യിരെമ്യ 19:1-15

19  യഹോവ പറഞ്ഞത്‌ ഇതാണ്‌: “നീ കുശവന്റെ അടുത്ത്‌ ചെന്ന്‌ ഒരു മൺകുടം വാങ്ങുക.+ എന്നിട്ട്‌ ജനത്തിന്റെ മൂപ്പന്മാരിലും* പുരോ​ഹി​ത​ന്മാ​രു​ടെ മൂപ്പന്മാ​രി​ലും ചിലരെ കൂട്ടി​ക്കൊണ്ട്‌ 2  ഓട്ടുകഷണക്കവാടത്തിന്റെ മുന്നി​ലുള്ള ബൻ-ഹിന്നോം താഴ്‌വരയിൽ*+ ചെല്ലണം. ഞാൻ നിന്നോ​ടു പറയുന്ന കാര്യങ്ങൾ അവി​ടെ​വെച്ച്‌ പ്രഖ്യാ​പി​ക്കുക. 3  നീ ഇങ്ങനെ പറയണം: ‘യഹൂദാ​രാ​ജാ​ക്ക​ന്മാ​രേ, യരുശ​ലേം​നി​വാ​സി​കളേ, യഹോ​വ​യു​ടെ സന്ദേശം കേൾക്കൂ. ഇസ്രാ​യേ​ലി​ന്റെ ദൈവം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ, പറയു​ന്നത്‌ ഇതാണ്‌: “‘“ഞാൻ ഈ സ്ഥലത്ത്‌ ഒരു ദുരന്തം വരുത്താൻപോ​കു​ന്നു; കേൾക്കു​ന്ന​വ​രു​ടെ​യെ​ല്ലാം ചെവി രണ്ടും തരിച്ചു​പോ​കുന്ന തരം ദുരന്തം! 4  കാരണം, അവർ എന്നെ ഉപേക്ഷി​ച്ച്‌,+ കണ്ടാൽ തിരി​ച്ച​റി​യാ​നാ​കാ​ത്ത​തു​പോ​ലെ ഈ സ്ഥലം മാറ്റി​ക്ക​ളഞ്ഞു.+ ഇവിടെ അവർ, അവർക്കോ അവരുടെ പൂർവി​കർക്കോ യഹൂദാ​രാ​ജാ​ക്ക​ന്മാർക്കോ അറിയി​ല്ലാ​യി​രുന്ന അന്യ​ദൈ​വ​ങ്ങൾക്കു ബലി അർപ്പി​ക്കു​ന്നു. അവർ നിരപ​രാ​ധി​ക​ളു​ടെ രക്തം​കൊണ്ട്‌ ഈ സ്ഥലം നിറച്ചു.+ 5  സ്വന്തം മക്കളെ തീയിൽ സമ്പൂർണ ദഹനബ​ലി​ക​ളാ​യി ബാലിന്‌ അർപ്പി​ക്കാൻ അവർ ബാലിന്‌ ആരാധനാസ്ഥലങ്ങൾ* പണിതു.+ ഇതു ഞാൻ കല്‌പി​ക്കു​ക​യോ പറയു​ക​യോ ചെയ്‌തതല്ല; ഇങ്ങനെ​യൊ​രു കാര്യം എന്റെ മനസ്സിൽപ്പോ​ലും വന്നിട്ടില്ല.”’*+ 6  “‘യഹോവ പ്രഖ്യാ​പി​ക്കു​ന്നു: “അതു​കൊണ്ട്‌, ഈ സ്ഥലത്തെ മേലാൽ തോ​ഫെത്ത്‌ എന്നോ ബൻ-ഹിന്നോം താഴ്‌വര എന്നോ വിളി​ക്കാ​തെ കശാപ്പു​താ​ഴ്‌വര എന്നു വിളി​ക്കുന്ന നാളുകൾ ഇതാ വരുന്നു.+ 7  ഞാൻ ഇവി​ടെ​വെച്ച്‌ യഹൂദ​യു​ടെ​യും യരുശ​ലേ​മി​ന്റെ​യും പദ്ധതികൾ വിഫല​മാ​ക്കും. ശത്രു​ക്ക​ളു​ടെ വാളാ​ലും അവരുടെ ജീവ​നെ​ടു​ക്കാൻ നോക്കു​ന്ന​വ​രു​ടെ കൈയാ​ലും അവർ വീഴാൻ ഇടയാ​ക്കും. അവരുടെ ശവങ്ങൾ ആകാശ​ത്തി​ലെ പക്ഷികൾക്കും ഭൂമി​യി​ലെ മൃഗങ്ങൾക്കും തീറ്റയാ​യി ഇട്ടു​കൊ​ടു​ക്കും.+ 8  അങ്ങനെ ഞാൻ ഈ നഗരം പേടി​പ്പെ​ടു​ത്തുന്ന ഒരിട​മാ​ക്കും. ആളുകൾ ആ സ്ഥലം കണ്ട്‌ അതിശ​യ​ത്തോ​ടെ തല കുലു​ക്കും.* അതുവഴി കടന്നു​പോ​കു​ന്ന​വ​രെ​ല്ലാം പേടിച്ച്‌ കണ്ണു മിഴി​ക്കും. അതിനു വന്ന ദുരന്തങ്ങൾ കാരണം അവർ കൂക്കി​വി​ളി​ക്കും.+ 9  അവരുടെ ശത്രു​ക്ക​ളും അവരുടെ ജീവ​നെ​ടു​ക്കാൻ നോക്കു​ന്ന​വ​രും വന്ന്‌ അവരെ ഉപരോ​ധി​ക്കും. അങ്ങനെ, കഷ്ടത്തി​ലാ​കുന്ന അവർക്കെ​ല്ലാം കൂടെ​യു​ള്ള​വ​രു​ടെ മാംസം തിന്നേ​ണ്ടി​വ​രും; ഞാൻ അവരെ അവരുടെ മക്കളുടെ മാംസം​പോ​ലും തീറ്റും.”’+ 10  “എന്നിട്ട്‌, നിന്റെ​കൂ​ടെ പോന്ന​വ​രു​ടെ കൺമു​ന്നിൽവെച്ച്‌ ആ കുടം ഉടച്ച്‌ 11  അവരോട്‌ ഇങ്ങനെ പറയണം: ‘സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയു​ന്നത്‌ ഇതാണ്‌: “ഇങ്ങനെ, ഒരു കുശവന്റെ പാത്രം ഉടച്ചു​ക​ള​യു​ന്ന​തു​പോ​ലെ ഈ ജനത്തെ​യും നഗര​ത്തെ​യും ഞാൻ തകർത്തു​ക​ള​യും; പിന്നെ ഒരിക്ക​ലും അതു കൂട്ടി​ച്ചേർക്കാ​നാ​കില്ല. അവർ തോ​ഫെ​ത്തിൽ ശവങ്ങൾ അടക്കും; പക്ഷേ സ്ഥലം പോരാ​തെ​വ​രും.”’+ 12  “യഹോവ പ്രഖ്യാ​പി​ക്കു​ന്നു: ‘ഇങ്ങനെ​യാ​യി​രി​ക്കും ഞാൻ ഈ സ്ഥലത്തോ​ടും അതിലെ താമസ​ക്കാ​രോ​ടും ചെയ്യുക. ഞാൻ ഈ നഗരം തോ​ഫെ​ത്തു​പോ​ലെ​യാ​ക്കും. 13  യരുശലേമിലെ വീടു​ക​ളും യഹൂദാ​രാ​ജാ​ക്ക​ന്മാ​രു​ടെ ഭവനങ്ങ​ളും ഈ തോ​ഫെ​ത്തു​പോ​ലെ അശുദ്ധ​മാ​കും.+ പുരമു​ക​ളിൽവെച്ച്‌ ആകാശ​ത്തി​ലെ സർവ​സൈ​ന്യ​ത്തി​നും ബലികൾ അർപ്പിക്കുകയും+ അന്യ​ദൈ​വ​ങ്ങൾക്കു പാനീ​യ​യാ​ഗങ്ങൾ ചൊരി​യു​ക​യും ചെയ്‌ത വീടു​ക​ളെ​ല്ലാം ഇതു​പോ​ലെ​യാ​കും.’”+ 14  പ്രവചിക്കാൻ യഹോവ തോ​ഫെ​ത്തി​ലേക്ക്‌ അയച്ച യിരെമ്യ മടങ്ങി​വന്ന്‌ യഹോ​വ​യു​ടെ ഭവനത്തി​ന്റെ മുറ്റത്ത്‌ നിന്ന്‌ ജനത്തോ​ടു മുഴുവൻ പറഞ്ഞു: 15  “ഇസ്രാ​യേ​ലി​ന്റെ ദൈവം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ, പറയു​ന്നത്‌ ഇതാണ്‌: ‘ഇതാ, ഞാൻ ഈ നഗരത്തി​ന്‌ എതിരാ​യി ഉച്ചരിച്ച ദുരന്തങ്ങൾ മുഴു​വ​നും ഈ നഗരത്തി​ന്മേ​ലും അതിന്റെ എല്ലാ പട്ടണങ്ങ​ളി​ന്മേ​ലും വരുത്താൻപോ​കു​ന്നു; കാരണം, അവർ എന്റെ വാക്കുകൾ അനുസ​രി​ക്കാൻ ശാഠ്യ​പൂർവം വിസമ്മ​തി​ച്ചു.’”*+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അർഥം: “ഹിന്നോം​പു​ത്രന്റെ താഴ്‌വര.”
അഥവാ “ഞാൻ ചിന്തി​ച്ചി​ട്ടു​പോ​ലു​മില്ല.”
അക്ഷ. “ഉയർന്ന സ്ഥലങ്ങൾ.”
അക്ഷ. “കണ്ട്‌ ചൂളമ​ടി​ക്കും.”
അക്ഷ. “അനുസ​രി​ക്കാ​തി​രി​ക്കാൻ കഴുത്തു വഴങ്ങാ​താ​ക്കി​യ​ല്ലോ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം