യോശുവ 10:1-43

10  യോശുവ ഹായി പിടി​ച്ച​ടക്കി അതിനെ നിശ്ശേഷം നശിപ്പിച്ചെ​ന്നും യരീ​ഹൊയോ​ടും അവിടത്തെ രാജാവിനോടും+ ചെയ്‌ത​തുപോലെ​തന്നെ ഹായിയോ​ടും അവിടത്തെ രാജാവിനോടും+ ചെയ്‌തെ​ന്നും ഗിബെയോൻനി​വാ​സി​കൾ ഇസ്രായേ​ലു​മാ​യി സമാധാനത്തിലായി+ അവരോടൊ​പ്പം കഴിയുന്നെ​ന്നും യരുശലേം​രാ​ജാ​വായ അദോനീ-സേദെക്‌ കേട്ട​പ്പോൾ 2  അയാൾക്കു വലിയ പേടി തോന്നി.+ കാരണം, രാജാവ്‌ ഭരിക്കുന്ന നഗരംപോ​ലുള്ള ഒരു മഹാന​ഗ​ര​മാ​യി​രു​ന്നു ഗിബെ​യോൻ. അതു ഹായിയെ​ക്കാൾ വലുതും+ അവിടത്തെ പുരു​ഷ​ന്മാരെ​ല്ലാം യുദ്ധവീ​ര​ന്മാ​രും ആയിരു​ന്നു. 3  അതുകൊണ്ട്‌, യരുശലേം​രാ​ജാ​വായ അദോനീ-സേദെക്‌ ഹെബ്രോൻരാജാവായ+ ഹോഹാ​മി​നും യർമൂ​ത്തു​രാ​ജാ​വായ പിരാ​മി​നും ലാഖീ​ശു​രാ​ജാ​വായ യാഫീ​യ​യ്‌ക്കും എഗ്ലോൻരാജാവായ+ ദബീരി​നും ഈ സന്ദേശം അയച്ചു: 4  “വന്ന്‌ എന്നെ സഹായി​ക്കൂ! നമുക്കു ഗിബെയോ​നെ ആക്രമി​ക്കാം. കാരണം, അവർ യോശു​വയോ​ടും ഇസ്രായേ​ല്യരോ​ടും സഖ്യം ചെയ്‌ത്‌ സമാധാ​ന​ത്തി​ലാ​യി​രി​ക്കു​ന്നു.”+ 5  അപ്പോൾ യരുശലേം​രാ​ജാവ്‌, ഹെ​ബ്രോൻരാ​ജാവ്‌, യർമൂ​ത്തു​രാ​ജാവ്‌, ലാഖീ​ശു​രാ​ജാവ്‌, എഗ്ലോൻരാ​ജാവ്‌ എന്നീ അഞ്ച്‌ അമോര്യരാജാക്കന്മാർ+ തങ്ങളുടെ സൈന്യ​ങ്ങളോടൊ​പ്പം ഒന്നിച്ചു​കൂ​ടി ഗിബെയോനോ​ടു പോരാ​ടാൻ അവി​ടേക്കു ചെന്ന്‌ അതിന്‌ എതിരെ പാളയ​മ​ടി​ച്ചു. 6  അപ്പോൾ, ഗിബെയോ​നി​ലെ പുരു​ഷ​ന്മാർ ഗിൽഗാൽപ്പാളയത്തിലുള്ള+ യോശു​വ​യ്‌ക്ക്‌ ഈ സന്ദേശം കൊടു​ത്ത​യച്ചു: “അങ്ങയുടെ ഈ അടിമ​കളെ കൈവി​ട​രു​തേ!*+ വേഗം വന്ന്‌ ഞങ്ങളെ രക്ഷിക്കണേ! ഞങ്ങളെ സഹായി​ക്കണേ! മലനാ​ട്ടിൽനി​ന്നുള്ള എല്ലാ അമോ​ര്യ​രാ​ജാ​ക്ക​ന്മാ​രും ഞങ്ങൾക്കെ​തി​രെ സംഘടി​ച്ചി​രി​ക്കു​ന്നു.” 7  അതുകൊണ്ട്‌, യോശുവ എല്ലാ പോരാ​ളി​കളെ​യും വീര​യോ​ദ്ധാ​ക്കളെ​യും കൂട്ടി ഗിൽഗാ​ലിൽനിന്ന്‌ അങ്ങോട്ടു പുറ​പ്പെട്ടു.+ 8  യഹോവ അപ്പോൾ യോശു​വയോ​ടു പറഞ്ഞു: “അവരെ പേടി​ക്കേണ്ടാ.+ അവരെ ഞാൻ നിന്റെ കൈയിൽ ഏൽപ്പി​ച്ചി​രി​ക്കു​ന്നു.+ അവരിൽ ഒരാൾക്കുപോ​ലും നിന്നോ​ട്‌ എതിർത്തു​നിൽക്കാ​നാ​കില്ല.”+ 9  യോശുവ ഗിൽഗാ​ലിൽനിന്ന്‌ രാത്രി മുഴുവൻ നടന്ന്‌ അവർ ഒട്ടും പ്രതീ​ക്ഷി​ക്കാ​തി​രു​ന്നപ്പോൾ അവരുടെ നേരെ ചെന്നു. 10  യഹോവ അവരെ ഇസ്രായേ​ലി​ന്റെ മുന്നിൽ പരി​ഭ്രാ​ന്ത​രാ​ക്കി.+ ഇസ്രായേ​ല്യർ ഗിബെയോ​നിൽവെച്ച്‌ അവരിൽ അനേകരെ സംഹരി​ച്ചു. അവർ ബേത്ത്‌-ഹോ​രോൻ കയറ്റം​വഴി അവരെ പിന്തു​ടർന്ന്‌ അസേക്ക​യും മക്കേദ​യും വരെ അവരെ കൊന്നുകൊ​ണ്ടി​രു​ന്നു. 11  അവർ ഇസ്രായേ​ലി​ന്റെ മുന്നിൽനി​ന്ന്‌ ഓടി ബേത്ത്‌-ഹോ​രോൻ ഇറക്കം ഇറങ്ങു​മ്പോൾ യഹോവ ആകാശ​ത്തു​നിന്ന്‌ അവരുടെ മേൽ വലിയ ആലിപ്പ​ഴങ്ങൾ വർഷിച്ചു. അവർ അസേക്ക​യിൽ എത്തുന്ന​തു​വരെ അതു തുടർന്നു. അങ്ങനെ, അവർ ചത്തൊ​ടു​ങ്ങി. വാസ്‌ത​വ​ത്തിൽ, ഇസ്രായേ​ല്യർ വാളു​കൊ​ണ്ട്‌ കൊന്ന​വരെ​ക്കാൾ കൂടു​ത​ലാ​യി​രു​ന്നു ആലിപ്പഴം വീണ്‌ മരിച്ചവർ. 12  യഹോവ ഇസ്രായേ​ല്യർ കാൺകെ അമോ​ര്യ​രെ തുരത്തിയോ​ടിച്ച ആ ദിവസ​മാ​ണു യോശുവ ഇസ്രായേ​ല്യ​രു​ടെ മുന്നിൽവെച്ച്‌ യഹോ​വയോട്‌ ഇങ്ങനെ പറഞ്ഞത്‌: “സൂര്യാ, നീ ഗിബെയോന്റെ+ മുകളിൽ നിശ്ചല​മാ​യി നിൽക്കൂ!+ചന്ദ്രാ, നീ അയ്യാ​ലോൻ താഴ്‌വ​ര​യു​ടെ മുകളി​ലും!” 13  അങ്ങനെ, ഇസ്രാ​യേൽ ജനത ശത്രു​ക്കളോ​ടു പ്രതി​കാ​രം നടത്തി​ക്ക​ഴി​യു​ന്ന​തു​വരെ സൂര്യൻ നിശ്ചല​മാ​യി നിന്നു; ചന്ദ്രനും അനങ്ങി​യില്ല. യാശാ​രി​ന്റെ പുസ്‌തകത്തിൽ+ ഇക്കാര്യം എഴുതി​യി​ട്ടു​ണ്ട​ല്ലോ. ആ ദിവസം മുഴുവൻ സൂര്യൻ ആകാശ​മ​ധ്യേ നിശ്ചല​മാ​യി നിന്നു; അത്‌ അസ്‌ത​മി​ച്ചില്ല. 14  യഹോവ ഒരു മനുഷ്യ​ന്റെ വാക്കിനു ചെവി കൊടുത്ത+ അതു​പോലൊ​രു ദിവസം അതിനു മുമ്പോ പിമ്പോ, ഒരിക്കൽപ്പോ​ലും ഉണ്ടായി​ട്ടില്ല. കാരണം, യഹോ​വ​തന്നെ​യാ​യി​രു​ന്നു ഇസ്രായേ​ല്യർക്കുവേണ്ടി പോരാ​ടി​യത്‌.+ 15  അതിനു ശേഷം, യോശു​വ​യും എല്ലാ ഇസ്രായേ​ല്യ​രും ഗിൽഗാലിലെ+ പാളയ​ത്തിലേക്കു മടങ്ങിപ്പോ​യി. 16  ഇതിനിടെ, ആ അഞ്ചു രാജാ​ക്ക​ന്മാർ ഓടിപ്പോ​യി മക്കേദയിലെ+ ഗുഹയിൽ ഒളിച്ചു. 17  “ആ അഞ്ചു രാജാ​ക്ക​ന്മാർ മക്കേദ​യി​ലെ ഗുഹയിൽ ഒളിച്ചി​രി​പ്പുണ്ട്‌” എന്നു യോശു​വ​യ്‌ക്കു വിവരം കിട്ടി.+ 18  അപ്പോൾ, യോശുവ പറഞ്ഞു: “ഗുഹാ​മു​ഖത്ത്‌ വലിയ കല്ലുകൾ ഉരുട്ടി​വെച്ച്‌ കാവലി​ന്‌ ആളെയും നിയമി​ക്കുക. 19  പക്ഷേ, നിങ്ങളിൽ ബാക്കി​യു​ള്ളവർ നിൽക്കാ​തെ ശത്രു​ക്കളെ പിന്തു​ടർന്ന്‌ അവരെ പിന്നിൽനി​ന്ന്‌ ആക്രമി​ക്കണം.+ അവരുടെ നഗരങ്ങ​ളിൽ കയറാൻ അവരെ അനുവ​ദി​ക്ക​രുത്‌. കാരണം, നിങ്ങളു​ടെ ദൈവ​മായ യഹോവ അവരെ നിങ്ങളു​ടെ കൈയിൽ ഏൽപ്പി​ച്ചി​രി​ക്കു​ന്നു.” 20  യോശുവയുടെയും ഇസ്രായേ​ല്യ​രുടെ​യും കൈയിൽനി​ന്ന്‌ രക്ഷപ്പെട്ട്‌ കോട്ട​മ​തി​ലുള്ള നഗരത്തിൽ കയറിയ ഏതാനും പേർ ഒഴികെ എല്ലാവരെ​യും അവർ കൊ​ന്നൊ​ടു​ക്കി. 21  അതിനു ശേഷം, എല്ലാ പടയാ​ളി​ക​ളും സുരക്ഷി​ത​രാ​യി മക്കേദ​യി​ലെ പാളയ​ത്തിൽ യോശു​വ​യു​ടെ അടുത്ത്‌ എത്തി. ഇസ്രായേ​ല്യർക്കെ​തി​രെ നാവ്‌ അനക്കാൻപോ​ലും ആരും ധൈര്യം കാണി​ച്ചില്ല. 22  അപ്പോൾ, യോശുവ പറഞ്ഞു: “ഗുഹ തുറന്ന്‌ ആ അഞ്ചു രാജാ​ക്ക​ന്മാരെ​യും എന്റെ അടുത്ത്‌ കൊണ്ടു​വരൂ.” 23  അങ്ങനെ അവർ, യരുശലേം​രാ​ജാവ്‌, ഹെ​ബ്രോൻരാ​ജാവ്‌, യർമൂ​ത്തു​രാ​ജാവ്‌, ലാഖീ​ശു​രാ​ജാവ്‌, എഗ്ലോൻരാജാവ്‌+ എന്നീ അഞ്ചു രാജാ​ക്ക​ന്മാരെ​യും ഗുഹയിൽനി​ന്ന്‌ യോശു​വ​യു​ടെ അടുത്ത്‌ കൊണ്ടു​വന്നു. 24  അവർ ഈ രാജാ​ക്ക​ന്മാ​രെ യോശു​വ​യു​ടെ അടുത്ത്‌ കൊണ്ടു​വ​ന്നപ്പോൾ യോശുവ എല്ലാ ഇസ്രായേൽപു​രു​ഷ​ന്മാരെ​യും വിളി​ച്ചു​കൂ​ട്ടി. എന്നിട്ട്‌, തന്നോടൊ​പ്പം പോന്ന പോരാ​ളി​ക​ളു​ടെ അധിപ​ന്മാരോ​ടു പറഞ്ഞു: “മുന്നോ​ട്ടു വരുക. നിങ്ങളു​ടെ കാൽ ഈ രാജാ​ക്ക​ന്മാ​രു​ടെ കഴുത്തി​ന്റെ പിൻവ​ശത്ത്‌ വെക്കുക.” അങ്ങനെ, അവർ മുന്നോ​ട്ടു​വന്ന്‌ തങ്ങളുടെ കാൽ അവരുടെ കഴുത്തി​ന്റെ പിൻവ​ശത്ത്‌ വെച്ചു.+ 25  അപ്പോൾ, യോശുവ അവരോ​ടു പറഞ്ഞു: “പേടി​ക്കു​ക​യോ ഭയപ്പെ​ടു​ക​യോ വേണ്ടാ.+ ധൈര്യ​വും മനക്കരു​ത്തും ഉള്ളവരാ​യി​രി​ക്കുക. കാരണം, നിങ്ങൾ പോരാ​ടുന്ന നിങ്ങളു​ടെ എല്ലാ ശത്രു​ക്കളോ​ടും യഹോവ ഇതുതന്നെ ചെയ്യും.”+ 26  യോശുവ അവരെ വെട്ടി​ക്കൊ​ന്ന്‌ അഞ്ചു സ്‌തംഭത്തിൽ* തൂക്കി. വൈകുന്നേ​രം​വരെ അവർ സ്‌തം​ഭ​ത്തിൽ തൂങ്ങി​ക്കി​ടന്നു. 27  സൂര്യാസ്‌തമയസമയത്ത്‌, അവരുടെ ശവശരീ​രങ്ങൾ സ്‌തം​ഭ​ത്തിൽനിന്ന്‌ താഴെ ഇറക്കി+ അവർ ഒളിച്ചി​രുന്ന ഗുഹയി​ലേക്ക്‌ എറിയാൻ യോശുവ കല്‌പി​ച്ചു. പിന്നെ, വലിയ കല്ലുകൾ ഗുഹാ​മു​ഖത്ത്‌ വെച്ചു. അവ ഇന്നും അവി​ടെ​യുണ്ട്‌. 28  യോശുവ അന്നു മക്കേദ പിടിച്ചടക്കി+ അതിനെ വാളിന്‌ ഇരയാക്കി. അവിടത്തെ രാജാ​വിനെ​യും അവി​ടെ​യുള്ള എല്ലാവരെ​യും നിശ്ശേഷം നശിപ്പി​ച്ചു. ആരെയും ബാക്കി വെച്ചില്ല.+ യരീ​ഹൊ​രാ​ജാ​വിനോ​ടു ചെയ്‌ത​തുപോലെ​തന്നെ യോശുവ മക്കേദരാജാവിനോടും+ ചെയ്‌തു. 29  പിന്നെ, യോശുവ എല്ലാ ഇസ്രായേ​ല്യരെ​യും കൂട്ടി മക്കേദ​യിൽനിന്ന്‌ ലിബ്‌നയിലേക്കു+ ചെന്ന്‌ അതിന്‌ എതിരെ പോരാ​ടി. 30  യഹോവ അതി​നെ​യും അവിടത്തെ രാജാ​വിനെ​യും ഇസ്രായേ​ലി​ന്റെ കൈയിൽ ഏൽപ്പിച്ചു.+ അവർ അതി​നെ​യും അതിലുള്ള എല്ലാവരെ​യും വാളിന്‌ ഇരയാ​ക്കു​ക​യും ചെയ്‌തു. ആരെയും ബാക്കി വെച്ചില്ല. യരീ​ഹൊ​രാ​ജാ​വിനോ​ടു ചെയ്‌തതുപോലെതന്നെ+ അവർ അവിടത്തെ രാജാ​വിനോ​ടും ചെയ്‌തു. 31  അടുത്തതായി, യോശുവ എല്ലാ ഇസ്രായേ​ല്യരെ​യും കൂട്ടി ലിബ്‌ന​യിൽനിന്ന്‌ ലാഖീശിലേക്കു+ ചെന്ന്‌ അവിടെ പാളയ​മ​ടിച്ച്‌ അതിന്‌ എതിരെ പോരാ​ടി. 32  യഹോവ ലാഖീ​ശി​നെ ഇസ്രായേ​ലി​ന്റെ കൈയിൽ ഏൽപ്പിച്ചു. അവർ രണ്ടാം ദിവസം അതിനെ പിടി​ച്ച​ടക്കി. ലിബ്‌നയോ​ടു ചെയ്‌ത​തുപോലെ​തന്നെ അവർ അതി​നെ​യും അതിലുള്ള എല്ലാവരെ​യും വാളിന്‌ ഇരയാ​ക്കു​ക​യും ചെയ്‌തു.+ 33  അപ്പോൾ, ഗേസെർരാജാവായ+ ഹോരാം ലാഖീ​ശി​നെ സഹായി​ക്കാൻ അവി​ടേക്കു ചെന്നു. പക്ഷേ, യോശുവ ഒരാ​ളെപ്പോ​ലും ബാക്കി വെക്കാതെ ഹോരാ​മിനെ​യും ഹോരാ​മി​ന്റെ ആളുകളെ​യും വെട്ടിക്കൊ​ന്നു. 34  പിന്നെ, യോശുവ എല്ലാ ഇസ്രായേ​ല്യരെ​യും കൂട്ടി ലാഖീ​ശിൽനിന്ന്‌ എഗ്ലോനിലേക്കു+ ചെന്ന്‌ അവിടെ പാളയ​മ​ടിച്ച്‌ അതിന്‌ എതിരെ പോരാ​ടി. 35  അവർ അന്നേ ദിവസം എഗ്ലോനെ പിടി​ച്ച​ടക്കി അതിനെ വാളിന്‌ ഇരയാക്കി. ലാഖീ​ശിനോ​ടു ചെയ്‌തതുപോലെതന്നെ+ അവർ അന്ന്‌ അവി​ടെ​യുള്ള എല്ലാവരെ​യും നിശ്ശേഷം സംഹരി​ച്ചു. 36  പിന്നീട്‌, യോശുവ എല്ലാ ഇസ്രായേ​ല്യരെ​യും കൂട്ടി എഗ്ലോ​നിൽനിന്ന്‌ ഹെബ്രോനിലേക്കു+ ചെന്ന്‌ അതിന്‌ എതിരെ പോരാ​ടി. 37  അവർ അതിനെ പിടി​ച്ച​ടക്കി അതി​നെ​യും അവിടത്തെ രാജാ​വിനെ​യും അതിന്റെ പട്ടണങ്ങളെ​യും അതിലുള്ള എല്ലാവരെ​യും വാളിന്‌ ഇരയാക്കി. ആരെയും ബാക്കി വെച്ചില്ല. എഗ്ലോനോ​ടു ചെയ്‌ത​തുപോലെ​തന്നെ അതി​നെ​യും അതിലുള്ള എല്ലാവരെ​യും നിശ്ശേഷം സംഹരി​ച്ചു. 38  ഒടുവിൽ, യോശുവ എല്ലാ ഇസ്രായേ​ല്യരെ​യും കൂട്ടി ദബീരിനു+ നേരെ തിരിഞ്ഞ്‌ അതിന്‌ എതിരെ പോരാ​ടി. 39  യോശുവ അതി​നെ​യും അതിന്റെ രാജാ​വിനെ​യും അതിന്റെ എല്ലാ പട്ടണങ്ങളെ​യും പിടി​ച്ച​ടക്കി. അവർ അവരെ വാളു​കൊ​ണ്ട്‌ വെട്ടി എല്ലാവരെ​യും നിശ്ശേഷം സംഹരി​ച്ചു.+ ആരെയും ബാക്കി വെച്ചില്ല.+ ഹെ​ബ്രോനോ​ടും ലിബ്‌നയോ​ടും അവിടത്തെ രാജാ​വിനോ​ടും ചെയ്‌ത​തുപോലെ​തന്നെ ദബീരിനോ​ടും അവിടത്തെ രാജാ​വിനോ​ടും ചെയ്‌തു. 40  മലനാട്‌, നെഗെബ്‌, ഷെഫേല,+ മലഞ്ചെ​രി​വു​കൾ എന്നീ പ്രദേ​ശങ്ങൾ യോശുവ അധീന​ത​യി​ലാ​ക്കി. അവിടത്തെ എല്ലാ രാജാ​ക്ക​ന്മാരെ​യും യോശുവ കീഴടക്കി. അവി​ടെയെ​ങ്ങും ആരെയും ബാക്കി വെച്ചില്ല. ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോവ കല്‌പി​ച്ച​തുപോലെ​തന്നെ,+ ശ്വസി​ക്കുന്ന എല്ലാത്തിനെ​യും യോശുവ നിശ്ശേഷം സംഹരി​ച്ചു.+ 41  യോശുവ കാദേശ്‌-ബർന്നേയ+ മുതൽ ഗസ്സ+ വരെയും ഗോശെൻ ദേശം+ മുഴു​വ​നും ഗിബെയോൻ+ വരെയും അവരെ കീഴടക്കി. 42  ഈ എല്ലാ രാജാ​ക്ക​ന്മാരെ​യും അവരുടെ ദേശങ്ങളെ​യും ഒറ്റയടി​ക്കു പിടി​ച്ച​ടക്കി. കാരണം, ഇസ്രായേ​ലി​ന്റെ ദൈവ​മായ യഹോ​വ​യാ​യി​രു​ന്നു ഇസ്രായേ​ലി​നുവേണ്ടി പോരാ​ടി​യത്‌.+ 43  പിന്നെ, യോശുവ എല്ലാ ഇസ്രായേ​ല്യരെ​യും കൂട്ടി ഗിൽഗാ​ലി​ലെ പാളയ​ത്തിലേക്കു മടങ്ങി​വന്നു.+

അടിക്കുറിപ്പുകള്‍

അക്ഷ. “അടിമ​ക​ളിൽനി​ന്ന്‌ അങ്ങയുടെ കൈകൾ വിട്ടു​ക​ള​യ​രു​തേ!”
അഥവാ “മരത്തിൽ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം