യോശുവ 12:1-24
12 യോർദാനു കിഴക്ക് അർന്നോൻ താഴ്‌വര*+ മുതൽ ഹെർമോൻ പർവതം വരെയുള്ള പ്രദേശവും കിഴക്കൻ അരാബയും ഭരിച്ചിരുന്ന+ രാജാക്കന്മാരെ തോൽപ്പിച്ച് ഇസ്രായേല്യർ അവരുടെ ദേശം കൈവശപ്പെടുത്തി.+ ആ രാജാക്കന്മാർ ഇവരാണ്:
2 അമോര്യരാജാവായ സീഹോൻ;+ അയാൾ ഹെശ്ബോനിൽ താമസിച്ച് അർന്നോൻ താഴ്‌വരയോടു+ ചേർന്നുകിടക്കുന്ന അരോവേർ,+ താഴ്വരയുടെ മധ്യഭാഗം എന്നീ പ്രദേശങ്ങൾമുതൽ ഗിലെയാദിന്റെ പകുതിവരെ, അതായത് അമ്മോന്യരുടെ അതിർത്തിയായ യബ്ബോക്ക് താഴ്‌വര* വരെ, ഭരിച്ചിരുന്നു.
3 കൂടാതെ, അയാൾ കിന്നേരെത്ത് കടൽ*+ വരെയും ബേത്ത്-യശീമോത്തിന്റെ ദിശയിൽ ഉപ്പുകടലായ* അരാബ കടൽ വരെയും ഉള്ള കിഴക്കൻ അരാബയും തെക്കോട്ട് പിസ്‌ഗച്ചെരിവുകൾക്കു+ താഴെവരെയും ഭരിച്ചു.
4 ബാശാൻരാജാവായ ഓഗിന്റെ+ പ്രദേശവും അവർ കൈവശമാക്കി. അസ്താരോത്തിലും എദ്രെയിലും താമസിച്ച അയാൾ രഫായീമ്യരിലെ+ അവസാനത്തവരിൽ ഒരാളായിരുന്നു.
5 ഹെർമോൻ പർവതവും സൽക്കയും ഗശൂര്യരുടെയും മാഖാത്യരുടെയും+ അതിർത്തിവരെയുള്ള ബാശാൻ+ മുഴുവനും ഹെശ്ബോൻരാജാവായ സീഹോന്റെ+ പ്രദേശംവരെയുള്ള ഗിലെയാദിന്റെ പകുതിയും ഓഗ് ആണു ഭരിച്ചിരുന്നത്.
6 യഹോവയുടെ ദാസനായ മോശയും ഇസ്രായേല്യരും അവരെയെല്ലാം തോൽപ്പിച്ചു.+ അതിനു ശേഷം അവരുടെ ദേശം യഹോവയുടെ ദാസനായ മോശ രൂബേന്യർക്കും ഗാദ്യർക്കും മനശ്ശെയുടെ പാതി ഗോത്രത്തിനും+ അവകാശമായി കൊടുത്തു.
7 യോർദാനു പടിഞ്ഞാറ്, ലബാനോൻ താഴ്‌വരയിലെ+ ബാൽ-ഗാദ്+ മുതൽ സേയീരിനു+ നേരെ ഉയർന്നുനിൽക്കുന്ന ഹാലാക്ക് പർവതം+ വരെയുള്ള പ്രദേശത്തെ രാജാക്കന്മാരെ യോശുവയും ഇസ്രായേല്യരും തോൽപ്പിച്ചു. അവരുടെ ദേശം ഗോത്രവിഹിതമനുസരിച്ച് യോശുവ ഇസ്രായേൽഗോത്രങ്ങൾക്ക് അവകാശമായി കൊടുത്തു.+
8 മലനാട്, ഷെഫേല, അരാബ, മലഞ്ചെരിവുകൾ, വിജനഭൂമി, നെഗെബ്+ എന്നിവിടങ്ങളിലായിരുന്നു അതു കൊടുത്തത്. ഹിത്യരുടെയും അമോര്യരുടെയും+ കനാന്യരുടെയും പെരിസ്യരുടെയും ഹിവ്യരുടെയും യബൂസ്യരുടെയും+ പ്രദേശമായിരുന്നു ഇവ. അവർ തോൽപ്പിച്ച രാജാക്കന്മാർ:
9 യരീഹൊരാജാവ്+ ഒന്ന്; ബഥേലിനു സമീപമുള്ള ഹായിയിലെ രാജാവ്+ ഒന്ന്;
10 യരുശലേംരാജാവ് ഒന്ന്; ഹെബ്രോൻരാജാവ്+ ഒന്ന്;
11 യർമൂത്ത്‌രാജാവ് ഒന്ന്; ലാഖീശ്രാജാവ് ഒന്ന്;
12 എഗ്ലോൻരാജാവ് ഒന്ന്; ഗേസെർരാജാവ്+ ഒന്ന്;
13 ദബീർരാജാവ്+ ഒന്ന്; ഗേദെർരാജാവ് ഒന്ന്;
14 ഹോർമരാജാവ് ഒന്ന്; അരാദ്രാജാവ് ഒന്ന്;
15 ലിബ്‌നരാജാവ്+ ഒന്ന്; അദുല്ലാംരാജാവ് ഒന്ന്;
16 മക്കേദരാജാവ്+ ഒന്ന്; ബഥേൽരാജാവ്+ ഒന്ന്;
17 തപ്പൂഹരാജാവ് ഒന്ന്; ഹേഫെർരാജാവ് ഒന്ന്;
18 അഫേക്ക്‌രാജാവ് ഒന്ന്; ലാശാരോൻരാജാവ് ഒന്ന്;
19 മാദോൻരാജാവ് ഒന്ന്; ഹാസോർരാജാവ്+ ഒന്ന്;
20 ശിമ്രോൻ-മെരോൻരാജാവ് ഒന്ന്; അക്ക്ശാഫ്രാജാവ് ഒന്ന്;
21 താനാക്ക്‌രാജാവ് ഒന്ന്; മെഗിദ്ദോരാജാവ് ഒന്ന്;
22 കേദെശ്‌രാജാവ് ഒന്ന്; കർമേലിലെ യൊക്‌നെയാംരാജാവ്+ ഒന്ന്;
23 ദോർകുന്നിൻചെരിവുകളിലെ ദോർരാജാവ്+ ഒന്ന്; ഗിൽഗാലിലെ ഗോയീംരാജാവ് ഒന്ന്;
24 തിർസരാജാവ് ഒന്ന്; ആകെ 31 രാജാക്കന്മാർ.
അടിക്കുറിപ്പുകള്‍
^ അഥവാ “നീർച്ചാൽ.”
^ അഥവാ “നീർച്ചാൽ.”
^ അതായത്, ഗന്നേസരെത്ത് തടാകം (ഗലീലക്കടൽ).
^ അതായത്, ചാവുകടൽ.