യഹസ്‌കേൽ 46:1-24

46  “പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘അകത്തെ മുറ്റത്തെ കിഴ​ക്കോ​ട്ടു ദർശന​മുള്ള കവാടം+ ആറു പ്രവൃത്തിദിവസവും+ അടച്ചി​ടണം.+ പക്ഷേ ശബത്തു​ദി​വ​സ​ത്തി​ലും അമാവാ​സി​യി​ലും അതു തുറക്കണം.  പുറത്തുനിന്ന്‌ വരുന്ന തലവൻ കവാട​ത്തി​ന്റെ മണ്ഡപം വഴി അകത്ത്‌ പ്രവേ​ശി​ക്കും.+ എന്നിട്ട്‌, കവാട​ത്തി​ന്റെ കട്ടിള​ക്കാ​ലി​ന്റെ അടുത്ത്‌ വന്ന്‌ നിൽക്കും. പുരോ​ഹി​ത​ന്മാർ അവന്റെ സമ്പൂർണ​ദ​ഹ​ന​യാ​ഗ​വും സഹഭോ​ജ​ന​ബ​ലി​ക​ളും അർപ്പി​ക്കും. അവൻ കവാട​ത്തി​ന്റെ വാതിൽപ്പ​ടി​ക്കൽ കുമ്പി​ട്ടിട്ട്‌ പുറ​ത്തേക്കു പോകും. പക്ഷേ കവാടം വൈകു​ന്നേ​രം​വരെ തുറന്നു​തന്നെ കിടക്കണം.  ദേശത്തെ ജനവും ശബത്തു​ക​ളി​ലും അമാവാ​സി​ക​ളി​ലും ആ കവാട​ത്തി​ന്റെ വാതിൽക്കൽ യഹോ​വ​യു​ടെ മുന്നിൽ കുമ്പി​ടും.+  “‘ശബത്തു​ദി​വസം യഹോ​വ​യ്‌ക്കു സമ്പൂർണ​ദ​ഹ​ന​യാ​ഗ​മാ​യി അർപ്പി​ക്കാൻ ന്യൂന​ത​യി​ല്ലാത്ത ആറ്‌ ആൺചെ​മ്മ​രി​യാ​ട്ടിൻകു​ട്ടി​ക​ളെ​യും ന്യൂന​ത​യി​ല്ലാത്ത ഒരു ആൺചെ​മ്മ​രി​യാ​ടി​നെ​യും തലവൻ കൊണ്ടു​വ​രണം.+  ആൺചെമ്മരിയാടിനൊപ്പം ഒരു ഏഫാ* ധാന്യ​യാ​ഗം നൽകണം. ആൺചെ​മ്മ​രി​യാ​ട്ടിൻകു​ട്ടി​കൾക്കൊ​പ്പം തന്റെ പ്രാപ്‌തി​യ​നു​സ​രി​ച്ചുള്ള ധാന്യ​യാ​ഗം കൊടു​ത്താൽ മതി. ഓരോ ഏഫാ​യോ​ടു​മൊ​പ്പം ഓരോ ഹീൻ* എണ്ണയും നൽകണം.+  അമാവാസിയിൽ ന്യൂന​ത​യി​ല്ലാത്ത ഒരു കാളക്കു​ട്ടി​യെ​യും ആറ്‌ ആൺചെ​മ്മ​രി​യാ​ട്ടിൻകു​ട്ടി​ക​ളെ​യും ഒരു ആൺചെ​മ്മ​രി​യാ​ടി​നെ​യും യാഗം അർപ്പി​ക്കണം; അവയെ​ല്ലാം ന്യൂന​ത​യി​ല്ലാ​ത്ത​വ​യാ​യി​രി​ക്കണം.+  അവൻ കാളക്കു​ട്ടി​ക്കും ആൺചെ​മ്മ​രി​യാ​ടി​നും ഒപ്പം ഓരോ ഏഫാ ധാന്യ​യാ​ഗം നൽകണം; ആൺചെ​മ്മ​രി​യാ​ട്ടിൻകു​ട്ടി​കൾക്കൊ​പ്പം തന്റെ പ്രാപ്‌തി​യ​നു​സ​രി​ച്ചു​ള്ളതു ധാന്യ​യാ​ഗ​മാ​യി കൊടു​ത്താൽ മതി. ഓരോ ഏഫായ്‌ക്കു​മൊ​പ്പം ഓരോ ഹീൻ എണ്ണയും നൽകണം.  “‘തലവൻ അകത്ത്‌ പ്രവേ​ശി​ക്കു​ന്ന​തും പുറ​ത്തേക്കു പോകു​ന്ന​തും കവാട​ത്തി​ന്റെ മണ്ഡപം വഴിയാ​യി​രി​ക്കണം.+  ഉത്സവദിവസങ്ങളിൽ+ ദേശത്തെ ജനം ആരാധ​ന​യ്‌ക്കാ​യി യഹോ​വ​യു​ടെ സന്നിധി​യിൽ വരു​മ്പോൾ, വടക്കേ കവാടത്തിലൂടെ+ വരുന്നവർ തെക്കേ കവാടത്തിലൂടെ+ പുറ​ത്തേക്കു പോകണം; തെക്കേ കവാട​ത്തി​ലൂ​ടെ വരുന്നവർ വടക്കേ കവാട​ത്തി​ലൂ​ടെ​യും. അകത്തേക്കു വന്ന കവാട​ത്തി​ലൂ​ടെ ആരും പുറ​ത്തേക്കു പോക​രുത്‌. എതിർവ​ശത്ത്‌ കാണുന്ന കവാട​ത്തി​ലൂ​ടെ വേണം അവർ പുറ​ത്തേക്കു പോകാൻ. 10  അവരുടെ കൂട്ടത്തി​ലുള്ള തലവൻ അവർ അകത്ത്‌ വരു​മ്പോൾ അകത്ത്‌ വരുക​യും പുറത്ത്‌ പോകു​മ്പോൾ പുറത്ത്‌ പോകു​ക​യും വേണം. 11  പെരുന്നാളുകളിലും ഉത്സവകാ​ല​ത്തും അർപ്പി​ക്കുന്ന കാളക്കു​ട്ടി​ക്കും ആൺചെ​മ്മ​രി​യാ​ടി​നും ഒപ്പം ഓരോ ഏഫാ ധാന്യ​യാ​ഗം നൽകണം; ആൺചെ​മ്മ​രി​യാ​ട്ടിൻകു​ട്ടി​കൾക്കൊ​പ്പം അവന്റെ പ്രാപ്‌തി​യ​നു​സ​രി​ച്ചു​ള്ളതു ധാന്യ​യാ​ഗ​മാ​യി കൊടു​ത്താൽ മതി. ഓരോ ഏഫായ്‌ക്കു​മൊ​പ്പം ഓരോ ഹീൻ എണ്ണയും നൽകണം.+ 12  “‘യഹോ​വ​യ്‌ക്കുള്ള സമ്പൂർണ​ദ​ഹ​ന​യാ​ഗ​ത്തി​നോ സഹഭോ​ജ​ന​ബ​ലി​കൾക്കോ വേണ്ടി തലവൻ കൊണ്ടു​വ​രു​ന്നതു സ്വമന​സ്സാ​ലെ കൊടു​ക്കുന്ന കാഴ്‌ച​യാ​ണെ​ങ്കിൽ കിഴ​ക്കോ​ട്ടു ദർശന​മുള്ള കവാടം അവനു തുറന്നു​കൊ​ടു​ക്കണം. ശബത്തു​ദി​വ​സ​ത്തിൽ ചെയ്യു​ന്ന​തു​പോ​ലെ​തന്നെ അവൻ അവന്റെ സമ്പൂർണദഹനയാഗവും+ സഹഭോ​ജ​ന​ബ​ലി​ക​ളും കൊടു​ക്കും.+ അവൻ പുറത്ത്‌ പോയി​ക്ക​ഴി​യു​മ്പോൾ കവാടം അടയ്‌ക്കണം.+ 13  “‘യഹോ​വ​യ്‌ക്കുള്ള സമ്പൂർണ​ദ​ഹ​ന​യാ​ഗ​മാ​യി ദിവസ​വും ഒരു വയസ്സോ അതിൽ താഴെ​യോ പ്രായ​മുള്ള ന്യൂന​ത​യി​ല്ലാത്ത ഒരു ആൺചെ​മ്മ​രി​യാ​ട്ടിൻകു​ട്ടി​യെ നൽകണം.+ ദിവസ​വും രാവിലെ അങ്ങനെ ചെയ്യണം. 14  അതോടൊപ്പം എന്നും രാവിലെ ധാന്യ​യാ​ഗ​മാ​യി ഒരു ഏഫായു​ടെ ആറി​ലൊ​ന്നും നേർത്ത ധാന്യ​പ്പൊ​ടി​യു​ടെ മേൽ തളിക്കാൻ മൂന്നി​ലൊ​ന്നു ഹീൻ എണ്ണയും നൽകണം. ഇത്‌ യഹോ​വ​യ്‌ക്കുള്ള പതിവു​ധാ​ന്യ​യാ​ഗം; ദീർഘ​കാ​ല​ത്തേക്കു നിലനിൽക്കുന്ന ഒരു നിയമ​മാണ്‌ ഇത്‌. 15  പതിവായി അർപ്പി​ക്കുന്ന സമ്പൂർണ​ദ​ഹ​ന​യാ​ഗ​ത്തി​നു​വേണ്ടി എന്നും രാവിലെ ആൺചെ​മ്മ​രി​യാ​ട്ടിൻകു​ട്ടി, ധാന്യ​യാ​ഗം, എണ്ണ എന്നിവ കൊടു​ക്കണം.’ 16  “പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘തലവൻ അവന്റെ ഓരോ പുത്ര​നും പൈതൃ​കാ​വ​കാ​ശ​മാ​യി ഒരു സമ്മാനം കൊടു​ക്കു​ന്നെ​ങ്കിൽ അത്‌ അവന്റെ പുത്ര​ന്മാ​രു​ടെ സ്വത്താ​കും. അത്‌ അവർക്ക്‌ പൈതൃ​കാ​വ​കാ​ശ​മാ​യി കിട്ടിയ സ്വത്താണ്‌. 17  പക്ഷേ അവൻ അവന്റെ ദാസനു തന്റെ സ്വത്തിൽനി​ന്ന്‌ ഒരു സമ്മാനം കൊടു​ക്കു​ന്നെ​ങ്കിൽ സ്വാത​ന്ത്ര്യം കിട്ടുന്ന വർഷം​വരെ അതു ദാസ​ന്റേ​താ​യി​രി​ക്കും.+ പിന്നെ അതു തലവനു തിരികെ കിട്ടും. ആൺമക്ക​ളു​ടെ അവകാശം മാത്രമേ സ്ഥിരമായ അവകാ​ശ​മാ​യി​രി​ക്കു​ക​യു​ള്ളൂ. 18  ജനത്തെ അവരുടെ അവകാ​ശ​ഭൂ​മി​യിൽനിന്ന്‌ ബലം പ്രയോ​ഗിച്ച്‌ പുറത്താ​ക്കി തലവൻ ആ സ്വത്തു കൈവ​ശ​പ്പെ​ടു​ത്ത​രുത്‌. തന്റെ സ്വന്തം സ്വത്തിൽനി​ന്നാ​യി​രി​ക്കണം അവൻ തന്റെ ആൺമക്കൾക്ക്‌ അവകാശം കൊടു​ക്കേ​ണ്ടത്‌. അങ്ങനെ​യാ​കു​മ്പോൾ എന്റെ ജനത്തിൽ ആരും സ്വന്തം അവകാ​ശ​ഭൂ​മി​യിൽനിന്ന്‌ ഓടി​പ്പോ​കാൻ നിർബ​ന്ധി​ത​രാ​കില്ല.’” 19  പിന്നെ പുരോ​ഹി​ത​ന്മാ​രു​ടെ വിശു​ദ്ധ​മായ ഊണുമുറികളിലേക്കുള്ള* കവാട​ത്തിന്‌ അടുത്തുള്ള പ്രവേശനമാർഗത്തിലൂടെ+ എന്നെ അകത്ത്‌ കൊണ്ടു​വന്നു. അവയുടെ ദർശനം വടക്കോ​ട്ടാ​യി​രു​ന്നു.+ അവിടെ അങ്ങു പുറകി​ലാ​യി പടിഞ്ഞാ​റേ അറ്റത്ത്‌ ഞാൻ ഒരു സ്ഥലം കണ്ടു. 20  അദ്ദേഹം എന്നോടു പറഞ്ഞു: “ഇതു പുരോ​ഹി​ത​ന്മാർക്ക്‌ അപരാ​ധ​യാ​ഗ​വ​സ്‌തു​ക്ക​ളും പാപയാ​ഗ​വ​സ്‌തു​ക്ക​ളും പുഴു​ങ്ങാ​നുള്ള സ്ഥലമാണ്‌; അവർ ധാന്യ​യാ​ഗം ചുടുന്നതും+ ഇവി​ടെ​വെ​ച്ചാ​യി​രി​ക്കും. അങ്ങനെ​യാ​കു​മ്പോൾ, അവർ ഒന്നും പുറത്തെ മുറ്റ​ത്തേക്കു കൊണ്ടു​പോ​യി ജനത്തി​ലേക്കു വിശുദ്ധി പകരില്ല.”*+ 21  പിന്നെ പുറത്തെ മുറ്റ​ത്തേക്ക്‌ എന്നെ കൊണ്ടു​വന്നു. മുറ്റത്തി​ന്റെ നാലു മൂലയി​ലേ​ക്കും എന്നെ കൊണ്ടു​പോ​യി. പുറത്തെ മുറ്റത്തി​ന്റെ ഓരോ മൂലയി​ലും ഓരോ മുറ്റം ഞാൻ കണ്ടു. 22  മുറ്റത്തിന്റെ നാലു മൂലയി​ലും 40 മുഴം* നീളവും 30 മുഴം വീതി​യു​മുള്ള ചെറിയ മുറ്റങ്ങൾ! നാലി​നും ഒരേ വലുപ്പ​മാ​യി​രു​ന്നു.* 23  അവ നാലി​ന്റെ​യും ചുറ്റും പടിക​ളു​ണ്ടാ​യി​രു​ന്നു. പടികൾക്കു താഴെ യാഗവ​സ്‌തു​ക്കൾ പുഴു​ങ്ങാൻ സ്ഥലങ്ങൾ പണിതി​രു​ന്നു. 24  അപ്പോൾ അദ്ദേഹം എന്നോടു പറഞ്ഞു: “ഈ ഭവനങ്ങ​ളിൽവെ​ച്ചാ​ണു ദേവാ​ല​യ​ത്തിൽ ശുശ്രൂഷ ചെയ്യു​ന്നവർ ജനത്തിന്റെ ബലികൾ പുഴു​ങ്ങു​ന്നത്‌.”+

അടിക്കുറിപ്പുകള്‍

അനു. ബി14 കാണുക.
അനു. ബി14 കാണുക.
അഥവാ “അറകളി​ലേ​ക്കുള്ള.”
അക്ഷ. “ജനത്തെ വിശു​ദ്ധീ​ക​രി​ക്കില്ല.”
ഇതു വലിയ മുഴമാ​ണ്‌. അനു. ബി14 കാണുക.
അഥവാ “അവയ്‌ക്കു നാലി​നും അവയുടെ മൂലയി​ലുള്ള നിർമി​തി​കൾക്കും ഒരേ വലുപ്പ​മാ​യി​രു​ന്നു.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം