യിരെമ്യ 39:1-18

39  യഹൂദ​യി​ലെ സിദെ​ക്കിയ രാജാ​വി​ന്റെ വാഴ്‌ച​യു​ടെ ഒൻപതാം വർഷം പത്താം മാസം ബാബി​ലോൺരാ​ജാ​വായ നെബൂഖദ്‌നേസർ* അയാളു​ടെ മുഴുവൻ സൈന്യ​വു​മാ​യി യരുശ​ലേ​മി​നു നേരെ വന്ന്‌ അത്‌ ഉപരോ​ധി​ച്ചു.+ 2  സിദെക്കിയയുടെ ഭരണത്തി​ന്റെ 11-ാം വർഷം നാലാം മാസം ഒൻപതാം ദിവസം അവർ നഗരമ​തിൽ തകർത്ത്‌ അകത്ത്‌ കയറി.+ 3  ബാബിലോൺരാജാവിന്റെ പ്രഭു​ക്ക​ന്മാ​രായ നേർഗൽ-ശരേസർ സംഗർ, നെബോ-സർസെ​ഖീം റബ്‌സാ​രീസ്‌,* നേർഗൽ-ശരേസർ രബ്‌-മാഗ്‌* എന്നിവ​രും രാജാ​വി​ന്റെ മറ്റെല്ലാ പ്രഭു​ക്ക​ന്മാ​രും മധ്യകവാടത്തിൽ+ വന്ന്‌ അവിടെ ഇരുന്നു. 4  യഹൂദയിലെ സിദെ​ക്കിയ രാജാ​വും പടയാ​ളി​ക​ളൊ​ക്കെ​യും അവരെ കണ്ടപ്പോൾ അവി​ടെ​നിന്ന്‌ രാത്രി രാജാ​വി​ന്റെ തോട്ടം വഴി ഇരട്ടമ​തി​ലിന്‌ ഇടയിലെ കവാട​ത്തി​ലൂ​ടെ നഗരത്തി​നു പുറത്ത്‌ കടന്ന്‌ ഓടി​ര​ക്ഷ​പ്പെട്ടു.+ അവർ അരാബ​യ്‌ക്കുള്ള വഴിയേ ഓടി​പ്പോ​യി.+ 5  പക്ഷേ കൽദയ​സൈ​ന്യം അവരുടെ പിന്നാലെ ചെന്ന്‌ യരീഹൊ മരു​പ്ര​ദേ​ശ​ത്തു​വെച്ച്‌ സിദെ​ക്കി​യയെ പിടി​കൂ​ടി.+ അവർ അദ്ദേഹത്തെ ഹമാത്ത്‌+ ദേശത്തുള്ള രിബ്ലയിൽ+ ബാബി​ലോൺരാ​ജാ​വായ നെബൂഖദ്‌നേസറിന്റെ* അടുത്ത്‌ കൊണ്ടു​വന്നു. അവി​ടെ​വെച്ച്‌ രാജാവ്‌ അദ്ദേഹ​ത്തി​നു ശിക്ഷ വിധിച്ചു. 6  രിബ്ലയിൽവെച്ച്‌ ബാബി​ലോൺരാ​ജാവ്‌ സിദെ​ക്കി​യ​യു​ടെ പുത്ര​ന്മാ​രെ അദ്ദേഹ​ത്തി​ന്റെ കൺമു​ന്നിൽവെച്ച്‌ വെട്ടി​ക്കൊ​ന്നു. യഹൂദ​യി​ലെ എല്ലാ പ്രഭു​ക്ക​ന്മാ​രോ​ടും അദ്ദേഹം അങ്ങനെ​തന്നെ ചെയ്‌തു.+ 7  പിന്നെ അദ്ദേഹം സിദെ​ക്കി​യ​യു​ടെ കണ്ണു കുത്തി​പ്പൊ​ട്ടി​ച്ചു. അതിനു ശേഷം, അദ്ദേഹത്തെ ബാബി​ലോ​ണി​ലേക്കു കൊണ്ടു​പോ​കാൻ ചെമ്പു​കൊ​ണ്ടുള്ള കാൽവി​ലങ്ങ്‌ ഇട്ട്‌ ബന്ധിച്ചു.+ 8  അതു കഴിഞ്ഞ്‌ കൽദയർ രാജ​കൊ​ട്ടാ​ര​ത്തി​നും ജനത്തിന്റെ വീടു​കൾക്കും തീയിട്ടു.+ യരുശ​ലേ​മി​ന്റെ മതിൽ അവർ ഇടിച്ചു​നി​രത്തി.+ 9  കാവൽക്കാരുടെ മേധാ​വി​യായ നെബൂസരദാൻ+ നഗരത്തിൽ ബാക്കി​യു​ള്ള​വ​രെ​യും കൂറു​മാ​റി തന്റെ പക്ഷം ചേർന്ന​വ​രെ​യും മറ്റെല്ലാ​വ​രെ​യും ബാബി​ലോ​ണി​ലേക്കു ബന്ദിക​ളാ​യി പിടി​ച്ചു​കൊ​ണ്ടു​പോ​യി. 10  പക്ഷേ കാവൽക്കാ​രു​ടെ മേധാ​വി​യായ നെബൂ​സ​ര​ദാൻ ഒന്നിനും വകയി​ല്ലാത്ത ദരി​ദ്ര​രായ ചിലരെ യഹൂദാ​ദേ​ശത്ത്‌ വിട്ടു. പണിയെടുക്കാൻ* അദ്ദേഹം അവർക്ക്‌ അന്നു മുന്തി​രി​ത്തോ​ട്ട​ങ്ങ​ളും വയലു​ക​ളും കൊടു​ക്കു​ക​യും ചെയ്‌തു.+ 11  യിരെമ്യയുടെ കാര്യ​ത്തിൽ ബാബി​ലോ​ണി​ലെ നെബൂഖദ്‌നേസർ* രാജാവ്‌ കാവൽക്കാ​രു​ടെ മേധാ​വി​യായ നെബൂ​സ​ര​ദാന്‌ ഈ കല്‌പന കൊടു​ത്തു: 12  “യിരെ​മ്യ​യെ കൊണ്ടു​പോ​യി നന്നായി നോക്കി​ക്കൊ​ള്ളണം. അയാളെ ഉപദ്ര​വി​ക്ക​രുത്‌. അയാൾ എന്തു ചോദി​ച്ചാ​ലും അതു സാധി​ച്ചു​കൊ​ടു​ക്കണം.”+ 13  അങ്ങനെ, കാവൽക്കാ​രു​ടെ മേധാ​വി​യായ നെബൂ​സ​ര​ദാൻ, നെബൂ​ശ​സ്‌ബാൻ റബ്‌സാ​രീസ്‌,* നേർഗൽ-ശരേസർ രബ്‌-മാഗ്‌* എന്നിവ​രും ബാബി​ലോൺരാ​ജാ​വി​ന്റെ പ്രധാ​നോ​ദ്യോ​ഗ​സ്ഥ​ന്മാ​രെ​ല്ലാ​വ​രും 14  യിരെമ്യയെ കാവൽക്കാ​രു​ടെ മുറ്റത്തു​നിന്ന്‌ ആളയച്ച്‌ വരുത്തി.+ അദ്ദേഹത്തെ വീട്ടി​ലേക്കു കൊണ്ടു​പോ​കാൻ ശാഫാന്റെ+ മകനായ അഹീക്കാമിന്റെ+ മകൻ ഗദല്യയെ+ ഏൽപ്പിച്ചു. അങ്ങനെ യിരെമ്യ ജനത്തിന്റെ ഇടയിൽ കഴിഞ്ഞു. 15  കാവൽക്കാരുടെ മുറ്റത്ത്‌ തടവിൽ കഴിഞ്ഞ​പ്പോൾ,+ യിരെ​മ്യക്ക്‌ യഹോ​വ​യിൽനിന്ന്‌ ഈ സന്ദേശം കിട്ടി​യി​രു​ന്നു: 16  “ചെന്ന്‌ എത്യോ​പ്യ​ക്കാ​ര​നായ ഏബെദ്‌-മേലെക്കിനോട്‌+ ഇങ്ങനെ പറയുക: ‘ഇസ്രാ​യേ​ലി​ന്റെ ദൈവം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ, പറയു​ന്നത്‌ ഇതാണ്‌: “ഈ നഗരത്തി​ന്‌ എതി​രെ​യുള്ള എന്റെ സന്ദേശങ്ങൾ ഞാൻ ഇതാ, നിവർത്തി​ക്കു​ന്നു. നന്മയല്ല, ദുരന്ത​മാണ്‌ അവർക്ക്‌ ഉണ്ടാകുക. അതു സംഭവി​ക്കു​ന്നത്‌ അന്നു നീ സ്വന്തക​ണ്ണാൽ കാണും.”’ 17  “‘പക്ഷേ നിന്നെ ഞാൻ അന്നു രക്ഷിക്കും’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. ‘നീ പേടി​ക്കുന്ന പുരു​ഷ​ന്മാ​രു​ടെ കൈയിൽ നിന്നെ ഏൽപ്പി​ക്കില്ല.’ 18  “‘ഞാൻ നിശ്ചയ​മാ​യും നിന്നെ രക്ഷിക്കും. നീ വാളിന്‌ ഇരയാ​കില്ല. നീ എന്നിൽ ആശ്രയിച്ചതുകൊണ്ട്‌+ നിന്റെ ജീവൻ നിനക്കു കൊള്ള​മു​തൽപോ​ലെ കിട്ടും’*+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.”

അടിക്കുറിപ്പുകള്‍

അക്ഷ. “നെബൂ​ഖ​ദ്‌രേസർ.” ഇങ്ങനെ​യും എഴുതാ​റു​ണ്ട്‌.
എബ്രായപാഠമനുസരിച്ച്‌ ഈ പേരുകൾ ഇങ്ങനെ​യും തിരി​ക്കാം: “നേർഗൽ-ശരേസർ, സംഗർ-നെബോ, സർസെ​ഖീം, റബ്‌സാ​രീ​സ്‌.”
അഥവാ “മുഖ്യ​മാ​ന്ത്രി​കൻ (ജ്യോ​ത്സ്യൻ).”
അക്ഷ. “നെബൂ​ഖ​ദ്‌രേ​സ​റി​ന്റെ.” ഇങ്ങനെ​യും എഴുതാ​റു​ണ്ട്‌.
മറ്റൊരു സാധ്യത “നിർബ​ന്ധി​ത​സേ​വ​നങ്ങൾ ചെയ്യാൻ.”
അക്ഷ. “നെബൂ​ഖ​ദ്‌രേസർ.” ഇങ്ങനെ​യും എഴുതാ​റു​ണ്ട്‌.
അഥവാ “മുഖ്യ കൊട്ടാ​രോ​ദ്യോ​ഗസ്ഥൻ.”
അഥവാ “മുഖ്യ​മാ​ന്ത്രി​കൻ (ജ്യോ​ത്സ്യൻ).”
അഥവാ “നീ ജീവനും​കൊ​ണ്ട്‌ രക്ഷപ്പെ​ടും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം