യിരെമ്യ 11:1-23

11  യിരെ​മ്യക്ക്‌ യഹോ​വ​യിൽനിന്ന്‌ കിട്ടിയ സന്ദേശം:  “ജനമേ, ഈ ഉടമ്പടി​യി​ലെ വാക്കുകൾ കേൾക്കൂ! “ഈ വാക്കുകൾ യഹൂദാ​പു​രു​ഷ​ന്മാ​രോ​ടും യരുശ​ലേം​നി​വാ​സി​ക​ളോ​ടും പറയുക.*  അവരോടു പറയേ​ണ്ടത്‌ ഇതാണ്‌: ‘ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ പറയുന്നു: “ഈ ഉടമ്പടി​യി​ലെ വാക്കുകൾ അനുസ​രി​ക്കാ​ത്തവൻ ശപിക്ക​പ്പെ​ട്ടവൻ.+  ഇരുമ്പുചൂളയായ+ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ ഞാൻ നിങ്ങളു​ടെ പൂർവി​കരെ വിടു​വിച്ച്‌ കൊണ്ടു​വന്ന അന്നു ഞാൻ അവരോ​ടു കല്‌പി​ച്ച​താ​യി​രു​ന്നു ഇത്‌.+ അന്നു ഞാൻ പറഞ്ഞു: ‘എന്റെ വാക്കു കേട്ടനു​സ​രിച്ച്‌ ഞാൻ നിങ്ങ​ളോ​ടു കല്‌പി​ക്കു​ന്ന​തൊ​ക്കെ​യും ചെയ്‌താൽ നിങ്ങൾ എന്റെ ജനവും ഞാൻ നിങ്ങളു​ടെ ദൈവ​വും ആയിരി​ക്കും.+  പാലും തേനും ഒഴുകുന്ന ദേശം നൽകു​മെന്നു നിങ്ങളു​ടെ പൂർവി​ക​രോട്‌ ആണയി​ട്ടതു ഞാൻ നിവർത്തി​ക്കും.’+ നിങ്ങൾ ഇന്നുവ​രെ​യും അവി​ടെ​യാ​ണ​ല്ലോ താമസി​ക്കു​ന്നത്‌.”’” അപ്പോൾ ഞാൻ, “യഹോവേ, ആമേൻ”* എന്നു പറഞ്ഞു.  പിന്നെ യഹോവ എന്നോടു പറഞ്ഞു: “യഹൂദാ​ന​ഗ​ര​ങ്ങ​ളി​ലും യരുശ​ലേം​തെ​രു​വു​ക​ളി​ലും ഈ വാക്കുകൾ ഘോഷി​ക്കുക: ‘ഈ ഉടമ്പടി​യി​ലെ വാക്കുകൾ കേട്ട്‌ അത്‌ അനുസ​രിച്ച്‌ ജീവി​ക്കുക.  കാരണം, നിങ്ങളു​ടെ പൂർവി​കരെ ഈജി​പ്‌ത്‌ ദേശത്തു​നിന്ന്‌ വിടു​വിച്ച്‌ കൊണ്ടു​പോന്ന നാൾമു​തൽ ഇന്നുവരെ, “എന്റെ വാക്കു കേട്ടനു​സ​രി​ക്കുക” എന്നു ഞാൻ അവരെ കാര്യ​മാ​യി ഉപദേ​ശി​ച്ച​താണ്‌; പല തവണ* ഞാൻ ഇങ്ങനെ ചെയ്‌തു.+  പക്ഷേ അവർ ശ്രദ്ധി​ക്കു​ക​യോ ചെവി ചായി​ക്കു​ക​യോ ചെയ്‌തില്ല. പകരം, ഓരോ​രു​ത്ത​നും ശാഠ്യ​ത്തോ​ടെ തന്റെ ദുഷ്ടഹൃ​ദ​യത്തെ അനുസ​രിച്ച്‌ നടന്നു.+ അതു​കൊണ്ട്‌ ഈ ഉടമ്പടി​യിൽ പറഞ്ഞി​രു​ന്ന​തെ​ല്ലാം ഞാൻ അവരുടെ മേൽ വരുത്തി; ഉടമ്പടി​യി​ലെ വ്യവസ്ഥകൾ അനുസ​രി​ക്കാൻ കല്‌പി​ച്ചി​ട്ടും അവർ അതിനു കൂട്ടാ​ക്കി​യി​ല്ല​ല്ലോ.’”  യഹോവ ഇങ്ങനെ​യും എന്നോടു പറഞ്ഞു: “യഹൂദാ​പു​രു​ഷ​ന്മാ​രും യരുശ​ലേ​മിൽ താമസി​ക്കു​ന്ന​വ​രും എനിക്ക്‌ എതിരെ ഗൂഢാ​ലോ​ചന നടത്തി​യി​രി​ക്കു​ന്നു. 10  എന്റെ വാക്കുകൾ അനുസ​രി​ക്കാൻ കൂട്ടാ​ക്കാ​തി​രുന്ന പണ്ടത്തെ പൂർവി​ക​രു​ടെ തെറ്റു​ക​ളി​ലേക്ക്‌ അവരും തിരി​ഞ്ഞി​രി​ക്കു​ന്നു.+ മറ്റു ദൈവ​ങ്ങ​ളു​ടെ പിന്നാലെ പോയി അവരും അവയെ സേവി​ക്കു​ന്നു.+ അവരുടെ പൂർവി​ക​രു​മാ​യി ഞാൻ ചെയ്‌ത ഉടമ്പടി ഇസ്രാ​യേൽഗൃ​ഹ​വും യഹൂദാ​ഗൃ​ഹ​വും ലംഘി​ച്ചി​രി​ക്കു​ന്നു.+ 11  അതുകൊണ്ട്‌, യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘ഇതാ, ഞാൻ അവരുടെ മേൽ ദുരന്തം വരുത്തു​ന്നു;+ അവർ അതിൽനി​ന്ന്‌ രക്ഷപ്പെ​ടില്ല. സഹായ​ത്തി​നു​വേണ്ടി അവർ എന്നെ വിളി​ക്കും; പക്ഷേ ഞാൻ വിളി കേൾക്കില്ല.+ 12  അപ്പോൾ, യഹൂദാ​ന​ഗ​ര​ങ്ങ​ളും യരുശ​ലേം​നി​വാ​സി​ക​ളും അവർ ബലി അർപ്പി​ക്കുന്ന ദൈവ​ങ്ങ​ളു​ടെ മുന്നിൽ ചെന്ന്‌ സഹായ​ത്തി​നു​വേണ്ടി നിലവി​ളി​ക്കും.+ പക്ഷേ അവർക്കു ദുരന്തം വരു​മ്പോൾ ഈ ദൈവങ്ങൾ അവരെ രക്ഷിക്കില്ല, തീർച്ച! 13  യഹൂദേ, നിന്റെ നഗരങ്ങ​ളു​ടെ അത്രയും​തന്നെ ദൈവങ്ങൾ നിനക്ക്‌ ഇപ്പോ​ഴു​ണ്ട​ല്ലോ. ഈ നാണം​കെട്ട വസ്‌തുവിനുവേണ്ടി* യരുശ​ലേ​മി​ലെ തെരു​വു​ക​ളു​ടെ അത്രയും​തന്നെ യാഗപീ​ഠങ്ങൾ നീ ഉണ്ടാക്കി​യി​രി​ക്കു​ന്നു, ബാലിനു ബലി അർപ്പി​ക്കാ​നുള്ള യാഗപീ​ഠങ്ങൾ.’+ 14  “നീയോ,* ഈ ജനത്തി​നു​വേണ്ടി പ്രാർഥി​ക്ക​രുത്‌. അവർക്കു​വേണ്ടി എന്നോട്‌ അപേക്ഷി​ക്കു​ക​യോ എന്നോടു പ്രാർഥി​ക്കു​ക​യോ അരുത്‌.+ കാരണം, ദുരന്തം വരു​മ്പോൾ അവർ എന്നോട്‌ എത്ര വിളി​ച്ച​പേ​ക്ഷി​ച്ചാ​ലും ഞാൻ കേൾക്കാൻപോ​കു​ന്നില്ല. 15  അനേകം ദുഷ്ടപ​ദ്ധ​തി​കൾ നടപ്പി​ലാ​ക്കിയ എന്റെ പ്രിയ​പ്പെ​ട്ട​വൾക്ക്‌ഇനി എന്റെ ഭവനത്തിൽ എന്തു കാര്യം? നിനക്കു ദുരന്ത​മു​ണ്ടാ​കു​മ്പോൾ വിശുദ്ധമാംസംകൊണ്ട്‌* അവർക്ക്‌ അതു തടയാ​നാ​കു​മോ? ആ സമയത്ത്‌ നീ ആഹ്ലാദി​ക്കു​മോ? 16  ‘നല്ല പഴങ്ങൾ കായ്‌ച്ച്‌ തഴച്ചു​വ​ള​രുന്ന ഭംഗി​യുള്ള ഒലിവ്‌ മരം’ എന്ന്‌ഒരിക്കൽ യഹോവ നിന്നെ വിളി​ച്ചി​രു​ന്നു. പക്ഷേ ദൈവം മഹാഗർജ​ന​ത്തോ​ടെ അവൾക്കു തീ ഇട്ടിരി​ക്കു​ന്നു;അവർ അതിന്റെ കൊമ്പു​കൾ ഒടിച്ചു​ക​ള​ഞ്ഞി​രി​ക്കു​ന്നു. 17  “ബാലിനു ബലി അർപ്പിച്ച്‌ എന്നെ കോപി​പ്പിച്ച ഇസ്രാ​യേൽഗൃ​ഹ​വും യഹൂദാ​ഗൃ​ഹ​വും ചെയ്‌ത ദുഷ്ടത കാരണം നിനക്കു ദുരന്തം വരുമെന്നു+ നിന്നെ നട്ടുപി​ടി​പ്പിച്ച സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ+ പ്രഖ്യാ​പി​ക്കു​ന്നു.” 18  എനിക്കു കാര്യങ്ങൾ മനസ്സി​ലാ​കാൻ യഹോവ അത്‌ എന്നെ അറിയി​ച്ചു;അവർ ചെയ്‌തു​കൊ​ണ്ടി​രു​ന്നത്‌ അങ്ങ്‌ ആ സമയത്ത്‌ എനിക്കു കാണി​ച്ചു​തന്നു. 19  ഞാനാകട്ടെ, അറുക്കാൻ കൊണ്ടു​വന്ന ഒരു പാവം ചെമ്മരി​യാ​ട്ടിൻകു​ട്ടി​യെ​പ്പോ​ലെ​യാ​യി​രു​ന്നു. അവർ എനിക്ക്‌ എതിരെ പദ്ധതികൾ മനയുന്ന കാര്യം ഞാൻ അറിഞ്ഞില്ല.+ അവർ പറഞ്ഞു: “നമുക്ക്‌ ആ മരം കായ്‌കൾ സഹിതം നശിപ്പി​ച്ചു​ക​ള​യാം.ജീവനു​ള്ള​വ​രു​ടെ ദേശത്തു​നിന്ന്‌ നമുക്ക്‌ അവനെ ഇല്ലാതാ​ക്കാം;അവന്റെ പേരു​പോ​ലും ഇനി ആരും ഓർക്ക​രുത്‌.” 20  പക്ഷേ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ നീതി​യോ​ടെ​യാ​ണു വിധി​ക്കു​ന്നത്‌;ഹൃദയ​വും ഉള്ളിന്റെ ഉള്ളിലെ ചിന്തകളും* ദൈവം പരി​ശോ​ധി​ക്കു​ന്നു.+ അങ്ങയെ​യാ​ണ​ല്ലോ ഞാൻ എന്റെ കേസ്‌ ഏൽപ്പി​ച്ചി​രി​ക്കു​ന്നത്‌;അങ്ങ്‌ അവരോ​ടു പ്രതി​കാ​രം ചെയ്യു​ന്നതു ഞാൻ കാണട്ടെ. 21  “യഹോ​വ​യു​ടെ നാമത്തിൽ നീ പ്രവചി​ക്ക​രുത്‌;+ പ്രവചി​ച്ചാൽ, നീ ഞങ്ങളുടെ കൈ​കൊണ്ട്‌ മരിക്കും” എന്നു പറഞ്ഞ്‌ നിന്റെ ജീവ​നെ​ടു​ക്കാൻ നോക്കുന്ന അനാഥോത്തിലെ+ പുരു​ഷ​ന്മാ​രോട്‌ യഹോ​വ​യ്‌ക്കു പറയാ​നു​ള്ളത്‌ ഇതാണ്‌. 22  സൈന്യങ്ങളുടെ അധിപ​നായ യഹോവ പറയുന്നു: “ഇതാ, ഞാൻ അവരോ​ടു കണക്കു ചോദി​ക്കാൻപോ​കു​ന്നു. അവരുടെ യുവാക്കൾ വാളിന്‌ ഇരയാ​കും;+ അവരുടെ മക്കൾ ക്ഷാമം കാരണം മരിക്കും.+ 23  അവരിൽ ആരും ബാക്കി​യു​ണ്ടാ​കില്ല; കാരണം, അനാഥോത്തുകാരോടു+ കണക്കു ചോദി​ക്കുന്ന ആണ്ടിൽ ഞാൻ അവർക്കു ദുരന്തം വരുത്താ​നി​രി​ക്കു​ക​യാണ്‌.”

അടിക്കുറിപ്പുകള്‍

ഇതു യിരെ​മ്യ​യോ​ടു പറയു​ന്ന​താ​യി​രി​ക്കാ​നാ​ണു സാധ്യത.
അഥവാ “അങ്ങനെ​ത​ന്നെ​യാ​കട്ടെ!”
അക്ഷ. “അതിരാ​വി​ലെ എഴു​ന്നേറ്റ്‌.”
അഥവാ “നാണം​കെട്ട ദൈവ​ത്തി​നു​വേണ്ടി.”
അതായത്‌, യിരെമ്യ.
അതായത്‌, ദേവാ​ല​യ​ത്തിൽ അർപ്പി​ക്കുന്ന ബലികൾ.
അഥവാ “ഉള്ളിന്റെ ഉള്ളിലെ വികാ​ര​ങ്ങ​ളും.” അക്ഷ. “വൃക്കക​ളും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം