യിരെമ്യ 44:1-30

44  ഈജി​പ്‌ത്‌ ദേശത്തെ മിഗ്‌ദോലിലും+ തഹ്‌പനേസിലും+ നോഫിലും*+ പത്രോ​സ്‌ ദേശത്തും+ താമസി​ക്കുന്ന എല്ലാ ജൂതന്മാ​രെ​യും അറിയി​ക്കാൻ യിരെ​മ്യക്ക്‌ ഈ സന്ദേശം കിട്ടി:+  “ഇസ്രാ​യേ​ലി​ന്റെ ദൈവം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ, പറയു​ന്നത്‌ ഇതാണ്‌: ‘യരുശ​ലേ​മി​ന്റെ മേലും എല്ലാ യഹൂദാ​ന​ഗ​ര​ങ്ങ​ളു​ടെ മേലും ഞാൻ വരുത്തിയ ദുരന്തം നിങ്ങൾ കണ്ടതല്ലേ?+ അവ ഇന്ന്‌ ആൾപ്പാർപ്പി​ല്ലാ​തെ നാശകൂ​മ്പാ​ര​മാ​യി കിടക്കു​ന്നു.+  നിങ്ങൾക്കോ നിങ്ങളു​ടെ പൂർവി​കർക്കോ അറിയില്ലായിരുന്ന+ അന്യ​ദൈ​വ​ങ്ങ​ളു​ടെ അടുത്ത്‌ പോയി ബലികൾ അർപ്പിക്കുകയും+ അവയെ സേവി​ക്കു​ക​യും ചെയ്‌ത്‌ അവർ എന്നെ കോപി​പ്പി​ച്ചു; ആ ദുഷ്‌ചെ​യ്‌തി​കൾ കാരണ​മാണ്‌ അവർക്ക്‌ ഇതു സംഭവി​ച്ചത്‌.  എന്റെ ദാസന്മാ​രായ എല്ലാ പ്രവാ​ച​ക​ന്മാ​രെ​യും ഞാൻ നിങ്ങളു​ടെ അടു​ത്തേക്ക്‌ അയച്ചു​കൊ​ണ്ടി​രു​ന്നു. “ഞാൻ വെറു​ക്കുന്ന ഈ വൃത്തി​കേടു ദയവായി ചെയ്യരു​ത്‌”+ എന്നു പറയാൻ ഞാൻ വീണ്ടുംവീണ്ടും* അവരെ അയച്ചു.  പക്ഷേ നിങ്ങൾ ശ്രദ്ധി​ക്കു​ക​യോ ചെവി ചായി​ക്കു​ക​യോ ചെയ്‌തില്ല. ദുഷ്‌ചെ​യ്‌തി​ക​ളിൽനിന്ന്‌ പിന്തി​രി​യാൻ മനസ്സു​കാ​ണി​ക്കാ​തെ അവർ അന്യ​ദൈ​വ​ങ്ങൾക്കു ബലി അർപ്പി​ച്ചു​കൊ​ണ്ടി​രു​ന്നു.+  അതുകൊണ്ട്‌ ഞാൻ എന്റെ കോപ​വും ക്രോ​ധ​വും ചൊരി​ഞ്ഞു; അത്‌ യഹൂദാ​ന​ഗ​ര​ങ്ങ​ളി​ലും യരുശ​ലേം​തെ​രു​വു​ക​ളി​ലും ആളിപ്പ​ടർന്നു. അങ്ങനെ അവ ഇന്നത്തേ​തു​പോ​ലെ ഒരു നാശകൂ​മ്പാ​ര​വും പാഴി​ട​വും ആയിത്തീർന്നു.’+  “ഇപ്പോൾ സൈന്യ​ങ്ങ​ളു​ടെ ദൈവം, ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ, പറയുന്നു: ‘നിങ്ങൾ നിങ്ങൾക്കു​തന്നെ ഒരു വലിയ ദുരന്തം വരുത്തി​വെ​ക്കു​ന്നത്‌ എന്തിനാ​ണ്‌? യഹൂദ​യിൽ ആരും ബാക്കി​വ​രാത്ത രീതി​യിൽ പുരു​ഷ​ന്മാ​രും സ്‌ത്രീ​ക​ളും കുട്ടി​ക​ളും പിഞ്ചു​കു​ഞ്ഞു​ങ്ങ​ളും സഹിതം നിങ്ങൾ ഒന്നാകെ നശിച്ചു​പോ​കി​ല്ലേ?  നിങ്ങൾ താമസ​മാ​ക്കാൻ ചെന്നി​രി​ക്കുന്ന ഈജി​പ്‌ത്‌ ദേശത്തു​വെച്ച്‌ അന്യ​ദൈ​വ​ങ്ങൾക്കു ബലി അർപ്പി​ച്ചു​കൊണ്ട്‌ നിങ്ങളു​ടെ പ്രവൃ​ത്തി​ക​ളാൽ എന്തിന്‌ എന്നെ കോപി​പ്പി​ക്കണം? നിങ്ങൾ നശിക്കും. ഭൂമി​യി​ലെ എല്ലാ ജനതക​ളു​ടെ​യും ഇടയിൽ നിങ്ങൾ ശാപത്തി​നും നിന്ദയ്‌ക്കും പാത്ര​മാ​കും.+  യഹൂദാദേശത്തും യരുശ​ലേം​തെ​രു​വു​ക​ളി​ലും നിങ്ങളു​ടെ പൂർവി​ക​രും യഹൂദാ​രാ​ജാ​ക്ക​ന്മാ​രും അവരുടെ ഭാര്യമാരും+ നിങ്ങളും നിങ്ങളു​ടെ ഭാര്യമാരും+ ചെയ്‌തു​കൂ​ട്ടിയ ദുഷ്ടത​യൊ​ക്കെ നിങ്ങൾ മറന്നു​പോ​യോ?+ 10  ഈ ദിവസം​വരെ നിങ്ങൾ താഴ്‌മ കാണി​ച്ചി​ട്ടില്ല. നിങ്ങൾക്ക്‌ ഒട്ടും പേടി​യില്ല.+ നിങ്ങൾക്കും നിങ്ങളു​ടെ പൂർവി​കർക്കും ഞാൻ നൽകിയ നിയമ​ങ്ങ​ളും ചട്ടങ്ങളും അനുസ​രിച്ച്‌ നിങ്ങൾ നടന്നി​ട്ടു​മില്ല.’+ 11  “അതു​കൊണ്ട്‌ ഇസ്രാ​യേ​ലി​ന്റെ ദൈവം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ, പറയു​ന്നത്‌ ഇതാണ്‌: ‘യഹൂദയെ മുഴുവൻ നശിപ്പി​ക്കാൻവേണ്ടി ഞാൻ ഇതാ, നിങ്ങൾക്ക്‌ ഒരു ദുരന്തം വരുത്താൻ തീരു​മാ​നി​ച്ചു​റ​ച്ചി​രി​ക്കു​ന്നു. 12  ഈജിപ്‌ത്‌ ദേശ​ത്തേക്കു പോയി അവിടെ താമസി​ക്കാൻ തീരു​മാ​നിച്ച യഹൂദാ​ജ​ന​ത്തി​ലെ ബാക്കി​യു​ള്ള​വരെ ഞാൻ പിടി​കൂ​ടും. ഈജി​പ്‌ത്‌ ദേശത്തു​വെച്ച്‌ അവരെ​ല്ലാം ചത്തൊ​ടു​ങ്ങും.+ അവർ വാളാൽ വീഴും, ക്ഷാമത്താൽ നശിച്ചു​പോ​കും. ചെറി​യ​വൻമു​തൽ വലിയ​വൻവരെ എല്ലാവ​രും വാളാ​ലും ക്ഷാമത്താ​ലും മരിക്കും. അവർ ഒരു ശാപവും ഭീതി​കാ​ര​ണ​വും പ്രാക്കും നിന്ദയും ആകും.+ 13  യരുശലേമിനെ ശിക്ഷി​ച്ച​തു​പോ​ലെ​തന്നെ ഈജി​പ്‌ത്‌ ദേശത്ത്‌ താമസി​ക്കു​ന്ന​വ​രെ​യും ഞാൻ വാളും ക്ഷാമവും മാരക​മായ പകർച്ച​വ്യാ​ധി​യും കൊണ്ട്‌ ശിക്ഷി​ക്കും.+ 14  ഈജിപ്‌ത്‌ ദേശത്ത്‌ താമസി​ക്കാൻ പോയ യഹൂദാ​ജ​ന​ത്തിൽ ബാക്കി​യു​ള്ളവർ അതിജീ​വി​ക്കില്ല; അവർ രക്ഷപ്പെട്ട്‌ യഹൂദാ​ദേ​ശ​ത്തേക്കു മടങ്ങി​വ​രില്ല. തിരി​ച്ചു​വന്ന്‌ അവിടെ താമസി​ക്കാൻ അവരുടെ മനസ്സു കൊതി​ക്കും. പക്ഷേ അതു നടക്കില്ല; കുറച്ച്‌ പേർ മാത്രമേ രക്ഷപ്പെട്ട്‌ മടങ്ങി​വരൂ.’” 15  ഭാര്യമാർ അന്യ​ദൈ​വ​ങ്ങൾക്കു ബലി അർപ്പി​ക്കു​ന്നു​ണ്ടെന്ന കാര്യം അറിയാ​മാ​യി​രുന്ന എല്ലാ പുരു​ഷ​ന്മാ​രും വലിയ കൂട്ടമാ​യി അവിടെ നിന്നി​രുന്ന ഭാര്യ​മാ​രും ഈജി​പ്‌ത്‌ ദേശത്തെ+ പത്രോസിൽ+ താമസി​ച്ചി​രുന്ന സർവജ​ന​വും അപ്പോൾ യിരെ​മ്യ​യോ​ടു പറഞ്ഞു: 16  “യഹോ​വ​യു​ടെ നാമത്തിൽ നീ ഞങ്ങളോ​ടു പറഞ്ഞ കാര്യ​ങ്ങ​ളൊ​ന്നും ശ്രദ്ധി​ക്കാൻ ഞങ്ങളെ കിട്ടില്ല. 17  പകരം, ഞങ്ങൾ സ്വന്തം വായാൽ പറഞ്ഞി​ട്ടുള്ള കാര്യ​ങ്ങ​ളാ​ണു ചെയ്യാൻപോ​കു​ന്നത്‌. ഒന്നു​പോ​ലും വിടാതെ അതെല്ലാം ഞങ്ങൾ ചെയ്‌തി​രി​ക്കും. യഹൂദാ​ന​ഗ​ര​ങ്ങ​ളി​ലും യരുശ​ലേം​തെ​രു​വു​ക​ളി​ലും വെച്ച്‌ ഞങ്ങളും ഞങ്ങളുടെ പൂർവി​ക​രും ഞങ്ങളുടെ രാജാ​ക്ക​ന്മാ​രും പ്രഭു​ക്ക​ന്മാ​രും ചെയ്‌ത​തു​പോ​ലെ​തന്നെ ഞങ്ങൾ ആകാശരാജ്ഞിക്കു* ബലിക​ളും പാനീ​യ​യാ​ഗ​ങ്ങ​ളും അർപ്പി​ക്കും.+ കാരണം, അത്‌ അർപ്പിച്ച കാല​ത്തെ​ല്ലാം ഞങ്ങൾക്കു വേണ്ടു​വോ​ളം ആഹാര​മു​ണ്ടാ​യി​രു​ന്നു. ഞങ്ങൾക്ക്‌ ഒന്നിനും കുറവി​ല്ലാ​യി​രു​ന്നു. ഒരു ആപത്തും ഞങ്ങൾക്ക്‌ ഉണ്ടായില്ല. 18  പക്ഷേ ആകാശ​രാ​ജ്ഞി​ക്കു ബലിക​ളും പാനീ​യ​യാ​ഗ​ങ്ങ​ളും അർപ്പി​ക്കു​ന്നതു നിറു​ത്തിയ സമയം​മു​തൽ ഞങ്ങൾ ഒന്നുമി​ല്ലാ​ത്ത​വ​രാ​യി. വാളാ​ലും ക്ഷാമത്താ​ലും ഞങ്ങൾ നശിച്ചു.” 19  സ്‌ത്രീകൾ ഇങ്ങനെ​യും പറഞ്ഞു: “ഞങ്ങൾ ആകാശ​രാ​ജ്ഞി​ക്കു ബലിക​ളും പാനീ​യ​യാ​ഗ​ങ്ങ​ളും അർപ്പി​ച്ചി​രുന്ന കാലത്ത്‌ ബലിക്കു​വേണ്ടി ആ ദേവി​യു​ടെ രൂപത്തി​ലുള്ള അടകൾ ഉണ്ടാക്കി​യ​തും ദേവിക്കു പാനീ​യ​യാ​ഗം അർപ്പി​ച്ച​തും ഞങ്ങളുടെ ഭർത്താ​ക്ക​ന്മാ​രു​ടെ സമ്മത​ത്തോ​ടെ​ത​ന്നെ​യല്ലേ?” 20  അപ്പോൾ യിരെമ്യ സർവജ​ന​ത്തോ​ടും, അതായത്‌ പുരു​ഷ​ന്മാ​രോ​ടും അവരുടെ ഭാര്യ​മാ​രോ​ടും തന്നോടു സംസാ​രി​ച്ചു​കൊ​ണ്ടി​രുന്ന എല്ലാ ജനത്തോ​ടും, ഇങ്ങനെ പറഞ്ഞു: 21  “നിങ്ങളും നിങ്ങളു​ടെ പൂർവി​ക​രും നിങ്ങളു​ടെ രാജാ​ക്ക​ന്മാ​രും പ്രഭു​ക്ക​ന്മാ​രും ദേശത്തെ ജനവും യഹൂദാ​ന​ഗ​ര​ങ്ങ​ളി​ലും യരുശ​ലേം​തെ​രു​വു​ക​ളി​ലും അർപ്പിച്ച ആ ബലികളുണ്ടല്ലോ+—യഹോവ അവ ഓർത്തു. അവ ദൈവ​ത്തി​ന്റെ മനസ്സിലേക്കു* വന്നു. 22  ഒടുവിൽ യഹോ​വ​യ്‌ക്കു നിങ്ങളു​ടെ ദുഷ്‌പ്ര​വൃ​ത്തി​ക​ളും നിങ്ങൾ ചെയ്‌തു​കൂ​ട്ടിയ വൃത്തി​കേ​ടു​ക​ളും സഹിക്ക​വ​യ്യാ​താ​യി. അങ്ങനെ നിങ്ങളു​ടെ ദേശം ഇന്നത്തേ​തു​പോ​ലെ ആൾപ്പാർപ്പി​ല്ലാ​തെ നശിച്ചു​കി​ട​ക്കുന്ന ഒരിട​മാ​യി​ത്തീർന്നു, പേടി​പ്പെ​ടു​ത്തു​ന്ന​തും ശപിക്ക​പ്പെ​ട്ട​തും ആയ ഒരിടം.+ 23  നിങ്ങൾ ഈ ബലികൾ അർപ്പി​ച്ച​തു​കൊ​ണ്ടും യഹോ​വ​യു​ടെ വാക്കു കേട്ടനു​സ​രി​ക്കാ​തെ, ദൈവ​ത്തി​ന്റെ നിയമ​ങ്ങ​ളും ചട്ടങ്ങളും ഓർമി​പ്പി​ക്ക​ലു​ക​ളും പാലി​ക്കാ​തെ, യഹോ​വ​യോ​ടു പാപം ചെയ്‌ത​തു​കൊ​ണ്ടും ആണ്‌ നിങ്ങളു​ടെ മേൽ ദുരന്തം വന്നത്‌; ഇന്നും നിങ്ങളു​ടെ അവസ്ഥയ്‌ക്കു മാറ്റ​മൊ​ന്നു​മി​ല്ല​ല്ലോ.”+ 24  യിരെമ്യ സർവജ​ന​ത്തോ​ടും എല്ലാ സ്‌ത്രീ​ക​ളോ​ടും ഇങ്ങനെ​യും പറഞ്ഞു: “ഈജി​പ്‌ത്‌ ദേശത്തുള്ള യഹൂദാ​ജ​നമേ, യഹോ​വ​യു​ടെ സന്ദേശം കേൾക്കൂ. 25  ഇസ്രായേലിന്റെ ദൈവം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ, പറയു​ന്നത്‌ ഇതാണ്‌: ‘നിങ്ങളും നിങ്ങളു​ടെ ഭാര്യ​മാ​രും സ്വന്തം വായ്‌കൊ​ണ്ട്‌ പറഞ്ഞതു സ്വന്തം കൈയാൽ ചെയ്‌തി​രി​ക്കു​ന്നു. “ആകാശ​രാ​ജ്ഞി​ക്കു ബലിക​ളും പാനീ​യ​യാ​ഗ​ങ്ങ​ളും അർപ്പി​ക്കു​മെന്നു നേർന്ന നേർച്ച ഞങ്ങൾ തീർച്ച​യാ​യും നിറ​വേ​റ്റും”+ എന്നു നിങ്ങൾ പറഞ്ഞി​രു​ന്ന​ല്ലോ. സ്‌ത്രീ​കളേ, നിങ്ങൾ എന്തായാ​ലും നിങ്ങളു​ടെ നേർച്ച നിവർത്തി​ക്കും, നേർന്ന​തെ​ല്ലാം നിറ​വേ​റ്റും.’ 26  “അതു​കൊണ്ട്‌, ഈജി​പ്‌ത്‌ ദേശത്ത്‌ താമസി​ക്കുന്ന യഹൂദാ​ജ​നമേ, യഹോ​വ​യു​ടെ സന്ദേശം കേൾക്കൂ: ‘“ഞാൻ ഇതാ, മഹനീ​യ​മായ എന്റെ സ്വന്തം നാമത്തിൽ സത്യം ചെയ്യു​ക​യാണ്‌” എന്ന്‌ യഹോവ പറയുന്നു. “ഈജി​പ്‌ത്‌ ദേശത്ത്‌ താമസി​ക്കുന്ന യഹൂദാ​ജ​ന​ത്തിൽ ആരും,+ ‘പരമാ​ധി​കാ​രി​യായ യഹോ​വ​യാ​ണെ’ എന്നു പറഞ്ഞ്‌ മേലാൽ എന്റെ നാമത്തിൽ ആണയി​ടില്ല.+ 27  എന്റെ കണ്ണ്‌ അവരുടെ മേൽ ഉണ്ട്‌. അതു പക്ഷേ അവർക്കു നന്മ ചെയ്യാനല്ല, ദുരന്തം വരുത്താ​നാണ്‌.+ ഈജി​പ്‌ത്‌ ദേശത്തുള്ള എല്ലാ യഹൂദാ​പു​രു​ഷ​ന്മാ​രും നിർമൂ​ല​മാ​കു​ന്ന​തു​വരെ വാളും ക്ഷാമവും അവരെ വേട്ടയാ​ടും.+ 28  ചുരുക്കം ചിലർ മാത്രമേ വാളിൽനി​ന്ന്‌ രക്ഷപ്പെട്ട്‌ ഈജി​പ്‌തിൽനിന്ന്‌ യഹൂദാ​ദേ​ശ​ത്തേക്കു മടങ്ങു​ക​യു​ള്ളൂ.+ ഞാൻ പറഞ്ഞതു​പോ​ലെ​യാ​ണോ അവർ പറഞ്ഞതു​പോ​ലെ​യാ​ണോ കാര്യങ്ങൾ നടന്ന​തെന്ന്‌ ഈജി​പ്‌തിൽ താമസി​ക്കാൻ വന്ന യഹൂദാ​ജ​ന​ത്തിൽ ബാക്കി​യു​ള്ള​വർക്കെ​ല്ലാം അപ്പോൾ മനസ്സി​ലാ​കും!”’” 29  “‘ഈ സ്ഥലത്തു​വെച്ച്‌ ഞാൻ നിങ്ങളെ ശിക്ഷി​ക്കും എന്നതിനു ഞാൻ ഇതാ, നിങ്ങൾക്ക്‌ ഒരു അടയാളം തരുന്നു’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. ‘അങ്ങനെ, നിങ്ങൾക്കെ​തി​രെ ദുരന്തം വരുത്തു​മെ​ന്നുള്ള എന്റെ സന്ദേശങ്ങൾ അതു​പോ​ലെ​തന്നെ സംഭവി​ക്കു​മെന്നു നിങ്ങൾ അറിയും. 30  യഹോവ പറയു​ന്നത്‌ ഇതാണ്‌: “ഞാൻ യഹൂദ​യി​ലെ സിദെ​ക്കിയ രാജാ​വി​നെ അവന്റെ ശത്രു​വും അവന്റെ ജീവ​നെ​ടു​ക്കാൻ നോക്കി​യ​വ​നും ആയ ബാബി​ലോ​ണി​ലെ നെബൂഖദ്‌നേസർ* രാജാ​വി​ന്റെ കൈയിൽ ഏൽപ്പി​ച്ചി​ല്ലേ? അതു​പോ​ലെ​തന്നെ ഈജി​പ്‌തി​ലെ രാജാ​വായ ഹൊഫ്ര എന്ന ഫറവോ​നെ​യും ഞാൻ ഇതാ, അവന്റെ ശത്രു​ക്ക​ളു​ടെ​യും അവന്റെ ജീവ​നെ​ടു​ക്കാൻ നോക്കു​ന്ന​വ​രു​ടെ​യും കൈയിൽ ഏൽപ്പി​ക്കു​ന്നു.”’”+

അടിക്കുറിപ്പുകള്‍

അഥവാ “മെംഫി​സി​ലും.”
അക്ഷ. “അതിരാ​വി​ലെ എഴു​ന്നേറ്റ്‌.”
വിശ്വാസത്യാഗികളായ ഇസ്രാ​യേ​ല്യർ ആരാധി​ച്ചി​രുന്ന ഒരു ദേവി​യു​ടെ സ്ഥാന​പ്പേര്‌. സാധ്യ​ത​യ​നു​സ​രി​ച്ച്‌, പ്രത്യു​ത്‌പാ​ദ​ന​ത്തി​ന്റെ​യും ഫലപു​ഷ്ടി​യു​ടെ​യും ഒരു ദേവി.
അക്ഷ. “ഹൃദയ​ത്തി​ലേക്ക്‌.”
അക്ഷ. “നെബൂ​ഖ​ദ്‌രേസർ.” ഇങ്ങനെ​യും എഴുതാ​റു​ണ്ട്‌.

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം