യിരെമ്യ 49:1-39

49  അമ്മോന്യരെക്കുറിച്ച്‌+ യഹോവ പറയുന്നു: “ഇസ്രാ​യേ​ലിന്‌ ആൺമക്ക​ളി​ല്ലേ? അവന്‌ അനന്തരാ​വ​കാ​ശി​ക​ളി​ല്ലേ? പിന്നെ എന്താണു മൽക്കാം+ ഗാദിന്റെ ദേശം കൈവ​ശ​പ്പെ​ടു​ത്തി​യത്‌?+ അവന്റെ ആരാധകർ ഇസ്രാ​യേൽന​ഗ​ര​ങ്ങ​ളിൽ താമസി​ക്കു​ന്നത്‌ എന്താണ്‌?”   “‘അതു​കൊണ്ട്‌ അമ്മോന്യരുടെ+ രബ്ബയ്‌ക്കെതിരെ+ ഞാൻയുദ്ധഭേരി* മുഴക്കുന്ന കാലം ഇതാ, വരുന്നു’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. ‘അപ്പോൾ, അവൾ ഉപേക്ഷി​ക്ക​പ്പെ​ടും, നാശാ​വ​ശി​ഷ്ട​ങ്ങ​ളു​ടെ കൂമ്പാ​ര​മാ​കും.അവളുടെ ആശ്രിതപട്ടണങ്ങൾക്കു* തീയി​ടും.’ ‘തന്നെ കുടി​യൊ​ഴി​പ്പി​ച്ച​വ​രു​ടെ ദേശം ഇസ്രാ​യേൽ കൈവ​ശ​പ്പെ​ടു​ത്തും’+ എന്ന്‌ യഹോവ പറയുന്നു.   ‘ഹെശ്‌ബോ​നേ, വിലപി​ക്കൂ! ഹായി നശിച്ച​ല്ലോ! രബ്ബയുടെ ആശ്രി​ത​പ​ട്ട​ണ​ങ്ങളേ, നിലവി​ളി​ക്കൂ! വിലാ​പ​വ​സ്‌ത്രം ധരിക്കൂ! വിലപി​ച്ചു​കൊണ്ട്‌ കൽത്തൊഴുത്തുകളുടെ* ഇടയി​ലൂ​ടെ അലയൂ.കാരണം, മൽക്കാ​മി​നെ ബന്ദിയാ​യി പിടി​ച്ചു​കൊ​ണ്ടു​പോ​കും.ഒപ്പം അവന്റെ പുരോ​ഹി​ത​ന്മാ​രും പ്രഭു​ക്ക​ന്മാ​രും ഉണ്ടാകും.+   “എന്റെ നേരെ ആരു വരാനാ​ണ്‌” എന്നു പറഞ്ഞ്‌സ്വന്തം സമ്പത്തിൽ ആശ്രയം വെക്കുന്നഅവിശ്വ​സ്‌ത​യാ​യ പുത്രി​യേ, നിന്റെ താഴ്‌വ​ര​ക​ളെ​ക്കു​റി​ച്ചുംഫലപുഷ്ടിയുള്ള* സമതല​ത്തെ​ക്കു​റി​ച്ചും നീ വീമ്പി​ള​ക്കു​ന്നത്‌ എന്താണ്‌?’”   “‘ചുറ്റു​മുള്ള എല്ലാവ​രിൽനി​ന്നുംഞാൻ ഇതാ, നിന്റെ നേർക്കു കൊടും​ഭീ​തി അയയ്‌ക്കു​ന്നു’ എന്നു പരമാ​ധി​കാ​രി​യും സൈന്യ​ങ്ങ​ളു​ടെ കർത്താ​വും ആയ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. ‘നിന്നെ നാലു​പാ​ടും ചിതറി​ക്കും.ജീവനും​കൊണ്ട്‌ ഓടു​ന്ന​വരെ ഒന്നിച്ചു​കൂ​ട്ടാൻ ആരുമു​ണ്ടാ​കില്ല.’”   “‘പക്ഷേ പിന്നീട്‌ അമ്മോ​ന്യ​ബ​ന്ദി​കളെ ഞാൻ ഒന്നിച്ചു​കൂ​ട്ടും’ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.”  ഏദോമിനെക്കുറിച്ച്‌ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: “തേമാനേ, നിന്റെ ജ്ഞാനം എവി​ടെ​പ്പോ​യി?+ വകതി​രി​വു​ള്ള​വ​രു​ടെ സദുപ​ദേശം നിലച്ചു​പോ​യോ? അവരുടെ ജ്ഞാനം അഴുകി​പ്പോ​യോ?   ജീവനുംകൊണ്ട്‌ ഓടൂ! പിന്തി​രി​യൂ! ദേദാൻനി​വാ​സി​കളേ,+ ചെന്ന്‌ ഗർത്തങ്ങ​ളിൽ താമസി​ക്കൂ! കാരണം, ഏശാവി​ന്റെ നേർക്കു തിരി​യാ​നുള്ള കാലം വരു​മ്പോൾഞാൻ അവനു ദുരന്തം വരുത്തും.   മുന്തിരിപ്പഴം ശേഖരി​ക്കു​ന്നവർ നിന്റെ അടുത്ത്‌ വന്നാൽകാലാ പെറുക്കാനായി* അവർ എന്തെങ്കി​ലും ബാക്കി വെക്കില്ലേ? രാത്രി​യിൽ കള്ളന്മാർ വന്നാൽതങ്ങൾക്കു വേണ്ടതല്ലേ അവർ എടുക്കൂ! അത്രയും നാശമല്ലേ അവർ വരുത്തൂ?+ 10  പക്ഷേ ഞാൻ ഏശാവി​ന്റേ​തെ​ല്ലാം ഉരിഞ്ഞു​ക​ളഞ്ഞ്‌ അവനെ നഗ്നനാ​ക്കും. ഒളിച്ചി​രി​ക്കാൻ കഴിയാ​തി​രി​ക്കേ​ണ്ട​തിന്‌അവന്റെ ഒളിയി​ട​ങ്ങ​ളു​ടെ മറ ഞാൻ നീക്കും. അവന്റെ കുട്ടി​ക​ളെ​യും സഹോ​ദ​ര​ങ്ങ​ളെ​യും അയൽക്കാ​രെ​യും എല്ലാം കൊല്ലും.+അവൻ ഒരു ഓർമ മാത്ര​മാ​കും.+ 11  നിന്റെ അനാഥരായ* കുട്ടി​കളെ വിട്ടേക്കൂ.ഞാൻ അവരുടെ ജീവൻ കാത്തു​കൊ​ള്ളാം.നിന്റെ വിധവ​മാർ എന്നിൽ ആശ്രയ​മർപ്പി​ക്കും.” 12  യഹോവ പറയുന്നു: “ശിക്ഷയു​ടെ പാനപാ​ത്ര​ത്തിൽനിന്ന്‌ കുടി​ക്കാൻ വിധി​ക്ക​പ്പെ​ടാ​ത്ത​വർക്കു​പോ​ലും അതിൽനി​ന്ന്‌ കുടി​ക്കേ​ണ്ടി​വ​ന്നെ​ങ്കിൽ നിന്നെ ഞാൻ വെറുതേ വിടു​മോ? ഒരു കാരണ​വ​ശാ​ലും നിന്നെ ശിക്ഷി​ക്കാ​തെ വിടില്ല. നീ അതു കുടിച്ചേ മതിയാ​കൂ.”+ 13  “കാരണം, ബൊസ്ര പേടി​പ്പെ​ടു​ത്തുന്ന ഒരിടവും+ ഒരു നിന്ദയും നാശവും ശാപവും ആകു​മെ​ന്നും അവളുടെ നഗരങ്ങ​ളെ​ല്ലാം എന്നും ഒരു നാശകൂ​മ്പാ​ര​മാ​യി കിടക്കു​മെ​ന്നും ഞാൻ എന്നെ​ക്കൊ​ണ്ടു​തന്നെ സത്യം ചെയ്‌തി​രി​ക്കു​ന്നു” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.+ 14  യഹോവയിൽനിന്ന്‌ ഞാൻ ഒരു വാർത്ത കേട്ടി​രി​ക്കു​ന്നു.ജനതകൾക്കി​ട​യി​ലേക്ക്‌ ഒരു സന്ദേശ​വാ​ഹ​കനെ അയച്ചി​രി​ക്കു​ന്നു. അയാൾ പറയുന്നു: “ഒന്നിച്ചു​കൂ​ടി അവൾക്കെ​തി​രെ വരൂ.യുദ്ധത്തിന്‌ ഒരുങ്ങി​ക്കൊ​ള്ളൂ.”+ 15  “ഇതാ! ഞാൻ നിന്നെ ജനതകൾക്കി​ട​യിൽ നിസ്സാ​ര​യാ​ക്കി​യി​രി​ക്കു​ന്നു;ആളുക​ളു​ടെ കണ്ണിൽ നീ നിന്ദി​ത​യാ​യി​രി​ക്കു​ന്നു.+ 16  വൻപാറയിലെ സങ്കേത​ങ്ങ​ളിൽ വസിക്കു​ന്ന​വളേ,ഏറ്റവും ഉയരമുള്ള കുന്നിൽ താമസി​ക്കു​ന്ന​വളേ,നീ വിതച്ച ഭീതി​യുംനിന്റെ ഹൃദയ​ത്തി​ലെ ധാർഷ്ട്യ​വും നിന്നെ വഞ്ചിച്ചി​രി​ക്കു​ന്നു. നീ കഴുക​നെ​പ്പോ​ലെ ഉയരങ്ങ​ളിൽ കൂടു കൂട്ടി​യാ​ലുംനിന്നെ ഞാൻ താഴെ ഇറക്കും” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 17  “ഏദോം പേടി​പ്പെ​ടു​ത്തുന്ന ഒരിട​മാ​കും.+ അതുവഴി കടന്നു​പോ​കുന്ന എല്ലാവ​രും പേടിച്ച്‌ കണ്ണു മിഴി​ക്കും, അവൾക്കു വന്ന എല്ലാ ദുരന്ത​ങ്ങ​ളെ​യും​പ്രതി അവർ അതിശ​യ​ത്തോ​ടെ തല കുലു​ക്കും.* 18  നശിപ്പിക്കപ്പെട്ട സൊ​ദോ​മി​ന്റെ​യും ഗൊ​മോ​റ​യു​ടെ​യും അവയുടെ അയൽപ്പ​ട്ട​ണ​ങ്ങ​ളു​ടെ​യും കാര്യ​ത്തിൽ സംഭവി​ച്ച​തു​പോ​ലെ അവി​ടെ​യും സംഭവി​ക്കും”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. “ആരും അവിടെ താമസി​ക്കില്ല. ഒരു മനുഷ്യ​നും അവിടെ സ്ഥിരതാ​മ​സ​മാ​ക്കില്ല.+ 19  “യോർദാ​നു സമീപത്തെ ഇടതൂർന്ന കുറ്റി​ക്കാ​ടു​ക​ളിൽനി​ന്നുള്ള സിംഹത്തെപ്പോലെ+ ഒരാൾ സുരക്ഷി​ത​മായ മേച്ചിൽപ്പു​റ​ങ്ങ​ളി​ലേക്കു കയറി​വ​രും. പക്ഷേ ഞൊടി​യി​ട​യിൽ ഞാൻ അവനെ അവളുടെ അടുത്തു​നിന്ന്‌ ഓടി​ച്ചു​ക​ള​യും. എന്നിട്ട്‌, ഞാൻ തിര​ഞ്ഞെ​ടുത്ത ഒരാളെ അവളുടെ മേൽ നിയമി​ക്കും. കാരണം, എന്നെ​പ്പോ​ലെ മറ്റാരു​മി​ല്ല​ല്ലോ. എന്നെ വെല്ലു​വി​ളി​ക്കാൻ ആർക്കു കഴിയും? ഏത്‌ ഇടയന്‌ എന്റെ മുന്നിൽ നിൽക്കാ​നാ​കും?+ 20  അതുകൊണ്ട്‌ പുരു​ഷ​ന്മാ​രേ, ഏദോ​മിന്‌ എതിരെ യഹോവ തീരുമാനിച്ചതും* തേമാനിൽ+ താമസി​ക്കു​ന്ന​വർക്കെ​തി​രെ ആസൂ​ത്രണം ചെയ്‌ത​തും എന്തെന്നു കേൾക്കൂ: ആട്ടിൻപ​റ്റ​ത്തി​ലെ കുഞ്ഞു​ങ്ങളെ ഉറപ്പാ​യും വലിച്ചി​ഴ​യ്‌ക്കും. അവർ കാരണം അവരുടെ താമസ​സ്ഥ​ലങ്ങൾ അവൻ ശൂന്യ​മാ​ക്കും.+ 21  അവരുടെ വീഴ്‌ച​യു​ടെ ശബ്ദത്തിൽ ഭൂമി പ്രകമ്പ​നം​കൊ​ണ്ടു. അതാ, ഒരു നിലവി​ളി ഉയരുന്നു! ആ ശബ്ദം ദൂരെ ചെങ്കടൽ വരെ കേട്ടു.+ 22  ഉയർന്നുപൊങ്ങിയിട്ട്‌ ഇരയെ റാഞ്ചാൻ പറന്നി​റ​ങ്ങുന്ന ഒരു കഴുകനെപ്പോലെ+അവൻ ബൊസ്രയുടെ+ മേൽ ചിറകു വിരി​ക്കും. അന്ന്‌ ഏദോ​മി​ലെ വീര​യോ​ദ്ധാ​ക്ക​ളു​ടെ ഹൃദയംപ്രസവ​വേ​ദന അനുഭ​വി​ക്കുന്ന സ്‌ത്രീ​യു​ടെ ഹൃദയം​പോ​ലെ​യാ​കും.” 23  ഇനി, ദമസ്‌കൊ​സി​നെ​ക്കു​റിച്ച്‌:+ “ഹമാത്തും+ അർപ്പാ​ദുംദുർവാർത്ത കേട്ട്‌ നാണം​കെ​ട്ടു​പോ​യി​രി​ക്കു​ന്നു. അവർ പേടിച്ച്‌ ഉരുകു​ന്നു. കടൽ ഇളകി​മ​റി​യു​ന്നു; അതിനെ ശാന്തമാ​ക്കാ​നാ​കു​ന്നില്ല. 24  ദമസ്‌കൊസിന്റെ ധൈര്യം ചോർന്നു​പോ​യി​രി​ക്കു​ന്നു. അവൾ പിന്തി​രിഞ്ഞ്‌ ഓടാൻ നോക്കു​ന്നു; പക്ഷേ പരി​ഭ്രമം അവളെ കീഴട​ക്കി​യി​രി​ക്കു​ന്നു. അവൾ പ്രസവി​ക്കാ​റായ ഒരു സ്‌ത്രീ​യെ​പ്പോ​ലെ​യാണ്‌;വേദന​യും നോവും അവളെ പിടി​കൂ​ടി​യി​രി​ക്കു​ന്നു. 25  ആ മഹനീ​യ​ന​ഗരം, ആഹ്ലാദ​ത്തി​ന്റെ പട്ടണം,ഉപേക്ഷി​ക്ക​പ്പെ​ടാ​ത്തത്‌ എന്താണ്‌? 26  അവളുടെ യുവാക്കൾ അവളുടെ പൊതുസ്ഥലങ്ങളിൽ* വീഴു​മ​ല്ലോ.പടയാ​ളി​ക​ളെ​ല്ലാം അന്നു നശിക്കും” എന്നു സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 27  “ഞാൻ ദമസ്‌കൊ​സി​ന്റെ മതിലി​നു തീയി​ടും.അതു ബൻ-ഹദദിന്റെ ഉറപ്പുള്ള ഗോപു​ര​ങ്ങളെ ചുട്ടു​ചാ​മ്പ​ലാ​ക്കും.”+ 28  ബാബിലോണിലെ നെബൂഖദ്‌നേസർ* രാജാവ്‌ നശിപ്പിച്ച കേദാ​രി​നെ​യും ഹാസോർരാ​ജ്യ​ങ്ങ​ളെ​യും കുറിച്ച്‌ യഹോവ പറയു​ന്നത്‌ ഇതാണ്‌: “എഴു​ന്നേറ്റ്‌ കേദാ​രി​ലേക്കു പോകൂ!+കിഴക്കി​ന്റെ മക്കളെ സംഹരി​ക്കൂ! 29  അവരുടെ കൂടാ​ര​ങ്ങ​ളെ​യും ആട്ടിൻപ​റ്റ​ങ്ങ​ളെ​യും അവർ അപഹരി​ക്കും.അവരുടെ കൂടാ​ര​ത്തു​ണി​ക​ളും എല്ലാ സാധന​ങ്ങ​ളും അവർ കൊണ്ടു​പോ​കും. അവരുടെ ഒട്ടകങ്ങളെ പിടി​ച്ചു​കൊ​ണ്ടു​പോ​കും.‘എങ്ങും ഭീതി!’ എന്ന്‌ അവർ അവരോ​ടു വിളി​ച്ചു​പ​റ​യും.” 30  “ജീവനും​കൊണ്ട്‌ ദൂരേക്ക്‌ ഓടൂ! ഹാസോർനി​വാ​സി​കളേ, ഗർത്തങ്ങ​ളിൽ ചെന്ന്‌ താമസി​ക്കൂ!” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. “കാരണം, ബാബി​ലോ​ണി​ലെ നെബൂ​ഖ​ദ്‌നേസർ രാജാവ്‌ നിങ്ങൾക്കെ​തി​രെ കരുക്കൾ നീക്കി​യി​രി​ക്കു​ന്നു.നിങ്ങൾക്കു വിരോ​ധ​മാ​യി അയാൾ ഒരു പദ്ധതി​യി​ട്ടി​ട്ടുണ്ട്‌.” 31  “എഴു​ന്നേൽക്കൂ! സമാധാ​ന​ത്തോ​ടെ, സുരക്ഷി​ത​രാ​യി താമസി​ക്കുന്ന,ജനതയു​ടെ നേർക്കു ചെല്ലൂ!” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. “അവർക്കു കതകു​ക​ളും പൂട്ടു​ക​ളും ഇല്ല; ആരുമാ​യും സമ്പർക്ക​മി​ല്ലാ​തെ അവർ ഒറ്റയ്‌ക്കു കഴിയു​ന്നു. 32  അവരുടെ ഒട്ടകങ്ങളെ കൊള്ള​യ​ടിച്ച്‌ കൊണ്ടു​പോ​കും;അവരുടെ സമൃദ്ധ​മായ മൃഗസ​മ്പത്ത്‌ അപഹരി​ക്കും. ചെന്നി​യി​ലെ മുടി മുറിച്ച അവരെഞാൻ നാനാദിക്കിലേക്കും* ചിതറി​ക്കും.+നാനാ​വ​ശ​ത്തു​നി​ന്നും ഞാൻ അവർക്കു ദുരന്തം വരുത്തും” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 33  “ഹാസോർ കുറു​ന​രി​ക​ളു​ടെ താവള​മാ​കും.അത്‌ എന്നും ഒരു പാഴ്‌ക്കൂ​മ്പാ​ര​മാ​യി കിടക്കും. ആരും അവിടെ താമസി​ക്കില്ല.ഒരു മനുഷ്യ​നും അവിടെ സ്ഥിരതാ​മ​സ​മാ​ക്കില്ല.” 34  യഹൂദയിലെ സിദെ​ക്കിയ രാജാവ്‌+ ഭരണം തുടങ്ങിയ സമയത്ത്‌ ഏലാമിനെക്കുറിച്ച്‌+ യിരെമ്യ പ്രവാ​ച​കന്‌ യഹോ​വ​യിൽനിന്ന്‌ കിട്ടിയ സന്ദേശം: 35  “സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ പറയുന്നു: ‘ഞാൻ ഇതാ, ഏലാമി​ന്റെ വില്ല്‌ ഒടിച്ചു​ക​ള​യു​ന്നു;+ അതാണ​ല്ലോ അവരുടെ കരുത്ത്‌.* 36  ആകാശത്തിന്റെ നാല്‌ അറുതി​ക​ളിൽനിന്ന്‌ ഞാൻ ഏലാമി​ന്റെ നേരെ നാലു കാറ്റ്‌ അടിപ്പി​ക്കും. ഈ കാറ്റു​ക​ളു​ടെ ദിശയിൽ ഞാൻ അവരെ ചിതറി​ക്കും. ഏലാമിൽനി​ന്ന്‌ ചിതറി​ക്ക​പ്പെ​ട്ടവർ ചെന്നെ​ത്താത്ത ഒരു ജനതയു​മു​ണ്ടാ​യി​രി​ക്കില്ല.’” 37  “ഞാൻ ഏലാമ്യ​രെ അവരുടെ ശത്രു​ക്ക​ളു​ടെ​യും അവരുടെ ജീവ​നെ​ടു​ക്കാൻ നോക്കു​ന്ന​വ​രു​ടെ​യും മുന്നിൽ ഭ്രമി​പ്പി​ക്കും. ഞാൻ അവരുടെ മേൽ ദുരന്തം വരുത്തും, എന്റെ ഉഗ്ര​കോ​പം ചൊരി​യും” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. “ഞാൻ ഒരു വാൾ അയയ്‌ക്കും; അത്‌ അവരുടെ പിന്നാലെ ചെന്ന്‌ അവരെ നിശ്ശേഷം നശിപ്പി​ക്കും.” 38  “ഞാൻ ഏലാമിൽ എന്റെ സിംഹാ​സനം സ്ഥാപി​ക്കും.+ ഞാൻ അവരുടെ രാജാ​വി​നെ​യും പ്രഭു​ക്ക​ന്മാ​രെ​യും കൊന്നു​ക​ള​യും” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 39  “പക്ഷേ ഏലാമിൽനി​ന്ന്‌ ബന്ദിക​ളാ​യി കൊണ്ടു​പോ​യ​വരെ അവസാ​ന​നാ​ളു​ക​ളിൽ ഞാൻ കൂട്ടി​ച്ചേർക്കും” എന്നും യഹോവ പ്രഖ്യാ​പി​ക്കു​ന്നു.

അടിക്കുറിപ്പുകള്‍

മറ്റൊരു സാധ്യത “പോർവി​ളി.”
അഥവാ “ചുറ്റു​മുള്ള പട്ടണങ്ങൾക്ക്‌.”
അഥവാ “ആട്ടിൻകൂ​ടു​ക​ളു​ടെ.”
അക്ഷ. “ഒഴുകുന്ന.”
പദാവലി കാണുക.
അഥവാ “പിതാ​വി​ല്ലാത്ത.”
അക്ഷ. “അവർ ചൂളമ​ടി​ക്കും.”
അഥവാ “തയ്യാറാ​ക്കിയ പദ്ധതി​യും.”
അഥവാ “പൊതു​ച​ത്വ​ര​ങ്ങ​ളിൽ.”
അക്ഷ. “നെബൂ​ഖ​ദ്‌രേസർ.” ഇങ്ങനെ​യും എഴുതാ​റു​ണ്ട്‌.
അക്ഷ. “എല്ലാ കാറ്റി​ലേ​ക്കും.” അതായത്‌, കാറ്റ്‌ അടിക്കുന്ന എല്ലാ ദിശയി​ലേ​ക്കും.
അക്ഷ. “കരുത്തി​ന്റെ ആരംഭം.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം