യഹസ്‌കേൽ 41:1-26

41  പിന്നെ, പുറത്തെ വിശുദ്ധമന്ദിരത്തിലേക്ക്‌* എന്നെ കൊണ്ടു​പോ​യി. അദ്ദേഹം വശങ്ങളി​ലുള്ള തൂണുകൾ അളന്നു. ഇപ്പുറ​ത്തു​ള്ള​തി​ന്റെ വീതി ആറു മുഴം;* അപ്പുറ​ത്തു​ള്ള​തി​നും ആറു മുഴം.  പ്രവേശനകവാടത്തിനു പത്തു മുഴം വീതി​യു​ണ്ടാ​യി​രു​ന്നു. പ്രവേ​ശ​ന​ക​വാ​ട​ത്തി​ന്റെ വശങ്ങളി​ലുള്ള ചുവരുകൾ* ഒരു വശത്തു​ള്ളത്‌ അഞ്ചു മുഴം; മറുവ​ശ​ത്തു​ള്ള​തും അഞ്ചു മുഴം. അദ്ദേഹം അതിന്റെ നീളം അളന്നു. അതു 40 മുഴമാ​യി​രു​ന്നു; വീതി 20 മുഴവും.  പിന്നെ, അദ്ദേഹം അകത്ത്‌* ചെന്ന്‌ പ്രവേ​ശ​ന​ക​വാ​ട​ത്തി​ന്റെ വശത്തുള്ള തൂൺ അളന്നു. അതിനു രണ്ടു മുഴം കനമു​ണ്ടാ​യി​രു​ന്നു. പ്രവേ​ശ​ന​ക​വാ​ട​ത്തി​ന്റെ വീതി ആറു മുഴവും. പ്രവേ​ശ​ന​ക​വാ​ട​ത്തി​ന്റെ വശങ്ങളി​ലുള്ള ചുവരുകൾ* ഏഴു മുഴം.  അടുത്തതായി അദ്ദേഹം പുറത്തെ വിശു​ദ്ധ​മ​ന്ദി​ര​ത്തിന്‌ അഭിമു​ഖ​മാ​യുള്ള മുറി അളന്നു. അതിന്‌ 20 മുഴം നീളവും 20 മുഴം വീതി​യും ഉണ്ടായി​രു​ന്നു.+ അദ്ദേഹം എന്നോടു പറഞ്ഞു: “ഇതാണ്‌ അതിവി​ശു​ദ്ധം.”+  തുടർന്ന്‌, അദ്ദേഹം ദേവാ​ല​യ​ത്തി​ന്റെ ചുവർ അളന്നു. അതിന്‌ ആറു മുഴം കനമു​ണ്ടാ​യി​രു​ന്നു. ദേവാ​ല​യ​ത്തി​നു ചുറ്റു​മുള്ള അറകളു​ടെ വീതി നാലു മുഴം.+  അറകൾ ഒന്നിനു മീതെ ഒന്നായി മൂന്നു നിലയാ​യി​ട്ടാ​യി​രു​ന്നു, ഓരോ നിലയി​ലും 30 അറകൾ. അറകളെ താങ്ങി​നി​റു​ത്താൻ ദേവാ​ല​യ​ത്തി​ന്റെ ചുവരിൽ ചുറ്റും പടിക​ളു​ണ്ടാ​യി​രു​ന്നു. പക്ഷേ, ഈ താങ്ങ്‌ ദേവാ​ല​യ​ത്തി​ന്റെ ചുവരി​ന്‌ അകത്തേക്കു കയറി​യി​രു​ന്നില്ല.+  ദേവാലയത്തിന്റെ ഇരുവ​ശ​ത്തും ചുറ്റി​ച്ചു​റ്റി മുകളി​ലോ​ട്ടു പോകുന്ന ഒരു വഴിയു​ണ്ടാ​യി​രു​ന്നു.*+ മുകളി​ലോ​ട്ടു പോകും​തോ​റും അതിന്റെ വീതി കൂടി​ക്കൂ​ടി​വന്നു. താഴത്തെ നിലയിൽനി​ന്ന്‌ നടുക്കുള്ള നില വഴി മുകളി​ലത്തെ നിലയി​ലേക്കു പോകുന്ന ഒരാൾക്കു നിലകൾ കഴിയും​തോ​റും വിസ്‌താ​രം വർധി​ച്ചു​വ​രു​ന്നതു കാണാം.  ദേവാലയത്തിനു ചുറ്റും ഉയർത്തി​ക്കെ​ട്ടിയ ഒരു തറ ഞാൻ കണ്ടു. പാർശ്വ​ഭാ​ഗത്തെ അറകളു​ടെ അടിത്തറ, മൂലവരെ ആറു മുഴത്തി​ന്റെ ഒരു മുഴ​ക്കോൽ തികച്ചു​ണ്ടാ​യി​രു​ന്നു.  അറകളുടെ പുറത്തെ ചുവരി​ന്റെ വീതി അഞ്ചു മുഴം. അറകളു​ടെ പുറത്ത്‌ അടച്ചു​കെ​ട്ടി​ല്ലാത്ത ഒരു തിണ്ണയു​ണ്ടാ​യി​രു​ന്നു.* ദേവാ​ല​യ​ത്തി​ന്റെ ഭാഗമാ​യി​രു​ന്നു അതും. 10  ദേവാലയത്തിനും ഊണുമുറികൾക്കും*+ ഇടയിൽ ഓരോ വശത്തും 20 മുഴം വീതി​യുള്ള ഒരു സ്ഥലമു​ണ്ടാ​യി​രു​ന്നു. 11  പാർശ്വഭാഗത്തെ അറകൾക്കും തിണ്ണയ്‌ക്കും ഇടയിൽ വടക്കു​വ​ശത്ത്‌ ഒരു പ്രവേ​ശ​ന​ക​വാ​ട​മു​ണ്ടാ​യി​രു​ന്നു. തെക്കു​വ​ശ​ത്തു​മു​ണ്ടാ​യി​രു​ന്നു ഒരു പ്രവേ​ശ​ന​ക​വാ​ടം. തിണ്ണയു​ടെ വീതി ചുറ്റും അഞ്ചു മുഴം. 12  തുറസ്സായ സ്ഥലത്തിന്‌ അഭിമു​ഖ​മാ​യി പടിഞ്ഞാ​റുള്ള കെട്ടി​ട​ത്തിന്‌ 70 മുഴം വീതി​യും 90 മുഴം നീളവും ഉണ്ടായി​രു​ന്നു. കെട്ടി​ട​ത്തി​ന്റെ ചുവരി​ന്റെ കനം ചുറ്റും അഞ്ചു മുഴം. 13  അദ്ദേഹം ദേവാ​ലയം അളന്നു. നീളം 100 മുഴം. തുറസ്സായ സ്ഥലത്തി​നും കെട്ടിടത്തിനും* അതിന്റെ ചുവരു​കൾക്കും കൂടി​യുള്ള നീളവും 100 മുഴം. 14  കിഴക്കോട്ടു ദർശന​മുള്ള ദേവാ​ല​യ​ത്തി​ന്റെ മുൻഭാ​ഗ​ത്തി​ന്റെ​യും തുറസ്സായ സ്ഥലത്തി​ന്റെ​യും വീതി 100 മുഴമാ​യി​രു​ന്നു. 15  പുറകുവശത്തെ തുറസ്സായ സ്ഥലത്തിന്‌ അഭിമു​ഖ​മാ​യുള്ള കെട്ടി​ട​ത്തി​ന്റെ നീളവും അതിന്റെ ഇരുവ​ശ​ത്തു​മുള്ള വരാന്ത​ക​ളും അദ്ദേഹം അളന്നു. അത്‌ 100 മുഴം. അദ്ദേഹം പുറത്തെ വിശു​ദ്ധ​മ​ന്ദി​ര​വും അകത്തെ വിശുദ്ധമന്ദിരവും+ മുറ്റത്തെ മണ്ഡപങ്ങ​ളും 16  വാതിൽപ്പടികളും വിസ്‌താ​രം കുറഞ്ഞു​വ​രുന്ന ചട്ടക്കൂ​ടുള്ള ജനലുകളും+ ആ മൂന്നു സ്ഥലങ്ങളി​ലെ വരാന്ത​ക​ളും അളന്നു. വാതിൽപ്പ​ടി​യു​ടെ അടുത്ത്‌ തറമുതൽ ജനൽവരെ പലകകൾ പതിപ്പി​ച്ചി​രു​ന്നു.+ ജനലുകൾ മറച്ചി​രു​ന്നു. 17  പ്രവേശനകവാടത്തിന്റെ മുകൾഭാ​ഗ​വും അകത്തെ ദേവാ​ല​യ​വും പുറത്തുള്ള ഭാഗവും ചുറ്റു​മുള്ള ചുവർ മുഴു​വ​നും അളന്നു. 18  കെരൂബിന്റെയും+ ഈന്തപ്പ​ന​യു​ടെ​യും രൂപങ്ങൾ+ അതിൽ കൊത്തി​യി​രു​ന്നു. രണ്ടു കെരൂ​ബു​കൾക്കി​ട​യിൽ ഒരു ഈന്തപ്പന എന്ന രീതി​യി​ലാ​യി​രു​ന്നു അവ. ഓരോ കെരൂ​ബി​നും രണ്ടു മുഖമു​ണ്ടാ​യി​രു​ന്നു. 19  അതിന്റെ മനുഷ്യ​മു​ഖം ഒരു വശത്തുള്ള ഈന്തപ്പ​ന​യു​ടെ നേരെ​യും സിംഹമുഖം* മറ്റേ വശത്തുള്ള ഈന്തപ്പ​ന​യു​ടെ നേരെ​യും ആയിരു​ന്നു.+ ഈ രീതി​യി​ലാ​ണു ദേവാ​ല​യ​ത്തിൽ മുഴുവൻ ആ രൂപങ്ങൾ കൊത്തി​വെ​ച്ചി​രു​ന്നത്‌. 20  വിശുദ്ധമന്ദിരത്തിന്റെ ചുവരിൽ തറമുതൽ പ്രവേ​ശ​ന​ക​വാ​ട​ത്തി​ന്റെ മുകൾഭാ​ഗം​വരെ കെരൂ​ബി​ന്റെ​യും ഈന്തപ്പ​ന​യു​ടെ​യും രൂപങ്ങൾ കൊത്തി​യി​രു​ന്നു. 21  വിശുദ്ധമന്ദിരത്തിന്റെ കട്ടിളക്കാലുകൾ* ചതുര​ത്തി​ലു​ള്ള​താ​യി​രു​ന്നു.+ വിശുദ്ധസ്ഥലത്തിനു* മുന്നിൽ 22  തടികൊണ്ടുള്ള യാഗപീഠംപോലെ+ എന്തോ ഒന്നുണ്ടാ​യി​രു​ന്നു. അതിന്റെ ഉയരം മൂന്നു മുഴം; നീളം രണ്ടു മുഴവും. അതിനു മൂലക്കാ​ലു​ക​ളു​ണ്ടാ​യി​രു​ന്നു. തടി​കൊ​ണ്ടു​ള്ള​താ​യി​രു​ന്നു അതിന്റെ ചുവടും* വശങ്ങളും. അദ്ദേഹം എന്നോടു പറഞ്ഞു: “ഇതാണ്‌ യഹോ​വ​യു​ടെ സന്നിധി​യി​ലുള്ള മേശ.”+ 23  പുറത്തെ വിശു​ദ്ധ​മ​ന്ദി​ര​ത്തി​നും വിശു​ദ്ധ​സ്ഥ​ല​ത്തി​നും രണ്ടു കതകു വീതമു​ണ്ടാ​യി​രു​ന്നു.+ 24  കതകുകൾക്കു തിരി​യുന്ന രണ്ടു പാളി​യു​ണ്ടാ​യി​രു​ന്നു. ഓരോ കതകി​നും രണ്ടു പാളി. 25  ചുവരിലേതുപോലെ വിശു​ദ്ധ​മ​ന്ദി​ര​ത്തി​ന്റെ കതകു​ക​ളി​ലും കെരൂ​ബി​ന്റെ​യും ഈന്തപ്പ​ന​യു​ടെ​യും രൂപങ്ങൾ കൊത്തി​യി​രു​ന്നു.+ പുറത്ത്‌, മണ്ഡപത്തി​ന്റെ മുന്നിൽ മുകളി​ലാ​യി മുന്നോ​ട്ടു തള്ളിനിൽക്കുന്ന, തടി​കൊ​ണ്ടുള്ള ഒരു ഭാഗമു​ണ്ടാ​യി​രു​ന്നു. 26  മണ്ഡപത്തിന്റെ ഇരുവ​ശ​ങ്ങ​ളി​ലും വിസ്‌താ​രം കുറഞ്ഞു​വ​രുന്ന ചട്ടക്കൂ​ടുള്ള ജനലുകളും+ ഈന്തപ്പ​ന​യു​ടെ രൂപങ്ങ​ളും ഉണ്ടായി​രു​ന്നു. കൂടാതെ, ദേവാ​ല​യ​ത്തി​ന്റെ പാർശ്വ​ഭാ​ഗത്തെ അറകളി​ലും മുന്നോ​ട്ടു തള്ളിനിൽക്കുന്ന, തടി​കൊ​ണ്ടുള്ള ഭാഗത്തും അവയു​ണ്ടാ​യി​രു​ന്നു.

അടിക്കുറിപ്പുകള്‍

അക്ഷ. “ദേവാ​ല​യ​ത്തി​ലേക്ക്‌.” 41-ഉം 42-ഉം അധ്യാ​യ​ങ്ങ​ളിൽ ഇതു പുറത്തെ വിശു​ദ്ധ​മ​ന്ദി​ര​ത്തെ​യോ (വിശു​ദ്ധ​ത്തെ​യോ) വിശു​ദ്ധ​മ​ന്ദി​രത്തെ മൊത്ത​മാ​യോ (വിശു​ദ്ധ​വും അതിവി​ശു​ദ്ധ​വും അടങ്ങുന്ന ദേവാ​ല​യ​ത്തെ​യോ) കുറി​ക്കു​ന്നു.
ഇതു വലിയ മുഴമാ​ണ്‌. അനു. ബി14 കാണുക.
അക്ഷ. “പ്രവേ​ശ​ന​ക​വാ​ട​ത്തി​ന്റെ വശങ്ങൾ.”
അതായത്‌, അകത്തെ വിശു​ദ്ധ​മ​ന്ദി​ര​ത്തി​ലേക്ക്‌, അഥവാ അതിവി​ശു​ദ്ധ​ത്തി​ലേക്ക്‌.
അക്ഷ. “പ്രവേ​ശ​ന​ക​വാ​ട​ത്തി​ന്റെ വീതി.”
ഇതു പിരിയൻ ഗോവ​ണി​ക​ളാ​യി​രി​ക്കാ​നാ​ണു സാധ്യത.
ദേവാലയത്തെ ചുറ്റി​യുള്ള വീതി കുറഞ്ഞ ഒരു നടപ്പാ​ത​യാ​യി​രി​ക്കാ​നാ​ണു സാധ്യത.
അഥവാ “അറകൾക്കും.”
അതായത്‌, വിശു​ദ്ധ​മ​ന്ദി​ര​ത്തി​ന്റെ പടിഞ്ഞാ​റുള്ള കെട്ടിടം.
അഥവാ “സടയുള്ള, വളർച്ച​യെ​ത്തിയ സിംഹ​ത്തി​ന്റെ മുഖം.”
അക്ഷ. “കട്ടിള​ക്കാൽ.” ഇതു വിശു​ദ്ധ​ത്തി​ലേ​ക്കുള്ള പ്രവേ​ശ​ന​ക​വാ​ട​മാ​യി​രി​ക്കാ​നാ​ണു സാധ്യത.
ഇത്‌ അതിവി​ശു​ദ്ധ​മാ​യി​രി​ക്കാ​നാ​ണു സാധ്യത.
അക്ഷ. “നീളവും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം