യഹസ്‌കേൽ 12:1-28

12  എനിക്കു വീണ്ടും യഹോ​വ​യു​ടെ സന്ദേശം കിട്ടി:  “മനുഷ്യ​പു​ത്രാ, നീ ഒരു മത്സരഗൃ​ഹ​ത്തി​ലാ​ണു കഴിയു​ന്നത്‌. കണ്ണു​ണ്ടെ​ങ്കി​ലും അവർ കാണു​ന്നില്ല; ചെവി​യു​ണ്ടെ​ങ്കി​ലും കേൾക്കു​ന്നില്ല.+ കാരണം, അവർ ഒരു മത്സരഗൃ​ഹ​മാണ്‌.+  മനുഷ്യപുത്രാ, ബന്ദിയാ​യി പ്രവാസത്തിലേക്കു* പോകു​ന്ന​വ​ന്റേ​തു​പോ​ലുള്ള ഒരു ഭാണ്ഡം നീ ഒരുക്കുക. എന്നിട്ട്‌ അവർ കാൺകെ, പകൽസ​മ​യത്ത്‌ നീ പ്രവാ​സ​ത്തി​ലേക്കു പോകണം. നിന്റെ വീട്ടിൽനി​ന്ന്‌ മറ്റൊരു സ്ഥലത്തേക്ക്‌ അവർ കാൺകെ ഒരു പ്രവാ​സി​യാ​യി നീ പോകണം. അവർ ഒരു മത്സരഗൃ​ഹ​മാ​ണെ​ങ്കി​ലും ചില​പ്പോൾ അവർക്കു കാര്യം മനസ്സി​ലാ​യാ​ലോ?  പ്രവാസത്തിലേക്കു പോകാൻ നീ തയ്യാറാ​ക്കിയ ഭാണ്ഡം പകൽസ​മ​യത്ത്‌ അവർ കാൺകെ പുറ​ത്തേക്കു കൊണ്ടു​വ​രണം. എന്നിട്ട്‌ ബന്ദിയാ​യി പ്രവാ​സ​ത്തി​ലേക്കു പോകുന്നവനെപ്പോലെ+ അവർ കാൺകെ വൈകു​ന്നേരം അവിടം വിടണം.  “അവർ കാൺകെ ചുവരിൽ ഒരു ദ്വാരം ഉണ്ടാക്കുക. എന്നിട്ട്‌ അതിലൂ​ടെ നിന്റെ സാധനങ്ങൾ പുറത്ത്‌ കൊണ്ടു​വ​രണം.+  അവർ കാൺകെ നിന്റെ സാധനങ്ങൾ തോളി​ലേറ്റി അതുമാ​യി ഇരുട്ടത്ത്‌ പുറത്ത്‌ കടക്കുക. നിലം കാണാൻ കഴിയാ​ത്ത​തു​പോ​ലെ നീ മുഖം മൂടണം. കാരണം, ഞാൻ നിന്നെ ഇസ്രാ​യേൽഗൃ​ഹ​ത്തിന്‌ ഒരു അടയാ​ള​മാ​ക്കു​ക​യാണ്‌.”+  എന്നോടു കല്‌പി​ച്ച​തു​പോ​ലെ​തന്നെ ഞാൻ ചെയ്‌തു. ബന്ദിയാ​യി പ്രവാ​സ​ത്തി​ലേക്കു പോകു​ന്ന​വ​ന്റേ​തു​പോ​ലുള്ള എന്റെ ഭാണ്ഡം ഞാൻ പകൽസ​മ​യത്ത്‌ പുറ​ത്തേക്കു കൊണ്ടു​വന്നു. വൈകു​ന്നേരം ഞാൻ എന്റെ കൈ​കൊണ്ട്‌ ചുവരിൽ ഒരു ദ്വാര​മു​ണ്ടാ​ക്കി. ഇരുട്ടി​യ​പ്പോൾ അവർ കാൺകെ ഞാൻ എന്റെ സാധനങ്ങൾ തോളി​ലേറ്റി പുറത്ത്‌ കടന്നു.  രാവിലെ എനിക്കു വീണ്ടും യഹോ​വ​യു​ടെ സന്ദേശം കിട്ടി:  “മനുഷ്യ​പു​ത്രാ, ‘നീ എന്താണ്‌ ഈ ചെയ്യു​ന്നത്‌’ എന്നു മത്സരഗൃ​ഹ​മായ ഇസ്രാ​യേൽഗൃ​ഹം നിന്നോ​ടു ചോദി​ച്ച​ല്ലോ. 10  നീ അവരോ​ടു പറയണം: ‘പരമാ​ധി​കാ​രി​യായ യഹോവ പറയു​ന്നത്‌ ഇതാണ്‌: “ഈ പ്രഖ്യാ​പനം യരുശ​ലേ​മി​ലുള്ള തലവനെക്കുറിച്ചും+ നഗരത്തി​ലുള്ള മുഴുവൻ ഇസ്രാ​യേൽഗൃ​ഹ​ത്തെ​ക്കു​റി​ച്ചും ഉള്ളതാണ്‌.”’ 11  “നീ അവരോ​ടു പറയണം: ‘ഞാൻ നിങ്ങൾക്ക്‌ ഒരു അടയാ​ള​മാണ്‌.+ ഞാൻ ചെയ്‌ത​തു​ത​ന്നെ​യാണ്‌ അവരുടെ കാര്യ​ത്തി​ലും സംഭവി​ക്കാൻപോ​കു​ന്നത്‌. അവരെ ബന്ദിക​ളാ​യി, അടിമ​ത്ത​ത്തി​ലേക്ക്‌, കൊണ്ടു​പോ​കും.+ 12  അവരുടെ ഇടയി​ലുള്ള തലവൻ അയാളു​ടെ സാധന​ങ്ങ​ളും തോളി​ലേറ്റി ഇരുട്ടത്ത്‌ അവിടം വിടും. അയാൾ മതിലിൽ ഒരു ദ്വാരം ഉണ്ടാക്കി അയാളു​ടെ സാധനങ്ങൾ അതിലേ പുറത്ത്‌ കൊണ്ടു​വ​രും.+ നിലം കാണാൻ കഴിയാ​ത്ത​തു​പോ​ലെ അയാൾ മുഖം മൂടും.’ 13  ഞാൻ എന്റെ വല അയാളു​ടെ മേൽ വീശി​യെ​റി​യും. അയാൾ അതിൽ കുടു​ങ്ങും.+ എന്നിട്ട്‌ ഞാൻ അയാളെ കൽദയ​ദേ​ശ​മായ ബാബി​ലോ​ണി​ലേക്കു കൊണ്ടു​പോ​കും. പക്ഷേ അയാൾ അതു കാണില്ല. അവി​ടെ​വെച്ച്‌ അയാൾ മരിക്കും.+ 14  അയാളുടെകൂടെയുള്ള എല്ലാവ​രെ​യും, അയാളു​ടെ സഹായി​ക​ളെ​യും സൈന്യ​ത്തെ​യും, ഞാൻ നാലു​പാ​ടും ചിതറി​ക്കും.+ ഞാൻ ഒരു വാൾ ഊരി അവരുടെ പിന്നാലെ അയയ്‌ക്കും.+ 15  ഞാൻ അവരെ ജനതക​ളു​ടെ ഇടയി​ലേക്ക്‌ ഓടി​ക്കു​മ്പോ​ഴും പല ദേശങ്ങ​ളി​ലേക്കു ചിതറി​ക്കു​മ്പോ​ഴും ഞാൻ യഹോ​വ​യാ​ണെന്ന്‌ അവർ അറി​യേ​ണ്ടി​വ​രും. 16  പക്ഷേ അവർ ചെല്ലു​ന്നി​ടത്തെ ജനതക​ളോ​ടു തങ്ങളുടെ വൃത്തി​കെട്ട ആചാര​ങ്ങ​ളെ​ക്കു​റിച്ച്‌ പറയാൻവേണ്ടി ഞാൻ അവരിൽ കുറച്ച്‌ പേരെ വാളിൽനി​ന്നും ക്ഷാമത്തിൽനി​ന്നും മാരക​മായ പകർച്ച​വ്യാ​ധി​യിൽനി​ന്നും ജീവ​നോ​ടെ രക്ഷിക്കും. അങ്ങനെ ഞാൻ യഹോ​വ​യാ​ണെന്ന്‌ അവർ അറി​യേ​ണ്ടി​വ​രും.” 17  എനിക്കു വീണ്ടും യഹോ​വ​യു​ടെ സന്ദേശം കിട്ടി: 18  “മനുഷ്യ​പു​ത്രാ, നീ വിറയ​ലോ​ടെ നിന്റെ അപ്പം തിന്നു​ക​യും പരി​ഭ്ര​മ​ത്തോ​ടെ​യും ഉത്‌ക​ണ്‌ഠ​യോ​ടെ​യും നിന്റെ വെള്ളം കുടി​ക്കു​ക​യും വേണം.+ 19  ദേശത്തെ ജനത്തോ​ടു നീ പറയണം: ‘ഇസ്രാ​യേൽ ദേശത്തെ യരുശ​ലേ​മിൽ താമസി​ക്കു​ന്ന​വ​രോ​ടു പരമാ​ധി​കാ​രി​യായ യഹോവ പറയു​ന്നത്‌ ഇതാണ്‌: “അവർ ഉത്‌ക​ണ്‌ഠ​യോ​ടെ അപ്പം തിന്നു​ക​യും ഭീതി​യോ​ടെ വെള്ളം കുടി​ക്കു​ക​യും ചെയ്യും. കാരണം, ദേശത്ത്‌ താമസി​ക്കു​ന്ന​വ​രു​ടെ​യെ​ല്ലാം അക്രമം+ നിമിത്തം ആ ദേശം തീർത്തും വിജന​മാ​കാൻപോ​കു​ക​യാണ്‌.+ 20  ജനവാസമുള്ള നഗരങ്ങൾ നാമാ​വ​ശേ​ഷ​മാ​കും; ദേശം ഒരു പാഴി​ട​വും.+ അങ്ങനെ ഞാൻ യഹോ​വ​യാ​ണെന്നു നിങ്ങൾ അറി​യേ​ണ്ടി​വ​രും.”’”+ 21  എനിക്കു വീണ്ടും യഹോ​വ​യു​ടെ സന്ദേശം കിട്ടി: 22  “മനുഷ്യ​പു​ത്രാ, ‘ദിവസങ്ങൾ ഒന്നൊ​ന്നാ​യി കൊഴി​ഞ്ഞു​പോ​കു​ന്നു; ദിവ്യ​ദർശ​ന​ങ്ങ​ളോ ഒന്നു​പോ​ലും നിറ​വേ​റു​ന്നില്ല’ എന്നിങ്ങനെ ഇസ്രാ​യേ​ലിൽ ഒരു ചൊല്ലു​ണ്ട​ല്ലോ.+ 23  അതുകൊണ്ട്‌ അവരോ​ടു പറയണം: ‘പരമാ​ധി​കാ​രി​യായ യഹോവ പറയു​ന്നത്‌ ഇതാണ്‌: “ഞാൻ ആ ചൊല്ല്‌ ഇല്ലാതാ​ക്കും. ആ പഴഞ്ചൊ​ല്ല്‌ ഇനി ഒരിക്ക​ലും ഇസ്രാ​യേ​ലിൽ കേൾക്കില്ല.”’ നീ അവരോ​ടു പറയണം: ‘ആ നാളുകൾ ഇങ്ങെത്തി.+ എല്ലാ ദിവ്യ​ദർശ​ന​ങ്ങ​ളും നിറ​വേ​റും.’ 24  ഇസ്രായേൽഗൃഹത്തിൽ വ്യാജ​ദർശ​ന​ങ്ങ​ളോ മുഖസ്‌തുതിയായുള്ള* ഭാവി​പ്ര​വ​ച​ന​ങ്ങ​ളോ ഇനിയു​ണ്ടാ​കില്ല.+ 25  ‘“കാരണം, യഹോവ എന്ന ഞാൻ സംസാ​രി​ക്കും. എന്റെ വചനങ്ങ​ളെ​ല്ലാം ഞാൻ ഒട്ടും കാലതാ​മ​സം​കൂ​ടാ​തെ നടപ്പാ​ക്കും.+ മത്സരഗൃ​ഹമേ, നിങ്ങളു​ടെ കാലത്തുതന്നെ+ ഞാൻ പറയു​ക​യും പറഞ്ഞതു നിവർത്തി​ക്കു​ക​യും ചെയ്യും” എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.’” 26  എനിക്കു വീണ്ടും യഹോ​വ​യു​ടെ സന്ദേശം കിട്ടി: 27  “മനുഷ്യ​പു​ത്രാ, ഇസ്രാ​യേൽ ജനം* പറയു​ന്നതു കേട്ടോ? ‘അയാൾ കാണുന്ന ദർശനം അടു​ത്തെ​ങ്ങും സംഭവി​ക്കാ​നു​ള്ളതല്ല. വിദൂ​ര​ഭാ​വി​യെ​ക്കു​റി​ച്ചാണ്‌ അയാൾ പ്രവചി​ക്കു​ന്നത്‌’ എന്നാണ്‌ അവർ പറയു​ന്നത്‌.+ 28  അതുകൊണ്ട്‌ നീ അവരോ​ടു പറയണം: ‘പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: “‘എന്റെ വചനങ്ങൾക്കൊ​ന്നും കാലതാ​മ​സ​മു​ണ്ടാ​കില്ല. ഞാൻ പറയു​ന്ന​തെ​ല്ലാം അങ്ങനെ​തന്നെ നടക്കും’ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.”’”

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “വഞ്ചകമായ.”
അക്ഷ. “ഗൃഹം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം