യഹസ്‌കേൽ 35:1-15

35  എനിക്കു വീണ്ടും യഹോ​വ​യു​ടെ സന്ദേശം കിട്ടി:  “മനുഷ്യ​പു​ത്രാ, നീ സേയീർമലനാടിനു+ നേരെ മുഖം തിരിച്ച്‌ അതിന്‌ എതിരെ പ്രവചി​ക്കൂ!+  അതിനോടു പറയണം: ‘പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: “സേയീർമ​ല​നാ​ടേ, ഞാൻ ഇതാ നിനക്ക്‌ എതിരെ തിരി​ഞ്ഞി​രി​ക്കു​ക​യാണ്‌. ഞാൻ നിന്റെ നേരെ കൈ നീട്ടി നിന്നെ ആൾപ്പാർപ്പി​ല്ലാത്ത ഒരു പാഴ്‌നി​ല​മാ​ക്കും.+  ഞാൻ നിന്റെ നഗരങ്ങളെ നാശകൂ​മ്പാ​ര​മാ​ക്കും. നീ ആൾപ്പാർപ്പി​ല്ലാത്ത ഒരു പാഴ്‌നി​ല​മാ​കും.+ അങ്ങനെ, ഞാൻ യഹോ​വ​യാ​ണെന്നു നീ അറി​യേ​ണ്ടി​വ​രും.  കാരണം, നീ ഇസ്രാ​യേ​ല്യ​രോട്‌ ഒടുങ്ങാത്ത ശത്രുത കാണിച്ചു.+ അവരുടെ കഷ്ടകാ​ലത്ത്‌, അവരുടെ അന്തിമ​ശി​ക്ഷ​യു​ടെ സമയത്ത്‌, നീ അവരെ വാളിന്‌ ഏൽപ്പി​ച്ചു​കൊ​ടു​ത്തു.”’+  “പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു: ‘അതു​കൊണ്ട്‌ ഞാനാണെ, ഞാൻ നിന്നെ രക്തച്ചൊ​രി​ച്ചി​ലി​നു​വേണ്ടി ഒരുക്കും. രക്തച്ചൊ​രി​ച്ചിൽ നിന്നെ പിന്തു​ട​രും. നീ വെറു​ത്തതു രക്തമാ​യ​തു​കൊണ്ട്‌ രക്തച്ചൊ​രി​ച്ചിൽ നിന്നെ പിന്തു​ട​രും.+  ഞാൻ സേയീർമ​ല​നാ​ടി​നെ ആൾപ്പാർപ്പി​ല്ലാത്ത ഒരു പാഴ്‌നി​ല​മാ​ക്കും.+ അതിലൂ​ടെ പോകു​ന്ന​വ​രെ​യും വരുന്ന​വ​രെ​യും ഞാൻ കൊന്നു​ക​ള​യും.  അതിന്റെ മലകളിൽ ഞാൻ ശവങ്ങൾ നിറയ്‌ക്കും. വാളാൽ കൊല്ല​പ്പെ​ട്ടവർ നിന്റെ കുന്നു​ക​ളി​ലും താഴ്‌വ​ര​ക​ളി​ലും നിന്റെ എല്ലാ അരുവി​ക​ളി​ലും വീണു​കി​ട​ക്കും.  ഞാൻ നിന്നെ ആൾപ്പാർപ്പി​ല്ലാത്ത ഒരു പാഴ്‌നി​ല​മാ​ക്കും; അത്‌ എന്നും അങ്ങനെ കിടക്കും. നിന്റെ നഗരങ്ങ​ളിൽ ആൾത്താ​മ​സ​മു​ണ്ടാ​കില്ല.+ അങ്ങനെ, ഞാൻ യഹോ​വ​യാ​ണെന്നു നീ അറി​യേ​ണ്ടി​വ​രും.’ 10  “‘ഈ രണ്ടു ജനതക​ളും രണ്ടു ദേശങ്ങ​ളും എന്റേതാ​കും, അവ രണ്ടും ഞങ്ങൾ കൈവ​ശ​മാ​ക്കും’+ എന്നു നീ പറഞ്ഞില്ലേ? യഹോവ അവി​ടെ​യു​ണ്ടാ​യി​രു​ന്നി​ട്ടു​പോ​ലും നീ അങ്ങനെ പറഞ്ഞു. 11  ‘അതു​കൊണ്ട്‌ ഞാനാണെ,’ പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു, ‘വിദ്വേ​ഷം മൂത്ത്‌ നീ അവരോ​ടു കാട്ടിയ കോപ​ത്തി​നും അസൂയ​യ്‌ക്കും അനുസൃ​ത​മാ​യി ഞാൻ നിന്നോ​ട്‌ ഇടപെ​ടും.+ നിന്നെ ന്യായം വിധി​ക്കു​മ്പോൾ ഞാൻ അവർക്ക്‌ എന്നെത്തന്നെ വെളി​പ്പെ​ടു​ത്തും. 12  “ആൾപ്പാർപ്പി​ല്ലാ​തെ പാഴ്‌നി​ല​മാ​യി​ക്കി​ട​ക്കുന്ന അവരെ, വിഴു​ങ്ങാൻ പാകത്തിൽ* നമ്മുടെ കൈയിൽ കിട്ടി​യി​രി​ക്കു​ന്നു” എന്ന്‌ ഇസ്രാ​യേൽമ​ല​കൾക്കെ​തി​രെ പറഞ്ഞ നിന്റെ നിന്ദാ​വാ​ക്കു​ക​ളെ​ല്ലാം യഹോവ എന്ന ഞാൻ കേട്ടി​രി​ക്കു​ന്നു എന്ന്‌ അപ്പോൾ നീ അറി​യേ​ണ്ടി​വ​രും. 13  നീ എനിക്ക്‌ എതിരെ ഗർവ​ത്തോ​ടെ, വാതോ​രാ​തെ സംസാ​രി​ച്ചു.+ എല്ലാം ഞാൻ കേട്ടു.’ 14  “പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘ഞാൻ നിന്നെ ആൾപ്പാർപ്പി​ല്ലാത്ത പാഴ്‌നി​ല​മാ​ക്കു​മ്പോൾ ഭൂമി മുഴുവൻ ആർത്തു​ല്ല​സി​ക്കും. 15  ഇസ്രായേൽഗൃഹത്തിന്റെ അവകാ​ശ​ദേശം ആൾപ്പാർപ്പി​ല്ലാ​തെ കിടന്ന​പ്പോൾ നീ ആർത്തു​ല്ല​സി​ച്ചി​ല്ലേ? അങ്ങനെ​തന്നെ ഞാൻ നിന്നോ​ടും ചെയ്യും.+ സേയീർമ​ല​നാ​ടേ, നീ ആൾപ്പാർപ്പി​ല്ലാ​തെ നശിച്ചു​കി​ട​ക്കും. അതെ, ഏദോം മുഴു​വ​നും അങ്ങനെ​യാ​കും.+ അപ്പോൾ, ഞാൻ യഹോ​വ​യാ​ണെന്ന്‌ അവർ അറി​യേ​ണ്ടി​വ​രും.’”

അടിക്കുറിപ്പുകള്‍

അക്ഷ. “ആഹാര​മാ​യി.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം