യഹസ്‌കേൽ 21:1-32

21  എനിക്കു വീണ്ടും യഹോ​വ​യു​ടെ സന്ദേശം കിട്ടി: 2  “മനുഷ്യ​പു​ത്രാ, നിന്റെ മുഖം യരുശ​ലേ​മി​നു നേർക്കു തിരിക്കൂ! വിശു​ദ്ധ​സ്ഥ​ല​ങ്ങൾക്കെ​തി​രെ ഘോഷി​ക്കൂ! ഇസ്രാ​യേൽ ദേശത്തി​ന്‌ എതിരെ പ്രവചി​ക്കൂ! 3  ഇസ്രായേൽ ദേശ​ത്തോ​ടു പറയണം: ‘യഹോവ പറയുന്നു: “ഞാൻ ഇതാ, നിനക്ക്‌ എതിരാ​ണ്‌. ഞാൻ എന്റെ വാൾ ഉറയിൽനി​ന്ന്‌ ഊരി+ നിന്റെ ഇടയി​ലുള്ള നീതി​മാ​ന്മാ​രെ​യും ദുഷ്ടന്മാ​രെ​യും നിഗ്ര​ഹി​ക്കും. 4  നിന്റെ ഇടയി​ലുള്ള നീതി​മാ​ന്മാ​രെ​യും ദുഷ്ടന്മാ​രെ​യും നിഗ്ര​ഹി​ക്കാൻ ഉദ്ദേശി​ക്കു​ന്ന​തു​കൊണ്ട്‌ തെക്കു​മു​തൽ വടക്കു​വ​രെ​യുള്ള എല്ലാവർക്കും എതിരെ ഞാൻ എന്റെ വാൾ ഊരും. 5  യഹോവ എന്ന ഞാൻ എന്റെ വാൾ ഉറയിൽനി​ന്ന്‌ ഊരി​യെന്നു ജനം മുഴുവൻ അറി​യേ​ണ്ടി​വ​രും. ഇനി ഒരിക്ക​ലും അതു തിരിച്ച്‌ ഉറയിൽ ഇടില്ല.”’+ 6  “മനുഷ്യ​പു​ത്രാ, നീ* വിറയ​ലോ​ടെ നെടു​വീർപ്പി​ടുക. അവർ കാൺകെ അതിദുഃ​ഖ​ത്തോ​ടെ നെടു​വീർപ്പി​ടൂ!+ 7  അവർ നിന്നോ​ട്‌, ‘എന്തിനാ​ണു നെടു​വീർപ്പി​ടു​ന്നത്‌’ എന്നു ചോദി​ച്ചാൽ ‘ഒരു വാർത്ത കേട്ടി​ട്ടാണ്‌’ എന്നു പറയണം. കാരണം, അതു നിശ്ചയ​മാ​യും വരും. എല്ലാവ​രു​ടെ​യും ഹൃദയം പേടിച്ച്‌ ഉരുകി​പ്പോ​കും. എല്ലാ കൈക​ളും തളർന്ന്‌ തൂങ്ങും. എല്ലാവരും* നിരാ​ശ​യി​ലാ​കും. സകലരു​ടെ​യും കാൽമു​ട്ടു​ക​ളിൽനിന്ന്‌ വെള്ളം ഇറ്റിറ്റു​വീ​ഴും.*+ ‘അതു നിശ്ചയ​മാ​യും വരും! അതു സംഭവി​ച്ചി​രി​ക്കും!’ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.” 8  എനിക്കു വീണ്ടും യഹോ​വ​യു​ടെ സന്ദേശം കിട്ടി: 9  “മനുഷ്യ​പു​ത്രാ, ഇങ്ങനെ പ്രവചി​ക്കൂ: ‘യഹോവ പറയു​ന്നത്‌ ഇതാണ്‌: “ഇങ്ങനെ പറയൂ: ‘ഒരു വാൾ! ഒരു വാൾ!+ അതിനു മൂർച്ച കൂട്ടി​യി​രി​ക്കു​ന്നു. അതു മിനു​ക്കി​യെ​ടു​ത്തി​രി​ക്കു​ന്നു. 10  ഒരു മഹാസം​ഹാ​ര​ത്തി​നു​വേണ്ടി അതിന്റെ മൂർച്ച കൂട്ടി​യി​രി​ക്കു​ന്നു. മിന്നൽപോ​ലെ വെട്ടി​ത്തി​ള​ങ്ങാൻ അതു മിനു​ക്കി​യെ​ടു​ത്തി​രി​ക്കു​ന്നു.’”’” “നമ്മൾ സന്തോ​ഷി​ക്കേ​ണ്ട​തല്ലേ?” “‘അതു* മരങ്ങ​ളെ​യൊ​ന്നും വകവെ​ക്കാ​ത്ത​തു​പോ​ലെ എന്റെ മകന്റെ ചെങ്കോ​ലി​നെ​യും വകവെ​ക്കാ​തി​രി​ക്കു​മോ?+ 11  “‘അതു മിനു​ക്കി​യെ​ടു​ക്കാൻ കൊടു​ത്തി​രി​ക്കു​ന്നു. കൈയി​ലെ​ടുത്ത്‌ പ്രയോ​ഗി​ക്കാ​നു​ള്ള​താണ്‌ അത്‌. വധനിർവാഹകന്റെ+ കൈയിൽ കൊടു​ക്കാൻ ആ വാൾ മൂർച്ച കൂട്ടി മിനു​ക്കി​യെ​ടു​ത്തി​രി​ക്കു​ന്നു. 12  “‘മനുഷ്യ​പു​ത്രാ, അലമു​റ​യിട്ട്‌ കരയൂ!+ അത്‌ എന്റെ ജനത്തിന്‌ എതിരെ വന്നിരി​ക്കു​ന്നു. ഇസ്രാ​യേ​ലി​ലെ എല്ലാ തലവന്മാർക്കെ​തി​രെ​യും അതു വന്നിരി​ക്കു​ന്നു.+ എന്റെ ജനത്തോ​ടൊ​പ്പം അവരുടെ തലവന്മാ​രും വാളിന്‌ ഇരയാ​കും. അതു​കൊണ്ട്‌, വ്യസന​ത്തോ​ടെ നിന്റെ തുടയിൽ അടിക്കൂ! 13  കാരണം, പരി​ശോ​ധന നടത്തി​ക്ക​ഴി​ഞ്ഞു.+ വാൾ ചെങ്കോ​ലി​നെ വകവെ​ക്കാ​തി​രു​ന്നാൽ എന്തായി​രി​ക്കും സംഭവി​ക്കുക? അത്‌* ഇല്ലാതാ​കും’+ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 14  “മനുഷ്യ​പു​ത്രാ, നീ പ്രവചി​ക്കൂ! കൈ കൊട്ടി​ക്കൊണ്ട്‌ ‘ഒരു വാൾ’ എന്നു മൂന്നു പ്രാവ​ശ്യം പറയുക. അത്‌ ആളുകളെ അരിഞ്ഞു​വീ​ഴ്‌ത്തുന്ന വാളാണ്‌. മഹാസം​ഹാ​ര​ത്തി​ന്റെ വാൾ! അത്‌ അവർക്കു ചുറ്റു​മുണ്ട്‌.+ 15  പേടികൊണ്ട്‌ അവരുടെ ഹൃദയം ഉരുകി​പ്പോ​കും.+ അവരുടെ നഗരക​വാ​ട​ങ്ങ​ളിൽ അനേകർ വീഴും. വാളു​കൊണ്ട്‌ ഞാൻ കൂട്ട​ക്കൊല നടത്തും. അതെ, മിന്നൽപോ​ലെ അതു വെട്ടി​ത്തി​ള​ങ്ങു​ന്നു! സംഹാ​ര​ത്തി​നു​വേണ്ടി അതു മിനു​ക്കി​യെ​ടു​ത്തി​രി​ക്കു​ന്നു! 16  വാൾ നേരെ വലത്തോ​ട്ടു വീശൂ! ഇടത്തോ​ട്ടു വെട്ടൂ! വായ്‌ത്തല തിരി​യു​ന്നി​ട​ത്തേ​ക്കെ​ല്ലാം വെട്ടുക. 17  ഞാനും കൈ കൊട്ടും. എന്റെ ഉഗ്ര​കോ​പം ശമിക്കു​ക​യും ചെയ്യും.+ യഹോവ എന്ന ഞാനാണ്‌ ഇതു പറയു​ന്നത്‌.” 18  എനിക്കു വീണ്ടും യഹോ​വ​യു​ടെ സന്ദേശം കിട്ടി: 19  “മനുഷ്യ​പു​ത്രാ, ബാബി​ലോൺരാ​ജാ​വി​ന്റെ വാളിനു വരാനുള്ള രണ്ടു വഴികൾ നീ അടയാ​ള​പ്പെ​ടു​ത്തുക. രണ്ടു വഴിയും ഒരേ ദേശത്തു​നിന്ന്‌ പുറ​പ്പെ​ടണം. രണ്ടു നഗരങ്ങ​ളി​ലേ​ക്കാ​യി വഴി പിരി​യു​ന്നി​ടത്ത്‌ ഒരു ചൂണ്ടുപലക* വെക്കണം. 20  വാളിന്‌ അമ്മോ​ന്യ​രു​ടെ രബ്ബയ്‌ക്കെതിരെ+ വരാൻ നീ ഒരു വഴി അടയാ​ള​പ്പെ​ടു​ത്തണം. മറ്റേ വഴി യഹൂദ​യി​ലെ കോട്ട​മ​തി​ലുള്ള യരുശലേമിലേക്കും+ അടയാ​ള​പ്പെ​ടു​ത്തണം. 21  ഭാവിഫലം നോക്കാൻ ബാബി​ലോൺരാ​ജാവ്‌, വഴി രണ്ടായി പിരി​യുന്ന ആ സ്ഥലത്ത്‌ നിൽക്കു​ന്നു. അവൻ അമ്പു കുലു​ക്കു​ന്നു. വിഗ്രഹങ്ങളോട്‌* ഉപദേശം ചോദി​ക്കു​ന്നു. അവൻ കരൾ നോക്കു​ന്നു. 22  ഭാവിഫലം അവന്റെ വലതു​കൈ​യി​ലുണ്ട്‌. അത്‌ യരുശ​ലേ​മി​ലേക്കു പോകാൻ നിർദേ​ശി​ക്കു​ന്നു. അവിടെ ചെന്ന്‌ യന്ത്രമു​ട്ടി​കൾ സ്ഥാപി​ക്കാ​നും കൂട്ട​ക്കൊ​ല​യ്‌ക്ക്‌ ഉത്തരവി​ടാ​നും യുദ്ധാ​രവം മുഴക്കാ​നും കവാട​ങ്ങൾക്കു നേരെ യന്ത്രമു​ട്ടി​കൾ സ്ഥാപി​ക്കാ​നും ആക്രമി​ക്കാൻവേണ്ടി ചെരിഞ്ഞ തിട്ടകൾ ഉണ്ടാക്കാ​നും ഉപരോധമതിൽ+ പണിയാ​നും ആണ്‌ നിർദേശം. 23  പക്ഷേ, അവരോ​ട്‌ ആണയിട്ടവർക്ക്‌* അത്‌ ഒരു വ്യാജ ഭാവി​ഫ​ല​പ്ര​വ​ച​ന​മാ​യേ തോന്നൂ.+ പക്ഷേ, അവരുടെ കുറ്റം മറന്നു​ക​ള​യാ​തെ അവൻ അവരെ പിടി​കൂ​ടും.+ 24  “അതു​കൊണ്ട്‌, പരമാ​ധി​കാ​രി​യായ യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘നിങ്ങൾ നിങ്ങളു​ടെ ലംഘനങ്ങൾ പരസ്യ​മാ​ക്കി. നിങ്ങളു​ടെ പ്രവൃ​ത്തി​ക​ളി​ലെ​ല്ലാം നിങ്ങളു​ടെ പാപം കാണാം. അതുവഴി, നിങ്ങളു​ടെ കുറ്റം ഓർക്കാൻ നിങ്ങൾ ഇടവരു​ത്തി​യി​രി​ക്കു​ന്നു. അങ്ങനെ നിങ്ങളെ ഓർത്ത​തു​കൊണ്ട്‌ നിങ്ങളെ ബലമായി* പിടി​ച്ചു​കൊ​ണ്ടു​പോ​കും.’ 25  “ദുഷ്ടനായ ഇസ്രാ​യേൽത​ല​വനേ,+ മാരക​മാ​യി മുറി​വേ​റ്റ​വനേ, നിന്റെ ദിവസം, നിന്റെ അന്തിമ​ശി​ക്ഷ​യു​ടെ സമയം, വന്നിരി​ക്കു​ന്നു. 26  പരമാധികാരിയായ യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘തലപ്പാവ്‌ ഊരുക! കിരീടം നീക്കുക!+ കാര്യ​ങ്ങ​ളൊ​ന്നും ഇനി പഴയതു​പോ​ലെ​യാ​യി​രി​ക്കില്ല.+ താഴ്‌ന്ന​വനെ ഉയർത്തൂ!+ ഉയർന്ന​വനെ താഴ്‌ത്തൂ!+ 27  നാശം! അതിനു നാശം! അതിനെ ഞാൻ നാശകൂ​മ്പാ​ര​മാ​ക്കും! നിയമ​പ​ര​മാ​യി അവകാ​ശ​മു​ള്ളവൻ വരുന്ന​തു​വരെ അത്‌ ആരു​ടേ​തു​മാ​യി​രി​ക്കില്ല.+ അവകാ​ശ​മു​ള്ളവൻ വരു​മ്പോൾ ഞാൻ അത്‌ അവനു കൊടു​ക്കും.’+ 28  “മനുഷ്യ​പു​ത്രാ, നീ ഇങ്ങനെ പ്രവചി​ക്കണം: ‘അമ്മോ​ന്യ​രെ​ക്കു​റി​ച്ചും അവരുടെ അധി​ക്ഷേ​പ​ത്തെ​ക്കു​റി​ച്ചും പരമാ​ധി​കാ​രി​യായ യഹോവ പറയു​ന്നത്‌ ഇതാണ്‌.’ നീ അവരോ​ടു പറയണം: ‘ഒരു വാൾ! കൂട്ട​ക്കൊല ചെയ്യാൻ ഒരു വാൾ ഊരി​യി​രി​ക്കു​ന്നു. വിഴു​ങ്ങി​ക്ക​ള​യാ​നും മിന്നൽപോ​ലെ വെട്ടി​ത്തി​ള​ങ്ങാ​നും അതു മിനു​ക്കി​യെ​ടു​ത്തി​രി​ക്കു​ന്നു. 29  നിന്നെക്കുറിച്ച്‌ വ്യാജ​മായ ദർശന​ങ്ങ​ളും ഭാവി​ഫ​ല​പ്ര​വ​ച​ന​വും ഉണ്ടെങ്കി​ലും തങ്ങളുടെ ദിവസം വന്നെത്തിയ ദുഷ്ടന്മാ​രു​ടെ ശവങ്ങൾക്കു* മുകളിൽ, തങ്ങളുടെ അന്തിമ​ശി​ക്ഷ​യു​ടെ സമയം വന്നവരു​ടെ ജഡങ്ങൾക്കു* മുകളിൽ, നിന്നെ കൂമ്പാ​രം​കൂ​ട്ടും. 30  അതു തിരിച്ച്‌ ഉറയിൽ ഇടുക. നിന്നെ സൃഷ്ടിച്ച സ്ഥലത്തു​വെച്ച്‌, നിന്റെ ജന്മദേ​ശ​ത്തു​വെ​ച്ചു​തന്നെ, നിന്നെ ഞാൻ വിധി​ക്കും. 31  എന്റെ ധാർമി​ക​രോ​ഷം ഞാൻ നിന്റെ മേൽ ചൊരി​യും. ഞാൻ എന്റെ കോപാ​ഗ്നി നിന്റെ നേരെ അയയ്‌ക്കും. ഞാൻ നിന്നെ സംഹാ​ര​വി​രു​ത​രായ നിഷ്‌ഠു​ര​ന്മാ​രു​ടെ കൈയിൽ ഏൽപ്പി​ക്കും.+ 32  നിന്നെ തീ തിന്നു​ക​ള​യും.+ ദേശത്ത്‌ നിന്റെ രക്തം വീഴും. നിന്നെ ആരും ഓർക്കു​ക​യില്ല. കാരണം, യഹോവ എന്ന ഞാനാണ്‌ ഇതു പറഞ്ഞി​രി​ക്കു​ന്നത്‌.’”

അടിക്കുറിപ്പുകള്‍

അക്ഷ. “നിന്റെ അരക്കെ​ട്ടി​ന്റെ.”
അക്ഷ. “എല്ലാ ആത്മാവും.”
അതായത്‌, പേടിച്ച്‌ മൂത്രം ഒഴിക്കും.
അതായത്‌, യഹോ​വ​യു​ടെ വാൾ.
അഥവാ “ചെങ്കോൽ.”
അക്ഷ. “കൈ.”
അക്ഷ. “കുല​ദൈ​വ​പ്ര​തി​മ​ക​ളോ​ട്‌.”
അതായത്‌, യരുശ​ലേ​മിൽ താമസി​ക്കു​ന്ന​വർക്ക്‌.
അക്ഷ. “കൈ​കൊ​ണ്ട്‌.”
അക്ഷ. “(ശവങ്ങളു​ടെ) കഴുത്തി​ന്‌.”
അക്ഷ. “(ജഡങ്ങളു​ടെ) കഴുത്തി​ന്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം