യിരെമ്യ 38:1-28

38  മത്ഥാന്റെ മകൻ ശെഫത്യ​യും പശ്‌ഹൂ​രി​ന്റെ മകൻ ഗദല്യ​യും ശേലെ​മ്യ​യു​ടെ മകൻ യൂഖലും+ മൽക്കീ​യ​യു​ടെ മകൻ പശ്‌ഹൂ​രും,+ യിരെമ്യ ജനത്തോ​ടു മുഴുവൻ പറഞ്ഞ ഈ സന്ദേശങ്ങൾ കേട്ടു:  “യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘ഈ നഗരത്തിൽത്തന്നെ തുടരാൻ തീരു​മാ​നി​ക്കു​ന്നവർ വാളാ​ലും ക്ഷാമത്താ​ലും മാരക​മായ പകർച്ച​വ്യാ​ധി​യാ​ലും മരിക്കും.+ പക്ഷേ കൽദയർക്കു കീഴടങ്ങുന്നവർക്കു* ജീവൻ നഷ്ടപ്പെ​ടില്ല. അവർക്ക്‌ അവരുടെ ജീവൻ കൊള്ള​മു​തൽപോ​ലെ കിട്ടും;* അവർ ജീവ​നോ​ടി​രി​ക്കും.’+  യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘ഈ നഗരത്തെ നിശ്ചയ​മാ​യും ബാബി​ലോൺരാ​ജാ​വി​ന്റെ സൈന്യ​ത്തി​ന്റെ കൈയിൽ ഏൽപ്പി​ക്കും. അവൻ അതു പിടി​ച്ച​ട​ക്കും.’”+  പ്രഭുക്കന്മാർ രാജാ​വി​നോ​ടു പറഞ്ഞു: “ദയവു​ചെ​യ്‌ത്‌ ഇയാളെ കൊന്നു​ക​ള​യാ​മോ?+ ഇങ്ങനെ​യൊ​ക്കെ പറഞ്ഞ്‌ ഈ മനുഷ്യൻ നഗരത്തിൽ ബാക്കി​യുള്ള പടയാ​ളി​ക​ളു​ടെ​യും മറ്റെല്ലാ​വ​രു​ടെ​യും മനോ​ധൈ​ര്യം കെടു​ത്തി​ക്ക​ള​യു​ക​യാണ്‌.* ജനത്തിനു സമാധാ​നമല്ല, നാശം വന്നുകാ​ണാ​നാണ്‌ ഇയാൾ ആഗ്രഹി​ക്കു​ന്നത്‌.”  അപ്പോൾ സിദെ​ക്കിയ രാജാവ്‌ പറഞ്ഞു: “ഇതാ, അയാൾ നിങ്ങളു​ടെ കൈയി​ലാണ്‌. നിങ്ങളെ തടയാൻ രാജാ​വി​നു പറ്റുമോ?”  അപ്പോൾ അവർ യിരെ​മ്യ​യെ പിടിച്ച്‌ രാജകു​മാ​ര​നായ മൽക്കീ​യ​യു​ടെ കിണറ്റിൽ* ഇട്ടു. കാവൽക്കാ​രു​ടെ മുറ്റത്താ​യി​രു​ന്നു അത്‌.+ അവർ യിരെ​മ്യ​യെ കയറിൽ കെട്ടി​യാണ്‌ അതിൽ ഇറക്കി​യത്‌. പക്ഷേ അതിൽ ചെളി​യ​ല്ലാ​തെ വെള്ളമി​ല്ലാ​യി​രു​ന്നു. യിരെമ്യ ചെളി​യി​ലേക്കു താണു​തു​ടങ്ങി.  യിരെമ്യയെ കിണറ്റിൽ ഇട്ട വിവരം രാജ​കൊ​ട്ടാ​ര​ത്തി​ലെ ഷണ്ഡനായ* ഏബെദ്‌-മേലെക്ക്‌+ എന്ന എത്യോ​പ്യ​ക്കാ​രൻ അറിഞ്ഞു. രാജാവ്‌ അപ്പോൾ ബന്യാ​മീൻ-കവാട​ത്തിൽ ഇരിക്കു​ക​യാ​യി​രു​ന്നു.+  അതുകൊണ്ട്‌ ഏബെദ്‌-മേലെക്ക്‌ രാജ​കൊ​ട്ടാ​ര​ത്തിൽനിന്ന്‌ പുറത്ത്‌ വന്ന്‌ രാജാ​വി​നോ​ടു പറഞ്ഞു:  “എന്റെ യജമാ​ന​നായ രാജാവേ, ഈ മനുഷ്യർ യിരെമ്യ പ്രവാ​ച​ക​നോട്‌ എന്തൊരു ദ്രോ​ഹ​മാ​ണു ചെയ്‌തി​രി​ക്കു​ന്നത്‌! അവർ പ്രവാ​ച​കനെ കിണറ്റിൽ ഇട്ടിരി​ക്കു​ന്നു. പട്ടിണി കാരണം പ്രവാ​ചകൻ അവിടെ കിടന്ന്‌ ചാകും. നഗരത്തിൽ അപ്പമൊ​ന്നും ബാക്കി​യി​ല്ല​ല്ലോ.”+ 10  അപ്പോൾ രാജാവ്‌ എത്യോ​പ്യ​ക്കാ​ര​നായ ഏബെദ്‌-മേലെ​ക്കി​നോ​ടു കല്‌പി​ച്ചു: “ഇവി​ടെ​നിന്ന്‌ 30 പേരെ​യും കൂട്ടി​ക്കൊണ്ട്‌ ചെന്ന്‌ യിരെമ്യ പ്രവാ​ചകൻ മരിക്കു​ന്ന​തി​നു മുമ്പ്‌ അദ്ദേഹത്തെ കിണറ്റിൽനി​ന്ന്‌ വലിച്ചു​ക​യറ്റ്‌.” 11  അങ്ങനെ ഏബെദ്‌-മേലെക്ക്‌ ആ പുരു​ഷ​ന്മാ​രെ​യും കൂട്ടി രാജ​കൊ​ട്ടാ​ര​ത്തിൽ, ഖജനാ​വി​ന്റെ കീഴെ​യുള്ള ഒരു സ്ഥലത്ത്‌ ചെന്ന്‌+ കീറിയ കുറച്ച്‌ തുണി​ക്ക​ഷ​ണ​ങ്ങ​ളും പഴന്തു​ണി​ക​ളും എടുത്തു. എന്നിട്ട്‌ അവ കയറിൽ കെട്ടി കിണറ്റിൽ കിടക്കുന്ന യിരെ​മ്യക്ക്‌ ഇറക്കി​ക്കൊ​ടു​ത്തു. 12  പിന്നെ, എത്യോ​പ്യ​ക്കാ​ര​നായ ഏബെദ്‌-മേലെക്ക്‌ യിരെ​മ്യ​യോ​ടു പറഞ്ഞു: “പഴന്തു​ണി​യും തുണി​ക്ക​ഷ​ണ​വും കക്ഷങ്ങളിൽ വെച്ചിട്ട്‌ അതിന്റെ പുറത്തു​കൂ​ടെ കയർ ഇടുക.” യിരെമ്യ അങ്ങനെ ചെയ്‌തു. 13  അവർ യിരെ​മ്യ​യെ കിണറ്റിൽനി​ന്ന്‌ വലിച്ചു​ക​യറ്റി. അതിനു ശേഷം യിരെമ്യ കാവൽക്കാ​രു​ടെ മുറ്റത്ത്‌ കഴിഞ്ഞു​പോ​ന്നു.+ 14  സിദെക്കിയ രാജാവ്‌ ആളയച്ച്‌ യിരെമ്യ പ്രവാ​ച​കനെ യഹോ​വ​യു​ടെ ഭവനത്തി​ലെ മൂന്നാം പ്രവേ​ശ​ന​മാർഗ​ത്തി​ലേക്കു വരുത്തി​ച്ചു. രാജാവ്‌ യിരെ​മ്യ​യോ​ടു പറഞ്ഞു: “എനിക്ക്‌ ഒരു കാര്യം ചോദി​ക്കാ​നുണ്ട്‌. എന്നിൽനി​ന്ന്‌ ഒന്നും ഒളിക്ക​രുത്‌.” 15  യിരെമ്യ അപ്പോൾ സിദെ​ക്കി​യ​യോ​ടു പറഞ്ഞു: “ഉള്ളതു പറഞ്ഞാൽ അങ്ങ്‌ എന്നെ നിശ്ചയ​മാ​യും കൊന്നു​ക​ള​യും. ഞാൻ ഉപദേശം തന്നാൽ അങ്ങ്‌ ശ്രദ്ധി​ക്കാ​നും പോകു​ന്നില്ല.” 16  അതുകൊണ്ട്‌ സിദെ​ക്കിയ രാജാവ്‌ രഹസ്യ​ത്തിൽ യിരെ​മ്യ​യോ​ടു സത്യം ചെയ്‌ത്‌ പറഞ്ഞു: “നമുക്കു ജീവൻ തന്ന യഹോ​വ​യാ​ണെ, ഞാൻ നിന്നെ കൊല്ലില്ല. നിന്റെ ജീവ​നെ​ടു​ക്കാൻ നോക്കുന്ന ഈ മനുഷ്യർക്കു നിന്നെ വിട്ടു​കൊ​ടു​ക്കു​ക​യു​മില്ല.” 17  അപ്പോൾ യിരെമ്യ സിദെ​ക്കി​യ​യോ​ടു പറഞ്ഞു: “ഇസ്രാ​യേ​ലി​ന്റെ ദൈവം, സൈന്യ​ങ്ങ​ളു​ടെ ദൈവ​മായ യഹോവ പറയു​ന്നത്‌ ഇതാണ്‌: ‘ബാബി​ലോൺരാ​ജാ​വി​ന്റെ പ്രഭു​ക്ക​ന്മാർക്ക്‌ അങ്ങ്‌ കീഴടങ്ങിയാൽ* അങ്ങയുടെ ജീവൻ നഷ്ടപ്പെ​ടില്ല. ഈ നഗരം തീക്കി​ര​യാ​കു​ക​യു​മില്ല. അങ്ങും അങ്ങയുടെ വീട്ടു​കാ​രും രക്ഷപ്പെ​ടും.+ 18  പക്ഷേ അങ്ങ്‌ ബാബി​ലോൺരാ​ജാ​വി​ന്റെ പ്രഭു​ക്ക​ന്മാർക്കു കീഴട​ങ്ങു​ന്നി​ല്ലെ​ങ്കിൽ, ഈ നഗരത്തെ കൽദയ​രു​ടെ കൈയിൽ ഏൽപ്പി​ക്കും. അവർ അതു ചുട്ടു​ചാ​മ്പ​ലാ​ക്കും.+ അങ്ങ്‌ അവരുടെ കൈയിൽനി​ന്ന്‌ രക്ഷപ്പെ​ടു​ക​യു​മില്ല.’”+ 19  അപ്പോൾ സിദെ​ക്കിയ രാജാവ്‌ യിരെ​മ്യ​യോ​ടു പറഞ്ഞു: “കൽദയ​രു​ടെ പക്ഷം ചേർന്ന ജൂതന്മാ​രെ എനിക്കു പേടി​യാണ്‌. എന്നെ അവരുടെ കൈയിൽ കിട്ടി​യാൽ അവർ എന്നോട്‌ ഒട്ടും കരുണ കാണി​ക്കു​മെന്നു തോന്നു​ന്നില്ല.” 20  പക്ഷേ യിരെമ്യ പറഞ്ഞു: “അങ്ങ്‌ അവരുടെ കൈയിൽ അകപ്പെ​ടില്ല. ഞാൻ അങ്ങയോ​ടു പറയുന്ന യഹോ​വ​യു​ടെ വാക്കുകൾ ദയവു​ചെ​യ്‌ത്‌ അനുസ​രി​ച്ചാ​ലും. അപ്പോൾ അങ്ങയ്‌ക്കു നല്ലതു വരും; അങ്ങ്‌ ജീവ​നോ​ടി​രി​ക്കും. 21  എന്നാൽ അങ്ങ്‌ കീഴടങ്ങാൻ* കൂട്ടാ​ക്കു​ന്നി​ല്ലെ​ങ്കിൽ, യഹോവ എനിക്കു വെളി​പ്പെ​ടു​ത്തി​ത്ത​ന്നി​രി​ക്കു​ന്നത്‌ ഇതാണ്‌: 22  യഹൂദാരാജാവിന്റെ ഭവനത്തിൽ* ബാക്കി​യുള്ള എല്ലാ സ്‌ത്രീ​ക​ളെ​യും ബാബി​ലോൺരാ​ജാ​വി​ന്റെ പ്രഭു​ക്ക​ന്മാ​രു​ടെ അടു​ത്തേക്കു കൊണ്ടു​പോ​കും.+ അവർ ഇങ്ങനെ പറയും: ‘നീ ആശ്രയം വെച്ച പുരുഷന്മാരെല്ലാം* നിന്നെ വഞ്ചിച്ചി​രി​ക്കു​ന്നു; അവർ നിന്നെ തോൽപ്പി​ച്ചു​ക​ളഞ്ഞു.+ നിന്റെ കാലുകൾ ചെളി​യിൽ പൂണ്ടു​പോ​കാൻ അവർ ഇടയാ​ക്കി​യി​രി​ക്കു​ന്നു. ഇപ്പോൾ അവർ നിന്നെ വിട്ട്‌ പിൻവാ​ങ്ങി​യി​രി​ക്കു​ക​യാണ്‌.’ 23  അങ്ങയുടെ എല്ലാ ഭാര്യ​മാ​രെ​യും മക്കളെ​യും അവർ കൽദയ​രു​ടെ അടു​ത്തേക്കു കൊണ്ടു​പോ​കും. അവരുടെ കൈയിൽനി​ന്ന്‌ അങ്ങ്‌ രക്ഷപ്പെ​ടില്ല. ബാബി​ലോൺരാ​ജാവ്‌ അങ്ങയെ പിടി​ക്കും.+ അങ്ങ്‌ കാരണം ഈ നഗരത്തെ ചുട്ടു​ചാ​മ്പ​ലാ​ക്കും.”+ 24  സിദെക്കിയ അപ്പോൾ യിരെ​മ്യ​യോ​ടു പറഞ്ഞു: “ഇക്കാര്യ​ങ്ങൾ മറ്റാരും അറിയ​രുത്‌; അറിഞ്ഞാൽ നിന്റെ ജീവൻ അപകട​ത്തി​ലാ​കും. 25  ഞാൻ നിന്നോ​ടു സംസാ​രി​ച്ചെന്ന്‌ അറിഞ്ഞ്‌ പ്രഭു​ക്ക​ന്മാർ നിന്റെ അടുത്ത്‌ വന്ന്‌ ഇങ്ങനെ പറയു​ന്നെ​ന്നി​രി​ക്കട്ടെ: ‘നീ രാജാ​വി​നോ​ടു പറഞ്ഞത്‌ എന്താ​ണെന്നു ദയവു​ചെ​യ്‌ത്‌ ഞങ്ങളെ അറിയി​ക്കൂ. ഞങ്ങളിൽനി​ന്ന്‌ ഒന്നും ഒളിക്ക​രുത്‌. ഞങ്ങൾ നിന്നെ കൊല്ലില്ല.+ പറയൂ, എന്താണു രാജാവ്‌ പറഞ്ഞത്‌?’ 26  അപ്പോൾ നീ അവരോ​ടു പറയണം: ‘ഞാൻ യഹോ​നാ​ഥാ​ന്റെ ഭവനത്തിൽ കിടന്ന്‌ മരിക്കാ​തി​രി​ക്കാൻ, എന്നെ അങ്ങോട്ടു തിരി​ച്ച​യ​യ്‌ക്ക​രു​തെന്നു ഞാൻ രാജാ​വി​നോട്‌ അപേക്ഷി​ക്കു​ക​യാ​യി​രു​ന്നു.’”+ 27  കുറച്ച്‌ കഴിഞ്ഞ​പ്പോൾ പ്രഭു​ക്ക​ന്മാർ എല്ലാവ​രും​കൂ​ടെ യിരെ​മ്യ​യു​ടെ അടുത്ത്‌ വന്ന്‌ അദ്ദേഹത്തെ ചോദ്യം ചെയ്‌തു. രാജാവ്‌ കല്‌പി​ച്ച​തു​പോ​ലെ​യെ​ല്ലാം അദ്ദേഹം അവരോ​ടു പറഞ്ഞു. അതു​കൊണ്ട്‌ അവർ അവനോ​ടു കൂടു​ത​ലൊ​ന്നും പറഞ്ഞില്ല. കാരണം, ആരും അവരുടെ സംഭാ​ഷണം കേട്ടി​ട്ടി​ല്ലാ​യി​രു​ന്നു. 28  യരുശലേമിനെ പിടി​ച്ച​ട​ക്കിയ ദിവസം​വരെ യിരെമ്യ കാവൽക്കാ​രു​ടെ മുറ്റത്തു​തന്നെ കഴിഞ്ഞു.+ യരുശ​ലേ​മി​നെ പിടി​ച്ച​ട​ക്കുന്ന സമയത്തും യിരെമ്യ അവി​ടെ​ത്ത​ന്നെ​യാ​യി​രു​ന്നു.+

അടിക്കുറിപ്പുകള്‍

അക്ഷ. “കൽദയ​രു​ടെ അടു​ത്തേക്കു ചെല്ലു​ന്ന​വർക്ക്‌.”
അഥവാ “അവർ തങ്ങളുടെ ജീവനും​കൊ​ണ്ട്‌ രക്ഷപ്പെ​ടും.”
അക്ഷ. “കൈകൾ ദുർബ​ല​മാ​ക്കു​ക​യാ​ണ്‌.”
അഥവാ “ജലസം​ഭ​ര​ണി​യിൽ.” പദാവ​ലി​യിൽ “ജലസം​ഭ​രണി” കാണുക.
അഥവാ “കൊട്ടാ​രോ​ദ്യോ​ഗ​സ്ഥ​നായ.” പദാവലി കാണുക.
അക്ഷ. “പ്രഭു​ക്ക​ന്മാ​രു​ടെ അടു​ത്തേക്ക്‌ അങ്ങ്‌ ചെന്നാൽ.”
അക്ഷ. “ചെല്ലാൻ.”
അഥവാ “കൊട്ടാ​ര​ത്തിൽ.”
അക്ഷ. “നിന്റെ സമാധാ​ന​പു​രു​ഷ​ന്മാ​രെ​ല്ലാം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം