യഹസ്‌കേൽ 22:1-31

22  എനിക്കു വീണ്ടും യഹോ​വ​യു​ടെ സന്ദേശം കിട്ടി:  “മനുഷ്യ​പു​ത്രാ, രക്തച്ചൊ​രി​ച്ചി​ലി​ന്റെ കുറ്റമുള്ള നഗരത്തിന്റെ+ വിധി പ്രഖ്യാ​പി​ക്കാൻ നീ തയ്യാറാ​ണോ?* അവളുടെ വൃത്തികേടുകളെല്ലാം+ അവളെ ബോധ്യ​പ്പെ​ടു​ത്താൻ നീ തയ്യാറാ​ണോ?  നീ പറയേ​ണ്ടത്‌ ഇതാണ്‌: ‘പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: “സ്വന്തം നാട്ടിൽ രക്തം ചൊരി​യുന്ന നഗരമേ,+ മ്ലേച്ഛവിഗ്രഹങ്ങളെ* ഉണ്ടാക്കി സ്വയം അശുദ്ധ​യാ​കു​ന്ന​വളേ,+ നിന്റെ സമയം വരുന്നു.+  നിന്റെ രക്തച്ചൊ​രി​ച്ചിൽ നിന്നെ കുറ്റക്കാ​രി​യാ​ക്കി​യി​രി​ക്കു​ന്നു.+ നിന്റെ മ്ലേച്ഛവി​ഗ്ര​ഹങ്ങൾ നിന്നെ അശുദ്ധ​യാ​ക്കി​യി​രി​ക്കു​ക​യാണ്‌.+ നിന്റെ അന്ത്യം ഇത്ര വേഗം വിളി​ച്ചു​വ​രു​ത്തി​യതു നീത​ന്നെ​യാ​ണ​ല്ലോ. നിന്റെ ആയുസ്സു തീരാ​റാ​യി. അതു​കൊണ്ട്‌, ഞാൻ നിന്നെ ജനതകൾക്ക്‌ ഒരു നിന്ദാ​പാ​ത്ര​വും ദേശങ്ങൾക്കെ​ല്ലാം ഒരു പരിഹാ​സ​പാ​ത്ര​വും ആക്കും.+  ദുഷ്‌പേരുള്ളവളേ! ക്രമസ​മാ​ധാ​നം തകർന്ന​വളേ! നിന്റെ അടുത്തും അകലെ​യും ഉള്ള ദേശങ്ങൾ നിന്നെ പരിഹ​സി​ക്കും.+  നിന്നിലുള്ള ഓരോ ഇസ്രാ​യേൽത​ല​വ​നും അവന്റെ അധികാ​രം ഉപയോ​ഗിച്ച്‌ രക്തം ചിന്തുന്നു.+  നിന്നിലുള്ളവർ തങ്ങളുടെ അപ്പനോ​ടും അമ്മയോ​ടും നിന്ദ​യോ​ടെ പെരു​മാ​റു​ന്നു.+ നിങ്ങളു​ടെ ഇടയിൽ താമസ​മാ​ക്കിയ വിദേ​ശി​യെ അവർ ചതിക്കു​ന്നു. അനാഥനെയും* വിധവ​യെ​യും അവർ ദ്രോ​ഹി​ക്കു​ന്നു.”’”+  “‘എന്റെ വിശു​ദ്ധ​സ്ഥ​ല​ങ്ങ​ളോ​ടു നിനക്കു പുച്ഛമാ​ണ്‌. എന്റെ ശബത്തുകൾ നീ അശുദ്ധ​മാ​ക്കു​ന്നു.+  രക്തം ചൊരി​യാൻ ലക്ഷ്യമി​ട്ട്‌ നടക്കുന്ന പരദൂ​ഷ​ണ​ക്കാർ നിന്നി​ലുണ്ട്‌.+ അവർ നിന്റെ മലകളിൽവെച്ച്‌ ബലിവ​സ്‌തു​ക്കൾ കഴിക്കു​ന്നു; നിന്റെ നടുവിൽ വഷളത്തം കാട്ടുന്നു.+ 10  അവർ സ്വന്തം അപ്പന്റെ കിടക്കയെ അപമാ​നി​ക്കു​ന്നു.*+ ആർത്തവ​ത്താൽ അശുദ്ധ​യാ​യി​രി​ക്കുന്ന സ്‌ത്രീ​യു​ടെ​കൂ​ടെ കിടക്കു​ന്നു.+ 11  അവിടെ ഒരു മനുഷ്യൻ അയൽക്കാ​രന്റെ ഭാര്യ​യോ​ടു വൃത്തി​കേടു കാണി​ക്കു​ന്നു.+ മറ്റൊ​രാൾ സ്വന്തം മരുമ​ക​ളോ​ടു വഷളത്തം കാണിച്ച്‌ അവളെ അശുദ്ധ​യാ​ക്കു​ന്നു.+ വേറൊ​രാൾ സ്വന്തം അപ്പന്റെ മകളായ തന്റെ സഹോ​ദ​രി​യു​മാ​യി ശാരീ​രി​ക​ബ​ന്ധ​ത്തി​ലേർപ്പെ​ടു​ന്നു.+ 12  അവിടെ അവർ കൈക്കൂ​ലി വാങ്ങി രക്തം ചിന്തുന്നു.+ വായ്‌പ കൊടു​ക്കു​മ്പോൾ നീ പലിശ ഈടാക്കുകയും+ ലാഭം ഉണ്ടാക്കുകയും* ചെയ്യുന്നു. അയൽക്കാ​രനെ ഞെക്കിപ്പിഴിഞ്ഞ്‌+ പണം ഉണ്ടാക്കു​ന്നു. അതെ, നീ എന്നെ പാടേ മറന്നു’ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 13  “‘നീ അന്യാ​യ​മാ​യി ഉണ്ടാക്കിയ ലാഭവും നിന്റെ നടുവി​ലെ രക്തച്ചൊ​രി​ച്ചി​ലും കാരണം ഞാൻ ഇതാ, വെറു​പ്പോ​ടെ കൈ കൊട്ടു​ന്നു. 14  നിന്റെ ഈ ധൈര്യമൊക്കെ* ഞാൻ നിനക്ക്‌ എതിരെ നടപടി​യെ​ടു​ക്കു​മ്പോ​ഴും കാണു​മോ? അന്നും നിന്റെ കൈകൾക്ക്‌ ഇതേ ബലംത​ന്നെ​യു​ണ്ടാ​കു​മോ?+ യഹോവ എന്ന ഞാനാണു പറയു​ന്നത്‌; ഞാൻ നടപടി​യെ​ടു​ക്കും. 15  ഞാൻ നിന്നെ ജനതക​ളു​ടെ ഇടയി​ലേക്കു ചിതറി​ക്കും. പല ദേശങ്ങ​ളി​ലേക്ക്‌ ഓടി​ച്ചു​ക​ള​യും.+ നിന്റെ അശുദ്ധി ഞാൻ ഇല്ലാതാ​ക്കും.+ 16  ജനതകളുടെ മുന്നിൽ നീ അപമാ​നി​ത​യാ​കും. അങ്ങനെ, ഞാൻ യഹോ​വ​യാ​ണെന്നു നീ അറി​യേ​ണ്ടി​വ​രും.’”+ 17  എനിക്കു വീണ്ടും യഹോ​വ​യു​ടെ സന്ദേശം കിട്ടി: 18  “മനുഷ്യ​പു​ത്രാ, ഇസ്രാ​യേൽഗൃ​ഹം എന്റെ കണ്ണിൽ ഒരു ഗുണവു​മി​ല്ലാത്ത ലോഹ​മാ​ലി​ന്യ​മാ​യി​രി​ക്കു​ന്നു. അവരെ​ല്ലാം ഉലയിലെ ചെമ്പും തകരവും ഇരുമ്പും ഈയവും ആണ്‌. വെള്ളി ഉരുക്കു​മ്പോൾ വേർതി​രി​യുന്ന മാലി​ന്യ​മാ​യി അവർ മാറി​യി​രി​ക്കു​ന്നു.+ 19  “അതു​കൊണ്ട്‌, പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘നിങ്ങ​ളെ​ല്ലാം ഒരു ഗുണവു​മി​ല്ലാത്ത ലോഹമാലിന്യമായിരിക്കുന്നതുകൊണ്ട്‌+ ഞാൻ നിങ്ങളെ യരുശ​ലേ​മിൽ ഒരുമി​ച്ചു​കൂ​ട്ടും. 20  വെള്ളിയും ചെമ്പും ഇരുമ്പും ഈയവും തകരവും ഉലയിൽ ഇട്ട്‌ ഊതി ഉരുക്കു​ന്ന​തു​പോ​ലെ കോപ​ത്തോ​ടെ​യും ക്രോ​ധ​ത്തോ​ടെ​യും ഞാൻ നിങ്ങളെ ഒന്നിച്ചു​കൂ​ട്ടി ഊതി ഉരുക്കും.+ 21  ഞാൻ നിങ്ങളെ ഒരുമി​ച്ചു​കൂ​ട്ടി എന്റെ ക്രോ​ധാ​ഗ്നി നിങ്ങളു​ടെ നേരെ ഊതി​വി​ടും.+ നിങ്ങൾ അവളുടെ ഉള്ളിൽ കിടന്ന്‌ ഉരുകി​പ്പോ​കും.+ 22  വെള്ളി ഉലയി​ലിട്ട്‌ ഉരുക്കു​ന്ന​തു​പോ​ലെ നിങ്ങളെ അവളുടെ ഉള്ളിലി​ട്ട്‌ ഉരുക്കും. അങ്ങനെ, യഹോവ എന്ന ഞാൻ എന്റെ ക്രോധം നിങ്ങളു​ടെ മേൽ ചൊരി​ഞ്ഞ​താ​ണെന്നു നിങ്ങൾ അറി​യേ​ണ്ടി​വ​രും.’” 23  എനിക്കു വീണ്ടും യഹോ​വ​യു​ടെ സന്ദേശം കിട്ടി: 24  “മനുഷ്യ​പു​ത്രാ, അവളോ​ടു പറയണം: ‘ക്രോ​ധ​നാ​ളിൽ നീ, വൃത്തി​യാ​ക്കാ​തെ കിടക്കുന്ന, മഴ പെയ്യാത്ത ഒരു ദേശമാ​യി​രി​ക്കും. 25  ഇരയെ കടിച്ചു​കീ​റി ഗർജി​ക്കുന്ന സിംഹത്തെപ്പോലെ+ അവളുടെ പ്രവാ​ച​ക​ന്മാർ നഗരത്തി​ലി​രുന്ന്‌ ഗൂഢാ​ലോ​ചന നടത്തി.+ അവർ ആളുകളെ വിഴു​ങ്ങു​ന്നു. സമ്പത്തും വിലപി​ടി​പ്പുള്ള വസ്‌തു​ക്ക​ളും തട്ടി​യെ​ടു​ക്കു​ന്നു. അവർ അവളി​ലുള്ള പലരെ​യും വിധവ​മാ​രാ​ക്കി. 26  അവളുടെ പുരോ​ഹി​ത​ന്മാർ എന്റെ നിയമം ലംഘിച്ചു.+ എന്റെ വിശു​ദ്ധ​സ്ഥ​ലങ്ങൾ അവർ വീണ്ടും​വീ​ണ്ടും അശുദ്ധ​മാ​ക്കു​ന്നു.+ വിശു​ദ്ധ​മാ​യ​വ​യ്‌ക്കും അല്ലാത്ത​വ​യ്‌ക്കും തമ്മിൽ അവർ ഒരു വ്യത്യാ​സ​വും കല്‌പി​ക്കു​ന്നില്ല.+ ശുദ്ധമാ​യത്‌ എന്താ​ണെ​ന്നോ അശുദ്ധ​മാ​യത്‌ എന്താ​ണെ​ന്നോ അവർ പറഞ്ഞു​കൊ​ടു​ക്കു​ന്നില്ല.+ എന്റെ ശബത്തുകൾ ആചരി​ക്കാൻ അവർ കൂട്ടാ​ക്കു​ന്നില്ല. അവരുടെ ഇടയിൽ ഞാൻ അശുദ്ധ​നാ​യി​രി​ക്കു​ന്നു. 27  അവളിലുള്ള പ്രഭു​ക്ക​ന്മാർ ഇരയെ കടിച്ചു​കീ​റുന്ന ചെന്നാ​യ്‌ക്കൾ! അന്യാ​യ​മാ​യി ലാഭമു​ണ്ടാ​ക്കാൻ അവർ രക്തം ചിന്തുന്നു, ആളുകളെ കൊല്ലു​ന്നു.+ 28  പക്ഷേ, അവളുടെ പ്രവാ​ച​ക​ന്മാർ അവരുടെ പ്രവൃ​ത്തി​കൾ വെള്ള പൂശി മറച്ചി​രി​ക്കു​ക​യാണ്‌. അവർ വ്യാജ​ദർശ​നങ്ങൾ കാണുന്നു; വ്യാജ​മായ ഭാവി​ഫ​ല​പ്ര​വ​ച​നങ്ങൾ നടത്തുന്നു.+ യഹോവ ഒന്നും പറയാ​ത്ത​പ്പോൾപ്പോ​ലും, “പരമാ​ധി​കാ​രി​യായ യഹോവ പറയു​ന്നത്‌ ഇതാണ്‌” എന്ന്‌ അവർ പറയുന്നു. 29  ദേശത്തെ ജനം ചതിക്കു​ന്നു. അവർ പിടി​ച്ചു​പ​റി​ക്കു​ന്നു.*+ പാവങ്ങ​ളെ​യും ദരി​ദ്ര​രെ​യും അവർ ദ്രോ​ഹി​ക്കു​ന്നു. അവരുടെ ഇടയിൽ താമസ​മാ​ക്കിയ വിദേ​ശി​യെ അവർ ചതിക്കു​ന്നു; അവനു നീതി നിഷേ​ധി​ക്കു​ന്നു.’ 30  “‘ദേശത്തെ ആരും നശിപ്പിക്കാതിരിക്കാൻ+ കൻമതി​ലി​ന്റെ അറ്റകു​റ്റ​പ്പണി നടത്താ​നോ മതിൽ പൊളി​ഞ്ഞു​കി​ട​ക്കു​ന്നി​ടത്ത്‌ കാവലി​നു​വേണ്ടി എന്റെ മുന്നിൽ നിൽക്കാ​നോ തയ്യാറുള്ള ആരെങ്കി​ലും അവരുടെ ഇടയി​ലു​ണ്ടോ എന്നു ഞാൻ അന്വേ​ഷി​ച്ചു. പക്ഷേ, ആരെയും കണ്ടെത്തി​യില്ല. 31  അതുകൊണ്ട്‌, ഞാൻ എന്റെ ക്രോധം അവരുടെ മേൽ ചൊരി​യും. എന്റെ ക്രോ​ധാ​ഗ്നി​യാൽ അവരെ നിശ്ശേഷം നശിപ്പി​ക്കും. അവരുടെ വഴിക​ളു​ടെ ഭവിഷ്യ​ത്തു​കൾ ഞാൻ അവരുടെ തലയിൽത്തന്നെ വരുത്തും’ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.”

അടിക്കുറിപ്പുകള്‍

അക്ഷ. “നഗരത്തെ നീ വിധി​ക്കു​മോ? നീ വിധി​ക്കു​മോ?”
എബ്രായപദത്തിന്‌ “കാഷ്‌ഠം” എന്ന്‌ അർഥമുള്ള ഒരു വാക്കി​നോ​ടു ബന്ധമു​ണ്ടാ​യി​രി​ക്കാം. ഇത്‌ അങ്ങേയ​റ്റത്തെ അറപ്പിനെ കുറി​ക്കു​ന്നു.
അഥവാ “പിതാ​വി​ല്ലാത്ത കുട്ടി​യെ​യും.”
അക്ഷ. “അപ്പന്റെ നഗ്നത അനാവൃ​ത​മാ​ക്കു​ന്നു.”
അഥവാ “കൊള്ള​പ്പ​ലിശ വാങ്ങു​ക​യും.”
അക്ഷ. “ഹൃദയം.”
ഈ പദം, മറ്റൊ​രാൾക്ക്‌ അർഹമാ​യത്‌ അന്യാ​യ​മാ​യി പിടി​ച്ചു​വെ​ക്കു​ന്ന​തി​നെ​യും അർഥമാ​ക്കു​ന്നു.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം