യാക്കോ​ബ്‌ എഴുതിയ കത്ത്‌ 1:1-27

1  ദൈവ​ത്തിന്റെ​യും കർത്താ​വായ യേശുക്രി​സ്‌തു​വിന്റെ​യും അടിമ​യായ യാക്കോ​ബ്‌,+ പലയി​ട​ങ്ങ​ളി​ലാ​യി ചിതറി​പ്പാർക്കുന്ന 12 ഗോ​ത്ര​ങ്ങൾക്ക്‌ എഴുതു​ന്നത്‌: നമസ്‌കാ​രം! 2  എന്റെ സഹോ​ദ​ര​ങ്ങളേ, നിങ്ങൾക്കു വിവി​ധ​പ​രീ​ക്ഷ​ണങ്ങൾ ഉണ്ടാകു​മ്പോൾ അതിൽ സന്തോ​ഷി​ക്കുക.+ 3  കാരണം പരി​ശോ​ധ​ന​ക​ളി​ലൂ​ടെ മാറ്റു തെളി​യുന്ന വിശ്വാസം+ നിങ്ങൾക്കു സഹനശക്തി പകരും. 4  നിങ്ങളുടെ സഹനശക്തി അതിന്റെ ലക്ഷ്യം പൂർത്തീ​ക​രി​ക്കട്ടെ. അങ്ങനെ നിങ്ങൾ ഒന്നിലും കുറവി​ല്ലാ​ത്ത​വ​രാ​യി പൂർണ​രും എല്ലാം തികഞ്ഞ​വ​രും ആകും.+ 5  അതുകൊണ്ട്‌ നിങ്ങളിൽ ആർക്കെ​ങ്കി​ലും ജ്ഞാനം കുറവാണെ​ങ്കിൽ അയാൾ ദൈവത്തോ​ടു ചോദി​ച്ചുകൊ​ണ്ടി​രി​ക്കട്ടെ;+ അപ്പോൾ അയാൾക്ക്‌ അതു കിട്ടും.+ കുറ്റപ്പെടുത്താതെ* എല്ലാവർക്കും ഉദാര​മാ​യി നൽകു​ന്ന​വ​നാ​ണു ദൈവം.+ 6  എന്നാൽ ഒട്ടും സംശയി​ക്കാ​തെ വിശ്വാസത്തോടെ+ വേണം ചോദി​ക്കാൻ;+ കാരണം സംശയി​ക്കു​ന്ന​യാൾ കാറ്റിൽ ഇളകി​മ​റി​യുന്ന കടൽത്തി​രപോലെ​യാണ്‌. 7  ഇങ്ങനെയുള്ളയാൾ യഹോവയിൽനിന്ന്‌* എന്തെങ്കി​ലും കിട്ടു​മെന്നു പ്രതീ​ക്ഷി​ക്ക​രുത്‌. 8  അയാൾ തീരുമാനശേഷിയില്ലാത്ത* ഒരാളാ​ണ്‌;+ അയാൾക്ക്‌ ഒന്നിലും സ്ഥിരത​യില്ല. 9  എളിയ സഹോ​ദരൻ തന്റെ ഉയർച്ച​യിൽ സന്തോ​ഷി​ക്കട്ടെ.*+ 10  പണക്കാരൻ, താൻ ചെടി​ക​ളു​ടെ പൂപോ​ലെ കൊഴി​ഞ്ഞുപോ​കും എന്നതു​കൊ​ണ്ട്‌ തന്റെ താഴ്‌ച​യിൽ സന്തോ​ഷി​ക്കട്ടെ.+ 11  ഉദിച്ചുയരുന്ന സൂര്യന്റെ കൊടും​ചൂ​ടിൽ ചെടി വാടു​ക​യും പൂവ്‌ കൊഴി​ഞ്ഞ്‌ അതിന്റെ ഭംഗി ഇല്ലാതാ​കു​ക​യും ചെയ്യുന്നു. അങ്ങനെ​തന്നെ, പണക്കാ​ര​നും അയാളു​ടെ നെട്ടോ​ട്ട​ത്തിന്‌ ഇടയിൽ മൺമറ​യു​ന്നു.+ 12  പരീക്ഷണങ്ങൾ ഉണ്ടാകു​മ്പോൾ സഹിച്ചു​നിൽക്കുന്ന മനുഷ്യൻ സന്തുഷ്ടൻ.+ തന്നെ എപ്പോ​ഴും സ്‌നേ​ഹി​ക്കു​ന്ന​വർക്ക്‌ യഹോവ* വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന ജീവകി​രീ​ടം,+ പരീക്ഷ​ണ​ങ്ങ​ളിൽ വിജയി​ക്കു​ന്ന​വർക്കു ലഭിക്കും.+ 13  പരീക്ഷണങ്ങൾ ഉണ്ടാകു​മ്പോൾ, “ദൈവം എന്നെ പരീക്ഷി​ക്കു​ക​യാണ്‌” എന്ന്‌ ആരും പറയാ​തി​രി​ക്കട്ടെ. ദോഷ​ങ്ങൾകൊണ്ട്‌ ദൈവത്തെ പരീക്ഷി​ക്കാൻ ആർക്കും കഴിയില്ല; ദൈവ​വും ആരെയും പരീക്ഷി​ക്കു​ന്നില്ല. 14  സ്വന്തം മോഹ​ങ്ങ​ളാണ്‌ ഓരോ​രു​ത്തരെ​യും ആകർഷി​ച്ച്‌ മയക്കി*+ പരീക്ഷ​ണ​ങ്ങ​ളിൽ അകപ്പെ​ടു​ത്തു​ന്നത്‌. 15  പിന്നെ മോഹം ഗർഭം ധരിച്ച്‌ പാപത്തെ പ്രസവി​ക്കു​ന്നു. അങ്ങനെ പാപം ചെയ്യു​മ്പോൾ മരണം ജനിക്കു​ന്നു.+ 16  എന്റെ പ്രിയ​പ്പെട്ട സഹോ​ദ​ര​ങ്ങളേ, നിങ്ങൾ വഴി​തെ​റ്റിപ്പോ​ക​രുത്‌. 17  എല്ലാ നല്ല ദാനങ്ങ​ളും തികവുറ്റ സമ്മാന​ങ്ങ​ളും മുകളിൽനി​ന്ന്‌,+ ആകാശ​ത്തി​ലെ വെളി​ച്ച​ങ്ങ​ളു​ടെ പിതാ​വിൽനിന്ന്‌,+ വരുന്നു. പിതാവ്‌ മാറ്റമി​ല്ലാ​ത്ത​വ​നാണ്‌, മാറിക്കൊ​ണ്ടി​രി​ക്കുന്ന നിഴൽപോ​ലെയല്ല.+ 18  സത്യവചനത്താൽ നമ്മളെ ജനിപ്പി​ക്കണം എന്നതു ദൈവ​ത്തി​ന്റെ ഇഷ്ടമാ​യി​രു​ന്നു.+ അങ്ങനെ​യാ​കുമ്പോൾ ഒരർഥ​ത്തിൽ നമ്മൾ ദൈവ​ത്തി​ന്റെ സൃഷ്ടി​ക​ളിൽ ആദ്യഫ​ല​മാ​കും.+ 19  എന്റെ പ്രിയ​പ്പെട്ട സഹോ​ദ​ര​ങ്ങളേ, നിങ്ങൾ ഇക്കാര്യം അറിഞ്ഞി​രി​ക്കുക: എല്ലാവ​രും കേൾക്കാൻ തിടു​ക്ക​മു​ള്ള​വ​രാ​യി​രി​ക്കണം; എന്നാൽ സംസാ​രി​ക്കാൻ തിടുക്കം കൂട്ടരു​ത്‌,+ പെട്ടെന്നു കോപി​ക്കു​ക​യു​മ​രുത്‌.+ 20  കാരണം മനുഷ്യ​ന്റെ കോപം ദൈവ​ത്തി​ന്റെ നീതി നടപ്പാ​ക്കു​ന്നില്ല.+ 21  അതുകൊണ്ട്‌ എല്ലാ മാലി​ന്യ​ങ്ങ​ളും തിന്മയു​ടെ എല്ലാ കണികകളും*+ നീക്കി​ക്ക​ളഞ്ഞ്‌ നിങ്ങളെ രക്ഷിക്കാൻ കഴിയുന്ന വചനം നിങ്ങളുടെ ഉള്ളിൽ നടാൻ വിനയ​പൂർവം ദൈവത്തെ അനുവ​ദി​ക്കുക. 22  എന്നാൽ ദൈവ​വ​ചനം കേൾക്കുക മാത്രം ചെയ്‌തു​കൊ​ണ്ട്‌ തെറ്റായ വാദങ്ങ​ളാൽ നിങ്ങ​ളെ​ത്തന്നെ വഞ്ചിക്ക​രുത്‌; പകരം വചനത്തി​നു ചേർച്ച​യിൽ പ്രവർത്തി​ക്കു​ന്ന​വ​രാ​കണം.+ 23  ദൈവവചനം കേൾക്കുന്നെ​ങ്കി​ലും അതനു​സ​രിച്ച്‌ പ്രവർത്തിക്കാത്തയാൾ+ കണ്ണാടി​യിൽ മുഖം നോക്കുന്ന ഒരാ​ളെപ്പോലെ​യാണ്‌. 24  അയാൾ കണ്ണാടി​യിൽ നോക്കി​യിട്ട്‌ പോകു​ന്നു. എന്നാൽ തന്റെ രൂപം എങ്ങനെ​യാണെന്നു പെട്ടെ​ന്നു​തന്നെ മറന്നുപോ​കു​ന്നു. 25  സ്വാതന്ത്ര്യം നൽകുന്ന തികവുറ്റ നിയമത്തിൽ*+ സൂക്ഷി​ച്ചുനോ​ക്കി അതിൽ തുടരു​ന്ന​യാൾ, കേട്ട്‌ മറക്കു​ന്ന​യാ​ളല്ല, അത്‌ അനുസ​രി​ക്കു​ന്ന​യാ​ളാണ്‌. താൻ ചെയ്യുന്ന കാര്യ​ത്തിൽ അയാൾ സന്തോ​ഷി​ക്കും.+ 26  താൻ ദൈവത്തെ ആരാധിക്കുന്നെന്നു* കരുതു​ക​യും എന്നാൽ നാവിനു കടിഞ്ഞാ​ണി​ടാ​തി​രി​ക്കു​ക​യും ചെയ്യുന്നയാൾ+ സ്വന്തം ഹൃദയത്തെ വഞ്ചിക്കു​ക​യാണ്‌; അയാളു​ടെ ആരാധ​നകൊണ്ട്‌ ഒരു പ്രയോ​ജ​ന​വു​മില്ല. 27  നമ്മുടെ പിതാ​വായ ദൈവ​ത്തി​ന്റെ കണ്ണിൽ ശുദ്ധവും നിർമ​ല​വും ആയ ആരാധന* ഇതാണ്‌: അനാഥർക്കും+ വിധവമാർക്കും+ കഷ്ടതകൾ ഉണ്ടാകുമ്പോൾ+ അവരെ സംരക്ഷി​ക്കുക; ലോക​ത്തി​ന്റെ കറ പറ്റാതെ നമ്മളെ​ത്തന്നെ സൂക്ഷി​ക്കുക.+

അടിക്കുറിപ്പുകള്‍

അഥവാ “ശകാരി​ക്കാ​തെ.”
അനു. എ5 കാണുക.
അഥവാ “ഇരുമ​ന​സ്സുള്ള.”
അഥവാ “അഭിമാ​നി​ക്കട്ടെ.”
അനു. എ5 കാണുക.
അഥവാ “ആകർഷി​ച്ച്‌ ഇരയിട്ട്‌ പിടിച്ച്‌.”
മറ്റൊരു സാധ്യത “തിന്മയു​ടെ പെരു​പ്പ​വും.”
പദാവലി കാണുക.
അഥവാ “ഭക്തനാ​ണെന്ന്‌.”
അഥവാ “മതം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം