യോശുവ 11:1-23

11  സംഭവി​ച്ച​തിനെ​ക്കു​റിച്ച്‌ കേട്ട ഉടനെ ഹാസോർരാ​ജാ​വായ യാബീൻ, മാദോൻരാജാവായ+ യോബാ​ബി​നും ശി​മ്രോൻരാ​ജാ​വി​നും അക്ക്‌ശാഫ്‌രാജാവിനും+  വടക്കൻ മലനാ​ട്ടി​ലും കിന്നേരെ​ത്തി​നു തെക്ക്‌ സമതലപ്രദേശത്തും* ഷെഫേ​ല​യി​ലും പടിഞ്ഞാ​റ്‌ ദോർകുന്നിൻചെരിവുകളിലും+ ഉള്ള രാജാ​ക്ക​ന്മാർക്കും  കിഴക്കും പടിഞ്ഞാ​റും ഉള്ള കനാന്യർക്കും+ അമോര്യർക്കും+ ഹിത്യർക്കും പെരി​സ്യർക്കും മലനാ​ട്ടി​ലുള്ള യബൂസ്യർക്കും ഹെർമോന്റെ+ അടിവാ​ര​ത്തിൽ മിസ്‌പ ദേശത്തുള്ള ഹിവ്യർക്കും+ സന്ദേശം കൊടു​ത്ത​യച്ചു.  അങ്ങനെ, അവർ എല്ലാവ​രും തങ്ങളുടെ സൈന്യ​ങ്ങ​ളു​മാ​യി പുറ​പ്പെട്ടു. ധാരാളം കുതി​ര​ക​ളും യുദ്ധര​ഥ​ങ്ങ​ളും സഹിതം കടൽത്തീ​രത്തെ മണൽത്ത​രി​കൾപോ​ലെ എണ്ണമറ്റ ഒരു വൻപട!  ഒന്നിച്ചുകൂടാൻ ധാരണ​യിലെ​ത്തിയ ഈ രാജാ​ക്ക​ന്മാരെ​ല്ലാം വന്ന്‌ ഇസ്രായേ​ലിനോ​ടു പോരാ​ടാൻ മേരോ​മി​ലെ നീരു​റ​വിന്‌ അരികെ ഒരുമി​ച്ച്‌ പാളയ​മ​ടി​ച്ചു.  അപ്പോൾ, യഹോവ യോശു​വയോ​ടു പറഞ്ഞു: “അവരെ പേടി​ക്കേണ്ടാ.+ നാളെ ഈ സമയത്ത്‌ അവരെ ഒന്നടങ്കം ഞാൻ നിങ്ങളു​ടെ കൈയിൽ ഏൽപ്പി​ക്കും. നിങ്ങൾ അവരെ കൊന്നു​വീ​ഴ്‌ത്തും. അവരുടെ കുതിരകളുടെ+ കുതി​ഞ​രമ്പു നിങ്ങൾ വെട്ടണം. അവരുടെ രഥങ്ങൾ തീയി​ലിട്ട്‌ ചുട്ടു​ക​ള​യണം.”  അങ്ങനെ, യോശു​വ​യും എല്ലാ പോരാ​ളി​ക​ളും ചേർന്ന്‌ മേരോ​മി​ലെ നീരു​റ​വിന്‌ അരി​കെവെച്ച്‌ അവർക്കെ​തി​രെ അപ്രതീ​ക്ഷി​ത​മാ​യി ആക്രമണം അഴിച്ചു​വി​ട്ടു.  യഹോവ അവരെ ഇസ്രായേ​ലി​ന്റെ കൈയിൽ ഏൽപ്പിച്ചു.+ അവർ അവരെ തോൽപ്പി​ച്ച്‌ സീദോൻ മഹാനഗരം+ വരെയും മി​സ്രെഫോത്ത്‌-മയീം+ വരെയും കിഴക്ക്‌ മിസ്‌പെ താഴ്‌വര വരെയും പിന്തു​ടർന്നു. ഒരാ​ളെപ്പോ​ലും ബാക്കി വെക്കാതെ എല്ലാവരെ​യും അവർ കൊന്നു​ക​ളഞ്ഞു.+  തുടർന്ന്‌, യഹോവ തന്നോടു പറഞ്ഞി​രു​ന്ന​തുപോലെ​തന്നെ യോശുവ അവരോ​ടു ചെയ്‌തു; അവരുടെ കുതി​ര​ക​ളു​ടെ കുതി​ഞ​രമ്പു വെട്ടി, രഥങ്ങൾ തീയി​ലിട്ട്‌ ചുട്ടു​ക​ളഞ്ഞു.+ 10  ഇതു കൂടാതെ, യോശുവ മടങ്ങി​വന്ന്‌ ഹാസോർ പിടി​ച്ച​ടക്കി അവിടത്തെ രാജാവിനെ+ വെട്ടിക്കൊ​ന്നു. ഹാസോർ മുമ്പ്‌ ഈ രാജ്യ​ങ്ങ​ളുടെയെ​ല്ലാം തലപ്പത്താ​യി​രു​ന്നു. 11  അവർ അവി​ടെ​യുള്ള എല്ലാവരെ​യും വെട്ടി നിശ്ശേഷം സംഹരി​ച്ചു;+ ജീവനുള്ള ഒന്നും ശേഷി​ച്ചില്ല.+ തുടർന്ന്‌, ഹാസോ​രി​നെ തീക്കി​ര​യാ​ക്കി. 12  യോശുവ ഈ രാജാ​ക്ക​ന്മാ​രു​ടെ നഗരങ്ങളെ​ല്ലാം പിടി​ച്ച​ടക്കി അവിടത്തെ രാജാ​ക്ക​ന്മാരെയെ​ല്ലാം വാളു​കൊ​ണ്ട്‌ സംഹരി​ച്ചു.+ യഹോ​വ​യു​ടെ ദാസനായ മോശ കല്‌പി​ച്ചി​രു​ന്ന​തുപോലെ​തന്നെ അവരെ നിശ്ശേഷം സംഹരി​ച്ചു.+ 13  പക്ഷേ, കുന്നി​ന്മു​ക​ളി​ലുള്ള നഗരങ്ങ​ളിൽ ഹാസോർ ഒഴികെ ഒന്നും ഇസ്രാ​യേൽ തീക്കി​ര​യാ​ക്കി​യില്ല; യോശുവ തീക്കി​ര​യാ​ക്കിയ ഒരേ ഒരു നഗരമാ​യി​രു​ന്നു ഹാസോർ. 14  ഈ നഗരങ്ങ​ളി​ലെ എല്ലാ വസ്‌തു​വ​ക​ക​ളും അവി​ടെ​യുള്ള മൃഗങ്ങളെ​യും ഇസ്രായേ​ല്യർ കൊള്ള​യ​ടിച്ച്‌ സ്വന്തമാ​ക്കി.+ പക്ഷേ, മനുഷ്യരെയെ​ല്ലാം അവർ വാളു​കൊ​ണ്ട്‌ വെട്ടിക്കൊ​ന്നു.+ ഒരാ​ളെ​യും അവർ ജീവ​നോ​ടെ ബാക്കി വെച്ചില്ല.+ 15  യഹോവ തന്റെ ദാസനായ മോശയോ​ടു കല്‌പി​ച്ചി​രു​ന്നത്‌ അങ്ങനെ​തന്നെ മോശ യോശു​വയോ​ടും കല്‌പി​ച്ചു;+ യോശുവ അങ്ങനെ​തന്നെ പ്രവർത്തി​ക്കു​ക​യും ചെയ്‌തു. യഹോവ മോശയോ​ടു കല്‌പി​ച്ചി​രുന്ന കാര്യ​ങ്ങ​ളിൽ ഒന്നു​പോ​ലും യോശുവ ചെയ്യാതെ വിട്ടില്ല.+ 16  യോശുവ മലനാ​ടും നെഗെബ്‌+ മുഴു​വ​നും ഗോശെൻ ദേശം മുഴു​വ​നും ഷെഫേലയും+ അരാബയും+ ഇസ്രായേൽമ​ല​നാ​ടും അതിന്റെ ഷെഫേലയും* കീഴടക്കി. 17  സേയീരിനു നേരെ ഉയർന്നു​നിൽക്കുന്ന ഹാലാക്ക്‌ പർവതം മുതൽ ഹെർമോൻ പർവതത്തിന്റെ+ അടിവാ​ര​ത്തുള്ള ലബാ​നോൻ താഴ്‌വ​ര​യി​ലെ ബാൽ-ഗാദ്‌+ വരെയുള്ള പ്രദേ​ശ​മാ​യി​രു​ന്നു അത്‌. യോശുവ അവരുടെ രാജാ​ക്ക​ന്മാരെയെ​ല്ലാം പിടി​കൂ​ടി വധിച്ചു. 18  ഏറെക്കാലം യോശുവ ഈ രാജാ​ക്ക​ന്മാ​രു​മാ​യി യുദ്ധത്തി​ലാ​യി​രു​ന്നു. 19  ഗിബെയോൻനിവാസികളായ ഹിവ്യ​ര​ല്ലാ​തെ മറ്റൊരു നഗരവും ഇസ്രായേ​ല്യ​രു​മാ​യി സമാധാ​ന​ബന്ധം സ്ഥാപി​ച്ചില്ല.+ മറ്റുള്ള​വരെയെ​ല്ലാം അവർ യുദ്ധം ചെയ്‌ത്‌ കീഴ്‌പെ​ടു​ത്തി.+ 20  അവർ ഇസ്രായേ​ലിനോ​ടു യുദ്ധം ചെയ്യേ​ണ്ട​തിന്‌ അവരുടെ ഹൃദയം ശാഠ്യ​മു​ള്ള​താ​കാൻ യഹോവ അനുവ​ദി​ച്ചു.+ ഒരു പരിഗ​ണ​ന​യും കാണി​ക്കാ​തെ അവരെ നിശ്ശേഷം നശിപ്പി​ക്കാൻവേ​ണ്ടി​യാ​യി​രു​ന്നു ദൈവം അങ്ങനെ ചെയ്‌തത്‌.+ യഹോവ മോശയോ​ടു കല്‌പി​ച്ചി​രു​ന്ന​തുപോ​ലെ അവരെ നിശ്ശേഷം സംഹരി​ക്ക​ണ​മാ​യി​രു​ന്നു.+ 21  ആ സമയത്ത്‌ യോശുവ അനാക്യരെ+ മലനാ​ട്ടിൽനിന്ന്‌ തുടച്ചു​നീ​ക്കി. ഹെ​ബ്രോൻ, ദബീർ, അനാബ്‌, യഹൂദാ​മ​ല​നാട്‌, ഇസ്രായേൽമ​ല​നാട്‌ എന്നീ സ്ഥലങ്ങൾ അതിൽപ്പെ​ടും. യോശുവ അവരെ​യും അവരുടെ നഗരങ്ങളെ​യും നിശ്ശേഷം സംഹരി​ച്ചു.+ 22  ഗസ്സയിലും+ ഗത്തിലും+ അസ്‌തോദിലും+ അല്ലാതെ ഇസ്രായേ​ല്യ​രു​ടെ ദേശത്ത്‌ ഒരിട​ത്തും ഒരു അനാക്യൻപോ​ലും ബാക്കി​യു​ണ്ടാ​യി​രു​ന്നില്ല.+ 23  അങ്ങനെ, യഹോവ മോശയോ​ടു വാഗ്‌ദാനം+ ചെയ്‌തി​രു​ന്ന​തുപോലെ​തന്നെ യോശുവ ദേശം മുഴുവൻ അധീന​ത​യി​ലാ​ക്കി. തുടർന്ന്‌ യോശുവ ഗോ​ത്ര​വി​ഹി​ത​മ​നു​സ​രിച്ച്‌ അത്‌ ഇസ്രായേ​ലിന്‌ അവകാ​ശ​മാ​യി കൊടു​ത്തു.+ യുദ്ധ​മെ​ല്ലാം അവസാ​നിച്ച്‌ ദേശത്ത്‌ സ്വസ്ഥത​യും ഉണ്ടായി.+

അടിക്കുറിപ്പുകള്‍

അഥവാ “അരാബ​യി​ലും.”
അഥവാ “അതിന്റെ അടിവാ​ര​ക്കു​ന്നു​ക​ളും.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം