യഹസ്‌കേൽ 38:1-23

38  എനിക്കു വീണ്ടും യഹോ​വ​യു​ടെ സന്ദേശം കിട്ടി: 2  “മനുഷ്യ​പു​ത്രാ, മേശെ​ക്കി​ന്റെ​യും തൂബലിന്റെയും+ പ്രധാനതലവനായ* മാഗോ​ഗ്‌ ദേശത്തെ ഗോഗിനു+ നേരെ മുഖം തിരിച്ച്‌ അവന്‌ എതിരെ പ്രവചി​ക്കൂ!+ 3  നീ ഇങ്ങനെ പറയണം: ‘പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: “മേശെ​ക്കി​ന്റെ​യും തൂബലി​ന്റെ​യും പ്രധാനതലവനായ* ഗോഗേ, ഞാൻ ഇതാ, നിനക്ക്‌ എതിരെ തിരി​ഞ്ഞി​രി​ക്കു​ക​യാണ്‌. 4  ഞാൻ നിന്നെ പിന്നോ​ട്ടു തിരിച്ച്‌ താടി​യെ​ല്ലിൽ കൊളുത്തിട്ട്‌+ നിന്നെ​യും നിന്റെ മുഴുവൻ സൈന്യത്തെയും+ മോടി​യോ​ടെ വസ്‌ത്രം ധരിച്ച കുതി​ര​പ്പ​ട​യാ​ളി​ക​ളെ​യും കുതി​ര​ക​ളെ​യും പുറത്ത്‌ കൊണ്ടു​വ​രും. വൻപരി​ച​ക​ളും ചെറുപരിചകളും* ഏന്തിയ ഒരു വൻസമൂ​ഹ​മാണ്‌ അവർ; എല്ലാവ​രും വാൾ എടുത്ത്‌ പോരാ​ടു​ന്നവർ! 5  പേർഷ്യയും എത്യോ​പ്യ​യും പൂതും+ അവരു​ടെ​കൂ​ടെ​യുണ്ട്‌; അവർക്കെ​ല്ലാം ചെറു​പ​രി​ച​യും പടത്തൊ​പ്പി​യും ഉണ്ട്‌. 6  ഗോമെരും എല്ലാ പടയാ​ളി​ക​ളും വടക്ക്‌ അതിവി​ദൂ​ര​ഭാ​ഗ​ത്തു​നി​ന്നുള്ള തോഗർമഗൃഹവും+ എല്ലാ പടയാ​ളി​ക​ളും ഒപ്പമുണ്ട്‌. അതെ, അനേകം ജനതകൾ നിന്റെ​കൂ​ടെ​യുണ്ട്‌.+ 7  “‘“ഒരുങ്ങി​യി​രി​ക്കൂ! നീയും നിന്റെ​കൂ​ടെ കൂടി​വ​ന്നി​ട്ടുള്ള എല്ലാ സൈന്യ​ങ്ങ​ളും തയ്യാറാ​യി​ക്കൊ​ള്ളൂ! നീയാ​യി​രി​ക്കും അവരുടെ സൈന്യാ​ധി​പൻ.* 8  “‘“ഏറെ നാളുകൾ കഴിഞ്ഞ്‌ നിന്നി​ലേക്കു ശ്രദ്ധ തിരി​ക്കും.* വാളിന്റെ കെടു​തി​കൾക്കി​ര​യാ​യി​ട്ടും രക്ഷപ്പെട്ട്‌ മടങ്ങി​വ​ന്ന​വ​രു​ടെ ദേശം, കാലങ്ങ​ളാ​യി നശിച്ചു​കി​ട​ന്നി​രുന്ന ഇസ്രാ​യേൽമ​ല​ക​ളി​ലേക്കു നിരവധി ജനതക​ളിൽനിന്ന്‌ കൂട്ടി​ചേർക്ക​പ്പെ​ട്ട​വ​രു​ടെ ദേശം, നീ അവസാ​ന​വർഷ​ങ്ങ​ളിൽ ആക്രമി​ക്കും. ഈ ദേശത്ത്‌ താമസി​ക്കു​ന്ന​വരെ ജനതക​ളിൽനിന്ന്‌ തിരികെ കൊണ്ടു​വ​ന്ന​താണ്‌. അവരെ​ല്ലാം സുരക്ഷി​ത​രാ​യി കഴിയു​ന്നു.+ 9  ഒരു കൊടു​ങ്കാ​റ്റു​പോ​ലെ നീ അവർക്കെ​തി​രെ വരും. നീയും നിന്റെ സർവ​സൈ​ന്യ​വും നിന്റെ​കൂ​ടെ​യുള്ള അനേകം ജനതക​ളും മേഘം​പോ​ലെ അവരുടെ ദേശം മൂടും.”’ 10  “പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘ആ ദിവസം നിന്റെ ഹൃദയ​ത്തിൽ ചില ചിന്തകൾ നാമ്പി​ടും. നീ ഒരു കുതന്ത്രം മനയും. 11  നീ പറയും: “ചുറ്റു​മ​തി​ലി​ല്ലാത്ത ഗ്രാമ​ങ്ങ​ളു​ടെ ദേശം ഞാൻ ആക്രമി​ക്കും.+ ആരു​ടെ​യും ശല്യമി​ല്ലാ​തെ സുരക്ഷി​ത​രാ​യി താമസി​ക്കു​ന്ന​വ​രു​ടെ നേരെ ഞാൻ വരും. അവരുടെ ഗ്രാമ​ങ്ങൾക്കു മതിലു​ക​ളു​ടെ​യോ ഓടാ​മ്പ​ലു​ക​ളു​ടെ​യോ കവാട​ങ്ങ​ളു​ടെ​യോ സംരക്ഷ​ണ​മില്ല.” 12  ഒരു വൻകൊള്ള നടത്താ​നും ഒരിക്കൽ നശിച്ചു​കി​ട​ന്ന​തും ഇപ്പോൾ ആൾപ്പാർപ്പു​ള്ള​തും ആയ സ്ഥലങ്ങൾ+ ആക്രമി​ക്കാ​നും ആണ്‌ നിന്റെ പദ്ധതി. ജനതക​ളു​ടെ ഇടയിൽനി​ന്ന്‌ തിരികെ കൊണ്ടു​വന്ന ജനത്തെ+—ഭൂമി​യു​ടെ നടുവിൽ താമസി​ച്ച്‌ ധനവും വസ്‌തു​വ​ക​ക​ളും സമ്പാദിച്ചുകൂട്ടുന്ന+ ജനത്തെ—ആക്രമി​ക്കാ​നാ​ണു നീ നോക്കു​ന്നത്‌. 13  “‘ശേബയും+ ദേദാനും+ തർശീശ്‌ വ്യാപാരികളും+ അവരുടെ എല്ലാ വീരയോദ്ധാക്കളും* നിന്നോ​ടു ചോദി​ക്കും: “ഒരു വൻകൊള്ള നടത്താ​നാ​ണോ നീ ആക്രമി​ക്കു​ന്നത്‌? സ്വർണ​വും വെള്ളി​യും കൊണ്ടു​പോ​കാ​നാ​ണോ നീ നിന്റെ സൈന്യ​ത്തെ ഒന്നിച്ചു​കൂ​ട്ടു​ന്നത്‌? സമ്പത്തും വസ്‌തു​വ​ക​ക​ളും അപഹരി​ക്കാ​നും വലിയ തോതിൽ കൊള്ള​മു​തൽ കൈക്ക​ലാ​ക്കാ​നും ആണോ നീ നോക്കു​ന്നത്‌?”’ 14  “അതു​കൊണ്ട്‌ മനുഷ്യ​പു​ത്രാ, പ്രവചി​ക്കൂ! ഗോഗി​നോ​ടു പറയൂ: ‘പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: “അന്ന്‌ എന്റെ ജനമായ ഇസ്രാ​യേൽ സുരക്ഷി​ത​രാ​യി കഴിയു​മ്പോൾ നീ അത്‌ അറിയാ​തി​രി​ക്കു​മോ?+ 15  നീ നിന്റെ സ്ഥലത്തു​നിന്ന്‌, വടക്ക്‌ അതിവി​ദൂ​ര​ഭാ​ഗ​ങ്ങ​ളിൽനിന്ന്‌,+ വരും. നിന്റെ​കൂ​ടെ അനേകം ജനതക​ളും ഉണ്ടായി​രി​ക്കും. എല്ലാവ​രും കുതി​ര​പ്പു​റത്ത്‌ ഒരു വൻസമൂ​ഹ​മാ​യി, ഒരു മഹാ​സൈ​ന്യ​മാ​യി, വരും.+ 16  മേഘം ദേശത്തെ മൂടു​ന്ന​തു​പോ​ലെ നീ എന്റെ ജനമായ ഇസ്രാ​യേ​ലിന്‌ എതിരെ വരും. ഗോഗേ, അവസാ​ന​നാ​ളു​ക​ളിൽ ഞാൻ നിന്നെ എന്റെ ദേശത്തി​ന്‌ എതിരെ വരുത്തും.+ ജനതകൾ എന്നെ അറിയാൻവേണ്ടി അവർ കാൺകെ ഞാൻ നിന്നെ കൈകാ​ര്യം ചെയ്യും. അങ്ങനെ, ഞാൻ എന്നെ വിശു​ദ്ധീ​ക​രി​ക്കും.”’+ 17  “പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘നിന്നെ​ക്കു​റി​ച്ചു​ത​ന്നെ​യല്ലേ മുൻകാ​ല​ങ്ങ​ളിൽ എന്റെ ദാസന്മാ​രായ ഇസ്രാ​യേൽപ്ര​വാ​ച​ക​ന്മാ​രി​ലൂ​ടെ ഞാൻ സംസാ​രി​ച്ചത്‌? നിന്നെ അവർക്കെ​തി​രെ കൊണ്ടു​വ​രു​മെന്ന്‌ അവർ വർഷങ്ങ​ളോ​ളം പ്രവചി​ച്ചി​രു​ന്നി​ല്ലേ?’ 18  “പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു: ‘ഗോഗ്‌ ഇസ്രാ​യേൽ ദേശത്തെ ആക്രമി​ക്കുന്ന ആ ദിവസം, എന്റെ ഉഗ്ര​കോ​പം കത്തിക്കാ​ളും.+ 19  എന്റെ ആവേശ​ത്തിൽ, എന്റെ കോപാ​ഗ്നി​യിൽ, ഞാൻ സംസാ​രി​ക്കും. അന്ന്‌ ഇസ്രാ​യേൽ ദേശത്ത്‌ ഒരു വൻഭൂ​ക​മ്പ​മു​ണ്ടാ​കും. 20  ഞാൻ കാരണം കടലിലെ മത്സ്യങ്ങ​ളും ആകാശ​ത്തി​ലെ പക്ഷിക​ളും കാട്ടിലെ മൃഗങ്ങ​ളും എല്ലാ ഇഴജന്തു​ക്ക​ളും ഭൂമു​ഖ​ത്തുള്ള എല്ലാ മനുഷ്യ​രും പേടി​ച്ചു​വി​റ​യ്‌ക്കും. മലകൾ ഇടിഞ്ഞു​വീ​ഴും.+ ചെങ്കു​ത്തായ പാറകൾ തകർന്നു​വീ​ഴും. എല്ലാ മതിലു​ക​ളും നിലം​പൊ​ത്തും.’ 21  “പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു: ‘ഞാൻ ഗോഗി​ന്‌ എതിരെ എന്റെ എല്ലാ മലകളി​ലേ​ക്കും ഒരു വാൾ അയയ്‌ക്കും. ഓരോ​രു​ത്ത​രു​ടെ​യും വാൾ സ്വന്തം സഹോ​ദ​രന്‌ എതിരെ ഉയരും.+ 22  മാരകമായ പകർച്ചവ്യാധിയാലും+ രക്തച്ചൊ​രി​ച്ചി​ലി​നാ​ലും ഞാൻ അവനെ ന്യായം വിധി​ക്കും. ഞാൻ അവന്റെ മേലും അവന്റെ സൈന്യ​ത്തി​ന്റെ മേലും അവന്റെ​കൂ​ടെ​യുള്ള അനേകം ജനതക​ളു​ടെ മേലും പെരു​മ​ഴ​യും ആലിപ്പഴവും+ തീയും+ ഗന്ധകവും*+ പെയ്യി​ക്കും.+ 23  അനേകം ജനതകൾ കാൺകെ ഞാൻ എന്നെ വെളി​പ്പെ​ടു​ത്തു​ക​യും മഹത്ത്വീ​ക​രി​ക്കു​ക​യും വിശു​ദ്ധീ​ക​രി​ക്കു​ക​യും ചെയ്യും. അങ്ങനെ, ഞാൻ യഹോ​വ​യാ​ണെന്ന്‌ അവർ അറി​യേ​ണ്ടി​വ​രും.’

അടിക്കുറിപ്പുകള്‍

അഥവാ “മുഖ്യ​പ്ര​ഭു​വായ.”
അഥവാ “മുഖ്യ​പ്ര​ഭു​വായ.”
സാധാരണയായി വില്ലാ​ളി​ക​ളാ​ണ്‌ ഇവ ഉപയോ​ഗി​ച്ചി​രു​ന്നത്‌.
അക്ഷ. “കാവൽക്കാ​രൻ.”
അഥവാ “നിന്നെ വിളി​ച്ചു​വ​രു​ത്തും.”
അഥവാ “സടയുള്ള, വളർച്ച​യെ​ത്തിയ സിംഹ​ങ്ങ​ളും.”
അതായത്‌, സൾഫർ.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം