഗാനങ്ങ​ളും സീയോ​നിൽ അലതല്ലും.+   എന്റെ ജനമേ, ഞാൻ പറയു​ന്നതു കേൾക്കുക,+എന്റെ ജനതയേ, എന്റെ വാക്കുകൾ ശ്രദ്ധി​ക്കുക. എന്നിൽനിന്ന്‌ ഒരു നിയമം പുറ​പ്പെ​ടും,+ജനങ്ങൾക്ക്‌ ഒരു പ്രകാ​ശ​മാ​യി ഞാൻ എന്റെ നീതി സ്ഥാപി​ക്കും.+   എന്റെ നീതി അടുത്ത​ടുത്ത്‌ വരുന്നു.+ എന്നിൽനിന്ന്‌ രക്ഷ പുറ​പ്പെ​ടും.+എന്റെ കരങ്ങൾ ജനങ്ങളെ ന്യായം വിധി​ക്കും.+ ദ്വീപു​കൾ എന്നിൽ പ്രത്യാശ വെക്കും,+എന്റെ കരങ്ങൾക്കായി* അവർ കാത്തി​രി​ക്കും.   നിങ്ങളുടെ കണ്ണുകൾ ആകാശ​ത്തേക്ക്‌ ഉയർത്തു​വിൻ,താഴെ ഭൂമി​യി​ലേക്കു നോക്കു​വിൻ. ആകാശം പുക​പോ​ലെ മാഞ്ഞു​പോ​കും,ഭൂമി ഒരു വസ്‌ത്രം​പോ​ലെ ദ്രവി​ച്ചു​പോ​കും,അതിലെ നിവാ​സി​കൾ കൊതു​കു​ക​ളെ​പ്പോ​ലെ ചത്തുവീ​ഴും. എന്നാൽ എന്റെ രക്ഷ ശാശ്വ​ത​മാ​യി​രി​ക്കും,+എന്റെ നീതി ഒരിക്ക​ലും പരാജ​യ​പ്പെ​ടില്ല.*+   നീതി എന്തെന്ന്‌ അറിയു​ന്ന​വരേ,എന്റെ നിയമം* ഹൃദയ​ത്തി​ലുള്ള ജനമേ,+ ഞാൻ പറയു​ന്നതു കേൾക്കുക.മർത്യ​രു​ടെ ആക്ഷേപ​വാ​ക്കു​കൾ കേട്ട്‌ പേടി​ക്കേണ്ടാ, അവരുടെ പരിഹാ​സ​വ​ച​നങ്ങൾ കേട്ട്‌ ഭയപ്പെ​ടേണ്ടാ.   പ്രാണികൾ അവരെ ഒരു വസ്‌ത്രം​പോ​ലെ തിന്നു​ക​ള​യും;കീടങ്ങൾ* അവരെ കമ്പിളി​ത്തു​ണി​പോ​ലെ തിന്നു​തീർക്കും.+ എന്നാൽ എന്റെ നീതി എന്നെന്നും നിലനിൽക്കും,ഞാൻ നൽകുന്ന രക്ഷ തലമു​റ​ത​ല​മു​റ​യോ​ളം നിൽക്കും.”+   യഹോവയുടെ കൈയേ,+ ഉണരൂ!ഉണർന്ന്‌ ശക്തി ധരിക്കൂ. പണ്ടത്തെ​പ്പോ​ലെ​യും പുരാ​ത​ന​ത​ല​മു​റ​ക​ളിൽ എന്നപോ​ലെ​യും ഉണരൂ! അങ്ങല്ലേ രാഹാബിനെ* തകർത്ത്‌+ ചിതറി​ച്ചു​ക​ള​ഞ്ഞത്‌?കടലിലെ ഭീമാ​കാ​ര​ജ​ന്തു​വി​നെ കുത്തി​ത്തു​ള​ച്ചത്‌?+ 10  അങ്ങല്ലേ സമു​ദ്രത്തെ, ആഴിയി​ലെ ആഴമുള്ള വെള്ളത്തെ, വറ്റിച്ചു​ക​ള​ഞ്ഞത്‌?+ അങ്ങ്‌ വീണ്ടെ​ടുത്ത ജനത്തിനു മറുകര കടക്കാൻ സമു​ദ്ര​ത്തി​ന്റെ ആഴങ്ങളി​ലൂ​ടെ പാത​യൊ​രു​ക്കി​യത്‌ അങ്ങല്ലേ?+ 11  യഹോവ വീണ്ടെ​ടു​ത്തവർ തിരി​ച്ചു​വ​രും.+ അവർ സന്തോ​ഷാ​ര​വ​ങ്ങ​ളോ​ടെ സീയോ​നി​ലേക്കു വരും,+ശാശ്വ​ത​സ​ന്തോ​ഷം അവരുടെ കിരീ​ട​മാ​യി​രി​ക്കും.+ ആഹ്ലാദ​വും ഉല്ലാസ​വും അവരിൽ നിറയും,ദുഃഖ​വും നെടു​വീർപ്പും ഓടി​യ​ക​ലും.+ 12  “ഞാനല്ലേ നിങ്ങളെ ആശ്വസി​പ്പി​ക്കു​ന്നവൻ?+ പിന്നെ എന്തിനു നീ നശ്വര​നായ മനുഷ്യ​നെ ഭയപ്പെ​ടണം?+പുല്ലു​പോ​ലെ വാടി​പ്പോ​കുന്ന മനുഷ്യ​പു​ത്രനെ പേടി​ക്കണം? 13  ആകാശത്തെ വിരിക്കുകയും+ ഭൂമിക്ക്‌ അടിസ്ഥാ​നം ഇടുക​യും ചെയ്‌ത,നിന്റെ സ്രഷ്ടാ​വായ യഹോവയെ+ നീ മറക്കു​ന്നത്‌ എന്തിന്‌? മർദകനു* നിന്നെ നശിപ്പി​ക്കാൻ പ്രാപ്‌തി​യു​ണ്ടെന്നു നീ കരുതി;ദിവസം മുഴുവൻ നീ അവന്റെ ക്രോ​ധത്തെ ഭയന്നു​ക​ഴി​ഞ്ഞു. എന്നാൽ അവന്റെ ക്രോധം ഇപ്പോൾ എവിടെ? 14  ചങ്ങലകളിൽ ബന്ധിത​നാ​യി കുനി​ഞ്ഞു​ന​ട​ക്കു​ന്ന​യാൾ ഉടൻ സ്വത​ന്ത്ര​നാ​കും,+അയാൾ മരിക്കില്ല; കുഴി​യി​ലേക്ക്‌ ഇറങ്ങില്ല.അയാൾക്ക്‌ അപ്പം കിട്ടാ​തി​രി​ക്കില്ല. 15  നിങ്ങളുടെ ദൈവ​മായ യഹോ​വ​യാ​ണു ഞാൻ!തിരമാ​ല​കൾ ഇരമ്പി​യാർക്കും​വി​ധം സമു​ദ്രത്തെ ഇളക്കി​മ​റി​ക്കു​ന്നവൻ!+—സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ എന്നാണ്‌ എന്റെ പേര്‌.+ 16  ആകാശത്തെ സ്ഥാപി​ക്കാ​നും ഭൂമിക്ക്‌ അടിസ്ഥാ​നം ഇടാനും+സീയോ​നോട്‌, ‘നിങ്ങൾ എന്റെ ജനമാണ്‌’+ എന്നു പറയാ​നുംഞാൻ എന്റെ വചനങ്ങൾ നിന്റെ നാവിൽ തരും,എന്റെ കൈയു​ടെ നിഴലിൽ നിന്നെ മറയ്‌ക്കും.+ 17  യരുശലേമേ, ഉണരൂ! ഉണർന്ന്‌ എഴു​ന്നേൽക്കൂ!+നീ യഹോ​വ​യു​ടെ കൈയി​ലെ ക്രോ​ധ​ത്തി​ന്റെ പാനപാ​ത്ര​ത്തിൽനിന്ന്‌ കുടി​ച്ചി​രി​ക്കു​ന്നു. നീ വീഞ്ഞു​പാ​ത്ര​ത്തിൽനിന്ന്‌ കുടി​ച്ചി​രി​ക്കു​ന്നു,ആടിയാ​ടി​ന​ട​ക്കാൻ ഇടയാ​ക്കുന്ന പാത്രം നീ വറ്റിച്ചി​രി​ക്കു​ന്നു.+ 18  അവൾ പ്രസവിച്ച പുത്ര​ന്മാർ ആരും അവളെ നയിക്കാൻ വന്നില്ല,അവൾ പോറ്റി​വ​ളർത്തിയ പുത്ര​ന്മാർ ആരും അവളെ കൈപി​ടിച്ച്‌ നടത്തി​യില്ല. 19  വിപത്തും വിനാ​ശ​വും, വിശപ്പും വാളും!+ ഇവ രണ്ടും നിന്റെ മേൽ വന്നിരി​ക്കു​ന്നു. ആരാണു നിന്നോ​ടു സഹതാപം കാണി​ക്കുക? ആരാണു നിന്നെ ആശ്വസി​പ്പി​ക്കുക?+ 20  നിന്റെ പുത്ര​ന്മാർ ബോധം​കെട്ട്‌ വീണി​രി​ക്കു​ന്നു.+ കാട്ടാടു വലയിൽ വീണു​കി​ട​ക്കു​ന്ന​തു​പോ​ലെഓരോ തെരു​വു​ക​ളു​ടെ കോണിലും* അവർ വീണു​കി​ട​ക്കു​ന്നു.യഹോ​വ​യു​ടെ ക്രോധം മുഴുവൻ അവരുടെ മേൽ ചൊരി​ഞ്ഞി​രി​ക്കു​ന്നു; നിന്റെ ദൈവ​ത്തി​ന്റെ ശകാര​വും വർഷി​ച്ചി​രി​ക്കു​ന്നു.” 21  വീഞ്ഞു കുടി​ക്കാ​തെ ലഹരി​പി​ടി​ച്ചി​രി​ക്കു​ന്ന​വളേ,കഷ്ടത അനുഭ​വി​ക്കുന്ന സ്‌ത്രീ​യേ, ദയവായി ഇതു കേൾക്കുക. 22  നിന്റെ കർത്താ​വായ യഹോവ, തന്റെ ജനത്തി​നു​വേണ്ടി വാദി​ക്കുന്ന നിന്റെ ദൈവം, ഇങ്ങനെ പറയുന്നു: “നീ ആടിയാ​ടി​ന​ട​ക്കാൻ കാരണ​മായ പാനപാ​ത്രം, എന്റെ ക്രോ​ധ​ത്തി​ന്റെ വീഞ്ഞു​പാ​ത്രം,+ഞാൻ നിന്റെ കൈയിൽനി​ന്ന്‌ എടുത്തു​മാ​റ്റും,ഇനി ഒരിക്ക​ലും നിനക്ക്‌ അതിൽനി​ന്ന്‌ കുടി​ക്കേ​ണ്ടി​വ​രില്ല.+ 23  ഞാൻ അത്‌ എടുത്ത്‌ നിന്നെ ഉപദ്ര​വി​ക്കു​ന്ന​വ​രു​ടെ കൈയിൽ കൊടു​ക്കും.+‘കുനി​ഞ്ഞു​നിൽക്കൂ; ഞങ്ങൾ നിന്റെ പുറത്തു​കൂ​ടി നടന്നു​പോ​കട്ടെ’ എന്ന്‌ അവർ നിന്നോ​ടു പറഞ്ഞില്ലേ? അപ്പോൾ നീ നിന്റെ മുതുകു നിലം​പോ​ലെ​യുംഅവർക്കു നടക്കാ​നുള്ള ഒരു പൊതു​വ​ഴി​പോ​ലെ​യും ആക്കി.”

അടിക്കുറിപ്പുകള്‍

അഥവാ “നിങ്ങളെ വേദന​യോ​ടെ പ്രസവിച്ച.”
അഥവാ “ശക്തിക്കാ​യി.”
അഥവാ “ചിതറി​ക്ക​പ്പെ​ടില്ല.”
അഥവാ “ഉപദേശം.”
മറ്റൊരു സാധ്യത “പുഴു.”
പദാവലി കാണുക.
അഥവാ “നിന്നെ വളഞ്ഞി​രി​ക്കു​ന്ന​വന്‌.”
അക്ഷ. “എല്ലാ തെരു​വു​ക​ളു​ടെ​യും തലയ്‌ക്കൽ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം