യഹസ്‌കേൽ 25:1-17

25  എനിക്കു വീണ്ടും യഹോ​വ​യു​ടെ സന്ദേശം കിട്ടി:  “മനുഷ്യ​പു​ത്രാ, നിന്റെ മുഖം അമ്മോന്യരുടെ+ നേരെ തിരിച്ച്‌ അവർക്കെ​തി​രെ പ്രവചി​ക്കുക.+  അമ്മോന്യരെക്കുറിച്ച്‌ നീ ഇങ്ങനെ പറയണം: ‘പരമാ​ധി​കാ​രി​യായ യഹോ​വ​യു​ടെ സന്ദേശം കേൾക്കൂ! പരമാ​ധി​കാ​രി​യായ യഹോവ പറയു​ന്നത്‌ ഇതാണ്‌: “എന്റെ വിശു​ദ്ധ​മ​ന്ദി​രം അശുദ്ധ​മാ​യ​പ്പോ​ഴും ഇസ്രാ​യേൽ ദേശം വിജന​മാ​യ​പ്പോ​ഴും യഹൂദാ​ഗൃ​ഹത്തെ ബന്ദിക​ളാ​യി കൊണ്ടു​പോ​യ​പ്പോ​ഴും ‘അതു നന്നായി​പ്പോ​യി’ എന്നു നിങ്ങൾ പറഞ്ഞതു​കൊണ്ട്‌  ഞാൻ നിങ്ങളെ കിഴക്കൻ ദേശക്കാർക്ക്‌ അവകാ​ശ​മാ​യി കൊടു​ക്കാൻപോ​കു​ക​യാണ്‌. അവർ നിങ്ങളു​ടെ സ്ഥലത്ത്‌ വന്ന്‌ പാളയ​മ​ടി​ക്കും.* അവിടെ അവർ കൂടാരം അടിക്കും. അവർ നിങ്ങളു​ടെ അധ്വാ​ന​ഫലം ആസ്വദി​ക്കും. അവർ നിങ്ങളു​ടെ പാൽ കുടി​ക്കും.  രബ്ബയെ+ ഞാൻ ഒട്ടകങ്ങ​ളു​ടെ മേച്ചിൽപ്പു​റ​മാ​ക്കും; അമ്മോ​ന്യ​രു​ടെ ദേശം ആട്ടിൻപ​റ്റ​ത്തി​ന്റെ വിശ്ര​മ​സ്ഥ​ല​വും. അങ്ങനെ, ഞാൻ യഹോ​വ​യാ​ണെന്നു നിങ്ങൾ അറി​യേ​ണ്ടി​വ​രും.”’”  “കാരണം, പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘ഇസ്രാ​യേൽ ദേശത്തി​ന്റെ അവസ്ഥ കണ്ട്‌ നിങ്ങൾ ആഹ്ലാദി​ച്ച്‌ കൈ കൊട്ടി.+ പരമപു​ച്ഛ​ത്തോ​ടെ കാലുകൾ നിലത്ത്‌ അമർത്തി​ച്ച​വി​ട്ടി.+  അതുകൊണ്ട്‌, ഞാൻ നിങ്ങൾക്കെ​തി​രെ കൈ നീട്ടി നിങ്ങളെ ജനതക​ളു​ടെ കൈയിൽ ഏൽപ്പി​ക്കും. അവർ നിങ്ങളെ കൊള്ള​യ​ടി​ക്കും. ഞാൻ നിങ്ങളെ ജനതക​ളു​ടെ ഇടയിൽനി​ന്ന്‌ നീക്കി​ക്ക​ള​യും;+ ദേശങ്ങ​ളു​ടെ ഇടയിൽനി​ന്ന്‌ നശിപ്പി​ച്ചു​ക​ള​യും. ഞാൻ നിങ്ങളെ ഇല്ലായ്‌മ ചെയ്യും. അങ്ങനെ, ഞാൻ യഹോ​വ​യാ​ണെന്നു നിങ്ങൾ അറി​യേ​ണ്ടി​വ​രും.’  “പരമാ​ധി​കാ​രി​യായ യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘“യഹൂദാ​ഗൃ​ഹ​വും മറ്റു ജനതക​ളെ​പ്പോ​ലെ​ത​ന്നെ​യാണ്‌” എന്നു മോവാബും+ സേയീരും+ പറഞ്ഞതു​കൊണ്ട്‌  ഞാൻ മോവാ​ബി​ന്റെ പാർശ്വ​ത്തെ,* അവന്റെ ദേശത്തി​ന്റെ സൗന്ദര്യമായ* അതിർത്തി​ന​ഗ​ര​ങ്ങളെ, അതായത്‌ ബേത്ത്‌-യശീ​മോ​നെ​യും ബാൽ-മേയോ​നെ​യും എന്തിന്‌, കിര്യ​ത്ത​യീം വരെയും,+ മലർക്കെ തുറന്നി​ടു​ന്നു. 10  അമ്മോന്യരോടൊപ്പം അതി​നെ​യും ഞാൻ കിഴക്കു​ള്ള​വർക്ക്‌ അവകാ​ശ​മാ​യി കൊടു​ക്കും.+ അങ്ങനെ, അമ്മോ​ന്യ​രെ ജനതക​ളു​ടെ ഇടയിൽ ആരും ഓർക്കാ​താ​കും.+ 11  മോവാബിന്‌ എതിരെ ഞാൻ എന്റെ ന്യായ​വി​ധി നടപ്പാ​ക്കും.+ അങ്ങനെ, ഞാൻ യഹോ​വ​യാ​ണെന്ന്‌ അവർ അറി​യേ​ണ്ടി​വ​രും.’ 12  “പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘ഏദോം യഹൂദാ​ഗൃ​ഹ​ത്തോ​ടു പ്രതി​കാ​ര​ദാ​ഹ​ത്തോ​ടെ പ്രവർത്തി​ച്ചി​രി​ക്കു​ന്നു. അവരോ​ടു പ്രതി​കാ​രം ചെയ്‌ത​തി​ലൂ​ടെ അവർ തങ്ങളുടെ മേൽ വലിയ കുറ്റം വരുത്തി​വെ​ച്ചി​രി​ക്കു​ക​യാണ്‌.+ 13  അതുകൊണ്ട്‌, പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: “ഞാൻ ഏദോ​മി​നു നേരെ​യും കൈ നീട്ടും. അവി​ടെ​യുള്ള മനുഷ്യ​രെ​യും മൃഗങ്ങ​ളെ​യും കൊന്നു​മു​ടി​ക്കും. ഏദോ​മി​നെ ഞാൻ നശിപ്പി​ക്കും.+ തേമാൻ മുതൽ ദേദാൻ വരെ അവർ വാളിന്‌ ഇരയാ​കും.+ 14  ‘ഞാൻ എന്റെ ജനമായ ഇസ്രാ​യേ​ലി​നെ ഉപയോ​ഗിച്ച്‌ ഏദോ​മി​നോ​ടു പ്രതി​കാ​രം ചെയ്യും.+ എന്റെ കോപ​വും ക്രോ​ധ​വും അവർ ഏദോ​മി​ന്റെ മേൽ ചൊരി​യും. അങ്ങനെ, അവർ എന്റെ പ്രതി​കാ​ര​ത്തി​ന്റെ രുചി അറിയും’+ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.”’ 15  “പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘ഫെലി​സ്‌ത്യർ ഒടുങ്ങാത്ത ശത്രു​ത​യോ​ടെ, കടുത്ത ദ്രോ​ഹ​ബു​ദ്ധി​യോ​ടെ പ്രതി​കാ​രം ചെയ്യാ​നും നാശം വിതയ്‌ക്കാ​നും നോക്കി.+ 16  അതുകൊണ്ട്‌, പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: “ഞാൻ ഇതാ, എന്റെ കൈ ഫെലി​സ്‌ത്യ​രു​ടെ നേരെ നീട്ടുന്നു!+ ഞാൻ കെരാ​ത്യ​രെ നിഗ്ര​ഹി​ക്കും.+ തീര​ദേ​ശ​വാ​സി​ക​ളിൽ ബാക്കി​യു​ള്ള​വരെ കൊന്നു​ക​ള​യും.+ 17  ഉഗ്രകോപത്തോടെയുള്ള ശിക്ഷക​ളാൽ ഞാൻ അവരുടെ മേൽ മഹാ​പ്ര​തി​കാ​രം നടത്തും. ഇങ്ങനെ ഞാൻ പ്രതി​കാ​രം ചെയ്യു​മ്പോൾ ഞാൻ യഹോ​വ​യാ​ണെന്ന്‌ അവർ അറി​യേ​ണ്ടി​വ​രും.”’”

അടിക്കുറിപ്പുകള്‍

അഥവാ “ചുറ്റു​മ​തി​ലുള്ള താവളം ഉണ്ടാക്കും.”
അഥവാ “അലങ്കാ​ര​മായ.”
അഥവാ “ചെരി​വി​നെ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം