യഹസ്‌കേൽ 26:1-21

26  11-ാം വർഷം, മാസത്തി​ന്റെ ഒന്നാം ദിവസം എനിക്ക്‌ യഹോ​വ​യിൽനിന്ന്‌ സന്ദേശം കിട്ടി:  “മനുഷ്യ​പു​ത്രാ, യരുശ​ലേ​മി​നെ​ക്കു​റിച്ച്‌ സോർ+ ഇങ്ങനെ പറഞ്ഞില്ലേ? ‘ജനതക​ളു​ടെ കവാടം തകർന്ന​ടി​ഞ്ഞ​ല്ലോ.+ അതു നന്നായി! ഇനി എല്ലാം എന്റെ വഴിക്കു വരും. അവൾ നശിച്ച സ്ഥിതിക്കു ഞാൻ ഇനി സമ്പന്നയാ​കും.’  അതുകൊണ്ട്‌, പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘സോരേ, ഞാൻ നിനക്ക്‌ എതിരാ​ണ്‌. കടലിൽ തിര അടിക്കു​ന്ന​തു​പോ​ലെ ഞാൻ അനേകം ജനതകളെ നിനക്ക്‌ എതിരെ വരുത്തും.  അവർ സോരി​ന്റെ മതിലു​കൾ തകർക്കും; അവളുടെ ഗോപു​രങ്ങൾ ഇടിച്ചു​ക​ള​യും.+ ഞാൻ അവളുടെ മണ്ണു മുഴുവൻ ചുരണ്ടി​ക്കോ​രി അവളെ വെറു​മൊ​രു പാറ​ക്കെ​ട്ടാ​ക്കും.  സമുദ്രമധ്യേ വല ഉണക്കാ​നുള്ള ഒരു സ്ഥലമായി അവൾ മാറും.’+ “‘കാരണം, ഞാനാണ്‌ ഇതു പറയു​ന്നത്‌’ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. ‘ജനതകൾ അവളെ കൊള്ള​യ​ടി​ക്കും.  നാട്ടിൻപുറത്തുള്ള അവളുടെ ഗ്രാമങ്ങൾ* വാളിന്‌ ഇരയാ​കും. അങ്ങനെ, ഞാൻ യഹോ​വ​യാ​ണെന്ന്‌ ആളുകൾ അറി​യേ​ണ്ടി​വ​രും.’  “പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘ഞാൻ ഇതാ, വടക്കു​നിന്ന്‌ ബാബി​ലോ​ണി​ലെ നെബൂഖദ്‌നേസർ* രാജാ​വി​നെ സോരി​ന്‌ എതിരെ വരുത്തു​ന്നു.+ അവൻ കുതി​ര​ക​ളും കുതിരപ്പടയാളികളും+ യുദ്ധരഥങ്ങളും+ ഒരു വൻസൈന്യവും* ഉള്ള രാജാ​ധി​രാ​ജാ​വാണ്‌.+  നാട്ടിൻപുറത്തുള്ള നിന്റെ ഗ്രാമങ്ങൾ അവൻ വാളിന്‌ ഇരയാ​ക്കും. അവൻ നിനക്ക്‌ എതിരെ ഉപരോ​ധ​മ​തിൽ പണിയും. നിന്നെ ആക്രമി​ക്കാൻവേണ്ടി ചെരിഞ്ഞ തിട്ട ഉണ്ടാക്കും. നിനക്ക്‌ എതിരെ ഒരു വൻപരിച ഉയർത്തും.  അവൻ യന്ത്രമുട്ടികൊണ്ട്‌* നിന്റെ മതിലു​കൾ ഇടിച്ച്‌ തകർക്കും. കോടാലികൊണ്ട്‌* നിന്റെ ഗോപു​രങ്ങൾ പൊളി​ച്ചു​ക​ള​യും. 10  അവന്റെ അനവധി​യായ കുതി​രകൾ ഉയർത്തുന്ന പൊടി​പ​ടലം നിന്നെ മൂടും. മതിൽ തകർന്ന നഗരത്തി​ലേക്ക്‌ ആളുകൾ ഇരച്ചു​ക​യ​റു​ന്ന​തു​പോ​ലെ അവൻ നിന്റെ കവാട​ങ്ങ​ളി​ലൂ​ടെ പ്രവേ​ശി​ക്കും. അപ്പോൾ, കുതി​ര​പ്പ​ട​യാ​ളി​ക​ളു​ടെ​യും രഥങ്ങളു​ടെ​യും രഥച​ക്ര​ങ്ങ​ളു​ടെ​യും ശബ്ദത്താൽ നിന്റെ മതിലു​കൾ കുലു​ങ്ങും. 11  അവന്റെ കുതി​ര​ക​ളു​ടെ കുളമ്പു​കൾ നിന്റെ തെരു​വു​ക​ളെ​ല്ലാം ചവിട്ടി​മെ​തി​ക്കും.+ അവൻ നിന്റെ ജനത്തെ വാളു​കൊണ്ട്‌ വെട്ടി​ക്കൊ​ല്ലും. നിന്റെ ഉറപ്പുള്ള തൂണുകൾ നിലം​പൊ​ത്തും. 12  അവർ നിന്റെ സമ്പത്തു കവർച്ച ചെയ്യും. കച്ചവടച്ചരക്കുകൾ+ കൊള്ള​യ​ടി​ക്കും. മതിലു​കൾ പൊളി​ച്ചു​ക​ള​യും. മനോ​ഹ​ര​ഭ​വ​നങ്ങൾ ഇടിച്ചു​ക​ള​യും. എന്നിട്ട്‌, നിന്റെ കല്ലും മണ്ണും തടി​കൊ​ണ്ടുള്ള ഉരുപ്പ​ടി​ക​ളും വെള്ളത്തിൽ എറിയും.’ 13  “‘നിന്റെ പാട്ടു​ക​ളു​ടെ ശബ്ദം ഞാൻ നിറു​ത്തി​ക്കും. നിന്റെ കിന്നരങ്ങൾ ഇനി ഒരിക്ക​ലും നാദം ഉയർത്തില്ല.+ 14  ഞാൻ നിന്നെ തിളങ്ങി​ക്കി​ട​ക്കുന്ന വെറും പാറയാ​ക്കും. വല ഉണക്കാ​നുള്ള ഒരു സ്ഥലമായി നീ മാറും.+ നിന്നെ ഇനി ഒരിക്ക​ലും പുതു​ക്കി​പ്പ​ണി​യില്ല. കാരണം, യഹോവ എന്ന ഞാനാണ്‌ ഇതു പറയു​ന്നത്‌’ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 15  “പരമാ​ധി​കാ​രി​യായ യഹോവ സോരി​നോ​ടു പറയു​ന്നത്‌ ഇതാണ്‌: ‘നിന്റെ വീഴ്‌ച​യു​ടെ ശബ്ദം കേൾക്കു​മ്പോൾ, മരിക്കാറായവർ* ഞരങ്ങു​മ്പോൾ, നിന്റെ മധ്യേ കൂട്ടക്കു​രു​തി നടക്കു​മ്പോൾ ദ്വീപു​കൾ വിറയ്‌ക്കാ​തി​രി​ക്കു​മോ?+ 16  കടലിലെ പ്രഭു​ക്ക​ന്മാ​രെ​ല്ലാം സിംഹാ​സനം വിട്ട്‌ ഇറങ്ങി​വ​രും. അവർ അവരുടെ കുപ്പായം* അഴിച്ചു​മാ​റ്റും. ചിത്ര​ത്ത​യ്യ​ലുള്ള വസ്‌ത്രങ്ങൾ ഊരി​ക്ക​ള​യും. അവർ പേടിച്ചുവിറച്ച്‌* നിലത്ത്‌ ഇരുന്ന്‌ ആശ്ചര്യ​ത്തോ​ടെ നിന്നെ തുറി​ച്ചു​നോ​ക്കും. വിറയൽ അവരെ വിട്ടു​മാ​റില്ല.+ 17  അവർ നിന്നെ​ക്കു​റിച്ച്‌ ഒരു വിലാ​പ​ഗീ​തം ആലപി​ക്കും.+ അവർ ഇങ്ങനെ പാടും: “കടൽ കടന്ന്‌ വന്നവർ താമസ​മാ​ക്കിയ പുകൾപ്പെറ്റ നഗരമേ, കഷ്ടം! നീ നശിച്ചു​പോ​യ​ല്ലോ!+എല്ലാ ഭൂവാ​സി​ക​ളി​ലും ഭീതി പടർത്തിയനീയും നിന്റെ* നിവാ​സി​ക​ളും കടലിലെ പ്രബല​ര​ല്ലാ​യി​രു​ന്നോ?+ 18  നിന്റെ പതനദി​വസം ദ്വീപു​കൾ വിറയ്‌ക്കും.നീ പൊയ്‌പോ​കു​മ്പോൾ സമു​ദ്ര​ദ്വീ​പു​കൾ അസ്വസ്ഥ​മാ​കും.”’+ 19  “കാരണം, പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘ആൾപ്പാർപ്പി​ല്ലാത്ത നഗരങ്ങ​ളെ​പ്പോ​ലെ ഞാൻ നിന്നെ ശൂന്യ​യാ​ക്കു​മ്പോൾ, ആർത്തലച്ച്‌ വരുന്ന വെള്ളത്തിൽ മുക്കി പെരു​വെ​ള്ള​ത്താൽ നിന്നെ മൂടു​മ്പോൾ,+ 20  നിന്നെയും നിന്നോ​ടൊ​പ്പം കുഴിയിലേക്കു* പോകു​ന്ന​വ​രെ​യും ഞാൻ പണ്ടു ജീവി​ച്ചി​രുന്ന ആളുക​ളു​ടെ അടു​ത്തേക്ക്‌ അയയ്‌ക്കും. നശിച്ചു​പോയ പുരാ​ത​ന​സ്ഥ​ല​ങ്ങ​ളെ​പ്പോ​ലുള്ള ഒരു അത്യഗാ​ധ​സ്ഥ​ലത്ത്‌, കുഴി​യി​ലേക്കു പോകു​ന്ന​വ​രോ​ടൊ​പ്പം നീ കഴി​യേ​ണ്ടി​വ​രും.+ ഞാൻ ഇതു ചെയ്യു​ന്നതു മേലാൽ ആരും നിന്നിൽ താമസ​മാ​ക്കാ​തി​രി​ക്കാ​നാണ്‌. പിന്നെ, ജീവി​ച്ചി​രി​ക്കു​ന്ന​വ​രു​ടെ ദേശത്തെ ഞാൻ മഹത്ത്വ​ത്തി​ലേക്ക്‌ ഉയർത്തും.* 21  “‘ഞാൻ പൊടു​ന്നനെ നിന്റെ മേൽ ഭീതി വിതയ്‌ക്കും. നീ ഇല്ലാതാ​കും.+ അവർ നിന്നെ തിരയും; പക്ഷേ, ഒരിക്ക​ലും കണ്ടെത്തില്ല’ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.”

അടിക്കുറിപ്പുകള്‍

അക്ഷ. “പുത്രി​മാർ.”
അക്ഷ. “നെബൂ​ഖ​ദ്‌രേസർ.” ഇങ്ങനെ​യും എഴുതാ​റു​ണ്ട്‌.
അക്ഷ. “ജനതക​ളും.”
അഥവാ “ആക്രമ​ണ​യ​ന്ത്രം​കൊ​ണ്ട്‌.”
അഥവാ “വാളു​കൊ​ണ്ട്‌.”
അക്ഷ. “കൊല്ല​പ്പെ​ട്ടവർ.”
അഥവാ “കൈയി​ല്ലാത്ത മേലങ്കി.”
അക്ഷ. “വിറയൽ ഉടുത്ത്‌.”
അക്ഷ. “അവളും അവളുടെ.”
അഥവാ “ശവക്കു​ഴി​യി​ലേക്ക്‌.”
അഥവാ “ഞാൻ അലങ്കരി​ക്കും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം