യോശുവ 2:1-24

2  പിന്നെ, നൂന്റെ മകനായ യോശുവ ശിത്തീമിൽനിന്ന്‌+ രണ്ടു പുരു​ഷ​ന്മാ​രെ രഹസ്യ​ത്തിൽ ചാരന്മാ​രാ​യി അയച്ചു. യോശുവ അവരോ​ടു പറഞ്ഞു: “പോയി ദേശം സൂക്ഷ്‌മ​മാ​യി നിരീ​ക്ഷി​ക്കുക, പ്രത്യേ​കിച്ച്‌ യരീഹൊ.” അങ്ങനെ അവർ പുറ​പ്പെട്ട്‌ രാഹാബ്‌+ എന്നു പേരുള്ള ഒരു വേശ്യ​യു​ടെ വീട്ടിൽ ചെന്ന്‌ അവിടെ താമസി​ച്ചു.  പക്ഷേ, “ദേശം ഒറ്റു​നോ​ക്കാൻ ഈ രാത്രി ഇസ്രായേ​ല്യ​പു​രു​ഷ​ന്മാർ ഇവിടെ വന്നിട്ടു​ണ്ട്‌” എന്ന്‌ യരീ​ഹൊ​യി​ലെ രാജാ​വി​നു വിവരം കിട്ടി.  അപ്പോൾ യരീ​ഹൊ​രാ​ജാവ്‌ രാഹാ​ബിന്‌ ഇങ്ങനെയൊ​രു സന്ദേശം കൊടു​ത്ത​യച്ചു: “നിന്റെ വീട്ടിൽ വന്നിരി​ക്കുന്ന പുരു​ഷ​ന്മാ​രെ പുറത്ത്‌ കൊണ്ടു​വ​രുക. കാരണം അവർ ഈ ദേശം മുഴുവൻ ഒറ്റു​നോ​ക്കാൻ വന്നവരാ​ണ്‌.”  എന്നാൽ, രാഹാബ്‌ ആ രണ്ടു പുരു​ഷ​ന്മാ​രെ കൊണ്ടുപോ​യി ഒളിപ്പി​ച്ചു. എന്നിട്ട്‌, പറഞ്ഞു: “ആ പുരു​ഷ​ന്മാർ എന്റെ അടുത്ത്‌ വന്നു എന്നതു ശരിയാ​ണ്‌. പക്ഷേ, അവർ എവി​ടെ​നി​ന്നു​ള്ള​വ​രാണെന്ന്‌ എനിക്ക്‌ അറിയി​ല്ലാ​യി​രു​ന്നു.  ഇരുട്ടിയപ്പോൾ, നഗരക​വാ​ടം അടയ്‌ക്കു​ന്ന​തി​നു തൊട്ടു​മുമ്പ്‌ അവർ പോയി. അവർ എങ്ങോട്ടു പോ​യെന്ന്‌ എനിക്ക്‌ അറിയില്ല. ഉടനെ പിന്തു​ടർന്നുചെ​ന്നാൽ ഒരുപക്ഷേ നിങ്ങൾക്ക്‌ അവരുടെ ഒപ്പം എത്താം.”  (രാഹാ​ബോ അവരെ വീടിനു മുകളിൽ കൊണ്ടുപോ​യി അവിടെ നിരനി​ര​യാ​യി അടുക്കിവെ​ച്ചി​രുന്ന ഫ്‌ളാ​ക്‌സ്‌ ചെടി​ത്ത​ണ്ടു​കൾക്കി​ട​യിൽ ഒളിപ്പി​ച്ചി​രു​ന്നു.)  അങ്ങനെ, ആ പുരു​ഷ​ന്മാർ അവരെ അന്വേ​ഷിച്ച്‌ യോർദാൻ നദിയു​ടെ കടവുകൾ+ ലക്ഷ്യമാ​ക്കി പോയി. അന്വേ​ഷിച്ച്‌ പോയവർ പുറത്ത്‌ കടന്ന ഉടനെ നഗരക​വാ​ടം അടച്ചു.  ആ രണ്ടു പുരു​ഷ​ന്മാർ ഉറങ്ങാൻ കിടക്കു​ന്ന​തി​നു മുമ്പ്‌ രാഹാബ്‌ വീടിനു മുകളിൽ അവരുടെ അടുത്ത്‌ ചെന്നു.  രാഹാബ്‌ അവരോ​ടു പറഞ്ഞു: “യഹോവ ഈ ദേശം+ നിങ്ങൾക്കു തരു​മെന്ന്‌ എനിക്ക്‌ ഉറപ്പുണ്ട്‌. നിങ്ങ​ളെ​ക്കു​റി​ച്ചുള്ള പേടി ഞങ്ങളെ ബാധി​ച്ചി​രി​ക്കു​ന്നു.+ നിങ്ങൾ കാരണം ഈ നാട്ടിൽ താമസി​ക്കു​ന്ന​വ​രുടെയെ​ല്ലാം മനസ്സി​ടി​ഞ്ഞുപോ​യി​രി​ക്കു​ന്നു;+ 10  കാരണം, നിങ്ങൾ ഈജി​പ്‌ത്‌ വിട്ട്‌ പോരു​മ്പോൾ യഹോവ നിങ്ങളു​ടെ മുന്നിൽ ചെങ്കട​ലി​ലെ വെള്ളം വറ്റിച്ചുകളഞ്ഞതിനെക്കുറിച്ചും+ യോർദാ​ന്റെ മറുകരയിൽവെച്ച്‌* രണ്ട്‌ അമോ​ര്യ​രാ​ജാ​ക്ക​ന്മാ​രായ സീഹോനെയും+ ഓഗിനെയും+ നിശ്ശേഷം നശിപ്പി​ച്ചുകൊണ്ട്‌ നിങ്ങൾ അവരോ​ടു ചെയ്‌ത​തിനെ​ക്കു​റി​ച്ചും ഞങ്ങൾ കേട്ടി​രി​ക്കു​ന്നു. 11  അതു കേട്ട​പ്പോൾത്തന്നെ ഞങ്ങളുടെ ഹൃദയ​ത്തിൽ ഭയം നിറഞ്ഞു.* നിങ്ങൾ കാരണം എല്ലാവ​രുടെ​യും ധൈര്യം ചോർന്നുപോ​യി​രി​ക്കു​ന്നു.* നിങ്ങളു​ടെ ദൈവ​മായ യഹോവ മീതെ സ്വർഗ​ത്തി​ലും താഴെ ഭൂമി​യി​ലും ദൈവ​മാ​ണ​ല്ലോ.+ 12  ഞാൻ നിങ്ങ​ളോട്‌ അചഞ്ചല​മായ സ്‌നേഹം കാണി​ച്ച​തുകൊണ്ട്‌ നിങ്ങളും എന്റെ പിതൃഭവനത്തോട്‌* അചഞ്ചല​മായ സ്‌നേഹം കാണി​ക്കുമെന്നു ദയവായി ഇപ്പോൾ യഹോ​വ​യു​ടെ നാമത്തിൽ എന്നോടു സത്യം ചെയ്‌താ​ലും. ഉറപ്പി​നുവേണ്ടി നിങ്ങൾ എനിക്ക്‌ ഒരു അടയാളം തരുക​യും വേണം. 13  നിങ്ങൾ എന്റെ അപ്പന്റെ​യും അമ്മയുടെ​യും സഹോ​ദ​രീ​സഹോ​ദ​ര​ന്മാ​രുടെ​യും അവർക്കുള്ള ആരു​ടെ​യും ജീവനു ഹാനി വരുത്ത​രുത്‌; ഞങ്ങളെ മരണത്തിൽനി​ന്ന്‌ രക്ഷിക്കണം.”+ 14  അപ്പോൾ, ആ പുരു​ഷ​ന്മാർ രാഹാ​ബിനോ​ടു പറഞ്ഞു: “നിങ്ങളു​ടെ ജീവനു പകരം ഞങ്ങൾ ഞങ്ങളുടെ ജീവൻ തരും! ഞങ്ങളുടെ ദൗത്യത്തെ​ക്കു​റിച്ച്‌ ആരോ​ടും പറയാ​തി​രു​ന്നാൽ, ഞങ്ങൾ രാഹാ​ബിനോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കും. യഹോവ ഞങ്ങൾക്ക്‌ ഈ ദേശം തരു​മ്പോൾ ഞങ്ങൾ അചഞ്ചല​മായ സ്‌നേഹം കാണി​ക്കും.” 15  അതിനു ശേഷം, രാഹാബ്‌ അവരെ ജനലിൽക്കൂ​ടി ഒരു കയർവഴി ഇറക്കി​വി​ട്ടു.+ കാരണം, നഗരമ​തി​ലി​ന്റെ ഒരു വശത്താ​യി​രു​ന്നു രാഹാ​ബി​ന്റെ വീട്‌. വാസ്‌ത​വ​ത്തിൽ, നഗരമ​തി​ലിൽത്തന്നെ​യാ​ണു രാഹാബ്‌ താമസി​ച്ചി​രു​ന്നത്‌. 16  രാഹാബ്‌ അവരോ​ടു പറഞ്ഞു: “നിങ്ങൾ മലനാ​ട്ടിലേക്കു പോയി മൂന്നു ദിവസം അവിടെ ഒളിച്ചി​രി​ക്കണം. അങ്ങനെ​യാ​കുമ്പോൾ നിങ്ങളെ തിരഞ്ഞുപോ​കു​ന്ന​വർക്കു നിങ്ങളെ കണ്ടെത്താ​നാ​കില്ല. നിങ്ങളെ പിന്തു​ടർന്ന്‌ പോയവർ മടങ്ങിയെ​ത്തി​യശേഷം നിങ്ങൾക്കു നിങ്ങളു​ടെ വഴിക്കു പോകാം.” 17  ആ പുരു​ഷ​ന്മാർ രാഹാ​ബിനോ​ടു പറഞ്ഞു: “ഞങ്ങൾ പറയു​ന്ന​തുപോ​ലെ ചെയ്യു​ന്നില്ലെ​ങ്കിൽ ഞങ്ങളെ​ക്കൊ​ണ്ട്‌ ഇടുവിച്ച ഈ ആണയുടെ കാര്യ​ത്തിൽ ഞങ്ങൾ കുറ്റമി​ല്ലാ​ത്ത​വ​രാ​യി​രി​ക്കും:+ 18  ഞങ്ങൾ ഈ ദേശ​ത്തേക്കു വരു​മ്പോൾ, ഞങ്ങളെ ഇറക്കി​വിട്ട ജനലിൽ ഈ കടുഞ്ചു​വ​പ്പു​ച​രടു കെട്ടി​യി​രി​ക്കണം. അപ്പനെ​യും അമ്മയെ​യും സഹോ​ദ​ര​ങ്ങളെ​യും പിതൃ​ഭ​വ​ന​ത്തി​ലുള്ള എല്ലാവരെ​യും രാഹാ​ബിന്റെ​കൂ​ടെ ഈ വീട്ടിൽ ഒരുമി​ച്ചു​കൂ​ട്ടു​ക​യും വേണം.+ 19  ആരെങ്കിലും വീട്ടിൽനി​ന്ന്‌ പുറത്ത്‌ ഇറങ്ങി​യാൽ അയാളു​ടെ രക്തത്തിന്‌ അയാൾത്തന്നെ​യാ​യി​രി​ക്കും ഉത്തരവാ​ദി. ഞങ്ങൾ പക്ഷേ കുറ്റമി​ല്ലാ​ത്ത​വ​രാ​യി​രി​ക്കും. രാഹാ​ബിന്റെ​കൂ​ടെ വീട്ടി​ലാ​യി​രി​ക്കുന്ന ആർക്കെ​ങ്കി​ലു​മാ​ണു ഹാനി വരുന്നതെങ്കിൽ* അയാളു​ടെ രക്തത്തിനു ഞങ്ങളാ​യി​രി​ക്കും ഉത്തരവാ​ദി​കൾ. 20  പക്ഷേ, ഞങ്ങളുടെ ദൗത്യത്തെ​ക്കു​റിച്ച്‌ ആർക്കെ​ങ്കി​ലും വിവരം കൊടു​ത്താൽ,+ ഞങ്ങളെ​ക്കൊ​ണ്ട്‌ ഇടുവിച്ച ഈ ആണയുടെ കാര്യ​ത്തിൽ ഞങ്ങൾ കുറ്റമി​ല്ലാ​ത്ത​വ​രാ​യി​രി​ക്കും.” 21  അപ്പോൾ രാഹാബ്‌, “നിങ്ങൾ പറഞ്ഞതുപോലെ​തന്നെ​യാ​കട്ടെ” എന്നു പറഞ്ഞു. എന്നിട്ട്‌, അവരെ യാത്ര​യാ​ക്കി. അവർ അവി​ടെ​നിന്ന്‌ പോയി. അതിനു ശേഷം, രാഹാബ്‌ ആ കടുഞ്ചു​വ​പ്പു​ച​രടു ജനലിൽ കെട്ടി​യി​ട്ടു. 22  അവരോ, മലനാ​ട്ടിലേക്കു പോയി; പിന്തു​ടർന്നുപോ​യവർ മടങ്ങിപ്പോ​കു​ന്ന​തു​വരെ മൂന്നു ദിവസം അവിടെ താമസി​ച്ചു. തിരഞ്ഞുപോ​യവർ എല്ലാ വഴിക​ളി​ലും അന്വേ​ഷിച്ചെ​ങ്കി​ലും അവരെ കണ്ടില്ല. 23  പിന്നെ, ആ രണ്ടു പുരു​ഷ​ന്മാർ മലനാ​ട്ടിൽനിന്ന്‌ ഇറങ്ങി നദി കടന്ന്‌ നൂന്റെ മകനായ യോശു​വ​യു​ടെ അടു​ത്തെത്തി. സംഭവി​ച്ചതെ​ല്ലാം അവർ യോശു​വയോ​ടു പറഞ്ഞു. 24  അവർ യോശു​വയോട്‌ ഇതും​കൂ​ടെ പറഞ്ഞു: “ആ ദേശം മുഴുവൻ യഹോവ നമുക്ക്‌ ഏൽപ്പി​ച്ചു​ത​ന്നി​രി​ക്കു​ന്നു.+ വാസ്‌ത​വ​ത്തിൽ, നമ്മൾ കാരണം ആ നാട്ടി​ലു​ള്ള​വ​രുടെയെ​ല്ലാം മനസ്സി​ടി​ഞ്ഞി​രി​ക്കു​ക​യാണ്‌.”+

അടിക്കുറിപ്പുകള്‍

അതായത്‌, കിഴക്കു​വ​ശ​ത്തു​വെച്ച്‌.
അക്ഷ. “നിങ്ങൾ കാരണം ഒരു മനുഷ്യ​നി​ലും പിന്നെ ആത്മാവ്‌ ഉണർന്നില്ല.”
അക്ഷ. “ഞങ്ങളുടെ ഹൃദയം ഉരുകി​പ്പോ​യി.”
പദാവലി കാണുക.
അഥവാ “ആരു​ടെ​യെ​ങ്കി​ലും മേൽ കൈവ​യ്‌ക്കു​ന്നെ​ങ്കിൽ.”

പഠനക്കുറിപ്പുകൾ

ദൃശ്യാവിഷ്കാരം