യഹസ്‌കേൽ 5:1-17

5  “മനുഷ്യ​പു​ത്രാ, നീ മൂർച്ച​യുള്ള ഒരു വാൾ എടുത്ത്‌ ക്ഷൗരക്ക​ത്തി​യാ​യി ഉപയോ​ഗി​ക്കുക. നിന്റെ തലയും താടി​യും വടിച്ച്‌ രോമം ഒരു ത്രാസ്സിൽ തൂക്കി മൂന്നായി ഭാഗി​ക്കുക.  അതിൽ ഒരു ഭാഗം, ഉപരോ​ധ​ദി​വ​സങ്ങൾ തീരുമ്പോൾ+ നഗരത്തി​ലിട്ട്‌ കത്തിക്കണം. അടുത്ത ഭാഗം നഗരത്തിനു* ചുറ്റും വാളു​കൊണ്ട്‌ അരിഞ്ഞി​ടുക.+ അവസാ​നത്തെ ഭാഗം കാറ്റിൽ പറത്തണം. ഞാൻ ഒരു വാൾ ഊരി അതിന്റെ പിന്നാലെ അയയ്‌ക്കും.+  “പക്ഷേ, അതിൽനി​ന്ന്‌ കുറച്ച്‌ രോമം എടുത്ത്‌ നിന്റെ വസ്‌ത്ര​ത്തി​ന്റെ മടക്കുകളിൽ* കെട്ടി​വെ​ക്കണം.  അതിൽനിന്ന്‌ വീണ്ടും കുറച്ച്‌ എടുത്ത്‌ തീയി​ലിട്ട്‌ ചുട്ടെ​രി​ക്കുക. ഇതിൽനി​ന്നുള്ള തീ ഇസ്രാ​യേൽഗൃ​ഹ​ത്തി​ലെ​ങ്ങും പടർന്നു​പി​ടി​ക്കും.+  “പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘ഇതാണ്‌ യരുശ​ലേം. ഞാൻ അവളെ ജനതക​ളു​ടെ മധ്യേ സ്ഥാപിച്ചു. അവൾ ദേശങ്ങ​ളാൽ ചുറ്റ​പ്പെ​ട്ടു​കി​ട​ക്കു​ന്നു.  പക്ഷേ, അവൾ എന്റെ ന്യായ​ത്തീർപ്പു​ക​ളും നിയമ​ങ്ങ​ളും ധിക്കരി​ച്ചി​രി​ക്കു​ന്നു. അവൾ ചെയ്‌തു​കൂ​ട്ടിയ ദുഷ്ടത ചുറ്റു​മുള്ള ജനതക​ളു​ടേ​തി​ലും ദേശങ്ങ​ളു​ടേ​തി​ലും എത്രയോ വലുതാ​ണ്‌.+ ജനം എന്റെ ന്യായ​ത്തീർപ്പു​കൾ തള്ളിക്ക​ള​ഞ്ഞി​രി​ക്കു​ന്നു; എന്റെ നിയമങ്ങൾ അനുസ​രിച്ച്‌ നടക്കു​ന്നു​മില്ല.’  “അതു​കൊണ്ട്‌, പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘നീ ചുറ്റു​മുള്ള ജനതക​ളെ​ക്കാൾ പ്രശ്‌ന​ക്കാ​രി​യാ​യി​രു​ന്നു. നീ എന്റെ നിയമങ്ങൾ അനുസ​രിച്ച്‌ നടക്കു​ക​യോ എന്റെ ന്യായ​ത്തീർപ്പു​കൾ പിൻപ​റ്റു​ക​യോ ചെയ്‌തില്ല. പകരം, ചുറ്റു​മുള്ള ജനതക​ളു​ടെ തീർപ്പു​ക​ളാ​ണു നീ പിൻപ​റ്റി​യത്‌.+  അതുകൊണ്ട്‌, പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: “ഹേ നഗരമേ, ഞാൻ നിനക്ക്‌ എതിരാ​ണ്‌.+ ജനതക​ളു​ടെ കൺമു​ന്നിൽവെച്ച്‌ ഞാൻ നേരിട്ട്‌ നിന്റെ വിധി നടപ്പാ​ക്കും.+  നീ ചെയ്‌തു​കൂ​ട്ടിയ മ്ലേച്ഛകാ​ര്യ​ങ്ങൾ കാരണം, ഞാൻ മുമ്പൊ​രി​ക്ക​ലും ചെയ്‌തി​ട്ടി​ല്ലാ​ത്ത​തും ഇനി ഒരിക്ക​ലും ചെയ്യി​ല്ലാ​ത്ത​തും ആയ ഒരു കാര്യം നിന്നോ​ടു ചെയ്യും.+ 10  “‘“അങ്ങനെ, നിങ്ങളു​ടെ മധ്യേ അപ്പന്മാർ സ്വന്തം മക്കളെ​യും മക്കൾ അപ്പന്മാ​രെ​യും തിന്നും.+ നിങ്ങളു​ടെ ഇടയിൽ ഞാൻ ശിക്ഷാ​വി​ധി നടപ്പാ​ക്കും. നിങ്ങളിൽ ബാക്കി​യു​ള്ള​വ​രെ​യെ​ല്ലാം ഞാൻ നാലുപാടും* ചിതറി​ക്കും.”’+ 11  “പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു: ‘നിങ്ങളു​ടെ സകല മ്ലേച്ഛവി​ഗ്ര​ഹ​ങ്ങൾകൊ​ണ്ടും നിങ്ങൾ ചെയ്‌തു​കൂ​ട്ടിയ എല്ലാ വൃത്തി​കേ​ടു​കൾകൊ​ണ്ടും നിങ്ങൾ അശുദ്ധ​മാ​ക്കി​യത്‌ എന്റെ വിശു​ദ്ധ​മ​ന്ദി​ര​മാണ്‌.+ അതു​കൊണ്ട്‌ ഞാനാണെ, ഞാൻ നിങ്ങളെ തള്ളിക്ക​ള​യും.* എനിക്ക്‌ ഒട്ടും കനിവ്‌ തോന്നില്ല. ഞാൻ ഒരു അനുക​മ്പ​യും കാണി​ക്കില്ല.+ 12  നിങ്ങളുടെ മൂന്നി​ലൊ​രു ഭാഗം നിങ്ങളു​ടെ ഇടയിൽത്തന്നെ മാരക​മായ പകർച്ച​വ്യാ​ധി​യാ​ലോ ക്ഷാമത്താ​ലോ ചത്തൊ​ടു​ങ്ങും. മൂന്നി​ലൊ​രു ഭാഗം നിനക്കു ചുറ്റും വാളാൽ വീഴും.+ അവസാ​നത്തെ മൂന്നി​ലൊ​രു ഭാഗത്തെ ഞാൻ നാലുപാടും* ചിതറി​ക്കും. ഞാൻ ഒരു വാൾ ഊരി അവരുടെ പിന്നാലെ അയയ്‌ക്കും.+ 13  അപ്പോൾ, എന്റെ കോപം തീരും. അവർക്കെ​തി​രെ​യുള്ള എന്റെ ക്രോധം ശമിക്കും. അതോടെ എനിക്കു തൃപ്‌തി​യാ​കും.+ അവർക്കെ​തി​രെ എന്റെ ക്രോധം ചൊരി​ഞ്ഞു​തീ​രു​മ്പോൾ, യഹോവ എന്ന ഞാൻ സമ്പൂർണ​ഭക്തി ആഗ്രഹി​ക്കുന്ന ദൈവമായതുകൊണ്ട്‌+ ആ എരിവി​ലാ​ണു ഞാൻ സംസാ​രി​ച്ച​തെന്ന്‌ അവർ മനസ്സി​ലാ​ക്കേ​ണ്ടി​വ​രും. 14  “‘ചുറ്റു​മുള്ള ജനതക​ളു​ടെ ഇടയി​ലും അതുവഴി കടന്നു​പോ​കു​ന്ന​വ​രു​ടെ​യെ​ല്ലാം കണ്ണിലും ഞാൻ നിന്നെ ഒരു നിന്ദാ​പാ​ത്ര​വും നശിച്ചു​കി​ട​ക്കുന്ന ഒരു സ്ഥലവും ആക്കും.+ 15  എന്റെ കോപ​ത്താ​ലും ക്രോ​ധ​ത്താ​ലും ഉഗ്രമായ ശിക്ഷക​ളാ​ലും ഞാൻ നിന്റെ മേൽ ന്യായ​വി​ധി നടപ്പാ​ക്കു​മ്പോൾ നീ ഒരു നിന്ദാ​പാ​ത്ര​വും പരിഹാ​സ​വി​ഷ​യ​വും ആകും.+ നീ ചുറ്റു​മുള്ള ജനതകൾക്ക്‌ ഒരു മുന്നറി​യി​പ്പും ഒരു ഭീതി​കാ​ര​ണ​വും ആകും. യഹോവ എന്ന ഞാനാണ്‌ ഇതു പറഞ്ഞി​രി​ക്കു​ന്നത്‌. 16  “‘നിങ്ങളെ തകർക്കാൻ ഞാൻ നിങ്ങളു​ടെ നേരെ ക്ഷാമത്തി​ന്റെ മാരകാ​സ്‌ത്രങ്ങൾ അയയ്‌ക്കും. ഞാൻ അയയ്‌ക്കുന്ന അസ്‌ത്രങ്ങൾ നിങ്ങളെ കൊല്ലും.+ നിങ്ങളു​ടെ ഭക്ഷ്യ​ശേ​ഖരം നശിപ്പിച്ച്‌* ഞാൻ ക്ഷാമം രൂക്ഷമാ​ക്കും.+ 17  ഞാൻ നിങ്ങളു​ടെ നേരെ ക്ഷാമ​ത്തെ​യും ഉപദ്ര​വ​കാ​രി​ക​ളായ വന്യമൃ​ഗ​ങ്ങ​ളെ​യും അയയ്‌ക്കും.+ അവ നിങ്ങളു​ടെ കുട്ടി​കളെ കൊല്ലും. മാരക​മായ പകർച്ച​വ്യാ​ധി​യും രക്തച്ചൊ​രി​ച്ചി​ലും കാരണം നിങ്ങൾ വലയും. ഞാൻ നിങ്ങളു​ടെ നേരെ വാൾ അയയ്‌ക്കും.+ യഹോവ എന്ന ഞാനാണ്‌ ഇതു പറഞ്ഞി​രി​ക്കു​ന്നത്‌.’”

അടിക്കുറിപ്പുകള്‍

അക്ഷ. “അവളുടെ.”
അഥവാ “നിന്റെ കുപ്പാ​യ​ത്തി​ന്റെ താഴത്തെ ഭാഗത്ത്‌.”
അക്ഷ. “എല്ലാ കാറ്റി​ലേ​ക്കും.” അതായത്‌, കാറ്റ്‌ അടിക്കുന്ന എല്ലാ ദിശയി​ലേ​ക്കും.
അഥവാ “ക്ഷയിപ്പി​ക്കും.”
അക്ഷ. “എല്ലാ കാറ്റി​ലേ​ക്കും.” അതായത്‌, കാറ്റ്‌ അടിക്കുന്ന എല്ലാ ദിശയി​ലേ​ക്കും.
അക്ഷ. “അപ്പത്തിന്റെ വടി ഒടിച്ച്‌.” സാധ്യ​ത​യ​നു​സ​രി​ച്ച്‌, ഇത്‌ അപ്പം സൂക്ഷി​ച്ചു​വെ​ക്കാ​നുള്ള വടിക​ളാ​യി​രി​ക്കാം.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം