യിരെമ്യ 2:1-37

2  യഹോവ എന്നോടു പറഞ്ഞു:  “പോയി യരുശ​ലേ​മി​ന്റെ കാതു​ക​ളിൽ ഇതു ഘോഷി​ക്കുക: ‘യഹോവ ഇങ്ങനെ പറയുന്നു: “യൗവന​ത്തി​ലെ നിന്റെ വിശ്വസ്‌തതയും*+വിവാ​ഹ​നി​ശ്ച​യം കഴിഞ്ഞുള്ള നാളു​ക​ളിൽ നീ കാണിച്ച സ്‌നേഹവും+വിജന​ഭൂ​മി​യിൽ,* വിത്തു വിതയ്‌ക്കാത്ത ദേശത്ത്‌,നീ എന്നെ അനുഗ​മി​ച്ച​തും ഞാൻ നന്നായി ഓർക്കു​ന്നു.+   ഇസ്രായേൽ യഹോ​വ​യ്‌ക്കു വിശു​ദ്ധ​മാ​യി​രു​ന്നു,+ തന്റെ കൊയ്‌ത്തി​ന്റെ ആദ്യഫ​ല​മാ​യി​രു​ന്നു.”’ ‘അവനെ തിന്നു​ക​ള​യു​ന്ന​വ​രെ​ല്ലാം കുറ്റക്കാ​രാ​കും; ദുരന്തം അവരുടെ മേൽ വന്നുപ​തി​ക്കും’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.”+   യാക്കോബിൻഗൃഹമേ,ഇസ്രാ​യേൽഗൃ​ഹ​ത്തി​ലെ എല്ലാ കുടും​ബ​ങ്ങ​ളു​മേ, യഹോ​വ​യു​ടെ സന്ദേശം കേൾക്കുക.   യഹോവ ഇങ്ങനെ പറയുന്നു: “എന്നിൽ എന്തു കുറ്റം കണ്ടിട്ടാ​ണുനിങ്ങളു​ടെ പൂർവി​കർ എന്നിൽനി​ന്ന്‌ ഇത്രമാ​ത്രം അകന്നു​പോ​യത്‌?+ഒരു ഗുണവു​മി​ല്ലാത്ത വിഗ്ര​ഹ​ങ്ങ​ളു​ടെ പിന്നാലെ നടന്ന്‌+ അവരും അവയെ​പ്പോ​ലെ ഒരു ഗുണവു​മി​ല്ലാ​ത്ത​വ​രാ​യി.+   ‘ഞങ്ങളെ ഈജി​പ്‌ത്‌ ദേശത്ത്‌ നിന്ന്‌ വിടുവിച്ച്‌+വിജന​ഭൂ​മി​യി​ലൂ​ടെ,മരുഭൂ​മി​ക​ളും കുഴി​ക​ളും നിറഞ്ഞ ദേശത്തി​ലൂ​ടെ,+വരൾച്ച ബാധിച്ചതും+ കൂരി​രു​ട്ടു നിറഞ്ഞ​തുംമനുഷ്യർ ആരും സഞ്ചരി​ക്കാ​ത്ത​തുംജനവാ​സ​മി​ല്ലാ​ത്ത​തും ആയ ദേശത്തു​കൂ​ടെ നയിച്ചു​കൊ​ണ്ടു​വന്നയഹോവ എവിടെ’ എന്ന്‌ അവർ ചോദി​ച്ചില്ല.   പിന്നെ ഞാൻ നിങ്ങളെ ഫലവൃ​ക്ഷ​ത്തോ​പ്പു​കൾ നിറഞ്ഞ ഒരു ദേശ​ത്തേക്ക്‌,അവിടത്തെ ഫലങ്ങളും നല്ല വസ്‌തു​ക്ക​ളും ആസ്വദി​ക്കാൻ കൊണ്ടു​വന്നു.+ പക്ഷേ നിങ്ങൾ വന്ന്‌ എന്റെ ദേശം അശുദ്ധ​മാ​ക്കി.എന്റെ സ്വത്തു നിങ്ങൾ അറയ്‌ക്ക​ത്ത​ക്ക​താ​ക്കി.+   ‘യഹോവ എവിടെ’ എന്നു പുരോ​ഹി​ത​ന്മാർ ചോദി​ച്ചില്ല.+ നിയമം* കൈകാ​ര്യം ചെയ്യു​ന്നവർ എന്നെ അറിഞ്ഞില്ല.ഇടയന്മാർ എന്നോടു മത്സരിച്ചു.+പ്രവാ​ച​ക​ന്മാർ ബാലിന്റെ നാമത്തിൽ പ്രവചി​ച്ചു.+തങ്ങൾക്ക്‌ ഒരു ഉപകാ​ര​വും ചെയ്യാ​നാ​കാ​ത്ത​വ​യു​ടെ പിന്നാലെ അവർ നടന്നു.   ‘അതു​കൊണ്ട്‌ ഞാൻ നിങ്ങ​ളോട്‌ ഇനിയും വാദി​ക്കും’+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.‘ഞാൻ നിങ്ങളു​ടെ മക്കളുടെ മക്കളോ​ടും വാദി​ക്കും.’ 10  ‘പക്ഷേ കിത്തീമിന്റെ+ തീരപ്രദേശത്തേക്കു* കടന്നു​ചെന്ന്‌ നോക്കൂ; കേദാരിലേക്ക്‌+ ആളയച്ച്‌ ശ്രദ്ധാ​പൂർവം അന്വേ​ഷി​ക്കൂ;ഇതു​പോ​ലെ എന്തെങ്കി​ലും അവിടെ സംഭവി​ച്ചി​ട്ടു​ണ്ടോ? 11  ഏതെങ്കിലും ജനത സ്വന്തം ദൈവ​ങ്ങളെ മാറ്റി ആ സ്ഥാനത്ത്‌ ദൈവ​ങ്ങ​ള​ല്ലാ​ത്ത​വയെ വെച്ചി​ട്ടു​ണ്ടോ? പക്ഷേ എന്റെ സ്വന്തം ജനം ഒന്നിനും കൊള്ളാ​ത്ത​വ​യു​മാ​യി എന്റെ മഹത്ത്വം വെച്ചു​മാ​റി.+ 12  ആകാശമേ, അമ്പരന്ന്‌ കണ്ണു മിഴി​ക്കുക;ഭീതി​യോ​ടെ ഞെട്ടി​വി​റ​യ്‌ക്കുക’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 13  ‘കാരണം, എന്റെ ജനം മോശ​മായ രണ്ടു കാര്യം ചെയ്‌തു: അവർ ജീവജ​ല​ത്തി​ന്റെ ഉറവായ എന്നെ ഉപേക്ഷിച്ച്‌+സ്വന്തമാ​യി ജലസംഭരണികൾ* കുഴിച്ചു;*അതും വെള്ളം നിൽക്കാത്ത, ചോർച്ച​യുള്ള സംഭര​ണി​കൾ.’ 14  ‘ഇസ്രാ​യേൽ ഒരു ദാസനോ വീട്ടിൽ ജനിച്ച അടിമ​യോ അല്ലല്ലോ. പിന്നെ എന്തിനാ​ണ്‌ അവനെ കൊള്ള​യ​ടി​ക്കാൻ മറ്റുള്ള​വർക്കു വിട്ടു​കൊ​ടു​ത്തത്‌? 15  അവനെ നോക്കി യുവസിംഹങ്ങൾ* ഗർജി​ക്കു​ന്നു;+അവ അത്യു​ച്ച​ത്തിൽ അലറുന്നു. അവ കാരണം ആളുകൾക്ക്‌ അവന്റെ ദേശത്തെ പേടി​യാണ്‌. അവന്റെ നഗരങ്ങളെ തീക്കി​ര​യാ​ക്കി​യ​തു​കൊണ്ട്‌ അവ താമസ​ക്കാ​രി​ല്ലാ​തെ കിടക്കു​ന്നു. 16  നോഫിലെയും*+ തഹ്‌പനേസിലെയും+ ആളുകൾ നിന്റെ ഉച്ചി തിന്ന്‌ നിനക്കു കഷണ്ടി വരുത്തു​ന്നു. 17  നിന്റെ ദൈവ​മായ യഹോവ നിന്നെ വഴിന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കെആ ദൈവത്തെ ഉപേക്ഷിച്ച്‌+നീ സ്വയം വരുത്തി​വെ​ച്ച​തല്ലേ ഇത്‌? 18  എന്നിട്ട്‌ ഇപ്പോൾ നീ ഈജി​പ്‌തി​ലേ​ക്കുള്ള വഴിയേ പോകാൻ ആഗ്രഹി​ക്കു​ന്നത്‌ എന്തിന്‌?+ശീഹോരിലെ* വെള്ളം കുടി​ക്കാ​നോ? അസീറി​യ​യി​ലേ​ക്കുള്ള വഴിയേ പോകാൻ ആഗ്രഹി​ക്കു​ന്നത്‌ എന്തിന്‌?+യൂഫ്ര​ട്ടീ​സി​ലെ വെള്ളം കുടി​ക്കാ​നോ? 19  നിന്റെ ദുഷ്ടത നിന്നെ തിരു​ത്തട്ടെ;നിന്റെ അവിശ്വ​സ്‌തത നിന്നെ ശാസി​ക്കട്ടെ. നിന്റെ ദൈവ​മായ യഹോ​വയെ ഉപേക്ഷി​ക്കു​ന്നത്‌ എത്ര ദോഷം ചെയ്യു​മെന്നു കണ്ടു​കൊ​ള്ളുക;അത്‌ എത്ര കയ്‌പേ​റിയ അനുഭ​വ​മാ​യി​രി​ക്കു​മെന്നു മനസ്സി​ലാ​ക്കി​ക്കൊ​ള്ളുക.+നീ എന്നെ ഭയപ്പെ​ട്ടില്ല’+ എന്നു പരമാ​ധി​കാ​രി​യും സൈന്യ​ങ്ങ​ളു​ടെ കർത്താ​വും ആയ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 20  ‘പണ്ടുതന്നെ ഞാൻ നിന്റെ നുകം തകർത്തു​ക​ളഞ്ഞു,+നിന്റെ വിലങ്ങു​കൾ പൊട്ടി​ച്ചെ​റി​ഞ്ഞു. പക്ഷേ “ഞാൻ ആരെയും സേവി​ക്കാൻപോ​കു​ന്നില്ല” എന്നു പറഞ്ഞ്‌ നീ ഉയരമുള്ള എല്ലാ കുന്നു​ക​ളി​ലും തഴച്ചു​വ​ള​രുന്ന എല്ലാ വൃക്ഷങ്ങ​ളു​ടെ ചുവട്ടിലും+വേശ്യാ​വൃ​ത്തി ചെയ്‌ത്‌ മലർന്നു​കി​ടന്നു.+ 21  നല്ല വിത്തിൽനി​ന്നുള്ള മേത്തരം ചുവന്ന മുന്തി​രി​വ​ള്ളി​യാ​യി ഞാൻ നിന്നെ നട്ടു.+പിന്നെ എങ്ങനെ നീ എന്റെ മുന്നിൽ ഒരു കാട്ടു​മു​ന്തി​രി​വ​ള്ളി​യാ​യി മാറി?’+ 22  ‘നീ അലക്കുകാരംകൊണ്ട്‌* കഴുകി​യാ​ലും എത്രതന്നെ ചാരവെള്ളം* ഉപയോ​ഗി​ച്ചാ​ലുംനിന്റെ കുറ്റം എന്റെ മുന്നിൽ ഒരു കറയാ​യി​ത്ത​ന്നെ​യു​ണ്ടാ​കും’+ എന്നു പരമാ​ധി​കാ​രി​യായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 23  ‘ഞാൻ എന്നെ അശുദ്ധ​നാ​ക്കി​യി​ട്ടില്ല; ബാൽ ദൈവ​ങ്ങ​ളു​ടെ പിന്നാലെ പോയി​ട്ടില്ല’ എന്നു നിനക്ക്‌ എങ്ങനെ പറയാ​നാ​കും? താഴ്‌വ​ര​യി​ലെ നിന്റെ നടപ്പ്‌ ഒന്നു നോക്കൂ. നീ ചെയ്‌ത​തൊ​ക്കെ ഒന്നു ചിന്തി​ച്ചു​നോ​ക്കൂ. ലക്ഷ്യ​ബോ​ധ​മി​ല്ലാ​തെ അങ്ങും ഇങ്ങും പാഞ്ഞു​ന​ട​ക്കു​ന്നഒരു ഇളം​പെ​ണ്ണൊ​ട്ട​കം​പോ​ലെ​യും 24  കാമവെറിപൂണ്ട്‌ കാറ്റിന്റെ മണം പിടി​ക്കുന്ന,വിജന​ഭൂ​മി​യി​ലെ കാട്ടു​ക​ഴു​ത​പോ​ലെ​യും ആണ്‌ നീ. കാമാ​വേ​ശ​ത്തി​ലാ​യി​രി​ക്കുന്ന അവളെ ആർക്കാണു നിയ​ന്ത്രി​ക്കാ​നാ​കുക? അവളെ തേടി ആരും അലയേ​ണ്ടി​വ​രില്ല. അവൾക്ക്‌ ഇണചേ​രാൻ സമയമാകുമ്പോൾ* അവളെ കണ്ടെത്തും. 25  നടന്നുനടന്ന്‌ നിന്റെ കാലു തേയാ​തെ​യുംദാഹിച്ച്‌ തൊണ്ട വരളാ​തെ​യും സൂക്ഷി​ക്കുക. പക്ഷേ നീ പറഞ്ഞു: ‘ഇല്ല! ഒരു രക്ഷയു​മില്ല!+ ഞാൻ അന്യരെ* പ്രേമി​ച്ചു​പോ​യി.+ഞാൻ അവരുടെ പുറകേ പോകും.’+ 26  പിടിയിലാകുമ്പോൾ കള്ളനു​ണ്ടാ​കുന്ന നാണ​ക്കേ​ടു​പോ​ലെഇസ്രാ​യേൽഗൃ​ഹം നാണം​കെ​ട്ടു​പോ​യി​രി​ക്കു​ന്നു;അവരുടെ രാജാ​ക്ക​ന്മാ​രും പ്രഭു​ക്ക​ന്മാ​രുംപുരോ​ഹി​ത​ന്മാ​രും പ്രവാ​ച​ക​ന്മാ​രും നാണം​കെ​ട്ടി​രി​ക്കു​ന്നു.+ 27  അവർ ഒരു മരത്തോ​ട്‌, ‘നീ എന്റെ അപ്പനാണ്‌’+ എന്നും ഒരു കല്ലി​നോട്‌, ‘നീയാണ്‌ എന്നെ പ്രസവി​ച്ചത്‌’ എന്നും പറയുന്നു. പക്ഷേ എന്റെ നേരെ അവർ മുഖമല്ല പുറമാ​ണു തിരി​ക്കു​ന്നത്‌.+ കഷ്ടകാലം വരു​മ്പോൾ, ‘വന്ന്‌ ഞങ്ങളെ രക്ഷി​ക്കേ​ണമേ!’ എന്ന്‌ അവർ പറയും.+ 28  നിങ്ങൾ നിങ്ങൾക്കാ​യി ഉണ്ടാക്കിയ ദൈവ​ങ്ങ​ളൊ​ക്കെ ഇപ്പോൾ എവി​ടെ​പ്പോ​യി?+ കഷ്ടകാ​ലത്ത്‌ നിങ്ങളെ രക്ഷിക്കാൻ കഴിവു​ണ്ടെ​ങ്കിൽ അവർ വരട്ടെ.യഹൂദേ, നിന്റെ നഗരങ്ങ​ളു​ടെ എണ്ണത്തി​നൊ​പ്പം അനേകം ദൈവങ്ങൾ നിനക്കു​ണ്ട​ല്ലോ.+ 29  ‘നിങ്ങൾ വീണ്ടും​വീ​ണ്ടും എനിക്ക്‌ എതിരെ പരാതി​പ്പെ​ടു​ന്നത്‌ എന്തിന്‌? നിങ്ങൾ എല്ലാവ​രും എന്നെ ധിക്കരി​ച്ചത്‌ എന്തിനാ​ണ്‌’+ എന്ന്‌ യഹോവ ചോദി​ക്കു​ന്നു. 30  ഞാൻ നിങ്ങളു​ടെ മക്കളെ അടിച്ചതു വെറു​തേ​യാ​യി.+ അവർ ശിക്ഷണം സ്വീക​രി​ച്ചില്ല.+ആർത്തി​പൂ​ണ്ട സിംഹ​ത്തെ​പ്പോ​ലെനിങ്ങളു​ടെ വാൾ നിങ്ങളു​ടെ പ്രവാ​ച​ക​ന്മാ​രെ വിഴുങ്ങി.+ 31  ഈ തലമു​റ​യി​ലു​ള്ള​വരേ, യഹോ​വ​യു​ടെ സന്ദേശ​ത്തി​നു ശ്രദ്ധ കൊടു​ക്കുക. ഞാൻ ഇസ്രാ​യേ​ലിന്‌ ഒരു മരുഭൂമിപോലെയും*കൂരി​രു​ട്ടു നിറഞ്ഞ ദേശം​പോ​ലെ​യും ആയിത്തീർന്നോ? പിന്നെ എന്താണ്‌ എന്റെ ഈ ജനം, ‘ഞങ്ങൾക്ക്‌ ഇപ്പോൾ കറങ്ങി​ന​ട​ക്കാൻ സ്വാത​ന്ത്ര്യ​മുണ്ട്‌; ഇനി ഒരിക്ക​ലും അങ്ങയുടെ അടു​ത്തേ​ക്കില്ല’ എന്നു പറയു​ന്നത്‌?+ 32  ഒരു കന്യക​യ്‌ക്കു തന്റെ ആഭരണ​ങ്ങ​ളുംഒരു മണവാ​ട്ടി​ക്കു തന്റെ മാറിലെ അലങ്കാരക്കച്ചകളും* മറക്കാ​നാ​കു​മോ? പക്ഷേ എന്റെ സ്വന്തം ജനം എത്രയോ നാളു​ക​ളാ​യി എന്നെ മറന്നി​രി​ക്കു​ന്നു!+ 33  സ്‌ത്രീയേ, കാമു​ക​ന്മാ​രെ കണ്ടുപി​ടി​ക്കാൻ നീ എത്ര വിദഗ്‌ധ​മാ​യി വഴി ഒരുക്കു​ന്നു. ദുഷ്ടത​യിൽ നടക്കാൻ നീ നിന്നെ​ത്തന്നെ പരിശീ​ലി​പ്പി​ച്ചി​രി​ക്കു​ന്നു.+ 34  നിരപരാധികളായ പാവങ്ങ​ളു​ടെ രക്തക്കറ നിന്റെ വസ്‌ത്ര​ത്തിൽ പറ്റിയി​ട്ടുണ്ട്‌.+ഭവന​ഭേ​ദ​നം നടന്ന സ്ഥലത്ത്‌ ഞാൻ അതു കണ്ടി​ല്ലെ​ങ്കി​ലുംനിന്റെ വസ്‌ത്ര​ങ്ങ​ളി​ലെ​ല്ലാം അതുണ്ട്‌.+ 35  ഇത്രയൊക്കെയായിട്ടും, ‘ഞാൻ നിരപ​രാ​ധി​യാണ്‌; ദൈവ​കോ​പം എന്നെ വിട്ട്‌ മാറി​യെന്ന്‌ ഉറപ്പാണ്‌’ എന്നു നീ പറയുന്നു. ‘ഞാൻ പാപം ചെയ്‌തി​ട്ടില്ല’ എന്നു നീ പറയു​ന്ന​തു​കൊണ്ട്‌ഇപ്പോൾ ഞാൻ നിന്നെ ന്യായം വിധി​ക്കു​ക​യാണ്‌. 36  നിന്റെ വഴികൾക്കു സ്ഥിരത​യില്ല; എന്നിട്ടും നീ അതിനെ ഇത്ര നിസ്സാ​ര​മാ​യി കാണു​ന്നത്‌ എന്തു​കൊണ്ട്‌? അസീറിയ നിമിത്തം നീ നാണംകെട്ടതുപോലെ+ഈജി​പ്‌ത്‌ നിമി​ത്ത​വും നീ നാണം​കെ​ടും.+ 37  നീ ആശ്രയി​ക്കു​ന്ന​വരെ യഹോവ തള്ളിക്ക​ള​ഞ്ഞി​രി​ക്കു​ന്നു;അവർ നിനക്കു വിജയം നേടി​ത്ത​രില്ല.ഇക്കാര​ണ​ത്താ​ലും നീ തലയിൽ കൈ വെച്ച്‌ ഇറങ്ങി​പ്പോ​കേ​ണ്ടി​വ​രും.”+

അടിക്കുറിപ്പുകള്‍

പദാവലി കാണുക.
അഥവാ “അചഞ്ചല​സ്‌നേ​ഹ​വും.”
പദാവലി കാണുക.
അഥവാ “ദ്വീപു​ക​ളി​ലേക്ക്‌.”
പദാവലി കാണുക.
അഥവാ “വെട്ടി​യു​ണ്ടാ​ക്കി.” സാധ്യ​ത​യ​നു​സ​രി​ച്ച്‌, പാറയിൽ.
അഥവാ “സടയുള്ള, വളർച്ച​യെ​ത്തിയ സിംഹങ്ങൾ.”
അഥവാ “മെംഫി​സി​ലെ​യും.”
അതായത്‌, നൈൽ നദിയു​ടെ ഒരു ശാഖ.
അഥവാ “ക്ഷാരം​കൊ​ണ്ട്‌.”
അഥവാ “സോപ്പ്‌.”
അഥവാ “അവളുടെ മാസത്തിൽ.”
അഥവാ “അന്യ​ദൈ​വ​ങ്ങളെ.”
അഥവാ “വിജന​ഭൂ​മി​പോ​ലെ​യും.” പദാവലി കാണുക.
അഥവാ “വിവാ​ഹ​ത്തി​ന്‌ അണിയുന്ന നടു​ക്കെ​ട്ടു​ക​ളും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം