യഹസ്‌കേൽ 24:1-27

24  ഒൻപതാം വർഷം പത്താം മാസം പത്താം ദിവസം എനിക്കു വീണ്ടും യഹോ​വ​യു​ടെ സന്ദേശം കിട്ടി:  “മനുഷ്യ​പു​ത്രാ, ഈ തീയതി,* അതെ, ഈ ദിവസം, രേഖ​പ്പെ​ടു​ത്തി​വെ​ക്കുക. ഇന്ന്‌ ബാബി​ലോൺരാ​ജാവ്‌ യരുശ​ലേ​മിന്‌ എതിരെ ആക്രമണം തുടങ്ങി​യി​രി​ക്കു​ന്നു.+  മത്സരഗൃഹത്തെക്കുറിച്ച്‌ ഒരു ദൃഷ്ടാ​ന്തകഥ പറയുക. അവരെ​ക്കു​റിച്ച്‌ ഇങ്ങനെ പറയണം: “‘പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: “തീ കൂട്ടി അതിനു മുകളിൽ ഒരു പാചകക്കലം* വെച്ച്‌ അതിൽ വെള്ളം ഒഴിക്കുക.+   അതിൽ ഇറച്ചിക്കഷണങ്ങൾ+ ഇടുക.തുടയും കൈക്കു​റ​കും പോലെ നല്ല കഷണങ്ങ​ളെ​ല്ലാം അതിൽ ഇടണം; നല്ല എല്ലിൻക​ഷ​ണ​ങ്ങ​ളും​കൂ​ടെ ഇട്ട്‌ അതു നിറയ്‌ക്കുക.   ആട്ടിൻപറ്റത്തിൽനിന്ന്‌ ഏറ്റവും നല്ല ആടുകളെ എടുക്കണം.+ കലത്തിന്‌ അടിയിൽ ചുറ്റോ​ടു​ചു​റ്റും വിറക്‌ അടുക്കുക. കഷണങ്ങൾ വേവി​ക്കുക. എല്ലുക​ളും അതിൽ കിടന്ന്‌ വേകട്ടെ.”’  “പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘രക്തച്ചൊ​രി​ച്ചി​ലി​ന്റെ നഗരം,+ ക്ലാവ്‌ പിടിച്ച ആ പാചക​ക്കലം, നശിക്കട്ടെ! അതിന്റെ ക്ലാവ്‌ കളഞ്ഞി​ട്ടി​ല്ല​ല്ലോ! കഷണങ്ങൾ ഓരോ​ന്നാ​യി എടുത്ത്‌ കലം കാലി​യാ​ക്കുക.+ അവയ്‌ക്കു​വേണ്ടി നറുക്കി​ട​രുത്‌.   കാരണം, അതിന്റെ രക്തം അതിൽത്ത​ന്നെ​യു​ണ്ട​ല്ലോ.+ അവൾ അതു പാറപ്പു​റത്ത്‌ ഒഴിച്ചു. മണ്ണിട്ട്‌ മൂടാൻ അവൾ അതു നിലത്ത്‌ ഒഴിച്ചില്ല.+   പ്രതികാരം ചെയ്യാൻ തോന്നു​ന്നത്ര കോപം ജ്വലി​പ്പി​ക്കാൻമൊട്ട​പ്പാ​റ​യു​ടെ പുറത്ത്‌ ഞാൻ അവളുടെ രക്തം ഒഴിച്ചു.അതു മൂടി​ക്ക​ള​യാൻ പറ്റരുത്‌.’+  “അതു​കൊണ്ട്‌, പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘രക്തച്ചൊ​രി​ച്ചി​ലി​ന്റെ നഗരം നശിക്കട്ടെ!+ ഞാൻ വിറകു കൂമ്പാ​രം​കൂ​ട്ടും. 10  വിറകു കൂനകൂ​ട്ടി തീ കൊളു​ത്തൂ!ഇറച്ചി നന്നായി വേവിക്കൂ! ചാറ്‌ ഒഴിച്ചു​ക​ളയൂ! എല്ലുകൾ കരിയട്ടെ! 11  കാലിയായ കലം തീക്കന​ലിൽ വെച്ച്‌ ചൂടാ​ക്കുക.അങ്ങനെ, അതിന്റെ ചെമ്പു ചുട്ടു​പ​ഴു​ക്കട്ടെ. അതിന്റെ മാലി​ന്യം ഉരുകി​പ്പോ​കട്ടെ.+ അതിന്റെ ക്ലാവ്‌ തീക്കി​ര​യാ​കട്ടെ. 12  അതിലെ കട്ടിപി​ടിച്ച ക്ലാവ്‌ ഇളകി​വ​രു​ന്നില്ല.+ആകെ മടുത്തു! ക്ഷീണിച്ച്‌ തളർന്നു! ക്ലാവ്‌ പിടിച്ച ആ കലം തീയിൽ എറിയൂ!’ 13  “‘നിന്റെ വഷളത്തം കാരണ​മാ​ണു നീ അശുദ്ധ​യാ​യത്‌.+ നിന്നെ ശുദ്ധീ​ക​രി​ക്കാൻ ഞാൻ ശ്രമി​ച്ചി​ട്ടും നീ ശുദ്ധയാ​യില്ല. നിന്നോ​ടുള്ള എന്റെ ഉഗ്ര​കോ​പം ശമിച്ചാ​ലും നീ ശുദ്ധയാ​കില്ല.+ 14  യഹോവ എന്ന ഞാനാണു പറയു​ന്നത്‌. അതു തീർച്ച​യാ​യും സംഭവി​ക്കും. ഒരു മടിയും കൂടാതെ ഞാൻ നടപടി​യെ​ടു​ക്കും.+ എനിക്ക്‌ അതിൽ യാതൊ​രു സങ്കടമോ ഖേദമോ തോന്നില്ല. നിന്റെ വഴികൾക്കും പെരു​മാ​റ്റ​ത്തി​നും അനുസൃ​ത​മാ​യി അവർ നിന്നെ വിധി​ക്കും’ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.” 15  എനിക്കു വീണ്ടും യഹോ​വ​യു​ടെ സന്ദേശം കിട്ടി: 16  “മനുഷ്യ​പു​ത്രാ, നിന്റെ പ്രിയ​പ്പെ​ട്ട​വളെ ഞാൻ പെട്ടെന്നു നിന്റെ അടുത്തു​നിന്ന്‌ എടുക്കാൻപോ​കു​ക​യാണ്‌.+ നീ ദുഃഖം പ്രകടി​പ്പി​ക്ക​രുത്‌.* നീ വിലപി​ക്കു​ക​യോ കരയു​ക​യോ അരുത്‌. 17  മൗനമായി നെടു​വീർപ്പി​ടുക. മരിച്ച​വൾക്കു​വേണ്ടി ദുഃഖാ​ച​രണം നടത്തരു​ത്‌.+ നിന്റെ തലപ്പാവ്‌ കെട്ടി+ ചെരിപ്പ്‌ ഇടൂ!+ വായ്‌* മറച്ചു​പി​ടി​ക്ക​രുത്‌.+ ആളുകൾ കൊണ്ടു​വന്ന്‌ തരുന്ന അപ്പം* നീ കഴിക്ക​രുത്‌.”+ 18  രാവിലെ ഞാൻ ജനത്തോ​ടു സംസാ​രി​ച്ചു. വൈകു​ന്നേരം എന്റെ ഭാര്യ മരിച്ചു. എന്നോടു കല്‌പി​ച്ചി​രു​ന്ന​തു​പോ​ലെ​തന്നെ പിറ്റേന്നു രാവിലെ ഞാൻ ചെയ്‌തു. 19  “നീ ചെയ്യുന്ന ഈ കാര്യങ്ങൾ ഞങ്ങളെ ബാധി​ക്കു​ന്നത്‌ എങ്ങനെ​യാ​ണെന്നു പറഞ്ഞു​ത​രി​ല്ലേ” എന്ന്‌ ആളുകൾ എന്നോടു ചോദി​ച്ചു. 20  അപ്പോൾ, ഞാൻ പറഞ്ഞു: “എനിക്ക്‌ യഹോ​വ​യിൽനിന്ന്‌ ഈ സന്ദേശം കിട്ടി​യി​ട്ടുണ്ട്‌: 21  ‘ഇസ്രാ​യേൽഗൃ​ഹ​ത്തോ​ടു പറയണം: “പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘നിങ്ങൾ ഏറെ അഭിമാ​നം​കൊ​ള്ളുന്ന, നിങ്ങൾക്കു പ്രിയ​പ്പെട്ട, നിങ്ങളു​ടെ ഹൃദയ​ത്തി​നു കൊതി തോന്നുന്ന എന്റെ വിശു​ദ്ധ​മ​ന്ദി​രം ഞാൻ അശുദ്ധ​മാ​ക്കാൻപോ​കു​ക​യാണ്‌.+ നിങ്ങൾ വിട്ടി​ട്ടു​പോന്ന നിങ്ങളു​ടെ പുത്രീ​പു​ത്ര​ന്മാർ വാളിന്‌ ഇരയാ​കും.+ 22  അപ്പോൾ, ഞാൻ ചെയ്‌ത​തു​പോ​ലെ​തന്നെ നിങ്ങൾക്കും ചെയ്യേ​ണ്ടി​വ​രും. നിങ്ങൾ വായ്‌* മറച്ചു​പി​ടി​ക്കു​ക​യോ ആളുകൾ കൊണ്ടു​വന്ന്‌ തരുന്ന അപ്പം കഴിക്കു​ക​യോ ഇല്ല.+ 23  നിങ്ങളുടെ തലപ്പാവ്‌ നിങ്ങളു​ടെ തലയി​ലും ചെരിപ്പു കാലി​ലും ഉണ്ടായി​രി​ക്കും. നിങ്ങൾ ദുഃഖം പ്രകടി​പ്പി​ക്കു​ക​യോ വിലപി​ക്കു​ക​യോ ഇല്ല. പകരം, നിങ്ങളു​ടെ തെറ്റുകൾ കാരണം നിങ്ങൾ ക്ഷയിച്ചു​പോ​കും.+ നിങ്ങൾ പരസ്‌പരം നോക്കി നെടു​വീർപ്പി​ടും. 24  യഹസ്‌കേൽ നിങ്ങൾക്ക്‌ ഒരു അടയാ​ള​മാണ്‌.+ അവൻ ചെയ്‌ത​തു​പോ​ലെ​തന്നെ നിങ്ങളും ചെയ്യും. അങ്ങനെ സംഭവി​ക്കു​മ്പോൾ ഞാൻ പരമാ​ധി​കാ​രി​യായ യഹോ​വ​യാ​ണെന്നു നിങ്ങൾ അറി​യേ​ണ്ടി​വ​രും.’”’” 25  “മനുഷ്യ​പു​ത്രാ, അവർക്കു പ്രിയ​പ്പെട്ട, അവരുടെ ഹൃദയ​ത്തി​നു കൊതി തോന്നുന്ന, അവരുടെ അഭയ​കേ​ന്ദ്രം, അവർക്കു സന്തോഷം പകരുന്ന മനോ​ഹ​ര​സ്ഥലം, ഞാൻ എടുത്തു​ക​ള​യും. അവരുടെ പുത്രീ​പു​ത്ര​ന്മാ​രെ​യും ഞാൻ അന്നു കൊണ്ടു​പോ​കും.+ 26  ഒരാൾ രക്ഷപ്പെട്ട്‌ വന്ന്‌ അന്നുതന്നെ ആ വാർത്ത നിന്നെ അറിയി​ക്കും.+ 27  അന്നു നീ വായ്‌ തുറക്കും; രക്ഷപ്പെട്ട്‌ വന്ന ആ മനുഷ്യ​നോ​ടു സംസാ​രി​ക്കും. അപ്പോൾമു​തൽ, നീ മൂകനാ​യി​രി​ക്കില്ല.+ അവർക്കു നീ ഒരു അടയാ​ള​മാ​കും. അങ്ങനെ, ഞാൻ യഹോ​വ​യാ​ണെന്ന്‌ അവർ അറി​യേ​ണ്ടി​വ​രും.”

അടിക്കുറിപ്പുകള്‍

അക്ഷ. “ദിവസ​ത്തി​ന്റെ പേര്‌.”
അഥവാ “വാവട്ട​മുള്ള പാചക​ക്കലം.”
അഥവാ “നീ നെഞ്ചത്ത്‌ അടിക്ക​രു​ത്‌.”
അഥവാ “മീശ.”
അക്ഷ. “മനുഷ്യ​രു​ടെ അപ്പം.”
അഥവാ “മീശ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം