യിരെമ്യ 42:1-22

42  പിന്നെ സൈന്യാ​ധി​പ​ന്മാ​രും കാരേ​ഹി​ന്റെ മകൻ യോഹാനാനും+ ഹോശ​യ്യ​യു​ടെ മകൻ യസന്യ​യും ചെറി​യ​വൻമു​തൽ വലിയ​വൻവരെ ജനം മുഴു​വ​നും 2  യിരെമ്യ പ്രവാ​ച​കന്റെ അടുത്ത്‌ വന്ന്‌ പറഞ്ഞു: “ഞങ്ങളുടെ അപേക്ഷ കേൾക്കണേ. ഞങ്ങൾക്കു​വേണ്ടി അങ്ങയുടെ ദൈവ​മായ യഹോ​വ​യോ​ടു പ്രാർഥി​ക്കണേ. ധാരാളം പേരു​ണ്ടാ​യി​രുന്ന ഞങ്ങളിൽ കുറച്ച്‌ പേരേ ഇപ്പോൾ ശേഷിച്ചിട്ടുള്ളൂ+ എന്ന്‌ അങ്ങ്‌ കാണു​ന്ന​ല്ലോ. ശേഷി​ച്ചി​രി​ക്കുന്ന ഈ ഞങ്ങൾക്കെ​ല്ലാ​വർക്കും​വേണ്ടി അങ്ങ്‌ പ്രാർഥി​ക്കണേ. 3  ഞങ്ങൾ പോകേണ്ട വഴിയും ഞങ്ങൾ ചെയ്യേണ്ട കാര്യ​ങ്ങ​ളും അങ്ങയുടെ ദൈവ​മായ യഹോവ ഞങ്ങൾക്കു പറഞ്ഞു​ത​രു​മാ​റാ​കട്ടെ.” 4  അപ്പോൾ യിരെമ്യ പ്രവാ​ചകൻ പറഞ്ഞു: “ശരി. നിങ്ങളു​ടെ അപേക്ഷ​യ​നു​സ​രിച്ച്‌ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യോ​ടു ഞാൻ പ്രാർഥി​ക്കാം. യഹോവ പറയുന്ന ഓരോ വാക്കും ഞാൻ നിങ്ങളെ അറിയി​ക്കും; ഒന്നും മറച്ചു​വെ​ക്കില്ല.” 5  അപ്പോൾ അവർ യിരെ​മ്യ​യോ​ടു പറഞ്ഞു: “അങ്ങയുടെ ദൈവ​മായ യഹോവ അങ്ങയി​ലൂ​ടെ ഞങ്ങളോ​ടു പറയുന്ന കാര്യ​ങ്ങ​ളെ​ല്ലാം ഞങ്ങൾ അങ്ങനെ​തന്നെ ചെയ്യാ​തി​രു​ന്നാൽ യഹോവ ഞങ്ങൾക്കെ​തി​രെ വിശ്വ​സ്‌ത​നും സത്യവാ​നും ആയ സാക്ഷി​യാ​യി​രി​ക്കട്ടെ. 6  ഞങ്ങൾ അങ്ങയെ നമ്മുടെ ദൈവ​മായ യഹോ​വ​യു​ടെ അടു​ത്തേക്ക്‌ അയയ്‌ക്കു​ന്നു. ദൈവ​ത്തി​ന്റെ വാക്കുകൾ, ഗുണമാ​യാ​ലും ദോഷ​മാ​യാ​ലും, ഞങ്ങൾ അനുസ​രി​ക്കും. ഞങ്ങൾ അങ്ങനെ ദൈവ​മായ യഹോ​വ​യു​ടെ വാക്കു കേട്ടനു​സ​രി​ക്കു​മ്പോൾ ഞങ്ങൾക്കു നല്ലതു വരും.” 7  പത്തു ദിവസം കഴിഞ്ഞ​പ്പോൾ യിരെ​മ്യക്ക്‌ യഹോ​വ​യിൽനിന്ന്‌ ഒരു സന്ദേശം കിട്ടി. 8  അപ്പോൾ യിരെമ്യ കാരേ​ഹി​ന്റെ മകൻ യോഹാ​നാ​നെ​യും അയാളു​ടെ​കൂ​ടെ​യു​ണ്ടാ​യി​രുന്ന എല്ലാ സൈന്യാ​ധി​പ​ന്മാ​രെ​യും ചെറി​യ​വൻമു​തൽ വലിയ​വൻവരെ മുഴുവൻ ജനത്തെ​യും വിളി​ച്ചു​വ​രു​ത്തി.+ 9  എന്നിട്ട്‌ അവരോ​ടു പറഞ്ഞു: “നിങ്ങളെ സഹായി​ക്ക​ണ​മെന്ന അപേക്ഷ​യു​മാ​യി നിങ്ങൾ എന്നെ ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോ​വ​യു​ടെ അടു​ത്തേക്ക്‌ അയച്ചി​രു​ന്ന​ല്ലോ. ഇപ്പോൾ ദൈവം പറയു​ന്നത്‌ ഇതാണ്‌: 10  ‘നിങ്ങൾ ഈ ദേശത്തു​തന്നെ താമസി​ക്കു​ക​യാ​ണെ​ങ്കിൽ ഞാൻ നിങ്ങളെ പണിതു​യർത്തും, ഇടിച്ചു​ക​ള​യില്ല. ഞാൻ നിങ്ങളെ നടും, പിഴു​തു​ക​ള​യില്ല. കാരണം, നിങ്ങൾക്കു വരുത്തിയ ദുരന്ത​ത്തെ​ക്കു​റിച്ച്‌ എനിക്കു ഖേദം* തോന്നും.+ 11  നിങ്ങൾ പേടി​ക്കുന്ന ബാബി​ലോൺരാ​ജാ​വി​നെ ഇനി പേടി​ക്കേണ്ടാ.’+ “‘അവനെ ഭയപ്പെ​ടേണ്ടാ’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. ‘നിങ്ങളെ രക്ഷിക്കാ​നും അവന്റെ കൈയിൽനി​ന്ന്‌ നിങ്ങളെ വിടു​വി​ക്കാ​നും ഞാൻ നിങ്ങളു​ടെ​കൂ​ടെ​യുണ്ട്‌. 12  ഞാൻ നിങ്ങ​ളോ​ടു കരുണ കാണി​ക്കും.+ അങ്ങനെ, അവനു നിങ്ങ​ളോ​ടു കരുണ തോന്നി​യിട്ട്‌ നിങ്ങളെ സ്വദേ​ശ​ത്തേക്കു മടക്കി അയയ്‌ക്കും. 13  “‘“ഇല്ല, ഞങ്ങൾ ഈ ദേശത്ത്‌ താമസി​ക്കില്ല” എന്നു നിങ്ങൾ പറയു​ന്നെ​ങ്കിൽ, നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ വാക്ക്‌ അനുസ​രി​ക്കാ​തെ 14  “ഞങ്ങൾ ഈജി​പ്‌തി​ലേക്കു പോകു​ക​യാണ്‌;+ അവി​ടെ​യാ​കു​മ്പോൾ ഞങ്ങൾക്കു യുദ്ധം കാണേ​ണ്ടി​വ​രില്ല, കൊമ്പു​വി​ളി​യു​ടെ ശബ്ദം കേൾക്കേ​ണ്ടി​വ​രില്ല, വിശപ്പു സഹി​ക്കേ​ണ്ടി​വ​രില്ല; അതു​കൊണ്ട്‌ അവി​ടെ​യാ​ണു ഞങ്ങൾ ജീവി​ക്കാൻപോ​കു​ന്നത്‌” എന്നു പറയു​ന്നെ​ങ്കിൽ, 15  യഹൂദാജനത്തിൽ ബാക്കി​യു​ള്ള​വരേ, യഹോ​വ​യു​ടെ സന്ദേശം കേൾക്കൂ. ഇസ്രാ​യേ​ലി​ന്റെ ദൈവം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ, പറയു​ന്നത്‌ ഇതാണ്‌: “ഈജി​പ്‌തി​ലേക്കു പോയി അവിടെ താമസിക്കാനാണു* നിങ്ങളു​ടെ തീരു​മാ​ന​മെ​ങ്കിൽ, 16  നിങ്ങൾ പേടി​ക്കുന്ന അതേ വാൾ ഈജി​പ്‌ത്‌ ദേശത്തു​വെച്ച്‌ നിങ്ങളെ പിടി​കൂ​ടും. നിങ്ങൾ പേടി​ക്കുന്ന ആ ക്ഷാമം നിങ്ങളു​ടെ പിന്നാലെ ഈജി​പ്‌തി​ലേക്കു വരും. അവി​ടെ​വെച്ച്‌ നിങ്ങൾ മരിക്കും.+ 17  ഈജിപ്‌തിൽ പോയി താമസി​ക്കാൻ നിശ്ചയി​ച്ചു​റച്ച എല്ലാ പുരു​ഷ​ന്മാ​രും വാളാ​ലും ക്ഷാമത്താ​ലും മാരക​മായ പകർച്ച​വ്യാ​ധി​യാ​ലും മരിക്കും. ഞാൻ അവരുടെ മേൽ വരുത്താൻപോ​കുന്ന ദുരന്ത​ത്തിൽനിന്ന്‌ ഒറ്റ ഒരാൾപ്പോ​ലും രക്ഷപ്പെ​ടില്ല. ആരും അതിജീ​വി​ക്കില്ല.”’ 18  “ഇസ്രാ​യേ​ലി​ന്റെ ദൈവം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ, പറയു​ന്നത്‌ ഇതാണ്‌: ‘യരുശ​ലേ​മിൽ താമസി​ച്ചി​രു​ന്ന​വ​രു​ടെ മേൽ ഞാൻ എന്റെ കോപ​വും ക്രോ​ധ​വും ചൊരി​ഞ്ഞ​തു​പോ​ലെ​തന്നെ,+ നിങ്ങൾ ഈജി​പ്‌തി​ലേക്കു പോയാൽ നിങ്ങളു​ടെ മേലും ഞാൻ എന്റെ ക്രോധം ചൊരി​യും. നിങ്ങൾ ഒരു ശാപവും ഭീതി​കാ​ര​ണ​വും പ്രാക്കും നിന്ദയും ആകും.+ പിന്നെ ഒരിക്ക​ലും നിങ്ങൾ ഈ സ്ഥലം കാണില്ല.’ 19  “യഹൂദാ​ജ​ന​ത്തിൽ ശേഷി​ക്കു​ന്ന​വരേ, യഹോവ നിങ്ങൾക്കു വിരോ​ധ​മാ​യി സംസാ​രി​ച്ചി​രി​ക്കു​ന്നു. ഈജി​പ്‌തി​ലേക്കു നിങ്ങൾ പോക​രുത്‌. 20  തെറ്റിനു വിലയാ​യി നിങ്ങൾക്കു സ്വന്തം ജീവൻ കൊടു​ക്കേ​ണ്ടി​വ​രു​മെന്നു ഞാൻ ഇതാ, ഇന്നു നിങ്ങൾക്കു മുന്നറി​യി​പ്പു തരുന്നു. ‘ഞങ്ങൾക്കു​വേണ്ടി യഹോ​വ​യോ​ടു പ്രാർഥി​ക്കണം; ഞങ്ങളുടെ ദൈവ​മായ യഹോവ പറയു​ന്ന​തെ​ല്ലാം ഞങ്ങളെ അറിയി​ക്കണം; ഞങ്ങൾ അതൊക്കെ അനുസ​രി​ച്ചു​കൊ​ള്ളാം’ എന്നു പറഞ്ഞ്‌ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ അടു​ത്തേക്കു നിങ്ങൾ എന്നെ അയച്ചി​രു​ന്ന​ല്ലോ.+ 21  ഞാൻ വന്ന്‌ അവയെ​ല്ലാം ഇന്നു നിങ്ങ​ളോ​ടു പറഞ്ഞു. എങ്കിലും നിങ്ങൾ നിങ്ങളു​ടെ ദൈവ​മായ യഹോ​വ​യു​ടെ വാക്ക്‌ അനുസ​രി​ക്കു​ക​യോ നിങ്ങളെ അറിയി​ക്കാൻ ദൈവം പറഞ്ഞ വാക്കു​കൾക്കു ചേർച്ച​യിൽ പ്രവർത്തി​ക്കു​ക​യോ ഇല്ല.+ 22  അതുകൊണ്ട്‌ നിങ്ങൾ ചെന്ന്‌ താമസി​ക്കാൻ ആഗ്രഹി​ക്കുന്ന ദേശത്തു​വെച്ച്‌ വാളാ​ലും ക്ഷാമത്താ​ലും മാരക​മായ പകർച്ച​വ്യാ​ധി​യാ​ലും നിങ്ങൾ മരിക്കു​മെന്ന്‌ ഇപ്പോൾത്തന്നെ അറിഞ്ഞു​കൊ​ള്ളുക.”+

അടിക്കുറിപ്പുകള്‍

അഥവാ “ദുഃഖം.”
അഥവാ “കുറച്ച്‌ കാലം അവിടെ താമസി​ക്കാ​നാ​ണ്‌.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം