യിരെമ്യ 45:1-5

45  യഹൂദാ​രാ​ജാ​വായ യോശി​യ​യു​ടെ മകൻ യഹോ​യാ​ക്കീ​മി​ന്റെ വാഴ്‌ച​യു​ടെ നാലാം വർഷം+ യിരെമ്യ പ്രവാ​ചകൻ പറഞ്ഞുകൊടുത്തതനുസരിച്ച്‌+ നേരി​യ​യു​ടെ മകൻ ബാരൂക്ക്‌+ ഈ സന്ദേശങ്ങൾ ഒരു പുസ്‌ത​ക​ത്തിൽ എഴുതി. ആ സമയത്ത്‌ യിരെമ്യ ബാരൂ​ക്കി​നോ​ടു പറഞ്ഞു:  “ബാരൂക്കേ, ഇസ്രാ​യേ​ലി​ന്റെ ദൈവ​മായ യഹോവ നിന്നെ​ക്കു​റിച്ച്‌ പറയു​ന്നത്‌ ഇതാണ്‌:  ‘നീ ഇങ്ങനെ പറഞ്ഞില്ലേ: “എന്റെ കാര്യം കഷ്ടം! യഹോവ എന്റെ വേദന​യോ​ടു ദുഃഖ​വും​കൂ​ടെ കൂട്ടി​യി​രി​ക്കു​ന്നു. ഞരങ്ങി​ഞ​രങ്ങി ഞാൻ തളർന്നു. എനിക്കു വിശ്ര​മി​ക്കാൻ എങ്ങും ഒരിടം കിട്ടി​യില്ല.”’  “നീ അവനോ​ടു പറയണം: ‘യഹോവ പറയു​ന്നത്‌ ഇതാണ്‌: “ഇതാ! ഞാൻ പണിതു​യർത്തി​യതു ഞാൻതന്നെ തകർത്തു​ക​ള​യു​ന്നു. ഞാൻ നട്ടതു ഞാൻതന്നെ പറിച്ചു​ക​ള​യു​ന്നു. ദേശ​ത്തോ​ടു മുഴുവൻ ഞാൻ ഇങ്ങനെ ചെയ്യും.+  പക്ഷേ നീ വലിയ​വ​ലിയ കാര്യങ്ങൾ തേടി അവയ്‌ക്കു പുറകേ പോകു​ന്നു.* ഇനി അങ്ങനെ ചെയ്യരു​ത്‌.’” “‘കാരണം, ഞാൻ മുഴുവൻ ജനത്തി​ന്റെ​യും മേൽ ദുരന്തം വരുത്താൻപോ​കു​ക​യാണ്‌’+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. ‘പക്ഷേ നീ എവിടെ പോയാ​ലും ഞാൻ നിനക്കു നിന്റെ ജീവൻ കൊള്ള​മു​തൽപോ​ലെ തരും.’”*+

അടിക്കുറിപ്പുകള്‍

അഥവാ “കാര്യങ്ങൾ പ്രതീ​ക്ഷി​ക്കു​ന്നു.”
അഥവാ “ജീവനും​കൊ​ണ്ട്‌ രക്ഷപ്പെ​ടാൻ ഞാൻ നിനക്കു വഴി ഒരുക്കും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം