യഹസ്‌കേൽ 44:1-31

44  പിന്നെ വിശു​ദ്ധ​മ​ന്ദി​ര​ത്തി​ന്റെ കിഴ​ക്കോ​ട്ടു ദർശന​മുള്ള പുറത്തെ കവാട​ത്തിന്‌ അടു​ത്തേക്ക്‌ എന്നെ തിരികെ കൊണ്ടു​വന്നു.+ ആ കവാടം അടഞ്ഞു​കി​ട​ന്നി​രു​ന്നു.+  അപ്പോൾ യഹോവ എന്നോടു പറഞ്ഞു: “ഈ കവാടം അടഞ്ഞു​തന്നെ കിടക്കും. അതു തുറക്ക​രുത്‌. ഒരു മനുഷ്യ​നും അതിലൂ​ടെ പ്രവേ​ശി​ക്ക​രുത്‌. കാരണം, ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ അതിലൂ​ടെ പ്രവേ​ശി​ച്ചി​രി​ക്കു​ന്നു.+ അതു​കൊണ്ട്‌, അത്‌ അടഞ്ഞു​തന്നെ കിടക്കണം.  പക്ഷേ യഹോ​വ​യു​ടെ സന്നിധി​യിൽവെച്ച്‌ അപ്പം കഴിക്കാൻവേണ്ടി തലവൻ അതിൽ ഇരിക്കും;+ കാരണം, അവൻ ഒരു തലവനാ​ണ്‌. കവാട​ത്തി​ന്റെ മണ്ഡപത്തി​ലൂ​ടെ അവൻ അകത്തേക്കു വരും; അതുവ​ഴി​തന്നെ പുറ​ത്തേ​ക്കും പോകും.”+  പിന്നെ അദ്ദേഹം എന്നെ വടക്കേ കവാട​ത്തി​ലൂ​ടെ ദേവാ​ല​യ​ത്തി​നു മുന്നിൽ കൊണ്ടു​വന്നു. ഞാൻ നോക്കി​യ​പ്പോൾ അതാ, യഹോ​വ​യു​ടെ തേജസ്സ്‌ യഹോ​വ​യു​ടെ ആലയത്തിൽ നിറഞ്ഞി​രി​ക്കു​ന്നു!+ ഞാൻ നിലത്ത്‌ കമിഴ്‌ന്നു​വീ​ണു.+  അപ്പോൾ യഹോവ എന്നോടു പറഞ്ഞു: “മനുഷ്യ​പു​ത്രാ, യഹോ​വ​യു​ടെ ആലയത്തി​ന്റെ നിയമ​ങ്ങ​ളെ​ക്കു​റി​ച്ചും വ്യവസ്ഥ​ക​ളെ​ക്കു​റി​ച്ചും ഞാൻ നിന്നോ​ടു പറയു​ന്ന​തെ​ല്ലാം ശ്രദ്ധി​ച്ചു​കേൾക്കൂ! സശ്രദ്ധം നിരീ​ക്ഷി​ക്കൂ! നന്നായി ശ്രദ്ധിക്കൂ!* ദേവാ​ല​യ​ത്തി​ന്റെ പ്രവേ​ശ​ന​മാർഗ​വും വിശു​ദ്ധ​മ​ന്ദി​ര​ത്തി​ന്റെ പുറ​ത്തേ​ക്കുള്ള എല്ലാ വഴിക​ളും നന്നായി ശ്രദ്ധിക്കൂ!+  ധിക്കാരികളായ ഇസ്രാ​യേൽഗൃ​ഹ​ത്തോ​ടു നീ ഇങ്ങനെ പറയണം: ‘പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: “ഇസ്രാ​യേൽഗൃ​ഹമേ, നിങ്ങളു​ടെ വൃത്തി​കെട്ട ആചാരങ്ങൾ അതിരു കടന്നി​രി​ക്കു​ന്നു.  ഹൃദയത്തിലെയും ശരീര​ത്തി​ലെ​യും അഗ്രചർമം പരിച്ഛേദിക്കാത്ത* വിദേ​ശി​കളെ നിങ്ങൾ എന്റെ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽ കൊണ്ടു​വ​രു​ന്നു. അവർ എന്റെ ആലയത്തെ അശുദ്ധ​മാ​ക്കു​ന്നു. എനിക്കു തരേണ്ട അപ്പവും കൊഴു​പ്പും രക്തവും നിങ്ങൾ അർപ്പി​ക്കു​ന്നെ​ങ്കി​ലും നിങ്ങളു​ടെ വൃത്തി​കെട്ട ആചാര​ങ്ങ​ളാൽ എന്റെ ഉടമ്പടി ലംഘി​ക്കു​ന്നു.  നിങ്ങൾ എന്റെ വിശു​ദ്ധ​വ​സ്‌തു​ക്കൾ സൂക്ഷിക്കാതെ+ എന്റെ വിശു​ദ്ധ​മ​ന്ദി​ര​ത്തി​ലെ ചുമത​ലകൾ നിർവ​ഹി​ക്കാൻ മറ്റുള്ള​വരെ നിയമി​ക്കു​ന്നു.”’  “‘പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: “ഇസ്രാ​യേ​ലിൽ താമസി​ക്കുന്ന, ഹൃദയ​ത്തി​ലെ​യും ശരീര​ത്തി​ലെ​യും അഗ്രചർമം പരി​ച്ഛേ​ദി​ക്കാത്ത ഒരൊറ്റ വിദേ​ശി​യും എന്റെ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽ പ്രവേ​ശി​ക്ക​രുത്‌.”’ 10  “‘തങ്ങളുടെ മ്ലേച്ഛവിഗ്രഹങ്ങളുടെ* പിന്നാലെ പോകാൻ ഇസ്രാ​യേൽ എന്നിൽനി​ന്ന്‌ അകന്ന​പ്പോൾ എന്നെ വിട്ട്‌ അകന്നു​പോയ ലേവ്യർ+ അവരുടെ തെറ്റിന്റെ ഭവിഷ്യ​ത്തു​കൾ അനുഭ​വി​ക്കേ​ണ്ടി​വ​രും. 11  പിന്നെ അവർ എന്റെ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽ ശുശ്രൂഷ ചെയ്യു​ന്ന​വ​രാ​കും. അവർ ദേവാ​ല​യ​ത്തി​ന്റെ കവാട​ങ്ങ​ളു​ടെ മേൽവി​ചാ​രണ നടത്തും;+ ദേവാ​ല​യ​ത്തിൽ ശുശ്രൂഷ ചെയ്യും. അവർ ജനത്തി​നു​വേണ്ടി സമ്പൂർണ​ദ​ഹ​ന​യാ​ഗ​ത്തി​നുള്ള മൃഗങ്ങ​ളെ​യും ബലിമൃ​ഗ​ങ്ങ​ളെ​യും അറുക്കും. ജനത്തിനു ശുശ്രൂഷ ചെയ്യാൻ അവർ അവരുടെ മുന്നിൽ നിൽക്കും. 12  അവരുടെ മ്ലേച്ഛവി​ഗ്ര​ഹ​ങ്ങ​ളു​ടെ മുന്നിൽ അവർക്കു ശുശ്രൂഷ ചെയ്‌ത ലേവ്യർ ഇസ്രാ​യേൽഗൃ​ഹം പാപത്തി​ലേക്ക്‌ ഇടറി​വീ​ഴാൻ കാരണ​മാ​യി.+ അതു​കൊണ്ട്‌ ഞാൻ കൈ ഉയർത്തി അവർക്കെ​തി​രെ ആണയിട്ടു’ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. ‘അവരുടെ തെറ്റിന്റെ ഭവിഷ്യ​ത്തു​കൾ അവർ അനുഭ​വി​ക്കേ​ണ്ടി​വ​രും. 13  അവർ എന്റെ പുരോ​ഹി​ത​ന്മാ​രാ​യി സേവി​ക്കാൻ എന്നെ സമീപി​ക്കു​ക​യോ എന്റെ ഏതെങ്കി​ലും വിശു​ദ്ധ​വ​സ്‌തു​വി​ന്റെ​യോ അതിവി​ശു​ദ്ധ​വ​സ്‌തു​വി​ന്റെ​യോ അടു​ത്തേക്കു വരുക​യോ ഇല്ല. ചെയ്‌തു​കൂ​ട്ടിയ എല്ലാ വൃത്തി​കേ​ടു​ക​ളു​ടെ​യും അപമാനം പേറി അവർ കഴി​യേ​ണ്ടി​വ​രും. 14  പക്ഷേ ഞാൻ അവർക്കു ദേവാ​ല​യ​ത്തി​ലെ കാര്യാ​ദി​ക​ളു​ടെ ചുമതല ഏൽപ്പി​ച്ചു​കൊ​ടു​ക്കും. അവർ അവിടത്തെ സേവനങ്ങൾ ചെയ്യും; അവിടത്തെ എല്ലാ കാര്യ​ങ്ങ​ളും നോക്കി​ന​ട​ത്തും.’+ 15  “‘പക്ഷേ ഇസ്രാ​യേ​ല്യർ എന്നിൽനി​ന്ന്‌ അകന്നുപോയപ്പോൾ+ എന്റെ വിശു​ദ്ധ​മ​ന്ദി​ര​ത്തി​ലെ കാര്യാ​ദി​കൾ നോക്കി​ന​ട​ത്തി​യി​രുന്ന സാദോ​ക്കി​ന്റെ പുത്ര​ന്മാ​രായ ലേവ്യപുരോഹിതന്മാർ+ എന്നെ സമീപി​ച്ച്‌ എനിക്കു ശുശ്രൂഷ ചെയ്യും. എനിക്കു കൊഴുപ്പും+ രക്തവും+ അർപ്പി​ക്കാൻ അവർ എന്റെ മുന്നിൽ നിൽക്കും’ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 16  ‘അവരാ​യി​രി​ക്കും എന്റെ വിശു​ദ്ധ​മ​ന്ദി​ര​ത്തിൽ പ്രവേ​ശി​ക്കുക. എനിക്കു ശുശ്രൂഷ ചെയ്യാൻ അവർ എന്റെ മേശയെ സമീപി​ക്കും.+ എന്നോ​ടുള്ള അവരുടെ ഉത്തരവാ​ദി​ത്വ​ങ്ങൾ അവർ നിറ​വേ​റ്റും.+ 17  “‘അവർ അകത്തെ മുറ്റത്തെ കവാട​ങ്ങ​ളു​ടെ ഉള്ളി​ലേക്കു വരു​മ്പോൾ ലിനൻവ​സ്‌ത്രങ്ങൾ ധരിക്കണം.+ അകത്തെ മുറ്റത്തെ കവാട​ങ്ങ​ളി​ലോ ഉള്ളിലോ ശുശ്രൂഷ ചെയ്യു​മ്പോൾ അവർ കമ്പിളി​വ​സ്‌ത്രങ്ങൾ ധരിക്ക​രുത്‌. 18  അവർ ലിനൻത​ല​പ്പാ​വു​കൾ വെക്കണം. ലിനൻകൊ​ണ്ടുള്ള അടിവ​സ്‌ത്രം ഉപയോ​ഗിച്ച്‌ അവർ അര മറയ്‌ക്കണം.+ ശരീരം വിയർക്കാൻ ഇടയാ​ക്കു​ന്ന​തൊ​ന്നും അവർ ധരിക്ക​രുത്‌. 19  അവർ ശുശ്രൂഷ ചെയ്‌തു​കൊ​ണ്ടി​രു​ന്ന​പ്പോൾ ധരിച്ച വസ്‌ത്രങ്ങൾ, പൊതു​ജ​ന​ത്തി​നു പ്രവേ​ശ​ന​മുള്ള പുറത്തെ മുറ്റ​ത്തേക്കു പോകു​ന്ന​തി​നു മുമ്പ്‌ വിശു​ദ്ധ​മായ ഊണുമുറികളിൽ*+ ഊരി​വെ​ക്കണം.+ എന്നിട്ട്‌ അവർ വേറെ വസ്‌ത്രം ധരിക്കണം. അങ്ങനെ​യാ​കു​മ്പോൾ അവർ അവരുടെ വസ്‌ത്ര​ത്തിൽനിന്ന്‌ വിശുദ്ധി ജനങ്ങളി​ലേക്കു പകരില്ല.* 20  അവർ അവരുടെ തല വടിക്കുകയോ+ തലമുടി നീട്ടി​വ​ളർത്തു​ക​യോ അരുത്‌; പക്ഷേ മുടി വെട്ടി​യൊ​തു​ക്കണം. 21  പുരോഹിതന്മാർ വീഞ്ഞു കുടി​ച്ചിട്ട്‌ അകത്തെ മുറ്റത്ത്‌ പ്രവേ​ശി​ക്ക​രുത്‌.+ 22  അവർ വിധവ​യെ​യോ വിവാ​ഹ​മോ​ചി​ത​യെ​യോ ഭാര്യ​യാ​ക്ക​രുത്‌.+ പക്ഷേ അവർക്ക്‌ ഒരു ഇസ്രാ​യേ​ല്യ​ക​ന്യ​ക​യെ​യോ ഒരു പുരോ​ഹി​തന്റെ വിധവ​യെ​യോ വിവാഹം കഴിക്കാം.’+ 23  “‘വിശു​ദ്ധ​മാ​യ​തും അല്ലാത്ത​തും തമ്മിലുള്ള വ്യത്യാ​സം അവർ എന്റെ ജനത്തിനു പറഞ്ഞു​കൊ​ടു​ക്കണം. ശുദ്ധവും അശുദ്ധ​വും തമ്മിലുള്ള വ്യത്യാ​സം അവർ അവരെ പഠിപ്പി​ക്കണം.+ 24  നിയമപരമായി കൈകാ​ര്യം ചെയ്യേണ്ട പ്രശ്‌ന​ങ്ങ​ളിൽ അവർ ന്യായാ​ധി​പ​ന്മാ​രാ​യി​രി​ക്കണം.+ എന്റെ ന്യായ​ത്തീർപ്പു​കൾക്കു ചേർച്ച​യിൽ വേണം അവർ അവയ്‌ക്കു വിധി കല്‌പി​ക്കാൻ.+ എന്റെ എല്ലാ ഉത്സവങ്ങളെക്കുറിച്ചുമുള്ള+ ചട്ടങ്ങളും നിയമ​ങ്ങ​ളും അവർ പാലി​ക്കണം; എന്റെ ശബത്തുകൾ അവർ വിശു​ദ്ധീ​ക​രി​ക്കണം. 25  അവർ ശവശരീ​ര​ത്തിന്‌ അടുത്ത്‌ ചെല്ലരു​ത്‌; ചെന്നാൽ അശുദ്ധ​രാ​കും. പക്ഷേ അവരുടെ അപ്പൻ, അമ്മ, മകൻ, മകൾ, സഹോ​ദരൻ, അവിവാ​ഹി​ത​യായ സഹോ​ദരി എന്നിവ​രു​ടെ കാര്യ​ത്തിൽ അവർക്ക്‌ അശുദ്ധ​രാ​കാം.+ 26  പുരോഹിതന്റെ ശുദ്ധീ​ക​രണം കഴിഞ്ഞാൽ അവർ അവനു​വേണ്ടി ഏഴു ദിവസം എണ്ണണം. 27  വിശുദ്ധസ്ഥലത്ത്‌ ശുശ്രൂഷ ചെയ്യാൻ അകത്തെ മുറ്റ​ത്തേക്ക്‌, അതായത്‌ വിശു​ദ്ധ​സ്ഥ​ല​ത്തേക്ക്‌, പ്രവേ​ശി​ക്കുന്ന ദിവസം അവൻ തന്റെ പാപയാ​ഗം കൊണ്ടു​വ​രണം’+ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 28  “‘ഇനി അവരുടെ പൈതൃ​കാ​വ​കാ​ശ​ത്തി​ന്റെ കാര്യം: ഞാനാണ്‌ അവരുടെ അവകാശം.+ നിങ്ങൾ ഇസ്രാ​യേ​ലിൽ അവർക്ക്‌ ഒരു സ്വത്തും കൊടു​ക്ക​രുത്‌. ഞാനാ​ണ​ല്ലോ അവരുടെ സ്വത്ത്‌. 29  അവരായിരിക്കും ധാന്യയാഗവും+ പാപയാ​ഗ​വും അപരാധയാഗവും+ ഭക്ഷിക്കു​ന്നത്‌. ഇസ്രാ​യേ​ലി​ലെ സമർപ്പി​ത​വ​സ്‌തു​ക്ക​ളെ​ല്ലാം അവരു​ടേ​താ​കും.+ 30  എല്ലാ ആദ്യഫ​ല​ങ്ങ​ളി​ലെ​യും എല്ലാ തരം സംഭാ​വ​ന​ക​ളി​ലെ​യും ഏറ്റവും നല്ലതു പുരോ​ഹി​ത​ന്മാർക്കു​ള്ള​താണ്‌.+ നിങ്ങളു​ടെ ആദ്യഫ​ല​മായ തരിമാ​വും നിങ്ങൾ പുരോ​ഹി​തനു കൊടു​ക്കണം.+ നിങ്ങളു​ടെ വീട്ടി​ലു​ള്ള​വ​രു​ടെ അനു​ഗ്ര​ഹ​ത്തിൽ അതു കലാശി​ക്കും.+ 31  താനേ ചത്തതോ എന്തെങ്കി​ലും കടിച്ചു​കീ​റി​യ​തോ ആയ പക്ഷി​യെ​യോ മൃഗ​ത്തെ​യോ പുരോ​ഹി​ത​ന്മാർ കഴിക്ക​രുത്‌.’+

അടിക്കുറിപ്പുകള്‍

അക്ഷ. “ഹൃദയം ഉറപ്പിക്കൂ!”
പദാവലിയിൽ “പരി​ച്ഛേദന” കാണുക.
എബ്രായപദത്തിന്‌ “കാഷ്‌ഠം” എന്ന്‌ അർഥമുള്ള ഒരു വാക്കി​നോ​ടു ബന്ധമു​ണ്ടാ​യി​രി​ക്കാം. ഇത്‌ അങ്ങേയ​റ്റത്തെ അറപ്പിനെ കുറി​ക്കു​ന്നു.
അഥവാ “അറകളിൽ.”
അക്ഷ. “വസ്‌ത്ര​ത്താൽ ജനത്തെ വിശു​ദ്ധീ​ക​രി​ക്കില്ല.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം