യഹസ്‌കേൽ 31:1-18

31  11-ാം വർഷം മൂന്നാം മാസം ഒന്നാം ദിവസം എനിക്കു വീണ്ടും യഹോ​വ​യു​ടെ സന്ദേശം കിട്ടി: 2  “മനുഷ്യ​പു​ത്രാ, ഈജി​പ്‌തു​രാ​ജാ​വായ ഫറവോ​നോ​ടും അവന്റെ ജനസമൂ​ഹ​ത്തോ​ടും ഇങ്ങനെ പറയുക:+‘മാഹാ​ത്മ്യ​ത്തിൽ നിന്നോ​ടു കിടപി​ടി​ക്കാൻ ആരുണ്ട്‌?  3  ഒരു അസീറി​യ​ക്കാ​ര​നു​ണ്ടാ​യി​രു​ന്നു, ലബാ​നോ​നി​ലെ ഒരു ദേവദാ​രു.അതിന്റെ ശാഖകൾ അതിമ​നോ​ഹരം! അത്‌ ഇലത്തഴ​പ്പു​കൊണ്ട്‌ തണൽ വിരിച്ചു.അത്‌ ഉയരത്തിൽ വളർന്ന്‌ മേഘത്തെ തൊട്ടു​രു​മ്മി നിന്നു.  4  വെള്ളം അതിനെ വളർത്തി​വ​ലു​താ​ക്കി. ആഴത്തി​ലുള്ള നീരു​റ​വ​ക​ളാൽ അതു വളർന്നു​പൊ​ങ്ങി. അതിനു ചുറ്റും അരുവി​ക​ളു​ണ്ടാ​യി​രു​ന്നു.നിലത്തെ മരങ്ങ​ളെ​യെ​ല്ലാം അവയുടെ ചാലുകൾ നനച്ചു.  5  അങ്ങനെ, അതു വളർന്നു​പൊ​ങ്ങി മറ്റെല്ലാ മരങ്ങ​ളെ​ക്കാ​ളും വലുതാ​യി. അതിന്റെ അരുവി​ക​ളിൽ വെള്ളം സുലഭ​മാ​യി​രു​ന്ന​തു​കൊണ്ട്‌അതിന്റെ ശാഖകൾ പെരുകി, ശിഖരങ്ങൾ നീണ്ടു​വ​ളർന്നു.  6  ആകാശത്തിലെ സകല പക്ഷിക​ളും അതിന്റെ ശാഖക​ളിൽ കൂടു കൂട്ടി.അതിന്റെ ശിഖര​ങ്ങ​ളു​ടെ കീഴെ വന്യമൃ​ഗ​ങ്ങ​ളെ​ല്ലാം കുഞ്ഞു​ങ്ങളെ പ്രസവി​ച്ചു.ജനപ്പെ​രു​പ്പ​മു​ള്ള എല്ലാ ജനതക​ളും അതിന്റെ തണലിൽ കഴിഞ്ഞു.  7  വേണ്ടുവോളം വെള്ളമു​ള്ളി​ട​ത്തേക്ക്‌ അതിന്റെ വേരുകൾ ആഴ്‌ന്നി​റ​ങ്ങി​യ​തു​കൊണ്ട്‌മനോ​ഹാ​രി​ത​കൊ​ണ്ടും ശിഖര​ങ്ങ​ളു​ടെ നീളം​കൊ​ണ്ടും അതു പ്രൗഢി​യു​ള്ള​താ​യി.  8  ദൈവത്തിന്റെ തോട്ടത്തിലെ+ മറ്റൊരു ദേവദാ​രു​വി​നും അതി​നോ​ടു കിടപി​ടി​ക്കാ​നാ​യില്ല. ഒറ്റ ജൂനിപ്പർ മരത്തി​നു​പോ​ലും അതി​ന്റേ​തു​പോ​ലുള്ള ശാഖക​ളു​ണ്ടാ​യി​രു​ന്നില്ല.അതിന്റെ ശിഖര​ങ്ങ​ളോ​ടു തുലനം​ചെ​യ്യു​മ്പോൾ ചിനാർ മരങ്ങൾ ഒന്നുമാ​യി​രു​ന്നില്ല. അതിന്റെ സൗന്ദര്യ​ത്തെ വെല്ലാൻ ദൈവ​ത്തി​ന്റെ തോട്ട​ത്തി​ലെ മറ്റൊരു മരത്തി​നു​മാ​യില്ല.  9  ഇലത്തഴപ്പുകൊണ്ട്‌ ഞാൻ അതിനു സൗന്ദര്യ​മേകി.സത്യ​ദൈ​വ​ത്തി​ന്റെ തോട്ട​മായ ഏദെനി​ലെ മറ്റു മരങ്ങൾക്കെ​ല്ലാം അതി​നോട്‌ അസൂയ തോന്നി.’ 10  “അതു​കൊണ്ട്‌, പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘അതു* നല്ല ഉയരത്തിൽ വളർന്ന്‌ മേഘത്തെ ചുംബി​ക്കു​ക​യും ഉയരം കാരണം അതിന്റെ ഹൃദയം ഗർവി​ക്കു​ക​യും ചെയ്‌ത​തു​കൊണ്ട്‌, 11  ജനതകളുടെ ശക്തനായ ഭരണാ​ധി​കാ​രി​ക്കു ഞാൻ അതു കൊടു​ക്കും.+ അവൻ അതിന്‌ എതിരെ തീർച്ച​യാ​യും നടപടി​യെ​ടു​ക്കും. അതിന്റെ ദുഷ്ടത കാരണം ഞാൻ അതിനെ തള്ളിക്ക​ള​യും. 12  എല്ലാ ജനതക​ളി​ലും​വെച്ച്‌ അതി​ക്രൂ​ര​ന്മാ​രായ വിദേ​ശി​കൾ അതിനെ വെട്ടി​യി​ടും. അവർ അതിനെ മലകളിൽ ഉപേക്ഷി​ക്കും. അതിന്റെ ഇലകൾ എല്ലാ താഴ്‌വ​ര​ക​ളി​ലും വീഴും. അതിന്റെ ഒടിഞ്ഞ ശിഖരങ്ങൾ ദേശത്തെ അരുവി​ക​ളി​ലെ​ല്ലാം വീണു​കി​ട​ക്കും.+ ഭൂമി​യി​ലെ ജനതക​ളെ​ല്ലാം അതിന്റെ തണൽ വിട്ട്‌ പോകും. അവർ അതിനെ ഉപേക്ഷി​ക്കും. 13  വീണുകിടക്കുന്ന ആ വൃക്ഷത്തി​ന്റെ തായ്‌ത്ത​ടി​യിൽ ആകാശ​ത്തി​ലെ എല്ലാ പക്ഷിക​ളും പാർക്കും. അതിന്റെ ശിഖര​ങ്ങൾക്കി​ട​യിൽ എല്ലാ വന്യമൃ​ഗ​ങ്ങ​ളും കഴിയും.+ 14  ഇതിന്റെ ഉദ്ദേശ്യ​മോ: വെള്ളത്തി​ന്‌ അരികെ നിൽക്കുന്ന മരങ്ങ​ളൊ​ന്നും മേലാൽ അതി​ന്റെ​യത്ര ഉയരത്തിൽ വളരരു​ത്‌! മേഘങ്ങളെ തൊട്ടു​രു​മ്മു​ന്നത്ര തല ഉയർത്തരുത്‌! ധാരാളം വെള്ളം കുടിച്ച്‌ വളരുന്ന മരങ്ങ​ളൊ​ന്നും അവയു​ടെ​യത്ര പൊങ്ങ​രുത്‌! അവയെ​യെ​ല്ലാം മരണത്തി​നു വിട്ടു​കൊ​ടു​ക്കു​മ​ല്ലോ. കുഴിയിലേക്ക്‌* ഇറങ്ങുന്ന മനുഷ്യ​മ​ക്ക​ളോ​ടൊ​പ്പം അവയും ഭൂമി​യു​ടെ അധോ​ഭാ​ഗ​ത്തേക്കു പോകും.’ 15  “പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘അതു ശവക്കുഴിയിലേക്കു* പോകുന്ന ദിവസം ഞാൻ ഒരു ദുഃഖാ​ച​രണം ഏർപ്പെ​ടു​ത്തും. സുലഭ​മാ​യി ലഭിച്ചി​രുന്ന വെള്ളം കിട്ടാ​താ​ക്കാൻ ഞാൻ ആഴമുള്ള വെള്ളത്തെ മൂടും, അതിന്റെ അരുവി​കളെ തടഞ്ഞു​നി​റു​ത്തും. ആ വൃക്ഷം കാരണം ഞാൻ ലബാ​നോ​നെ ഇരുട്ടി​ലാ​ക്കും. നിലത്തെ മരങ്ങ​ളെ​ല്ലാം ഉണങ്ങി​പ്പോ​കും. 16  കുഴിയിലേക്ക്‌* ഇറങ്ങു​ന്ന​വ​രോ​ടൊ​പ്പം ഞാൻ അതിനെ ശവക്കുഴിയിലേക്ക്‌* അയയ്‌ക്കു​മ്പോൾ അതിന്റെ വീഴ്‌ച​യു​ടെ ശബ്ദം കേട്ട്‌ ജനതകൾ പേടി​ച്ചു​വി​റ​യ്‌ക്കാൻ ഞാൻ ഇടയാ​ക്കും. ഏദെനി​ലെ മരങ്ങൾക്ക്‌,+ ലബാ​നോ​നി​ലെ ഏറ്റവും വിശേ​ഷ​പ്പെ​ട്ട​തും അത്യു​ത്ത​മ​വും ആയ മരങ്ങൾക്ക്‌, നന്നായി നനച്ച്‌ വളർത്തിയ മരങ്ങൾക്ക്‌, ഭൂമി​യു​ടെ അധോ​ഭാ​ഗത്ത്‌ ആശ്വാസം ലഭിക്കും. 17  അവ അവനോ​ടും ജനതക​ളു​ടെ ഇടയിൽ അവന്റെ തണലിൽ കഴിഞ്ഞ അവന്റെ പിന്തുണക്കാരോടും* ഒപ്പം ശവക്കു​ഴി​യി​ലേക്ക്‌,* വാളാൽ വീണവ​രു​ടെ അടു​ത്തേക്ക്‌,+ ഇറങ്ങി​യ​ല്ലോ.’+ 18  “‘മഹത്ത്വ​ത്തി​ന്റെ​യും പ്രൗഢി​യു​ടെ​യും കാര്യ​ത്തിൽ നിന്നോ​ടു കിടപി​ടി​ക്കാൻ മറ്റ്‌ ഏതു മരമാണ്‌ ഏദെനി​ലു​ണ്ടാ​യി​രു​ന്നത്‌?+ പക്ഷേ, ഏദെനി​ലെ മരങ്ങളു​ടെ​കൂ​ടെ നിന്നെ​യും നിശ്ചയ​മാ​യും ഭൂമി​യു​ടെ അധോ​ഭാ​ഗ​ത്തേക്ക്‌ ഇറക്കും. അഗ്രചർമി​ക​ളു​ടെ ഇടയിൽ, വാളിന്‌ ഇരയാ​യ​വ​രു​ടെ​കൂ​ടെ നീയും വീണു​കി​ട​ക്കും. ഫറവോ​നും അവന്റെ ജനസമൂ​ഹ​ത്തി​നും സംഭവി​ക്കാൻപോ​കു​ന്നത്‌ ഇതാണ്‌’ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.”

അടിക്കുറിപ്പുകള്‍

അക്ഷ. “നീ.”
അഥവാ “ശവക്കു​ഴി​യി​ലേക്ക്‌.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അഥവാ “ശവക്കു​ഴി​യി​ലേക്ക്‌.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അക്ഷ. “കൈ​യോ​ടും.”
എബ്രായയിൽ ഷീയോൾ. പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം