യിരെമ്യ 50:1-46

50  ബാബി​ലോ​ണി​നെ​ക്കു​റി​ച്ച്‌,+ കൽദയ​രു​ടെ ദേശ​ത്തെ​ക്കു​റിച്ച്‌, യിരെമ്യ പ്രവാ​ച​ക​നി​ലൂ​ടെ യഹോവ പറഞ്ഞത്‌:  2  “ജനതക​ളു​ടെ ഇടയിൽ അതു പ്രസി​ദ്ധ​മാ​ക്കൂ! അതു ഘോഷി​ക്കൂ! കൊടി* ഉയർത്തൂ! അതു പ്രസി​ദ്ധ​മാ​ക്കൂ! ഒന്നും ഒളിക്ക​രുത്‌! ഇങ്ങനെ പറയണം: ‘ബാബി​ലോ​ണി​നെ പിടി​ച്ച​ട​ക്കി​യി​രി​ക്കു​ന്നു.+ ബേൽ നാണം​കെ​ട്ടി​രി​ക്കു​ന്നു.+ മേരോ​ദാക്ക്‌ പരി​ഭ്രാ​ന്തി​യി​ലാണ്‌. അവളുടെ ബിംബങ്ങൾ നാണം​കെ​ട്ടു​പോ​യി. അവളുടെ മ്ലേച്ഛവിഗ്രഹങ്ങൾ* സംഭ്ര​മി​ച്ചു​പോ​യി.’  3  കാരണം, വടക്കു​നിന്ന്‌ ഒരു ജനത അവൾക്കു നേരെ വന്നിട്ടു​ണ്ട്‌.+ അത്‌ അവളുടെ ദേശം പേടി​പ്പെ​ടു​ത്തുന്ന ഒരിട​മാ​ക്കു​ക​യാണ്‌.ആരും അവിടെ താമസി​ക്കു​ന്നില്ല. മനുഷ്യ​നും മൃഗവും അവിടം വിട്ട്‌ദൂരേക്ക്‌ ഓടി​ക്ക​ളഞ്ഞു.” 4  യഹോവ പ്രഖ്യാ​പി​ക്കു​ന്നു: “അക്കാലത്ത്‌ ഇസ്രാ​യേൽ ജനവും യഹൂദാ​ജ​ന​വും ഒരുമി​ച്ച്‌ വരും.+ കരഞ്ഞു​കൊണ്ട്‌ അവർ വരും.+ അവർ ഒന്നിച്ച്‌ അവരുടെ ദൈവ​മായ യഹോ​വയെ അന്വേ​ഷി​ക്കും.+ 5  അവർ സീയോ​നി​ലേക്കു മുഖം തിരിച്ച്‌ അവി​ടേ​ക്കുള്ള വഴി ചോദി​ക്കും.+ അവർ പറയും: ‘വരൂ! ഒരിക്ക​ലും വിസ്‌മ​രി​ക്ക​പ്പെ​ടാത്ത നിത്യ​മായ ഒരു ഉടമ്പടി​യാൽ നമുക്ക്‌ യഹോ​വ​യോ​ടു ചേരാം.’+ 6  കാണാതെപോയ ആട്ടിൻപ​റ്റ​മാണ്‌ എന്റെ ജനം.+ അവയുടെ ഇടയന്മാർത​ന്നെ​യാണ്‌ അവയെ വഴി​തെ​റ്റി​ച്ചത്‌.+ അവർ അവയെ മലകളി​ലേക്കു കൊണ്ടു​പോ​യി മലകളി​ലും കുന്നു​ക​ളി​ലും അലഞ്ഞു​തി​രി​യാൻ വിട്ടു. അവ തങ്ങളുടെ വിശ്ര​മ​സ്ഥലം മറന്നു. 7  കണ്ടവർ കണ്ടവർ അവയെ തിന്നു​ക​ളഞ്ഞു.+ അവരുടെ ശത്രുക്കൾ പറഞ്ഞു: ‘നമ്മൾ കുറ്റക്കാ​രല്ല. കാരണം അവർ യഹോ​വ​യോട്‌, നീതി​യു​ടെ വാസസ്ഥ​ല​വും അവരുടെ പൂർവി​ക​രു​ടെ പ്രത്യാ​ശ​യും ആയ യഹോ​വ​യോട്‌, പാപം ചെയ്‌തി​രി​ക്കു​ന്നു.’”  8  “ബാബി​ലോൺ വിട്ട്‌ ഓടി​യ​കലൂ!കൽദയ​ദേ​ശ​ത്തു​നിന്ന്‌ പുറത്ത്‌ കടക്കൂ!+ആട്ടിൻപ​റ്റ​ത്തി​ന്റെ മുന്നിൽ നടക്കുന്ന ആടുക​ളെ​പ്പോ​ലെ​യാ​കൂ!  9  കാരണം ഞാൻ ഇതാ, വടക്കുള്ള ദേശത്തു​നിന്ന്‌ വൻജന​ത​ക​ളു​ടെ ഒരു സമൂഹത്തെഎഴു​ന്നേൽപ്പിച്ച്‌ ബാബി​ലോ​ണിന്‌ എതിരെ അയയ്‌ക്കു​ന്നു.+ അവർ അവൾക്കെ​തി​രെ യുദ്ധത്തി​ന്‌ അണിനി​ര​ക്കും.അവർ അവളെ പിടി​ച്ച​ട​ക്കും. അവരുടെ അമ്പുകൾ യുദ്ധവീ​ര​ന്മാ​രു​ടേ​തു​പോ​ലെ​യാണ്‌.അവ കുരു​ന്നു​ക​ളു​ടെ ജീവ​നെ​ടു​ക്കും.+ലക്ഷ്യം കാണാതെ അവ മടങ്ങില്ല. 10  കൽദയദേശത്തെ കൊള്ള​യ​ടി​ക്കും.+ അവളെ കൊള്ള​യ​ടി​ക്കു​ന്ന​വർക്കെ​ല്ലാം മതിയാ​കു​വോ​ളം കിട്ടും”+ എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 11  “കാരണം, എന്റെ അവകാശം കൊള്ളയടിച്ചപ്പോൾ+നിങ്ങൾ സന്തോ​ഷം​കൊണ്ട്‌ തുള്ളി​ച്ചാ​ടി​യി​ല്ലേ?+ പുൽത്ത​കി​ടി​യിൽ മാന്തി രസിക്കുന്ന പശുക്കി​ടാ​വി​നെ​പ്പോ​ലാ​യി​രു​ന്നി​ല്ലേ നിങ്ങൾ?വിത്തു​കു​തി​ര​യെ​പ്പോ​ലെ നിങ്ങൾ ചിനച്ച്‌ ശബ്ദമു​ണ്ടാ​ക്കി​യി​ല്ലേ? 12  നിങ്ങളുടെ അമ്മ അപമാ​നി​ത​യാ​യി.+ നിങ്ങളെ പ്രസവി​ച്ചവൾ നിരാ​ശ​യി​ലാ​യി​രി​ക്കു​ന്നു. ഇതാ, അവൾ ജനതക​ളിൽ ഏറ്റവും നിസ്സാ​ര​യാ​യി;അവൾ ഒരു വരണ്ട നിലവും മരുഭൂ​മി​യും ആയി മാറി.+ 13  യഹോവയുടെ ഉഗ്ര​കോ​പം കാരണം അവിടെ ജനവാ​സ​മു​ണ്ടാ​കില്ല.+അവൾ ഒരു പാഴ്‌നി​ല​മാ​യി കിടക്കും.+ ബാബി​ലോ​ണിന്‌ അടുത്തു​കൂ​ടെ കടന്നു​പോ​കുന്ന എല്ലാവ​രും പേടിച്ച്‌ കണ്ണുമി​ഴി​ക്കും, അവൾക്കു വന്ന എല്ലാ ദുരന്ത​ങ്ങ​ളെ​യും​പ്രതി അവർ അതിശ​യ​ത്തോ​ടെ തല കുലു​ക്കും.*+ 14  വില്ലു വളച്ച്‌ കെട്ടുന്ന* എല്ലാവ​രും വരൂ!വന്ന്‌ നാനാ​വ​ശ​ത്തു​നി​ന്നും ബാബി​ലോ​ണിന്‌ എതിരെ അണിനി​രക്കൂ! മുഴുവൻ അമ്പുക​ളും അവളുടെ നേർക്കു തൊടു​ത്തു​വി​ടൂ! ഒന്നു​പോ​ലും ബാക്കി വെക്കരു​ത്‌.+കാരണം, യഹോ​വ​യോ​ടാണ്‌ അവൾ പാപം ചെയ്‌തി​രി​ക്കു​ന്നത്‌.+ 15  നാനാവശത്തുനിന്നും അവൾക്കെ​തി​രെ പോർവി​ളി മുഴക്കൂ! അവൾ കീഴട​ങ്ങി​യി​രി​ക്കു​ന്നു.* അവളുടെ തൂണുകൾ വീണല്ലോ, മതിലു​കൾ തകർന്ന​ടി​ഞ്ഞ​ല്ലോ.+കാരണം, ഇത്‌ യഹോ​വ​യു​ടെ പ്രതി​കാ​ര​മാണ്‌.+ അവളോ​ടു പകരം വീട്ടൂ! അവൾ ചെയ്‌ത​തു​പോ​ലെ​തന്നെ അവളോ​ടും ചെയ്യൂ!+ 16  വിതയ്‌ക്കുന്നവനെ ബാബി​ലോ​ണിൽനിന്ന്‌ ഛേദി​ച്ചു​ക​ളയൂ!കൊയ്‌ത്ത​രി​വാൾ പിടി​ക്കു​ന്ന​വനെ അവി​ടെ​നിന്ന്‌ നീക്കി​ക്ക​ളയൂ!+ ക്രൂര​മാ​യ വാൾ കാരണം ഓരോ​രു​ത്ത​രും സ്വജന​ത്തി​ന്റെ അടു​ത്തേക്കു മടങ്ങും;അവർ സ്വന്തം ദേശ​ത്തേക്ക്‌ ഓടി​പ്പോ​കും.+ 17  “ചിതറി​പ്പോയ ആടുക​ളാണ്‌ ഇസ്രാ​യേൽ ജനം.+ സിംഹങ്ങൾ അവരെ ചിതറി​ച്ചു​ക​ളഞ്ഞു.+ ആദ്യം അസീറി​യ​യി​ലെ രാജാവ്‌ അവരെ ആർത്തി​യോ​ടെ തിന്നു.+ പിന്നെ ബാബി​ലോ​ണി​ലെ നെബൂഖദ്‌നേസർ* രാജാവ്‌ അവരുടെ അസ്ഥികൾ കാർന്ന്‌ തിന്നു.+ 18  അതുകൊണ്ട്‌, ഇസ്രാ​യേ​ലി​ന്റെ ദൈവം, സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ, പറയുന്നു: ‘അസീറി​യ​യി​ലെ രാജാ​വി​നോ​ടു ചെയ്‌തതുപോലെതന്നെ+ ഞാൻ ഇതാ, ബാബി​ലോൺരാ​ജാ​വി​നോ​ടും അവന്റെ ദേശ​ത്തോ​ടും ചെയ്യാൻപോ​കു​ന്നു. 19  ഞാൻ ഇസ്രാ​യേ​ലി​നെ അവന്റെ മേച്ചിൽപ്പു​റ​ത്തേക്കു തിരികെ കൊണ്ടു​വ​രും.+ അവൻ കർമേ​ലി​ലും ബാശാ​നി​ലും മേഞ്ഞു​ന​ട​ക്കും.+ എഫ്രയീമിലെയും+ ഗിലെയാദിലെയും+ മലകളിൽ മേഞ്ഞ്‌ അവൻ തൃപ്‌ത​നാ​കും.’” 20  യഹോവ പ്രഖ്യാ​പി​ക്കു​ന്നു: “അക്കാലത്ത്‌ഇസ്രാ​യേ​ലി​ന്റെ കുറ്റം അന്വേ​ഷി​ക്കും.പക്ഷേ ഒന്നും കണ്ടുകി​ട്ടില്ല.യഹൂദ​യു​ടെ പാപങ്ങ​ളും കണ്ടെത്താ​നാ​കില്ല.കാരണം, ഞാൻ അവശേ​ഷി​പ്പി​ച്ച​വ​രോ​ടു ഞാൻ ക്ഷമിച്ചി​രി​ക്കും.”+ 21  “മെറാ​ഥ​യീം ദേശത്തി​ന്‌ എതിരെ ചെല്ലൂ! പെക്കോ​ദു​നി​വാ​സി​കൾക്കെ​തി​രെ നീങ്ങൂ!+ അവരെ കൂട്ട​ക്കൊല ചെയ്‌ത്‌ നിശ്ശേഷം നശിപ്പി​ക്കൂ!” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. “ഞാൻ കല്‌പി​ച്ച​തെ​ല്ലാം ചെയ്യൂ! 22  ദേശത്ത്‌ യുദ്ധാ​രവം കേൾക്കു​ന്നു.ഒരു മഹാവി​പത്ത്‌! 23  ഭയങ്കരം! ഭൂമിയെ മുഴുവൻ തകർക്കുന്ന കൂടം* തകർന്ന്‌ തരിപ്പ​ണ​മാ​യ​ല്ലോ!+ ജനതക​ളു​ടെ ഇടയിൽ ബാബി​ലോൺ പേടി​പ്പെ​ടു​ത്തുന്ന ഒരിട​മാ​യ​ല്ലോ!+ 24  ബാബിലോണേ, ഞാൻ നിനക്ക്‌ ഒരു കെണി വെച്ചു. നീ അതിൽ വീണു.നീ അത്‌ അറിഞ്ഞില്ല. നിന്നെ കണ്ടുപി​ടി​ച്ചു; നിന്നെ പിടി​കൂ​ടി.+യഹോ​വ​യോ​ടാ​ണ​ല്ലോ നീ എതിർത്തു​നി​ന്നത്‌. 25  യഹോവ തന്റെ ആയുധ​പ്പുര തുറന്ന്‌ക്രോ​ധ​ത്തി​ന്റെ ആയുധങ്ങൾ പുറ​ത്തെ​ടു​ക്കു​ന്നു.+ കൽദയ​ദേ​ശത്ത്‌ പരമാ​ധി​കാ​രി​യും സൈന്യ​ങ്ങ​ളു​ടെ കർത്താ​വും ആയ യഹോ​വ​യ്‌ക്ക്‌ഒരു കാര്യം ചെയ്‌തു​തീർക്കാ​നു​ണ്ട​ല്ലോ. 26  ദൂരദേശങ്ങളിൽനിന്ന്‌ അവളുടെ നേരെ വരൂ!+ അവളുടെ പത്തായ​പ്പു​രകൾ തുറക്കൂ!+ അവളെ ധാന്യ​ക്കൂ​മ്പാ​രം​പോ​ലെ കൂട്ടൂ! അവളെ നിശ്ശേഷം നശിപ്പി​ക്കൂ!+ അവൾക്ക്‌ ആരുമി​ല്ലാ​താ​കട്ടെ. 27  അവളുടെ കാളക്കു​ട്ടി​കളെ കൂട്ട​ത്തോ​ടെ കൊ​ന്നൊ​ടു​ക്കൂ!+അവ കശാപ്പു​ശാ​ല​യി​ലേക്കു പോകട്ടെ. അവരുടെ കാര്യം കഷ്ടം! അവരുടെ ദിവസം,അവരോ​ടു കണക്കു ചോദി​ക്കുന്ന സമയം, വന്നല്ലോ! 28  ഓടിപ്പോകുന്നവരുടെ ശബ്ദം കേൾക്കു​ന്നു;ബാബി​ലോൺ ദേശത്തു​നിന്ന്‌ ഓടി​ര​ക്ഷ​പ്പെ​ടു​ന്ന​വ​രു​ടെ ശബ്ദം!നമ്മുടെ ദൈവ​മായ യഹോ​വ​യു​ടെ പ്രതി​കാ​രം,ദൈവ​ത്തി​ന്റെ ആലയത്തി​നു​വേ​ണ്ടി​യുള്ള പ്രതി​കാ​രം, സീയോ​നിൽ പ്രസി​ദ്ധ​മാ​ക്കാ​നാണ്‌ അവർ പോകു​ന്നത്‌.+ 29  ബാബിലോണിന്‌ എതിരെ വില്ലാ​ളി​കളെ വിളി​ച്ചു​കൂ​ട്ടൂ!+വില്ലു വളച്ച്‌ കെട്ടുന്ന* എല്ലാവ​രും വരട്ടെ.+ അവളുടെ ചുറ്റും പാളയ​മ​ടി​ക്കൂ! ആരും രക്ഷപ്പെ​ട​രുത്‌.+ അവളുടെ പ്രവൃ​ത്തി​കൾക്ക​നു​സ​രിച്ച്‌ അവളോ​ടു പകരം വീട്ടൂ! അവൾ ചെയ്‌ത​തു​പോ​ലെ​തന്നെ അവളോ​ടും ചെയ്യൂ! അവൾ യഹോ​വ​യോട്‌, ഇസ്രാ​യേ​ലി​ന്റെ പരിശു​ദ്ധ​നോട്‌,ധിക്കാരം കാട്ടി​യി​രി​ക്കു​ന്ന​ല്ലോ.+ 30  അതുകൊണ്ട്‌ അവളുടെ യുവാക്കൾ അവളുടെ പൊതുസ്ഥലങ്ങളിൽ* വീഴും.+അവളുടെ പടയാ​ളി​ക​ളെ​ല്ലാം അന്നു നശിക്കും”* എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു. 31  “ധിക്കാരീ,+ ഞാൻ നിനക്ക്‌ എതിരാ​ണ്‌”+ എന്നു പരമാ​ധി​കാ​രി​യും സൈന്യ​ങ്ങ​ളു​ടെ കർത്താ​വും ആയ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.“നിന്റെ ദിവസം, ഞാൻ നിന്നോ​ടു കണക്കു ചോദി​ക്കുന്ന സമയം, നിശ്ചയ​മാ​യും വരും. 32  ധിക്കാരിയായ നീ ഇടറി വീഴും.ആരും നിന്നെ എഴു​ന്നേൽപ്പി​ക്കില്ല.+ ഞാൻ നിന്റെ നഗരങ്ങൾക്കു തീയി​ടും.അതു നിന്റെ ചുറ്റു​മു​ള്ള​തെ​ല്ലാം ചുട്ടു​ചാ​മ്പ​ലാ​ക്കും.” 33  സൈന്യങ്ങളുടെ അധിപ​നായ യഹോവ പറയുന്നു: “ഇസ്രാ​യേൽ ജനവും യഹൂദാ​ജ​ന​വും അടിച്ച​മർത്ത​പ്പെ​ട്ടവർ!അവരെ ബന്ദിക​ളാ​യി കൊണ്ടു​പോ​യ​വ​രെ​ല്ലാം അവരെ പിടി​ച്ചു​വെ​ക്കു​ന്നു.+ അവരെ വിട്ടയ​യ്‌ക്കാൻ അവർ കൂട്ടാ​ക്കു​ന്നില്ല.+ 34  പക്ഷേ അവരുടെ വീണ്ടെ​ടു​പ്പു​കാ​രൻ ശക്തനാണ്‌.+ സൈന്യ​ങ്ങ​ളു​ടെ അധിപ​നായ യഹോവ എന്നാണ്‌ ആ ദൈവ​ത്തി​ന്റെ പേര്‌.+ ദൈവം നിശ്ചയ​മാ​യും അവരുടെ കേസ്‌ വാദിച്ച്‌+ദേശത്തി​നു സ്വസ്ഥത കൊടു​ക്കും,+ബാബി​ലോൺനി​വാ​സി​കൾക്കോ അസ്വസ്ഥ​ത​യും.”+ 35  “കൽദയ​രു​ടെ നേരെ ഒരു വാൾ വരുന്നു​ണ്ട്‌” എന്ന്‌ യഹോവ പ്രഖ്യാ​പി​ക്കു​ന്നു.“ബാബി​ലോൺനി​വാ​സി​കൾക്കും അവളുടെ പ്രഭു​ക്ക​ന്മാർക്കും ജ്ഞാനി​കൾക്കും എതിരെ അതു വരുന്നു.+ 36  വെറുംവാക്കു പറയുന്നവർക്കെതിരെയുമുണ്ടു* വാൾ! അവർ മണ്ടത്തരം കാണി​ക്കും. യുദ്ധവീ​ര​ന്മാർക്കെ​തി​രെ​യും വാൾ വരുന്നു​ണ്ട്‌. അവർ പരി​ഭ്രാ​ന്ത​രാ​കും.+ 37  വാൾ അവരുടെ കുതി​ര​കൾക്കും യുദ്ധര​ഥ​ങ്ങൾക്കും നേരെ​യും ചെല്ലും.അവളുടെ ഇടയിലെ എല്ലാ മിശ്ര​ജ​ന​ത്തി​നു നേരെ​യും അതു വരും.അപ്പോൾ അവർ സ്‌ത്രീ​ക​ളെ​പ്പോ​ലെ​യാ​കും.+ അവളുടെ സമ്പത്തിനു നേരെ​യു​മു​ണ്ടു വാൾ! അതു കൊള്ള​യ​ടി​ക്ക​പ്പെ​ടും.+ 38  അവളുടെ വെള്ളത്തി​നു നാശം! അതു വറ്റിച്ചു​ക​ള​യും.+ കാരണം, കൊത്തി​യു​ണ്ടാ​ക്കിയ രൂപങ്ങ​ളു​ടെ നാടാണ്‌ അത്‌.+അവർ കാണുന്ന ഭയാന​ക​ദർശ​നങ്ങൾ കാരണം അവർ ഭ്രാന്ത​ന്മാ​രെ​പ്പോ​ലെ പെരു​മാ​റു​ന്നു. 39  അതുകൊണ്ട്‌, ഓരി​യി​ടുന്ന മൃഗങ്ങ​ളോ​ടൊ​പ്പം മരുഭൂ​മി​യി​ലെ ജീവികൾ പാർക്കും.അവിടെ ഒട്ടകപ്പ​ക്ഷി​കൾ താമസ​മാ​ക്കും.+ അവിടെ ഇനി ഒരിക്ക​ലും ജനവാ​സ​മു​ണ്ടാ​കില്ല.വരും​ത​ല​മു​റ​ക​ളി​ലൊ​ന്നും അവിടെ ആൾപ്പാർപ്പു​ണ്ടാ​കില്ല.”+ 40  “ദൈവം നശിപ്പിച്ച സൊ​ദോ​മി​ന്റെ​യും ഗൊമോറയുടെയും+ അവയുടെ അയൽപ്പട്ടണങ്ങളുടെയും+ കാര്യ​ത്തിൽ സംഭവി​ച്ച​തു​പോ​ലെ അവി​ടെ​യും സംഭവി​ക്കും” എന്ന്‌ യഹോവ പറയുന്നു. “ആരും അവിടെ താമസി​ക്കില്ല. ഒരു മനുഷ്യ​നും അവിടെ സ്ഥിരതാ​മ​സ​മാ​ക്കില്ല.+ 41  അതാ, വടക്കു​നിന്ന്‌ ഒരു ജനം വരുന്നു!ഭൂമി​യു​ടെ അതിവിദൂരഭാഗങ്ങളിൽനിന്ന്‌+ഒരു മഹാജ​ന​ത​യെ​യും മഹാന്മാ​രായ രാജാക്കന്മാരെയും+ എഴു​ന്നേൽപ്പി​ക്കും. 42  അവർ വില്ലും കുന്തവും ഏന്തിയി​രി​ക്കു​ന്നു.+ ഒരു കരുണ​യും കാണി​ക്കാത്ത ക്രൂര​ന്മാ​രാണ്‌ അവർ.+ കുതി​ര​പ്പു​റ​ത്തേറി വരുന്ന അവരുടെ ശബ്ദംകടലിന്റെ ഇരമ്പൽപോ​ലെ.+ ബാബി​ലോൺ പുത്രി​യേ, അവർ ഒറ്റക്കെ​ട്ടാ​യി നിനക്ക്‌ എതിരെ യുദ്ധത്തി​ന്‌ അണിനി​ര​ക്കു​ന്നു.+ 43  അവരെക്കുറിച്ചുള്ള വാർത്ത കേട്ട​പ്പോൾബാബിലോൺരാജാവിന്റെ+ കൈകൾ തളർന്നു.+പ്രസവ​വേ​ദ​ന​പോ​ലുള്ള കഠോ​ര​വേദന അവനെ പിടി​കൂ​ടി. 44  “യോർദാ​നു സമീപത്തെ ഇടതൂർന്ന കുറ്റി​ക്കാ​ടു​ക​ളിൽനി​ന്നുള്ള സിംഹ​ത്തെ​പ്പോ​ലെ ഒരാൾ സുരക്ഷി​ത​മായ മേച്ചിൽപ്പു​റ​ങ്ങ​ളി​ലേക്കു കയറി​വ​രും. പക്ഷേ ഞൊടി​യി​ട​യിൽ ഞാൻ അവരെ അവളുടെ അടുത്തു​നിന്ന്‌ ഓടി​ച്ചു​ക​ള​യും. എന്നിട്ട്‌, ഞാൻ തിര​ഞ്ഞെ​ടുത്ത ഒരാളെ അവളുടെ മേൽ നിയമി​ക്കും.+ കാരണം, എന്നെ​പ്പോ​ലെ മറ്റാരു​മി​ല്ല​ല്ലോ. എന്നെ വെല്ലു​വി​ളി​ക്കാൻ ആർക്കു കഴിയും? ഏത്‌ ഇടയന്‌ എന്റെ മുന്നിൽ നിൽക്കാ​നാ​കും?+ 45  അതുകൊണ്ട്‌ പുരു​ഷ​ന്മാ​രേ, ബാബി​ലോ​ണിന്‌ എതിരെ യഹോവ തീരുമാനിച്ചതും*+ കൽദയ​ദേ​ശ​ത്തിന്‌ എതിരെ ആസൂ​ത്രണം ചെയ്‌ത​തും എന്തെന്നു കേൾക്കൂ: ആട്ടിൻപ​റ്റ​ത്തി​ലെ കുഞ്ഞു​ങ്ങളെ ഉറപ്പാ​യും വലിച്ചി​ഴ​യ്‌ക്കും. അവർ കാരണം അവരുടെ താമസ​സ്ഥ​ലങ്ങൾ അവൻ ശൂന്യ​മാ​ക്കും.+ 46  ബാബിലോണിനെ പിടി​ച്ച​ട​ക്കുന്ന ശബ്ദം ഭൂമിയെ പ്രകമ്പ​നം​കൊ​ള്ളി​ക്കും.ജനതക​ളു​ടെ ഇടയിൽ ഒരു നിലവി​ളി കേൾക്കും.”+

അടിക്കുറിപ്പുകള്‍

അഥവാ “കൊടി​മരം.”
എബ്രായപദത്തിന്‌ “കാഷ്‌ഠം” എന്ന്‌ അർഥമുള്ള ഒരു വാക്കി​നോ​ടു ബന്ധമു​ണ്ടാ​യി​രി​ക്കാം. ഇത്‌ അങ്ങേയ​റ്റത്തെ അറപ്പിനെ കുറി​ക്കു​ന്നു.
അക്ഷ. “അവർ ചൂളമ​ടി​ക്കും.”
അക്ഷ. “വില്ലു ചവിട്ടുന്ന.”
അക്ഷ. “തന്റെ കൈ തന്നിരി​ക്കു​ന്നു.”
അക്ഷ. “നെബൂ​ഖ​ദ്‌രേസർ.” ഇങ്ങനെ​യും എഴുതാ​റു​ണ്ട്‌.
അതായത്‌, വലിയ ചുറ്റിക.
അക്ഷ. “വില്ലു ചവിട്ടുന്ന.”
അഥവാ “പൊതു​ച​ത്വ​ര​ങ്ങ​ളിൽ.”
അക്ഷ. “നിശ്ശബ്ദ​രാ​ക്ക​പ്പെ​ടും.”
അഥവാ “കള്ളപ്ര​വാ​ച​ക​ന്മാർക്കെ​തി​രെ​യു​മു​ണ്ട്‌.”
അഥവാ “തയ്യാറാ​ക്കിയ പദ്ധതി​യും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം