യോന 2:1-10

2  മത്സ്യത്തി​ന്റെ വയറ്റിൽവെച്ച്‌ യോന തന്റെ ദൈവ​മായ യഹോ​വ​യോ​ടു പ്രാർഥി​ച്ചു:+   “എന്റെ കഷ്ടതകൾ കാരണം ഞാൻ യഹോ​വ​യോ​ടു നിലവി​ളി​ച്ചു, ദൈവം എന്റെ വിളി കേട്ടു.+ ശവക്കുഴിയുടെ* ആഴങ്ങളിൽ* കിടന്ന്‌ ഞാൻ സഹായ​ത്തി​നാ​യി അപേക്ഷി​ച്ചു.+ അങ്ങ്‌ എന്റെ ശബ്ദം കേട്ടു.   അങ്ങ്‌ എന്നെ ആഴങ്ങളി​ലേക്ക്‌ എറിഞ്ഞ​പ്പോൾ,പുറങ്ക​ട​ലി​ന്റെ ഹൃദയ​ത്തി​ലേക്കു വലി​ച്ചെ​റി​ഞ്ഞ​പ്പോൾ, പ്രവാ​ഹ​ങ്ങൾ എന്നെ ചുറ്റി.+ അങ്ങയുടെ തിരക​ളും തിരമാ​ല​ക​ളും എന്റെ മേൽ വന്നലച്ചു.+   ഞാൻ പറഞ്ഞു: ‘എന്നെ അങ്ങയുടെ കൺമു​ന്നിൽനിന്ന്‌ ഓടി​ച്ചു​ക​ള​ഞ്ഞ​ല്ലോ! അങ്ങയുടെ വിശു​ദ്ധ​മായ ദേവാ​ലയം ഞാൻ ഇനി കാണു​ന്നത്‌ എങ്ങനെ?’   വെള്ളം എന്നെ മൂടി, എന്റെ പ്രാണൻ അപകട​ത്തി​ലാ​യി;+ആഴമുള്ള വെള്ളം എന്നെ വലയം ചെയ്‌തു. പായൽ എന്റെ തലയെ പൊതി​ഞ്ഞു.   പർവതങ്ങളുടെ അടിയി​ലേക്കു ഞാൻ മുങ്ങി​ത്താ​ണു. എന്റെ മുന്നിൽ ഭൂമി​യു​ടെ കവാടങ്ങൾ എന്നേക്കു​മാ​യി അടഞ്ഞു​തു​ടങ്ങി. എന്നാൽ എന്റെ ദൈവ​മായ യഹോവേ, അങ്ങ്‌ എന്റെ പ്രാണനെ കുഴി​യിൽനിന്ന്‌ കരകയറ്റി.+   എന്റെ ജീവൻ പൊലി​യാൻതു​ട​ങ്ങിയ നേരത്ത്‌ ഞാൻ യഹോ​വ​യെ​യാണ്‌ ഓർത്തത്‌.+ അപ്പോൾ എന്റെ പ്രാർഥന അങ്ങയുടെ അടുത്ത്‌ എത്തി, അങ്ങയുടെ വിശു​ദ്ധ​മായ ആലയത്തിൽ എത്തി.+   ഒരു ഗുണവു​മി​ല്ലാത്ത വിഗ്ര​ഹ​ങ്ങ​ളോ​ടു കൂറു കാട്ടു​ന്നവർ, തങ്ങളോട്‌ അചഞ്ചല​സ്‌നേഹം കാണിച്ചവനെ* ഉപേക്ഷി​ച്ചി​രി​ക്കു​ന്നു.   എന്നാൽ ഞാൻ അങ്ങയോ​ടു നന്ദി പറഞ്ഞു​കൊണ്ട്‌ ബലി അർപ്പി​ക്കും. ഞാൻ എന്റെ നേർച്ചകൾ നിറ​വേ​റ്റും.+ യഹോ​വ​യാ​ണു രക്ഷ നൽകു​ന്നത്‌.”+ 10  പിന്നീട്‌ യഹോ​വ​യു​ടെ കല്‌പ​ന​യ​നു​സ​രിച്ച്‌ ആ മത്സ്യം യോനയെ കരയി​ലേക്കു ഛർദിച്ചു.

അടിക്കുറിപ്പുകള്‍

എബ്രായയിൽ ഷീയോൾ. പദാവലി കാണുക.
അക്ഷ. “വയറ്റിൽ.”
മറ്റൊരു സാധ്യത “തങ്ങളുടെ വിശ്വ​സ്‌തത.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം