യിരെമ്യ 14:1-22

14  വരൾച്ച​യെ​ക്കു​റി​ച്ച്‌ യഹോ​വ​യിൽനിന്ന്‌ യിരെ​മ്യ​ക്കു കിട്ടിയ സന്ദേശം:+   യഹൂദ വിലപി​ക്കു​ന്നു;+ അതിന്റെ കവാടങ്ങൾ തകർന്നു​കി​ട​ക്കു​ന്നു. അവ നിരാ​ശ​യിൽ മുങ്ങി നിലം​പ​തി​ക്കു​ന്നു;യരുശ​ലേ​മിൽനിന്ന്‌ കരച്ചിൽ ഉയരുന്നു.   അവരുടെ യജമാ​ന​ന്മാർ വെള്ളത്തി​നു​വേണ്ടി ദാസരെ* അയയ്‌ക്കു​ന്നു. അവർ ജലസ്രോതസ്സുകളിൽ* ചെല്ലു​ന്നെ​ങ്കി​ലും എങ്ങും വെള്ളമില്ല. കാലി​പ്പാ​ത്ര​ങ്ങ​ളു​മാ​യി അവർ മടങ്ങുന്നു.അവർ നാണം​കെട്ട്‌ നിരാ​ശ​യോ​ടെ തങ്ങളുടെ തല മൂടുന്നു.   ദേശത്ത്‌ മഴയില്ലാത്തതുകൊണ്ട്‌+നിലം വിണ്ടു​കീ​റി​യി​രി​ക്കു​ന്നു;കർഷകർ അന്ധാളി​ച്ച്‌ തല മൂടുന്നു.   പുല്ലില്ലാത്തതുകൊണ്ട്‌ കാട്ടിലെ പേടമാൻപോ​ലുംപെറ്റു​വീ​ണ കുഞ്ഞിനെ ഉപേക്ഷി​ക്കു​ന്നു.   കാട്ടുകഴുതകൾ മൊട്ട​ക്കു​ന്നു​ക​ളിൽ നിന്ന്‌ കുറു​ന​രി​ക​ളെ​പ്പോ​ലെ കിതയ്‌ക്കു​ന്നു;സസ്യങ്ങൾക്കാ​യി നോക്കി​നോ​ക്കി അവയുടെ കാഴ്‌ച മങ്ങുന്നു.+   ഞങ്ങളുടെ തെറ്റുകൾ ഞങ്ങൾക്കെ​തി​രെ സാക്ഷി പറയു​ന്നെ​ങ്കി​ലുംയഹോവേ, അങ്ങയുടെ പേരിനെ ഓർത്ത്‌ അങ്ങ്‌ പ്രവർത്തി​ക്കേ​ണമേ.+ ഞങ്ങൾ കാണിച്ച അവിശ്വ​സ്‌ത​ത​യ്‌ക്കു കൈയും കണക്കും ഇല്ലല്ലോ;+അങ്ങയോ​ടാ​ണ​ല്ലോ ഞങ്ങൾ പാപം ചെയ്‌തത്‌.   ഇസ്രായേലിന്റെ പ്രത്യാ​ശ​യും കഷ്ടകാ​ലത്ത്‌ അവന്റെ രക്ഷകനും ആയ ദൈവമേ,+അങ്ങ്‌ ദേശത്ത്‌ ഒരു അന്യ​നെ​പ്പോ​ലെ​യുംരാപാർക്കാൻ മാത്രം വരുന്ന വഴി​പോ​ക്ക​നെ​പ്പോ​ലെ​യും ആയിരി​ക്കു​ന്നത്‌ എന്താണ്‌?   അങ്ങ്‌ അന്ധാളി​ച്ചു​നിൽക്കുന്ന ഒരു പുരു​ഷ​നെ​പ്പോ​ലെ​യും രക്ഷിക്കാ​നാ​കാ​ത്ത ഒരു വീര​നെ​പ്പോ​ലെ​യും ആയിരി​ക്കു​ന്നത്‌ എന്താണ്‌?യഹോവേ, അങ്ങ്‌ ഞങ്ങളുടെ ഇടയി​ലു​ണ്ട​ല്ലോ;+അങ്ങയുടെ നാമത്തിൽ അറിയ​പ്പെ​ടു​ന്ന​വ​രല്ലേ ഞങ്ങൾ?+ ഞങ്ങളെ ഉപേക്ഷി​ച്ചു​ക​ള​യ​രു​തേ. 10  ഈ ജനത്തെ​ക്കു​റിച്ച്‌ യഹോവ പറയു​ന്നത്‌ ഇതാണ്‌: “അലഞ്ഞു​തി​രി​യാ​നാണ്‌ അവർക്ക്‌ ഇഷ്ടം.+ അവർ കാലിന്‌ ഒരു നിയ​ന്ത്ര​ണ​വും വെച്ചി​ട്ടില്ല.+ അതു​കൊണ്ട്‌ യഹോ​വ​യ്‌ക്ക്‌ അവരെ ഒട്ടും ഇഷ്ടമല്ല.+ ഞാൻ ഇപ്പോൾ അവരുടെ തെറ്റുകൾ ഓർത്ത്‌ അവരുടെ പാപങ്ങൾക്കു കണക്കു ചോദി​ക്കും.”+ 11  പിന്നെ യഹോവ എന്നോടു പറഞ്ഞു: “ഈ ജനത്തിന്റെ നന്മയ്‌ക്കു​വേണ്ടി പ്രാർഥി​ക്ക​രുത്‌.+ 12  അവർ ഉപവസി​ക്കു​മ്പോൾ ഞാൻ അവരുടെ യാചന​കൾക്കു ചെവി കൊടു​ക്കു​ന്നില്ല.+ അവർ സമ്പൂർണ​ദ​ഹ​ന​യാ​ഗ​ങ്ങ​ളും ധാന്യ​യാ​ഗ​ങ്ങ​ളും അർപ്പി​ക്കു​ന്നെ​ങ്കി​ലും ഞാൻ അവയിൽ പ്രസാ​ദി​ക്കു​ന്നില്ല.+ കാരണം ഞാൻ അവരെ വാളാ​ലും ക്ഷാമത്താ​ലും മാരക​മായ പകർച്ച​വ്യാ​ധി​യാ​ലും നശിപ്പി​ക്കാൻപോ​കു​ക​യാണ്‌.”+ 13  അപ്പോൾ ഞാൻ പറഞ്ഞു: “അയ്യോ! പരമാ​ധി​കാ​രി​യായ യഹോവേ, പ്രവാ​ച​ക​ന്മാർ അവരോ​ട്‌ ഇങ്ങനെ​യൊ​ക്കെ​യാ​ണു പറയു​ന്നത്‌: ‘നിങ്ങൾ വാൾ കാണു​ക​യില്ല. ക്ഷാമം നിങ്ങളു​ടെ മേൽ വരുക​യു​മില്ല. പകരം, ഞാൻ ഇവിടെ നിങ്ങൾക്കു യഥാർഥ​സ​മാ​ധാ​നം തരും.’”+ 14  അപ്പോൾ യഹോവ എന്നോടു പറഞ്ഞു: “പ്രവാ​ച​ക​ന്മാർ എന്റെ നാമത്തിൽ നുണക​ളാ​ണു പ്രവചി​ക്കു​ന്നത്‌.+ ഞാൻ അവരെ അയയ്‌ക്കു​ക​യോ അവരോ​ടു കല്‌പി​ക്കു​ക​യോ സംസാ​രി​ക്കു​ക​യോ ചെയ്‌തി​ട്ടില്ല.+ അവർ നിങ്ങ​ളോ​ടു പ്രവചി​ക്കു​ന്നതു വ്യാജ​ദർശ​ന​വും ഒരു ഗുണവു​മി​ല്ലാത്ത ഭാവി​ഫ​ല​വും സ്വന്തം ഹൃദയ​ത്തി​ലെ വഞ്ചനയും ആണ്‌.+ 15  അതുകൊണ്ട്‌, ഞാൻ അയച്ചി​ട്ടി​ല്ലെ​ങ്കി​ലും എന്റെ നാമത്തിൽ പ്രവചി​ക്കു​ക​യും വാളോ ക്ഷാമമോ ഈ ദേശത്ത്‌ വരി​ല്ലെന്നു പറയു​ക​യും ചെയ്യുന്ന പ്രവാ​ച​ക​ന്മാ​രെ​ക്കു​റിച്ച്‌ യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘വാളാ​ലും ക്ഷാമത്താ​ലും ആ പ്രവാ​ച​ക​ന്മാർ നശിക്കും.+ 16  അവരുടെ പ്രവചനം കേട്ട ജനം ക്ഷാമത്തി​നും വാളി​നും ഇരയാ​കും. യരുശ​ലേ​മി​ന്റെ തെരു​വു​ക​ളി​ലേക്ക്‌ അവരെ വലി​ച്ചെ​റി​യും. അവരെ​യും അവരുടെ ഭാര്യ​മാ​രെ​യും മക്കളെ​യും കുഴി​ച്ചി​ടാൻ ആരുമു​ണ്ടാ​കില്ല.+ അവർ അർഹി​ക്കുന്ന ദുരന്തം​തന്നെ ഞാൻ അവരുടെ മേൽ ചൊരി​യും.’+ 17  “നീ ഈ വാക്കുകൾ അവരോ​ടു പറയണം:‘എന്റെ കണ്ണിൽനി​ന്ന്‌ കണ്ണീർ രാപ്പകൽ പൊഴി​യട്ടെ; അതു നിലയ്‌ക്കാ​തെ ധാരധാ​ര​യാ​യി ഒഴുകട്ടെ.+എന്റെ ജനത്തിൻപു​ത്രി​യായ കന്യക ക്രൂര​മർദ​ന​മേറ്റ്‌ തകർന്നി​രി​ക്കു​ന്ന​ല്ലോ;+അവൾക്കു മാരക​മായ മുറി​വേ​റ്റി​രി​ക്കു​ന്നു. 18  ഞാൻ നാട്ടിൻപു​റ​ത്തേക്കു പോയാൽ അവിടെ അതാവാളിന്‌ ഇരയാ​യവർ!+ നഗരത്തി​ലേ​ക്കു ചെന്നാ​ലോഅവിടെ അതാ ക്ഷാമം​മൂ​ലം രോഗി​ക​ളാ​യവർ!+ പ്രവാ​ച​ക​ന്മാ​രും പുരോ​ഹി​ത​ന്മാ​രും ഒരു​പോ​ലെ അപരി​ചി​ത​മായ ദേശത്തു​കൂ​ടെ അലഞ്ഞു​ന​ട​ക്കു​ന്ന​ല്ലോ.’”+ 19  അങ്ങ്‌ യഹൂദയെ തീർത്തും തള്ളിക്ക​ള​ഞ്ഞോ? സീയോ​നോട്‌ അങ്ങയ്‌ക്കു വെറു​പ്പാ​ണോ?+ ഭേദമാ​കാ​ത്ത വിധം അങ്ങ്‌ ഞങ്ങളെ അടിച്ചത്‌ എന്തിനാ​ണ്‌?+ സമാധാ​ന​മു​ണ്ടാ​കു​മെന്നു നമ്മൾ പ്രതീ​ക്ഷി​ച്ചു; പക്ഷേ ഒരു ഗുണവു​മു​ണ്ടാ​യില്ല;രോഗ​ശ​മ​ന​ത്തി​നു​വേണ്ടി കാത്തി​രു​ന്നു; പക്ഷേ എങ്ങും ഭീതി മാത്രം!+ 20  യഹോവേ, ഞങ്ങളുടെ ദുഷ്ടത ഞങ്ങൾ അംഗീ​ക​രി​ക്കു​ന്നു;ഞങ്ങളുടെ പൂർവി​ക​രു​ടെ തെറ്റുകൾ ഞങ്ങൾ സമ്മതി​ക്കു​ന്നു;ഞങ്ങൾ അങ്ങയോ​ടു പാപം ചെയ്‌ത​ല്ലോ.+ 21  അങ്ങയുടെ പേരിനെ ഓർത്ത്‌ ഞങ്ങളെ തള്ളിക്ക​ള​യ​രു​തേ.+അങ്ങയുടെ മഹനീ​യ​സിം​ഹാ​സ​നത്തെ വെറു​ക്ക​രു​തേ. ഞങ്ങളോ​ടു​ള്ള അങ്ങയുടെ ഉടമ്പടി ഓർക്കേ​ണമേ; അതു ലംഘി​ക്ക​രു​തേ.+ 22  ജനതകളുടെ ഒരു ഗുണവു​മി​ല്ലാത്ത ദേവവി​ഗ്ര​ഹ​ങ്ങൾക്കു മഴ പെയ്യി​ക്കാ​നാ​കു​മോ?ആകാശം വിചാ​രി​ച്ചാൽപ്പോ​ലും മഴ പെയ്യി​ക്കാ​നാ​കു​മോ? ഞങ്ങളുടെ ദൈവ​മായ യഹോവേ, അങ്ങയ്‌ക്കു മാത്ര​മല്ലേ അതു സാധിക്കൂ?+ ഇതെല്ലാം ചെയ്‌തി​രി​ക്കു​ന്നത്‌ അങ്ങായ​തു​കൊണ്ട്‌അങ്ങയി​ലാ​ണു ഞങ്ങളുടെ പ്രത്യാശ.

അടിക്കുറിപ്പുകള്‍

അഥവാ “ചെറി​യ​വരെ.”
അഥവാ “നീർച്ചാ​ലു​ക​ളിൽ; ജലസം​ഭ​ര​ണി​ക​ളിൽ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം