യോശുവ 15:1-63
15 കുടുംബമനുസരിച്ച് യഹൂദാഗോത്രത്തിനു കൊടുത്ത*+ ദേശം ഏദോമിന്റെ+ അതിരായ സീൻവിജനഭൂമിവരെയും നെഗെബിന്റെ തെക്കേ അറ്റംവരെയും ആയിരുന്നു.
2 അവരുടെ തെക്കേ അതിർ ഉപ്പുകടലിന്റെ*+ അറ്റംമുതൽ, അതായത് അതിന്റെ തെക്കേ ഉൾക്കടൽമുതൽ,
3 തെക്കോട്ട് അക്രബ്ബീംകയറ്റംവരെ+ ചെന്ന് സീനിലേക്കു കടന്നു. പിന്നെ തെക്കുനിന്ന് കാദേശ്-ബർന്നേയയിലേക്കു+ കയറി ഹെസ്രോനിലേക്കു കടന്ന് ആദാരിലേക്കു കയറി അവിടെനിന്ന് ചുറ്റിവളഞ്ഞ് കാർക്കയ്ക്കു നേരെ ചെന്നു.
4 പിന്നെ അത് അസ്മോനിലേക്കു+ കടന്ന് ഈജിപ്ത് നീർച്ചാൽ*+ വരെ എത്തി. ഈ അതിർ കടലിൽ* അവസാനിച്ചു. ഇതായിരുന്നു അവരുടെ തെക്കേ അതിർ.
5 കിഴക്കേ അതിർ യോർദാന്റെ നദീമുഖംവരെ ഉപ്പുകടൽ.* അതിരിന്റെ വടക്കേ കോൺ യോർദാന്റെ നദീമുഖത്തെ ഉൾക്കടലായിരുന്നു.+
6 ഈ അതിർ ബേത്ത്-ഹൊഗ്ലയിലേക്കു+ കയറി ബേത്ത്-അരാബയുടെ+ വടക്കുകൂടി കടന്ന് രൂബേന്റെ മകനായ ബോഹാന്റെ കല്ലുവരെ ചെന്നു.+
7 അത് ആഖോർ താഴ്വരയിലെ+ ദബീരിലേക്കു കയറി വടക്കോട്ട്, നീർച്ചാലിന്റെ തെക്കുള്ള അദുമ്മീംകയറ്റത്തിന്റെ മുന്നിലുള്ള ഗിൽഗാലിലേക്ക്,+ തിരിഞ്ഞു. പിന്നെ അത് ഏൻ-ശേമെശ്നീരുറവിലേക്കു+ കടന്ന് ഏൻ-രോഗേലിൽ+ അവസാനിച്ചു.
8 അതു ബൻ-ഹിന്നോം താഴ്വരയിലൂടെ,*+ അതായത് യരുശലേം+ എന്ന യബൂസ്യനഗരത്തിന്റെ+ തെക്കേ ചെരിവിലൂടെ, കയറി ഹിന്നോം താഴ്വരയുടെ പടിഞ്ഞാറും രഫായീം താഴ്വരയുടെ വടക്കേ അറ്റത്തും ആയി സ്ഥിതിചെയ്യുന്ന മലമുകളിലേക്കു കയറി.
9 അതു മലമുകളിൽനിന്ന് നെപ്തോഹനീരുറവുവരെയും+ എഫ്രോൻ പർവതത്തിലെ നഗരങ്ങൾവരെയും കിര്യത്ത്-യയാരീം എന്നു പേരുള്ള ബാല വരെയും ചെന്നു.+
10 അതു ബാലയിൽനിന്ന് പടിഞ്ഞാറോട്ട് തിരിഞ്ഞ് സേയീർ പർവതം വരെ എത്തി. അവിടെനിന്ന് അത് യയാരീം പർവതത്തിന്റെ വടക്കേ ചെരിവിലേക്ക്, അതായത് കെസാലോനിലേക്ക്, കടന്നു. പിന്നെ, അതു ബേത്ത്-ശേമെശിലേക്ക്+ ഇറങ്ങി തിമ്നയിൽ+ എത്തി.
11 അവിടെനിന്ന് അത് എക്രോന്റെ+ വടക്കേ ചെരിവുവരെയും തുടർന്ന് ശിക്രോൻ വരെയും ചെന്ന് ബാല പർവതത്തിലേക്കു കടന്ന് യബ്നേൽ വരെ എത്തി. ഈ അതിർ കടലിൽ അവസാനിച്ചു.
12 പടിഞ്ഞാറേ അതിർ മഹാസമുദ്രത്തിന്റെ* തീരം.+ ഇതായിരുന്നു യഹൂദയുടെ വംശജർക്കു കുലമനുസരിച്ച് കിട്ടിയ അവകാശത്തിന്റെ ചുറ്റുമുള്ള അതിർ.
13 യഹോവയുടെ ആജ്ഞയനുസരിച്ച് യോശുവ യഫുന്നയുടെ മകനായ കാലേബിന്+ യഹൂദാമക്കൾക്കിടയിൽ ഹെബ്രോൻ എന്ന കിര്യത്ത്-അർബ+ (അനാക്കിന്റെ അപ്പനായിരുന്നു അർബ.) ഓഹരിയായി കൊടുത്തു.
14 അവിടെനിന്ന് കാലേബ് അനാക്കിന്റെ+ പുത്രന്മാരായ ശേശായി, അഹീമാൻ, തൽമായി+ എന്നീ മൂന്ന് അനാക്യരെ ഓടിച്ചുകളഞ്ഞു.
15 പിന്നെ അവിടെനിന്ന് ദബീരിലെ (ദബീരിന്റെ പേര് മുമ്പ് കിര്യത്ത്-സേഫെർ എന്നായിരുന്നു.) ആളുകളുടെ നേരെ ചെന്നു.+
16 അപ്പോൾ കാലേബ് പറഞ്ഞു: “കിര്യത്ത്-സേഫെരിനെ ആക്രമിച്ച് അതു പിടിച്ചടക്കുന്നയാൾക്കു ഞാൻ എന്റെ മകൾ അക്സയെ ഭാര്യയായി കൊടുക്കും.”
17 കാലേബിന്റെ സഹോദരനായ കെനസിന്റെ മകൻ+ ഒത്നീയേൽ+ അതു പിടിച്ചടക്കി. കാലേബ് മകളായ അക്സയെ+ ഒത്നീയേലിനു ഭാര്യയായി കൊടുത്തു.
18 ഭർത്തൃഗൃഹത്തിലേക്കു പോകുമ്പോൾ, തന്റെ അപ്പനോട് ഒരു സ്ഥലം ചോദിച്ചുവാങ്ങാൻ അക്സ ഭർത്താവിനെ നിർബന്ധിച്ചു. അക്സ കഴുതപ്പുറത്തുനിന്ന് ഇറങ്ങിയപ്പോൾ* കാലേബ് അക്സയോട്, “നിനക്ക് എന്താണു വേണ്ടത്” എന്നു ചോദിച്ചു.+
19 അക്സ പറഞ്ഞു: “എനിക്ക് ഒരു അനുഗ്രഹം തരണേ. തെക്കുള്ള* ഒരു തുണ്ടു നിലമാണല്ലോ അപ്പൻ എനിക്കു തന്നത്. ഗുല്ലോത്ത്-മയിമുംകൂടെ* എനിക്കു തരുമോ?” അതുകൊണ്ട്, കാലേബ് മേലേ-ഗുല്ലോത്തും താഴേ-ഗുല്ലോത്തും അക്സയ്ക്കു കൊടുത്തു.
20 കുലമനുസരിച്ച് യഹൂദാഗോത്രത്തിനു കിട്ടിയ അവകാശം ഇതായിരുന്നു.
21 യഹൂദാഗോത്രത്തിനു കിട്ടിയ പ്രദേശത്തിന്റെ തെക്കേ അറ്റത്ത് ഏദോമിന്റെ+ അതിരിനോടു ചേർന്നുള്ള നഗരങ്ങൾ ഇവയായിരുന്നു: കെബ്സെയേൽ, ഏദെർ, യാഗൂർ,
22 കീന, ദിമോന, അദാദ,
23 കേദെശ്, ഹാസോർ, യിത്നാൻ,
24 സീഫ്, തേലെം, ബയാലോത്ത്,
25 ഹാസോർ-ഹദത്ഥ, ഹാസോർ എന്ന കെരീയോത്ത്-ഹെസ്രോൻ,
26 അമാം, ശേമ, മോലാദ,+
27 ഹസർ-ഗദ്ദ, ഹെശ്മോൻ, ബേത്ത്-പേലെത്ത്,+
28 ഹസർ-ശൂവാൽ, ബേർ-ശേബ,+ ബിസോത്യ,
29 ബാല, ഇയ്യീം, ഏസെം,
30 എൽതോലദ്, കെസീൽ, ഹോർമ,+
31 സിക്ലാഗ്,+ മദ്മന്ന, സൻസന്ന,
32 ലബായോത്ത്, ശിൽഹീം, അയീൻ, രിമ്മോൻ.+ അങ്ങനെ ആകെ 29 നഗരവും അവയുടെ ഗ്രാമങ്ങളും.
33 ഷെഫേലയിലുള്ളവ+ ഇവയായിരുന്നു: എസ്തായോൽ, സൊര,+ അശ്ന,
34 സനോഹ, ഏൻ-ഗന്നീം, തപ്പൂഹ, ഏനാം,
35 യർമൂത്ത്, അദുല്ലാം,+ സോഖൊ, അസേക്ക,+
36 ശാരയീം,+ അദീഥയീം, ഗദേരയും ഗദെരോഥയീമും*—ഇങ്ങനെ 14 നഗരവും അവയുടെ ഗ്രാമങ്ങളും.
37 സെനാൻ, ഹദാശ, മിഗ്ദൽ-ഗാദ്,
38 ദിലാൻ, മിസ്പെ, യൊക്തെയേൽ,
39 ലാഖീശ്,+ ബൊസ്കത്ത്, എഗ്ലോൻ,
40 കബ്ബോൻ, ലഹ്മാം, കിത്ലീശ്,
41 ഗദേരോത്ത്, ബേത്ത്-ദാഗോൻ, നയമ, മക്കേദ+ എന്നിങ്ങനെ 16 നഗരവും അവയുടെ ഗ്രാമങ്ങളും.
42 ലിബ്ന,+ ഏഥെർ, ആഷാൻ,+
43 യിപ്താഹ്, അശ്ന, നെസീബ്,
44 കെയില, അക്കസീബ്, മാരേശ എന്നിങ്ങനെ ഒൻപതു നഗരവും അവയുടെ ഗ്രാമങ്ങളും.
45 എക്രോനും അതിന്റെ ആശ്രിതപട്ടണങ്ങളും* ഗ്രാമങ്ങളും;
46 എക്രോനു പടിഞ്ഞാറോട്ട് അസ്തോദിനോടു ചേർന്നുള്ള എല്ലാ സ്ഥലങ്ങളും അവയുടെ ഗ്രാമങ്ങളും.
47 അസ്തോദും+ അതിന്റെ ആശ്രിതപട്ടണങ്ങളും ഗ്രാമങ്ങളും; ഗസ്സയും+ ഈജിപ്ത് നീർച്ചാൽ, മഹാസമുദ്രം,* അതിന്റെ തീരപ്രദേശം എന്നിവവരെയുള്ള അതിന്റെ ആശ്രിതപട്ടണങ്ങളും ഗ്രാമങ്ങളും.+
48 മലനാട്ടിലുള്ളവ ഇവയായിരുന്നു: ശാമീർ, യത്ഥീർ,+ സോഖൊ,
49 ദന്ന, ദബീർ എന്ന കിര്യത്ത്-സന്ന,
50 അനാബ്, എസ്തെമൊ,+ ആനീം,
51 ഗോശെൻ,+ ഹോലോൻ, ഗീലൊ+ എന്നിങ്ങനെ 11 നഗരവും അവയുടെ ഗ്രാമങ്ങളും.
52 അരാബ്, ദൂമ, എശാൻ,
53 യാനീം, ബേത്ത്-തപ്പൂഹ, അഫേക്ക,
54 ഹൂമ്ത, ഹെബ്രോൻ എന്ന കിര്യത്ത്-അർബ,+ സീയോർ എന്നിങ്ങനെ ഒൻപതു നഗരവും അവയുടെ ഗ്രാമങ്ങളും.
55 മാവോൻ,+ കർമേൽ, സീഫ്,+ യൂത,
56 ജസ്രീൽ, യോക്ക്ദെയാം, സനോഹ,
57 കെയീൻ, ഗിബെയ, തിമ്ന+ എന്നിങ്ങനെ പത്തു നഗരവും അവയുടെ ഗ്രാമങ്ങളും.
58 ഹൽഹൂൽ, ബേത്ത്-സൂർ, ഗദോർ,
59 മാരാത്ത്, ബേത്ത്-അനോത്ത്, എൽതെക്കോൻ എന്നിങ്ങനെ ആറു നഗരവും അവയുടെ ഗ്രാമങ്ങളും.
60 കിര്യത്ത്-യയാരീം+ എന്ന കിര്യത്ത്-ബാൽ, രബ്ബ എന്നിങ്ങനെ രണ്ടു നഗരവും അവയുടെ ഗ്രാമങ്ങളും.
61 വിജനഭൂമിയിലുള്ളവ ഇവയായിരുന്നു: ബേത്ത്-അരാബ,+ മിദ്ദീൻ, സെഖാഖ,
62 നിബ്ശാൻ, ഉപ്പുനഗരം, ഏൻ-ഗദി+ എന്നിങ്ങനെ ആറു നഗരവും അവയുടെ ഗ്രാമങ്ങളും.
63 പക്ഷേ, യരുശലേമിൽ താമസിച്ചിരുന്ന യബൂസ്യരെ+ തുരത്താൻ യഹൂദാഗോത്രക്കാർക്കു കഴിഞ്ഞില്ല.+ അതുകൊണ്ട്, യബൂസ്യർ ഇന്നും യരുശലേമിൽ അവരോടൊപ്പം താമസിക്കുന്നു.
അടിക്കുറിപ്പുകള്
^ അഥവാ “നറുക്കിട്ട് കൊടുത്ത.”
^ അതായത്, ചാവുകടൽ.
^ അതായത്, മഹാസമുദ്രം, മെഡിറ്ററേനിയൻ കടൽ.
^ അതായത്, ചാവുകടൽ.
^ അർഥം: “ഹിന്നോംപുത്രന്റെ താഴ്വര.”
^ അതായത്, മെഡിറ്ററേനിയൻ കടൽ.
^ മറ്റൊരു സാധ്യത “കഴുതപ്പുറത്ത് ഇരുന്ന് കൈ കൊട്ടിയപ്പോൾ.”
^ അഥവാ “നെഗെബിലുള്ള.”
^ അർഥം: “വെള്ളത്തിന്റെ പാത്രങ്ങൾ (ചരുവങ്ങൾ).”
^ മറ്റൊരു സാധ്യത “ഗദേരയും അതിന്റെ ആട്ടിൻകൂടുകളും.”
^ അഥവാ “ചുറ്റുമുള്ള പട്ടണങ്ങളും.”
^ അതായത്, മെഡിറ്ററേനിയൻ കടൽ.