യഹസ്‌കേൽ 7:1-27

7  യഹോ​വ​യിൽനിന്ന്‌ എനിക്കു വീണ്ടും ഒരു സന്ദേശം കിട്ടി:  “മനുഷ്യ​പു​ത്രാ, പരമാ​ധി​കാ​രി​യായ യഹോവ ഇസ്രാ​യേൽ ദേശ​ത്തോ​ടു പറയു​ന്നത്‌ ഇതാണ്‌: ‘അന്ത്യം! ദേശത്തി​ന്റെ നാലു കോണി​ലും അന്ത്യം വന്നിരി​ക്കു​ന്നു.  അന്ത്യം ഇപ്പോൾ നിന്റെ മേൽ വന്നിരി​ക്കു​ന്നു. ഞാൻ എന്റെ കോപം മുഴുവൻ നിന്റെ നേരെ അഴിച്ചു​വി​ടും. നിന്റെ വഴികൾക്ക​നു​സ​രിച്ച്‌ ഞാൻ നിന്നെ വിധി​ക്കും. നിന്റെ വൃത്തി​കേ​ടു​കൾക്കെ​ല്ലാം ഞാൻ നിന്നോ​ടു കണക്കു ചോദി​ക്കും.  എനിക്കു നിന്നോ​ട്‌ ഒട്ടും കനിവ്‌ തോന്നില്ല. ഞാൻ ഒരു അനുക​മ്പ​യും കാണി​ക്കില്ല.+ കാരണം, നിന്റെ സ്വന്തം പ്രവൃ​ത്തി​ക​ളു​ടെ ഫലംത​ന്നെ​യാ​ണു ഞാൻ നിന്റെ മേൽ വരുത്തു​ന്നത്‌; നിന്റെ വൃത്തി​കെട്ട ചെയ്‌തി​ക​ളു​ടെ ഭവിഷ്യ​ത്തു​കൾ നീ അനുഭ​വി​ക്കും.+ ഞാൻ യഹോ​വ​യാ​ണെന്നു നീ അറി​യേ​ണ്ടി​വ​രും.’+  “പരമാ​ധി​കാ​രി​യായ യഹോവ പറയുന്നു: ‘ഇതാ, ദുരന്തം! അപൂർവ​മായ ഒരു ദുരന്തം വരുന്നു!+  അന്ത്യം വരുന്നു! അത്‌ ഉറപ്പാ​യും വരും! അതു നിനക്ക്‌ എതിരെ എഴു​ന്നേൽക്കും.* അതാ, അതു വരുന്നു!  ദേശവാസിയേ, നിന്റെ ഊഴം* വന്നിരി​ക്കു​ന്നു. സമയമാ​യി; ആ ദിവസം അടു​ത്തെ​ത്തി​യി​രി​ക്കു​ന്നു.+ മലകളിൽ ആഹ്ലാദാ​ര​വ​ങ്ങ​ളില്ല, പരി​ഭ്രാ​ന്തി മാത്രം.  “‘ഞാൻ ഉടൻതന്നെ എന്റെ ഉഗ്ര​കോ​പം നിന്റെ മേൽ ചൊരി​യും.+ ഞാൻ എന്റെ കോപം മുഴുവൻ നിന്റെ നേരെ അഴിച്ചു​വി​ടും.+ നിന്റെ വഴികൾക്ക​നു​സ​രിച്ച്‌ ഞാൻ നിന്നെ വിധി​ക്കും. നിന്റെ വൃത്തി​കേ​ടു​കൾക്കെ​ല്ലാം ഞാൻ നിന്നോ​ടു കണക്കു ചോദി​ക്കും.  എനിക്ക്‌ ഒട്ടും കനിവ്‌ തോന്നില്ല. ഞാൻ ഒരു അനുക​മ്പ​യും കാണി​ക്കില്ല.+ നിന്റെ സ്വന്തം പ്രവൃ​ത്തി​ക​ളു​ടെ ഫലം ഞാൻ നിന്റെ മേൽ വരുത്തും; നിന്റെ വൃത്തി​കെട്ട ചെയ്‌തി​ക​ളു​ടെ ഭവിഷ്യ​ത്തു​കൾ നീ അനുഭ​വി​ക്കും. നിന്നെ പ്രഹരി​ക്കു​ന്നത്‌ യഹോവ എന്ന ഞാനാ​ണെന്നു നീ അറി​യേ​ണ്ടി​വ​രും.+ 10  “‘ഇതാ, ആ ദിവസം! അതു വരുന്നു!+ നിന്റെ ഊഴം* വന്നിരി​ക്കു​ന്നു. വടി പുഷ്‌പി​ച്ചി​രി​ക്കു​ന്നു. ധാർഷ്ട്യ​ത്തി​നു മുള പൊട്ടി​യി​രി​ക്കു​ന്നു. 11  അക്രമം ദുഷ്ടത​യു​ടെ വടിയാ​യി വളർന്നി​രി​ക്കു​ന്നു.+ അവരും അവരുടെ ധനവും അവരുടെ ജനസമൂ​ഹ​ങ്ങ​ളും പ്രതാ​പ​വും എല്ലാം അന്നു മൺമറ​യും. 12  ആ സമയം വരും. ആ ദിവസം വന്നെത്തും. വാങ്ങു​ന്നവൻ ആഹ്ലാദി​ക്കാ​തി​രി​ക്കട്ടെ. വിൽക്കു​ന്നവർ ദുഃഖി​ക്കാ​തെ​യു​മി​രി​ക്കട്ടെ. കാരണം, ക്രോധം മുഴു ജനസമൂ​ഹ​ത്തി​നും എതി​രെ​യാണ്‌.*+ 13  ജീവനോടെ രക്ഷപ്പെ​ട്ടാ​ലും ശരി, വിൽക്കു​ന്നവൻ താൻ വിറ്റതി​ലേക്കു മടങ്ങി​വ​രില്ല. കാരണം, മുഴുവൻ ജനസമൂ​ഹ​ത്തി​നും എതി​രെ​യാ​ണു ദർശനം. ആരും മടങ്ങി​വ​രില്ല. തന്റെ തെറ്റു കാരണം* ആരും തന്റെ ജീവൻ രക്ഷിക്കില്ല. 14  “‘അവർ കാഹളം ഊതി.+ എല്ലാവ​രും തയ്യാറാ​യി നിൽക്കു​ന്നു. പക്ഷേ ആരും യുദ്ധത്തി​നു പോകു​ന്നില്ല. കാരണം, മുഴുവൻ ജനസമൂ​ഹ​ത്തി​നും എതി​രെ​യാണ്‌ എന്റെ ക്രോധം.+ 15  പുറത്ത്‌ വാൾ!+ അകത്തോ മാരക​മായ പകർച്ച​വ്യാ​ധി​യും ക്ഷാമവും! നഗരത്തി​ലു​ള്ള​വരെ ക്ഷാമവും മാരക​മായ പകർച്ച​വ്യാ​ധി​യും വിഴു​ങ്ങി​ക്ക​ള​യും. പുറത്തു​ള്ള​വ​രോ വാളിന്‌ ഇരയാ​കും.+ 16  എങ്ങനെയെങ്കിലും ഇവയെ​യൊ​ക്കെ അതിജീ​വിച്ച്‌ രക്ഷപ്പെ​ടു​ന്നവർ മലകളി​ലേക്ക്‌ ഓടി​പ്പോ​കും. ഓരോ​രു​ത്ത​നും സ്വന്തം തെറ്റി​നെ​ക്കു​റിച്ച്‌ ഓർത്ത്‌ താഴ്‌വ​ര​ക​ളി​ലെ പ്രാവു​ക​ളെ​പ്പോ​ലെ കരയും.+ 17  അവരുടെ കൈക​ളെ​ല്ലാം തളർന്ന്‌ തൂങ്ങും. അവരുടെ കാൽമു​ട്ടു​ക​ളിൽനിന്ന്‌ വെള്ളം ഇറ്റിറ്റു​വീ​ഴും.*+ 18  അവർ വിലാ​പ​വ​സ്‌ത്രം ധരിച്ചി​രി​ക്കു​ന്നു.+ അവർ കിടു​കി​ടാ വിറയ്‌ക്കു​ന്നു. എല്ലാവ​രും നാണം​കെ​ടും. എല്ലാ തലയും മൊട്ട​ത്ത​ല​യാ​കും.*+ 19  “‘അവർ അവരുടെ വെള്ളി തെരു​വു​ക​ളി​ലേക്കു വലി​ച്ചെ​റി​യും. അവരുടെ സ്വർണം അവർക്ക്‌ അറപ്പാ​കും. യഹോ​വ​യു​ടെ ക്രോ​ധ​ദി​വ​സ​ത്തിൽ അവരുടെ പൊന്നി​നോ വെള്ളി​ക്കോ അവരെ രക്ഷിക്കാ​നാ​കില്ല.+ അവർ തൃപ്‌ത​രാ​കില്ല. അവരുടെ വയറു നിറയു​ക​യു​മില്ല. കാരണം, അതാണല്ലോ* അവർക്ക്‌ ഒരു തടസ്സമാ​യി മാറി​യത്‌; അതാണ​ല്ലോ അവരെ തെറ്റു​കാ​രാ​ക്കി​യത്‌. 20  അവരുടെ ആഭരണ​ങ്ങ​ളു​ടെ ഭംഗി​യിൽ അവർ അഹങ്കരി​ച്ചു. അവ* ഉപയോ​ഗിച്ച്‌ അവർ അറപ്പു​ള​വാ​ക്കുന്ന രൂപങ്ങൾ, മ്ലേച്ഛവി​ഗ്ര​ഹങ്ങൾ, ഉണ്ടാക്കി.+ അതു​കൊ​ണ്ടു​തന്നെ, അവർ അതു വെറു​ക്കാൻ ഞാൻ ഇടയാ​ക്കും. 21  അതു* വിദേ​ശി​കൾ കൊള്ള​യ​ടി​ക്കാ​നും ഭൂമി​യി​ലെ ദുഷ്ടന്മാർ കവർച്ച ചെയ്യാ​നും ഞാൻ ഇടവരു​ത്തും. അവർ അത്‌ അശുദ്ധ​മാ​ക്കും. 22  “‘എന്റെ മുഖം ഞാൻ അവരിൽനി​ന്ന്‌ തിരി​ച്ചു​ക​ള​യും.+ എന്റെ ഉള്ളറ* അവർ അശുദ്ധ​മാ​ക്കും. കവർച്ച​ക്കാർ അതിൽ കടന്ന്‌ അത്‌ അശുദ്ധ​മാ​ക്കും.+ 23  “‘ചങ്ങല*+ ഉണ്ടാക്കുക. ദേശം രക്തക്കറ പുരണ്ട ന്യായവിധികൊണ്ടും+ നഗരം അക്രമം​കൊ​ണ്ടും നിറഞ്ഞി​രി​ക്കു​ന്ന​ല്ലോ.+ 24  ജനതകളിൽ ഏറ്റവും നീചരാ​യ​വരെ ഞാൻ വരുത്തും.+ അവർ അവരുടെ വീടുകൾ കൈവ​ശ​മാ​ക്കും.+ ബലവാ​ന്മാ​രു​ടെ അഹങ്കാരം ഞാൻ ഇല്ലാതാ​ക്കും. അവരുടെ വിശു​ദ്ധ​മ​ന്ദി​രങ്ങൾ അശുദ്ധ​മാ​കും.+ 25  യാതന അനുഭ​വി​ക്കു​മ്പോൾ അവർ സമാധാ​നം അന്വേ​ഷി​ക്കും; പക്ഷേ കിട്ടില്ല.+ 26  തുടരെത്തുടരെ ദുരന്ത​ങ്ങ​ളു​ണ്ടാ​കും. ഒന്നിനു പുറകേ ഒന്നായി വാർത്ത​ക​ളും കേൾക്കും. ജനം പ്രവാ​ച​കനെ സമീപി​ച്ച്‌ ദിവ്യ​ദർശനം തേടും.+ പക്ഷേ പുരോ​ഹി​ത​നിൽനിന്ന്‌ നിയമവും* മൂപ്പന്മാരിൽനിന്ന്‌* ഉപദേ​ശ​വും അപ്രത്യ​ക്ഷ​മാ​യി​ക്ക​ഴി​ഞ്ഞി​രി​ക്കും.+ 27  രാജാവ്‌ വിലപി​ക്കും.+ തലവൻ നിരാശ ധരിക്കും. ദേശത്തെ ജനത്തിന്റെ കൈകൾ പേടി​കൊണ്ട്‌ കിടു​കി​ടാ വിറയ്‌ക്കും. അവരുടെ വഴിക​ള​നു​സ​രിച്ച്‌ ഞാൻ അവരോ​ട്‌ ഇടപെ​ടും. അവർ ന്യായം വിധി​ച്ച​തു​പോ​ലെ​തന്നെ അവരെ​യും ഞാൻ വിധി​ക്കും. ഞാൻ യഹോ​വ​യാ​ണെന്ന്‌ അവർ അറി​യേ​ണ്ടി​വ​രും.’”+

അടിക്കുറിപ്പുകള്‍

അക്ഷ. “ഉണരും.”
മറ്റൊരു സാധ്യത “പുഷ്‌പ​കി​രീ​ടം.”
മറ്റൊരു സാധ്യത “പുഷ്‌പ​കി​രീ​ടം.”
അതായത്‌, ആളുകൾ ഒന്നടങ്കം നശിക്കു​ന്ന​തു​കൊ​ണ്ട്‌ വസ്‌തു വാങ്ങു​ന്ന​വർക്കോ വിൽക്കു​ന്ന​വർക്കോ പ്രയോ​ജ​ന​മു​ണ്ടാ​കില്ല.
മറ്റൊരു സാധ്യത “തെറ്റായ മാർഗ​ത്തി​ലൂ​ടെ.”
അതായത്‌, പേടിച്ച്‌ മൂത്രം ഒഴിക്കും.
അതായത്‌, ദുഃഖാ​ച​ര​ണ​ത്തി​ന്റെ ഭാഗമാ​യി തല വടിക്കും.
അതായത്‌, അവരുടെ വെള്ളി​യും സ്വർണ​വും.
അതായത്‌, വെള്ളി​കൊ​ണ്ടും സ്വർണം​കൊ​ണ്ടും ഉള്ള ഉരുപ്പ​ടി​കൾ.
അതായത്‌, വിഗ്ര​ഹങ്ങൾ ഉണ്ടാക്കാൻ അവർ ഉപയോ​ഗിച്ച വെള്ളി​യും സ്വർണ​വും.
യഹോവയുടെ വിശു​ദ്ധ​മ​ന്ദി​ര​ത്തി​ന്റെ ഏറ്റവും ഉള്ളിലുള്ള ഭാഗമാ​യി​രി​ക്കാ​നാ​ണു സാധ്യത.
അതായത്‌, അടിമ​ത്ത​ത്തി​ന്റെ ചങ്ങല.
അഥവാ “ഉപദേ​ശ​വും.” പദാവലി കാണുക.
പദാവലി കാണുക.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം